മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും. (അദ്ധ്യായം - 02)
👉ഡെക്കാണ്‍ സുൽത്താനേറ്റുകൾ* കൃഷ്ണാനദിക്കും വിന്ധ്യാപര്‍വതത്തിനും ഇടയിലുള്ള ഡെക്കാണ്‍ പ്രദേശത്ത് ഭരണം നടത്തിയിരുന്ന അഞ്ചു മുസ്ലിം രാജവംശങ്ങളാണ് ഡെക്കാണ്‍ സുല്‍ത്താനേറ്റുകള്‍ എന്നറിയപ്പെടുന്നത്.
* ബാഹ്മനി സുല്‍ത്താനേറ്റിന്റെ ശിഥിലീകരണഫലമായിട്ടാണ്
ഇവ രൂപംകൊണ്ടത്.
* 1490-ല്‍ ആണ് അഹമ്മദ് നഗര്‍, ബീജാപ്പൂർ , ബേരാര്‍ എന്നിവ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഗോല്‍ക്കോണ്ട 1518-ലും ബിദാര്‍ 1528-ലും സ്വതന്ത്രമായി. തമ്മില്‍ ശ്രതുത പുലര്‍ത്തിയെങ്കിലും 1565-ലെ തളിക്കോട്ട യുദ്ധത്തില്‍ ഇവ വിജയനഗരത്തിനെതിരെ സംഘടിച്ച് യുദ്ധം ചെയ്തു.
📌ഡെക്കാണ്‍ സുല്‍ത്തേനേറ്റും - കാലഘട്ടവും
* ബേരാര്‍ - 1490-1596
* അഹമ്മദ് നഗര്‍ - 1490-1636
* ബീജാപ്പൂർ - 1490-1686
* ഗോല്‍ക്കൊണ്ട - 1518-1686
* ബിദാര്‍ - 1528-1619
📌ഡെക്കാണ്‍ സുല്‍ത്തേനേറ്റും - രാജവംശങ്ങളും
* ബേരാര്‍ - ഇമാദ്ഷാഹി
* അഹമ്മദ് നഗര്‍ - നിസാംഷാഹി
* ബീജാപ്പൂർ - ആദില്‍ഷാഹി
* ഗോല്‍ക്കൊണ്ട - കുത്ബ്ഷാഹി
* ബിദാര്‍ - ബരിദ് ഷാഹി
💎ബേരാര്‍ (1490-1596)
* ഫത്തേയുള്ള ആണ് ബേരാറിന്റെ സ്ഥാപകന്‍. ഇമാദ് ഉല്‍-മുല്‍ക്ക് എന്ന സ്ഥാനപ്പേരാണ് ഫത്തേയുള്ള സ്വീകരിച്ചത്. ഈ രാജവംശത്തിന് ഇമാദ് ഷാഹി എന്ന പേരു ലഭിച്ചു. നാലു തലമുറകളോളം നിലനിന്നശേഷം ബേരാര്‍ 1596-ല്‍ അഹമ്മദ് നഗര്‍ സുല്‍ത്താനേറ്റിന്റെ ഭാഗമായി.
💎അഹമ്മദ് നഗര്‍ (1490-1639
* ജുനാറിലെ ഗവര്‍ണറായിരുന്ന മാലിക് അഹമ്മദ് നിസാം ഷാ ആണ് അഹമ്മദ് നഗറില്‍ നിസാം ഷാഹിവംശം സ്ഥാപിച്ചത് (1490).
* ഡെക്കാണിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഗുജറാത്തിനും ബീജാപ്പുരിനും ഇടയിലായിരുന്നു ഈ വംശത്തിന്റെ അധികാര പ്രദേശം.
* 1494-ല്‍ ആണ് തലസ്ഥാനമായ അഹമ്മദ് നഗറിന്റെ ശിലാസ്ഥാപനം നടന്നത്.
* 1574 -ല്‍ ബേരാര്‍, അഹമ്മദ് നഗറിന്റെ ഭാഗമായി.
* അഹമ്മദ് നഗറില്‍ റീജന്റായി ഭരണം നടത്തുകയും മുരാദിന്റെ നേതൃത്വത്തിലുള്ള മുഗള്‍ സേനയെ പരാജയപ്പെടുത്തുകയും ചെയ്ത വനിതയാണ് ചാന്ദ് ബീബി.
