ഇന്ത്യ: സംസ്ഥാനങ്ങളിലൂടെ...
ഇന്ത്യൻ സംസ്ഥാനങ്ങൾ: തമിഴ്‌നാട് 02
അപരനാമങ്ങള്‍
* നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്. ഉദകമണ്ഡലം
ഇന്ത്യൻ സംസ്ഥാനങ്ങൾ: തമിഴ്‌നാട് 02
അപരനാമങ്ങള്‍
* നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്. ഉദകമണ്ഡലം
* പേള്‍ സിറ്റി എന്നറിയപ്പെടുന്നത് തൂത്തുക്കുടി (സിറ്റി ഓഫ് പേള്‍സ് എന്നറിയപ്പെടുന്നത് തെലങ്കാനയിലെ ഹൈദരാബാദ്)
* “തെക്കേ ഇന്ത്യയുടെ ധാന്യപ്പുര" എന്നറിയപ്പെടുന്ന സ്ഥലം- തഞ്ചാവൂര്‍
* ദക്ഷിണകാശി എന്നറിയപ്പെടുന്നത് രാമേശ്വരം (ഇവിടുത്തെ രാമനാഥക്ഷേത്രം ശിവനു സമര്‍പ്പിച്ചിരിക്കുന്നു)
* “ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റര്‍” എന്നറിയപ്പെടുന്ന സ്ഥലം- കോയമ്പത്തൂര്‍
* ചെന്നൈ നഗരത്തിന്റെ പഴയപേര് മദ്രാസ് (1996-ലാണ് പേരുമാറ്റിയത്)
* എണ്ണൂര്‍ തുറമുഖത്തെയാണ് കാമരാജ് തുറമുഖം എന്ന് പുനര്‍നാമകരണം ചെയ്
തത് (2014).
* ദ്രാവിഡ തലസ്ഥാനം എന്നറിയപ്പെടുന്നത് ചെന്നൈയാണ്.
* ദക്ഷിണേന്ത്യയുടെ തുകല്‍ നഗരം എന്നറിയപ്പെടുന്നത് വാണിയമ്പാടിയാണ്.
* കോവൈ എന്ന പേരിലും അറിയപ്പെടുന്ന നഗരമാണ് കോയമ്പത്തൂര്‍.
* ഓട്ടോമൊബൈല്‍ കമ്പനികളുടെ ബാഹുല്യം കാരണം ഏഷ്യയുടെ ഡെട്രോയിറ്റ്
എന്നറിയപ്പെടുന്നത് ചെന്നൈയാണ്.
* തമിഴ്നാടിന്റെ സാസ്‌കാരിക തലസ്ഥാനം എന്ന് മധുരയെ വിശേഷിപ്പിക്കാറുണ്ട്.
* റോക്ക് ഫോര്‍ട്ട് സിറ്റി എന്നറിയപ്പെടുന്നത് തിരുച്ചിറപ്പള്ളിയാണ്.
* ഫോര്‍ട്ട് സിറ്റി എന്നറിയപ്പെടുന്നത് വെല്ലൂർ.
* ഇന്ത്യയുടെ ഹല്‍വാ നഗരം, തെക്കേ ഇന്ത്യയുടെ ഓക്സ്ഫോര്‍ഡ് എന്നറിയപ്പെടുന്നത് തിരുനെല്‍വേലിയാണ്.
* ഇന്ത്യയുടെ മോട്ടോര്‍ സ്പോര്‍ട്സ് തലസ്ഥാനം എന്നറിയപ്പെടുന്ന കോയമ്പത്തൂര്‍, മോട്ടോര്‍ റാലികള്‍ക്കു പ്രസിദ്ധമാണ്.
* ഇന്ത്യയുടെ Textile valley എന്നറിയപ്പെടുന്നത് തിരുപ്പൂരാണ്.
* “ഇന്ത്യയുടെ എഡിസണ്‍ എന്നറിയപ്പെട്ട ജി.ഡി. നായിഡുവാണ് (1893-1974) ഇന്ത്യയിലാദ്യമായി ഇലക്ട്രിക് മോട്ടോര്‍ നിര്‍മിച്ചത്. കോയമ്പത്തൂരിലാണ് അദ്ദേഹം ജനിച്ചത്.
* “മുട്ട നഗരം” എന്നറിയപ്പെടുന്നത് നാമക്കല്‍.
* ആരുടെ അപരനാമമാണ് കലൈജ്ഞര്‍ - കരുണാനിധി
* ഇദയക്കനി എന്നറിയപ്പെടുന്നത് ജയലളിത
* പുരൈടചി തലൈവര്‍ എന്നറിയപ്പെട്ടത് - എം.ജി. രാമച്രന്ദന്‍
* അണ്ണാ ശ്രാവിഡ മുന്നേറ്റ കംഴകം സ്ഥാപിച്ചതാര്‍- എം.ജി. രാമച്രന്ദന്‍
* കിങ് മേക്കര്‍ എന്നറിയപ്പെട്ട തമിഴ് നേതാവ്- കെ.കാമരാജ്
* കാതല്‍മന്നന്‍എന്നറിയപ്പെട്ടിരുന്ന തമിഴ്‌നടന്‍-ജമിനി ഗണേശന്‍
* പെരിയോര്‍ എന്ന അപരനാമത്തിലറിയപ്പെട്ടിരുന്നത്-ഇ.വി.രാമസ്വാമിനായ്ക്കര്‍
* ഇന്ത്യയിലെ നയാഗ്ര എന്ന് ചിലപ്പോള്‍ വിശേഷിപ്പിക്കാറുള്ള വെള്ളച്ചാട്ടമാണ്
ഹൊഗനക്കല്‍.
* പ്രഭാതത്തിന്റെ നഗരം (City of Dawn) എന്നറിയപ്പെടുന്നത് ഔറോവില്ലിയാണ്.
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ പുതുച്ചേരിക്ക് സമീപമാണ് ഇത്.
* ട്രാന്‍ക്വിബാറിന്റെ പുതിയ പേരാണ് തരംഗംപാടി.
* സൂയിസൈഡ് പോയിന്റ് കൊഡൈക്കനാലിലാണ്.
* ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് കാഞ്ചീപുരം.
* പടക്കനിര്‍മാണത്തിന്റെ ക്രേന്ദമായ ശിവകാശിയെ കുട്ടി ജപ്പാന്‍ (മിനി ജപ്പാന്‍)
എന്നു വിശേഷിപ്പിച്ചത് ജവാഹര്‍ലാല്‍ നെഹ്രുവാണ്.
* പണ്ടുകാലത്ത് കൊങ്ങുനാട് എന്നറിയപ്പെട്ടിരുന്നത് കോയമ്പത്തൂരാണ്.
* തമിഴ്‌നാടിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് തഞ്ചാവുരാണ്.
* അയ്യാ വൈകുണ്ഠര്‍ സ്ഥാപിച്ചു അയ്യാവഴി എന്ന ആത്മീയ പാതയുടെ ജന്മദേശം എന്നറിയപ്പെടുന്നത് കന്യാകുമാരിജില്ലയാണ്.
* ദക്ഷിണേന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത് ചെന്നൈ.
* ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്നത് മധുര.
* തിരുച്ചി, ട്രിച്ചി, (ടിച്ചിനാപോളി എന്നീ പേരുകളില്‍ അറിയപ്പെടുന്നത് തിരുച്ചിറപ്പള്ളിയാണ്.
* ജ്യുവല്‍ ഓഫ് തമിഴ്നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന സുഖവാസക്രേന്ദമാണ്
യെറുകാട്.
* ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്ന് കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറ വിശേഷിപ്പിക്കപ്പെടുന്നു.
* ദക്ഷിണേന്ത്യയിലെ കേംബ്രിഡ്ജ് എന്നറിയപ്പെടുന്നത് കുംബകോണം ആണ്.
