Header Ads Widget

Ticker

6/recent/ticker-posts

NDIAN STATES: Uttar Pradesh | ഇന്ത്യൻ സംസ്ഥാനങ്ങൾ ): ഉത്തര്‍പ്രദേശ് - 02

ഇന്ത്യൻ സംസ്ഥാനങ്ങൾ:  ഉത്തര്‍പ്രദേശ് തുടരുന്നു...  (അദ്ധ്യായം: 02)


പ്രധാനപ്പെട്ട വസ്തുതകള്‍
* റിഹണ്ട്‌ ജലവൈദ്യുതപദ്ധതി ഏതുസംസ്ഥാനത്ത്‌
- ഉത്തര്‍ പ്രദേശ്‌

* ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്ത്‌
- ഉത്തര്‍പ്രദേശ്‌

* സാരനാഥിലെ സ്‌തൂപത്തിന്റെ പേര്‌ 
- ധമേക്‌സ്തൂപം

* യമുനയുടെ പഴയ പേര്‍
- കാളിന്ദി

* ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഏക അയല്‍ രാജ്യം
- നേപ്പാള്‍

* ബുദ്ധന്‍ അന്തരിച്ച സ്ഥലം
- കുശിനഗരം

* ഉത്തര്‍ പ്രദേശിന്റെ പഴയപേര്‍
- യുണൈറ്റഡ് പ്രൊവിന്‍സ്‌

* പ്രിന്‍സ്‌ ഓഫ്‌ വെയിൽസിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന ലക്നൌ സുവോളജിക്കന്‍ ഗാര്‍ഡന്‍സിനെ നവാബ്‌ വാജിദ്‌ അലി ഷാ പ്രാണി ഉദ്യാൻ എന്ന്‌ പുനര്‍നാമകരണംചെയ്തു. ദത്തവകാശ നിരോധന നിയമം പ്രയോഗിച്ച്‌ 1856-ല്‍ അവധിനെ ബ്രിട്ടിഷിന്ത്യയോട കൂട്ടിച്ചേര്‍ത്ത സമയത്ത്‌ ഭരണാധികാരിയായിരുന്നു വാജിദ്‌ അലി ഷാ.

* നവാബ് ഗഞ്ചിലെ പക്ഷി സങ്കേതത്തെ ചന്ദ്രശേഖര്‍ ആസാദിന്റെ സ്മരണാര്‍ഥം പുനര്‍നാമകരണം ചെയ്തു.

* ഇന്ത്യയില്‍ ഷിയാ മുസ്ളിങ്ങളുടെ ആസ്ഥാനം ലക്നൌ ആണ്‌.

പ്രധാന വ്യക്തികള്‍
* ഫത്തേപൂര്‍ സിക്രി നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി
- അക്ബര്‍

* ഇന്ത്യയില്‍ ഒരു ദിവസംമാത്രം മുഖ്യമന്തിയായിരുന്ന വ്യക്തി
- ജഗദംബിക പാല്‍ (1998 ഫെബ്രുവരി 21 മുതൽ 23 വരെ. ഇതിൽ പൂർണ ദിവസം ഫെബ്രുവരി 22 മാത്രം. അലഹബാദ് ഹൈക്കോടതി മുൻ സർക്കാർ വീണ്ടും അധികാരമേൽക്കട്ടെ എന്ന് വിധിച്ചതിനെത്തുടര്‍ന്ന്‌ ഫ്രെബുവരി 23-ന്‌ രാജിവച്ചു)

* അവധ്‌ (ഔധ് ) സ്റ്റേറ്റിന്റെ സ്ഥാപകന്‍ സാദത്ത്‌ ഖാന്‍ ബുര്‍ഹാന്‍ ഉല്‍ മുല്‍ക്‌ ആണ്‌.

* ഓധിന്റെ തലസ്ഥാനം ഫൈസാബാദായിരുന്നു. എന്നാല്‍, (ബ്രിട്ടിഷ്‌ റസിഡന്റിന്റെ ആസ്ഥാനം ലക്നൌ ആയിരുന്നു.

* ബ്രിട്ടീഷ്‌ പൊലീസ്‌ വളഞ്ഞപ്പോള്‍ ചന്ദ്രശേഖര്‍ ആസാദ്‌ ഏറ്റുമുട്ടലിനൊടുവില്‍ ആത്മഹത്യ ചെയ്ത സ്ഥലം അലഹബാദിലെ ആല്‍ഫ്രഡ്‌ പാര്‍ക്കാണ്‌.

* പ്രശസ്ത സംഗീതജ്ഞനായ ഹരിപ്രസാദ്‌ ചൗരസ്യ, മദന്‍ മോഹന്‍ മാളവ്യ, അമിതാഭ്‌ ബച്ചന്‍ എന്നിവര്‍ അലഹബാദിലാണ്‌ ജനിച്ചത്‌. ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിന്റെ സ്വദേശവും അലഹബാദാണ്‌.

* ജവാഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും ജനിച്ചത്‌ അലഹബാദിലാണ്‌. 

* വി.പി.സിങാണ്‌ ഇവിടെ ജനിച്ച മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി

* 1857-ലെ കലാപകാലത്ത്‌ ലക്നൗവില്‍ കലാപം നയിച്ചത്‌ ബീഗം ഹസ്രത്ത്‌ മഹലാണ്‌.

* ഇന്ത്യന്‍ പ്രധാനമ്രന്തിപദത്തിലെത്തിയ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിമാരാണ്‌ ചരണ്‍ സിങും വി.പി.സിങും.

പ്രധാന സ്ഥലങ്ങള്‍
* ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലമാണ്‌ അലഹബാദ്‌. മുമ്പ്‌ പ്രയാഗ്‌ എന്നറിയപ്പെട്ടിരുന്നു.

* ത്രിവേണി സംഗമ സ്ഥാനമെന്നും അലഹബാദ്‌ അറിയപ്പെടുന്നു. ഗംഗ, യമുന എന്നിവയോട്‌ പുരാണത്തിലെ സരസ്വതി ഇവിടെ വന്നുചേരുന്നു എന്നാണ്‌ വിശ്വാസം.

* ബുദ്ധന്‍ ആദ്യ മതപ്രഭാഷണം നടത്തിയസ്ഥലം
- സാരനാഥ്

* അലഹബാദിന്റെ പഴയപേര്‍
- പ്രയാഗ്‌

* കാശിയുടെ പുതിയപേര്‌- വാരാണസി (ഡീസല്‍ ലോക്കോമോട്ടീവ്‌ വര്‍ക്‌സ്‌
വരാണസിയിലാണ്‌)

* ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക- വ്യാവസായിക തലസ്ഥാനം
- കാണ്‍പുര്‍ (ഉത്തര്‍ പ്രദേശിന്റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്നു)

* ഉത്തര്‍പ്രദേശിന്റെ നീതിന്യായ തലസ്ഥാനം
- അലഹബാദ്

* ചൌധരി ചരണ്‍സിങ്‌ വിമാനത്താവളം എവിടെയാണ്‌
- ലക്നൗ

* ഉത്തര്‍ പ്രദേശിന്റെ തലസ്ഥാനമായ ലക്നൗ സ്ഥിതിചെയ്യുന്നത് ഗോമതി നദീതീരത്താണ്‌.

* ഫിറോസാബാദിന്റെ പഴയപേര്‍
- ചന്ദ് വാർ നഗര്‍.

* 1857-ലെ കലാപസമയത്ത്‌ എ.ഒ.ഹ്യും (പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍) കളക്ടറായിരുന്ന ജില്ല
- ഇട്ടാവ

* അയോധ്യ സ്ഥിതിചെയ്യുന്ന ജില്ല
- ഫൈസാബാദ്‌

* സലിം ചിഷ്ടിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്‌
- ഫത്തേപൂര്‍ സിക്രിയില്‍

* ഈസ്റ്റ് -വെസ്റ്റ് ഇടനാഴി പദ്ധതിയും നോര്‍ത്ത്‌-സൌത്ത്‌ ഇടനാഴി പദ്ധതിയും സംഗമിക്കുന്ന സ്ഥലമാണ്‌ 
- ഝാന്‍സി.

* വാരാണാസിയിലെ ഭാരത് മാതാ മന്ദിറില്‍ പരമ്പരാഗത ദേവതകളുടെ വിഗ്രഹത്തിനു പകരം അവിഭക്ത ഇന്ത്യയുടെ ഭൂപടമാണുള്ളത്.

* സ്നാനഘട്ടങ്ങള്‍ക്ക്‌ പ്രസിദ്ധമായ നഗരമാണ്‌ വാരാണസി.

ഉത്തർപ്രദേശിലെ പ്രധാന സ്ഥാപനങ്ങള്‍
* 1986-ല്‍ നിലവില്‍വന്ന ഇന്‍ലാന്‍ഡ്‌ വാട്ടര്‍വേയ്സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം നോയിഡയാണ്‌.

* 1961-ല്‍ സ്ഥാപിതമായ ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം നോയിഡയാണ്‌.

* മദന്‍ മോഹന്‍ മാളവ്യ ക്രിക്കറ്റ്‌സ്റ്റേഡിയവും അമിതാഭ്‌ ബച്ചന്‍ സ്പോര്‍ടസ്‌ കോംപ്ലക്സും അലഹബാദിലാണ്‌.

* പാരാട്രൂപ്പേഴ്‌സ്‌ ട്രെയിനിംഗ്‌ സ്കൂള്‍ ആഗ്രയിലാണ്‌.

* ദേശീയ പയറുവര്‍ഗ ഗവേഷണ കേന്ദ്രം, ദേശീയ പഞ്ചസാര ഗവേഷണ ക്രേന്ദം എന്നിവ കാണ്‍പുരിലാണ്‌.

* ഗ്രീന്‍ പാര്‍ക്ക്‌ സ്റ്റേഡിയം കാണ്‍പൂരിലാണ്‌.

* സെന്റ്രല്‍ (ഡഗ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ലക്നൌവിലാണ്‌.

* സ്മാള്‍ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ്‌ ബാങ്കിന്റെ (SIDBI) ആസ്ഥാനം ലക്നൌവാണ്‌.

* അംബേദ്കര്‍ മെമ്മോറിയല്‍, കന്‍ഷിറാം മെമ്മോറിയല്‍, ബീഗം ഹസ്രത്ത്‌ മഹല്‍ പാര്‍ക്ക്‌ എന്നിവ ലക്നൌവിലാണ്‌.

* സെൻട്രൽ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ മെഡിസിനല്‍ ആന്‍ഡ്‌ ആരോമാറ്റിക പ്ലാന്റ്‌സ്‌, ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ പാലിയോബോട്ടണി, സഞ്ജയ്‌ ഗാന്ധി പോസ്റ്റ്‌ ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ എന്നിവ ലക്നൌവിലാണ്‌.

* ഇന്ത്യന്‍ ആര്‍മിയുടെ സെൻട്രൽ കമാന്‍ഡിന്റെ ആസ്ഥാനം ലക്നൌവിലാണ്‌.

* ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം നോയിഡ ആണ്‌.

* ഡോ.ഭീം റാവു അംബേദ്കര്‍ പ്ലാനറ്റോറിയം രാംപുരിലാണ്‌.

* അലഹബാദ്‌ ആസ്ഥാനമായ ഉത്തര്‍പ്രദേശ്‌ ഹൈക്കോടതിക്ക്‌ ലക്നൗവില്‍ ബഞ്ചുണ്ട്‌.

* ശ്രീരാമ മ്യൂസിയം സ്ഥാപിക്കുന്നത്‌ അയോധ്യയിലാണ്‌.

* പരിനിര്‍വാണ സ്തൂപം കുശിനഗരത്തിലാണ്‌.

* ബുദ്ധ്‌ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് എന്ന റേസിങ്‌ ട്രാക്ക്‌ ഗ്രേറ്റര്‍ നോയിഡയിലാണ്‌.

* ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്‌ പ്രീ നടക്കുന്നത്‌ ഇവിടെയാണ്‌.

കുഴപ്പിക്കുന്ന വസ്തുതകള്‍
* ഇന്ത്യയിലെഹൈക്കോടതികളില്‍ ഏറ്റവും കൂടുതല്‍ ജഡ്‌ജിമാരുള്ളത്‌- അലഹബാദ്‌ (എന്നാല്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ അധികാര പരിധിയിലുള്ള ഹൈക്കോടതി ഗുവഹത്തിയാണ്‌)

Romance in Stone എന്നറിയപ്പെടുന്നത്‌ ഫത്തേപൂര്‍ സിക്രിയിലെ കെട്ടിടങ്ങളാണ്‌.

Dream in Marble എന്നറിയപ്പെടുന്നത്‌ താജ്മഹല്‍

* ബനാറസിൽ (വാരാണസി) സെൻട്രൽ ഹിന്ദു സ്കൂള്‍ ആരംഭിച്ചത്‌ ആനി ബസന്റ്‌ ആണ്‌. എന്നാല്‍ അതിനെ ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തിയത്‌ മദന്‍മോഹന്‍ മാളവ്യയാണ്‌.

* നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യുട്ട് ലക്നൗവില്‍ ആണ്‌. എന്നാല്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം കൊല്‍ക്കത്തയിലാണ്‌.

* ചൗധരി ചരണ്‍സിങ്‌ വിമാനത്താവളം ലക്നൌവിലാണ്‌. ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളം വാരാണസിയിലാണ്‌.

* ഡല്‍ഹിയില്‍ ഷാജഹാന്‍ നിര്‍മിച്ചതുപോലെ ആഗ്രയിലും ഒരു ചെങ്കോട്ടയുണ്ട്‌. മുമ്പ്‌ ഒരു ഹിന്ദു ഭരണാധികാരി നിര്‍മിച്ച ഇഷ്ടികക്കോട്ടയുടെ സ്ഥാനത്ത്‌ ചുവന്ന മണല്‍ക്കല്ലില്‍ കോട്ട നിര്‍മിച്ചത്‌ അക്ബറാണ്‌. ഷാജഹാന്റെ കാലത്താണ്‌ കോട്ട ഇന്നുകാണുന്ന രീതിയിലായത്‌. ഈ കോട്ടയ്ക്ക്‌ ഡല്‍ഹിയിലെ ചെങ്കോട്ടയെപ്പോലെ ഡല്‍ഹിഗേറ്റ്‌, ലാഹോര്‍ ഗേറ്റ്‌ എന്നി പേരുകളുള്ള കവാടങ്ങളുണ്ട്‌. ലാഹോര്‍ ഗേറ്റിനെ പില്‍ക്കാലത്ത്‌ അമര്‍സിംഗ്‌ ഗേറ്റ്‌ എന്ന്‌ പുനര്‍നാമകരണം ചെയ്തു.

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1907ലെ സുറത്ത്‌ (ഗുജറാത്ത്‌) സമ്മേളനത്തില്‍ മിതദേശീയവാദികളെന്നും തീവ്ര ദേശീയവാദികളെന്നും രണ്ടായി പിളര്‍ന്നിരുന്നു. ഇവര്‍ വീണ്ടും ഒരുമിച്ചത്‌ 1916-ലെ ലക്നൌ സമ്മേജനത്തിലാണ്‌.

* ഇന്ത്യയില്‍ ഹിന്ദുക്കള്‍ എണ്ണത്തില്‍ കൂടുതലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശും ശതമാനാടിസ്ഥാനത്തില്‍ കുടുതലുള്ളത് ഹിമാചല്‍ പ്രദേശമാണ്‌.

* നോര്‍ത്ത്‌ സെന്റ്രല്‍ റെയില്‍വേ സോണിന്റെ ആസ്ഥാനം അലഹബാദും നോര്‍ത്ത്‌

* ഈസ്റ്റേണ്‍ റെയില്‍വേ സോണിന്റെ ആസ്ഥാനം ഗോരഖ് പൂരുമാണ്‌.

* പാറ്റ്ന വിഹാര്‍ പക്ഷി സങ്കേതം ഉത്തര്‍പ്രദേശിലെ ഇട്ടാ ജില്ലയിലാണ്‌.

* പാറ്റ്ന നഗരം ബീഹാറിന്റെ തലസ്ഥാനമാണ്‌.

* അവധ്‌ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം ഫൈസാബാദ്‌ ആയിരുന്നു. പിന്നീട തലസ്ഥാനം ലക്നൗവിലേക്ക്‌ മാറ്റി.

ഓർമ്മിക്കേണ്ട വസ്തുതകൾ
* ഹര്‍ഷവര്‍ധനന്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മഹാമത സമ്മേളനങ്ങള്‍ വിളിച്ചുകുട്ടിയിരുന്ന സ്ഥലമാണ്‌ അലഹബാദ്‌.

* നെഹ്‌റുവിന്റെ കൂടുബവീടായ ആനന്ദഭവന്‍ അലഹബാദിലാണ്‌. 1970-ല്‍ ഇന്ദിരാഗാന്ധി അത്‌ ഇന്ത്യാഗവണ്‍മെന്റിനു കൈമാറി. ഇപ്പോള്‍ മ്യൂസിയമാണ്‌. ഇതിനു സമീപമാണ്‌ പഴയ ആനന്ദഭവന്‍. മോത്തിലാല്‍ നെഹ്‌റു 1930-ല്‍ അതിനെ കോണ്‍ഗ്രസിനു കൈമാറി.

* ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ സമയം കണക്കാക്കുന്ന 82.5 ഡിഗ്രി രേഖാംശം കടന്നുപോകുന്ന നഗരമാണ്‌ അലഹബാദ്‌.

* അലഹബാദ്‌ നഗരം കുംഭമേള നടക്കുന്നനാലു സ്ഥലങ്ങളിലൊന്നാണ്‌. ഹരിദ്വാര്‍ (ഉത്തരാഖണ്ഡി്‌), ഉജ്ജയിനി (മധ്യപ്രദേശ്‌), നാസിക്‌ (മഹാരാഷ്ട്ര) എന്നിവയാണ്‌ കുംഭമേള നടക്കുന്ന മറ്റു സ്ഥലങ്ങള്‍.

* പ്രഭാതത്തില്‍ പിങ്ക് നിറത്തിലും പകല്‍സമയത്ത്‌ വെളുപ്പ്‌ നിറത്തിലും നിലാവിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണ നിറത്തിലും കാണപ്പെടുന്ന സ്മാരകമാണ്‌ താജ്മഹല്‍.

* ഹിന്ദു-മുസ്ലിം സംസ്കാരം ഉള്‍ക്കൊള്ളുന്ന ഏക ക്ലാസ്സിക്കല്‍ നൃത്തരൂപമാണ്‌ കഥക്‌.

* ആറ്‌ വര്‍ഷത്തിലൊരിക്കലാണ്‌ അര്‍ധകുംഭമേള നടക്കുന്നത്‌. അര്‍ധ കുംഭമേള നടക്കുന്ന സ്ഥലങ്ങള്‍ ഹരിദ്വാര്‍, അലഹബാദ്‌ എന്നിവയാണ്‌.

* ബേസ്‌ ഉള്‍പ്പെടെ സാരനാഥ്‌ സ്തൂുപത്തിന്റെ ഉയരം ഏഴ്‌ അടിയാണ്‌.

ചരിത്രവഴികൾ 
* സമുദ്രഗുപ്തന്റെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ലിഖിതമായ പ്രയാഗ പ്രശസ്തി സ്ഥാപിച്ചിരിക്കുന്നത്‌ അലഹബാദിലാണ്‌. ഇത്‌ തയ്യാറാക്കിയത്‌ സമുദ്രഗുപ്തന്റെ സദസ്യനായിരുന്ന ഹരിസേനന്‍.

* യമുനാനദി അവസ്ധാനിക്കുന്നത്‌ അലഹബാദിലാണ്‌.

* ലോധിവംശത്തിലെ പ്രശസ്ത സുല്‍ത്താനായിരുന്ന സിക്കന്ദര്‍ ലോധി 1505-ല്‍ ആഗ്ര തന്റെ തലസ്ഥാനമാക്കി. അദ്ദേഹത്തിന്റെ പുത്രനും ലോധി വംശത്തിലെ അവസാനത്തെ സുല്‍ത്താനുമായിരുന്ന ഇബ്രാഹിം ലോധിയുടെ തലസ്ഥാനവും ആഗ്ര തന്നെയായിരുന്നു.

* 1526-ല്‍ ഒന്നാം പാനിപ്പട്ടു യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ വധിച്ച്‌ മുഗള്‍ ഭരണം ആരാഭിച്ചതോടെ ബാബറുടെ കൈവശമായി ആഗ്ര.

* ബാബര്‍ അന്തരിച്ചത്‌ ആഗ്രയില്‍ വച്ചാണ്‌. അവിടെ ആരാം ബാഗിലാണ്‌ അദ്ദേഹത്തെ ആദ്യം അടക്കം ചെയ്തത്‌. പിന്നീട്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നതുപോലെ ഭൗതികാവശിഷ്ടം കാബൂളിലേക്ക്‌ മാറ്റി സ്ഥാപിച്ചു.

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ലക്നൌ കരാറില്‍ ഏര്‍പ്പെട്ട വര്‍ഷമാണ്‌ 1916.

* ലക്നൌവില്‍നിന്നാണ്‌ ജവാഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ ഹെറാള്‍ഡ്‌ പത്രം പ്രസിദ്ധീകരിച്ചിരുന്നത്‌.

* പ്രധാനമന്ത്രിയായിരിക്കെ അടല്‍ ബിഹാരി വാജ്‌ പേയി പ്രതിനിധാനം ചെയ്ത ലോക്സഭാ മണ്ഡലം ലക്നൗ ആണ്‌.

* 1803-ല്‍ ഈസ്റ്റിന്ത്യാക്കമ്പനി ആഗ്ര കൈവശപ്പെടുത്തി. 1857 ആഗസ്ത്‌ രണ്ടിന്‌ ഈസ്റ്റിന്ത്യാക്കമ്പനിയുടെ സൈന്യവും ലഹളക്കാരും ആഗ്രയില്‍ ഏറ്റുമുട്ടി. കലാപകാരികള്‍ക്ക്‌ കനത്ത പരാജയം സംഭവിച്ചു. 1857-ലെ ലഹളയോടെ നഗരത്തിന്റെ പ്രൌഡി വീണ്ടെടുക്കാനാവാത്തവിധം മങ്ങിപ്പോയി.

* 1556 മുതല്‍ 1638-വരെ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആഗ്രയായിരുന്നു. (അവസാനിച്ചു)
<ഉത്തര്‍പ്രദേശ്.. മുൻ പേജിലേക്ക് മടങ്ങാൻ ഇവിടെ ക്ലിക്കുക>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