മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും. (അദ്ധ്യായം - 01) 

സി.ഇ അഞ്ചാം നുറ്റാണ്ടുമുതൽ സി.ഇ പതിഞ്ചാം നുറ്റാണ്ടുവരെയുള്ള കാലഘട്ടത്തെയാണ് മധ്യകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മധ്യകാലഘട്ടം ഒരേ കാലയളവിലായിരുന്നില്ല. മധ്യകാലലോകത്തിന്റെ രാഷ്ട്രീയ ഘടന സമാനമായിരുന്നെങ്കിലും അധികാര രൂപങ്ങളിൽ വ്യത്യസ്തത കാണുന്നുണ്ട്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ വിവിധ അധികാര രൂപങ്ങൾ മധ്യകാലഘട്ടത്തിൽ നിലനിന്നിരുന്നു.
ഇന്ത്യയിലെ മധ്യകാലഘട്ടം ചരിത്രപരമായും, സാംസ്കാരികമായും സംഭവ ബഹുലമായിരുന്നു. ദക്ഷിണേന്ത്യ യുടെ ചരിത്രത്തിലെ മഹാമേരുവായിരുന്ന കൃഷ്ണദേവരായര്‍, മറാഠ ചരിത്രത്തിലെ ഏറ്റവും ശക്തനായിരുന്ന ശിവജി എന്നിവരെക്കുറിച്ചും ബാഹ്മനി, ഡെക്കാണ്‍, ഡൽഹി സുല്‍ത്താനേറ്റുകളെക്കുറിച്ചും മാറാത്ത ചരിത്രത്തില്‍ സംഭവബഹുലമായ ഒരു അധ്യായം എഴുതിച്ചേര്‍ത്ത പേഷ്യമാരെക്കുറിച്ചും വിശദമായി ഇവിടെ പഠിക്കാം.

ഏത് മത്സര പരീക്ഷയ്ക്കും ആവശ്യമായ, ഈ വസ്തുതകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഈ പഠനകുറിപ്പുകളിലും അനുബന്ധമായി നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങളിലുമുണ്ട്. നാലാമത്തെ പേജ് മുതൽ 400 ചോദ്യോത്തരങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്; ഓരോ പേജിലും 50 ചോദ്യോത്തരങ്ങൾ വീതം. ചോദ്യോത്തരങ്ങളിലേക്ക് നേരിട്ട് പോകേണ്ടവർക്ക് ഇവിടെ ക്ലിക്ക് ചെയ്യാം. എന്നാൽ മുഴുവൻ അറിവും നേടേണ്ടവർക്ക് ഈ പേജിൽ നിന്ന് തുടങ്ങാം.

PSC 10th Level, +2 Level, Degree Level Exam Questions and Answers / Jawaharlal Nehru: Questions and Answers - PSC / UPSC / RRB / Devawam Board Questions and Answers 

👉വിജയനഗര സാമ്രാജ്യം
* തെക്കേ ഇന്ത്യയിലെ ഡെക്കാണ്‍ പ്രദേശത്ത്‌ പതിനാലൂ മുതല്‍ പതിനാറ്‌ ശതകങ്ങളില്‍ നിലനിന്നിരുന്ന സാമ്രാജ്യമായിരുന്നു വിജയ നഗര സാമ്രാജ്യം.

* വിജയനഗരം എന്നത്‌ തലസ്ഥാനത്തിന്റെയും സാമ്രാജ്യത്തിന്റെയും ഭാഗമായിരുന്നു.

* ഇന്നത്തെ കര്‍ണാടകത്തിലെ ഹംപിയിലാണ്‌ വിജയ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കുന്നത്‌. യുനെസ്കോയുടെ ലോക പൈതൃകങ്ങളില്‍ ഒന്നാണിത്‌.

* വിജയനഗരത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വിദേശസഞ്ചാരികളാണ്‌ ഡൊമിങോ പയസ്‌, ഫെര്‍ണോ ന്യൂനസ്‌, അബ്ദൂര്‍ റസാഖ്‌, ഇബിന്‍ ബത്തുത്ത എന്നിവര്‍.

* 1336-ല്‍ ഹരിഹരന്‍ ഒന്നാമന്‍, ബുക്കന്‍ ഒന്നാമന്‍ എന്നിവരാണ്‌ വിജയ നഗരം സ്ഥാപിച്ചത്‌. സംഗമ, സലുവ, തുളുവ, അരവിഡു എന്നിവയാണ്‌ വിജയനഗരത്തിലെ രാജവംശങ്ങള്‍.

📌വിജയനഗരവംശങ്ങളും - സ്ഥാപകരും
* സംഗമ - ബുക്കന്‍, ഹരിഹരന്‍
* സലുവ - നരസിംഹ സലുവ
* തൂളുവ- വീരനരസിംഹന്‍
* അരവിഡു - തിരുമല

 📌വിദേശ സഞ്ചാരികളും - വിജയനഗരത്തിലെ രാജാക്കന്‍മാരും
* നിക്കോളോ കോണ്ടി - ദേവരായ ഒന്നാമന്‍
* അബ്ദൂര്‍ റസാഖ്‌ - ദേവരായ രണ്ടാമന്‍
* അതനേഷ്യസ്‌ നിക്തിന്‍ - വിരൂപാക്ഷ രണ്ടാമന്‍
* ലുഡ് വിക്കോ വര്‍ത്തേമ - കൃഷ്ണദേവരായര്‍
* ദുവാര്‍ത്തെ ബര്‍ബോസ - കൃഷ്ണദേവരായര്‍
* ഡൊമിങോ പയസ്‌ - കൃഷ്ണദേവരായര്‍
* ഫെര്‍ണോ ന്യുനസ്‌ - അച്യുതരായര്‍
* സിസറോ ഫ്രെഡിറിക്കോ - സദാശിവ
* പെട്രെ ഡെല്ല വെല്ലി - രാമദേവരായ രണ്ടാമന്‍

💎സംഗമവംശം
* ഹരിഹരന്റെയും ബുക്കന്റെയും ഗുരുവായിരുന്നു വിദ്യാരണ്യ. ഇദ്ദേഹത്തിന്റെ ശിക്ഷണവും സഹായവുമാണ്‌ വിജയനഗര സാമ്രാജ്യം സ്ഥാപിക്കുന്നതിന്‌ സഹായകമായത്‌.

* സംഗമയുടെ പുത്രന്മാരായതിനാല്‍ ഇവര്‍ സ്ഥാപിച്ച വംശം സംഗമ വംശം എന്നറിയപ്പെട്ടു.

* മുഹമ്മദ്‌ ബിന്‍ തുഗ്ലക്‌ ഡല്‍ഹി സുല്‍ത്താനായിരിക്കെയാണ്‌ വിജയനഗരം സ്ഥാപിക്കപ്പെട്ടത്‌. ഏറെതാമസിയാതെ ബാഹ്മനി സുല്‍ത്തേനേറ്റും സ്ഥാപിക്കപ്പെട്ടു.

* ബാഹ്മനി സുല്‍ത്താന്‍ അലാവുദ്ദീന്റെ ആക്രമണങ്ങളെ ഹരിഹരനും ബുക്കനും ചെറുത്തുനിന്നു.

* ബുക്കന്റെയും പിന്നീട്‌ സിംഹാസനത്തിലിരുന്ന പുത്രന്‍ ഹരിഹരന്‍ രണ്ടാമന്റെയും വാഴ്ചക്കാലത്ത്‌വിജയനഗരം അതിവിസ്തൃതമായി.

* 1406 മുതല്‍ 1422 വരെ ഭരിച്ച ബുക്കന്‍ രണ്ടാമന്റെ ഭരണകാലത്താണ്‌ സഹോദരന്‍ ദേവരായ ഒന്നാമന്‍ തുംഗഭ്രദാനദിയില്‍ അണക്കെട്ട് പണിത്‌ നഗരത്തിലേക്ക്‌ ജലം കൊണ്ടുവന്നത്‌.

