മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും. (അദ്ധ്യായം - 03) 

👉പേഷ്വമാര്‍
* മറാത്ത സാമ്രാജ്യത്തിലെ പ്രധാന മന്ത്രിയായിരുന്നു, പേഷ്വ.

* ആദ്യകാലങ്ങളില്‍ ഛത്രപതിയുടെ താഴെ ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയിലായിരുന്നു പേഷ്വ. പിന്നീട്‌ യഥാര്‍ഥ അധികാരം പേഷ്വയുടെ
കൈകളിലാകുകയും ഛത്രപതി നാമമാത്ര ഭരണാധികാരി എന്ന നിലയിലേക്ക്‌ ഒതുങ്ങുകയുംചെയ്തു. പില്‍ക്കാലത്ത്‌ പേഷ്വമാര്‍ ദുര്‍ബലരാകു
കയും അധികാരവിനിയോഗം മറാഠ പ്രഭുക്കന്‍മാരുടെയും ബ്രിട്ടിഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെയും മേല്‍ക്കോയ്മയ്ക്കുകീഴില്‍ കഴിയേണ്ടിവരികയും
ചെയ്തു.

* ശിവജിയും സാംബാജിയും ഛത്രപതിയായിരിക്കേ പേഷ്വമാരായിരുന്നവര്‍ ദേശസ്ത വിഭാഗത്തില്‍പ്പെട്ട ബ്രാഹ്‌മണര്‍ ആയിരുന്നു.

* ആദ്യത്തെ പേഷ്വ ആയിരുന്ന മോറോപാന്ത്‌ പിങ്കലി, അഷ്ടപ്രധാന്റെ തലവനായിരുന്നു. ചിത്പവന്‍ ബ്രാഹ്മണര്‍ പേഷ സ്ഥാനത്ത്‌ നിയമിതരായതോടെ അത്‌ പരമ്പരാഗതമായി മാറുകയുണ്ടായി.

* 1683-ല്‍ മോറോപാന്ത്‌ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ നിലോപാന്ത്‌ പിങ്കലി (രാമചന്ദ്ര നിലകാന്ത്‌ പാന്ത്‌) പേഷ്ഖ ആയി നിയമിക്കപ്പെട്ട. രാജാറാം
ജിന്‍ജി യിലേക്ക്‌ പോകുന്ന അവസരത്തില്‍ പേഷ്വയ്ക്ക്‌ രാജകീയ പദവി നല്‍കുകയുണ്ടായി.

* മുഗളരുടെ ആക്രമണങ്ങളും പ്രഭുക്കന്‍മാരുടെ വഞ്ചനകളും രാജ്യത്തെ ഭക്ഷ്യക്ഷാമവും എല്ലാം അതിജീവിച്ച്‌ പേഷ്വ മറാഠ ഭരണത്തെ സൈനികമായും സാമ്പത്തികമായും ശക്തിപ്പെടുത്തി. ഛത്രപതി രാജാറാമിന്റെ അസാന്നിധ്യത്തില്‍ പലപ്പോഴും മുഗളരുമായി യുദ്ധങ്ങളിലേര്‍പ്പെടുകയും അവരുടെ നിയന്ത്രണത്തിലുള്ള കോട്ടകള്‍ പലതും പിടിച്ചെടുക്കുകയും ചെയ്തു.

* നാലാമത്തെ ഛത്രപതിയായ സാഹുവിന്റെ കാലത്ത്‌ 1713-ല്‍ ബാലാജിവിശ്വനാഥിനെ പേഷ്വ ആയിനിയമിച്ചു.

* രാമചന്ദ്ര പാന്ത്‌ 1716-ല്‍ അന്തരിച്ചു.

📌പേഷ്യമാരും ഭരണകാലവും
* ബാലാജി വിശ്വനാഥ്‌ - 1713-1720
* ബാജിറാവു ഒന്നാമന്‍  - 1720-1740
* ബാലാജി ബാജിറാവു - 1740-1760
* മാധവറാവുഒന്നാമന്‍ - 1761-1772
* നാരായണ റാവു - 1772-1773
* രഘുനാഥ്‌ റാവു - 1773-1774
* മാധവറാവു രണ്ടാമന്‍  - 1774-1796
* ബാജി റാവു രണ്ടാമന്‍ - 1796-1818

📌ബാലാജി വിശ്വനാഥ്‌
* 1713 മുതല്‍ 1720 വരെ പേഷ്വ സ്ഥാനം വഹിച്ച ബാലാജി വിശ്വനാഥ്‌ മുഗള്‍ രാജാവ്‌ ഫറൂഖ് സിയാറെ സ്ഥാന്രഭഷ്ടനാക്കുന്നതിന്‌ സയ്യിദ്‌ സഹോദരന്‍മാര്‍ക്ക്‌ പിന്തുണ നല്‍കി. 

