ഇന്ത്യ: സംസ്ഥാനങ്ങളിലൂടെ...
ഇന്ത്യൻ സംസ്ഥാനങ്ങൾ: രാജസ്ഥാൻ 
(അദ്ധ്യായം 01) 
രാജസ്ഥാൻ എന്നാൽ രാജാക്കന്മാരുടെ നാട് എന്നാണ് അർഥം. രത്തന്‍ സിങിന്റെയും കുംഭറാണയുടെയും സംഗ റാണയുടെയും റാണാ പ്രതാപിന്റെയും നാടാണത്‌. ഒരുവശത്ത് ഒന്നിനും പിടികൊടുക്കാതെ നിൽക്കുന്ന മരുഭൂമിയും മറ്റൊരിടത്ത് പച്ചപ്പും നിറഞ്ഞ നാടാണ് രാജസ്ഥാൻ. അതിസമ്പന്നമായ ഒരു സാസ്‌കാരിക പൈത്യകം ഈ ദേശത്തിനുണ്ട്‌. ഇന്ത്യയുടെ അഭിമാനം എന്നു തന്നെ വിശേഷിപ്പിക്കുവാൻ കഴിയുന്ന നാടാണ് രാജസ്ഥാൻ. മരുപ്രദേശം കൂടുതലുണ്ടെങ്കിലും ഒട്ടനവധി സംഗതികള്‍ രാജസ്ഥാനെ ഹരിതാഭമാക്കുന്നുണ്ട്‌. അവയെ നമുക്ക്‌ പരിചയപ്പെടാം. രണ്ട് അദ്ധ്യായങ്ങളിലായി ഇവിടെ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും കാണാതെ പോകരുത്.

പ്രത്യേകതകള്‍
* ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരു പ്രദേശമുള്ള സംസ്ഥാനം

* ഇന്ത്യയിലാദ്യമായി 1959-ല്‍ പഞ്ചായത്ത്‌ രാജ് നടപ്പാക്കിയ സംസ്ഥാനം. (ദക്ഷിണേന്ത്യയയില്‍ ഇത്‌ ആദ്യമായിനടപ്പാക്കിയത്‌ (1959) ആന്ധ്രാപ്രദേശിലാണ്‌) 

* ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത സംസ്ഥാനം

* ഇന്ത്യയില്‍ പശു സംബന്ധമായിപ്രത്യേകം വകുപ്പ്‌ ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം.

* കാറ്റിന്റെ ഫലമായുണ്ടാകുന്ന അപരദനം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം.

* കേള്‍ക്കാനുള്ള അവകാശനിയമം (Rightto hear) കൊണ്ടുവന്ന ആദ്യ ഇന്ത്യന്‍
സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ inland saline wetland ഉള്ള സംസ്ഥാനം രാജസ്ഥാനാണ്‌.

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്‌ വിദ്യാഭ്യാസ യോഗ്യത (പത്താം ക്ലാസ്‌) നിര്‍ബന്ധിതമാക്കിയ ആദ്യ സംസ്ഥാനം.

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ വീട്ടില്‍ ടോയ്‌ലറ്റ്‌ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സംസ്ഥാനം.

* സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ 15 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍
2015-ല്‍ തീരുമാനിച്ച ഇന്ത്യന്‍ സംസ്ഥാനം.

ആദ്യമായി 
* ഉത്തരേന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ സാക്ഷരത നേടിയ ജില്ല- അജ്മീര്‍

* ഇന്ത്യയിലാദ്യമായി പഞ്ചായത്ത്‌ രാജ്‌ നടപ്പാക്കിയ സംസ്ഥാനമാണ്‌ രാജസ്ഥാന്‍.
1959 ഒക്ടോബര്‍ രണ്ടിന്‌ രാജസ്ഥാനിലെ നഗാൌരില്‍ ഇത്‌ ഉദ്ഘാടനം ചെയ്തത്‌ പഞ്ചായത്ത്‌ രാജ്‌ എന്ന വാക്കിന്റെ ഉപജ്ഞാതാവായ ജവാഹര്‍ലാല്‍ നെഹ്രുവാണ്‌.

* ഇന്ത്യ ആദ്യമായി അണുവിസ്‌ഫോടനം നടത്തിയ (1974 മെയ്‌ 18) സ്ഥലം
പൊഖ്‌റാൻ (ജയ്‌സാല്‍മീര്‍ ജില്ലയിലാണ്‌ ഈ സ്ഥലം).

* ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണത്തിന്റെ രഹസ്യനാമമാണ്‌ ഓപ്പറേഷന്‍ സ്മൈലിങ്‌ ബുദ്ധ. ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്‌ ഇതിനെ പൊഖ്‌റാൻ-1 എന്നാണ്‌ വിശേഷിപ്പിച്ചത്‌. 1998 മെയ്‌ 11, 13 തീയതികളിലാണ്‌ പൊഖ്‌റാൻ -2 പരീക്ഷണം ഇന്ത്യ നടത്തിയത്‌.

* ഇന്ത്യയുടെ ആദ്യത്തെ ഭൂഗര്‍ഭ എയര്‍ബേസ്‌ ആയ Uttarlai  ബാര്‍മര്‍ ജില്ലയിലാണ്‌. 

* ഇന്ത്യയിലെ ആദ്യത്തെ മൈനോരിറ്റിസൈബര്‍ വില്ലേജ്‌ സ്ഥാപിച്ചത്‌ ആള്‍വാര്‍ ജില്ലയിലെ ചന്ദോളിയിലാണ്‌ (2014).

* ഇന്ത്യയിലെ ആദ്യത്തെ പ്രഷറൈസ്ഡ്‌ വാട്ടര്‍ റിയാക്ടര്‍ സ്ഥാപിച്ചത്‌ രാജസ്ഥാ
നിലാണ്‌.

* ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സൂപ്പര്‍ മാര്‍ക്കറ്റ്‌ നിലവില്‍വന്നത്‌ ജയ്പൂരിലാണ്‌.

* സി.ഐ.എസ്‌.എഫിന്റെ സംരക്ഷണച്ചുമതലയില്‍ കൊണ്ടുവന്ന ആദ്യ വിമാനത്താവളമാണ്‌ ജയ്പൂര്‍ (2000).

* മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ച ആദ്യ രജപുത്ര രാജ്യമാണ്‌ ആംബര്‍.

* രാജസ്ഥാനിലെ ആദ്യത്തെ സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്‌ സ്ഥാപിച്ചത്‌ ജയ്‌സാല്‍മര്‍ ജില്ലയിലാണ്‌.

* ഇന്ത്യയിലെ ആദ്യത്തെ ഒലിവ്‌ റിഫൈനറി സ്ഥാപിച്ചത്‌ ബിക്കാനിറിലെ
Lunkaransar ല്‍ ആണ്‌.

* മെട്രോപൊളിറ്റന്‍ സിറ്റി എന്ന പദവി ലഭിച്ച രാജസ്ഥാനിലെ ആദ്യ നഗരം
ജയ്പുരാണ്‌.

* സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത്‌ഇന്ത്യാഗവണ്‍മെന്റുമായി ഇൻസ്‌ട്രുമെന്റ്‌
ഓഫ്‌ അസഷനില്‍ ഒപ്പുവച്ച (1947 ഓഗസ്റ്റ്‌ 7) ആദ്യത്തെ രാജാക്കന്‍മാരില്‍
ഒരാളായിരുന്നു ബിക്കാനീറിലെ ഭരണാധികാരിയായിരുന്ന സാദുള്‍ സിങ്‌.

* ഹീരാലാല്‍ ശാസ്ത്രിയാണ്‌ രാജസ്ഥാന്റെ ആദ്യ മുഖ്യമന്തി (1949-51).

* രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തിലെത്തിയആദ്യ, വനിത വസുന്ധര രാജയാണ്‌ (2003).

* മഹാരാജ സവായ്‌ ജയ്സിങ്‌ രണ്ടാമന്‍ 1727-ല്‍ പണികഴിപ്പിച്ച ജയ്പൂര്‍ ഇന്ത്യയില്‍ നിലവിലുള്ളവയില്‍ ആദ്യത്തെ ആസുത്രിത നഗരമാണ്‌.

* സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്സില്‍ വ്യക്തിഗത വെള്ളി മെഡല്‍ നേടിയ ആദ്യ കായികതാരമാണ്‌ രാജ്യവര്‍ധന്‍സിങ്‌ റാത്തോഡ്‌. 2004-ലെ ഏഥന്‍സ്‌ ഒളിമ്പിക്സില്‍ മെന്‍സ്‌ ഡബിള്‍ ട്രാപ്‌ ഷുട്ടിങിലാണ്‌ ഇദ്ദേഹം മെഡല്‍ കരസ്ഥമാക്കിയത്‌. ജയ്‌സാമല്‍മറിലാണ്‌ ഇദ്ദേഹം ജനിച്ചത്‌ (1970). 2013-ല്‍ ആര്‍മിയില്‍നിന്ന്‌ ലഫ്‌.കേണല്‍ റാങ്കില്‍ വിരമിച്ച റാത്തോഡ്‌ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ 2014-ലെ തിരഞ്ഞെടുപ്പിലൂടെ ലോക്സഭാംഗമാകുകയും തുടര്‍ന്ന്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്കാസ്റ്റിങ്‌ വകുപ്പിന്റെ ചുമതലയുള്ള മിനിസ്റ്റര്‍ ഓഫ്‌ സ്റ്റേറ്റ്‌ ആകുകയും ചെയ്തു.

* ബ്രിട്ടിഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുമായി ഉടമ്പടിയിലേര്‍പ്പെട്ട ആദ്യ രജപുത്ര രാജ്യമാണ്‌ ആള്‍വാര്‍.

ഓർമ്മിച്ചിരിക്കേണ്ടവ 
* ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലവണാംശമുള്ള തടാകം- സാംഭാര്‍

* ഇന്ത്യയിലെ ഏറ്റവും വലിയ ഉള്‍നാടന്‍ ഉപ്പുതടാകം സംഭാറാണ്‌.

* ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പര്‍വതനിര- ആരവല്ലി

* ആരവല്ലി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്‌ ഗുരൂശിഖര്‍ (1722 മീ.).

* ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്രോജക്ട്‌ 2014-ല്‍ കമ്മിഷന്‍
ചെയ്തത്‌ രാജസ്ഥാനിലാണ്‌.

* ലോകത്തിലെ ഏറ്റവും വലിയ കല്‍നിര്‍മിതി ജയ്പൂരിലെ ജന്തര്‍ മന്തർ ആണ്‌.

* പ്രവര്‍ത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ട്രെയിന്‍ സര്‍വീസ്‌ ആണ്‌ ന്യുഡൽഹിക്കും രാജസ്ഥാനിലെ ആല്‍വാറിനും മധ്യേ സര്‍വീസ്‌ നടത്തുന്ന ഫെയറി ക്വീന്‍ എക്സ്പ്രസ്‌. 

* 1855-ല്‍ ഇംഗ്ലണ്ടിലെ കിറ്റ്സന്‍ ആന്‍ഡ്‌ കമ്പനി നിര്‍മിച്ച ഈ ട്രെയിന്‍ അതേവര്‍ഷം കൊല്‍ക്കത്തയില്‍ ഈസ്റ്റിന്ത്യാ റെയില്‍വേ കമ്പനിയുടെ നിയന്ത്രണത്തില്‍ സര്‍വീസ്‌ ആരംഭിച്ചു. 1895-ലാണ്‌ ഫെയറിക്വീന്‍ എന്ന പേര്‍ ലഭിച്ചത്‌.

* ഇന്ത്യയിലെ ഏറ്റവും വലിയ കനാലാണ്‌ ഇന്ദിരാഗാന്ധി കനാല്‍. രാജസ്ഥാന്‍ കനാല്‍ എന്നായിരുന്നു പഴയ പേര്. പഞ്ചാബിലെ ഫിറോസ്പൂരിലാണ്‌ കനാലിന്റെ
തുടക്കം. രാജസ്ഥാനില്‍ ഹരിതവിപ്പവകാലത്ത്‌ വന്‍നേട്ടങ്ങള്‍ക്ക്‌ ഈ കനാല്‍ സഹായകമായി. സത്ലജ്‌ നദിയിലെ ജലമാണ്‌ കനാല്‍ പ്രയോജുനപ്പെടുത്തുന്നത്‌.

* ഇന്ത്യയുടെ ഏറ്റവും വലിയ മള്‍ട്ടി പര്‍പ്പസ്‌ സോളാര്‍ ടെലസ്‌കോപ്പ്‌ സ്ഥാപിക്കപ്പെട്ട നഗരമാണ്‌ ഉദയ്പൂര്‍.

* രാജസ്ഥാനിലെ ആള്‍വാറില്‍ 1956 മെയ്‌ 10-ന്‌ രേഖപ്പെടുത്തിയ 50.6 ഡിഗ്രി
സെല്‍ഷ്യസ്‌ ആണ്‌ ഇന്ത്യയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില.

* ജയ്പൂര്‍ കഴിഞ്ഞാല്‍ രാജസ്ഥാനിലെനഗരങ്ങളില്‍ ഏറ്റവും ജനസംഖ്യ കൂടിയത്‌ ജോധ്പുരാണ്‌.

* ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടകമേളയാണ്‌ പുഷ്കറിലേത്‌.

അപരനാമങ്ങള്‍
* രാജസ്ഥാന്‍ എന്ന വാക്കിനര്‍ഥം ലാന്‍ഡ്‌ഓഫ്‌ കിങ്സ്‌ എന്നാണ്‌.

* പാടലനഗരം (പിങ്ക് സിറ്റി) എന്നറിയപ്പെടുന്നത്‌- ജയ്പൂര്‍

* തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്‌- ഉദയ്പൂര്‍ (സുര്യോദയത്തിന്റെ നഗരം എന്നും അറിയപ്പെടുന്നു)

* ധവള നഗരം (വൈറ്റ്‌ സിറ്റി) എന്ന അപരനാമമുള്ളത്‌ ഉദയ്പൂരിനാണ്‌.

* മഹാഭാരതത്തില്‍ അര്‍ബുദ പര്‍വതം എന്നു പരാമര്‍ശിക്കപ്പെടുന്നത്‌ മൌണ്ട്‌ അബുവാണ്‌.

* സഞ്ചാരികളുടെ സുവര്‍ണ ത്രികോണം എന്നറിയപ്പെടുന്നത്‌- ഡല്‍ഹി, ജയ്പൂര്‍,
ആഗ്ര

* പ്ര ഭാതത്തിന്റെ നഗരം എന്നറിയപ്പെടുന്നത്‌- ഉദയ്പൂര്‍

* മരുഭൂമിയിലെ രത്നം എന്നറിയപ്പെടുന്ന നഗരമാണ്‌ ജയ്‌സാല്‍മീര്‍.

* മത്സ്യനഗര്‍ എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യമാണ്‌ ആള്‍വാര്‍.

* അജ്മീറിന്റെ പഴയ പേരാണ്‌ അജയമേരു.

* രാജസ്ഥാന്റെ കശ്മീര്‍ എന്നറിയപ്പെടുന്നത്‌ ഉദയ്പൂരാണ്‌.

* ഗ്രേറ്റ്‌ ഇന്ത്യന്‍ ഡെസര്‍ട്ട്‌ എന്നറിയപ്പെടുന്നത്‌ താര്‍ മരുഭൂമിയാണ്‌.

* രാജസ്ഥാനിലെ മാര്‍ബിള്‍ സിറ്റി എന്നറിയപ്പെടുന്നത്‌ കിഷന്‍ഗഡ്‌ ആണ്‌.

* ഉദയ്പൂര്‍ ആണ്‌ മേവാര്‍ കിങ്ഡം എന്നും അറിയപ്പെട്ടിരുന്നത്‌. ഇതിന്റെ ആദ്യ തലസ്ഥാനം ചിത്തോര്‍ഗഡ്‌ ആയിരുന്നു. പിന്നീട്‌ ഉദയ്പുരിലേക്ക്‌ മാറ്റി.

* താര്‍ മരുഭൂമി പാകിസ്താനില്‍ അറിയപ്പെടുന്ന പേരാണ്‌ ചോലിസ്ഥാന്‍ മരുഭൂമി.

* ജയ്പൂര്‍ സ്റ്റ്റേറ്റാണ്‌ ഒരുകാലത്ത്‌ ആംബര്‍ സ്‌റ്റേറ്റ്‌ എന്നറിയപ്പെട്ടിരുന്നത്‌.

* ബിക്കാനീറാണ്‌ ഒരു കാലത്ത്‌ ജംഗ്ലദേശ്‌ എന്നറിയപ്പെട്ടിരുന്നത്‌.

* മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്ന രാജസ്ഥാനിലെ നഗരമാണ്‌ മൌണ്ട്‌ അബു.

* കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്നത്‌ ഹവാ മഹല്‍ ആണ്‌.

* രാജസ്ഥാനിലെ സണ്‍ സിറ്റി എന്നറിയപ്പെടുന്നത്‌ ജോധ്പുരാണ്‌.

* ഇന്ത്യയിലെ തീര്‍ഥാടന ക്രേന്ദങ്ങളുടെ രാജാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌ പുഷ്കര്‍ ആണ്‌.

* തീര്‍ഥരാജ്‌ എന്നറിയപ്പെടുന്നത്‌ പുഷ്കര്‍ തടാകമാണ്.

* ജോധ്പൂര്‍ രാജ്യമാണ്‌ ഒരു കാലത്ത്‌ മാര്‍വാര്‍ എന്നും വിളിക്കപ്പെട്ടിരുന്നത്‌.

* രാജസ്ഥാന്റെ സുവര്‍ണ നഗരം എന്നറിയപ്പെടുന്നത്‌ ജയ്സാല്‍മര്‍ ആണ്‌.

പ്രധാനപെട്ട വസ്തുതകള്‍
* സിങ്കു ലഭിക്കുന്ന സവർ ഖനി ഏത്‌ സംസ്ഥാനത്താണ്‌- രാജസ്ഥാന്‍

* രജപുത്താന എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സംസ്ഥാനം രാജസ്ഥാനാണ്‌.

* രാജസ്ഥാന്‍ സംസ്ഥാനം നിലവില്‍ വന്നവര്‍ഷം 1956

* ഖ്രേതി ഖനി ഏതു ധാതുവിനു പ്രസിദ്ധം- ചെമ്പ് 

* രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആസ്ഥാനം- ജോധ്പൂര്‍

* ഏതൊക്കെ ധാതുക്കളുടെ ഉല്‍പാദനത്തിലാണ്‌ രാജസ്ഥാന്‍ ഒന്നാം സ്ഥാനമുള്ളത് - ഗ്രാഫൈറ്റ്‌, സിങ്ക്, ചുണ്ണാമ്പുകല്ല്, ജിപ്സം, മാര്‍ബിള്‍, മരതകം,
ഗാര്‍ണിറ്റ്‌ (ചുവപ്പു രത്നം).

* രാജസ്ഥാനിലെ പ്രസിദ്ധമായ ഒരുതടാകം- പുഷ്കര്‍ തടാകം

* ഇന്ദിരാഗാന്ധി കനാലിന്റെ പഴയ പേര്‍ - രാജസ്ഥാന്‍ കനാല്‍ (നീളം ഏകദേശം
650 കി.മീ.)

* രാജസ്ഥാനിലെ പ്രധാനഭാഷകള്‍ - ഹിന്ദി, രാജസ്ഥാനി (ഭരണഘടനയുടെ
എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 22 ഭാഷകളില്‍ ഉള്‍പ്പെടാത്തതാണ്‌
രാജസ്ഥാനി)

* ഇന്ത്യ രണ്ടാമത്തെ അണുവിസ്‌ഫോടനം (ഓപ്പറേഷന്‍ ശക്തി) നടത്തിയതെപ്പോള്‍ - 1998 മെയ്‌ 11, 13

* പിച്ചോള തണ്ണീര്‍ത്തടം ഏതു സംസ്ഥാനത്താണ്‌- രാജസ്ഥാന്‍

* ഹവാ മഹല്‍ എവിടെയാണ്‌- ജയ്പുര്‍ (രാജാ സവായ്‌ പ്രതാപ്‌ സിങ്‌ പണികഴി
പ്പിച്ചു (1799). ശില്‍പി ലാല്‍ ചന്ദ് ഉസ്ത)

* ദില്‍ വാര ക്ഷേത്രം എവിടെയാണ്‌ - മൌണ്ട്‌ അബു (ജൈനമതക്കാരുടെതാണ്‌
ഇത്‌. ചാലൂക്യ രാജവംശമാണ്‌ നിര്‍മിച്ചത്‌)

* രാജസ്ഥാനിലെ പ്രശസ്തമായ സൈന്ധവ സംസ്കാര കേന്ദ്രമാണ്‌ കലിബംഗന്‍.
ഈ വാക്കിനര്‍ഥം കറുത്ത വളകള്‍ എന്നാണ്‌.

* ഏതു നദിയുടെ തീരത്താണ്‌ കോട്ടാ നഗരം- ചംബല്‍

* മീരാദേവിയുടെ ക്ഷേത്രം എവിടെയാണ്‌- ചിത്തോര്‍ഗഡ്‌

* രണ്‍താംഭോര്‍ ടൈഗര്‍ റിസര്‍വ്‌ സ്ഥിതിചെന്നത്‌ സവായ്‌ മാധോപൂര്‍ ജില്ലയിലാണ്‌.

* ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ക്കു പ്രസിദ്ധമായ സ്ഥലം - ബിക്കാനീര്‍

* ഒട്ടകമേളയ്ക്ക്‌ പ്രസിദ്ധമായ സ്ഥലം- പുഷ്കര്‍

* ഡെസര്‍ട്ട്‌ വന്യജിവി സങ്കേതം രാജസ്ഥാനിലാണ്‌.

* ജവഹര്‍ സാഗര്‍ വന്യജീവി സങ്കേതം കോട്ട ജില്ലയിലാണ്‌.

* സീതാമാതാ വന്യജീവി സങ്കേതം രാജസ്ഥാനിലാണ്‌.

* മരങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതില്‍ പ്രത്യേക താല്‍പര്യം പുലര്‍ത്തുന്ന, താര്‍മരുഭുമിയുടെ പശ്ചിമ ഭാഗത്ത്‌ അധിവസിക്കുന്ന ഒരു മതവിഭാഗ
മാണ്‌ ബിഷ്ണോയ്‌. ഗുരു ജംഭേശ്വര്‍ (1451-1536) ആണ്‌ ഇവരുടെ ആത്മീയാചാര്യന്‍. അദ്ദേഹം ആവിഷ്കരിച്ച 29 തത്ത്വങ്ങളില്‍ അധിഷ്ഠിതമായ ജീവിതചര്യയാണ്‌ ബിഷ്ണോയ്കള്‍ നയിക്കുന്നത്‌.

* സാഗര്‍മതി, ലവണാവതി എന്നീ പേരുകളില്‍ അറിയപ്പെടുന്ന, പശ്ചിമ രാജസ്ഥാനിലൂടെ ഒഴുകുന്ന നദിയാണ്‌ ലൂണി. പുഷ്കര്‍ തടാരത്തില്‍നിന്നാണ്‌ ഉദ്ഭവം. 495കിലോമീറ്റര്‍ നീളമുള്ള നദിയുടെ അവസാനം ഗുജറാത്തിലെ റാൻ ഓഫ്‌ കച്ചിലാണ്‌. സമുദ്രത്തിലോ മറ്റു നദികളിലോ ചെന്നു ചേരാത്ത നദിയാണിത്‌.

* രാജസ്ഥാനിലെ പ്രധാന നദികളിലൊന്നായ ബാനസിന്റെ നീളം 512 കിലോമീറ്ററാണ്‌. ഇത്‌ ചംബലിന്റെ പോഷക നദിയാണ്‌. വനത്തിന്റെ പ്രതീക്ഷ എന്ന്‌ ഈ നദി വിശേഷിപ്പിക്കപ്പെടുന്നു. 

* ബാനസിന്റെ പോഷകനദിയായ ബെരാച്ചിന്റെ ഇടതുകരയിലാണ്‌ ചിറ്റോര്‍ഗഢ്  കോട്ട.

* ബ്രഹ്മകുമാരീസ്‌ പ്രസ്ഥാനം സ്ഥാപിച്ചത്‌ ലേഖരാജ്‌ കൃപലാനിയാണ്‌ (1876-1969).

* പാകിസ്താനിലെ സിന്ധിലെ ഹൈദരാബാദിലാണ്‌ ഇദ്ദേഹം ജനിച്ചത്‌.

* പാകിസ്താനിലെ കറാച്ചിയെയും ഇന്ത്യയിലെ ജോധ്പുരിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസാണ്‌ താര്‍ എക്‌സ്പ്രസ്‌.

* വാരാണസിയെയും ജോധ്പൂരിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസാണ്‌
മരുധര്‍ എക്സ്പ്രസ്‌.

* 1460ന്‌ അടുപ്പിച്ച്‌ ജോധ്പുരിലെ മെഹ്‌റാന്‍ഗഢ് കോട്ട പണികഴിപ്പിച്ചത്‌ റാവു ജോധയാണ്‌. 

* രാജസ്ഥാന്‍ അസംബ്ലിയിലെ സീറ്റുകളുടെ എണ്ണും 200 ആണ്.

താര്‍ മരുഭൂമിയുടെ ഹൃദയ ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന രാജസ്ഥാനിലെ നഗരമാണ്‌
ജയ്സാല്‍മര്‍. ഭട്ടി രജപുത്ര രാജാവായിരുന്ന മഹരവാള്‍ ജയ്സാല്‍ സിങ്‌ 1156 - ലാണ്‌ ഈ നഗരം സ്ഥാപിച്ചത്‌.

* ബിക്കാനിര്‍ നഗരം 1488-ല്‍ സ്ഥാപിച്ചത്‌ രജപുത്ര രാജാവ്‌ റാവു ബിക്ക ആണ്‌.

* പ്രതാപ്‌ സിങ്‌. എന്ന രജപുത്ര രാജാവാണ്‌ 1770-ല്‍ ആള്‍വാര്‍ നഗരം സ്ഥാപിച്ചത്‌.

* ലോഹഗഢ് കോട്ട പണികഴിപ്പിച്ചത്‌ സൂരജ്മല്‍ ആണ്‌.
<രാജസ്ഥാൻ അടുത്തപേജിൽ തുടരുന്നു..ഇവിടെ ക്ലിക്കുക>

<മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here