* ഒരു സമാധാന ഉടമ്പടി പ്രകാരം ദേവരായ ഒന്നാമന്റെ പുത്രിയെ ഫിറോസ്‌ ഷായ്ക്ക്‌ വിവാഹം ചെയ്തുകൊടുക്കുകയുണ്ടായി.

* 1426-ല്‍ ദേവരായ രണ്ടാമന്‍ കിരീടമണിഞ്ഞു. തെക്ക്‌ ശ്രീലങ്ക മുതല്‍ വടക്ക്‌ ഗുല്‍ബര്‍ഗ വരെയും കിഴക്ക്‌ ഒഡിഷ മുതല്‍ പടിഞ്ഞാറ്‌ മലബാര്‍വരെയും അദ്ദേഹത്തിന്റെ സാമ്രാജ്യം വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു.

* സംഗമ വംശത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്‌ ബാഹ്മനി സുല്‍ത്തേനേറ്റ്‌ വിഘടിച്ച്‌ ഡല്‍ഹി സുല്‍ത്താനേറ്റുകള്‍ രൂപംകൊണ്ടത്‌.

* അവസാനത്തെ സംഗമ രാജാവായ വിരുപാക്ഷന്‍ ദുര്‍ബലനായിരുന്നു. അദ്ദേഹത്തെ അധികാര ത്തില്‍നിന്ന്‌ നീക്കി 1486-ല്‍ സലുവ നരസിംഹ
സിംഹാസനമേറി.

💎സലുവ വംശം
 * അധികാരം തട്ടിയെടുത്തതിനാല്‍ സലുവ നരസിംഹയ്ക്ക്‌ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. പക്ഷേ, സമര്‍ഥനായ ഭരണാധികാരിയായതിനാല്‍ അദ്ദേഹം അതിനെയൊക്കെ അതിജീവിച്ചു.

* 1491-ല്‍ രണ്ടു പുത്രന്‍മാരുടെ ചുമതല നരസ നായകയെ ഏല്‍പിച്ച്‌ നരസിംഹ നിര്യാതനായി. ഇളയപുത്രന്‍ സലുവ ഇമ്മഡി നരസിംഹ രാജപദവിയേറ്റു. പക്ഷേ, യഥാര്‍ഥത്തില്‍ അധികാരം കൈയാളിയത്‌ നരസനായക ആയിരുന്നു.

* നരസ നായക കൃഷ്ണ-തുംഗഭ്ര നദികള്‍ക്കിടയിലുള്ള റെയ് ചൂർ   തുരുത്ത്‌ വീണ്ടെടുത്തു. സലൂവ നരസിംഹ തുടങ്ങിവച്ചിരുന്ന പല കാര്യങ്ങളും നരസ നായക പൂര്‍ത്തിയാക്കി.

* 1503-ല്‍ നരസ നായക അത്തരിച്ചു. മുത്തപുത്രന്‍ വീര നരസിംഹ മന്ത്രിസ്ഥാനമേറ്റു.

* 1505-ല്‍ സലുവ ഇമ്മഡി നരസിംഹ നായക കൊല്ലപ്പെട്ടു. വീര നരസിംഹ സ്വയം രാജാവായി പ്രഖ്യാപിച്ചു. അതൊടെ തുളുവ വാഴ്ചയ്ക്ക്‌ തുടക്കമായി.

💎തുളുവ വംശം
* നരസ നായകയ്ക്ക്‌ നാല് പുത്രന്‍മാര്‍ ഉണ്ടായിരുന്നു. മൂത്തപുത്രന്‍ വീര നരസിംഹ നാലൂവര്‍ഷം ഭരിച്ചു. ഇക്കാലത്ത്‌ പോര്‍ച്ചുഗീസുകാരുമായി സഖ്യം ചെയ്‌തു.

* 1509-ല്‍ വീര നരസിംഹ മരണമടഞ്ഞപ്പോള്‍ സഹോദരന്‍ കൃഷ്ണദേവരായര്‍ കിരീടമണിഞ്ഞു. തുളൂവ വംശത്തിലെ മാത്രമല്ല, വിജയ നഗരത്തിലെ തന്നെ ഏറ്റവും പ്രഗല്ഭനായ ഭരണാധികാരിയായി വിലയിരുത്തപ്പെടുന്നത്‌ കൃഷ്ണദേവരായരാണ്‌.