പ്രധാനപെട്ട വസ്തുതകള്‍
* തേരൂക്കൂത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്- തമിഴ്‌നാട്
* മദ്രാസ് സംസ്ഥാനത്തിന്‍റ പേര്‍ രമിഴ്‌നാട് എന്നാക്കിമാറ്റിയ വര്‍ഷം- 1969
(നവംബര്‍ 22)
* ഏതു നദിയുടെ തീരത്താണ് മധുര - വൈഗ (ഈ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് സംഘകാല സാഹിത്യകൃതികള്‍ ഒലിച്ചുപോയതെന്ന് കരുതപ്പെടുന്നു)
* ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെപ്രധാനകഥാപാത്രങ്ങള്‍- കോവലനും
കണ്ണകിയും
* തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ- തെലുങ്ക്
* തമിഴര്‍ തിരുനാള്‍ എന്നറിയപ്പെടുന്ന ആഘോഷം പൊങ്കല്‍
* നീലഗിരിയില്‍ കാണുന്ന ഗോത്ര വിഭാഗം-തോഡര്‍
* കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്- തമിഴ്നാട്
* ഏതു നദിയുടെ തീരത്താണ് തിരുച്ചിറപ്പളളി, ഈറോഡ് നഗരങ്ങള്‍- കാവേരി
* തമിഴ്നാട്ടിലെ നിയമസഭാമണ്‍ഡലങ്ങള്‍-234
* തമിഴ്നാട്ടിലെ പ്രധാന ആഘോഷം - പൊങ്കല്‍
* ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള കടലിടുക്കിലൂടെ നിര്‍മിക്കുന്ന കപ്പല്‍ചാല്‍-സേതുസമുദ്രം
* മഹാബലിപുരത്തെ ശില്പസമുച്ചയം നിര്‍മിച്ച വംശം- പല്ലവര്‍
* പല്ലവവംശം സ്ഥാപിച്ചത്- സിംഹവിഷ്ണു
* മേട്ടുര്‍ അണക്കെട്ട് ഏതുനദിയില്‍ - കാവേരി (സ്റ്റാന്‍ലി റിസര്‍വോയര്‍ മേട്ടൂര്‍ ഡാമിന്റെ ജലസംഭരണിയാണ്).
* തൃപ്പരപ്പ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്- തമിഴ്‌നാട് (കോതയാറിലാണിത്)
* പൈക്കര പ്രോജക്ട് ഏതു നദിയിലാണ്.- പൈക്കര
* പിച്ചവാരം കണ്ടല്‍ക്കാട് ഏതു സംസ്ഥാനത്താണ്- തമിഴ്നാട്
* തിരുക്കുറല്‍ എക്സ്പ്രസ് ഓടുന്നത് - കന്യാകുമാരിക്കും നിസാമുദ്ദീനും മധ്യേ
* പാപനാശം സ്‌കീം ഏത് നദിയിലാണ് താമ്രപര്‍ണി (പാപനാശം ബീച്ച് കേരളത്തില്‍ വര്‍ക്കലയിലാണ്)
* ചെങ്കല്‍പേട്ട് ഏത് നദിയുടെ തീരത്ത് - പാലാര്‍
* ആരുടെ വധമാണ് ദീപാവലിയിലുടെ ആഘോഷിക്കുന്നത് -നരകാസുരന്‍
(ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. നിറങ്ങളുടെ ഉത്സവം ഹോളിയാണ്)
*അന്തരീക്ഷത്തിലെ ന്യൂട്രിനോ കണങ്ങളെക്കുറിച്ച് ഭൂമിക്ക് അടിയില്‍വച്ച് പഠനം
നടത്തുവാനുള്ള പദ്ധതി ഇന്ത്യയില്‍ നടക്കുന്നത് തേനിയിലുള്ള പൊട്ടിപ്പുറം ഗ്രാമത്തിലാണ്.
* തിരുനല്‍വേലിസ്ഥിതിചെയ്യുന്നത് താമ്രപര്‍ണിനദിയുടെ തീരത്താണ്. തിരുനെല്‍വേലിയും പാളയംകോട്ടയും ഇരട്ട നഗരങ്ങളാണ്.
* മദ്രാസ് ഹൈക്കോടതിയുടെ ബഞ്ച് മധുരയില്‍ പ്രവര്‍ത്തിക്കുന്നു.
* രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടിഷുകാരാണ് തിരുച്ചിറപ്പള്ളി വിമാനത്താവളം നിര്‍മിച്ചത്.
* തമിഴ്നാട്ടിലെ ക്ലാസിക്കല്‍ നൃത്തരൂപമാണ് ഭരതനാട്യം.
* വേഗവതിനദിയുടെ തീരത്താണ് കാഞ്ചിപുരം.
* അണ്ണാമലൈ സര്‍വകലാശാലയുടെ ആസ്ഥാനം ചിദംബരത്താണ്.
* ഇന്ദിര ഗാന്ധി വൈല്‍ഡ് ലൈഫ് സാങ്‌ച്വറി ആന്‍ഡ് നാഷണല്‍ പാര്‍ക്ക് (ആനമലൈ ടൈഗര്‍ റിസര്‍വ്) കോയമ്പത്തൂര്‍ ജില്ലയിലാണ്.
* പാമ്പാര്‍, ചിന്നാര്‍ എന്നിവ ചേര്‍ന്ന് രൂപം കൊള്ളുന്ന അമരാവതിനദി കാവേരിയുടെ പോഷകനദിയാണ്.
പ്രധാന വ്യക്തികള്‍
* ചിലപ്പതികാരം രചിച്ചത് - ഇളങ്കോവടികള്‍
* തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം പണികഴിപ്പിച്ചതാര്‍-- രാജരാജചോളന്‍ (രാജരാജേശ്വര ക്ഷ്രേതം എന്നും അറിയപ്പെടുന്നു)
* ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്‌റ്റിറ്യൂടിന്റെ സ്ഥാപകനായ ഗാന്ധിയന്‍
- ജി രാമചന്ദ്രൻ
* കപ്പലോട്ടിയ തമിഴന്‍ എന്നറിയപ്പെട്ടത്-വി.ഒ.ചിദംബരം പിള്ള (സ്വദേശി സ്റ്റീം
നാവിഗേഷന്‍ കമ്പനിസ്ഥാപിച്ചു)
* "ഓടിവിളയാടു പാപ്പ' എന്ന ദേശഭക്തിഗാനം രചിച്ചത്- സുബ്രഹ്മണ്യ ഭാരതി (ആനയുടെ ചവിട്ടേറ്റ്മരിച്ച കവി)
* മദ്രാസ് പട്ടണം സ്ഥാപിച്ചതാര് - ഫ്രാന്‍സിസ് ഡേ
* ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്‍ - സി.എന്‍. അണ്ണാദുരൈ
* ചാലുക്യരാജാവ് പുലികേശി രണ്ടാമനെ തോല്‍പിച്ച പല്ലവ രാജാവ്- നരസിംഹ വര്‍മന്‍
* തമിഴ്നാട്ടില്‍ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി- ജി.രാമചന്ദ്രന്‍
* തമിഴ്നാട ഗവര്‍ണറായ മലയാളി വനിത- ജസ്സിസ് എം.എസ്.ഫാത്തിമാബീവി
* ജ്ഞാനപീഠം നേടിയ രണ്ടാമത്തെ തമിഴ് സാഹിത്യകാരന്‍- ഡി.ജയകാന്തന്‍
* ഗംഗൈകൊണ്ടചോളപുരം നിര്‍മിച്ചത് - രാജേന്ദ്ര ചോളന്‍
* ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയം ആരുടെ പേരില്‍ അറിയപ്പെടുന്നു
- എം.എ. ചിദംബരം
* രജനീകാന്തിന്റെ യഥാര്‍ഥ പേര് - ശിവാജിറാവു ഗെയ്ക്വാദ് (സ്റ്റൈല്‍ മന്നന്‍ എന്നറിയപ്പെടുന്നു)
* 1986-ല്‍ ചെന്നൈയ്ക്ക് സമീപം കലാക്ഷേത്ര സ്ഥാപിച്ചത്- രുക്മിണി ദേവി അരുണ്ഡേല്‍
* വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത തമിഴ് നാട്ടിലെ നേതാവ്- ഇ.വി. രാമസ്വാമി നായ്ക്കര്‍
* കുടി അരശ് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകനാണ് ഇ.വി. രാമസ്വാമി നായ്ക്കര്‍.
* ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച തിരുനെല്‍വേലിയിലെ നാടുവാഴിയാ
ണ് വീരപാണ്ഡ്യകട്ടബൊമ്മന്‍.
* സി.എന്‍.അണ്ണാദുരൈയുടെ രാഷ്ട്രീയ ഗുരു പെരിയോര്‍ ആണ്.
