Header Ads Widget

Ticker

6/recent/ticker-posts

NDIAN STATES: Tamil Nadu | ഇന്ത്യൻ സംസ്ഥാനങ്ങൾ: തമിഴ്‌നാട്‌ 03

ഇന്ത്യ: സംസ്ഥാനങ്ങളിലൂടെ...
ഇന്ത്യൻ സംസ്ഥാനങ്ങൾ: തമിഴ്‌നാട്‌ 03
അപൂര്‍വ വസ്തുതകള്‍
* മൂന്നു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വന്യജീവി സങ്കേതമാണ്‌ മുതുമല (തമിഴ്നാട്‌, കേരളം, കര്‍ണാടകം).
* “മലയാളി ടെമ്പിള്‍” സ്ഥിതി ചെയ്യുന്ന സുഖവാസ ക്രേന്ദ്രം- യെറുകാട് 
* രാമേശ്വരം ദ്വീപിനെ ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പാലം- പാമ്പന്‍പാലം
* ആന്ധ്രാപ്രദേശ് - തമിഴ്നാട്‌ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന തടാകം പുലിക്കട്ട് 
* ഭാരതി ഡോക്‌, ഡോ.അംബേദ്കര്‍ ഡോക്‌ എന്നിവ സ്ഥിതിചെയ്യുന്ന തുറമുഖം - ചെന്നൈ
* ജ്ഞാനപീഠത്തിനര്‍ഹമായ അഖിലന്റെ (പി.വി.അഖിലാണ്‌ഡൻ) കൃതി-
ചിത്തിരപ്പാവൈ
* കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം - റഷ്യ
* ഒന്നാം ലോകമഹായുദ്ധക്കാലത്ത്‌ ജര്‍മനി ആക്രമിച്ച ഏക ഇന്ത്യന്‍ നഗരം- ചെന്നൈ
* കന്യാകുമാരിയിലെ ഗാന്ധിമെമ്മോറിയല്‍ രൂപകല്‍പന ചെയ്തത്‌- ജെ.സി.അലക്‌സാണ്ടര്‍ (ഇത്‌ പണികഴിപ്പിച്ചത്‌ തിരു-കൊച്ചി സര്‍ക്കാരാണ്‌)
* പാക്‌ കടലിടുക്കില്‍ പതിക്കുന്ന ഇന്ത്യന്‍ നദിയാണ്‌ വൈഗ.
(1973)
* സേതു സമുദ്രം ഷിപ്പിങ്‌ കനാല്‍ പ്രോജക്ടിന്റെ നീജം- 83 നീളം
* ആദംസ്‌ ബ്രിഡ്ജിന്റെ (രാമസേതു) നീളം- 48 കി.മി. (ധനുഷ്കോടിക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയ്ക്കാണിത്‌)
* ലോകത്ത്‌ നഗരപരിധിയില്‍ സ്ഥിതി ചെയ്യുന്ന അപൂര്‍വം ദേശീയോദ്യാനങ്ങളില്‍
ഒന്ന്‌ ചെന്നൈയിലാണ്‌. പേര്‍- ഗിണ്ടി
* രാമേശ്വരം ദ്വീപിനെ ഇന്ത്യന്‍ ഉപദ്വീപുമായി വേര്‍തിരിക്കുന്നത്‌ - പാമ്പന്‍
ചാനല്‍
* തെക്കേ ഇന്ത്യയില്‍. അമേരിക്കക്കാര്‍ വികസിപ്പിച്ചെടുത്ത സുഖവാസകേന്ദ്രം - കൊഡൈക്കനാല്‍
ചെന്നൈയിലുള്ളതുകൂടാതെ ഊട്ടിയിലും രാജ്ഭവനുണ്ട്‌. മുമ്പ്‌ ബ്രിട്ടിഷ്‌ ഇന്ത്യയിലെ മദ്രാസ് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്നു ഇത്‌.
* ടി.എം.നായര്‍, ത്യാഗരാജചെട്ടി എന്നിവര്‍ 1916-ല്‍ സ്ഥാപിച്ച പാര്‍ട്ടിയാണ്‌ ജസ്റ്റിസ്‌ പാര്‍ട്ടി അഥവാ സൌത്ത്‌ ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്‍. പില്‍ക്കാലത്ത്‌ ഡിഎംകെ രൂപംകൊണ്ടത്‌ ഈ പാര്‍ട്ടിയില്‍നിന്നാണ്.
* ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും സംഗമിക്കുന്ന
സ്ഥലമാണ്‌ കന്യാകുമാരി.
* വാസവി ഡീസല്‍ നിലയം തമിഴ്നാട്ടിലാണ്.
* ചാര്‍മിനാര്‍ എക്സ്പ്രസ്‌ ചെന്നൈ നഗരത്തെ ഹൈദരാബാദുമായിബന്ധിപ്പിക്കുന്നു. * ലാല്‍ബാഗ്‌ എക്സ്പ്രസ്‌ ചെന്നൈയ്ക്കും ബാംഗ്ലൂരിനുമിടയ്ക്ക്‌ ഓടുന്നു.
* അഹമ്മദാബാദിനെയും ചെന്നൈയും ബന്ധിപ്പിക്കുന്ന ട്രെയിനാണ്‌ നവജീവന്‍
എക്സ്പ്രസ്‌.
* ഗ്രാന്‍ഡ്‌ ട്രങ്ക് എക്സ്പ്രസ്‌ ന്യൂഡല്‍ഹിയെ ചെന്നൈയുമായി ബന്ധിപ്പിക്കുന്നു.
* കോവൈ എക്സ്പ്രസ്‌ ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയില്‍ സര്‍വീസ്‌ നടത്തുന്നു.
* പേള്‍ സിറ്റി എക്സ്പ്രസ്‌ തുത്തുക്കുടിയെയും ചെന്നൈ-എഗ്മൂറിനെയും തമ്മില്‍
ബന്ധിപ്പിക്കുന്നു. 
* ആദ്യകാലത്ത്‌ ചെന്നപട്ടണം എന്നു പേരുണ്ടായിരുന്ന നഗരത്തിന്‌ മദ്രാസ് എന്ന
പേരു നല്‍കിയത്‌ പാശ്ചാത്ൃരാണ്‌. ചെന്ന കേശവ പെരുമാള്‍ ക്ഷ്രേതത്തിന്റെ പേരില്‍നിന്നാണ്‌ ചെന്നപട്ടണം എന്ന നാമം നിഷ്പന്നമായതെന്ന്‌ അഭിപ്രായമുണ്ട്‌.
* ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ സ്ഥാപിതമായ ആദ്യത്തെ മുന്ന്‌ ഹൈക്കോടതികളിലൊന്നാണ്‌ മദ്രാസ് ഹൈക്കോടതി (കല്‍ക്കട്ട, ബോംബെ എന്നിവയാണ്‌ മറ്റു രണ്ടെണ്ണം). കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഇതിന്റെ അധികാര പരിധിക്കുള്ളിലാണ്‌. മദ്രാസ് നഗരത്തിന്റെ പേര്‍ മാറ്റിയിട്ടുണ്ടെങ്കിലും മദ്രാസ് ഹൈക്കോടതിയുടെ പേര്‍ മാറ്റിയിട്ടില്ല.
* കേരളത്തിലെ ശിരുവാണി അണക്കെട്ടിലെ ആലം കോയമ്പത്തുരിലെ ആവശ്യത്തിനാണ്‌ ഉപയോഗിക്കുന്നത്‌. സിംഗനല്ലൂര്‍ തടാകം കോയമ്പത്തുരിലാണ്‌.
* ആന്ധ്രയിലെ വിജയവാഡയ്ക്ക്‌ സമീപം കൃഷ്ണാനദിയില്‍നിന്ന്‌ വെള്ളം ചെന്നൈ
നഗരത്തിലെത്തിക്കുന്ന ബക്കിങ്ഹാം കനാല്‍ പണിതത്‌ ബ്രിട്ടീഷുകാരാണ്‌.
* ചെന്നൈയിലൂടെ ഒഴുകുന്ന നദികളാണ്‌ അഡയാര്‍ നദിയും കൂവം നദിയും.
* സത്യമംഗലം വനത്തില്‍ വീരപ്പനെ കീഴ്‌പ്പെടുത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ കൊക്കൂണ്‍ (2004). സ്‌പെഷ്യല്‍ ടാസ്‌ക്‌ ഫോഴ്‌സിന്‌ നേതൃത്വം നല്‍കിയ ഐ.പി.എസ്‌. ഓഫീസറാണ്‌ കെ. വിജയകുമാര്‍.
* തഞ്ചാവൂര്‍ ക്ഷ്രേതത്തിന്റെ 1000 വര്‍ഷം പ്രമാണിച്ച്‌ റിസര്‍വ്‌ ബാങ്ക് 2010-ല്‍ 1000 രൂപയുടെ നാണയം പുറത്തിറക്കുകയുണ്ടായി.
* തമിഴ്നാട്ടിലെ നഷ്ട നഗരമാണ്‌ (ലോസ്റ്റ്‌ സിറ്റി) പുംപുഹാര്‍ അഥവാ കാവേരി പട്ടണം.
* മദ്രാസ് ഹൈക്കോടതിയുടെ കീഴില്‍ വരുന്ന മലയാളം മാതൃഭാഷയായ ജില്ലയാണ്‌ മാഹി.

ചോദ്യോത്തരങ്ങൾ 
* ഇന്ത്യയിലെ ആദ്യ ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാനുദ്ദേശിക്കുന്നത് 
- തമിഴ്‌നാട്ടിലെ ബോഡി വെസ്റ്റ്ഹിൽ വനമേഖലയിൽ

* ഇന്ത്യയിൽ യുദ്ധടാങ്ക് നിർമ്മിക്കുന്ന കേന്ദ്രം 
- തമിഴ്‌നാട്ടിലെ ആവഡി

* ഇന്ത്യയുടെ തദ്ദേശ യുദ്ധടാങ്കായ വൈജയന്തി നിർമ്മിച്ചത്  
- ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറി

* പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്  
- തമിഴ്‌നാട്ടിലെ കുനൂർ

* ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് 
- തമിഴ്‌നാട്ടിലെ വെല്ലൂർ

* സിഗരറ്റ് നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം  
- ഡിണ്ടിഗൽ

* ഒരു ചലച്ചിത്രനടൻ മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം  
- തമിഴ്‌നാട്

* ഇന്ത്യൻ സംസ്ഥാനത്തിൽ അധികാരത്തിൽ വന്ന ആദ്യ പ്രാദേശിക പാർട്ടി  
- ഡി എം കെ

* തമിഴ്‌നാട്ടിൽ ഗവർണറായ ആദ്യ മലയാള വനിത 
- ഫാത്തിമ ബീവി

* കിംഗ് മേക്കർ എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് 
- കാമരാജ്

* ആൾക്കൂട്ടത്തിന്റെ നേതാവ് എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് 
- കാമരാജ്

* ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ് കവി 
- സുബ്രഹ്മണ്യ ഭാരതി

* ഓടിവിളയാട് പാപ്പാ എന്ന തമിഴ് ഗാനത്തിൻറെ രചയിതാവ്  
- സുബ്രഹ്മണ്യ ഭാരതി

* വന്ദേ മാതരം തമിഴിൽ പരിഭാഷ ചെയ്ത കവി 
- സുബ്രഹ്മണ്യ ഭാരതി

* സൂര്യോദയവും സൂര്യാസ്തമനവും ഒരേ പോലെ കാണാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക കടൽത്തീരം 
- കന്യാകുമാരി

* വിവേകാനന്ദ പാറ, തിരുവള്ളുവർ പ്രതിമ എന്നിവ സ്ഥിതിചെയ്യുന്നത് 
- കന്യാകുമാരിയിൽ

* ഇന്ത്യയിലെ മെഴുക് മ്യൂസിയം ആയ ബേ വാച്ച് പാർക്ക് സ്ഥിതിചെയ്യുന്നത് 
- കന്യാകുമാരി

* ഡെന്മാർക്കിന്റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ്‌നാട്ടിലെ സ്ഥലം 
- ട്രാൻക്വബാർ (തരങ്കമ്പാടി)

* ചെസ് ഗ്രാൻറ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരൻ 
- വിശ്വനാഥൻ ആനന്ദ് (തമിഴ് നാട്)

* മാഗ്സസേ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ സംഗീതജ്ഞ 
- സുഎം എസ് സുബ്ബലക്ഷ്മി

* കമാൻഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം 
- തമിഴ് നാട്

* മദ്രാസ് സംസ്ഥാനത്തിന് തമിഴ് നാട് എന്ന പേര് നൽകിയ വർഷം ?
1969

* ഇന്ത്യയുടെ നയാഗ്ര ?
- ഹൊഗെനക്കൽ 

* തമിഴ് ബൈബിൾ ?
- തിരുക്കുറൽ

* കലാക്ഷേത്രം സ്ഥാപിച്ച പ്രശസ്ത നർത്തകി ?
- രുഗ്മിണി ദേവി അരുണ്ഡേൽ 

* മേട്ടൂർ ഡാം ഏത് നദിയിലാണ് ?
- കാവേരി 

* ദക്ഷിണേന്ത്യയുടെ പ്രവേശന കവാടം ?
- ചെന്നൈ 

* തിരുനെൽവേലി പട്ടണം ഏത് നദീ തീരത്താണ് ?
- താമ്രപർണി 

* കിഴക്കിന്റെ ഏതൻ‌സ് ?
- മധുര

* കിഴക്കിന്റെ അലക്‌സാൻഡ്രിയ ?
- കന്യാകുമാരി

* സംഘ കാലവുമായി ബന്ധപ്പെട്ട പ്രമുഖ പ്രാചീന തുറമുഖം ?
- കാവേരിപൂo 

* മദർതെരേസ വനിതാ സർവകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലം ?
- കൊഡൈക്കനാൽ 

* ദക്ഷിണ കാശി ?
- രാമേശ്വരം 

* മുട്ട നഗരം?
- നാമക്കൽ

* വേദാരണ്യം ഗാന്ധി ?
- സി.രാജഗോപാലാചാരി

* ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം ?
- തിരുച്ചിറപ്പള്ളി

* റഷ്യൻ സഹായത്തോടെ തമിഴ് നാട്ടിൽ നിർമിച്ച ആണവനിലയം ?
- കൂടംകുളം

* ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
- ആവഡി

* ഫയർ ബ്രാൻഡ് ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്നത് ?
- സത്യമൂർത്തി

* ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച ആദ്യ തമിഴ് സാഹിത്യകാരൻ?
- P. V. അഖിലാണ്ഡൻ
<തമിഴ്‌നാട്‌.. ആദ്യ പേജിലേക്ക് മടങ്ങാൻ ഇവിടെ ക്ലിക്കുക>

<മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക>
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments