രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ 
(അദ്ധ്യായം - ഒന്ന്) 
മനുഷ്യനെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചും, രോഗകാരികളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങൾ മത്‌സര പരീക്ഷകളിൽ പതിവാണ്. രോഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങളാണ് ഇവിടെ രണ്ട് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്നത്. പി.എസ്.സി. പരീക്ഷകളിൽ ആവർത്തിക്കുന്നവ ഉൾപ്പെടെയുള്ള ചോദ്യോത്തരങ്ങൾ 
* രോഗങ്ങളെക്കുറിച്ചുള്ള പഠനമാണ്‌ പതോളജി.
* എഡ്വേര്‍ഡ്‌ ജന്നറാണ്‌ രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ്‌.
* രോഗമില്ലാത്ത ഒരാളില്‍ രോഗാണുവിന്റെതന്നെ നേര്‍പ്പിച്ച ലായനികുത്തിവച്ച്‌ രോഗപ്രതിരോധശേഷിഉണ്ടാക്കുന്ന പ്രക്രിയയാണ്‌ വാക്സിനേഷന്‍.
* പ്രതിരോധ കുത്തിവയ്പ്‌ ആദ്യമായി കണ്ടുപിടിച്ചത്‌ ലൂയി പാസ്റ്റുറാണ്‌.
* ലൂയിസ്‌ പാസ്റ്ററാണ്‌ റേബീസ്‌ വാക്സിനും കോളറ വാക്സിനും കണ്ടുപിടിച്ചത്‌.
* അലക്‌സാണ്ടര്‍ ഫ്‌ളെമിംഗ്‌ ആണ്‌ പെനിസിലിന്‍ കണ്ടുപിടിച്ചത്‌. ആദ്യത്തെ ആന്റിബയോട്ടിക്‌ ഓഷധമാണിത്‌.
* നവജാത ശിശുക്കള്‍ക്ക്‌ ഡി.പി.ടി. വാക്സിന്‍ (ട്രിപ്പിള്‍ആന്റിജന്‍) നല്‍കുന്നത്‌ ഡിഫ്തീരിയ, വില്ലന്‍ചുമ(പെര്‍ട്ടൂസിസ്‌), ടെറ്റനസ്‌ എന്നിവ തടയാനാണ്‌.
* ശരീരത്തില്‍ മുറിവുണ്ടായാല്‍ എടുക്കേണ്ട കുത്തിവയ്‌പാണ്‌ ടി.ടി. (ടെറ്റനസ്‌ ടോക്സോയിഡ്‌).
* വൈറസ്‌ മുലമുണ്ടാകുന്ന രോഗങ്ങളാണ്‌ എയ്ഡ്സ്‌, ചിക്കൻ പോക്‌സ്‌, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ്‌, ജലദോഷം, പോളിയോ, റാബീസ്‌, വസുരി, മുണ്ടിനീര്‍ (mumps), പക്ഷിപ്പനി, പന്നിപ്പനി, ഇന്‍ഫ്ളുവന്‍സ, പൊങ്ങന്‍പനി, സാര്‍സ്‌ എന്നിവ.
* വൈറസുകളെക്കുറിച്ച്‌ ആദ്യമായി പഠനം നടത്തിയത്‌ റഷ്യക്കാരനായ ദിമിത്രി ഇവാനോസ്കി(1892). 
* വൈറസ്‌ ആദ്യമായി കണ്ടെത്തിയതും പേരുനല്‍കിയതും ഡച്ച്‌ മൈക്രോബയോളജിസ്റ്റായ മാര്‍ട്ടിനസ്‌ വില്യം ബെയ്ജെറിന്‍ക്‌(1898),
* ബാക്ടീരിയ മുലമുണ്ടാകുന്ന രോഗങ്ങളാണ്‌ ആന്ത്രാക്‌സ്‌,ബ്രോങ്കയ്‌റ്റിസ്, ചെങ്കണ്ണ്‌, ഡിഫ്തീരിയ, എലിപ്പനി, ഗൊണേറിയ,കോളറ,കുഷ്ഠം,ക്ഷയം, പ്ലേഗ്‌, സിഫിലിസ്‌, ന്യൂമോണിയ,ടെറ്റനസ്‌, ടൈഫോയ്ഡ്‌,വില്ലന്‍ചുമ എന്നിവ.
* സ്ലീപ്പിംഗ്‌ സിക്ക്നസ്‌, അമീബിയാസിസ്‌, കല അസാര്‍ എന്നിവയുണ്ടാകുന്നത്‌ പ്രോട്ടോസോവ കാരണമാണ്‌.
* ഫഠഗസ്‌ മൂലമുണ്ടാകുന്ന രോഗങ്ങളാണ്‌ റിംഗ്‌ വേം, അത്‌ലറ്റ് സ് ഫുട്‌ എന്നിവ.
* അഡ്രീനല്‍ ഗ്രന്ഥിയെ ബാധിക്കുന്നതാണ്‌ അഡിസണ്‍സ്‌ രോഗം.
* എയ്ഡ്സ്‌ ഒരു വൈറസ്‌ രോഗമാണ്‌.
* എയ്ഡ്്‌സിനു കാരണമാകുന്ന രോഗാണു ഫ്യുമന്‍ ഇമ്യുണോ വൈറസ്‌ (എച്ച്‌.ഐ.വി.) ആണ്‌.
* എയ്ഡ്‌സ്‌ രോഗത്തിന്റെ ടെസ്റ്റുകളാണ്‌ എലിസയും വെസ്റ്റേണ്‍ ബ്ലോട്ടും. 
* എലിസ പ്രാഥമിക പരിശോധനയും വെസ്റ്റേണ്‍ ബ്ലോട്ട് സ്ഥിരീകരണ ടെസ്റ്റുമാണ്‌.
* എയ്ഡ്‌സ്‌ ബാധിക്കുന്നത്‌ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയാണ്‌.
* എയ്ഡ്‌സ്‌ ആദ്യമായിറിപ്പോര്‍ട്ട് ചെയ്തത്‌ ഐക്യനാടുകളിലാണ്‌ (1981). 
* ഇന്ത്യയില്‍ ചെന്നൈയിലാണ്‌ ആദ്യമായി എയ്ഡ്‌സ്‌ റിപ്പോര്‍ട്ട് ചെയ്തത്‌ (1986). * കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍.
* ഗ്രിഡ്‌ രോഗം (Gay Related Immune Deficiency) എന്ന്‌ അറിയപ്പെട്ടിരുന്നത്‌ എയ്ഡ്‌സ്‌ ആണ്‌.
* ഇന്ത്യയില്‍ നാഷണല്‍ എയ്ഡ്സ്‌ കണ്‍ട്രോള്‍ പ്രോഗ്രാം ആരംഭിച്ചത്‌ 1992-ലാണ്‌. ഇതിന്റെ ഒന്നാം ഘട്ടം 1992 - 1999 കാലയളവിലും രണ്ടാം ഘട്ടം 1999-2006ലും മൂന്നാംഘട്ടം 2007-2012-ലും നടപ്പാക്കി.
* 1992-ല്‍ സ്ഥാപിതമായ നാഷണല്‍ എയ്ഡ്‌സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (നാകോ) ആസ്ഥാനം ന്യൂഡല്‍ഹിയാണ്‌.
* എയ്ഡ്‌സുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടിയാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്‌.
* ലോക എയ്ഡ്‌സ്ദിനം ഡിസംബര്‍ ഒന്നാണ്‌.
* മുടിയിലും ത്വക്കിലും നിറമില്ലാത്ത അവസ്ഥയാണ്‌ ആല്‍ബിനിസം. ഈ ജനിതക രോഗം അക്രോമിയ എന്നും അറിയപ്പെടുന്നു.
* അല്‍ഷിമേഴ്‌സ്‌ രോഗം (Alzheimer's disease) ബാധിക്കുന്നത്‌ മസ്തിഷ്കത്തെയാണ്‌. ഇത്‌ സ്മൃതിനാശ രോഗം എന്നുമറിയപ്പെടുന്നു.
