ഇന്ത്യൻ സംസ്ഥാനങ്ങൾ: തമിഴ്‌നാട് 01 - പി.എസ്.സി. ചോദ്യോത്തരങ്ങൾ
തമിഴ്നാട് അയൽ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കർണാടകം, പോണ്ടിച്ചേരി, കേരളം എന്നിവയുമായി അതിർത്തി പങ്കിടുന്നു. ദ്രാവിഡ സംസ്കാരത്തിന്റെ ഈറ്റില്ലമായ തമിഴ്നാട് വിവിധ കലകൾ, സാഹിത്യം, സംഗീതം, നൃത്ത നൃത്യങ്ങൾ എന്നിവയും, യുക്തിചിന്തയുടെയും ബൗദ്ധിക വിപ്ലവത്തിന്റെയും വിളനിലം കൂടിയാണ്. പ്രൗഢമായ ക്ഷേത്രശില്പങ്ങൾ, ഉദാത്തമായ കവാടങ്ങൾ, കൊത്തുപണികൾ എന്നിവയാൽ സമ്പന്നമാണ് തമിഴ്നാട്.
തമിഴ്നാടിന്റെ മൊത്തം ഭൂവിസ്തൃതി 130,060 ചതുരശ്ര കി.മീ.ആണ്. സംസ്ഥാനത്ത് 38 ജില്ലകൾ ഉണ്ട്. തലസ്ഥാന നഗരം ഇന്ത്യയിലെ തന്നെ വൻ നഗരങ്ങളിലൊന്നായ ചെന്നൈ ആണ്. കോയമ്പത്തൂർ, മധുരൈ, തിരുച്ചിറപ്പള്ളി (Trichy) എന്നിവയാണ് മറ്റു പ്രധാന നഗരങ്ങൾ.
ചരിത്രം, സംസ്കാരം, രാഷ്ട്രീയം, ഭാഷ എന്നിങ്ങനെ വിവിധ മേഖലകളില്‍ കേരളവുമായി ഏറ്റവും കുടുതല്‍ ബന്ധമുള്ള അയല്‍ സംസ്ഥാനമാണ് തമിഴ്നാട്. അതുകൊണ്ടുതന്നെ തമിഴ്നാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സി പരീക്ഷയ്ക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. മൂന്ന് പേജുകളിലായി നൽകിയിരിക്കുന്ന ഈ ചോദ്യോത്തരങ്ങൾ മുഴുവനും കാണാൻ മറക്കരുത്.
പ്രത്യേകതകള്‍
* ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാനം (എന്നാല്‍ ഏറ്റവും തെക്കേയറ്റത്തുള്ള തലസ്ഥാനം തിരുവനന്തപുരമാണ്)
* ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുളള ഇന്ത്യന്‍ സംസ്ഥാനം (ചെന്നൈ, തുത്തുക്കുടി, എണ്ണൂര്‍)
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നഗരങ്ങളുള്ള സംസ്ഥാനം
* നവോദയ വിദ്യാലയങ്ങളില്ലാത്ത ഇന്ത്യന്‍ സംസ്ഥാനം.
* ലോകത്തിലെ ആദ്യത്തെ ഗ്രീന്‍ ലെജിസ്ലേച്ചര്‍ ബില്‍ഡിംഗ് (പരിസ്ഥിതി സൌഹൃദ അസംബ്ലി മന്ദിരം) സ്ഥാപിച്ച ഇന്ത്യന്‍ സംസ്ഥാനം.
* ഒരു രൂപയ്ക്ക് ഒരു കിലോ അരി പദ്ധതി നടപ്പാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം.
* നൊബേല്‍ സമ്മാന ജേതാവിനെ (സി.വി. രാമന്‍) സംഭാവന ചെയ്ത ആദ്യ തെക്കേ ഇന്ത്യന്‍ സംസ്ഥാനം (ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നപ്പോള്‍ 1930-ല്‍).
* വിവരാവകാശ നിയമം പാസാക്കിയ ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം (1997).
* 2003-ല്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്ക് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയ സംസ്ഥാനം.
* വടക്കുപടിഞ്ഞാറന്‍ മണ്‍സുണില്‍നിന്ന് മഴ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍സംസ്ഥാനം.
* പാണ്ഡ്യ, ചോള, പല്ലവ രാജവംശങ്ങള്‍ ഭരണം നടത്തിയിരുന്ന പ്രദേശങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുന്ന സംസ്ഥാനം.
ആദ്യത്തേത്
* ഇന്ത്യന്‍ സംസ്ഥാനത്ത് മുഖ്യമ്ന്ത്രിസ്ഥാനത്തെത്തിയ ആദ്യ സിനിമാ നടന്‍- എംജി രാമച്രന്ദന്‍
* ഇന്ത്യയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ സിനിമാനടി- ജാനകീരാമച്രന്ദന്‍
* ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യന്‍ ഭാഷ- തമിഴ് (രണ്ടാമത്തെത് സംസ്കൃതം)
* ഇന്ത്യയില്‍ കോര്‍പ്പറേറ്റ് മേഖലയുടെ സഹകരണത്തോടെ നിര്‍മിച്ച ആദ്യ മേജര്‍
തുറമുഖം- എണ്ണൂര്‍
* ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആധുനിക സര്‍വകലാശാലയായ മദ്രാസ് സര്‍വ
കലാശാലയുടെ (1857) ആസ്ഥാനം ചെന്നൈയിലാണ്.
* ജ്ഞാനപീഠം നേടിയ ആദ്യ തമിഴ് സാഹിത്യകാരന്‍- പി.വി.അഖിലാണ്ഡന്‍ (അഖിലന്‍)
* തമിഴില്‍ രാമായണം തയ്യാറാക്കിയത്- കമ്പര്‍
* ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായ നഗരം- ചെന്നൈ
(1904)
* ഇന്ത്യയിലെ ആദ്യത്തെ കമാന്‍ഡോ പൊലീസ് യുണിറ്റ് സ്ഥാപിച്ച സംസ്ഥാനം-തമിഴ്നാട്
* 1988 ജനവരി 7 മുതല്‍ 30 വരെ തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായ ജാനകീ രാമചന്ദ്രനാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത. എം.ജി. ആറിന്റെ ഭാര്യയായ അവര്‍ അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയായത്. (കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിനിയാണ്).
* ഇന്ത്യന്‍ സംസ്ഥാനത്ത് സ്വന്തം നിലയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി (1967) ഡി.എം.കെ. (ദ്രാവിഡ മുന്നേറ്റ കഴകം)
* ഭാരതരത്ന നേടിയ ആദ്യത്തെ സിനിമാതാരം- എം.ജി. രാമചന്ദ്രന്‍ (ഇദ്ദേഹം
ശ്രീലങ്കയിലെ കാന്‍ഡി എന്ന സ്ഥലത്താണ് ജനിച്ചത്. ശ്രീലങ്കയിലെ അഭയാർത്ഥി പ്രശ്നം പരിഹരിക്കുന്നതില്‍കാണിച്ച ഭരണ നൈപുണ്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് ഭാരതരത്നം മരണാനന്തര ബഹുമതിയായി നല്‍കിയത്)
* ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം - മദ്രാസ് മെയില്‍ (1868)
* തെക്കേ ഇന്ത്യയിലെ ആദ്യ റെയില്‍വേ ലൈന്‍- വെയസാര്‍പാണ്ടി മുതല്‍
വലാജാ റോഡ് വരെ (1856)
* ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഒബ്സര്‍വേറ്ററി- കൊഡൈക്കനാല്‍
(1901).
* ഇന്ത്യയിലെ ആദ്യത്തെ ലോക്, അദാലത്ത് 1986-ല്‍ സ്ഥാപിതമായത്- ചെന്നൈ
* ഇന്ത്യയില്‍ സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷനേതാവായ ആദ്യ വനിത -
ജയലളിത (1989)
* ബൈബിള്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഭാഷയാണ് തമിഴ്.
* 1885-ല്‍ രൂപംകൊണ്ടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻറെ സമ്മേളനത്തിനു വേദിയായ ആദ്യത്തെ ദക്ഷിണേന്ത്യന്‍ നഗരമാണ് ചെന്നൈ. 1887-ല്‍ നടന്ന സമ്മേളനത്തിന്റെ അധ്യക്ഷന്‍ ബദറുദ്ദീന്‍ തയ്ബ്‌ജി ആയിരുന്നു.
* ഇന്ത്യയിലാദ്യമായി എയ്ഡ്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരം (1986) ചെന്നൈയാണ്.
* മദ്രാസ് മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗം പ്രൊഫസറായിരുന്ന ഡോ.സുനിതി സോളമനാണ് ഇത് കണ്ടെത്തിയത്.
* ഇന്ത്യയിലാദ്യമായി വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയാണ് ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളേജ്, വെല്ലുര്‍.
* ദക്ഷിണേന്ത്യയിലെ ആദ്യ റെയില്‍വേസ്റ്റേഷന്‍ ചെന്നൈയ്ക്കടുത്തുള്ള റോയപുരമാണ്. 1856 മെയ് 28ന് ഇതിന്റെ ഉദ്‌ഘാടനം മദ്രാസ് ഗവര്‍ണര്‍ ഹാരിസ് പ്രഭു നിര്‍വഹിച്ചു.
* ദക്ഷിണേന്ത്യയിലെ ആദ്യത്തെ തീവണ്ടി സര്‍വീസ് റോയപുരം
(വെയസാര്‍പാടി) മുതല്‍ ആര്‍ക്കോട്ടിനു സമീപം വലജ റോഡു വരെയായിരുന്നു
(ഏകദേശം 100 കി.മീ.). മദ്രാസ് റെയില്‍വേ കമ്പനിയ്ക്കായിരുന്നു നിര്‍മാണച്ചുമതല. 1856 ജൂലൈ ഒന്നിനാണ് പാത ഗതാഗതത്തിനു തുറന്നുകൊടുത്തത്.
* ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ ആദ്യത്തെ ഇന്ത്യക്കാരനാണ് വിശ്വനാഥന്‍ ആനന്ദ് (1988). 1969-ല്‍ മയിലാടുതുറയില്‍ ജനിച്ചു.
* ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ട അയോഗ്യയായ ആദ്യ മുഖ്യമന്ത്രി ജയലളി
തയാണ് (2014).
* ഇന്ത്യയിലെ ആദ്യത്തെ രാസവള നിര്‍മാണശാല 1906-ല്‍ തമിഴ്നാട്ടിലെ റാണിപെട്ട് എന്ന സ്ഥലത്ത് ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ വന്‍തോതിലുള്ള ആദ്യ രാസവള നിര്‍മാണശാല സിന്ധ്രിയില്‍ ആരംഭിച്ചു(1951).
* മുമ്പ് ബീഹാറിലായിരുന്ന സിന്ധ്രി ജാര്‍ഖണ്‍ഡ് രൂപവത്കരിച്ചതോടെ ആ സംസ്ഥാനത്തായി. 2002ല്‍ സിന്ധ്രി വളനിര്‍മാണശാല അടച്ചു.
* ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ് കരികാല ചോളന്‍ കാവേരിയില്‍ നിര്‍മിച്ച കല്ലണൈ.
* ഇന്ത്യയിലെ ആദ്യത്തെ അപ്പാരല്‍ പാര്‍ക്ക് സ്ഥാപിച്ചത് തിരുപ്പുരിലാണ്.
* ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ആണവനിലയമാണ് കൂടംകുളം.
* പോട്ട നിയമത്തിന്റെ പ്രയോഗത്തിലൂടെ ഇന്ത്യയിലാദ്യമായി തടവിലാക്കപ്പെട്ടത്
വൈക്കോ എന്നറിയപ്പെടുന്ന വൈ.ഗോപാലസ്വാമിയാണ്.
* ഇന്ത്യന്‍ സംസ്ഥാനത്ത് പദവിയിലിരിക്കെ അന്തരിച്ച ആദ്യ മുഖ്യമന്ത്രി സി.എന്‍.അണ്ണാദുരൈ ആണ്.
* ഇന്ത്യയിലൈ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്: എ.ടി.എം. സ്ഥാപിച്ചത് ചെന്നൈയിലാണ്.
* രണ്ട് ഓസ്‌കര്‍ നേടിയ ആദ്യത്തെ ഇന്ത്യകാരന്‍ എ.ആര്‍.റഫ്മാനാണ്.
* ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ടൌണ്‍ഷിപ്പാണ് ഔറോവില്ലി. യുനെസ്
കോയുടെ സഹായത്തോടെയാണ് മീര അല്‍ഫാസ്സ ഇത് നിര്‍മിച്ചത് (1968). റോജര്‍ ആംഗര്‍ ആണ് ആര്‍ക്കിടെക്ട്.
* തെക്കേ ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജാണ് മ്രദാസ് മെഡിക്കല്‍
കോളേജ്. കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആരംഭിച്ച 1835-ല്‍തന്നെയാണ് ഇതും തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ മെഡിക്കല്‍ കോളേജാണിത്.
* ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് കാലാവധി തികച്ചുഭരിച്ച ആദ്യ വനിതാ മുഖ്യമന്ത്രി
ജയലളിതയാണ് (1991-96).
* 1929-ല്‍ രൂപവത്കൃതമായ മദ്രാസ് പബ്ലിക് സര്‍വിസ് കമ്മിഷനാണ് ഇന്ത്യയിലെ
ആദ്യത്തെ പ്രൊവിന്‍ഷ്യല്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍. ബ്രിട്ടിഷ് ഇന്ത്യയില്‍ കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിലവില്‍ വന്നത് 1926-ലാണ്.
* ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത് ചെന്നൈയിലെ ജി.ജി. ആശുപ്രതിയിലാണ്. കമലാരത്തിനം എന്നായിരുന്നു കുഞ്ഞിന്റെ പേര്. ഡോ. കമലാ സെല്‍വരാജാണ് ഈ വൈദ്യ ശാസ്ത്ര നേട്ടത്തിന് നേതൃത്വം നല്‍കിയത്. ഡോക്ടറോടുള്ള ആദരസുചകമായിട്ടാണ് കുഞ്ഞിന് പേരിട്ടത്. പ്രശസ്ത തമിഴ് നടനായിരുന്ന ജമിനി ഗണേശന്റെ മകളാണ് ഡോ.കമലാ സെല്‍വരാജ്.
* ലിഗ്നൈറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ താപ വൈദ്യുതി
നിലയമാണ് നെയ്‌വേലി (1962). ഇതിന്റെ നിര്‍മാണത്തില്‍ സഹകരിച്ച രാജ്യം സോവിയറ്റ് യൂണിയനാണ്.
* ലോകത്തിലെ ആദ്യത്തെ ഗ്രാനൈറ്റ് ക്ഷേത്രമാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷ്രേതം.
* സുഖോയ് വിമാനങ്ങള്‍ക്കുവേണ്ടി ദക്ഷിണേന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ താവളം തഞ്ചാവുരിലാണ്.
* ഇന്ത്യയില്‍നിന്ന് ആദ്യമായി ഷെവലിയര്‍ പുരസ്കാരം നേടിയ നടന്‍ ശിവാജി ഗണേഷനാണ്.
ഓർമ്മിക്കേണ്ടവ
* ഏറ്റവും കൂടുതല്‍ പഴക്കമുള്ള ദ്രാവിഡഭാഷ -തമിഴ് (ഏറ്റവും പ്രായം കുറഞ്ഞ ദ്രാവിഡഭാഷ മലയാളം. ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ദ്രാവിഡഭാഷ തെലുങ്ക)
* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി രാമേശ്വരം ക്ഷേത്രത്തിലാണ്
(ആകെ 3850 അടി).
* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് (കടപ്പുറം) ചെന്നൈയിലെ മറീനാ ബീച്ചാണ്. ഇവിടെയാണ് എം.ജി.ആറിന്റെയും അണ്ണാദുരൈയുടെയും സമാധിസ്ഥലം.
* തമിഴ്‌നാട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ- കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമ (133 അടി അഥവാ 40.5 മീറ്റർ. യഥാര്‍ഥത്തില്‍ പ്രതിമയ്ക്ക് 95 അടി
ഉയരവും (29 മീ.) അത് സ്ഥാപിച്ചിരിക്കുന്ന പീഠത്തിന് 38 അടി (11.5 മീ.) ഉയരവുമാണുള്ളത്)
* ഇന്ത്യയുടെ തെക്കേയറ്റത്തുള്ള റെയില്‍വേ സ്റ്റേഷന്‍-- കന്യാകുമാരി
* ഇന്ത്യന്‍ റെയില്‍വേയിലെ ഏറ്റവും ചരിവുകൂടിയ പാത-- മേട്ടുപ്പാളയം- ഊട്ടി
* ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്‌ഫിയര്‍ റിസര്‍വ് - ഗള്‍ഫ് ഓഫ് മാന്നാര്‍
* കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ്- കോയമ്പത്തൂര്‍ (തെക്കേ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള തലസ്ഥാനേതര നഗരമാണ് കോയമ്പത്തൂര്‍)
* തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം- പാമ്പന്‍ പാലം (അണ്ണാ -ഇന്ദിരാഗാന്ധി പാലം)(2.3 കി.മീ.)
* ഇന്ത്യയുടെ മെയിന്‍ലാന്‍ഡില്‍ ഏറ്റവും തെക്കേയറ്റത്തുള്ള മേജര്‍ തുറമുഖം-
തൂത്തുക്കുടി (മേജര്‍ തുറമുഖങ്ങളില്‍ തെക്കേയറ്റത്തേത് ആന്തമാന്‍ നിക്കോബാറിലെ പോര്‍ട്ട ബ്ലെയര്‍ ആണ്).
* തമിഴ്നാട്ടിലെ സാധാരണ തുറമുഖങ്ങളില്‍ തെക്കേയറ്റത്തേത് കുളച്ചലാണ്.
* പേരിന് ഏറ്റവും നീളം കൂടുതലുള്ള ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷന്‍- Sri
Venkatanarasimharajuvariapeta
* എന്‍.എച്ച്-7 ഏറ്റവും കൂടുതല്‍ ദൂരത്തില്‍ കടന്നുപോകുന്ന സംസ്ഥാനം (627 കി.മീ).
* ഇന്ത്യയിലെ തദ്ദേശഭരണ സംവിധാനത്തിന്റെ പിതാവെന്നറിയപ്പെടുന്ന വൈസ്രോയിയാണ് റിപ്പണ്‍. ലോകത്തുതന്നെ യുണൈറ്റഡ് കിംഗ്ഡത്തിനു വെളിയില്‍ ഒരു കോമണ്‍വെല്‍ത്ത് രാഷ്‌ട്രത്തിലെ ഏറ്റവും പഴക്കമുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷനാണിത്.
* തമിഴ്നാട്ടിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനാണ് ചെന്നൈ.
* ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പ്രാദേശിക രാഷ്ട്രീയകക്ഷിയാണ് ദ്രാവിഡ മുന്നേറ്റ കഴകം.1916-ല്‍ ജസ്റ്റിസ് പാര്‍ട്ടി എന്ന പേരിലാണ് അതിന്റെ തുടക്കം.
* തെക്കേ ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ സ്റ്റേഷനാണ് ഊട്ടി (2210 മീ.).
* തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം തമിഴ്‌നാടാണ്.
* ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത ശവസംസ്കാരച്ചടങ്ങ് എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത് സി.എന്‍.അണ്ണാദുരൈയുടെ ശവസംസ്‌കാരച്ചടങ്ങാണ്. ഏകദേശം ഒന്നരക്കോടി ആളുകളാണ് പങ്കെടുത്തത്.
* തമിഴിലെ ഏറ്റവും പഴയ കൃതി തോല്‍ക്കാപ്പിയം (തോല്‍ക്കാപ്പിയാര്‍ രചിച്ചു)
* ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷ്രേത കോംപ്ളക്സാണ് തിരുച്ചിറപ്പള്ളിയിലെ
ശ്രീരംഗം ക്ഷേത്രം. ഇത് വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്നു.
* ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്നാണ് തിരുവാരൂര്‍ ശ്രീത്യാഗരാജക്ഷ്രേതത്തിലെ കമലാലയം (25 ഏക്കര്‍).
* തിരുവാരൂര്‍ ക്ഷ്രേതത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര രഥമുള്ളത്.
ശ്രീവില്ലിപുത്തൂരിലേതിനാണ് രണ്ടാം സ്ഥാനം.
* ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന വനിതാ മുഖ്യമന്ത്രി ജാനകീ രാമചന്ദ്രനാണ്.
* തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാലാണ് വിജയവാഡയെയും തമിഴ്നാട്ടിലെ വിലുപുരം ജില്ലയെയും ബന്ധിപ്പിക്കുന്ന ബക്കിങ്ഹാം കനാല്‍. ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ ക.നാലാണിത് (421.55 കി.മീ.).
* ഇന്ത്യയുടെ തെക്കേയറ്റത്തുള്ള മലനിരകളാണ് കാര്‍ഡമം ഹില്‍സ്. ചെങ്കോട്ട ചുരം ഈ മലനിരകളിലാണ്.
* തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് നീലഗിരിയിലെ ഡോഡബെട്ട്.
(2636 മീ.) നീലഗിരി ഹില്‍സിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ ക്രേന്ദവും ഡോഡബെട്ടയാണ്.
* ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുള്ള ശിലാലിഖിതങ്ങള്‍ ഏറ്റവും കൂടുതല്‍ തമിഴ് ഭാഷയിലാണ്.
* തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെന്നൈ ആണ്. രണ്ടാം സ്ഥാനത്ത് മധുര.
* ശ്രിലങ്കയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഭാഗം രാമേശ്വരമാണ്.
* തമിഴ്നാട്ടിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ചെന്നൈ. കോയമ്പത്തൂരിനാണ് രണ്ടാം സ്ഥാനം.
* നീലഗിരിയില്‍ ഊട്ടി കഴിഞ്ഞാല്‍ ഏറ്റവും വലിയ ഹില്‍ സ്റ്റേഷന്‍ കുനൂര്‍ ആണ്.
* ഇന്ത്യയിലെ ഏറ്റവും വലിയ റോസ് ഗാര്‍ഡന്‍ ആണ് ഊട്ടിയിലെ ഗവണ്‍മെന്റ് റോസ് ഗാര്‍ഡന്‍.
<തമിഴ്‌നാട് അടുത്തപേജിൽ തുടരുന്നു..ഇവിടെ ക്ലിക്കുക>
<മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക>
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