Header Ads Widget

Ticker

6/recent/ticker-posts

Interesting facts about Indian states - 2

Interesting facts about Indian states -2
ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും (അദ്ധ്യായം രണ്ട്). 
ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും തുടരുന്നു..
👉മേഘാലയ (Meghalaya - Shillong)
Shillong, the capital of Meghalaya, is the only hill station that is accessible from all sides. In 1874, it became the capital of composite Assam under British rule
* കിഴക്കിന്റെ സ്‌കോട്ലന്‍ഡ്‌ എന്നറിയപ്പെടുന്ന സംസ്ഥാനം
* മേഘങ്ങളുടെ പാര്‍പ്പിടം എന്നറിയപ്പെടുന്ന സംസ്ഥാനം
* ഇന്ത്യന്‍ റെയില്‍വേ ഭൂപടത്തില്‍ ഏറ്റവുമൊടുവില്‍ സ്ഥാനം പിടിച്ച വടക്കു കിഴക്കന്‍ സംസ്ഥാനം

👉മിസൊറം (Mizoram - Aizawl)
Aizawl is the political and cultural centre of Mizoram. It is here that the State Legislature is situated.
* ഇന്ത്യയില്‍ ഇരുപത്തിമൂന്നാമതായി രൂപം കൊണ്ട സംസ്ഥാനം.
* ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുന്നുകളില്‍ വസിക്കുന്ന ജനങ്ങളുടെ നാട്‌ എന്ന്‌ പേരിനര്‍ഥമുള്ള സംസ്ഥാനം
* നിലവിലുള്ള കണക്കുപ്രകാരം ശതമാനാടിസ്ഥാനത്തല്‍ ഏറ്റവും കൂടുതല്‍ വനഭുമിയുള്ള സംസ്ഥാനം
* 2011 സെന്‍സസ്‌ പ്രകാരം സാക്ഷരതയില്‍ മിസൊറമിന്‌ ഇന്ത്യയില്‍ രണ്ടാം സ്ഥാനമാണ്‌ (91.58%).
* ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഏറ്റവും കുറവുള്ള സംസ്ഥാനം.

👉നാഗാലാൻഡ്‌ (Nagaland - Kohima)
Earlier, Kohima was also known as Thigoma.
* ഇന്ത്യയില്‍ പതിനാറാമതായി രൂപംകൊണ്ട സംസ്ഥാനം (1963 ഡിസംബര്‍ 1).
* അസം കഴിഞ്ഞാല്‍ വടക്കു കിഴക്കന്‍ ഇന്ത്യയില്‍ സംസ്ഥാനപദവി ലഭിച്ച ഭരണ
ഘടകം.
* 2011 സെന്‍സസ്‌ പ്രകാരം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യാ വര്‍ധനനിരക്ക്‌ ഏറ്റവും കുറവ്‌.
* 2011 സെന്‍സസില്‍ നെഗറ്റീവ്‌ ജനസംഖ്യാ വളര്‍ച്ചാനിരക്ക്‌ രേഖപ്പെടുത്തിയ ഏക സംസ്ഥാനം
* ബാപ്റ്റിസ്റ്റുകള്‍ പ്രധാനവിഭാഗമായ ലോക ത്തിലെ ഏക സ്റ്റേറ്റ് (the only predominantly Baptist state in the worldഎന്നറിയപ്പെടുന്നത്‌ നാഗാലാന്‍ഡാണ്‌.
* ഇംഗ്ലീഷ്‌ ഓദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനം.
* ക്രിസ്‌ത്യാനികള്‍ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കുടുതലുള്ള സംസ്ഥാനം.
* പഞ്ചായത്ത്‌ രാജ്‌ സംവിധാനം ഇല്ലാത്ത സംസ്ഥാനം.
* ഫാല്‍ക്കണ്‍ ക്യാപിറ്റല്‍ ഓഫ്‌ ദ വേള്‍ഡ്‌ എന്നറിയപ്പെടുന്ന സംസ്ഥാനം.
* ലാന്‍ഡ്‌ ഓഫ്‌ ഫെസ്റ്റിവല്‍സ്‌ എന്നറിയപ്പെടുന്ന സംസ്ഥാനം. 

👉ഒഡിഷ (Odisha (Orissa) - Bhubaneswar)
In 1948, Bhubaneswar replaced Cuttack as the capital of Odisha
* വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യ വല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
* സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഇ-പേയ്മെന്റ്‌ വഴി ശമ്പളവും പെന്‍ഷനും നല്‍കുന്ന സംവിധാനം ആവിഷ്കരിച്ച ആദ്യ സംസ്ഥാനം.
* 2013 -ല്‍ കേന്ദ്ര സര്‍ക്കാര്‍ ലോകായുക്ത ബില്‍ പാസാക്കിയശേഷം, മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള ഉന്നതപദവികളിലിരിക്കുന്നവരുടെ അഴിമതിക്കുറ്റം അന്വേഷിക്കാന്‍ അധികാരപ്പെട്ട ലോകായുക്തയുടെ നിയമനത്തിനായി നിയമനിര്‍മാണം നടത്തിയ ആദ്യത്തെ സംസ്ഥാനം (2014) ഒഡിഷയാണ്‌.
* ഉത്കലം എന്ന പേരില്‍ ഇന്ത്യയുടെ ദേശീയ ഗാനത്തില്‍ പരാമര്‍ശിക്കുന്ന പ്രദേശം.
* പ്രാചീനകാലത്ത്‌ കലിംഗം എന്നറിയപ്പെട്ടിരുന്ന പ്രദേശം.

👉പഞ്ചാബ്‌ (Punjab - Chandigarh)
Chandigarh as a Union Territory was constituted on November 1, 1966, when the Indian Punjab was reorganised along linguistic lines into two new states- Haryana and Punjab.
* കാര്‍ഷിക ആദായ നികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
* വളത്തിന്റെ പ്രതിശീര്‍ഷ ഉപയോഗത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. 
* ഇന്ത്യയില്‍ പ്രസിഡന്റുഭരണം നിലവില്‍വന്ന ആദ്യ സംസ്ഥാനമാണ്‌ പഞ്ചാബ്‌ 
* 1951-ല്‍ ഗോപീചന്ദ്‌ ഭാര്‍ഗവ മന്ത്രിസഭ നിലംപതിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രസിഡന്റ് ഭരണം (എന്നാല്‍, ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ഭരണഘടനയുടെ അനുച്ഛേദം 356 പ്രയോഗിച്ച്‌ മന്ത്രിസഭയെ ആദ്യമായിപിരിച്ചുവിട്ടത്‌ 1959-ല്‍ കേരളത്തിലാണ്‌).
* കര്‍ഷകര്‍ക്ക്‌ സോയില്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ നല്‍കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം.
* സിഖ്‌ മതസ്ഥര്‍ക്ക്‌ ഭൂരിപക്ഷമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം.
* ഇന്ത്യയിലെ ആദ്യത്തെ ഇ-പഞ്ചായത്ത്‌ സംസ്ഥാനം പഞ്ചാബാണ്‌.
* എല്ലാ ഗ്രാമങ്ങളിലെയും വിവരങ്ങള്‍ ഓണ്‍ലൈനായിനല്‍കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം പഞ്ചാബാണ്‌.
* ശതമാനാടിസ്ഥാനത്തില്‍ വനം ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം (വിസ്തീര്‍ണാടിസ്ഥാനത്തില്‍ ഏറ്റവും കുറവ്‌ ഹരിയാനയില്‍).
* വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഇന്ത്യ ഇവിടെ തുടങ്ങുന്നു എന്ന പരസ്യവാക്യം സ്വീകരിച്ചിട്ടുളള സംസ്ഥാനം.
* പ്രതിശീര്‍ഷ പാല്‍ ലഭ്യത ഏറ്റവും കുടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം.
* ഏറ്റവും കൂടുതല്‍ ഗുരുദ്വാരകളുള്ള സംസ്ഥാനം.
പഞ്ചാബിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുക 

👉രാജസ്ഥാന്‍ (Rajasthan - Jaipur)
Jaipur is popularly known as the 'Pink city of Rajasthan,' because of its pink coloured buildings. It was built in the 18th century by Raja Sawai Jai Singh II and was the first planned city of India.
* ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ സംസ്ഥാനം
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരു പ്രദേശമുള്ള സംസ്ഥാനം
* ഇന്ത്യയിലാദ്യമായി 1959-ല്‍ പഞ്ചായത്ത്‌ രാജ്‌ നടപ്പാക്കിയ സംസ്ഥാനം (ദക്ഷിണേന്ത്യയില്‍ ഇത്‌ ആദ്യമായി നടപ്പാക്കിയത്‌ (1959) ആന്ധ്രാപ്രദേശിലാണ്‌)
* ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത സംസ്ഥാനം
* ഇന്ത്യയില്‍ പശു സംബന്ധമായി പ്രത്യേക വകുപ്പ്‌ ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം.
* കാറ്റിന്റെ ഫലമായുണ്ടാകുന്ന അപരദനം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം.
* കേള്‍ക്കാനുള്ള അവകാശനിയമം (Right to hear) കൊണ്ടുവന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്‍ലാന്‍ഡ്‌ സലൈന്‍വെറ്റ്‌ സോയില്‍ (inland saline wetland) ഉള്ള സംസ്ഥാനം രാജസ്ഥാനാണ്‌.
* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്‌ വിദ്യാഭ്യാസ യോഗ്യത (പത്താം ക്ലാസ്‌) നിര്‍ബന്ധിതമാക്കിയ ആദ്യ സംസ്ഥാനം.
* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ വീട്ടില്‍ ടോയ്ലറ്റ്‌ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം.
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സംസ്ഥാനം.
* സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ 15 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ 2015-ല്‍ തീരുമാനിച്ച ഇന്ത്യന്‍ സംസ്ഥാനം.
* ഡെസര്‍ട്ട് സോയില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം.
* പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്ക്‌ മിനിമം വേതനം കൊണ്ടുവന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം (2016).
* സീവേജ്‌ ആന്‍ഡ്‌ വേസ്റ്റ്‌ വാട്ടര്‍ പോളിസി അംഗീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം (2016).
* ഏറ്റവും കൂടുതല്‍ വന്‍കിട കോട്ടകള്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം.
* നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കല്‍, അടിയന്തര പ്രമേയം എന്നിവയ്ക്ക്‌ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം രാജസ്ഥാനാണ്‌.
രാജസ്ഥാനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുക 

👉സിക്കിം (ikkim - Gangtok)
The name Gangtok is derived from a Tibetan word, which means 'hilltop' or 'top of the hill'
* ഇന്ത്യയില്‍ ഇരുപത്തിരണ്ടാമതായി രൂപംകൊണ്ട സംസ്ഥാനം.
* ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം
* നിയമസഭാംഗങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം (32)
* അസോസിയേറ്റ്‌ സ്റ്റേറ്റ്‌ പദവിയുണ്ടായിരുന്ന ഇന്ത്യന്‍ സംസ്ഥാനം
* ഏറ്റവും കുറച്ച്‌ ദേശീയ പാതയുള്ള സംസ്ഥാനം
* ഇന്ത്യയിലെ ഏറ്റവും ചെറിയ കരബന്ധിത സംസ്ഥാനം
* നിയമസഭയില്‍ സന്ന്യാസി പ്രതിനിധിക്ക്‌ ഒരുസീറ്റ്‌ സംവരണം ചെയ്തിട്ടുള്ള സംസ്ഥാനം
* നേപ്പാളി ഭാഷ സംസാരിക്കുന്നവര്‍ ഭൂരിപക്ഷമായ ഏക ഇന്ത്യന്‍ സംസ്ഥാനം.
* ഇന്ത്യയുടെ ആദ്യത്തെ ഓര്‍ഗാനിക്‌ സംസ്ഥാനം.
* മുസ്ലിങ്ങള്‍ എണ്ണത്തില്‍ ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം.