* ചാന്ദ് ബീബിഅന്തരിച്ചതിനുശേഷം 1600-ല്‍ മുഗളർ അഹമ്മദ് നഗര്‍ കീഴടക്കി. എന്നാല്‍, മാലിക് ആംബറിന്റെ നേതൃത്വത്തില്‍ മുഗള്‍ സേനയെ പ്രതിരോധിക്കുകയും പുതിയ തലസ്ഥാനം സ്ഥാപിക്കു
കയും ചെയ്തു.
* മാലിക് ആംബര്‍ അഹമ്മദ് നഗറിന്റെ പ്രധാനമന്ത്രിയായി.
* 1636-ല്‍ ഡെക്കാണില്‍ മുഗള്‍ വൈസ്രോയിയായിരൂന്ന ഓറംഗസീബ് അഹമ്മദ് നഗറിനെ മുഗള്‍ സാമ്രാജ്യത്തോട് ചേര്‍ത്തു.
💎ബീജാപ്പൂർ (1490-1686)
* യൂസഫ് ആദില്‍ ഖാന്‍ ആണ് ബീജപ്പൂര്‍ സുല്‍ത്താനേറ്റ് സ്ഥാപിച്ചത്. രാജവംശത്തിന്റെ പേര്‍ ആദില്‍ഷാഹി.
* യൂസഫ് ആദില്‍ ഖാന്‍ മുന്‍ ബാഹ്മനി പ്രധാനമന്ത്രി മഹ്മൂദ് ഗവാന്റെ അടിമയായിരുന്നെന്നും സ്വന്തം കഴിവും ഗവാന്റെ പിന്തുണയുംകൊണ്ട് പദോന്നതിനേടി ബീജാപ്പുരിന്റെ ഗവര്‍ണറായതാണെന്നും പറയപ്പെടുന്നു.
ബീജാപ്പൂർ ആയിരുന്നു ആദില്‍ ഷാഹിവംശത്തിന്റെ തലസ്ഥാനം.
* ബീജാപ്പുര്‍ സുല്‍ത്താനില്‍ നിന്നാണ് പോര്‍ച്ചുഗീസുകാര്‍ 1510-ല്‍ ഗോവ പിടിച്ചടക്കിയത്.
* തളിക്കോട്ട യുദ്ധത്തില്‍ വിജയനഗരത്തെ പരാജയപ്പെടുത്തിയതിനുശേഷം റെയ്ച്ചൂര്‍ തുരുത്ത് നിയന്ത്രിച്ചത് ബീജാപ്പുരായിരുന്നു.
* ബീജാപ്പൂരിലെ നാലാമത്തെ സുല്‍ത്താന്‍ അലി ആദില്‍ ഷാ വിവാഹം കഴിച്ചത് അഹമ്മദ് നഗര്‍ സുല്‍ത്താന്‍ ഹുസൈന്‍ നിസാം ഷായുടെ പൂത്രി
ചാന്ദ് ബീബിയെ ആണ്.
* പതിനേഴാം നുറ്റാണ്ടില്‍ ശിവജിയുടെ നേതൃത്വത്തില്‍ മറാത്തര്‍ ബീജാപ്പുരിന്റെ പലഭാഗങ്ങളും കീഴടക്കി മറാഠ സാമ്രാജ്യത്തോട് ചേര്‍ത്തു.
* 1686-ല്‍ ഓറംഗസീബ് ബീജാപ്പുരിനെ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.
* സിക്കന്ദര്‍ ആദില്‍ ഷാ ആണ് അവസാനത്തെ ബീജാപ്പൂര്‍ സുല്‍ത്താന്‍ (1672-1686)
* കല, സാഹിത്യം, വാസ്തുശില്‍പം, സംഗീതം തുടങ്ങിയവയ്ക്ക് മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ബീജാപ്പൂർ ഭരണാധികാരികള്‍ക്ക് കഴിഞ്ഞു.
* ബീജാപ്പൂർ സുല്‍ത്താനായിരുന്ന മുഹമ്മദ് ആദില്‍ഷായുടെ ശവകുടീരമാണ് ഗോല്‍ ഗുംബാസ് എന്ന ഗംഭീര നിര്‍മിതി. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം ഗോല്‍ ഗുംബാസിന്റെതാണ്.
💎ഗോല്‍ക്കൊണ്ട (1518-1686)
* ഗോദാവരി-കൃഷ്ണ നദികള്‍ക്കിടയിലൂള്ള ഫലഭൂയിഷ്ടമായ പ്രദേശമായിരുന്നു ഗോല്‍ക്കൊണ്ട.
* കുതുബ് ഷാഹി വംശമാണ് ഗോല്‍ക്കൊണ്ടയില്‍ ഭരണം നടത്തിയിരുന്നത്. കുലി കുതുബ് ഷാ ആണ് വംശം സ്ഥാപിച്ചത്.
* പില്‍ക്കാലത്ത് തലസ്ഥാനം ഗോല്‍ക്കൊണ്ടയില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള ഭാഗ്യനഗറിലേക്ക് (ഹൈദരാബാദ്) മാറ്റുകയുണ്ടായി.
* ഹൈദരാബാദില്‍ ചാര്‍മിനാര്‍ നിര്‍മിച്ചത് കുലികുത്ബ് ഷാ ആണ്. 1591-ല്‍ ആണ് നിര്‍മാണം പൂര്‍ത്തിയായത്.
* മുഹമ്മദ് കുത്ബ് ഷായുടെ കാലത്ത് 1617-ല്‍ ചാര്‍മിനാറിന് തെക്കായി നിര്‍മാണം ആരംഭിച്ച മെക്കാ മസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയായത് 1693-ല്‍ ആണ്.
* അബുള്‍ ഹസ്സന്‍ കുതുബ് ഷായുടെ കാലത്ത് 1686-ല്‍ ഓറംഗസീബ് ഗോല്‍ക്കൊണ്ട കീഴടക്കി മുഗള്‍ സാമ്രാജൃത്തിന്റെ ഭാഗമാക്കി.
💎ബിദാര്‍ (1528-1619)
* ബാഹ്മനി സാമ്രാജ്യത്തിന്റെ വളരെ ചെറിയൊരു ഭാഗമായിരുന്ന ബീദാര്‍ ഡെക്കാണ്‍ സുല്‍ത്താനേറ്റുകളില്‍ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞതായിരുന്നു.
* ബരിദ് ഷാഹി വംശമാണ് ബിദാറില്‍ ഭരണം നടത്തിയിരുന്നത്.
* അമീര്‍ ബരിദ് ഈ വംശത്തിലെ ആദ്യത്തെ സ്വതന്ത്ര ഭരണാധികാരി. അദ്ദേഹത്തിന്റെ മുന്‍ഗാമി കാസിം ബരിദിന്റെ കാലത്താണ് സുല്‍ത്താനേറ്റിന് തുടക്കമിട്ടതെന്നും ചരിത പരാമര്‍ശമുണ്ട്.
* 1619-ല്‍ ബിദാര്‍, അഹമ്മദ് നഗറിനോട് ചേര്‍ക്കപ്പെട്ടു.
* അമീര്‍ ബരീദ് ഷാ മൂന്നാമനാണ് അവസാനത്തെ ഭരണാധികാരി.
👉മറാത്ത സാമ്രാജ്യം
* ഛത്രപതി ശിവജിയാണ് മറാഠ സാമ്രാജ്യം സ്ഥാപിച്ചത്. സാമാജ്യത്തിന്റെ ഉന്നതിയില്‍ മറാഠ സാമ്രാജ്യം ദക്ഷിണേന്ത്യയുടെ മൂന്നിലൊന്ന് വ്യാപിച്ചിരുന്നു.
* 1674 മുതല്‍ 1818 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്.
* 1674 മുതല്‍ 1680 വരെ റായ് ഗഡ് ആയിരുന്നു തലസ്ഥാനം.
* മുഗളരുമായുള്ള നിരന്തര സംഘര്‍ഷത്തിലൂടെ ഉയര്‍ന്നുവന്ന ഒരു പ്രാദേശിക വിഭാഗമാണ് മറാഠകള്‍.
* ദേശ് മുഖ് എന്ന യുദ്ധവീരന്‍മാരുടെ കുടുംബങ്ങളുടെ സഹായത്തോടെ മറാഠ നേതാവ് ശിവജി സുസ്ഥിരമായ ഒരു സാമ്രാജ്യം സ്ഥാപിച്ചു.
* ശിവജിയുടെ മരണത്തിനുശേഷം മറാഠ സാമ്രാത്തിന്റെ അധികാരം ചിത്പാവന്‍ ബ്രാഹ്മണരുടെ ഒരുകുടുംബത്തിന് വന്നുചേര്‍ന്നു. ശിവജിയുടെ പിന്‍ഗാമികളായി പൂന ആസ്ഥാനമായി ഇവര്‍ ഭരണം നടത്തി.
* പേഷ്വകള്‍ക്ക് കീഴില്‍ മറാഠകള്‍ ശക്തമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു.
* മുഗളരുടെ അധീനതയിലായിരുന്ന പല കോട്ടകളും ഇവര്‍ പിടിച്ചെടുത്തു.
* 1720-നും 1761-നും മധ്യേ മറാഠ സാമ്രാജ്യം വന്‍തോതില്‍ വികാസം പ്രാപിച്ചു.
* മുഗളരുടെ മേഖലയിലെ ആധിപത്യം ക്രമേണ ഇവര്‍ അവസാനിപ്പിച്ചു. 1720-ല്‍ മാള്‍വയും ഗുജറാത്തും ഇവര്‍ മുഗളരില്‍നിന്ന്‌പിടിച്ചെടുത്തു.
* 1730-ഓടെ ഡെക്കാണ്‍ മേഖലയിലെ പരമാധികാരിയായി മറാഠ രാജാവ് അറിയപ്പെട്ടു. ചൌത്, സര്‍ദേശ് മുഖി നികുതികള്‍ പിരിക്കാനുള്ള അവകാശവും മറാഠികള്‍ക്ക് വന്നുചേര്‍ന്നു.
* മറാഠകളുടെ സാമ്രാജ്യമോഹങ്ങള്‍ 1761-ലെ മൂന്നാം പാനിപ്പട്ടുയുദ്ധത്തില്‍ അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാന്‍ സേന സദാശിവ റാവുവിന്റെ നേതൃത്വത്തിലുള്ള മറാഠകളെ തോൽപ്പിച്ചതോടെ അവസാനിച്ചു.
📌ശിവജി
* 1627 ഏപ്രില്‍ 27-ന് മഹാരാഷ്ട്രയിലെ ശിവനേരി കോട്ടയില്‍ ഷാഹാജി ഭോണ്‍സ്ലെയുടെയും ജീജാബായിയുടെയും മകനായി ശിവജി ജനിച്ചു.
* ഡെക്കാണ്‍ സുല്‍ത്താനേറ്റുകള്‍ക്കുകീഴില്‍ സേവനമനുഷ്ഠിച്ചിരുന്ന ഒരു സേനാത്തലവനായിരുന്നു ഷാഹാജിഭോണ്‍സ്ലെ.
* തികഞ്ഞ ഈശ്വരഭക്തയായിരുന്ന മാതാവിന്റെ സ്വാധീനത്താല്‍ ശിവജി ചെറുപ്പത്തില്‍ പുരാണേതിഹാസങ്ങള്‍ പഠിക്കാനിടയായി. ജീവിതകാലം മുഴുവനും അത് അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി.
* തുക്കാഭായിയെ രണ്ടാം വിവാഹം ചെയ്ത ഷാഹാജി ആദില്‍ഷാഹി സുല്‍ത്താനേറ്റിന്റെ സൈനിക ദൌത്യത്തിന്റെ ഭാഗമായി കര്‍ണാടകത്തിലേക്ക് പോയി.
* ജീജാബായിയെയും ശിവജിയെയും സംരക്ഷിക്കുന്ന തിന് ദാദാജി കൊണ്ടദേവിനെ ഷാഹാജി ചുമതലപ്പെടുത്തിയിരുന്നു. ശിവജിക്ക് ആയുധാഭ്യാസത്തില്‍ പരിശീലനം നല്‍കിയത് ദാദാജി കൊണ്ടദേവ് ആണ്.
* 1659-ല്‍ ശിവജി വധിച്ച ബീജാപ്പൂർ പടനായകനാണ് അഫ്സല്‍ ഖാന്‍.
* 1659 നവംബര്‍ പത്തിന് നടന്ന പ്രതാപ് ഗഡ് യുദ്ധത്തില്‍ ശിവജിയുടെ നേതൃത്വത്തില്‍ മറാത്തസേന ബീജാപ്പൂർ സൈനൃത്തെ തോല്‍പിച്ചു.
* അബിസീനിയക്കാരനായ രുസ്തം സമാന്റെ നേതൃത്വത്തിലുള്ള ബീജാപ്പൂർ സേനയെ 1659 ഡിസംബര്‍ 28-ന് കോല്‍ഹാപ്പൂര്‍ യുദ്ധത്തില്‍ മറാഠകള്‍
തകര്‍ത്തു. ഇത് മുഗള്‍ ചക്രവര്‍ത്തി ഓറംഗസീബിനെ ഞെട്ടിച്ചു.
* 1657 വരെയും ശിവജി മുഗളരുമായിനല്ല ബന്ധത്തിലായിരുന്നു. 1657 മാര്‍ച്ചില്‍ ശിവജിയുടെ ഉദ്യോഗസ്ഥര്‍ അഹമ്മദ് നഗറിനുസമീപമുള്ള പ്രദേശത്ത് പടയോട്ടംനടത്തി. ആ സമയത്ത് ഡെക്കാണ്‍ ഗവര്‍ണറായിരുന്ന
ഓറംഗസീബ് നസീറി ഖാന്റെ നേതൃത്വത്തില്‍ സേനയെ അയച്ച് അഹമ്മദ് നഗറില്‍വച്ച് ശിവജിയുടെ പടയെ തോല്‍പിച്ചു. ഈ ഘട്ടത്തില്‍ ഓറംഗസീബിന് തന്റെ സഹോദരന്‍മാരുമായി പിന്തുടര്‍ച്ചാവകാശം
സംബന്ധിച്ച് ഏറ്റുമുട്ടലുകള്‍ നടത്തേണ്ടിവന്നതിനാല്‍ ശിവജിക്കെതിരെയുള്ള എതിര്‍നീക്കങ്ങളില്‍ തടസ്സുമുണ്ടായി.
* 1660-ല്‍ ഓറംഗസീബ് ശെയ്ഷ്ടാഖാന്റെ നേതൃത്വത്തിലുള്ള ഒരു സൈന്യത്തെ ശിവജിയ്ക്കെതിരെഅയച്ചു. ബീജാപ്പൂർ സേനയുമായിച്ചേര്‍ന്ന ഈ വന്‍സൈസന്യം മറാഠ പ്രദേശങ്ങളിലേക്ക് കടന്നുകയറുകയും പൂന കയ്യടക്കുകയും ചെയ്തു.
* 1663-ല്‍ ശിവജി അപ്രതീക്ഷിതമായി പൂനയില്‍ ആക്രമണം നടത്തി. ശെയ്ഷ്ടാഖാന്‍ തോറ്റോടേണ്ടിവന്നു. ഇതില്‍ പ്രകോപിതനായ ഓറംഗസീബ്, ശെയ്ഷ്ടാഖാനെ ബംഗാളിലേക്ക് സ്ഥലംമാറ്റി.
* മുഗളരുടെ പ്രധാന വ്യാപാര ക്രേന്ദ്രമായ സുറത്ത് 1664-ല്‍ ശിവജി ആക്രമിച്ചു.
* ശെയ്ഷ്ടാഖാനെയും സുറത്തിനെയും ആക്രമിച്ച ശിവജിയുടെ നടപടിയില്‍ കോപാകുലനായ ഔറംഗസീബ്, ശിവജിയെ തോല്‍പിക്കുന്നതിന് മിര്‍സ
രാജാ ജയ്സിങ് ഒന്നാമന്റെ നേതൃത്വത്തില്‍ മുഗള്‍ സേനയെ അയച്ചു. മറാഠകളുടെ കോട്ടകള്‍ പലതും മുഗളർ പിടിച്ചെടുത്തു. കൂടുതള്‍ കോട്ടകളുടെ നഷ്ടവും ആള്‍നാശവും ഒഴിവാക്കുന്നതിന് ശിവജി
ഉടമ്പടിക്ക് തയ്യാറായി.
* 1665 ജൂണ്‍ പതിനൊന്നിന് ശിവജിയും ജയ്സിങും തമ്മില്‍ പുരന്ധര്‍ ഉടമ്പടി
ഒപ്പുവച്ചു. തന്റെ 23 കോട്ടകള്‍ മുഗളര്‍ക്കുനല്‍കാമെന്ന് ശിവജി സമ്മതിച്ചു. ശിവജിയുടെ മകന്‍ സാംബാജി മുഗളരുടെ കീഴില്‍ സേവനം ചെയ്യാമെന്നും ശിവജി സമ്മതിച്ചു.
* 1666 -ല്‍ ശിവജി ഒന്‍പതുവയസ്സുകാരനായ മകന്‍ സാംബാജിയ്ക്കൊപ്പം ആഗ്രയിലെ മുഗള്‍ രാജസദസ്റ്റി്ലെത്തി ഔറംഗസീബിനെ കണ്ടു. മന്‍സബ്ദാരന്‍മാരുടെ പിറകില്‍ സ്ഥാനം നല്‍കിയതില്‍ കുപിതനായി രാജസദസ്സുവിട്ട ശിവജിയെ ഓറംഗസീബ് ആഗ്രയിലെ കൊത്തുവാളിന്റെ നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലാക്കി. എന്നാല്‍, അവിടെനിന്ന് തന്ത്രപൂര്‍വം ശിവജിയും സാംബാജിയും രക്ഷപ്പെട്ടു.
* മുഗള്‍ സര്‍ദാറായിരുന്ന ജസ്വന്ത് സിങിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായിശിവജിയും മുഗളരും തമ്മില്‍ സമാധാനത്തിന് ധാരണയായി.
* 1668-നും 1670-നും ഇടയിലെ സമാധാന കാലഘട്ടത്തില്‍ ഓറംസീബ്
ശിവജിക്ക് രാജാ എന്ന സ്ഥാനപ്പേര് നല്‍കുകയും സാംബാജിക്ക് 5000 കുതിരകളോടുകുൂടിയ മന്‍സബ്ദാര്‍ പദവി അനുവദിക്കുകയും ചെയ്തു. അക്കാ
ലത്ത് ഡെക്കാണിലെ മുഗള്‍ വൈസ്രോയിയായിരുന്ന മുവാസം രാജകുമാരന്റെ കീഴില്‍ സേവനം അനുഷ്ഠിക്കുന്നതിനായി സാംബാജിയെയും പ്രതാപ്റാവു ഗുജാറിനെയും അയയ്ക്കുകയുണ്ടായി. ക്ഷയിച്ചു കൊണ്ടിരിക്കുകയായിരുന്ന ആദില്‍ഷാഹി വംശത്തെ
ആക്രമിക്കുന്നതിനും ഓറംഗസീബ് ശിവജിയെ അനുവദിച്ചു. ദുര്‍ബലനായ സുല്‍ത്താന്‍ ആദില്‍ഷാ രണ്ടാമന്‍ ശിവജിക്ക് ചൗതും സര്‍ദേശ്മുഖിയും പിരിക്കാനുള്ള അവകാശം നല്‍കി.
* 1670 അവസാനത്തോടെ ശിവജി മുഗളര്‍ക്കെതിരെ വലിയൊരാക്രമണം നടത്തുന്നതുവരെ സമാധാനാന്തരീക്ഷം നീണ്ടുനിന്നു. നാലുമാസംകൊണ്ട് മൂഗളര്‍ അധിനപ്പെടുത്തിയ പ്രദേശങ്ങള്‍ മറാഠകള്‍ വീണ്ടെടുത്തു. തനിക്ക് യുദ്ധസാമ്രഗികള്‍ നല്‍കാന്‍ വിസമ്മതിച്ച ഇംഗ്ലിഷുകാര്‍ക്കെതിരെ ആക്രമണം നടത്തുന്നതിന് 1670-ല്‍ ശിവജി ബോംബെയിലേക്ക്
സേനയെ അയയ്ക്കുകയുണ്ടായി.
* 1674 ജൂണ്‍ ആറിന് ശിവജി റായ് ഗഡില്‍ ഛത്രപതിയായികിരീടധാരണം നടത്തി. ഹൈന്ദവധര്‍മോദ്ധാരക് എന്ന സ്ഥാനപ്പേരും അദ്ദേഹം സ്വീകരിച്ചു. കീരിടധാരണത്തിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം ജീജാബായി അന്തരിച്ചു.
* 1680-ല്‍ ശിവജി അന്തരിച്ചു.
* മറാഠ ഭരണാധികാരികളില്‍ ഏറ്റവും മഹാനായി വാഴ്ത്തപ്പെടുന്നത് ശിവജിയാണ്. അദ്ദേഹം തന്റെ സദസ്സില്‍ മറാഠ ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു. സഹിഷ്ണുതാപരമായ മതനയവും അദ്ദേഹത്തിന്റെ പ്രത്യേകതയായിവിലയിരുത്തപ്പെടുന്നു.
* ശിവജിയുടെ മ്രന്തിസഭയായിരുന്നു അഷ്ട്രപധാന്‍.
* പേഷ്വാ (പ്രധാനമന്ത്രി), അമാത്യ അഥവാ മജുംദാര്‍ (ധനമന്ത്രി), സചിവ (സ്രെകട്ടറി അഥവാ രാജകീയ ശാസനങ്ങള്‍ തയ്യാറാക്കുന്ന ചുമതലക്കാരന്‍), മന്ത്രി (ആഭ്യന്തര കാര്യങ്ങള്‍), സേനാപതി (പടത്തലവന്‍), സുമന്ത് (വിദേശകാര്യമന്ത്രി), ന്യായാധീശ് (മുഖ്യന്യായാധിപന്‍), പണ്ഡിത റാവു (മതപരമായ കാര്യങ്ങളുടെ മേല്‍നോട്ടക്കാരന്‍) എന്നിവരാണ് അഷ്ടപ്രധാനില്‍ ഉള്‍പ്പെടിരുന്നത്.
* ശിവജിയുടെ ആത്മീയ ഗുരുവായിരുന്നു സമാരഥ് രാംദാസ്.
* ശിവജിയുടെ കുതിരയുടെ പേര് പഞ്ചകല്യാണി. വാളിന്റെ പേര്‍ ഭവാനി.
📌സാംബാജി
* ശിവജിയുടെയും സായിബായിയുടെയും മുത്തപുത്രനായ സാംബാജിയാണ് രണ്ടാമത്തെ ഛത്രപതിയായത്.
📌സാംബാജി
* ശിവജിയുടെയും സായിബായിയുടെയും മുത്തപുത്രനായ സാംബാജിയാണ് രണ്ടാമത്തെ ഛത്രപതിയായത്.
* 1657-ല്‍ ആണ പുരന്ധര്‍ കോട്ടയില്‍ സാംബാജി ജനിച്ചത്. സാംബാജിക്ക് രണ്ടുവയസ്സ് പ്രായമുള്ളപ്പോള്‍ മാതാവ് മരണപ്പെട്ടതിനാല്‍ മുത്തശ്ശിയാണ് സാംബാജിയെ വളര്‍ത്തിയത്.
* ശിവജിയുടെ ഒരു പ്രമുഖ പടത്തലവനായിരുന്ന പിലാജിറാവു ഷിര്‍ക്കെയുടെ മകളെയാണ് സാംബാജി വിവാഹം കഴിച്ചത്.
* ശിവജിയുടെ മരണത്തെത്തുടര്‍ന്ന് രണ്ടാമത്തെ മകനായ രാജാറാം സിംഹാസനസ്ഥനായി. ആ സമയത്ത് സാംബാജിയെ പാഞ്ഞാല കോട്ടയില്‍ തടവിലാക്കിയിരിക്കുകയായിരുന്നു. തടവില്‍നിന്ന് രക്ഷപ്പെട്ട സാംബാജി കോട്ടയുടെ കമാന്‍ഡറെ കൊലപ്പെടുത്തി. തുടര്‍ന്ന് റായ്ഗഡ് കോട്ട നിയന്ത്രണത്തിലാക്കിയ സാംബാജി, രാജാറാമിനെയും അദ്ദേഹത്തിന്റെ ഭാര്യ, മാതാവ് എന്നിവരെയും തടവിലാക്കി.
* മുഗളരുമായുള്ള ഏറ്റുമുട്ടലുകള്‍ കൊണ്ട് സംഘര്‍ഷ ഭരിതമായിരുന്നു സാംബാജിയുടെ ഭരണകാലം (1681-89).
* മുഗളരെയും ജാന്‍ജിറ ദ്വീപീല്‍ കോട്ടകെട്ടി അധിവസിച്ചിരുന്ന ആഫ്രിക്കന്‍ വംശജരായ സിദ്ദികളെയും സാംബാജി ആക്രമിച്ചു. ജാന്‍ജിറ കീഴടക്കാന്‍ കഴിഞ്ഞില്ല.
* 1683-ല്‍ ഗോവയിലെ പോര്‍ച്ചുഗീസ് കോളനി ആക്രമിച്ച സാംബാജി 1684-ല്‍ ബ്രിട്ടിഷുകാരുമായി ഒരു പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവച്ചു.
* 1681-ലും 1686-ലും സാംബാജി, വൊഡയാര്‍ വംശത്തിന്റെ ഭരണത്തിലായിരുന്ന മൈസൂര്‍ ആക്രമിച്ചു.
* 1689-ല്‍ സാംബാജിയെ മുഗള്‍ സേന പിടികൂടുകയും ക്രുരമായ പീഡനങ്ങള്‍ക്കുവിധേയനാക്കിയശേഷം വധിക്കുകയും ചെയ്തു. തന്നെ കുമ്പിടാന്‍ വിസമ്മതിച്ച സാംബാജിയോട് ഇസ്ലാംമതം സ്വീകരിക്കാന്‍ ഔറംഗസീബ് ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ച സാംബാജിയെ രണ്ടാഴ്ചയോളം പീഡനങ്ങള്‍ക്ക് വിധേയനാക്കി കണ്ണുകള്‍ ചുഴ്ന്നെടുക്കുകയും നഖങ്ങള്‍ വലിച്ചുരുകയും ചെയ്തശേഷം തൊലിയുരിച്ച് കൊലപ്പെടുത്തുകയാണുണ്ടായത് എന്നാണ് ചില മറാഠ രേഖകള്‍ പ്രകാ
രമുള്ള വെളിപ്പെടുത്തലുകള്‍.
📌രാജാറാം
* സാംബാജിക്കുശേഷം രാജാറാം ഛത്രപതിയായി.
* 1670-ല്‍ റായ്ഗഡ് കോട്ടയിലാണ് രാജാറാം ജനിച്ചത്.
* 1689 മാര്‍ച്ച് 12-ന് റായ് ഗഡില്‍ രാജാറാം സിംഹസനസ്ഥനായി.
* മുഗള്‍ സേന ആക്രമിച്ചപ്പോള്‍ രാജാറാമിന് തെക്കേ ഇന്ത്യയിലെ ജിന്‍ജിയിലേക്ക് രക്ഷപ്പെടുന്നതിന് കേലടിയിലെ ഭരണാധികാരിയായിരുന്ന ചെന്നമ്മയുടെ സഹായം ലഭിച്ചു. ജിന്‍ജിയില്‍ കുറേക്കാലം കഴിഞ്ഞ
രാജാറാം പിന്നീട് തന്റെ ആസ്ഥാനം സത്താറയിലേക്ക് മാറ്റി.
* 1700-ല്‍ ശ്വാസകോശരോഗത്തെത്തുടര്‍ന്ന് പ്രതാപ് ഗഡ് കോട്ടയില്‍ രാജാറാം അന്തരിച്ചു. രാജാറാമിന്റെ വിധവകളിലൊരാളായ താരാബായി അവരുടെ
ബാലനായ മകന്‍ ശിവജി രണ്ടാമനെ ഛത്രപതിയായി പ്രഖ്യാപിക്കുകയും റീജന്റെന്ന നിലയില്‍ ഭരണമാരംഭിക്കുകയും ചെയ്തു.
* ഔറംഗസീബിന്റെ മരണശേഷം, സാംബാജിയുടെ മകന്‍ സാഹു മോചിതനായി. താരാബായിയും സാഹുവുമായി നടന്ന അധികാരവടംവലിയില്‍ സാഹു വിജയിച്ചതിനെത്തുടര്‍ന്ന് താരാബായി തന്റെ ആസ്ഥാനം കോല്‍ഹാപ്പുരിലേക്ക് മാറ്റുകയും തന്റെ മകനെ ഛത്രപതിയായി അവിടെ അവരോധിക്കുകയും ചെയ്തു.
* എന്നാല്‍, കുറച്ചുകാലത്തിനുശേഷം രാജാറാമിന്റെ മറ്റൊരു വിധവയായ രജസ്ബായി, താരാബായിയെ അധികാര്രഭഷ്ടയാക്കുകയും രാജാറാമിന്റെ മറ്റൊരു പുത്രനെ സാംബാജി രണ്ടാമന്‍ എന്ന പേരില്‍ കോല്‍ഹാപ്പൂര്‍ സിംഹാസനത്തില്‍ അവരോധിക്കുകയും ചെയ്തു.
<മധ്യകാല ഇന്ത്യ അടുത്തപേജിൽ തുടരുന്നു..> <400 ചോദ്യോത്തരങ്ങൾക്ക് ഇവിടെ ക്ലിക്കുക >
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