Header Ads Widget

Ticker

6/recent/ticker-posts

Districts in Kerala: Kannur Questions and Answers (Chapter 02)

കേരളത്തിലെ ജില്ലകൾ: കണ്ണൂർ  
(ചോദ്യോത്തരങ്ങൾ, പഠനക്കുറിപ്പുകൾ)
(അദ്ധ്യായം -02) 
കണ്ണൂർ - ചോദ്യോത്തരങ്ങൾ കഴിഞ്ഞ പേജിൽ നിന്നും തുടരുന്നു.. 
പ്രധാന സ്ഥലങ്ങള്‍
* പ്രശസ്തമായ പറശ്ശിനിക്കടവ്‌ മുത്തപ്പന്‍ക്ഷ്രേതം വളപട്ടണം പുഴയുടെ തീരത്താണ്‌. മത്സ്യം, മാംസം, കള്ള് എന്നിവയാണ്‌ നിവേദ്യം. ഇവിടെ പ്രത്യേക
പരിഗണനയുള്ള മൃഗം നായയാണ്‌.
* കേരളത്തില്‍ കമ്യുണിസ്റ്റ്‌ പാര്‍ട്ടി രൂപംകൊണ്ട സ്ഥലം- പിണറായി
* കൊട്ടിയൂര്‍ ക്ഷ്രേതം ഏത്‌ നദിയുടെ തീരത്താണ്‌- വളപട്ടണം പുഴ (ഇവിടത്തെ ഉത്സവമാണ്‌ വൈശാഖ മഹോത്സവം).
* അഴീക്കല്‍ തുറമുഖം ഏത്‌ ജില്ലയിലാണ്‌- കണ്ണൂര്‍
* കണ്ണൂര്‍ ജില്ലയിലെ ഏത്‌ താലൂക്കിലാണ്‌ പഴശ്ശി സമരങ്ങളുടെ വേദിയായിരുന്ന പുരളിമല - തലശ്ശേരി
* കണ്ണൂര്‍ ജില്ലയില്‍ ഡീസല്‍ വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്ന സ്ഥലമാണ്‌ നല്ലളം. ഇത്‌ കേരളത്തിലെ രണ്ടാമത്തെയും (ആദ്യത്തേത്‌ എറണാകുളത്തെ ബ്രഹ്മപുരം) മലബാറിലെയും ആദ്യത്തെ ഡീസല്‍ നിലയമാണ്‌.
* അളകാപുരി വെള്ളച്ചാട്ടം കണ്ണൂര്‍ ജില്ലയിലാണ്‌.

പ്രധാന സംഭവങ്ങള്‍
* ഫ്രഞ്ചുകാര്‍ മയ്യഴി കടത്തനാട്‌ രാജാവില്‍നിന്ന്‌ വാങ്ങിയ വര്‍ഷം-1721
* 1852-ല്‍ മലബാറിലെ ആദ്യത്തെ സ്കൂള്‍ ഇന്‍സ്‌പെക്ടറായി മദ്രാസ്‌ സര്‍ക്കാര്‍ നിയമിച്ചത്‌ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെയാണ്‌.
* 1936-ല്‍ കണ്ണൂരില്‍നിന്ന്‌ മദ്രാസിലേക്ക്‌ പട്ടിണിജാഥ നയിച്ചത്‌ എ.കെ.ഗോപാലന്‍ ആണ്‌. ജാഥാംഗങ്ങളുടെ എണ്ണം 32.
* 1939-ല്‍ കമ്യുണിസ്റ്റ്‌ പാര്‍ട്ടി കേരള ഘടകം രൂപം കൊണ്ടത്‌ പിണറായിയിലാണ്‌.
* 1946 ഡിസംബര്‍ 20-ന്‌ ജന്മിമാര്‍ക്കെതിരെ കര്‍ഷകര്‍ കരിവെള്ളൂര്‍ സമരം നടത്തിയത്‌ കണ്ണൂര്‍ ജില്ലയിലാണ്‌.

പ്രധാന സ്ഥാപനങ്ങള്‍
* കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം കണ്ണൂരിലെ ചിറയ്ക്കല്‍ എന്ന സ്ഥലത്താണ്‌. ഈ മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ
ചെറുശ്ശേരിയുടേതാണ്‌.
* കേരളത്തില്‍ കുരുമുളകു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം- പന്നിയൂര്‍
* മലബാര്‍ കാന്‍സര്‍ സെന്റര്‍ ഏത്‌ ജില്ലയിലാണ്‌ - കണ്ണൂര്‍
കണ്ണൂര്‍ സര്‍വകലാശാലയുടെ ആസ്ഥാനം - മങ്ങാട്ടുപറമ്പ്‌
* സെന്‍ട്രല്‍ സ്റ്റേറ്റ്‌ ഫാം- ആറളം
* ക്ഷ്രേതകലാ അക്കാദമി മാടായിക്കാവിലാണ്‌.
* വിസ്മയ തീം പാര്‍ക്ക്‌ കണ്ണൂര്‍ ജില്ലയിലാണ്‌.
* പറശ്ശിനിക്കടവ്‌ സ്നേക്‌ പാര്‍ക്ക്‌ കണ്ണൂര്‍ ജില്ലയിലാണ്‌.

കുഴപ്പിക്കുന്ന വസ്തുതകള്‍
* വടക്കേമലബാറിലെ അനുഷ്ഠാന കലാരൂപമാണ്‌ തെയ്യം. തെക്കേ മലബാറില്‍ തിറയും.
* കണ്ണൂര്‍ കോട്ട പണികഴിപ്പിച്ചത്‌ പോര്‍ച്ചുഗീസുകാരാണ്‌. തലശ്ശേരി കോട്ട നിര്‍മിച്ചത്‌ ബ്രിട്ടിഷുകാരും.
* കണ്ണൂര്‍ കോട്ട നിര്‍മിച്ചത്‌ പതിനാറാം നുറ്റാണ്ടിലാണ്‌. തലശ്ശേരി കോട്ട പതിനെട്ടാം നൂറ്റാണ്ടിലും.
* പഴശ്ശി അണക്കെട്‌ കണ്ണൂര്‍ ജില്ലയിലും പഴശ്ശിസ്മാരകം (മാനന്തവാടി) വയനാട് ജില്ലയിലുമാണ്‌.
* പഴശ്ശി രാജാ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം കോഴിക്കോട്ടാണ്‌. പഴശ്ശി രാജാ കോളേജ്‌ വയനാട്ടിലെ പുല്‍പ്പള്ളിയിലാണ്‌.
* മലയാളത്തിലെ ആദ്യത്തെ പത്രം രാജ്യസമാചാരമാണ്‌ (1847). ഏറ്റവും പഴക്കമുള്ള പത്രം ദീപികയാണ്‌ (1887).

അപൂര്‍വ വസ്തുതകള്‍
* കേരളത്തിലെ ഏക കന്റോണ്‍മെന്റ്‌ - കണ്ണൂര്‍ (കേരള മുനിസിപ്പാലിറ്റിസ്‌/പഞ്ചായത്ത്‌ ആക്ട് പ്രകാരമുള്ള അധികാര വികേന്ദ്രീകരണമോ ജനകീയാസൂത്രണമോ ഇവിടെ നടപ്പിലാക്കിയിട്ടില്ല)
* കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം- അറയ്ക്കല്‍ (ഭരണാധികാരി പുരുഷനാണെങ്കില്‍ ആലിരാജ എന്നും സ്ത്രീയാണെങ്കില്‍ അറയ്ക്കല്‍ ബീവി എന്നും അറിയപ്പെടും).
* മൂഷകവംശത്തിന്റെ ആസ്ഥാനമായിരുന്നത്‌- ഏഴിമല
* കേരളത്തിലെ ഏക ഡ്രൈവ്‌ ഇന്‍ ബീച്ചാണ്‌ മുഴുപ്പിലങ്ങാട്.
* പന്നിയൂര്‍ എന്ന പേരുമായി ബന്ധപ്പെട്ട കാര്‍ഷികവിള- കുരുമുളക്‌
* കെന്ത്രോന്‍ പാട്ട്‌ എന്ന അനുഷ്ഠാന കലാരുപം പ്രചാരത്തിലുള്ള ജില്ലയാണ്‌ കണ്ണൂര്‍.
* കണ്ണൂര്‍ ജില്ലയില്‍ മാത്രമുള്ള കലാരൂപമാണ്‌ കോതമൂരിയാട്ടം.
* കണ്ണൂര്‍ ജില്ലയിലെ മനോഹരമായ ഒരു കടല്‍ത്തീരമാണ്‌ മീന്‍കുന്ന്‌ കടപ്പുറം.
* പയ്യാമ്പലത്താണ്‌ സുകുമാര്‍ അഴിക്കോടിന്റെ അന്ത്യവിശ്രമം.
* കണ്ണൂര്‍ ജില്ലയില്‍ 2011-ല്‍ രൂപീകൃതമായ വന്യജീവി സങ്കേതമാണ്‌ കൊട്ടിയൂര്‍.
* കോലത്തുനാട്ടിലെ വടക്കേ അറ്റത്തെ സ്ഥലമായിരുന്നു തലശ്ശേരി. മുകളിലെ അറ്റം എന്നര്‍ഥം വരുന്ന തലക്കത്തെ ചേരിഎന്നായിരുന്നു തലശ്ശേരി അന്ന്‌ അറിയപ്പെട്ടിരുന്നത്‌. തലക്കത്തെ ചേരി ലോപിച്ച്‌ തലശ്ശേരിയായി.
* ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഉച്ചരിക്കാനുള്ള സൌകര്യത്തിനായി തലശ്ശേരി എന്ന പേര്‍ ടെലിചേരി എന്നാക്കി.
* തലശ്ശേരി ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മലബാര്‍ ജില്ലയിലെ കോട്ടയം താലൂക്കിന്റെ ആസ്ഥാനമായിരുന്നു. 
* ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍ ഒരു ജില്ലാ നീതിന്യായ കോടതിയും സ്ഥാപിച്ചു. ഈ കോടതിയുടെ അധികാരപരിധി മൈസൂര്‍ രാജ്യം വരെ വ്യാപിച്ചിരുന്നു.
* ദിവസവും തെയ്യം വഴിപാടായി നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ്‌ പറശ്ശിനിക്കടവ്‌ മുത്തപ്പന്‍ ക്ഷേത്രം. കളിയാട്ടം എന്നും അറിയപ്പെടുന്ന അനുഷ്ഠാന സൃത്തമാണിത്‌.
* കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തുനിന്ന്‌ 29 കിലോമീറ്റര്‍ അകലെ ന്യുമാഹിയിലാണ്‌ മലയാള കലാഗ്രാമം.
* ചെന്നൈയിലെ വ്യവസായിയും ന്യുമാഹിക്കടുത്തുള്ള ചൊക്ലി സ്വദേശിയുമായ എ.പി.കുഞ്ഞിക്കണ്ണനാണ്‌ മലയാള കലാഗ്രാമത്തിന്റെ സ്ഥാപകന്‍ (1993).
* പെരളശ്ശേരി തൂക്കുപാലം നിര്‍മിച്ചിരിക്കുന്നത്‌ അഞ്ചരക്കണ്ടി പുഴയ്ക്ക്‌ കുറുകെയാണ്‌.
* കണ്ണൂര്‍ ജില്ലയില്‍ മാപ്പിള ബേ തുറമുഖത്തിന്റെ നിര്‍മാണത്തിന്‌ സഹകരിക്കുന്ന രാജ്യം നോര്‍വേയാണ്‌.
* കോലത്തിരിമാരുടെ കാലത്ത്‌ ഒരു പ്രധാന വാണിജ്യ തുറമുഖമായിരുന്നു മാപ്പിള ബേ. അറയ്ക്കല്‍രാജ്യം ഇതിനു സമീപത്തായിരുന്നു.
* പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച അമ്മയും കുഞ്ഞും ശില്‍പം പയ്യാമ്പലം കുടപ്പുറത്താണ്‌ സ്ഥാപിച്ചിരിക്കുന്നത്‌.
* പഴശ്ശി അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്‌ വളപട്ടണം പുഴയ്ക്ക്‌ കുറുകെയാണ്‌.
* കോലത്തിരിമാരുടെ കുടുംബക്ഷ്രേതമാണ്‌ തളിപ്പറമ്പ് രാജരാജേശ്വരക്ഷ്രേതം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയുണ്ട്‌.
* ഗാന്ധിജി 1934-ല്‍ പയ്യന്നൂരിൽ സ്വാമി ആനന്ദതീര്‍ഥന്റെ വിദ്യാലയം സന്ദര്‍ശിച്ചപ്പോള്‍ നട്ട വൃക്ഷത്തൈ ആണ്‌ ഗാന്ധിമാവ് എന്നറിയപ്പെടുന്നത്‌.
* ജസ്റ്റിസ്‌ (റിട്ട.) വി.ആര്‍.കൃഷ്ണയ്യരുടെ (1915-2014) വീട്ടുപേരാണ്‌ സദ്ഗമയ. അനേക ലോകങ്ങളിലെ അലച്ചില്‍ (വാണ്ടറിങ്‌ ഇന്‍ മെനി വേള്‍ഡ്‌സ്‌) ആണ്‌ ആത്മകഥ.
* ആറളം വന്യജീവി സങ്കേതത്തിന്‌ സമീപം ഒഴുകുന്ന പുഴയാണ്‌ ചീങ്കണ്ണിപ്പുഴ.
* ധര്‍മടം വില്ലേജിലാണ്‌ പ്രശസ്തമായ ആണ്ടല്ലൂര്‍കാവ്‌.
<കണ്ണൂർ - ആദ്യ പേജിലേക്ക് പോകാൻ - ഇവിടെ ക്ലിക്കുക>

<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments