കേരളത്തിലെ ജില്ലകൾ: കണ്ണൂർ - ചോദ്യോത്തരങ്ങൾ, പഠനക്കുറിപ്പുകൾ - 01

അപൂർവ വസ്തുതകൾ ഉൾപ്പെടെ കണ്ണൂരുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും, ചോദ്യോത്തരങ്ങളും രണ്ട് അദ്ധ്യായങ്ങളിലായി ഇവിടെ നൽകുന്നു.

1957 ജനുവരി ഒന്നിനാണ് കണ്ണൂര്‍ ജില്ല രൂപം കൊള്ളുന്നത്. കണ്ണൂരിന് ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. മൂഷിക രാജവംശത്തിന്‍റെ പിന്മുറക്കാരായ കോലത്തിരി രാജവംശത്തിന്റെയും കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കല്‍ സ്വരൂപത്തിന്റെയും കോട്ടയം രാജവംശത്തിന്റെയും ഭരണത്തിന്‍കീഴിലായിരുന്ന പ്രദേശങ്ങളാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. ഡച്ച്, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭരണാധികാരികളും ജില്ലയുടെ വിവിധ മേഖലകളില്‍ ഭരണം കയ്യാളിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശീയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ കോട്ടയം രാജവംശത്തിലെ പഴശ്ശി വീര കേരളവര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയതാണ്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഒട്ടേറെ പ്രക്ഷോഭ സമരങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. 1928ല്‍ ജവഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത കോണ്‍ഗ്രസ് സമ്മേളനവും കെ കേളപ്പന്റെയും പി കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹവും നടന്നത് ജില്ലയിലെ പയ്യന്നൂരിലാണ്.  

തറികളുടെയും തിറകളുടെയും നാട് എന്നാണ് കണ്ണൂര്‍ ജില്ല അറിയപ്പെടുന്നത്. നാടന്‍ കലകളില്‍ പ്രധാനപ്പെട്ട തെയ്യത്തിന്റെ പ്രധാന കേന്ദ്രമാണ് കണ്ണൂര്‍. കൂടാതെ പൂരക്കളി, കോല്‍ക്കളി തുടങ്ങിയവയും ജില്ലയുടെ സംഭാവനകളില്‍പ്പെടുന്നതാണ്. പഠിക്കാം കണ്ണൂർ  ജില്ലയെ വിശദമായി..(രണ്ട് അദ്ധ്യായങ്ങളിലായി ഇവിടെ അവതരിപ്പിക്കുന്നു) പ്രധാന ചോദ്യോത്തരങ്ങളടങ്ങിയ YouTube വീഡിയോയും ചുവടെ ചേർത്തിരിക്കുന്നു. ദയവായി YouTube channel സബ്സ്ക്രൈബ് ചെയ്യണമെന്നപേക്ഷിക്കുന്നു.

പ്രത്യേകതകള്‍
* കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കുടുതല്‍ കടല്‍ത്തീരമുള്ളത്‌.

* പട്ടികജാതിനിരക്ക്‌ ഏറ്റവും കുറവുള്ള ജില്ല

* 2011 സെന്‍സസ്‌ പ്രകാരം കേരളത്തിലെ ജില്ലകളില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീപുരുഷ അനുപാതം (1136).

* ഭൂരഹിതരില്ലാത്ത, ഇന്ത്യയിലെ ആദ്യത്തെ ജില്ല

* ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ല.

* കേരളത്തില്‍ കശുവണ്ടി ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനമുള്ള ജില്ല.

* കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുള്ള ജില്ല

* ബീഡിവ്യവസായത്തിന്‌ പ്രസിദ്ധമായ ജില്ല.

ആദ്യത്തെത്
* മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം 1847-ല്‍ എവിടെ നിന്നുമാണ്‌ പ്രസിദ്ധീകരണമാരംഭിച്ചത്‌
- തലശ്ശേരി

* കേരളത്തില്‍ ആദ്യമായി അയല്‍ക്കുട്ടം നടപ്പിലാക്കിയത്‌
- കല്യാശ്ശേരി 

* കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ്‌ ക്ലബ്ബ്‌-
- തലശ്ശേരി ടൌണ്‍ ക്രിക്കറ്റ്‌ ക്ലബ്ബ്‌

* ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക്‌ പരിശീലന കേന്ദ്രം 
- തലശ്ശേരി

* വടക്കന്‍ കേരളത്തിലെ ആദ്യത്തെ അച്ചുകൂടം
- തലശ്ശേരി മിഷന്‍ പ്രസ്‌

* കേരളത്തില്‍ സഹകരണമേഖലയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ്‌
- പരിയാരം

* ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്ത്‌
- ശ്രീകണ്ഠാപുരം

* കണ്ണൂര്‍ സര്‍വകലാശാലയുടെ ആദ്യ വൈസ്‌ ചാന്‍സലര്‍
- അബ്ദുള്‍ റഹ്മാന്‍

* ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ്‌ ഗാര്‍ഡ്‌ അക്കാദമിസ്ഥാപിക്കുന്ന സ്ഥലമാണ്‌ 
- ഇരിണാവിലുള്ള മടക്കര.

* ആദ്യത്തെ സങ്കര കുരുമുളകിനമാണ്‌ 
- പന്നിയൂര്‍.

* കേരളത്തിലാദ്യമായി ക്രിസ്മസ്‌ കേക്കുണ്ടാക്കിയത്‌ തലശ്ശേരിയിലെ മമ്പള്ളി ബേക്കറിയിലാണ്‌.

* നിയമസഭാംഗമാകാതെ മന്ത്രിയായ ആദ്യ വ്യക്തിയാണ്‌ കെ.മുരളീധരന്‍.

* ഇന്ത്യയിലാദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കലാഗ്രാമം സ്ഥാപിക്കാന്‍ തീരുമാനിച്ചത്‌ കണ്ണൂരിലാണ്‌.

* ശ്രീനാരായണഗുരു മലബാറില്‍ ആദ്യത്തെ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്‌ തലശ്ശേരിയിലാണ്‌.

* കേരളത്തിലെ ആദ്യത്തെ രജിസ്ട്രാർ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌ തലശ്ശേരിയിലാണ്‌ (1864).

* രണ്ടുതവണ മികച്ച പഞ്ചായത്തിനുള്ള സ്വരാജ്‌ ട്രോഫി നേടിയ ആദ്യ ഗ്രാമ പഞ്ചായത്താണ്‌ മാങ്ങാട്ടിടം.

* തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധിതമാക്കി തിരഞ്ഞെടുപ്പ്‌ നടത്തിയ കേരളത്തിലെ ആദ്യത്തെ തദ്ദേശ ഭരണ സ്ഥാപനമാണ്‌ മട്ടന്നൂര്‍.

* ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ്‌ ഗാര്‍ഡ്‌ അക്കാദമി സ്ഥാപിച്ചത്‌ ഇരിണാവിലാണ്‌.

* തടവുകാരുടെ നേതൃത്വത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജയില്‍-കണ്ണൂര്‍ സെന്ട്രല്‍ ജയില്‍

* ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കസ്‌ കമ്പനിയാണ്‌ 1904-ല്‍ ആരംഭിച്ച മലബാര്‍ ഗ്രാന്‍ഡ്‌ സര്‍ക്കസ്‌.

* കേരളത്തില്‍ ആദ്യമായി ക്രിക്കറ്റ്‌ കളിച്ചത്‌ തലശ്ശേരിയിലാണ്‌.

* കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ്‌ ക്ലബ്ബാണ്‌ 1860-ല്‍ തലശ്ശേരിയില്‍ സ്ഥാപിതമായ ടൌണ്‍ ക്രിക്കറ്റ്‌ ക്ലബ്‌.

* ഉത്തര കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനമാണ്‌ ബ്രണ്ണന്‍ കോളേജ്‌. 

* തലശ്ശേരിയ്ക്കടുത്ത്‌ ധര്‍മടം എന്ന സ്ഥലത്ത്‌ 1862-ല്‍ എഡ്വേര്‍ഡ്‌ ബ്രണ്ണന്‍ സ്ഥാപിച്ച സ്‌കൂളാണ്‌ 1890-ല്‍ കോളേജായി ഉയര്‍ന്നത്‌. 2004-ല്‍ കേരള സര്‍ക്കാര്‍ ഈ കോളേജിന്‌ സര്‍വകലാശാലാ പദവി നല്‍കി.

* ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി കണ്ണൂര്‍ സ്വദേശിയായ സി.കെ. ലക്ഷ്മണന്‍ ആണ്‌. 1924-ല്‍ പാരീസ്‌ ഒളിമ്പിക്സില്‍ 110 മീ. ഹര്‍ഡില്‍സിലാണ്‌
പങ്കെടുത്തത്‌.

ഓർക്കേണ്ടവ 
* കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത്‌ വളപട്ടണം

* കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്‌ 
- മുഴുപ്പിലങ്ങാട് 

* കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ഫോറസ്റ്റ്‌ ഡിവിഷന്‍
- ആറളം (ഏറ്റവും കുറച്ച്‌ റിസര്‍വ്‌ വനമുള്ള ഫോറസ്റ്റ്‌ ഡിവിഷനും ആറളമാണ്‌)

* കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ വന്യജീവി സങ്കേതമാണ്‌ ഇരിട്ടി താലുക്കിലെ ആറളം.

* ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ്‌ ഇന്‍ ബീച്ചാണ്‌ മുഴുപ്പിലങ്ങാട്.

* കേരളത്തിലെ ഏറ്റവും വലിയ നാഗര്‍കാവാണ്‌ തെയ്യോട്ട്കാവ്‌.

* ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയാണ്‌ ഏഴിമല നാവിക അക്കാദമി.

അപരനാമങ്ങള്‍/പഴയ പേരുകള്‍
* മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത്‌ 
- ഐ.കെ.കുമാരന്‍ മാസ്റ്റര്‍

* രണ്ടാം ബര്‍ദോളിയെന്നറിയപ്പെട്ട സ്ഥലം
- പയ്യന്നൂര്‍ (കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനവേദിയായിരുന്നു)

* യൂറോപ്യന്‍മാരുടെ ഭരണകാലത്ത്‌ ഇന്ത്യയിലെ ഇംഗ്ലീഷ്‌ ചാനല്‍ എന്നറിയപ്പെട്ടത്‌ - മയ്യഴിപ്പുഴ (യൂറോപ്പിൽ ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും വേര്‍തിരിക്കുന്നത്‌ ഇംഗ്ലീഷ്‌ ചാനലാണ്‌. ഇപ്രകാരം, ഫ്രഞ്ചധീന പ്രദേശമായ മാഹിയെ ബ്രിട്ടീഷ്‌ അധീനത്തിലുള്ള ഇന്ത്യന്‍ പ്രദേശങ്ങളുമായി മയ്യഴിപ്പുഴ വേര്‍തിരിച്ചിരുന്നതിനാലാണ്‌ ആ പേരില്‍ അറിയപ്പെട്ടത്‌).

* ബ്രാസ്‌ പഗോഡ എന്നറിയപ്പെടുന്നത്‌
- തിരുവങ്ങാട് ശ്രിരാമക്ഷേത്രം 

* മൂന്ന്‌ C കളുടെ നാട്‌ (Circus, Cricket, Cakes) എന്നറിയപ്പെടുന്നത്‌
- തലശ്ശേരി

* പ്രാചീന കാലത്തെ നൗറ തുറമുഖം കണ്ണൂരാണെന്ന്‌ പല ചരിത്രകാരന്‍മാരും വിശ്വസിക്കുന്നു.

* വടക്കേ മലബാറിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌ തലശ്ശേരിയാണ്‌.

* ഉത്തര കേരളത്തിലെ കമ്യുണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പാടുന്ന പടവാള്‍ എന്നറിയപ്പെട്ട വ്യക്തിയാണ്‌ ടി.എസ്‌.തിരുമുമ്പ്.

* ഏഴിമല രാജവംശത്തിന്റെ രണ്ടാം തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ്‌ പഴി. ഇപ്പോള്‍ ഈ സ്ഥലം പഴയങ്ങാടി എന്നറിയപ്പെടുന്നു.

* സര്‍ക്കസിന്റെ കളിത്തൊട്ടില്‍ എന്നു വിശേഷിപ്പിക്കുന്നത്‌ തലശ്ശേരിയെയാണ്‌.

* ഒരുകാലത്ത്‌ പെരുംചെല്ലുര്‍ എന്നറിയപ്പെട്ടിരുന്നത്‌ തളിപ്പറമ്പാണ്‌.

* ബ്രിട്ടിഷ്‌ ഭരണകാലത്ത്‌ കണ്ണൂരിന്റെ പേര്‌ കാനനൂര്‍ എന്നായിരുന്നു.

* തറിയുടെയും തിറയുടെയും നാട് എന്ന്‌ വിളിക്കുന്നത്‌ കണ്ണൂരിനെയാണ്‌.

* പണ്ട്‌ വല്ലഭപട്ടണം എന്നറിയപ്പെട്ടിരുന്ന നഗരമാണ്‌ വളപട്ടണം.

* കണ്ണൂര്‍ സര്‍വകലാശാലയുടെ പഴയ പേരാണ്‌ മലബാര്‍ സര്‍വകലാശാല. തമസോമ ജ്യോതിര്‍ഗമയ (ഇരുട്ടില്‍നിന്ന്‌ വെളിച്ചത്തിലേക്ക്‌ നയിക്കണേ)
എന്നാണ്‌ ആപ്ത വാക്യം.

* സെന്റ്‌ ആഞ്ചലോ കോട്ടയാണ്‌ കണ്ണൂര്‍ കോട്ട എന്നുമറിയപ്പെടുന്നത്‌.

* മുമ്പ് ധര്‍മപട്ടണം എന്നറിയപ്പെട്ടിരുന്ന ധര്‍മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു.

പ്രധാനപ്പെട്ട വസ്തുതകള്‍
* കണ്ണൂര്‍ സര്‍വകലാശാലയുടെ ആസ്ഥാനം
- കണ്ണൂര്‍ (കണ്ണൂര്‍ സര്‍വകലാശാലയുടെ ആദ്യ പേര്‍ മലബാര്‍ സര്‍വകലാശാല എന്നായിരുന്നു.)

* കണ്ണൂരിലെ സെന്റ്‌ ആഞ്ജലോ കോട്ട നിര്‍മിച്ചത്‌
-പോര്‍ച്ചുഗീസുകാര്‍

* ധര്‍മ്മടം തുരുത്ത്‌ ഏതു നദിയില്‍
- അഞ്ചരക്കണ്ടി

* തലശ്ശശേരിക്കോട്ട നിര്‍മിച്ചത്‌ 
- ബ്രിട്ടീഷുകാര്‍ (1708)

* കേരള ദിനേശ്‌ ബീഡിയുടെ ആസ്ഥാനം 
- കണ്ണൂര്‍

* കണ്ണൂര്‍ ജില്ലയില്‍ എവിടെയാണ്‌ നാവിക അക്കാദമി
- ഏഴിമല

* മൂഷകവംശത്തിന്റെ തലസ്ഥാനം
- ഏഴിമല

* തലശ്ശശേരി-കണ്ണൂര്‍ ദേശീയ പാതയിലാണ്‌ മൊയ്തുപാലം.
പ്രധാന വ്യക്തികള്‍
* കോലത്തുനാട്ടിലെ രാജാവിന്റെ സ്ഥാനപ്പേര്‌ 
- കോലത്തിരി

* ഏറ്റവും കൂടുതല്‍ പ്രാവശ്യം കേരള മുഖ്യമന്ത്രിയായത്‌
- കെ.കരുണാകരന്‍ (1977, 1981, 1982, 1991).

* കെ.കരുണാകരന്റെ ആത്മകഥ
- പതറാതെ മുന്നോട്ട് 

* കേരളത്തിലെ സര്‍ക്കസിന്റെ ആചാര്യന്‍ എന്നറിയപ്പെടുന്നത്‌
- കീലേരി കുഞ്ഞിക്കണ്ണന്‍ (ഇദ്ദേഹമാണ്‌ മലബാര്‍ സര്‍ക്കസ്‌ സ്ഥാപിച്ചത്‌)

* പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെട്ടത്‌ 
എ.കെ.ഗോപാലന്‍

* സി.പി.ഐ.(എം) കേരള ഘടകത്തിന്റെ രണ്ടാമത്തെ സംസ്ഥാന സ്രെകട്ടറി എ.കെ. ഗോപാലനായിരുന്നു (1968-69).

* കണ്ണൂരിലെ പാട്യം ഗ്രാമത്തില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ 
- വാഗ്ഭടാനന്ദന്‍ (വയലേരി കുഞ്ഞിക്കണ്ണന്‍)

* ഗാന്ധിജി ഇടപെട്ട്‌ വധശിക്ഷ റദ്ദു ചെയിപ്പിച്ച കേരളത്തിലെ നേതാവ്‌
- കെ.പി.ആര്‍. ഗോപാലന്‍

* സിംഗപ്പൂരില്‍ പ്രസിഡന്റായ സി.വി.ദേവന്‍ നായരുടെ കുടുംബം തലശ്ശേരിയിലാണ്‌.

* ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യത്തെ മലയാളി വൈമാനികനായിരുന്ന മൂര്‍ക്കോത്ത്‌ രാമുണ്ണി തലശ്ശേരിക്കാരനായിരുന്നു.

* കെൽട്രോണിന്റെ ആദ്യ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായിരുന്ന കണ്ണൂര്‍ സ്വദേശിയാണ്‌ കെ.പി.പി.നമ്പ്യാര്‍. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ മാനേജമെന്റിന്റെ സ്ഥാപക ചെയര്‍മാനും ഇദ്ദേഹമായിരുന്നു.

* കപില്‍ദേവിന്റെ ടീം ഇന്ത്യക്ക്‌ വേണ്ടി 1983-ല്‍ ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയ വണ്‍ഡേ ടീമില്‍ കണ്ണുര്‍ക്കാരനായ സുനില്‍ വാല്‍സണ്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇദ്ദേഹം കളിക്കളത്തിലിറങ്ങുകയുണ്ടായില്ല.

* ചെണ്ട, തായമ്പക വിദ്വാനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ യഥാര്‍ഥ പേര്‌
എം.പി.ശങ്കരമാരാര്‍ എന്നാണ്‌.

* ഏഴോം പഞ്ചായത്തിലാണ്‌ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ ജനിച്ചത്‌.
<കണ്ണൂർ - ചോദ്യോത്തരങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS –-> Click here
* NCERT & CBSE TEXTBOOKS –-> Click here
* SCERT TEXTBOOKS NOTES FOR ALL CLASSES --> Click here
* NCERT & CBSE TEXTBOOKS NOTES FOR ALL CLASSES ---> Click here