👉തമിഴ്നാട്‌ (Tamil Nadu - Chennai)
Chennai, formerly known as Madras Patnam, is 380 years old. From a stretch of no man's land in 1639, it has grown to become a major industrial, business and cultural centre.
* ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാനം (എന്നാല്‍ ഏറ്റവും തെക്കേയറ്റത്തുള്ള തലസ്ഥാനം തിരുവനന്തപുരമാണ്‌)
* ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം (ചെന്നൈ, തൂത്തുക്കുടി, എണ്ണൂര്‍)
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നഗരങ്ങളുള്ള സംസ്ഥാനം
* നവോദയ വിദ്യാലയങ്ങളില്ലാത്ത ഇന്ത്യന്‍ സംസ്ഥാനം.
* ലോകത്തിലെ ആദ്യത്തെ ഗ്രീന്‍ ലെജിസ്ളേച്ചര്‍ ബില്‍ഡിംഗ്‌ (പരിസ്ഥിതി സൌഹൃദ അസംബ്ലി മന്ദിരം) സ്ഥാപിച്ച ഇന്ത്യന്‍ സംസ്ഥാനം (എന്നാല്‍ ഈ മന്ദിരം പിന്നീട്‌ ആശുപ്രതിയാക്കി).
* ഒരു രൂപയ്ക്ക്‌ ഒരു കിലോ അരി പദ്ധതി നടപ്പാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം.
* നൊബേല്‍ സമ്മാന ജേതാവിനെ (സി.വി. രാമന്‍) സംഭാവന ചെയ്ത ആദ്യ തെക്കേ ഇന്ത്യന്‍ സംസ്ഥാനം (ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിരുന്നപ്പോൾ1930-ൽ).
* വിവരാവകാശ നിയമം പാസാക്കിയ ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം (1997).
* 2003-ല്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്ക്‌ സര്‍വീസില്‍നിന്ന്‌ പിരിച്ചുവിട്ടുകൊണ്ട്‌ ഉത്തരവിറക്കിയ സംസ്ഥാനം.
* വടക്കുപടിഞ്ഞാറന്‍ മണ്‍സുണില്‍നിന്ന്‌ മഴ ലഭിക്കുന്നആദ്യ ഇന്ത്യന്‍ സംസ്ഥാനം.
* പാണ്ഡ്യ, ചോള, പല്ലവ രാജവംശങ്ങള്‍ ഭരണം നടത്തിയിരുന്ന പ്രദേശങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുന്ന സംസ്ഥാനം.
* അമ്മത്തൊട്ടില്‍ പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം.
* ത്രിഭാഷാ പദ്ധതി (ഇംഗ്ലിഷ്‌, ഹിന്ദി, പ്രാദേശിക ഭാഷ) നടപ്പില്‍വരുത്താത്ത സംസ്ഥാനം തമിഴ്‌നാടാണ്‌. സി.എ൯.അണ്ണാദുരൈയുടെ നിലപാടായിരുന്നു ഇതിന്‌ കാരണം.
* ഏറ്റവും ജനസംഖ്യ കൂടിയ തെക്കേ ഇന്ത്യന്‍ സംസ്ഥാനം തമിഴ്‌നാടാണ്‌. ആന്ധ്രാപ്രദേശിനെ വിഭജിച്ച്‌ തെലങ്കാന രൂപവത്കരിച്ചതോടെയാണ്‌ തമിഴ്നാടിന്‌ ഈ സ്ഥാനം ലഭിച്ചത്‌.
* ഒരു ഭാഗത്ത്‌ പശ്ചിമഘട്ടവും മറുഭാഗത്ത്‌ പൂര്‍വഘട്ടവും ഉള്‍പ്പെടുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം.
* വിദ്യാലയങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധിതമാക്കിയ സംസ്ഥാനം (2017).
തമിഴ്‌നാടിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുക 

👉തെലങ്കാന (Telangana - Hyderabad)
Telangana was constituted as the 29th state of India on June 2, 2014.
* ഇന്ത്യയിലെ 29-ാമത്തെ സംസ്ഥാനം.
* ആന്ധ്രാപ്രദേശ്‌ വിഭജിച്ച്‌ രൂപം നല്‍കിയ സംസ്ഥാനം
* തെക്കേ ഇന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം.
* കടല്‍ത്തീരമില്ലാത്ത ഏക തെക്കേ ഇന്ത്യന്‍ സംസ്ഥാനം
* ജയില്‍പ്പുള്ളികളെ സന്ദര്‍ശിക്കുന്നതിന്‌ അനുമതി കിട്ടാന്‍ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധിതമാക്കിയ സംസ്ഥാനം.
* ഭിന്നശേഷിയുള്ളവര്‍ക്കായി ഐ.ടി.പാര്‍ക്ക്‌ സ്ഥാപിച്ച ആദ്യ സംസ്ഥാനം.
* ബിരുദ തലത്തില്‍ ജെന്‍ഡര്‍ എഡ്യുക്കേഷന്‍ നിര്‍ബന്ധിതമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം.
* ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയവയ്ക്ക്‌ മൊബൈല്‍ വാലറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തിയ സംസ്ഥാനം
* ദക്ഷിണേന്ത്യയിലെ ആദ്യത്തെ ചില്‍ഡ്രന്‍സ്‌ കോര്‍ട്ട്‌ (ഹൈദരാബാദ്‌) സ്ഥാപിച്ച സംസ്ഥാനം (2016).
* ഉറുദുവിന്‌ രണ്ടാം ഓദ്യോഗിക ഭാഷാ പദവി നല്‍കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനം.
തെലങ്കാനയെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുക 

👉ത്രിപുര (Tripura - Agartala)
Agartala is a component of two words -- namely Agar, a kind of oily valuable perfume tree and tala, a storehouse
* മൂന്നുവശവും ബംഗ്ലാദേശിനാല്‍ച്ചുറ്റപ്പെട്ടുകിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം
* വടക്കു കിഴക്കന്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്ന ഏ
ക സംസ്ഥാനം.
* വടക്കു കിഴക്കൻ  ഇന്ത്യയിലെ സപ്തസോദരിമാര്‍ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും വിസ്‌തീര്‍ണം കുറഞ്ഞ സംസ്ഥാനം.
   
👉ഉത്തര്‍പ്രദേശ്‌ (Uttar Pradesh - Lucknow)
Lucknow is popularly known as 'The City of Nawabs'. It is also known as the Golden City of the East, Shiraz-i-Hind and the Constantinople of India
* ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ജനസംഖ്യകുൂടിയത്‌
* ബ്രഹ്മര്‍ഷിദേശം,മധ്യദേശം എന്നീ പേരുകജില്‍ പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്ന സംസ്ഥാനം
* ആര്യാവര്‍ത്തമെന്ന്‌ അറിയപ്പെട്ടിരുന്ന പ്രദേശം
* ഇന്ത്യയുടെപഞ്ചസാരക്കിണ്ണംഎന്നറിയപ്പെടുന്ന സംസ്ഥാനം
* ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി (8) അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം (ഉത്തരാഖണ്ഡ്‌, ഹിമാചല്‍ പ്രദേശ്‌, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തിസ്ഗഡ്‌, ജാര്‍ഖണ്ഡ്‌, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയുമായും ഉത്തര്‍ പ്രദേശ്‌ അതിര്‍ത്തി പങ്കിടുന്നു)
* ഏറ്റവും കൂടുതല്‍ ദേശീയ സ്മാരകങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ഉള്ള സംസ്ഥാനം.
* ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സബർബൻ എന്റിറ്റി (subnational entity) (ലോകത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ സബ്‌ നാഷണല്‍ എന്റിറ്റി എന്നറിയപ്പെടുന്നത്‌ റഷ്യയിലെ സാഖാ റിപ്പബ്ലിക്കാണ്‌).
* പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
* ലോക്സഭയില്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം ഏറ്റവും കൂടുതലുളള സംസ്ഥാനം.
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശീയ പാതകള്‍ കടന്നു പോകുന്ന സംസ്ഥാനം
* ദേശീയ പാതകളുടെ ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം
* ഏറ്റവും വലിയ അര്‍ബന്‍ റോഡ്‌ നെറ്റ്വര്‍ക്കുള്ള ഇന്ത്യന്‍ സംസ്ഥാനം
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അസംബ്ലി, ലജിസ്ളേറ്റീവ്റ്റീവ്‌ കൗണ്‍സില്‍, ലോക്സഭാ, രാജ്യസഭാ സീറ്റുകള്‍ ഉള്ള സംസ്ഥാനം
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉള്ള സംസ്ഥാനം
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്ലേജുകള്‍ ഉള്ള സംസ്ഥാനം
* ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്‌ത സംസ്ഥാനം
* ഏറ്റവും കൂടുതല്‍ അസ്ഥിര സര്‍ക്കാരുകള്‍ ഭരണം നടത്തിയ സംസ്ഥാനം
* ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി അധികാരമേറ്റ സംസ്ഥാനം (1963)
* മുസ്ലിങ്ങള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം.
* 1857-ലെ വിപ്ലവത്തില്‍ ഏറ്റവും കൂടുതല്‍ കലാപ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം.
* ഇന്ത്യയില്‍ ആദ്യമായി വാര്‍ധക്യ കാല പെന്‍ഷന്‍ നടപ്പിലാക്കിയ സംസ്ഥാനം (1957).
* ഏറ്റവും കൂടുതല്‍ എണ്ണക്കുരുക്കള്‍ ഉല്‍പാദിപ്പിക്കുന്നസംസ്ഥാനം.
ഉത്തർപ്രദേശിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുക 

👉ഉത്തരാഖണ്ഡ്‌ (Uttarakhand - Dehradun)
Dehradun is mentioned in the Ramayana and Mahabharata in the ancient puranic stories making it one of the oldest cities of India
* ഇന്ത്യന്‍ യൂണിയനിലെ 27 മത്തെ സംസ്ഥാനമാണ്‌ ഉത്തരാഖണ്‍ഡ്‌ 2000 നവംബര്‍ ഒമ്പതിന്‌ നിലവില്‍വന്നു.
* ദേവഭുമിയെന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം
* മണിയോര്‍ഡര്‍ സമ്പദ്‌വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ്‌ വ്യവസ്ഥയുള്ള സംസ്ഥാനം
* ചിപ്കോ പ്രസ്ഥാനത്തിന്റെ ജന്മദേശം
* സംസ്‌കൃതത്തിന്‌ രണ്ടാം ഒദ്യോഗിക ഭാഷ എന്ന പദ.വി നല്‍കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനം.
* കഞ്ചാവ്‌ കൃഷി നിയമവിധേയമാക്കാന്‍ നീക്കം നടത്തിയ ആദ്യ സംസ്ഥാനം (2015).
ഉത്തരാഖണ്‍ഡിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുക  

👉പശ്ചിബംഗാള്‍ (West Bengal - Kolkata)
Until 1911, Kolkata was the capital of India due to its trade importance during the British Rule in India. Later, Delhi was made the capital of India.
* ഒരു ഭാഗത്ത്‌ ഹിമാലയവും മറുഭാഗത്ത്‌ സമുദ്രവുമുളള ഏക ഇന്ത്യന്‍ സംസ്ഥാനം
* ജനാധിപത്യ പ്രക്രീയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്യുണിസ്റ്റ് ഭരണകൂടം ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ പ്രദേശം (1977-2011)
* എ.ഡി.എട്ടാം ശതകത്തില്‍ ഗൗഡ എന്നറിയപ്പെട്ടിരുന്നത്‌
* സിക്കിമുമായി അതിര്‍ത്തി പങ്കിടുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം.
* ഒരു ഭാഗത്ത്‌ പൂര്‍വഘട്ടവും മറുഭാഗത്ത്‌ ഹിമാലയവും ഉള്‍പ്പെടുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം.