* ബാഹ്മനി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ കൃഷ്ണദേവരായരെ സഹായിച്ചു.

* ബിദാര്‍, പെനുഗോണ്ട, ശിവസമുദ്രം, ഉദയഗിരി എന്നിവയെ കൃഷ്ണദേവരായര്‍ ആക്രമിച്ച്‌ കീഴടക്കി.

* ദക്ഷിണേന്ത്യ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്‌ കൃഷ്ണദേവരായരാണ്‌.

* അഷ്ടദിഗ്ഗജങ്ങള്‍ എന്നു പേരായ പണ്ഡിതന്‍മാര്‍ കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു.

* അഷ്ടദിഗ്ഗജങ്ങളില്‍ ഏറ്റവും പ്രമുഖന്‍ അല്ലസ്സാനി പെദണ്ണ ആയിരുന്നു. മനുചരിതം ഇദ്ദേഹത്തിന്റെ രചനയാണ്‌.

* കൃഷ്ണദേവരായര്‍ അല്ലസാനിപെദണ്ണയിക്ക്‌ ആന്ധ്ര കവിതാ പിതാമഹന്‍ എന്ന ബഹുമതി നല്‍കി.

* അഷ്ടദിഗ്ഗജങ്ങളില്‍ ഒരാളായിരുന്ന തെന്നാലി രാമനാണ്‌ പാണ്ഡുരംഗമാഹാത്മ്യം രചിച്ചത്‌.

* കൃഷ്ണദേവരായര്‍ രചിച്ച ആമുക്തമാല്യദ എന്ന കാവ്യം രാജധര്‍മത്തെയും ഭരണത്രന്ത്രത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്നു.

* തെലുങ്ക് സാഹിത്യത്തിന്റെ സുവര്‍ണകാലം എന്നറിയപ്പെടുന്നത്‌ കൃഷ്ണദേവരായരുടെ കാലഘട്ടമാണ്‌.

* വിജയനഗരം റോമിനെക്കാള്‍ മഹത്തരമാണെന്നും കൃഷ്ണദേവരായര്‍ കുറ്റമറ്റ ഭരണാധികാരിയാണെന്നും രേഖപ്പെടുത്തിയ പോര്‍ച്ചുഗീസ്‌ സഞ്ചാരിയാണ്‌
ഡൊമിങോ പയസ്‌.

* കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗള്‍ ചക്രവര്‍ത്തി ബാബറാണ്‌.
* 1529-ല്‍ കൃഷ്ണദേവരായര്‍ മരണമടഞ്ഞപ്പോള്‍ സഹോദരന്‍ അച്യുതരായര്‍ ഭരണാധികാരിയായി.

* കുടുംബ വഴക്കുകള്‍ കാരണം തുളുവ വംശത്തിന്‌ തളര്‍ച്ച സംഭവിച്ചു.

* കൃഷ്ണദേവരായരുടെ മകളുടെ ഭര്‍ത്താവ്‌ ആയിരുന്ന രാമരായര്‍ അച്യുതരായര്‍ക്കെതിരെ പല ഗുഡാലോചനകളും നടത്തി. ഇത്‌ ഡെക്കാണ്‍ സുല്‍ത്താനേറ്റുകള്‍ക്ക്‌ വിജയ നഗരത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം നല്‍കി.

* ബീജാപ്പൂർ സൈനികരുടെ സഹായത്തോടെ രാമരായ, അച്യുതരായരെ തടവിലാക്കി, സദാശിവയുടെ പേരില്‍ ഭരണം നടത്താന്‍ ശ്രമിച്ചു. തര്‍ക്കം പരിഹരിക്കാനെത്തിയത്‌ ബീജാപ്പൂർ സുല്‍ത്താനാണ്‌. അച്യുതരായര്‍ക്ക്‌ രാജപദവിയും സദാശിവയ്ക്ക്‌ സ്വന്തം പ്രവിശ്യകളില്‍ സ്വയം
ഭരണവും എന്ന്‌ തീരുമാനിക്കപ്പെട്ടു.

* 1542-ല്‍ അച്യുതരായര്‍ മരിക്കുംവരെ ഈ അവസ്ഥ തുടര്‍ന്നു.
* അച്യുത രായരുടെ മരണശേഷം പ്രായപൂര്‍ത്തിയാകാത്ത പുത്രന്‍ ചിന്ന വെങ്കിട (വെങ്കിട ഒന്നാമന്‍) രാജാവായി. അമ്മാവനായ സലകം തിമ്മ റീജന്റുമായി.

* ബീജപ്പൂര്‍ സുല്‍ത്താന്റെ ആക്രമണത്തില്‍ വെങ്കിട ഒന്നാമനും മറ്റു രാജകുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.

* സലകം തിമ്മയെ രാജാവായി അംഗീകരിച്ച ജനങ്ങള്‍ ബീജാപ്പൂർ സുല്‍ത്താനെ തുരത്തിയോടിച്ചു. ദുര്‍ഭരണം നടത്തിയ സലകം തിമ്മയെ വധിച്ച്‌ രാമരായര്‍ സദാശിവയെ രാജാവായി വാഴിച്ചു. എന്നാല്‍, യഥാര്‍ഥ
അധികാരം രാമരായരുടെ കൈകളിലായിരുന്നു.

* സദാശിവയുടെ പേരില്‍ ഭരണം നടത്തിയിരുന്ന രാമരായര്‍ സ്വേച്ഛാധിപതിയും കൂടില ബുദ്ധിയുമായിരുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഡെക്കാണ്‍ സുല്‍ത്താനേറ്റുകളെ പരസ്പരം തമ്മിലടിപ്പിക്കാന്‍
രാമരായര്‍ ശ്രമിച്ചു. ഒരളവോളം അതില്‍ വിജയിച്ചെങ്കിലും ഒടുവില്‍ ഡെക്കാണ്‍ സുല്‍ത്താനേറ്റുകള്‍ പരസ്പരമുള്ള ഭിന്നതകള്‍ ഒതുക്കി, ഏകോപിച്ച്‌ വിജയനഗരത്തിനെതിരെ ആക്രമണം നടത്തി.

* തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര സൈന്യം പരാജയപ്പെടുകയും രാമരായര്‍ വധിക്കപ്പെടുകയുംചെയ്തു (1565).

* കൃഷ്ണാനദിയുടെ തെക്കേക്കരയില്‍ രാക്ഷസ-തങ്കടി ഗ്രാമങ്ങള്‍ക്കിടയിലുള്ള സ്ഥലത്തൂവച്ചാണ്‌ യുദ്ധം നടന്നത്‌. തലസ്ഥാനനഗരം
കൊള്ളയടിച്ച ശ്രതുസൈന്യം അതിമനോഹരമായ ആ നഗരത്തെ പാടേ തകര്‍ത്തു.

💎അരവിഡു വംശം
* തളിക്കോട്ടയിലെ പരാജയത്തെക്കുറിച്ചറിഞ്ഞ രാമരായരുടെ സഹോദരന്‍ അരവിഡു തിരുമല, നാമമാത്ര രാജാവ്‌ സദാശിവയെയും മറ്റു രാജകുടുംബാംഗങ്ങളെയും കൂട്ടി എടുക്കാവുന്നത്ര ധനവുമായി പെനുഗുണ്ടയിലേക്ക്‌ ഓടി രക്ഷപ്പെട്ടു. പിന്നീട്‌ ആറു വര്‍ഷത്തോളം രാജ്യത്ത്‌ അരാജകത്വം നടമാടി. മധുര, തഞ്ചാവുര്‍, ജിഞ്ചി എന്നീവിടങ്ങളിലെ നായകര്‍ സ്വതന്ത്രഭരണം നടത്താന്‍ തുടങ്ങി.

* രാമരായരുടെ പുത്രന്‍ ആദില്‍ഷായുടെ സഹായത്തോടെ ഇളയച്ഛനെതിരെ വിഫലമായ നീക്കങ്ങള്‍നടത്തി. 1570-ല്‍ തിരുമല സ്വയം രാജാവായിപ്രഖ്യാപിച്ചതോടെ അരവിഡു വംശജരുടെ ഭരണം ആരംഭി
ച്ചു. സദാശിവയ്ക്ക്‌ എന്തുപറ്റിയെന്ന്‌ വ്യക്തമല്ല.

* തിരുമലയുടെ നിര്യാണശേഷം മൂത്തപുത്രന്‍ ശ്രീരംഗയും അതിനുശേഷം ഇളയപുത്രന്‍ വെങ്കട ഒന്നാമനും ഭരണം നടത്തി.

* അരവിഡു വംശത്തിലെ എട്ടുപേര്‍ രാജസിംഹാസനത്തിലിരുന്നു.

* ഇരുപത്തിയെട്ടുവര്‍ഷം ഭരിച്ച ആറാമത്തെ രാജാവ്‌ വെങ്കട രണ്ടാമന്‍ കാര്യശേഷിയുള്ള ഭരണാധികാരിയാണ്‌ എന്ന്‌ പറയപ്പെടുന്നു. പിന്നീട്‌ വന്ന ശ്രീരംഗ ദുര്‍ബലനായിരുന്നു. 1674-ല്‍ ഇദ്ദേഹം മരിച്ചതോടെ വിജയനഗര സാമ്രാജ്യം പൂര്‍ണമായും അസ്തമിച്ചു.

👉ബാഹ്മനി സുല്‍ത്തേനേറ്റ്‌
* ഡെക്കാണ്‍ പ്രദേശം ഭരിച്ച ഒരു മുസ്ലിം സാമ്രാജ്യമായിരുന്നു ബാഹ്മനി സുല്‍ത്താനേറ്റ്‌,

* 1347-ല്‍ ആണ്‌ ബാഫ്മനി സുല്‍ത്തേനേറ്റ്‌ സ്ഥാപിത
മായത്‌. 1425വരെ ഗുല്‍ബര്‍ഗയും അതിനുശേഷം ബിദാറുമായിരുന്നു തലസ്ഥാനം.

* ഡല്‍ഹി സുല്‍ത്താനേറ്റില്‍ മുഹമ്മദ്‌ ബിന്‍ തുഗ്ലക്‌ ഭരണം നടത്തവെയാണ്‌ ബാഹ്മനി സുല്‍ത്തേനേറ്റ്‌ സ്ഥാപിതമായത്‌.

* അലാവുദ്ദീന്‍ ബാഹ്മന്‍ ഷാ ആണ്‌ ബാഹ്മനി സുല്‍ത്തേനേറ്റിന്റെ സ്ഥാപകന്‍.
* 1358ല്‍ അലാവുദ്ദീന്‍ ബാഹ്മന്‍ ഷാ അന്തരിച്ചപ്പോള്‍ മൂത്തപുത്രന്‍ മുഹമ്മദ്‌ ഷാ പിന്‍ഗാമിയായി.

* ഗുല്‍ബര്‍ഗയിലെ വലിയ പള്ളി പണികഴിപ്പിച്ചത്‌ മുഹമ്മദ്‌ ഷാ ആണ്‌.

* 1377-നും 1397-നും മധ്യേ ആറു സുല്‍ത്താന്‍മാര്‍ ബാഹ്മനി സാമ്രാജ്യം ഭരിച്ചു. 

* ഖാന്‍ദേശ്‌, ഗുജറാത്ത്‌, മാള്‍വ എന്നീ സ്വത്രന്ത രാജ്യങ്ങള്‍ രൂപം കൊണ്ടത്‌ ഈ കാലഘട്ടത്തിലാണ്‌.

* ബാഹ്മനിസ്രമാജ്യത്തിലെ പ്രശസ്ത സുല്‍ത്താനായിരുന്ന ഫിറുസ്‌ ഷാ, മുഹമ്മദ്‌ ഷാ ഒന്നാമന്റെ സഹോദരനായിരുന്നു.

* ഭീമാ നദിക്കരയില്‍ ഫിറൂസാബാദ്‌ നഗരം പണികഴിപ്പിച്ച ഇദ്ദേഹം ഭരണസംവിധാനം ക്രമപ്പെടുത്തി.

* 1422 മൂതല്‍ 1435വരെ അഹമ്മദ്‌ ഷാ ഭരണം നടത്തി.

* വിജയനഗര സാമ്രാജ്യവുമായുള്ള യുദ്ധങ്ങള്‍ കൊടുമ്പിരി കൊണ്ടത്‌ ഇക്കാലത്താണ്‌.

* 1436 മുതല്‍ 1458 വരെ അലാവുദ്ദീന്‍ അഹമ്മദ്‌ ഷാ രണ്ടാമന്‍ ഭരണം നടത്തി.

* 1463 മുതല്‍ 1482 വരെ ഭരണം നടത്തിയ മുഹമ്മദ്‌ മുന്നാമന്റെ പ്രഗല്ഭനായ വസീറായിരുന്നു മുഹമ്മദ്‌ ഗവാന്‍. ഗവാനോട് പക തോന്നിയ തെലങ്കാനയിലെ തരഫ് ദാര്‍ മാലിക്‌ ഹസ്സന്‍ ഗുഡാലോചന നടത്തി. മദ്യപാനിയായിരുന്ന സുല്‍ത്താനെ ഗവാനെതിരെ പലതും ധരിപ്പിച്ചതിന്റെ ഫലമായി സുല്‍ത്താന്‍ ഗവാന്‌ വധശിക്ഷ വിധിച്ചു. പിന്നീട്‌ സത്യം വെളിപ്പെട്ടപ്പോള്‍ പശ്ചാത്താപ ഗ്രസ്ഥനായ സുല്‍ത്താന്‍ ഒരു വര്‍ഷത്തിനകം മരണമടയുകയും ചെയ്തു.

* 1482 മുതല്‍ 1518 വരെ ഭരണം നടത്തിയ മഹമൂദ്‌ ഷാ സുല്‍ത്താന്‍പദം ഏറ്റെടുത്തത്‌ പ്രന്തണ്ടാം വയസ്സിലാണ്‌. മുപ്പത്തിയാറ്‌ വര്‍ഷം ഭരിച്ചെങ്കിലും യഥാര്‍ഥത്തില്‍ അധികാരം കൈകര്യം ചെയ്യുന്നതിനുള്ള കാര്യപ്രാപ്തി ഇദ്ദേഹത്തിനുണ്ടായിരുന്നില്ല.

* മഹ്മൂദിന്റെ പിന്‍ഗാമികള്‍ കാര്യപ്രാപ്തിയുള്ളവരായിരുന്നില്ല. വിജയനഗര സാമ്രാജ്യവുമായിട്ടുള്ള നിലയ്ക്കാത്ത യുദ്ധങ്ങളും ബാഹ്മനിയെ തളര്‍ത്തി. തുടര്‍ന്ന്‌ ബാഫ്മനി സാമ്രാജ്യം ശിഥിലീകരിക്കപ്പെട്ടു. അതിന്റെ ഫലമായി രൂപംകൊണ്ട അഹമ്മദ്‌നഗര്‍, ബേരാര്‍, ബിദാര്‍, ബീജാപ്പൂർ, ഗോല്‍ക്കൊണ്ട എന്നീ അഞ്ചുരാജ്യങ്ങള്‍ ഒരുമിച്ച്‌ ഡെക്കാണ്‍ സുല്‍ത്താനേറ്റുകള്‍ എന്നറിയപ്പെട്ടു. ഇവ പലപ്പോഴും സംഘം ചേര്‍ന്നും അല്ലാതെയും പരസ്പരവും വിജയനഗരവുമായി യുദ്ധങ്ങള്‍ നടത്തി.
<മധ്യകാല ഇന്ത്യ അടുത്തപേജിൽ തുടരുന്നു..> <400 ചോദ്യോത്തരങ്ങൾക്ക് ഇവിടെ ക്ലിക്കുക >

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here