കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ഏപ്രിൽ: ചോദ്യോത്തരങ്ങള്‍ (അദ്ധ്യായം ൦1)
1. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ഷോ എന്ന റെക്കോഡ് ലഭിച്ചത് ?
Answer: രാമായണം
രാമാനന്ദ സാഗറിന്റെ രാമായണം പരമ്പര പുനഃസംപ്രേഷണം ചെയ്യുന്ന ദൂരദർശൻ നാഷണൽ ചാനലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ 16ന് രാമായണം ടി.വി.യിൽ കണ്ടത് 7.7 കോടിയാണ് പേരാണ്. അതൊരു ലോക റെക്കോഡാണ്. 1987ലാണ് ആദ്യമായി രാമായണം ദൂരദര്‍ശന്‍ വഴി പ്രക്ഷേപണം ചെയ്തത്. സംവിധായകന്‍ രാമനന്ദ സാഗര്‍ തന്നെയായിരുന്നു പരമ്പരയുടെ നിര്‍മ്മാതാവും.
2. കുവൈത്തിന് പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിതനായത്
Answer: സിബി ജോര്‍ജ്
മലയാളിയായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ സിബി ജോര്‍ജായിരിക്കും കുവൈത്തിലെ അടുത്ത സ്ഥാനപതി. കുവൈത്തിലെ സ്ഥാനപതി കെ.ജീവസാഗര്‍ അടുത്ത മാസം അവസാനത്തോടെ വിരമിക്കുകയാണ്. ഇതോടെ കുവൈത്തിലെത്തുന്ന രണ്ടാമത്തെ മലയാളി ഇന്ത്യന്‍ സ്ഥാനപതിയാണ് സിബി ജോര്‍ജ്. പ്രമുഖ എഴുത്തുകാരന്‍ കലിക മോഹന്‍ എന്നറിയപ്പെടുന്ന ബി.എം.സി നായരാണ് ആദ്യമായി കുവൈത്തിലെത്തിയ മലയാളി ഇന്ത്യന്‍ സ്ഥാനപതി. ദീപക് മിത്തലിനെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. മറ്റൊരു മുതിര്‍ന്ന നയതന്ത്രജ്ഞന്‍ പീയൂഷ് ശ്രീവാസ്തവയെ ബഹ്റൈനിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായും നിയമിച്ചു.
3. ഏറ്റവും അടുത്തുള്ള പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍(പി.എം.ജെ.കെ) കണ്ടെത്തുന്നതിനും മിതമായ വിലയില്‍ ലഭിക്കുന്ന ജനറിക് മരുന്നുകളുടെ ലഭ്യതയെ കുറിച്ച് അറിയുന്നതിനും സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍
Answer:'ജന്‍ ഔഷധി സുഗം'
പ്രധാന്‍ മന്ത്രി ഭാരതീയ ജന ഔഷധി പരിയോജന (പി.എം.ബി.ജെ.പി)യുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ജനജീവിതം കൂടുതല്‍ അനായാസമാക്കുന്നതിനുമാണ് കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മ ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
4. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക് ഡൗണ്‍, ജനങ്ങള്‍ക്ക് സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച പാക്കേജ്.
Answer: പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരം 33 കോടിയിലേറെ പാവപ്പെട്ട ജനങ്ങള്‍ക്കായി, 31,235 കോടി ഡിജിറ്റല്‍ ഇടപാടുകളിലൂടെ നേരിട്ട് വിതരണം ചെയ്തു.
5. ഈയിടെ അന്തരിച്ച നിത്യഹരിതനായകൻ.
Answer: ഋഷി കപൂർ
റൊമാന്റിക് ഭാവങ്ങളിൽ ബോളിവുഡിന്റെ വെള്ളിത്തിരയെ ത്രസിപ്പിച്ച നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂർ ഏപ്രില്‍ 30 വ്യാഴാഴ്ച അന്തരിച്ചു. ഇന്ത്യൻ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിർമാതാവുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂർ, പിതാവ് സംവിധാനം ചെയ്ത ‘ശ്രീ 420’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘പ്യാർ ഹുവാ ഇക്റാർ ഹുവാ...’ എന്ന ഗാനത്തിൽ മുഖം കാട്ടിയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറിയത്. പിതാവ് രാജ് കപൂർ സംവിധാനം ചെയ്ത ‘മേരാ നാം ജോക്കർ’ എന്നീ ചിത്രത്തിൽ നായകനായ പിതാവിന്റെ തന്നെ കുട്ടിക്കാലം അവതരിപ്പിച്ചായിരുന്നു പിന്നീടുള്ള വരവ്. 1970 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരവും നേടി. 1973 ൽ രാജ് കപൂറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബോബി’യിൽ ഋഷി കപൂർ ആദ്യമായി നായകവേഷം അണിഞ്ഞു. ‘ഹം തും എക് കമ്‌രേ മേം ബന്ദ് ഹോ’ എന്ന ഇതിലെ ഗാനം അക്കാലത്തെ ജനപ്രിയ ഹിറ്റായി.
6. സാലാം ബോംബെെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹോളിവുഡിലടക്കം നാൽപതിലേറെ സിനിമകളിൽ വേഷമിട്ട ബോളിവുഡ് നടൻ
Answer: ഇർഫാൻ ഖാൻ
രാജസ്ഥാനിലെ ബീഗം ഖാൻ-ജഗീദർ ഖാൻ ദമ്പതികളുടെ മകനായി 1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന ഇർഫാൻ, ഹോളിവുഡിൽ സ്ലം ഡോഗ് മില്യണയർ, അമെെസിംങ് സ്പെെഡർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ, ലെെഫ് ഓഫ് പെെ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
7. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി പുതുതായി നിയമിതനായത്.
Answer: ടി.എസ്.തിരുമൂര്‍ത്തി
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ടി.എസ്.തിരുമൂര്‍ത്തിയെ നിയമിച്ചു. നിലവില്‍ വിദേശകാര്യ മന്ത്രാലത്തിലെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. സയിദ് അക്ബറുദ്ദീന്റെ പകരക്കാനായിട്ടാണ് ടി.എസ്.തിരുമൂര്‍ത്തി യുഎന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.
8. കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിന് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് (എ.ഡി.ബി) ഇന്ത്യക്ക് അനുവദിച്ച വായ്പ
Answer: 150 കോടി ഡോളര്‍
സമൂഹത്തിലെ ദരിദ്രരും സാമ്പത്തികമായി ദുര്‍ബലരുമായ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സാമൂഹിക പരിരക്ഷണത്തിനും രോഗപ്രതിരോധത്തിനുള്ള അടിയന്തര നടപടികള്‍ക്കുമാണ് വായ്പയനുവിദിച്ചിരിക്കുന്നത്.
9. കോവിഡിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ കറൻസി പരീക്ഷിക്കാനൊരുങ്ങുന്ന രാജ്യം?
Answer: ചൈന
മെയ് മുതല്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനസേവകര്‍ക്കും ഡിജിറ്റല്‍ കറന്‍സിയിലായിരിക്കും ശമ്പളം ലഭിക്കുകയെന്ന് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
10. എർത്ത് ഡേയോടനുബന്ധിച്ച് ഭൂമിഗീതമാക്കി (Earth Anthem) റിലീസ് ചെയ്യാന്‍ യു.എൻ തീരുമാനിച്ച ഗാനം രചിച്ചത്
Answer: അഭയ് കുമാർ
മഡഗാസ്കറിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായ അഭയ് കുമാർ 2008ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ചാണ് ഈ ഗാനം രചിച്ചത്.
11. കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികാഘാതം പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച സ്ഥാപനം?
Answer: ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍
ഗിഫ്‌റ്റ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ എന്ന സ്ഥാപനത്തിന്റെ പൂർവ്വ നാമം സെന്റർ ഫോർ ടാക്സേഷൻ സ്റ്റഡീസ് എന്നായിരുന്നു. തിരുവനന്തപുരം ജില്ലയിൽ കൈമനത്താണ് ഗിഫ്‌റ്റ് സ്ഥിതി ചെയ്യുന്നത്. പൊതു സമ്പത്ത്, നികുതിവ്യവസ്ഥ, നിയമം, കണക്കെഴുത്ത് തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തുക, പരിശീലനം നൽകുക , പാഠ്യക്രമം തയ്യാറാക്കുക, വിദഗ്ദ്ധാഭിപ്രായം നൽകുക, പ്രസിദ്ധീകരണം എന്നിവ ഗിഫ്‌റ്റിൽ നടത്തിവരുന്നു.
12. കൊറോണ പ്രതിരോധത്തിനായി 'ഓപ്പറേഷന്‍ ഷീല്‍ഡ്' നടപ്പാക്കിയതെവിടെ?
Answer: ഡല്‍ഹി
ഡല്‍ഹിയിലെ 21 കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിലാണ് ഓപ്പറേഷന്‍ ഷീല്‍ഡ് നടപ്പാക്കിയത്. കോവിഡ് ട്രാക്കിങ്, ഐസൊലേഷന്‍, അവശ്യ വസ്തുക്കളുടെ വിതരണം, വീടുകള്‍തോറുമുള്ള പരിശോധന എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്.
13. പാവങ്ങള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനുള്ള 'ഫുഡ് ബാങ്ക്' പദ്ധതി ഏത് സംസ്ഥാനത്താണ് നടപ്പാക്കുന്നത്?
Answer: മണിപ്പൂര്‍
ലോക്ക്ഡൗണില്‍ ഭക്ഷണം ലഭിക്കാതായ പാവങ്ങള്‍ക്ക് വേണ്ടി മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലാഭരണകൂടമാണ് പദ്ധതി ആരംഭിച്ചത്. Help End Hunger Today എന്നതാണ് ഫുഡ്ബാങ്ക് പദ്ധതിയുടെ പ്രമേയവാക്യം.
14. കോവിഡ്-19 പ്രതിരോധത്തിനായി ബ്ലൂടുത്ത് അധിഷ്ഠിത കോണ്‍ടാക്ട് ട്രേസിങ് സാങ്കേതികവിദ്യ വികസിപ്പിക്കാനായി ഗൂഗിളുമായി കൈകോര്‍ക്കുന്ന കമ്പനി?
Answer: ആപ്പിള്‍
സ്മാര്‍ട്ഫോണിലെ ബ്ലൂടൂത്ത് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് ഫോണ്‍ ഉടമ രോഗബാധയുണ്ടാവാനിടയുള്ള അകലത്തില്‍ രോഗിയുമായി ബന്ധമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുക. ആരിലെങ്കിലും പിന്നീട് രോഗം സ്ഥിരീകരിച്ചാല്‍ ആ വിവരം ഉപയോക്താക്കളെ അറിയിക്കും. ജിപിഎസ് വിവരങ്ങളോ വ്യക്തിവിവരങ്ങളോ ഇതിനായി ശേഖരിക്കില്ല.
15. സാനിറ്റൈസിങ് ടണല്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍?
Answer: അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് സാനിറ്റൈസിങ് ടണല്‍ ഏര്‍പ്പെടുത്തിയത്. വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലാണ് അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍.
16. ലോക പാര്‍ക്കിന്‍സണ്‍സ് രോഗ ദിനമായി ആചരിക്കുന്നതെന്ന്?
Answer: ഏപ്രില്‍ 11
പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ച് പഠിച്ച് വൈദ്യശാസ്ത്രത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ഇംഗ്ലീഷ് സര്‍ജന്‍ ജെയിംസ് പാര്‍ക്കിന്‍സണിന്റെ ജന്മദിനമാണ് ഏപ്രില്‍ 11.
17. ഓണ്‍ലൈന്‍ പഠനസംവിധാനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയം ആരംഭിച്ച പോര്‍ട്ടല്‍?
Answer: യുക്തി
യങ് ഇന്ത്യ കോംബാറ്റിങ് കോവിഡ് വിത്ത് നോളജ്, ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ (YUKTI) എന്നാണിതിന്റെ പൂര്‍ണരൂപം. മാനവവിഭവശേഷി വികസനമന്ത്രാലയം നടപ്പാക്കുന്ന പഠനസംവിധാനങ്ങള്‍ക്ക് പോര്‍ട്ടല്‍വഴി നിരീക്ഷണമേര്‍പ്പെടുത്തും.
18. 2020-ലെ ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത് ഏത് രാജ്യത്താണ്?
Answer: ഇന്ത്യ
2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. ആതിഥ്യം വഹിക്കുന്ന നഗരം പിന്നീട് തീരുമാനിക്കും. ഇതിനുമുമ്പ് 1980-ല്‍ പുരുഷന്മാരുടെയും 2003-ല്‍ വനിതകളുടെയും ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ആതിഥ്യം വഹിച്ചിട്ടുണ്ട്. 2019 മുതല്‍ ഒറ്റ ചാമ്പ്യന്‍ഷിപ്പായാണ് നടത്തുന്നത്.
19. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങള്‍ക്കായി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ആദ്യ ദേശീയോദ്യാനം?
Answer: ജിംകോര്‍ബറ്റ് ദേശീയോദ്യാനം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദേശീയോദ്യാനത്തില്‍ വിവിധയിടങ്ങളിലായി സ്ഥാപിച്ച ക്യാമറകള്‍വഴി മൃഗങ്ങളിലെ രോഗലക്ഷണവും നിരീക്ഷിച്ചുവരുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ജിംകോര്‍ബറ്റ് ഉത്തരാഖണ്ഡിലാണ് സ്ഥിതിചെയ്യുന്നത്.
20. ഓണ്‍ലൈന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാമ്പയിന്‍?
Answer: ഭാരത് പഠേ ഓണ്‍ലൈന്‍
കേന്ദ്ര മാനവവിഭശേഷി വികസനമന്ത്രാലയമാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. പൊതുജനങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ എജ്യൂക്കേഷന്‍ പോര്‍ട്ടലുകള്‍ മെച്ചപ്പെടുത്തുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക>
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