* മറാഠ സാമ്രാജ്യത്തിന്റെ രണ്ടാമത്തെ സ്ഥാപകന്‍ എന്ന്‌ ചരിത്രത്തില്‍ വിലയിരുത്തപ്പെടുന്ന ബാലാജി വിശ്വനാഥ്‌, ഛത്രപതി സാഹുവിന്‌ ആഭ്യന്തര പ്രശ്നങ്ങളും മുഗള്‍ ആക്രമണങ്ങളും തരണം ചെയ്യുന്നതിന്‌ കരുത്തുപകര്‍ന്നു.

* പേഷ്വ സ്ഥാനം പരമ്പരാഗതമാകുന്നത്‌ ബാലാജി വിശ്വനാഥ്‌ മുതലാണ്‌. 1720-ല്‍ ബാലാജിവിശ്വനാഥ്‌ അന്തരിച്ചപ്പോള്‍ മുത്തമകന്‍ ബാജിറാവു ഒന്നാമനെ
പേഷ്വയായി ഛത്രപതി സാഹു നിയമിച്ചു.

📌ബാജിറാവു ഒന്നാമന്‍
* 1720 മൂതല്‍ 1740 വരെ 20 വര്‍ഷക്കാലം പേഷ്വയായിരുന്ന ബാജിറാവു ഒന്നാമന്‍ പരമ്പരാഗതമായി പേഷ്വ സ്ഥാനം വഹിച്ച ഒന്‍പത്‌ ഭരണാധികാരികളില്‍ ഏറ്റവും പ്രഗത്ഭനെന്ന്‌ വിലയിരുത്തപ്പെടുന്നു.

* അദ്ദേഹം നടത്തിയ അനവധിയുദ്ധങ്ങളില്‍ ഒന്നില്‍പ്പോലും പരാജയം നേരിടേണ്ടിവന്നില്ല എന്നത്‌ എടുത്തുപറയേണ്ടകാര്യമാണ്‌.

* 1738-ല്‍ ബാജിറാവു ഒന്നാമന്‍ ഡല്‍ഹിയിലേക്ക്‌ പടയോട്ടം നടത്തി.

* 1740-ല്‍ പനി ബാധിച്ച്‌ അകാലത്തില്‍ മരണപ്പെട്ട ഇദ്ദേഹത്തെ ബ്രിട്ടിഷ്‌ ആര്‍മിഓഫീസറായിരുന്ന ബെര്‍ണാഡ്‌ മോണ്ട്ഗോമറി വിശേഷിപ്പിച്ചത്‌ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കാലാള്‍പ്പട നായകന്‍ എന്നാണ്‌.

📌ബാലാജി ബാജിറാവു
* നാനാസാബേഹ്‌ പേഷ്വ എന്നറിയപ്പെട്ട ബാലാജി ബാജിറാവു 1740 മുതല്‍ 1761 വരെ ഭരിച്ചു. മറാഠ സാമ്രാജ്യം പാരമൃത പ്രാപിച്ചത്‌ ഇദ്ദേഹത്തിന്റെ കാലത്താണ്‌. മറാഠകളുടെ സാമ്രാജ്യസ്വപ്നങ്ങള്‍ തകര്‍ത്ത മൂന്നാം പാനിപ്പട്ട്‌ യുദ്ധം നടന്നത്‌ ബാലാജിബാജിറാവുവിന്റെ കാലത്താണ്‌.

* അഹമ്മദ്‌ ഷാ അബ്ദാലിയുടെ അഫ്ഗാന്‍ സേന മറാഠരെ തച്ചു തകര്‍ത്തു കളഞ്ഞു. ബാലാജി ബാജിറാവുവിന്റെ അനന്തരവന്‍കൂടിയായ മറാഠ സൈന്യാധിപന്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.

* പേഷ്വമാരുടെ ആസ്ഥാനമായ പൂനെയുടെ വികസനത്തിനുവേണ്ടിയും ഏറെക്കാര്യങ്ങള്‍ ചെയ്ത ബാലാജി ബാജിറാവു, അറ്റോക്കും പേഷവാറും കീഴടക്കി.

📌മാധവറാവു ഒന്നാമൻ
* നിസാമിനെതിരെ യുദ്ധങ്ങള്‍ വിജയകരമായിനയിച്ച മാധവറാവു ഒന്നാമന്റെ ഭരണകാലം 1761 മുതല്‍ 1772 വരെയാണ്‌.

* മൂന്നാം പാനിപ്പട്ട്‌ യുദ്ധത്തില്‍ തകര്‍ന്ന മറാഠകളുടെ ആത്മവീര്യം വീണ്ടെടുക്കുന്നതിനും ഭരണവ്യവസ്ഥയും ധനസ്ഥിതിയും മെച്ചപ്പെടുത്തുന്നതിനും ഇദ്ദേഹത്തിന്‌ സാധിച്ചു.

* മറാഠകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്‌ എന്നാണ്‌ ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്‌.

📌നാരായണ റാവു
* 1772 മുതല്‍ 1773 വരെ പേഷ്വ ആയിരുന്ന നാരായണ റാവു കൊല്ലപ്പെടുകയാണുണ്ടായത്‌.

📌രഘ്വുനാഥ്‌ റാവു
* 1773 മുതല്‍ 1774 വരെ ഭരിച്ച രഘുനാഥ്‌ റാവുവിന്റെ കാലത്ത്‌ വടക്കോട്ട്‌ സാമ്രാജ്യം പരമാവധിവ്യാപിപ്പിക്കുന്നതിന്‌ സാധിച്ചെങ്കിലും ഉത്തരേന്ത്യയില്‍ മറാഠ ശക്തി ക്ഷയിക്കുന്നതിനും സാക്ഷ്യം വഹിക്കേണ്ടിവന്നു.

* ബാര്‍ഭായി ഗൂഡാലോചനയുടെ ഫലമായി നാനാ ഫഡ്നവിസും കൂട്ടരും ചേര്‍ന്ന്‌ ഇദ്ദേഹത്തെ അധികാരത്തില്‍നിന്ന്‌ പുറത്താക്കി.

* ബാലാജി ജനാര്‍ദന്‍ ഭാനു എന്ന്‌ യഥാര്‍ഥ പേരുള്ള നാന ഫഡ്നവിസ്‌ മറാഠ ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ശക്തനായ ധനമന്ത്രിയായിരുന്നു.

* യൂറോപ്യര്‍ ഇദ്ദേഹത്തെ മറാഠ മാക്യവെല്ലി എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

📌മാധവറാവു രണ്ടാമൻ
* മറാഠ സേനാനായകന്‍മാരുടെയും മന്ത്രിമാരുടെയും സമിതിയെ റീജന്റായിവച്ചുകൊണ്ട്‌ മാധവറാവു രണ്ടാമനെ ശിശുവായിരിക്കെ തന്നെ പേഷ്വ ആയി നിയമിച്ചു. നാനാ ഫഡ്നവിസ്‌ ഇക്കാലത്ത്‌ നിര്‍ണായക
സ്വാധീനം ചെലുത്തി.

* ഉത്തേരന്ത്യയില്‍ മറാഠ ശക്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പിന്‌ മാധവറാവുവിന്റെ ഭരണകാലം (1774-1796) സാക്ഷ്യം വഹിച്ചു.

* 1775 മുതല്‍ 1782 വരെ നീണ്ടുനിന്ന ഒന്നാം ആംഗ്ലോ മറാഠ യുദ്ധം നടന്നത്‌ ഇക്കാലത്താണ്‌.

* 1782-ലെ സാല്‍ബായ്‌ ഉടമ്പടി പ്രകാരം യുദ്ധം അവസാനിച്ചു. മറാഠകളാണ്‌ യുദ്ധത്തില്‍ വിജയിച്ചത്‌.

* 1776 മാര്‍ച്ച്‌ ഒന്നിന്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും മറാഠകളും തമ്മില്‍ പുരന്ധര്‍ ഉടമ്പടിഒപ്പുവച്ചു.

📌ബാജി റാവു രണ്ടാമ൯
* 1796 മുതല്‍ 1802 വരെയായിരുന്നു ബാജിറാവു രണ്ടാമന്റെ ഭരണകാലം.

* ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ഭരണാധികാരിയായിരുന്ന യശന്ത്റാവു ഹോല്‍ക്കര്‍ പൂന യുദ്ധത്തില്‍ ബാജി റാവു രണ്ടാമനെ പരാജയപ്പെടുത്തി.

* മറാഠ പ്രഭുക്കന്‍മാര്‍ നാമമാത്ര ഭരണാധികാരിയെന്ന നിലയിലാണ്‌ ബാജിറാവു രണ്ടാമനെ പേഷ്വ സ്ഥാനത്ത്‌ അവരോധിച്ചത്‌.
പ്രഭുക്കന്‍മാരുടെ വളര്‍ന്നുവരുന്ന ശക്തിയില്‍ സംഭീതനായ ബാജിറാവു രണ്ടാമന്‍ പുനെയില്‍നിന്ന്‌ പലായനം ചെയ്തു. 

* ഇംഗ്ലിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ബാസെയിന്‍ ഉടമ്പടിയില്‍ ഒപ്പുവച്ച ബാജിറാവു രണ്ടാമന്റെ നടപടി രണ്ടാം ആംഗ്ലോ മറാഠ യുദ്ധത്തിന്‌ (1803-05) വഴിതെളിച്ചു. യുദ്ധം വിജയിച്ച ബ്രിട്ടിഷുകാര്‍ പേഷ്വയുടെ അധികാരം പുന:സ്ഥാപിച്ചു.

* നികുതി പിരിവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗെയ്ക് വാദിന് അനുകൂലമായ നിലപാട് ബ്രിട്ടിഷുകാര്‍ എടുത്തത്‌ 1818-ല്‍ മൂന്നാം ആംഗ്ലോ മറാഠ യുദ്ധത്തിലേക്ക്‌ നയിച്ചു. തുടര്‍ച്ചയായ യുദ്ധപരാജയങ്ങളെത്തുടര്‍ന്ന്‌ പേഷ്വ ബ്രിട്ടിഷുകാര്‍ക്ക്‌ കീഴടങ്ങി. മറാഠ
സാമ്രാജൃത്തിന്റെ പ്രതാപം അതോടെ മങ്ങി.

* ബ്രിട്ടിഷുകാര്‍ നല്‍കുന്ന പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ട്‌ പേഷ്വ കാണ്‍പുരിന്‌ സമീപം ബിഥൂരിലെ ചെറിയൊരു പ്രദേശത്ത്‌ ഒതുങ്ങി.

* പേഷ്വയുടെ പ്രദേശങ്ങള്‍ ബോംബെ പ്രസിഡന്‍സിയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

* ബാജിറാവു രണ്ടാമന്റെ വളര്‍ത്തുപുത്രനായിരുന്നു നാനാ സാഹിബ്ബ്‌.

👉ഒറീസ രാജ്യം
* 1078 മുതല്‍ 1434 വരെയാണ്‌ കിഴക്കന്‍ ഗംഗാവംശത്തിന്റെ ഭരണകാലം.

* ഒറീസ കൂടാതെ ഇന്നത്തെ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഛത്തിസ്ഗഡ്‌ എന്നിവയുടെ ഭാഗങ്ങളും ഈ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു.

* കലിംഗനഗരം (മുഖലിംഗം) ആയിരുന്നു തലസ്ഥാനം.

* ഏകദേശം 1076 മുതല്‍ 1148വരെ എഴുപതിലധികംവര്‍ഷം നീണ്ടുനിന്ന ഭരണകാലത്തിനിടയ്ക്ക്‌ കിഴക്കന്‍ഗംഗാ വംശത്തിലെ ആനന്ദവര്‍മന്‍ ചോഡ
ഗംഗയാണ്‌ ഒറീസയെ ഒരു പ്രബല രാജ്യമായി ഏകീകരിച്ചത്‌. ഇദ്ദേഹത്തിന്റെ ഭരണകാലത്തെ ഒറീസയുടെ കലാചൈതന്യത്തിന്റെയും ഐശ്വര്യത്തിന്റെയും ഉജ്ജ്വല സ്മാരകമാണ്‌ പുരിയിലെ ജഗന്നാഥക്ഷേത്രം.

* കിഴക്കന്‍ഗംഗാ വംശത്തിലെ ഏറ്റവും വിഖ്യാതനായ രാജാവ്‌ 1238 മുതല്‍ 1264 വരെ ഭരിച്ച നരസിംഹദേവന്‍ ഒന്നാമനാണ്‌. ഇദ്ദേഹമാണ്‌ കൊണാര്‍ക്കില്‍ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്‌.

* നരസിംഹദേവന്‍ രണ്ടാമനാണ്‌ (1279-1306) സിംഹാചലം ക്ഷേത്രം പണികഴിപ്പിച്ചത്‌ എന്ന്‌ കരുതപ്പെടുന്നു.

