Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2020 APRIL (Chapter 02)

കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ഏപ്രിൽ: ചോദ്യോത്തരങ്ങള്‍ (അദ്ധ്യായം ൦2)
21. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗ സമിതിയുടെ ചെയര്‍മാനാര്?
Answer: അമിതാഭ് കാന്ത്
നിതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് അമിതാഭ് കാന്ത്.

22. ലോക ആരോഗ്യദിനമായി ആചരിക്കുന്നതെന്ന്?
Answer: ഏപ്രില്‍ 7
എല്ലാവര്‍ഷവും ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ലോക ആരോഗ്യദിനം ആചരിക്കുന്നത്. 'To Support nurses and midwives' എന്നതാണ് ഇത്തവണത്തെ പ്രമേയം.

23. ഇന്ത്യയില്‍നിന്നും മാലദ്വീപിലേക്ക് 6.2 ടണ്‍ അവശ്യമരുന്നുകള്‍ എത്തിച്ച വ്യോമസേനാ ദൗത്യത്തിന്റെ പേരെന്ത്?
Answer: ഓപ്പറേഷന്‍ സഞ്ജീവനി
ആരോഗ്യരംഗത്ത് പിന്നാക്കാവസ്ഥയിലുള്ള രാജ്യങ്ങളെ കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഹായിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഓപ്പറേഷന്‍ സഞ്ജീവനി.

24. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്‌കരിച്ച പദ്ധതി?
Answer: ഓപ്പറേഷന്‍ നമസ്‌തേ
2020 മാര്‍ച്ച് 27നാണ് സൈന്യം ഓപ്പറേഷന്‍ നമസ്‌തേ പ്രഖ്യാപിച്ചത്. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തിലാണ് സൈന്യം പ്രതിരോധ പദ്ധതിയുമായി രംഗത്ത് വന്നത്. എം.എം. നരവനെയാണ് കരസേനാ മേധാവി.

25. പെപ്‌സിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം?
Answer: ഷഫാലി വര്‍മ
16-കാരിയായ ഷഫാലി വര്‍മ ഒരുവര്‍ഷത്തേക്കാണ് പെപ്‌സിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നേരത്തെ ബോളിവുഡ് താരം സല്‍മാന്‍ ഖാനും പെപ്‌സിക്കോയുമായി രണ്ടുവര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

26. 2020-ലെ വിസ്ഡന്‍ ലീഡിങ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട പുരുഷതാരം?
Answer: ബെന്‍ സ്റ്റോക്‌സ്
ഓസ്‌ട്രേലിയയുടെ എലിസ പെറിയാണ് വനിതകളില്‍ ഈ നേട്ടത്തിന് അര്‍ഹയായത്.

27. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം?
Answer: കടുവ
ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് മൃഗശാലയിലെ നാലുവയസ്സുള്ള പെണ്‍കടുവയ്ക്കാണ് 2020 ഏപ്രിലില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

28. അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന നാസയുടെ പുതിയ ഉപഗ്രഹം?
Answer: CIRES
ഉപഗ്രഹത്തില്‍നിന്ന് എടുക്കുന്ന ചിത്രങ്ങള്‍ വിശദമായി പരിശോധിച്ചാണ് അഗ്നിപര്‍വപത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും മുന്‍കൂട്ടി അറിയുന്നത്. The Cubesat Imaging Radar for Earth Sciences എന്നാണ് CIRES-ന്റെ പൂര്‍ണരൂപം.

29. 2022-ലെ ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്ന നഗരം?
Answer: ഹാങ്ഷു
2022 സെപ്റ്റംബര്‍ 10 മുതല്‍ 25 വരെയാണ് 19-ാമത് ഏഷ്യന്‍ ഗെയിംസ് നടക്കുക. ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമാണ് ഹാങ്ഷു. 1990-ല്‍ ബെയ്ജിങിലും 2010-ല്‍ ഗാങ്ഷുവിലും മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

30. 2020 ഏപ്രിലില്‍ വിദേശകാര്യ വക്താവായി നിയമിതനായതാര്?
Answer: അനുരാഗ് ശ്രിവാസ്തവ
1999 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് അനുരാഗ് ശ്രിവാസ്തവ. എത്യോപ്യയില്‍ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിരമിക്കുന്ന ഉദ്യോഗസ്ഥന്‍ രവീഷ് കുമാറിന്റെ പിന്‍ഗാമിയായാണ് നിയമനം.

31. കോവിഡ്-19 ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തായി ഐ.ഐ.ടി ബോംബെ വികസിപ്പിച്ച മൊബൈല്‍ ആപ്പ്:
Answer: Corontine
രോഗബാധ സ്ഥിരീകരിക്കുന്നവരെ അധികൃതര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ട്രാക്ക് ചെയ്യാനുള്ള സംവിധാനമാണ് Corontine വഴി ഒരുക്കിയിട്ടുള്ളത്.

32. ഡെംപോ ഉസ്മാന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി. ഉസ്മാന്‍ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടയാളാണ്?
Answer: ഫുട്‌ബോള്‍
2020 മാര്‍ച്ച് 31ന് അന്തരിച്ച കെ.വി. ഉസ്മാന്‍ 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ സ്റ്റോപ്പര്‍ ബാക്കായിരുന്നു. 1968-69ല്‍ ബംഗളൂരുവില്‍ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമില്‍ അംഗമായിരുന്നു. ഡെംപോ സ്പോര്‍ട് ക്ലബ്ബിന്റെ പ്രധാന താരമായിരുന്നു. ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനം അദ്ദേഹത്തിന് ഡെംപോ ഉസ്മാന്‍ എന്ന പേരും നേടിക്കൊടുത്തു.

33. 2020ലെ ക്രിട്ടിക്‌സ് ചോയ്‌സ് ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്:
Answer: കുമ്പളങ്ങി നൈറ്റ്‌സ്
എട്ട് ഇന്ത്യന്‍ ഭാഷകളിലാണ് ക്രിട്ടിക്‌സ് ചോയ്‌സ് ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നത്. ഉണ്ട എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്കാണ് മലയാളത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം. പാര്‍വതി (ഉയരെ) മികച്ച നടിയും ആഷിക് അബു (വൈറസ്) മികച്ച സംവിധായകനുമായി തിരഞ്ഞെടുക്കപ്പെട്ടു.

34. 2021ലെ ഏഷ്യന്‍ യൂത്ത് ഗെയിംസ് സംഘടിപ്പിക്കുന്നത് ഏത് രാജ്യത്താണ്?
Answer: ചൈന
2021 നവംബര്‍ 20 മുതല്‍ 28 വരെയാണ് മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ് സംഘടിപ്പിക്കുന്നത്. ചൈനയിലെ ഗ്വാങ്‌ഡോങിലുള്ള ഷാന്റൗ പട്ടണത്തിലായിരിക്കും 18 മത്സര ഇനങ്ങള്‍ക്കുള്ള വേദികള്‍ ഒരുക്കുക.

35. ഇന്ത്യന്‍ സര്‍ക്കാരിന്റെ സമഗ്ര കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷന്‍:
Answer: ആരോഗ്യ സേതു
ഉപയോക്താക്കള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടാനുള്ള സംവിധാനം ആപ്ലിക്കേഷനില്‍ ലഭ്യമാണ്. കോവിഡ്-19 വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് ജിഒകെ ഡയറക്ട് (GoK Direct)

36. കോവിഡ്-19 ലോക്ഡൗണ്‍കാലത്ത് പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നത് ഏത് പദ്ധതിയിലൂടെയാണ്
Answer: ഗരീബ് കല്യാണ്‍ യോജന
കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്.

37. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്ക് ഇന്ത്യയ്ക്ക് അടിയന്തര സാഹായമായി നല്‍കിയ തുക:
Answer: 1 ബില്യണ്‍ ഡോളര്‍
കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസ്ന്ധികൂടി കണക്കിലെടുത്താണ് ലോകബാങ്ക് ഇന്ത്യയ്ക്ക് 100 കോടി ഡോളര്‍ സഹായധനം നല്‍കിയത്. രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താനും ചികിത്സാ സംവിധാനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വേഗത്തിലാക്കാനും ഇത് സഹായകമായേക്കും.

38. കോവിഡ്-19നെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓട്ടോ/ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 5000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം:
Answer: ഡല്‍ഹി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഏപ്രില്‍ രണ്ടിനാണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സഹായധനം പ്രഖ്യാപിച്ചത്.

39. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി ഇത്തവണ (2020) റദ്ദാക്കിയ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്:
Answer: വിംബിള്‍ഡണ്‍
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗ്രാന്‍സ്ലാമിലെ ഏക പുല്‍കോര്‍ട്ട് ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ജൂണ്‍ 29-നാണ് തുടങ്ങേണ്ടിയിരുന്നത്. അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റ് ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെ നടക്കും. ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിള്‍ഡണ്‍ റദ്ദാക്കിയിട്ടുള്ളത്.

40. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്:
Answer: പഞ്ചാബ് നാഷണല്‍ ബാങ്ക്
2020 ഏപ്രില്‍ ഒന്നിനാണ് രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് നാലെണ്ണമായത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും, അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും, ആന്ധ്രാബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും ലയിച്ചു.


<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments