ഇന്ത്യ: സംസ്ഥാനങ്ങളിലൂടെ...
ഇന്ത്യൻ സംസ്ഥാനങ്ങൾ: രാജസ്ഥാൻ 
(അദ്ധ്യായം 02) 
രാജസ്ഥാൻ സംസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ തുടരുന്നു...
പ്രധാന വ്യക്തികള്‍
* ക്വാജാ മൊയിനുദ്ദീന്‍ ചിസ്റ്റിയുടെ ശവകുടീരം അജ്മീരിലാണ്‌.
 സുഫികളുടെ കബറിടത്തിന്‌ പറയുന്ന പേരാണ്‌ ദര്‍ഗ.

* ചിറ്റോറിലെ സംഗ റാണയുടെ ഭാര്യയായിരുന്നു റാണി കര്‍ണാവതി. 1535 -ല്‍
അന്തരിച്ചു.

* ഹാല്‍ഡിഘട്ട്‌ യുദ്ധത്തില്‍ (1576) അക്‌ബറെ എതിര്‍ത്തു പരാജയപ്പെട്ട രജപുത്രരാജാവാണ് റാണാ പ്രതാപ്. ഇദ്ദേഹത്തിന്റെ കുതിരയാണ്‌ ചേതക്‌.

* ഉദയ്പൂര്‍ സ്ഥാപിച്ച ശിശോദിയ രജപുത്ര രാജാവ്‌-ഉദയ്സിങ്‌ രണ്ടാമന്‍

* ജയ്പൂര്‍ നഗരത്തിന്റെ യോജനാ നിര്‍മാതാവ് ‌- വിദ്യാധര്‍ ഭട്ടാചാര്യ

* ആംബറിലെ ഭരണാധികാരിയായിരുന്ന രാജാ സവായ്‌ ജയ്സിംഗ്‌ രണ്ടാമന്‍ ആണ്‌ 1727-ല്‍ ജയ്പൂര്‍ നഗരം സ്ഥാപിച്ചത്‌.

* ഹിന്ദുസ്ഥാനി സംഗീതജ്ഞനായ വിശ്വമോഹന്‍ ഭട്ട്‌ ജനിച്ചത്‌ ജയ്പുരിലാണ്‌
(1952).

* ജാട്ട് സമുദായത്തിന്റെ പ്ലേറ്റോ എന്നറിയപ്പെട്ടത്‌- സുരജ്മല്‍. ഇദ്ദേഹം ഭരത്പുരിലെ ഭരണാധികാരിയായിരുന്നു.

* രാജസ്ഥാനില്‍ മുഖ്യമന്ത്രി പദം വഹിച്ചശേഷം ഇന്ത്യന്‍ വൈസ്‌ പ്രസിഡന്റായ
(2002-2007) വ്യക്തിയാണ്‌ ഭൈറോണ്‍സിങ്‌ ഷെഖാവത്ത്‌. ഇദ്ദേഹം 2007-ലെ
പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ പ്രതിഭാ പാട്ടീലിനെതിരെ മത്സരിച്ച്‌ പരാജയപ്പെട്ടു.

* പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക വൈസ്പ്രസിഡന്റാണ്‌ ഷെഖാവത്ത്‌. തുടര്‍ന്ന്‌ അദ്ദേഹം 2007 ജൂലൈ 21-ന്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചു.

പ്രധാന സ്ഥലങ്ങള്‍
* സരിസ്ക ടൈഗര്‍ സാങ്ചറി എവിടെയാണ്‌- അല്‍വാര്‍

കേവലദേവ്‌ പക്ഷി സങ്കേതം (Keoladeo Bird Sanctuary) എവിടെയാണ്‌- ഭരത്‌പൂര്‍ (ഭരത്പൂര്‍ പക്ഷി സങ്കേതം എന്നായിരുന്നു ഇതിന്റെ പഴയ പേര്‍).

* രാജസ്ഥാനിലെ പ്രസിദ്ധമായ ഒരു സുഖവാസകേന്ദ്രം - മൌണ്ട്‌ അബൂ (ഹൈദരാബാദിലേക്ക്‌ മാറ്റുന്നതിനുമുമ്പ്  നാഷണല്‍ പൊലീസ്‌ അക്കാദമി ഇവിടെയായിരുന്നു)

* ഡിഡ്വാന തടാകം രാജസ്ഥാനിലാണ്‌.

* ജഗത്പീഠ ബ്രഹ്മമന്ദിര്‍ പുഷ്കറിലാണ്‌.

പ്രധാന സ്ഥാപനങ്ങള്‍
* സെന്‍ട്രല്‍ ഇലക്ട്രോണിക്‌ എഞ്ചിനീയറിങ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റൂട്ട്‌ എവിടെയാണ്‌-
പിലാനി

* സവായ്‌ മാന്‍സിംഗ്‌ ക്രിക്കറ്റ്‌ സ്റ്റേഡിയം (എസ്‌എംഎസ്‌) ജയ്പുരിലാണ്‌.

* നോര്‍ത്ത്‌ വെസ്റ്റേണ്‍ റെയില്‍വേ സോണിന്റെ ആസ്ഥാനം ജയ്പുരിലാണ്‌.

* നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ അഗ്രികള്‍ച്ചറൽ മാര്‍ക്കറ്റിങ്‌ ജയ്പുരിലാണ്‌.

* ഇന്ത്യന്‍ ആര്‍മിയുടെ സൌത്ത്‌ വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആസ്ഥാനം ജയ്പുരിലാണ്‌.

* ഫത്തേസാഗര്‍ തടാകത്തിലാണ്‌ ഉദയ്പൂര്‍ സോളാര്‍ ഒബ്സര്‍വേറ്ററി.

* ജോധ്പൂര്‍ ആസ്ഥാനമായ രാജസ്ഥാന്‍ ഹൈക്കോടതിക്ക്‌ ജയ്പൂരില്‍ ബഞ്ചുണ്ട്‌.

* ബ്രഹ്മകുമാരീസ്‌ വേള്‍ഡ്‌ സ്പിരിച്ചല്‍ സര്‍വകലാശാലയുടെ ആസ്ഥാനം മാണ്ട്‌
അബുവിലാണ്‌.

* രാജസ്ഥാന്‍ അറ്റോമിക്‌ പവര്‍ സ്റ്റേഷന്‍ റാവത്ത്ഭട്ടയിലാണ്‌.

കുഴപ്പിക്കുന്നവസ്തുതകൾ
* ഇന്ത്യ ഒന്നാമത്തെ അണുവിസ്‌ഫോടനം (1974) നടത്തുമ്പോള്‍ ഇന്ദിരാഗാന്ധിയും
രണ്ടാമത്തേത്‌ നടത്തുമ്പോള്‍ (1998) വാജ്പേയിയുമായിരുന്നു പ്രധാനമന്ത്രിമാര്‍.

* ജുനഗഡ്‌ എന്ന സ്ഥലം ഗുജറാത്തിലും ജുനഗഢ്കോട്ട രാജസ്ഥാനിലെ ബിക്കാനിറിലുമാണ്‌.

* പഞ്ചായത്ത്‌ രാജ്‌ സംവിധാനം നിലവില്‍വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം രാജസ്ഥാനും ആദ്യ തെക്കേ ഇന്ത്യന്‍ സംസ്ഥാനം ആ്രന്ധാപ്രദേശുമാണ്‌ (1959). എന്നാല്‍, 73-ാ൦ ഭേദഗതിയിലൂടെ ഭരണഘട്നയുടെ പിന്‍ബലം ലഭിച്ചശേഷം പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ നടത്തിയ ആദ്യ സംസ്ഥാനം മധ്യപ്രദേശാണ്‌.

* 2000-ല്‍ മധ്യപ്രദേശ്‌ വിഭജിച്ച്‌ ഛത്തിസ്‌ഗഢ് സംസ്ഥാനം രൂപവത്കരിച്ചപ്പോഴാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം എന്ന വിശേഷണം രാജസ്ഥാന് സ്വന്തമായത്‌.

* പഞ്ചാബ്‌, ഹരിയാന, രാജസ്ഥാന്‍. ഗുജറാത്ത്‌ എന്നി നാലു സംസ്ഥാനങ്ങളില്‍
വ്യാപിച്ചുകിടക്കുന്ന താര്‍ മരുഭൂമിയുടെ60 ശതമാനത്തോളം രാജസ്ഥാനിലാണ്‌.

* താര്‍ മരുഭൂമിയുടെ വിസ്തീര്‍ണത്തില്‍ 85 ശതമാനം ഇന്ത്യയിലും ബാക്കി പാകിസ്‌താനിലുമാണ്‌.

അപൂര്‍വ വസ്തുതകള്‍
* പ്രാചീനകാലത്ത്‌ രാജസ്ഥാന്‍ പ്രദേശം അറിയപ്പെട്ടിരുന്ന പേര്‍- മല്‍സ്യ

* താര്‍ മരുഭൂമി എത്ര സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു 4 (ഗുജറാത്ത്‌, രാജസ്ഥാന്‍, പഞ്ചാബ്‌, ഹരിയാന)

* കിഷന്‍ഗഢ് പെയിന്റിംഗ്‌ ഏതു സംസ്ഥാനത്താണ്‌ ഉല്‍ഭവിച്ചത്‌- രാജസ്ഥാന്‍

* രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷന്‍ മൌണ്ട്‌ അബു

* താര്‍മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന നഗരം- ജയ്‌സാല്‍മീര്‍

* ഇന്ത്യയില്‍ ബ്രഹ്മാവിന്‌ ക്ഷ്രേതമുള്ള ഏക സ്ഥലം- പുഷ്കര്‍

* മഹാറാണാ പ്രതാപ്‌ വിമാനത്താവളം ഉദയ്പുരിലാണ്‌.

* ബ്രിട്ടിഷ്‌ ഭരണകാലത്ത്‌ ആള്‍വാര്‍ എന്ന നാട്ടുരാജ്യത്തിന്റെ സ്പെല്ലിങ്‌ Ulwar
എന്നായിരുന്നതു കാരണം പട്ടികകളില്‍ അതിന്റെ സ്ഥാനം ഏറ്റവും അവസാനമായിരുന്നു. പേര്‍ കൂടുതല്‍ മുകളിലേക്ക്‌ കൊണ്ടുവരുന്നതിനായി അവിടുത്തെ രാജാവ്‌ സ്പെല്ലിങ്‌ Alwar എന്നാക്കിമാറ്റുകയുണ്ടായി.

* സരിസ്‌ക ടൈഗര്‍ റിസര്‍വിനുള്ളിലാണ്‌ സരിസ്ക കൊട്ടാരം.

* രാജസ്ഥാനില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‌ ഇന്ത്യന്‍ റെയില്‍വേയ്സും രാജസ്ഥാന്‍ ടൂറിസം ഡെവലപ്മെന്റ്‌ കോര്‍പ്പറേഷനും സംയുക്തമായി ആവിഷ്കരിച്ച ആഡംബര ട്രെയിനാണ്‌ പാലസ്‌ ഓണ്‍ വീല്‍സ്‌ (1982). 

* ന്യൂഡല്‍ഹിയില്‍നിന്ന്‌ പുറപ്പെടുന്ന പാലസ്‌ ഓണ്‍ വീല്‍സ്‌ 7 രാത്രികളും 8 പകലുകളും കൊണ്ട്‌ ജയ്പൂര്‍, സവായ്‌ മാധോപൂര്‍, ചിത്തോര്‍ ഗഢ്, ഉദയ്പൂര്‍, ജയ്സാല്‍മര്‍, ജോധ്പുര്‍, ഭരത്പൂര്‍, ആഗ്ര എന്നിസ്ഥലങ്ങള്‍ പിന്നിട്ട് ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തുന്നു. ട്രെയിനിന്റെ കോച്ചുകള്‍ക്ക്‌ രജപുത്ര നാട്ടു
രാജ്യങ്ങളുടെ പേരാണ്‌ നല്‍കിയിരിക്കുന്നത്‌. വിവിധതരം വിഭവങ്ങള്‍ ലഭ്യമാകൂന്ന മഹാരാജ, മഹാറാണി എന്നീ പേരുകളിലുള്ള രണ്ട്‌ റെസ്റ്റോറന്റുകളും ട്രെയിനിലുണ്ട്‌.

* അവശിഷ്ട പര്‍വതങ്ങള്‍തക്കുദാഹരണമാണ്‌ ആരവല്ലി മലനിരകള്‍.

* ഒന്‍പത്‌ ഗ്രഹങ്ങള്‍ക്ക്‌ വേണ്ടി ക്ഷേത്രമുള്ള സ്ഥലമാണ്‌ കിഷന്‍ഗഢ്.