പ്രധാന സ്ഥലങ്ങള്‍
* പല്ലവന്‍മാരുടെ തലസ്ഥാനമായിരുന്നതും പട്ടു വ്യവസായത്തിനു പേരു കേട്ടതുമായ നഗരം- കാഞ്ചീപുരം
* പാണ്ഡ്യന്‍മാരുടെ തലസ്ഥാനമായിരുന്നത്- മധുര
* തെക്കേ ഇന്ത്യയിലെ സുഖവാസ കേന്ദ്രങ്ങളില്‍ ഏറ്റവും ഉയരത്തിലുള്ളത്- ഊട്ടി
* ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എവിടെയാണ്.- വെല്ലൂര്‍
* ദക്ഷിണ റെയില്‍വെയുടെ ആസ്ഥാനം - ചെന്നൈ
* മദര്‍ തെരേസാ വനിതാ സര്‍വകലാശാലയുടെ ആസ്‌ഥാനം- കൊഡൈക്കനാല്‍
* ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം ഏതുജില്ലയിലാണ്- കോയമ്പത്തൂര്‍
* നടരാജക്ഷ്രേതം എവിടെയാണ്-ചിദംബരം (ശിവനാണ് ആരാധനാമൂര്‍ത്തി)
* എം.ജി.ആറിന്റെയും അണ്ണാദുരൈയുടെയും സമാധിസ്ഥലം- ചെന്നൈയിലെ
മറീനാബീച്ച്
* ഏതു നദിയുടെ തീരത്താണ് ഈറോഡ് സ്ഥിതിചെയ്യുന്നത്- കാവേരി
* മലയാളി ടെമ്പിള്‍ സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം - യെറുകാട് (സേലത്തിനു സമീപം)
* നീലഗിരി പര്‍വത റെയില്‍വേ ഊട്ടിയെ ഏതു സ്ഥലവുമായിബന്ധപ്പെടുത്തുന്നു മേട്ടുപ്പാളയം
* നാമക്കല്‍ ഏത് വ്യവസായത്തിനു പ്രസിദ്ധം-പൗൾട്രി (മുട്ടയുല്‍പാദനത്തിനു പ്രസിദ്ധം)
* ഹോഗനക്കല്‍ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്-- തമിഴ്നാട് (കാവേരി
നദിയിലാണിത്).
* കുളച്ചല്‍ തുറമുഖം ഏത് സംസ്ഥാനത്താണ്- തമിഴ്നാട് (1741-ല്‍ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരെ തോല്‍പിച്ചു)
* തമിഴ് സിനിമാവ്യവസായത്തിനു കോളിവുഡ് എന്നു പേരുലഭിക്കാന്‍ കാരണമായ സ്ഥലമാണ് ചെന്നൈയിലെ കോടമ്പാക്കം
* ബ്രിട്ടീഷുകാര്‍ മദ്രാസില്‍ പണികഴിപ്പിച്ച കോട്ട- സെന്റ് ജോര്‍ജ് കോട്ട
* വൈജയന്ത, അര്‍ജുന്‍ തുടങ്ങിയ ടാങ്കുകള്‍ നിര്‍മിച്ചതെവിടെയാണ്- ആവഡി
* ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ജന്മദേശം- രാമേശ്വരം (അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥാനവും രാമേശ്വരത്താണ്).
* ക്രിസ്തുശിഷ്യനായ തോമാശ്ലീഹ രക്തസാക്ഷിത്വം വരിച്ചതായി കരുതപ്പെടുന്ന
ചെന്നൈയ്ക്ക് സമീപമുള്ള സ്ഥലം-സെന്റ് തോമസ് മൗണ്ട്
* ഡാനിഷ് ഈസ്റ്റിന്ത്യാക്കമ്പനി പതിനേഴാം നൂറ്റാണ്ടില്‍ അവരുടെ ആസ്ഥാനമാക്കിയ ഡാന്‍സ്ബോര്‍ഗ് സ്ഥിതിചെയ്യുന്നത് ട്രങ്കോമാലിയാണ്. പില്‍ക്കാലത്ത് ഡാനിഷ് സെറ്റില്‍മെന്ററുകള്‍ ബ്രിട്ടീഷുകാര്‍ സ്വന്തമാക്കി. ട്രങ്കോമാലിയുടെ തദ്ദേശീയ നാമമാണ് തരംഗംപാടി.
* മരുതുപാണ്ഡ്യന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം നയിച്ച സ്ഥലമാണ് ശിവഗംഗ. 1801 ജൂണ്‍ 10-ന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചനം പ്രഖ്യാപിച്ചു. ബ്രിട്ടീഷ്
ഭരണത്തില്‍നിന്ന് സ്വാത്രന്ത്ര്യം പ്രഖ്യാപിച്ച ആദ്യ സംഭവമാണിത്.
* തമിഴ് സര്‍വകലാശാലയുടെ ആസ്ഥാനം തഞ്ചാവുരിലാണ്.
* തിരുമല നായക് കൊട്ടാരം മധുരയിലാണ്.
* കപാലീശ്വര്‍ ക്ഷ്രേതം മൈലാപ്പൂരിലാണ്.
* പശ്ചിമ ഘട്ടത്തിന്റെ പാലക്കാടിന് തെക്കുള്ള ഭാഗമാണ് ആനമല.
* കോലാട്ടം, മയിലാട്ടം തുടങ്ങിയവ തമിഴ്‌നാടിന്റെ നാടോടി കലാരൂപങ്ങളാണ്.
* മാലിക് കാഫര്‍ 1310-ല്‍ തകര്‍ത്ത പുരാതനമായ മധുര മീനാക്ഷി സുന്ദരേശ്വര
ക്ഷേത്രം നായക് വംശത്തിലെ വിശ്വനാഥ നായക് (ഭരണകാലം 1559-1600) ആണ് പതിനാറാം ശതകത്തില്‍ പുനര്‍നിര്‍മിച്ചത്. ഇപ്പോള്‍ കാണുന്ന നിര്‍മിതി തിരുമല നായക് (ഭരണകാലം 1623-1655) ആണ് പണികഴിപ്പിച്ചത്. ഇത് സമര്‍പ്പിച്ചിരിക്കുന്നത് പാര്‍വതിക്കും ശിവനുമാണ്.
* വിജയനഗര സാമ്രാജ്യത്തിന്‍റെ ഗവര്‍ണര്‍മാരായിരുന്നു നായക്മാര്‍
* ഭരതനാട്യത്തിന്റെ ഉപജ്ഞാതാവ് ഭരതമുനിയാണെന്ന് കരുതപ്പെടുന്നു.
പ്രധാന സംഭവങ്ങള്‍
* ഫ്രാന്‍സിസ് ഡേ മദ്രാസ് സ്ഥാപിച്ചത്1639-ല്‍ ആണ്.
* പോളിഗാര്‍ യുദ്ധം നടന്നത് തിരുനെല്‍വേലിജില്ലയിലാണ് (1799-1802). പാഞ്ചാലന്‍കുറിച്ചിയിലെ ഭരണാധികാരിയായിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മനെ ബ്രിട്ടിഷുകാര്‍ തുക്കിക്കൊന്നു (1799).
* വെല്ലൂര്‍ കലാപം നടന്നത് 1806-ലാണ്.
* തമിഴ്‌നാട്ടില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ (1930) വേദി- വേദാരണ്യം കടപ്പുറം (സി.രാജഗോപാലാചാരിയാണ് ഇവിടെ ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം
നല്‍കിയത്. തിരുച്ചിറപ്പള്ളിയില്‍നിന്നാണ് ഉപ്പു സത്യാഗ്രഹ ജാഥ ആരംഭിച്ചത്).
* 1955-ല്‍ ആവഡിയില്‍ ചേര്‍ന്ന എ.ഐ.സി.സി. സമ്മേളനമാണ് ഇന്ത്യയുടെ ലക്ഷ്യം സോഷ്യലിസ്റ്റു മാതൃകയിലുള്ള സമുഹമായിരിക്കണം എന്ന പ്രഖ്യാപനം ന
ടത്തിയത്.
* ഇന്ത്യന്‍ റെയില്‍വേ ഭുപടത്തില്‍നിന്ന് മാഞ്ഞുപോയ സ്റ്റേഷനാണ് ധനുഷ്‌കോടി.
* 1964 ഡിസംബര്‍ 22-നാണ് 400 കിലോമീറ്റർ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും ഏഴുമീറ്ററോളം ഉയരത്തില്‍ കുതിച്ചെത്തിയ സുനാമിത്തിരകളും ചേര്‍ന്ന് ധനുഷ്‌കോടിയിലെ റെയില്‍വേ സ്റ്റേഷനെയും ആതുരാലയയത്തെയും പോസ്റ്റോഫീസിനെയും ക്രിസ്തൃന്‍ പള്ളിയെയും ക്ഷേത്രത്തെയും നാമാവശേഷമാക്കിയത്.
* ധനുഷ്കോടിയിലേക്ക് പോയ പാസഞ്ചര്‍ തീവണ്ടി 110 യാത്രക്കാരും 6 ജീവനക്കാരും സഹിതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറഞ്ഞു.
* നിയമസഭയുടെ ഉപരിസഭയായ ലെജിസ്‌ലേറ്റീവ് കണ്‍സില്‍ നിര്‍ത്തലാക്കിയത്
1986-ല്‍ ആണ്.
* രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം (1991 മെയ് 21)-ശ്രീപെരുംപുതുര്‍ (മരഗതം
ചന്ദ്രശേഖറിനു വേണ്ടി കാമ്പയിന്‍ നടത്താനാണ് രാജീവ് ഗാന്ധി ശ്രീപെരുംപുതൂരില്‍ എത്തിയത്)
* 1996-ലാണ് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് എന്ന പേര്‍ ചെന്നൈ എന്ന് പരിഷ്കരിച്ചത്.
* ചെന്നെയില്‍ മെട്രോ റെയില്‍വേ വന്നത് 2015-ല്‍ ആണ്.
* തമിഴ്‌നാട്ടിലെ ഒരു വിനോദമായ ജെല്ലിക്കെട്ട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത് 2011-ലാണ്. 2014-ല്‍ നിരോധനം സുപ്രീം കോടതി ശരിവച്ചു. വിണ്ടും അനുമതി നല്‍കിക്കൊണ്ട് 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സുപ്രീം കോടതി അത് സ്റ്റേ ചെയ്തു. 2017 ൽ ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദിവസങ്ങളോളം നീണ്ടു നിന്ന വിദ്യാർഥി - യുവജന പ്രക്ഷോഭം നടന്നു. തമിഴ്‌നാട് ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവു ചെന്നൈയിലെത്തി ജല്ലിക്കെട്ടിനുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചു.
പ്രധാന സ്ഥാപനങ്ങള്‍
* തമിഴ്നാട്ടില്‍ സൈനികാവശ്യത്തിനുള്ള ടാങ്ക് നിര്‍മാണശാല എവിടെയാണ്
ആവഡി (Avadi is an acronym for “Armoured Vehicles and Ammunition
Depot of India”.)
*ഭരതനാട്യത്തിനുവേണ്ടി രുക്മിണി ദേവി അരുണ്ടേല്‍ എവിടെയാണ് കലാക്ഷ്രേത
സ്ഥാപിച്ചത്- അഡയാര്‍
* ബ്ലാക്ക് തണ്ടര്‍ തീം പാര്‍ക്ക് എവിടെയണ്-- മേട്ടുപ്പാളയം
* ഇന്റ്രഗല്‍ കോച്ച് ഫാക്ടറി എവിടെയാണ്-- പെരമ്പൂര്‍ (1951-ല്‍ സ്ഥാപിച്ചു)
* ചെന്നൈയ്ക്കടുത്ത് ഹ്യുണ്ടായി കാര്‍ ഫാക്ടറി സ്ഥാപിച്ചിരിക്കുന്ന സ്ഥലം-
Irungattukottai (ദക്ഷിണ കൊറിയന്‍ കമ്പനിയാണ് ഫ്യുണ്ടായി. സാന്‍ട്രോ, ഐ ടെന്‍ തുടങ്ങിയവയുടെ നിര്‍മാതാക്കള്‍)
* വാണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്ത്- തമിഴ്നാട്
* നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട് ഓഫ് സിദ്ധ എവിടെയാണ്- ചെന്നൈ
* ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ആസ്ഥാനം- ചെന്നൈ
* സെന്‍ട്രല്‍ ലതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്, സെന്‍ട്രല്‍ ഇലക്ട്രോണിക്, എഞ്ചിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട് ഓഫ് ഓഷന്‍ ടെക്നോളജി, ഇന്ത്യന്‍ ആര്‍മിയുടെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, കണ്ണിമാറ പബ്ലിക് ലൈബ്രറി, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ്, എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫണ്ടേഷന്‍ ആസ്ഥാനം, എന്നിവ ചെന്നൈയിലാണ്.
* ചെന്നൈ നഗര പരിധിക്കുള്ളിലാണ് ഗിണ്ടി നാഷണല്‍ പാര്‍ക്ക്. സാധാരണമായി നഗരപ്രദേശത്ത് നാഷണല്‍ പാര്‍ക്കുകള്‍ വിരളമാണ്.
* പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയമായ എം.എ. ചിദംബരം സ്റ്റേഡിയം (ചെപ്പോകു) ചെന്നൈയിലാണ്.
* 1978-ല്‍ സ്ഥാപിതമായ അണ്ണാ സര്‍വകലാശാലയുടെ ആസ്ഥാനവും ചെന്നൈയാണ്.
* ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക റിസര്‍ച്ച് കല്‍പ്പാക്കത്തിലാണ്.
* ചെന്നൈ ആസ്ഥാനമായ മദ്രാസ് ഹൈക്കോടതിക്ക് മധുരയില്‍ ബഞ്ചുണ്ട്.
* അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ചെന്നൈ ആണ്.
* നാഷണല്‍ ഗ്രീന്‍ ട്രൈബൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് ചൈന്നെയിലാണ്.
* മദ്രാസ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍വരുന്ന കേന്ദ്ര ഭരണപ്രദേശമാണ് പുതുച്ചേരി.
കുഴപ്പിക്കുന്ന വസ്തുതകള്‍
*ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം ഉദയ സൂര്യന്‍. അണ്ണാ ദ്രാവിഡ മുന്നേറ്റ
കഴകത്തിന്റെ ചിഹ്നം രണ്ടില.
* തമിഴ് നാട്ടില്‍ ഓഫ്സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം ശിവകാശിയാണ്.
* സില്‍ക്കു വ്യവസായത്തിനു പ്രസിദ്ധമായ തമിഴ്നാട്ടിലെ സ്ഥലമാണ് കാഞ്ചീപുരം.
* ദക്ഷിണേന്ത്യയില്‍ മലകളുടെ റാണി (Queen of Hill Stations) എന്നറിയപ്പെടുന്നത് ഉദകമണ്ഡലം അഥവാ ഈട്ടിയാണ്.
* കോടൈക്കനാല്‍ മലകളുടെ രാജകുമാരി (Princess of Hill Stations) എന്നറിയപ്പെടുന്നു.
* ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം കോയമ്പത്തൂരും ഭാരതിദാസന്‍
യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം തിരുച്ചിറപ്പള്ളിയുമാണ്.
* വാഗണ്‍ ട്രാജഡിയില്‍ തടവുകാര്‍ മരണമടഞ്ഞു എന്ന് മനസ്സിലാക്കിയത് പോത്ത
ന്നൂര്‍ സ്റ്റേഷനില്‍ വച്ചാണ്. പരിക്കേറ്റവരെ പ്രവേശിപ്പിച്ചത് കോയമ്പത്തൂര്‍ ആശുപ്രതിയിലാണ്.
* ഇന്ത്യയുടെ മെയിന്‍ലാന്‍ഡില്‍ ഏറ്റവും തെക്കേയറ്റത്തെ ലോക്സഭാ മണ്ഡലം കന്യാകുമാരിയാണ്. എന്നാല്‍, ഇന്ത്യന്‍യൂണിയനിലെ ഏറ്റവും തെക്കേയറ്റത്തെ ലോക്സഭാ മണ്ഡലം ആന്തമാന്‍ നിക്കോബാറാണ്.
* തമിഴ്‌നാട്ടിലെ ജില്ലകളില്‍ ഏറ്റവും വിസ്‌തീര്‍ണം കൂടിയത് കാഞ്ചീപുരവും ജനസംഖ്യ കൂടിയത് ചെന്നൈയും ആണ്.
* നീലഗിരിക്കുന്നുകളിലാണ് ഊട്ടി. പളനി മലനിരകളിലാണ് കൊഡൈക്കനാല്‍. രണ്ടും പശ്ചിമ ഘട്ടത്തിലാണ്. പൂര്‍വഘട്ടത്തിലെ Shevaroy Hills ല്‍ സ്ഥിതി ചെയ്യുന്ന സുഖവാസകേന്ദ്രമാണ് യെറുകാട്.
* ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാനം തമിഴ്നാടാണെങ്കിലും തെക്കേയറ്റത്തെ ഭരണഘടകം കേന്ദ്രഭരണപ്രദേശമായ ആന്തമാന്‍ നിക്കോബാറാണ്.
* ഉപദ്വീപീയ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റം-- കന്യാകുമാരി (എട്ടു ഡിഗ്രി നാലു
മിനിട്ടാണ് ഭൂമിശാസ്ത്രപരമായ സ്ഥാനം)
* ഇന്ത്യന്‍ യുണിയന്റെ തെക്കേയറ്റം നിക്കോബാറിലെ ഇന്ദിരാ പോയിന്റ്.
* മദ്രാസിന്റെ സ്ഥാപകന്‍ ഫ്രാന്‍സിസ് ഡേ ആണ്. പോണ്ടിച്ചേരി (പുതുച്ചേരി)യുടേത് ഫ്രാൻസിസ് മാര്‍ട്ടിന്‍.
<തമിഴ്‌നാട് അടുത്തപേജിൽ തുടരുന്നു..ഇവിടെ ക്ലിക്കുക>
<മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക>
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