കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ഏപ്രിൽ: ചോദ്യോത്തരങ്ങള്‍ (അദ്ധ്യായം ൦3)
41) സംഗീതസംവിധായകന്‍ എം കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 1968ല്‍ കറുത്ത പൌര്‍ണമി എന്ന സിനിമയിലൂടെ സംഗീത സംവിധാനമേഖലയിലേക്ക്‌
പ്രവേശിച്ചു.

42) മലയാളം സിനിമ ഹാസ്യ താരവും നാടക പ്രവര്‍ത്തകനുമായിരുന്ന കലിംഗ ശശി അന്തരിച്ചു.

43) കേന്ദ്ര സര്‍ക്കാര്‍ 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച്‌ നാലാക്കി. ഇതേ തുടര്‍ന്ന്‌ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയിചുരുങ്ങി.

44) കൊറോണ വ്യാപനത്തെക്കുറിച്ച്‌ പൌരന്മാര്‍ക്ക്‌ അറിവ്‌ നല്‍കുവാനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍? 
- കൊറോണ കവച്‌

45) 2022-ല്‍ ഹാങ്ങ്‌ ഷൂവില്‍ (ചൈന) നടക്കുന്ന 19-ാം ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം 'ദി സ്മാര്‍ട്ട് ട്രിപ്‌ലെറ്റ്സ് എന്നറിയപ്പെടുന്ന മൂന്നു റോബോട്ടുകള്‍.
റോബോട്ടുകളുടെ പേരുകള്‍ കോള്‍ഗേജ്‌, ലിഗലിസാന്‍, ചെന്‍ചെന്‍.

46) കോവിഡ്‌ പ്രതിരോധത്തിനായി മാലിദ്വീപിന്‌ ആവശ്യ മരുന്നുകള്‍ എത്തിക്കുവാന്‍ ഇന്ത്യന്‍ വായുസേന നടത്തിയ ഓപുറേഷന്‍? 
- ഓപ്പറേഷന്‍ സഞ്ജീവനി

47) ഏപ്രില്‍ 5 അന്താരാഷ്ട മനസ്സാക്ഷി ദിനം (International day of Conscience)
ആയി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.

48) ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിനായി
നടത്തുന്ന ചരക്ക്‌ വിമാനങ്ങളുടെ സര്‍വീസ്‌ 
 Lifeline UDAN

49) 2024 ലോടെ ചന്ദ്രോപരിതലത്തില്‍ മനുഷ്യന്‍ തങ്ങാന്‍ കഴിയുന്ന ബഹിരാകാശ ക്യാമ്പ്‌ `Artemis'- സ്ഥാപിക്കുവാന്‍ "NASA-'പദ്ധതി ആരംഭിച്ചു.

50) ന്യൂയോര്‍ക്കിലെ ബോണ്‍സ്‌ മൃഗശാലയിലെ നദ്രിയ എന്ന കടുവയ്ക്കും കോവിഡ്‌ 19 സ്ഥിരീകരിച്ചു.

51) 2020 മാര്‍ച്ചില്‍ കോവിഡ്‌ 19 ബാധിച്ചു മരിച്ച പ്രശസ്ത ഇന്ത്യന്‍ വംശജയായ
വൈറോളജിസ്റ്റ്‌?
 - ഗീതാ റാംജി

52) ലോക്ക്‌ ഡൌണ്‍ കാലത്ത്‌ ജനങ്ങള്‍ക്ക്‌ പഴം പച്ചക്കറി മുതലായവ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നതിനുള്ള കേരള സര്‍ക്കാര്‍ പദ്ധതി? 
- ജീവനി സഞ്ജീവനി

53) കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ള
വരെ ശ്രദ്ധിക്കുന്നതിനായി ഹൌസ്‌ മാര്‍ക്കറ്റിംഗ്‌ ആരംഭിച്ച ആദ്യ ജില്ല?
തിരുവനന്തപുരം

54) ലോക്ക്‌ ഡൌണ്‍ കാലത്ത്‌ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കു മരുന്നു ലഭ്യമാക്കുവാനായി ഹോമിയോ വകുപ്പ്‌ വയനാട്ടില്‍ ആരംഭിച്ച പദ്ധതി?
അരികെ.

55) ലോക്ക്‌ ഡൌനുശേഷവും തുടരേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്‌ റിപ്പോര്‍ട്ട് നല്‍കുവാന്‍ നിയോഗിച്ച സമിതി അധ്യക്ഷന്‍
കെ എം എബ്രഹാം

56) കോവിഡ്‌ 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പരില്‍ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലാ ആരംഭിച്ച പദ്ധതി?
സ്നേഹ

57) കേരള മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ “Straight forward ന്‌
ISO" അംഗീകാരം ലഭിച്ചു.

58) ലോക്ക്‌ ഡൌണ്‍ കാലത്ത്‌ വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക്‌ സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ആരംഭിച്ച പദ്ധതി
- അക്ഷര വൃക്ഷം

59) കോവിഡ്‌ 19 എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി തലവന്‍? 
അമിതാഭ്‌ കാന്ത്‌

60) ഹൈഡ്രോക്സി ക്ലോറോ ക്വിൻ അടക്കുമുള്ള മരുന്നുകളുടെ കയറ്റുമതി വിലക്ക്‌
2020 ഏപ്രില്‍ ഏഴിന്‌ ഇന്ത്യ പിന്‍വലിച്ചു.

61) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്: SBI
* ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്ക്: പഞ്ചാബ്‌ നാഷണല്‍
ബാങ്ക് 
* ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് 
ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ്‌ കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ്‌ ചൈന
* വലിപ്പത്തില്‍ ലോകത്തിലെ 43-മത്തെ ബാങ്ക് എസ്‌ ബി ഐ

62) കോവിഡ്‌ നിയന്ത്രണങ്ങളുടെ കാലത്ത്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച വായ്പാ പദ്ധതി? 
- മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി

63) രോഗം ഭേദമായവരുടെ ശരീരത്തില്‍ നിന്നും ആന്റി ബോഡി ശേഖരിച്ചു രോഗികളില്‍ നല്‍കുന്ന 'കോണ്‍വല സെന്റ്‌ സെറ' എന്ന ചികിത്സയ്ക്ക്‌ കേരളത്തിന്‌ അനുമതിലഭിച്ചു. 'ഇമ്യുണോ ഗ്ലോബിലിന്‍ജി” എന്ന ആന്റിബോഡി ആണ്‌ ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്നത്‌.

64) ലോകാരോഗ്യ സംഘടന 2020 International year of Nurse and Midwife ആയി ആചരിക്കുന്നു.

65) റാപിഡ്‌ ടെസ്റ്റിന്‌ ഉപയോഗിക്കുന്ന ആന്റിബോഡിടെസ്റ്റ്‌ കിറ്റ്‌ സ്വന്തമായി വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം?
രാജീവ്‌ ഗാന്ധി ബയോടെക്നോളജി സെന്റര്‍, തിരുവനന്തപുരം.


<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here