ചരിത്രവഴികൾ 
* ചിറ്റോര്‍ഗഢില്‍ പ്രന്തണ്ടാം ശതകത്തില്‍ നിര്‍മിച്ചതാണ്‌ കീര്‍ത്തി സ്തംഭം. ജീജ
ഭാഗര്‍വാല എന്ന ജൈനവ്യാപാരിയാണ്‌ 22 മീറ്റര്‍ ഉയരമുള്ള ഗോപുരം റാവല്‍ കുമാര്‍ സിങിന്റെ കാലത്ത്‌ പണികഴിപ്പിച്ചത്‌. ജൈനമതത്തിന്റെ മാഹാത്മ്യം വിളിച്ചോതാനാണ്‌ ഗോപുരം നിര്‍മിച്ചത്‌.

* ശത്രുവിന്റെ പിടിയിലകപ്പെടാതിരിക്കാന്‍ രജപുത്ര വനിതകള്‍ തീയില്‍ച്ചാടി ആത്മാഹുതിചെയ്യുന്ന സമ്പ്രദായമാണ്‌ ജോഹര്‍.

* അലാവുദ്ദീന്‍ ഖില്‍ജി പിടികൂടാതിരിക്കാന്‍, ചിറ്റോറിലെ രാജാവായിരുന്ന രത്തന്‍സിങിന്റെ റാണിയായിരുന്ന പത്മിനി ഇപ്രകാരം ജീവത്യാഗം ചെയ്യുകയുണ്ടായി (1303). 

* മാലിക്‌ മുഹമ്മദ്‌ ജെയ്സി രചിച്ച പത്മാവത്‌ എന്ന കൃതിയുടെ ഇതിവൃത്തം
റാണിപദ്മിനിയുടെ ജീവിതമാണ്‌.

* ചിത്തോര്‍ഗഢ് കോട്ടയിലെ വിജയസ്തംഭം നിര്‍മിച്ചത്‌ മേവാറിലെ കുംഭ റാണയാണ്‌. മഹമ്മൂദ്‌ ഖില്‍ജിയുടെ നേതൃത്വത്തിലുള്ള, മാള്‍വയുടെയും ഗുജറാത്തിന്റെയും സംയുക്ത സൈന്യത്തെ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്ക്കാണ്‌ വിഷ്ണുവിന്‌ സമര്‍പ്പിച്ചിരിക്കുന്ന ഈ സ്തൂപം 1448-ല്‍ നിര്‍മിച്ചത്‌. 37.19 മീറ്ററാണ്‌ ഉയരം.

* 1878-ല്‍ വെയ്ല്‍സ്‌ രാജകുമാരന്റെ സന്ദര്‍ശനവേളയിലാണ്‌ ജയ്പൂര്‍ നഗര
ത്തില്‍ പിങ്ക്നിറമുള്ള പെയിന്റ്ടിച്ചത്‌ (ബ്രിട്ടീഷ്‌ കിരീടാവകാശിയുടെ സ്ഥാനപ്പേരാ
ണ്‌ പ്രിന്‍സ്‌ ഓഫ്‌ വെയ്‌ൽസ്‌). അന്നു മുതലാണ്‌ ജയ്പൂരിന്‌ പിങ്ക് സിറ്റി എന്ന
അപരനാമം സ്വന്തമായത്‌.

* 1948-ലെ കോണ്‍ഗ്രസ്‌ സമ്മേളനം നടന്നത്‌ ജയ്പുരിലാണ്‌. കോണ്‍ഗ്രസിന്റെ 55- ാ മത്തെ ആ സമ്മേളനത്തില്‍ പട്ടാഭി സീതാരാമയ്യയായിരുന്നു അധ്യക്ഷന്‍. 70-ാം സമ്മേളനം 1966-ല്‍ ജയ്പൂരില്‍ നടന്നപ്പോള്‍ കെ.കാമരാജായിരുന്നു അധ്യക്ഷന്‍.

* 1956-ല്‍ രാജസ്ഥാനോട് കൂട്ടിച്ചേര്‍ത്ത സ്റ്റേറ്റാണ്‌ അജ്‌മീര്‍. മറാത്തരില്‍നിന്ന്‌
ബ്രിട്ടിഷുകാര്‍ വാങ്ങിയ ഈ പ്രദേശം 1947 വരെ അജ്‌മീര്‍-മെര്‍വാറ എന്ന പേരില്‍ ബ്രിട്ടിഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. 
<രാജസ്ഥാൻ‌.. ആദ്യ പേജിലേക്ക് മടങ്ങാൻ ഇവിടെ ക്ലിക്കുക>

<മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here