* ലോക അല്‍ഷിമേഴ്‌സ്‌ ദിനം സെപ്തംബര്‍ 21.
* ആഹാരത്തില്‍ ഇരുമ്പിന്റെ കുറവ്‌ മുലമുണ്ടാകുന്ന രോഗമാണ്‌ അനീമിയ.
* കല്‍ക്കരി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന ശ്വാസകോശരോഗമാണ്‌ ആന്ത്രക്കോസിസ്‌. ഇത്‌ ബ്ലാക്ക്‌ ലങ്‌ ഡിസീസ്‌ എന്നും അറിയപ്പെടുന്നു.
* മൃഗങ്ങളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ പകരുന്ന രോഗമാണ്‌ ആന്ത്രാക്‌സ്‌. ബാസില്ലസ്‌ ആന്ത്രാസിസ്‌ ബാക്ടീരിയ ആണ്‌ രോഗത്തിന്‌ കാരണം. പ്രോഫിലാക്സിസ്‌ എന്ന
ആന്റി ബയോട്ടിക്‌ ഈ രോഗത്തിനെതിരെ ഉപയോഗിക്കുന്നു. 
* വൂള്‍ സോര്‍ട്ടേഴ്‌സ്‌ ഡിസീസ്‌ എന്നറിയപ്പെടുന്നത്‌ ആന്ത്രാക്സ്‌ ആണ്‌.
* ലോക ആസ്തമ ദിനം മെയ്മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ്‌.
* ബെറി ബെറി എന്ന അസുഖം ഉണ്ടാകുന്നത്‌ വിറ്റാമിന്‍ബി-1 (തയമിന്‍) ന്റെ കുറവ്കാരണമാണ്‌.
* നിശ്ശബ്ദനായ കൊലയാളിഎന്നറിയപ്പെടുന്നത്‌ രക്തസമ്മര്‍ദ്ദമാണ്‌ (Blood pressure).
* കാന്‍സര്‍ നിര്‍ണയിക്കാന്‍ നടത്തുന്ന ടെസ്റ്റാണ്‌ ബയോപ്സി ടെസ്റ്റ്. 
* സ്തനാര്‍ബുദം തിരിച്ചറിയാന്‍ സഹായകമായ ടെസ്റ്റാണ്‌ മാമോഗ്രഫി.
* ഗര്‍ഭാശയ ഗള കാന്‍സര്‍ നിര്‍ണയിക്കുന്ന ടെസ്റ്റാണ്‌ പാപ്‌സ്മിയര്‍ ടെസ്റ്റ്‌.
* കാന്‍സര്‍ വരുത്തുന്ന ജീനുകളാണ്‌ ഓങ്കോ ജീനുകള്‍.
* കാന്‍സറിനെക്കുറിച്ചുള്ള പഠനമാണ്‌ ഓങ്കോളജി. 
* കൊബാള്‍ട്ട്-60 കാന്‍സര്‍ ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്ന ഐസോടോപ്പാണ്‌
* ത്വക്കിനെ ബാധിക്കുന്ന കാന്‍സറാണ്‌ മെലനോമ.
* കാന്‍സര്‍ ബാധിക്കാത്ത അവയവമാണ്‌ ഹൃദയം.
* ലോക കാന്‍സര്‍ ദിനം ഫെബ്രുവരി നാലാണ്‌.
* കോഴിവളര്‍ത്തല്‍ ക്രേന്ദങ്ങളില്‍ ജോലിചെയ്യുന്നവരില്‍ കാണപ്പെടുന്ന രോഗമാണ്‌ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം. കൈപ്പത്തിയുടെയും വിരലുകളുടെയും മരവിപ്പാണ്‌ രോഗലക്ഷണം.
* തിമിരം (Cataract) ബാധിക്കുന്നത്‌ കണ്ണിന്റെ ലെന്‍സ്‌ എന്ന ഭാഗത്തെയാണ്‌.
* വേരിസെല്ലാ സോസ്റ്റര്‍ വൈറസുണ്ടാക്കുന്ന പ്രധാന രോഗമാണ്‌ ചിക്കന്‍ പോക്സ്‌.
* ചിക്കുന്‍ ഗുനിയ വൈറസ്‌ രോഗമാണ്‌. വളഞ്ഞുനില്‍ക്കുക എന്നാണ്‌ ചിക്കുന്‍ഗുനിയ എന്ന വാക്കിനര്‍ഥം.
* താന്‍സാനിയയിലാണ്‌ ചിക്കുന്‍ ഗുനിയ രോഗം ആദ്യമായിറിപ്പോര്‍ട്ട ചെയ്യപ്പെട്ടത്‌. ഈഡിസ്‌ കൊതുകുകളാണ്‌ രോഗം പരത്തുന്നത്‌.
* ആയുര്‍വേദത്തില്‍ വിഷൂചിക എന്നറിയപ്പെടുന്ന രോഗം കോളറയാണ്‌.
* ആമാശയം/ചെറുകുടല്‍ ആണ്‌ കോളറ ബാധിക്കുന്ന അവയവം.
* വിബ്രിയോ കോളറെ എന്നയിനം ബാക്ടീരിയ കാരണമാണ്‌ കോളറ ഉണ്ടാകുന്നത്‌.
* ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന രോഗം ജലദോഷമാണ്‌ (Cold). 
* നാസോഫാരിഞ്ചൈറ്റിസ്‌ എന്നതാണ്‌ ഇതിന്റെ വൈദ്യശാസ്ത്രനാമം.
* റൈനോ വൈറസ്‌ കാരണമാണ്‌ ജലദോഷം ഉണ്ടാകുന്നത്‌. ഇത്‌ ബാധിക്കുന്നത്‌ ശ്വസന വ്യവസ്ഥയെയാണ്‌.
* ഏറ്റവും സാധാരണമായ വൈറസ്‌ രോഗവും ജലദോഷമാണ്‌.
* പ്രാഥമിക വര്‍ണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ജനിതക വൈകല്യമാണ്‌ വര്‍ണാന്ധത (Colour blindness). ഇത്‌ ഡാള്‍ട്ടണിസം എന്നും അറിയപ്പെടുന്നു.
* എയ്ഡ്‌സിനൊപ്പം നിര്‍ത്താവുന്ന രോഗമായി ലോകാരോഗ്യ സംഘടന കണക്കാക്കുന്ന രോഗമാണ്‌ ഭ്രാന്തിപ്പശു രോഗം. 
* 1985-ല്‍ ബ്രിട്ടണിലാണ്‌ ഭ്രാന്തിപ്പശു രോഗം ആദ്യമായി കണ്ടെത്തിയത്‌. മാംസം ചേര്‍ത്ത കാലിത്തീറ്റ ഭക്ഷിക്കുന്ന കന്നുകാലികളില്‍ ഈ രോഗാണു കാണപ്പെടുന്നു. തലച്ചോറിന്റെയും നട്ടെല്ലിന്റെയും അവശിഷ്‌ടങ്ങളില്‍ക്കുടിയാണ്‌ രോഗം പകരുന്നത്‌. 
* ഭ്രാന്തിപ്പശുരോഗ (Mad Cow Disease) ത്തോട്‌ വളരെ അടുത്തു ബന്ധമുള്ള രോഗമാണ്‌ മനുഷ്യരില്‍ കാണപ്പെടുന്ന ക്രൂസ്‌ഫെല്‍റ്റ്‌- ജേക്കബ്ബ്‌ രോഗം. 
* 1920-കളില്‍ ഭ്രാന്തിപ്പശു രോഗത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഡോ.ഹാന്‍സ്‌ ജെറാഡ്‌ ക്രൂസ്‌ഫെല്‍റ്റിന്റെയും ഡോ.അല്‍ഫോന്‍സ്‌ ജേക്കബ്ബിന്റെയും പേരാണ്‌ രോഗത്തിനിട്ടിരിക്കുന്നത്‌. ഇതിന്റെ പുതിയ വേരിയന്റാണ്‌ ബ്രിട്ടണില്‍ കണ്ടെത്തിയത്‌.
* ബ്രേക്ക്‌ ബോണ്‍ ഡിസീസ്‌ എന്നറിയപ്പെടുന്നത്‌ ഡെങ്കിപ്പനിയാണ്‌.
* ഡെങ്കിപ്പനി ബാധിക്കുന്ന അവയവം പ്ലീഹയാണ്‌.
* ഡെങ്കിപ്പനിക്ക്‌ കാരണം ഡെങ്കി വൈറസാണ്‌. ഈഡിസ്‌ ഈജിപ്തി എന്നയിനം കൊതുകാണ്‌ പരത്തുന്നത്‌.
* ഡെങ്കിപ്പനി സ്ഥിരീകരിക്കാന്‍ നടത്തുന്ന ടെസ്റ്റാണ്‌ ടൂര്‍ണിക്കറ്റ്‌ ടെസ്റ്റ്.
* പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തില്‍ കുറവ്, താഴ്ന്ന രക്ത സമ്മര്‍ദ്ദം എന്നിവ ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങളാണ്‌.
* ഇന്‍സുലിന്റെ കുറവ്‌ മൂലമുണ്ടാകുന്ന രോഗമാണ്‌ ഡയബറ്റിസ്‌ മെലിറ്റസ്‌.
* ലോക ഡയബറ്റിസ്‌ ദിനം നവംബര്‍ 14 ആണ്‌.
* ഓറല്‍ റിഫൈഡ്രേഷന്‍ തെറാപ്പി അതിസാര (diarrhoea)ത്തിനുള്ളതാണ്‌
* തൊണ്ടമുള്ള്‍ എന്നറിയപ്പെടുന്നത്‌ ഡിഫ്തീരിയയാണ്‌.
* ഷിക്ക്‌ ടെസ്റ്റ്‌ നടത്തുന്നത്‌ ഡിഫ്തീരിയ നിര്‍ണയിക്കാനാണ്‌.
* കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയേ കാരണമാണ്‌ ഡിഫ്തീരിയ ഉണ്ടാകുന്നത്‌.
* ഡിഫ്തീരിയ ബാധിക്കുന്ന ശരീരഭാഗം തൊണ്ടയാണ്‌.
* ആന്റി ടോക്സിനും ആന്റി ബയോട്ടിക്കുകളുമാണ്‌ ഡിഫ്തീരിയയുടെ ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്നത്‌.
* എക്സിമ രോഗം ബാധിക്കുന്നത്‌ ത്വക്കിനെയാണ്‌.
* ഡൈ ഈഥൈല്‍ ഡൈ കാര്‍ബാമസിന്‍ സിട്രേറ്റ്‌ (ഡിഇസി) മന്ത്‌ (Elephantiasis) രോഗത്തിന്റെ പ്രതിരോധ മരുന്നാണ്‌
* ജനനേന്ദ്രിയത്തെ ബാധിക്കുന്ന രോഗമാണ്‌ ഗോണേറിയ.
* നെയ്സെറിയ ഗോണോറിയേ (Neisseria gonorrhoeae) എന്ന ബാക്ടീരിയയാണ്‌ രോഗകാരി.
* ജിന്‍ജിവൈറ്റിസ്‌ ബാധിക്കുന്നത്‌ മോണയെയാണ്‌.
* ബ്ലീഡേഴ്സ്‌ ഡിസീസ്‌ എന്നറിയപ്പെടുന്നത്‌ ഹീമോഫീലിയയാണ്‌. ബ്രിട്ടിഷ്‌ രാജകുടുംബാംഗങ്ങളില്‍ കാണപ്പെടുന്നതിനാല്‍ റോയല്‍ ഡിസീസ്‌ എന്നും ഈ ജനിതകരോഗം അറിയപ്പെടുന്നു.
* ലോക ഹീമോഫീലിയ ദിനം ഏപ്രില്‍ 17 ആണ്‌.
* കരളിനെ ബാധിക്കുന്ന രോഗമാണ്‌ ഹെപ്പറ്റൈറ്റിസ്‌. 
* ഹെപ്പറ്റൈറ്റിസിനു കാരണമാകുന്ന രോഗാണു എ,ബി,സി,ഡി,ഇ ഇനം വൈറസുകളാണ്‌.
* ലോക ഹെപ്പറ്റൈറ്റിസ്‌ ദിനം ജൂലൈ 28.
* പേപ്പട്ടി വിഷബാധയാണ്‌ ഹൈഡ്രോഫോബിയ അഥവാ ജലഭയ രോഗം എന്നറിയപ്പെടുന്നത്‌. നാഡീവ്യവസ്ഥയെയാണ്‌ ബാധിക്കുന്നത്‌.
* ഹണ്ടിങ്സണ്‍സ്‌ രോഗം ബാധിക്കുന്നത്‌ നാഡികളെയാണ്‌.
* എച്ച്‌.ഐ.ബി. വാക്സിന്‍ പ്രതിരോധിക്കുന്നത്‌ ഇന്‍ഫ്‌ളൂവന്‍സയെയാണ്‌. ഈ രോഗത്തിന്‌ കാരണം ബാസില്ലസ്‌ ഹീമോഫിലിസ്‌ എന്ന രോഗാണുവാണ്‌.
* പക്ഷിപ്പനിയ്ക്കു (Avian influenza or Bird Flu) കാരണം (എച്ച്‌ 5 എന്‍1) വൈറസാണ്‌.
* എച്ച്‌ 1 എന്‍1 വിഭാഗത്തിലുള്ള വൈറസ്മുലമുണ്ടാകുന്ന രോഗമാണ്‌ പന്നിപ്പനി (Swine influenza or Pig Flu).
* ഇതായ്‌ -ഇതായ്‌ രോഗത്തിനു കാരണം കാഡ്മിയമാണ്‌.
* ജപ്പാനിലാണ്‌ രോഗം റിപ്പോര്‍ട്ട് ചെയുപ്പെട്ടത്‌. മലനിരകളില്‍ ഖനനം നടത്തിയ കമ്പനികള്‍ നദികളിലേക്ക്‌ വിട്ട കാഡ്മിയമാണ്‌ രോഗമുണ്ടാക്കിയത്‌. അസ്ഥികള്‍ മൃദുവാകുന്നതും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതുമാണ്‌ രോഗലക്ഷണങ്ങള്‍.
* ആന്തരാവയവങ്ങളെ ബാധിക്കുന്ന അസുഖമായ ജപ്പാന്‍ ജ്വരം പകര്‍ത്തുന്നത്‌ ക്യൂലക്സ്‌ കൊതുകുകളാണ്‌.
* ബിലിറൂബിന്‍ ടെസ്റ്റിലൂടെ നിര്‍ണയിക്കുന്ന രോഗമാണ്‌ മഞ്ഞപ്പിത്തം. 
* മഞ്ഞപ്പിത്തത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യമാണ്‌ കീഴാര്‍നെല്ലി.
* ലെപ്രൊമിന്‍ ടെസ്റ്റ്‌ കുഷ്ഠരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
* ഹിസ്റ്റാമിന്‍ ടെസ്റ്റിലൂടെ നിര്‍ണയിക്കുന്ന രോഗമാണ്‌ കുഷ്ഠം.
* പകര്‍ച്ച വ്യാധികളില്‍ ഏറ്റവും കുറഞ്ഞ പകര്‍ച്ചാ സാധ്യതയുള്ള രോഗമാണ്‌ കുഷ്ഠം.
* കുഷ്ഠത്തിന്റെ മറ്റൊരു പേരാണ്‍ ഹാന്‍സണ്‍സ്‌ രോഗം.
* കുഷ്ഠം ബാധിക്കുന്നത്‌ നാഡീവ്യവസ്ഥയെയാണ്‌- പ്രത്യേകിച്ച്‌ ത്വക്കിനെയും ഉപരിഭാഗത്തുള്ള നാഡികളെയും.
* സ്ട്രെപ്റ്റോമൈസിന്‍ കുഷ്ഠത്തിനെതിരെ ഉപയോഗിക്കുന്ന ഒരു ആന്റിബയോട്ടിക്‌ ആണ്‌.
* ലോക കുഷ്ഠരോഗ നിവാരണദിനം ജനുവരി 30.
<രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു..> 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here