ഇന്ത്യൻ സംസ്ഥാനങ്ങൾ: ഉത്തര്‍പ്രദേശ് - പി.എസ്.സി. ചോദ്യോത്തരങ്ങൾ

ഇന്ത്യ: സംസ്ഥാനങ്ങളിലൂടെ...: ഉത്തര്‍പ്രദേശ്
ഇന്ത്യാചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള സംസ്ഥാനം. ഉത്തരമഹാസമതലത്തിലെ ഗംഗയും, യമുനയും പോഷകനദികളും ചേർന്ന് സമ്പുഷ്ടമാക്കുന്ന കാർഷിക സമൃദ്ധമായ സംസ്ഥാനം. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ സുപ്രധാന സ്ഥാനം. വാരാണാസിയും, ബനാറസുമടക്കമുള്ള തീർഥാടനകേന്ദ്രങ്ങൾ. താജ്‌മഹൽ ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങൾ. ഉത്തർപ്രദേശിനെക്കുറിച്ച് അറിയേണ്ടതെല്ലാം .. രണ്ട് അദ്ധ്യായങ്ങളിലായി (രണ്ട് പേജുകളിലായി നൽകിയിരിക്കുന്നു). ഏത് മത്സര പരീക്ഷയ്ക്കും, ഉത്തർപ്രദേശുമായി ബന്ധപ്പെട്ട ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഈ പഠന കുറിപ്പുകൾ നിങ്ങളെ സഹായിക്കുന്നു. വിജയം.. അത് മാത്രമായിരിക്കട്ടെ ലക്‌ഷ്യം.
പഠനകുറിപ്പുകൾ, ചോദ്യോത്തരങ്ങൾ
സംസ്ഥാനം: ഉത്തരപ്രദേശ്  
തലസ്ഥാനം: ലക്നൗ 
ഭാഷ: ഹിന്ദി, ഉറുദു 

ചരിത്രം
വൈദിക കാലഘട്ടത്തിൽ ബ്രഹ്മർഷിദേശം, മധ്യദേശം എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. മധ്യകാലത്ത് ഇവിടം മുസ്ളീം ഭരണത്തിന് കീഴിലായിരുന്നു. ബ്രിട്ടൻ ബംഗാൾ പ്രസിഡൻസിയെ വിഭജിച്ച് ആഗ്രാ പ്രസിഡൻസി രൂപീകരിച്ചു. പിന്നീടിത് യുണൈറ്റഡ് പ്രൊവിൻസസ് ഓഫ് ആഗ്ര ആൻഡ് ഔധ് ആയി. 1935 -ൽ യുണൈറ്റഡ് പ്രൊവിൻസസ് എന്നാക്കി. 1950 -ലാണ് ഉത്തർപ്രദേശ് എന്ന പേര് ലഭിച്ചത്.
ഉത്തര്‍പ്രദേശ് സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകളും ചോദ്യോത്തരങ്ങളും രണ്ട് പേജുകളിലായി നൽകിയിരിക്കുന്നു. മറക്കാത്ത കാണുക, പഠിക്കുക

പ്രത്യേകതകള്‍ പഠിക്കാം 
* ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ജനസംഖ്യ കുടിയത്‌

* ബ്രഹ്മഷിദേശം,മധ്യദേശം എന്നീപേരുകളില്‍ പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്നസംസ്ഥാനം

* ആര്യാവര്‍ത്തമെന്ന്‌ അറിയപ്പെട്ടിരുന്ന പ്രദേശം

* ഇന്ത്യയുടെപഞ്ചസാരക്കിണ്ണംഎന്നറിയപ്പെടുന്ന സംസ്ഥാനം

* ഏറ്റവും കുടുതല്‍ സംസ്ഥാനങ്ങളുമായി (8) അതിര്‍ത്തിപങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം (ഉത്തരാഖണ്ഡ്‌, ഹിമാചല്‍ പ്രദേശ്‌, ഹരിയാന, രാജസ്ഥാന്‍,മധ്യപ്രദേശ്‌, ഛത്തിസ്‌ഗഡ്‌, ജാര്‍ഖണ്ഡ്‌, ബീഹാര്‍ എന്നീ സം
സ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയുമായും ഉത്തര്‍പ്രദേശ അതിര്‍ത്തി പങ്കിടുന്നു)

* ഏറ്റവും കൂടുതല്‍ ദേശീയ സ്മാരകങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ഉള്ള സംസ്ഥാനം

* ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള sub national entity  
(ലോകത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ സബ്‌ നാഷണല്‍ എന്റിറ്റി എന്നറിയപ്പെടുന്നത്‌ റഷ്യയിലെ സാഖാ റിപ്പബ്ലിക്കാണ്‌).

* പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം

* ലോക്സഭയില്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശീയ പാതകള്‍ കടന്നു പോകുന്ന സംസ്ഥാനം

* ദേശീയ പാതകളുടെ ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം

* ഏറ്റവും വലിയ അര്‍ബന്‍ റോഡ്‌ നെറ്റ് വര്‍ക്കുള്ള ഇന്ത്യന്‍ സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അസംബ്ലി, ലജിസ്ലേറ്റീവ്‌ കാണ്‍സില്‍, ലോക്സഭാ, രാജ്യസഭാ സീറ്റുകള്‍ ഉള്ള സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉള്ള സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്ലേജുകള്‍ ഉള്ള സംസ്ഥാനം

* ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം

* ഏറ്റവും കൂടുതൽ അസ്ഥിര സര്‍ക്കാരുകള്‍ ഭരണം നടത്തിയ സംസ്ഥാനം

* ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി അധികാരമേറ്റ സംസ്ഥാനം (1963)

* മുസ്ലിങ്ങള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതലുളള ഇന്ത്യന്‍ സംസ്ഥാനം.

* 1857-ലെ വിപ്ലവത്തില്‍ ഏറ്റവും കൂടുതല്‍ കലാപ ക്രേന്ദങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം.

ആദ്യമായി നിലവിൽ വന്നത്
* ഇന്ത്യയിലെ ആദ്യത്തെ എയര്‍മെയില്‍ സംവിധാനം നിലവില്‍വന്ന ഉത്തര്‍പ്രദേശിലെ സ്ഥലങ്ങള്‍
- അലഹബാദ്‌ - നൈനി
(നൈനിറ്റാള്‍ എന്ന സ്ഥലം ഉത്തരാഖണ്‍ഡിലാണ്‌)

* ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടസ്ഥലം
- മീററ്റ്‌

* ഇന്ത്യയിലാദ്യമായി 1960 ല്‍ എസ്‌.ടി.ഡി. സംവിധാനത്തിലൂടെ ലക്നൗവുമായി ബന്ധപ്പെടുത്തിയ നഗരമാണ്‌ 
- കാണ്‍പൂര്‍.

* ഇന്ത്യന്‍ മണ്ണില്‍വച്ച്‌ 1925-ല്‍ കമ്യുണിസ്റ്റ്‌ പാര്‍ട്ടി രൂപംകൊണ്ടത്‌ കാണ്‍പുരിലാണ്‌.

* തീവ്ര ദേശീയവാദികളെയും വിപ്ലവകാരികളെയും ഏകോപിപ്പിക്കുന്നതിനായി 1924-ല്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ രൂപംകൊണ്ടത്‌ കാണ്‍പുരിലാണ്‌.

* ഇന്ത്യയിലെ ആദ്യത്തെ കമ്പിളി വ്യവസായം 1876-ല്‍ കാണ്‍പുരില്‍ ആരംഭിച്ചു.

* ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. (ഡിസ്ട്രിക്ട് പ്രൈമറി എഡ്യുക്കേഷന്‍ പ്രോഗ്രാം) ആരംഭിച്ച സംസ്ഥാനമാണ്‌ ഉത്തര്‍ പ്രദേശ്‌.

* അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ അംബാസഡറായ ആദ്യ വനിതയാണ്‌ വിജയലക്ഷ്മിപണ്ഡിറ്റ്‌.

* ഉത്തര്‍പ്രദേശില്‍ ആദ്യമായി അഞ്ചുവര്‍ഷം തികച്ചു ഭരിച്ച മുഖ്യമ്രന്തി മായാവതിയാണ്‌.

* ഇന്ത്യയില്‍ ഡെബിറ്റ്‌ കാര്‍ഡ്‌ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യത്തെ റീജിയണല്‍ റുറല്‍ ബാങ്കാണ്‌ കാശി-ഗോമതി സംയുക്ത ഗ്രാമീണ്‍ ബാങ്ക്.

* പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യ ദേശീയ സമ്മേളനം 1954-ല്‍ അലഹബാദിലാണ്‌ നടന്നത്‌.

* സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.എ.എസ്‌.ഓഫീസര്‍- ഇഷാ ബസന്ത്‌ ജോഷി.

* ട്വിറ്റര്‍ അക്കൌണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ചരിത്ര സ്മാരകം താജ്മഹലാണ്‌(2015).

* ഇന്ത്യന്‍ സംസ്ഥാനത്ത്‌ മുഖ്യമ്രന്തിയായ ആദ്യ ദളിത്‌ വനിത- മായാവതി

* ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി- സുചേതാ കൃപലാനി (ജെ.ബി.കൃപലാനിയുടെ ഭാര്യ)

* ഇന്ത്യയില്‍ ഗവര്‍ണര്‍ പദവിയിലിക്കെ അന്തരിച്ച ആദ്യ വ്യക്തി- സരോജിനി നായിഡു

* ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റൂറല്‍ ബാങ്ക് എ.ടി.എം. സ്ഥാപിച്ചത്‌ വാരാണസിയിലാണ്‌.

* ഇന്ത്യയില്‍ വികലാംഗര്‍ക്കുവേണ്ടിയുള്ള ആദ്യത്തെ സര്‍വകലാശാലയാണ്‌ ചിത്രകൂടത്തില്‍ സ്ഥാപിച്ചിട്ടുളള ജഗദ്ഗുരു രാമഭദ്രാചാര്യ ഹാന്‍ഡികാപ്പ്ഡ്‌ യൂണിവേഴ്സിറ്റി.

* ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ നഗരമാണ്‌ ആഗ്ര.

* ഇന്ത്യയില്‍ ആദ്യമായി പരിക്ഷണാടിസ്ഥാനത്തില്‍ വ്യോമസേനയുടെ മിറാഷ്‌ വിമാനം റോഡിലിറക്കിയത്‌ യമുനാ എക്സ്പ്രസ്‌ ഹൈവേയിലാണ്‌.

ഓർത്തിരിക്കാം ..
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ത്തമാന പത്രങ്ങള്‍ ഉള്ള സംസ്ഥാനം
- ഉത്തര്‍ പ്രദേള്‍

* ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ചരിത്ര സ്മാരകം ആഗ്രയിലെ താജ്മഹല്‍

* ഇന്ത്യന്‍ സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മുഖ്യമ്രന്തിയായ വനിത
- മായാവതി

* ഉത്തര്‍ പ്രദേശിലെ ഏറ്റവും വലിയ നഗരം
-കാണ്‍പൂര്‍

* ഗുജറാത്ത്‌ കീഴടക്കിയതിന്റെ സ്മാരകമായി അക്ബര്‍ ഫത്തേപുര്‍ സിക്രിയില്‍ നിര്‍മിച്ച ബുലന്ദ്‌ ദർവാസ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടമാണ്‌. ഇത്‌ Gate of Magnificence എന്ന്‌ അറിയപ്പെടുന്നു.

* ലോകത്തിലെ ഏറ്റവും വലിയ ആള്‍ക്കുട്ടം 
- അലഹബാദ്‌ കുംഭമേള

* ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാബാങ്ക് 
- അലഹബാദ്‌ ബാങ്ക്  (1865)

* ഹിന്ദുമതത്തിന്റെ ഏറ്റവും പാവനമായ സ്ഥലം
- വാരാണസി

* ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഷു ഉല്‍പാദനം നടക്കുന്ന സ്ഥലം
- കാണ്‍പൂര്‍

* ഇന്ത്യയിലെ ഏറ്റവും വലിയ പൊലീസ്‌ സേനയുള്ള സംസ്ഥാനമാണ്‌ ഉത്തര്‍ പ്രദേശ്‌.

* ലോകത്തിലെ ഏറ്റവും വലിയ സ്കൂള്‍ ലക്നൗവിലെ സിറ്റി മോണ്ടിസോറി സ്കൂള്‍.

* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഫ്ളൈഓവര്‍- കാണ്‍പൂരില്‍ എന്‍.എച്ച്‌-2 ല്‍ നിര്‍മിച്ചിരിക്കുന്ന 27 കിലോമീറ്റര്‍ നിളമുള്ള ഫ്‌ളൈ ഓവര്‍

* ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ഗോരഖ്പുരിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമാണ്‌ (1366മീ.).

* ഒന്നാം സ്വാതന്ത്ര്യസമരം (1857) ഏറ്റവും കൂടുതല്‍ വ്യാപിച്ചത്‌ ഉത്തര്‍ പ്രദേശിലാണ്‌.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള പൊലീസ്‌ സേനയുള്ള സംസ്ഥാനം ഉത്തര്‍ പ്രദേശാണ്‌.

* പൂര്‍വാഞ്ചലിലെ ഏറ്റവും വലിയ നഗരമാണ്‌ ഗോരഖ്പൂർ.

* ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുമായി ബന്ധമുള്ള നഗരമാണ്‌ (ജനിക്കുകയോ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയോ അലഹാബാദ്‌ സര്‍വകലാശാലയിലെ പഠിതാവ്‌ ആകുകയോ ചെയ്തവര്‍) 
- അലഹാബാദ്‌.
ജവാഹര്‍ലാല്‍ ന്റെഹു, ഗുല്‍സരിലാല്‍ നന്ദ, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ്‌ ഗാന്ധി, വി.പി. സിങ്‌, ചന്ദ്രശേഖര്‍ എന്നിവരാണ്‌ ഈ പട്ടികയിലുള്ളത്‌.

* ഉത്തര്‍പ്രദേശ്‌ ഹൈക്കോടതിയുടെ ആസ്ഥാനം അലഹബാദ്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ള ഹൈക്കോടതിയും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധികാരപരിധിയില്‍വരുന്നതുമായ ഹൈക്കോടതിയാണിത്‌.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്മാരകമായ താജ്മഹല്‍ ലോകത്തെ ഏറ്റവും പ്രശസ്തവുംമനോഹരവുമായ ശവകൂടീരമാണ്‌. തന്റെ പത്നി മുംതാസ്‌ മഹലിന്റെ സ്മരണയ്ക്ക്‌ ഷാ
ജഹാന്‍ ച്രകവര്‍ത്തിയാണ്‌ പതിനേഴാം നൂറ്റാണ്ടില്‍ താജ്മഹല്‍ നിര്‍മിച്ചത്‌.

* ന്യൂഡല്‍ഹി കഴിഞ്ഞാല്‍ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ഹബ്‌ കാണ്‍പുൂരാണ്‌.

* 1998 ഫെബ്രുവരി 21 മുതല്‍ 23 വരെ മുന്നു ദിവസം മാത്രം ഉത്തര്‍പ്രദേശ്‌ മുഖ്യമ്രന്തിയായിരുന്ന ജഗദംബികപാല്‍ ആണ്‌ ഏറ്റവും കുറച്ചുകാലം ഇന്ത്യയില്‍ മുഖ്യമന്തിയായിരുന്ന നേതാവ്‌.

* ഏറ്റവും കൂടുതല്‍ റൂട്ടുകള്‍ ആരംഭിക്കുന്ന റെയില്‍വെ ജംഗ്ഷന്‍ മഥുരയാണ്‌ (7).

* ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ മാര്‍ഷലിങ്‌ യാര്‍ഡാണ്‌ മുഗള്‍സരായി.

* ഉത്തര്‍ പ്രദേശിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയാണ്‌ Bharat Bharti literary award

* സിംഗിള്‍ കമാന്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പൊലീസ്‌ സേനയാണ്‌ ഉത്തര്‍പ്രദേശിലേത്‌.

* ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗര്‍ റിസര്‍വാണ്‌ അമന്‍ഗഡ്‌ ടൈഗര്‍ റിസര്‍വ്‌.

* ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ ഷിയാ മുസ്ലിങ്ങളുള്ളത്‌ ലക്നൗവിലാണ്‌.

* കൊല്‍ക്കത്ത, ബോംബെ, മ്രദാസ്‌ ഹൈക്കോടതികള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി അലഹബാദ്‌ ഹൈക്കോടതിയാണ്‌.

* ഏറ്റവും വേഗം കുടിയ രണ്ടാമത്തെ ശതാബ്ദിട്രെയിന്‍ ഓടുന്നത്‌ ലക്നൗവിനും ന്യൂഡല്‍ഹിക്കും ഇടയിലാണ്‌.

* ഉത്തരേന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളം ലക്നൗ ആണ്‌.

* ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള സൈറ്റ് മ്യൂസിയം സാരനാഥിലേതാണ്‌.

അപരനാമങ്ങള്‍
* ഉത്തര്‍ പ്രദേശിന്റെ സാമ്പത്തിക തലസ്ഥാനം
- കാണ്‍പൂര്‍

* ഉത്തര്‍ പ്രദേശിന്റെ വൃവസായ തലസ്ഥനം
- കാണ്‍പൂര്‍

* ഉത്തരേന്ത്യയിലെ മാഞ്ചസ്റ്റര്‍
- കാണ്‍പൂര്‍,

* ഇന്ത്യയിലെ മലകളുടെ റാണി
- മസൂറി (തെക്കേ ഇന്ത്യയിലെ മലകളുടെ റാണി - ഉദകമണ്ഡലം)

* ബുദ്ധമതത്തിന്റെ ജന്മസ്ഥലം
- സാരനാഥ് (ബുദ്ധന്‍ ആദ്യ മതപ്രഭാഷണം നടന്ന സ്ഥലം)

 * ഇന്ത്യയുടെ മതപരമായ തലസ്ഥാനം (the religious capital of India) ഇന്ത്യയുടെ വിശുദ്ധ നഗരം (the holy city of India) 
വാരാണസി (കാശി)

* വിധവകളുടെ നഗരം
- വ്യന്ദാവൻ

* ശ്രീകൃഷ്ണന്റെ കളിസ്ഥലം
- വൃന്ദാവന്‍

* ലോകത്തിന്റെ തുകല്‍ സിറ്റി എന്നറിയപ്പെടുന്നത്‌
- കാണ്‍പുര്‍

* യുദ്ധം അരുത്‌ എന്ന്‌ പേരിനര്‍ഥമുള്ള ഇന്ത്യന്‍ നഗരമാണ്‌ അയോധ്യ.

* ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്‌ വാരാണസിയാണ്‌.

* നവാബുമാരുടെ നഗരം എന്നറിയപ്പെടുന്നത്‌ ലക്നൌ.

* കിഴക്കിന്റെ സുവര്‍ണനഗരം, ഇന്ത്യയിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ അപരനാമങ്ങള്‍ ലക്നൗ നഗരത്തിനുണ്ട്‌.

* ലോകത്തിന്റെ തുകല്‍ നഗരം എന്നറിയപ്പെടുന്നത്‌ കാണ്‍പൂരാണ്‌.

* അലഹബാദ്‌ കോട്ട നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി അക്ബറാണ്‌.

* അല്ലാഹുവിന്റെ നഗരം എന്നര്‍ഥംവരുന്ന പേര്‍ നല്‍കിയത്‌ അക്ബര്‍ ച്രകരവര്‍ത്തിയാണ്‌.

* ഉത്തര്‍പ്രദേശില്‍ യമുനാനദിയുടെ വലത്തേക്കരയിലാണ്‌ ആഗ്രാപട്ടണം.

* മഹാഭാരതത്തില്‍ അഗ്രവനം എന്ന പേരില്‍ പരാമര്‍ശിച്ചിരിക്കുന്ന നഗരമാണിത്‌.

* ആഗ്ര, വാരാണസി, ലക്നൌ എന്നിവയാണ്‌ ഉത്തര്‍ പ്രദേശിന്റെ പൈതൃക ചാപം എന്നറിയപ്പെടുന്നത്‌.

* സാരാനാഥിന്റെ പഴയ പേരാണ്‌ ഇസിപട്ടണം.
<ഉത്തര്‍പ്രദേശ് അടുത്തപേജിൽ തുടരുന്നു..ഇവിടെ ക്ലിക്കുക>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here