👉പടിഞ്ഞാറന്‍ ഗംഗാവംശം
* പുരാതന കര്‍ണാടകത്തിലെ ഒരു പ്രധാന രാജവംശമായിരുന്നു പടിഞ്ഞാറന്‍ ഗംഗാവംശം. പില്‍ക്കാലത്ത്‌ ഇന്നത്തെ ഒഡിഷ ഭരിച്ചിരുന്ന കിഴക്കന്‍ ഗംഗരില്‍നിന്ന്‌ വേര്‍തിരിക്കുന്നതിനാണ്‌ ഇവരെ പടിഞ്ഞാറന്‍
ഗംഗര്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌.

* പല്ലവ സാമ്രാജ്യം ക്ഷയിച്ചപ്പോഴാണ്‌ വിവിധ നാട്ടുരാജ്യങ്ങള്‍ സ്വാത്രത്ര്യം പ്രഖ്യാപിച്ച കൂട്ടത്തില്‍ ഗംഗരും തങ്ങളുടെ ഭരണം ആരംഭിച്ചത്‌ എന്നു വിശ്വസിക്കുപ്പെടുന്നു.

* കൊങ്ങണിവര്‍മന്‍ മാധവന്‍ ആണ്‌ ഈ വംശത്തിന്റെ സ്ഥാപകന്‍.

* ആദ്യ തലസ്ഥാനം കോലാര്‍ ആയിരുന്നു. പില്‍ക്കാലത്ത്‌ തലക്കാട് (മൈസുറിനടുത്ത്‌) ആസ്ഥാനമാക്കി.

* ബദാമി ചാലുക്യരുടെ ഉദയത്തിനുശേഷം ഗംഗര്‍ ചാലൂകൃരുടെ മേല്‍ക്കോയ്മ അംഗീകരിക്കുകയും കാഞ്ചിയിലെ പല്ലവര്‍ക്ക്‌ എതിരായി ചാലൂകൃരുടെ കീഴില്‍ യുദ്ധം ചെയ്യുകയും ചെയ്തു.

* എ.ഡി.753-ല്‍ ചാലുക്യരെ തോല്‍പിച്ച്‌ രാഷ്ട്രകൂടര്‍ ഡെക്കാണിലെ പ്രധാന ശക്തിയായി. ഒരു നൂറ്റാണ്ടോളം സ്വയംഭരണത്തിനായി യത്നിച്ചശേഷം ഗംഗര്‍ ഒടുവില്‍ രാഷ്ട്രകൂടരുടെ മേല്‍ക്കോയ്മ അംഗീകരിച്ച്‌ രാഷ്ട്രകൂടരുടെ ശത്രുക്കളായ ചോളന്‍മാരോട യുദ്ധം ചെയ്തു.

* പത്താം നൂറ്റാണ്ടിനൊടുവില്‍ രാഷ്ട്രകുടരെ പടിഞ്ഞാറന്‍ ചാലുക്യവംശം തോല്‍പിച്ചു. ചോളസാമ്രാജ്യം കാവേരിനദിക്ക്‌ തെക്ക്‌ ശക്തി വര്‍ധിപ്പിച്ചു.

* എ.ഡി.100-ല്‍ ഗംഗരെ ചോളര്‍ തോല്‍പിച്ചു. അതോടെ ഈ പ്രദേശത്ത്‌ ഗംഗരുടെ സ്വാധീനത്തിന്റെ അന്ത്യം കുറിച്ചു.

* പടിഞ്ഞാറന്‍ ഗംഗാവംശം എല്ലാ മതങ്ങളോടും സഹിഷ്ണുത കാണിച്ചെങ്കിലും ജൈനമതത്തിന്‌ അവര്‍ നല്‍കിയ പ്രോത്സാഹനം പ്രസിദ്ധമാണ്‌.

* ഗംഗാവംശം ജൈനമതത്തിന്‌ നല്‍കിയ പരിഗണനയുടെ ഫലമാണ്‌ ശ്രാവണബെലഗോള, കംബദഹള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ള ജൈനനിര്‍മിതികളുടെ നിര്‍മാണം. കന്നഡ സാഹിത്യവും സംസ്കൃത സാഹിത്യവും ഇവരുടെ ഭരണകാലത്ത്‌ പുഷ്കലമായി.
<മധ്യകാല ഇന്ത്യ അടുത്തപേജിൽ തുടരുന്നു..> <400 ചോദ്യോത്തരങ്ങൾക്ക് ഇവിടെ ക്ലിക്കുക >

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here