2020 ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന് പ്രേത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയുന്നുവെന്ന മന്ത്രിസഭ വിജ്ഞാനപനത്തിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370. കശ്മീരികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിളാണ് 35എ. കശ്മീരിലെ സർക്കാർ ജോലി, ഭൂമി ഇടപാടുകൾ, സ്‌കോളർഷിപ്പുകൾ, മറ്റു പൊതു പദ്ധതികൾ എന്നിവയുടെയെല്ലാം ഗുണഭോക്താക്കൾ കശ്മീരികൾ മാത്രമായിരിക്കണമെന്നാണ് ഈ ആർട്ടിക്കിൾ വ്യക്തമാക്കുന്നത്. ഇതാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്.
ഇപ്പോൾ  കേന്ദ്ര ഭരണ പ്രദേശമായി വിഭജിക്കപ്പെട്ട ജമ്മു കാശ്മീരിന്റെ പഴയ ചരിത്രത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.
👉ജമ്മു കാശ്മീർ (Jammu and Kashmir - Srinagar/Jammu)
* സിക്കിം, അരുണാചല്‍ പ്രദേശ്‌ എന്നിവയെപ്പോലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായിരുന്നു ജമ്മു കാശ്മീർ. (പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ചൈന, അഫ്ഗാനിസ്താന്‍ യഥാര്‍ഥത്തില്‍ പാക്‌ അധിനിവേശ കശ്മീരുമായിട്ടാണ്‌ അതിര്‍ത്തി പങ്കിടുന്നത്‌)
* ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം ഭരണഘടനയുള്ള ഏക സംസ്ഥാനമായിരുന്നു. (ഇന്ത്യന്‍ ഭരണഘടനയുടെ 370 -ാമത്തെ അനുച്ഛേദം ഇതേക്കുറിച്ച്‌ പ്രതിപാദിക്കുന്നു)
* സ്വന്തമായി പതാകയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം കൂടിയായിരുന്നു. 
* രാഷ്ട്രനയ നിര്‍ദ്ദേശക തത്ത്വങ്ങള്‍ ബാധകമല്ലാത്ത ഇന്ത്യന്‍ സംസ്ഥാനമായിരുന്നു.
* മറ്റു സംസ്ഥാനക്കാര്‍ ഭൂമി വാങ്ങരുതെന്ന്‌ വ്യവസ്ഥയുള്ള സംസ്ഥാനമായിരുന്നു.
* ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ള സംസ്ഥാനമായിരുന്നു.
* ആര്‍ട്ടിക്കിള്‍ 360 പ്രകാരമുള്ള സാമ്പത്തികം അടിയന്തരാവസ്ഥ ബാധകമല്ലാത്ത ഇന്ത്യന്‍ സംസ്ഥാനമായിരുന്നു.
* രാഷ്ട്രപതി ഭരണത്തിനു പകരം ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ള ഇന്ത്യന്‍ സംസ്ഥാനമായിരുന്നു.
* നിയമസഭയ്ക്ക്‌ ആറു വര്‍ഷം കാലാവധിയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനമായിരുന്നു.
* നിയമ സഭയിലേക്ക്‌ വനിതകളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ വ്യവസ്ഥയുള്ള ഇന്ത്യന്‍ സംസ്ഥാനമായിരുന്നു.
* പാര്‍ലമെന്റ്‌ 2005-ല്‍ പാസാക്കിയ വിവരാവകാശ നിയമം നിലവില്‍വരാത്ത ഇന്ത്യന്‍ സംസ്ഥാനമായിരുന്നു.
* രണ്ടു തലസ്ഥാനങ്ങളുള്ള ഏക ഇന്ത്യന്‍ സംസ്ഥാനമായിരുന്നു. ( വേനല്‍ക്കാല തലസ്ഥാനം ശ്രീനഗര്‍, ശീതകാല തലസ്ഥാനം -ജമ്മു)
* ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമം ബാധകമല്ലാത്ത ഇന്ത്യന്‍ സംസ്ഥാനമായിരുന്നു.
* മൈ സ്റ്റാമ്പ്‌ പദ്ധതി നടപ്പിലാക്കിയ ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായിരുന്നു.
* ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കുങ്കുമപ്പുവ്‌ കൃഷി ചെയ്യുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു.
* 1987-ലെ ലീഗല്‍ സര്‍വീസസ്‌ അതോരിട്ടീസ്‌ ആക്ട് ബാധകമല്ലാത്ത സംസ്ഥാനമായിരുന്നു.
* പോളിങ്‌ ബൂത്തുകളില്‍ പുകവലി നിരോധിച്ചുകൊണ്ട്‌ ഉത്തരവിറക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമായിരുന്നു.
* ഹിന്ദു മാര്യേജ്‌ ആക്ട് ബാധകമല്ലാത്ത സംസ്ഥാനമായിരുന്നു.
* 1985-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കിയ അഡ്മിനിസ്ട്രേറ്റീവ്‌ (ട്രിബ്യൂണല്‍ ആക്ട് ബാധകമല്ലാത്ത സംസ്ഥാനമായിരുന്നു.
* ഹൈക്കോടതിക്ക്‌ രണ്ട്‌ ആസ്ഥാനങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനമായിരുന്നു. (ജമ്മു /ശ്രീനഗര്‍).
* ഹിമാലയത്തിന്‌ ഏറ്റവും കൂടുതല്‍ വീതിയുള്ള സംസ്ഥാനമായിരുന്നു.
കേന്ദ്ര ഭരണ പ്രദേശങ്ങൾ പഠിക്കാം ഇവിടെ ക്ലിക്കുക
<ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും-ആദ്യ പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here

PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments