എസ്.സി.ആർ.ടി. അഞ്ചാം ക്ലാസ്സിലെ അടിസ്ഥാനശാസ്ത്രം: മുഴുവൻ അധ്യായങ്ങളിലെയും ചോദ്യോത്തരങ്ങൾ.
10th Level Preliminary Exam Questions
എസ്.സി.ആർ.ടി. അഞ്ചാം ക്ലാസ്സിലെ അടിസ്ഥാനശാസ്ത്രം (Basic Science) പാഠപുസ്തകത്തിൽ 10 അദ്ധ്യായങ്ങളാണുള്ളത്. ഓരോ അദ്ധ്യായത്തെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്. പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.
PSC LP / UP / LDC / LGS etc. Exam Solutions.
ഈ 10 അദ്ധ്യായങ്ങളെയും രണ്ട് ഭാഗങ്ങളായി തിരിച്ച് തയ്യാറാക്കിയ രണ്ട് വീഡിയോകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക support ചെയ്യുക.
👉അദ്ധ്യായം: 1 - സസ്യലോകത്തെ അടുത്തറിയാം.
* സസ്യങ്ങള്‍ മണ്ണില്‍ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്ത്, അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡും സ്വീകരിച്ച് സൂര്യപ്രകാശത്തിന്റേയും ഹരിതകത്തിന്റേയും സാന്നിധ്യത്തില്‍ ഇലകളില്‍ വച്ച് ആഹാരം നിര്‍മ്മിക്കുന്ന പ്രക്രിയയാണ് പ്രകാശ സംശ്ലേഷണം.
* പ്രകാശ സംശ്ലേഷണത്തിന്റെ ഉല്‍പ്പന്നമാണ് ഗ്ലൂക്കോസ്. ഇതോടൊപ്പം ഓക്സിജനും ഉണ്ടാകുന്നുണ്ട്. ഈ ഓക്സിജന്‍ സസ്യങ്ങള്‍ പകല്‍ സമയത്ത് പുറത്തുവിടുന്നു.
* പ്രകാശസംശ്ലേഷണ സമയത്ത് ഉണ്ടായ ഗ്ലൂക്കോസ് പിന്നീട് അന്നജമാക്കിമാറ്റപ്പെടുന്നു.
* സ്വന്തമായി ആഹാരം നിര്‍മിക്കുന്നതുകൊണ്ട് സസ്യങ്ങള്‍ സ്വപോഷികള്‍ എന്ന് അറിയപ്പെടുന്നു.
* സസ്യങ്ങള്‍ ആഹാരം നിര്‍മിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയുന്നുണ്ട്. ഈ വാതകവിനിമയം നടക്കുന്നത് ഇലകളിലുള്ള ചെറിയ ചില സുഷിരങ്ങളിലൂടെയാണ്.
* ഈ സുഷിരങ്ങളാണ് ആസ്യര്രന്ധങ്ങള്‍. സസ്യങ്ങളില്‍ നിന്ന് ജലബാഷ്പം അന്തരീക്ഷത്തിലേക്കു പോകുന്നതും ഈ സുഷിരങ്ങളിലൂടെയാണ്.
* സസ്യങ്ങളില്‍ കാണുന്ന പച്ചനിറമുള്ള വര്‍ണകമാണ് ഹരിതകം.
* ആഹാരനിര്‍മാണത്തിന് ആവശ്യമായ സൂര്യപ്രകാശത്തെ ആഗിരണം ചെയുന്നത് ഹരിതകമാണ്. ഹരിതകം കൂടുതലുള്ളത് ഇലകളിലാണ്.
*ഇലകള്‍ക്കും തണ്ടുകള്‍ക്കും പൂക്കള്‍ക്കും പഴങ്ങള്‍ക്കും നിറം നല്‍കുന്നത് വര്‍ണകങ്ങളാണ്.
* സാന്തോഫില്‍ എന്ന വര്‍ണകമുള്ള ഇലകള്‍ മഞ്ഞനിറത്തിലും കരോട്ടിന്‍ ഉള്ളവ ഓറഞ്ചും മഞ്ഞയും കലര്‍ന്ന നിറത്തിലും ആന്തോസയാനിന്‍ എന്ന വര്‍ണകമുള്ള ഇലകള്‍ ചുവപ്പ് നിറത്തിലും കാണപ്പെടുന്നു.
* ഹരിതസസ്യങ്ങള്‍ പകല്‍സമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയുന്നു.
* രാത്രിയില്‍ പ്രകാശസംശ്ലേഷണം നടക്കാത്തതിനാല്‍ ഓക്സിജന്‍ പുറത്തുവിടുന്നില്ല.
* സസ്യങ്ങളുള്‍പ്പെടെ എല്ലാ ജീവികളും പകലും രാത്രിയും ശ്വസിക്കുന്നു. അപ്പോള്‍ ഓക്സിജന്‍ സ്വീകരിക്കുകയും കാര്‍ബണ്‍ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു.
* ഒരു ഓര്‍ക്കിഡാണ് മരവാഴ. അതിന്റെ തടിച്ച വേരുകള്‍ക്ക് അന്തരീക്ഷത്തില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയും. അതുകൊണ്ടാണ് മണ്ണില്ലെങ്കിലും ഇവയ്ക്ക് വളരാന്‍ കഴിയുന്നത്.
* വാസസ്ഥലത്തിനായി മാത്രമാണ് ഇവ മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്നത്. ഇത്തരം സസ്യങ്ങളാണ് എപ്പിഫൈറ്റുകള്‍.
* മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങൾ (Parasites). ഇത്തിൾ, മൂടില്ലാത്താളി എന്നീ സസ്യങ്ങൾ പരാദങ്ങൾക്കുദാഹരണമാണ്.
* ചന്ദനമരം ഭാഗികമായി ഒരു പരാദസസ്യമാണ്.
* ലോകത്തിലെ ഏറ്റവും വലിയ പൂവായ റഫ്ലേഷ്യയും ഒരു പരാദസസ്യമാണ്.
* ആതിഥേയ സസ്യങ്ങളില്‍ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ സ്വന്തമായി ആഹാരം നിര്‍മിക്കുന്ന സസ്യങ്ങളാണ് അര്‍ധപരാദങ്ങള്‍. ഉദാ. ഇത്തിൾക്കണ്ണി
* ആതിഥേയ സസ്യങ്ങള്‍ നിര്‍മിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് പൂര്‍ണപരാദങ്ങള്‍. ഉദാ. മൂടില്ലാത്താളി
* അര്‍ധപരാദങ്ങളും പൂര്‍ണപരാദങ്ങളും ആതിഥേയ സസ്യത്തിന് ദോഷം ചെയ്യുന്നവയാണ്.
* ജീര്‍ണാവശിഷ്ടങ്ങളില്‍ നിന്ന് പോഷകഘടകങ്ങള്‍ ആഗിരണം ചെയ്ത് വളരുന്ന സസ്യങ്ങളെ ശവോപജീവികള്‍ (Saprophytes) എന്നു പറയുന്നു. റൊട്ടിയിൽ വളരുന്ന പൂപ്പലുകള്‍ ഉദാഹരണം.
* മറ്റു ചെടികളില്‍ പടര്‍ന്നു കയറുന്ന ദുര്‍ബലകാണ്ഡ സസ്യങ്ങളാണ് ആരോഹികള്‍ (Climbers). താങ്ങുകളില്‍ ചുറ്റിപ്പിടിക്കുന്നതിനായി ഇവയില്‍ കാണപ്പെടുന്ന സ്പ്രിങ് പോലുള്ള ഭാഗങ്ങളാണ് പ്രതാനങ്ങള്‍ (Tendrils).
* ചില സസ്യങ്ങള്‍ പറ്റുവേരുകള്‍ ഉപയോഗിച്ചാണ് മറ്റുചെടികളില്‍ പിടിച്ചുകയറുന്നത്. കുരുമുളക്, പാവല്‍, പടവലം എന്നിവയെല്ലാം ആരോഹികളാണ്.
* നിലത്ത് പടര്‍ന്നു വളരുന്ന ദുര്‍ബലകാണ്ഡ സസ്യങ്ങളാണ് ഇഴവള്ളികള്‍ (Creepers). മധുരക്കിഴങ്ങ്, കൊടങ്ങൽ, സ്ട്രോബെറി എന്നിവ ഇഴവള്ളികളാണ്. ഇവയിൽ പ്രതാനങ്ങളോ, പറ്റുവേരുകളോ ഇല്ല.
* ജലവും ലവണങ്ങളും വലിച്ചെടുക്കാന്‍ മാത്രമല്ല, ചെടികളെ താങ്ങിനിര്‍ത്താനും വേരുകള്‍ പ്രയോജനപ്പെടുന്നു. മണ്ണിനു മുകളില്‍ കാണുന്ന ഇത്തരം വേരുകളാണ് താങ്ങുവേരുകളും പൊയ്ക്കാല്‍ വേരുകളും (Prop roots and Stilt roots).
* പേരാലില്‍ കാണുന്നത് താങ്ങുവേരുകളാണ്. ഇവ മുകളിലെ ശിഖരങ്ങളില്‍നിന്ന് താഴേക്കുവളരുന്നവയാണ്. എന്നാല്‍ കൈതയിലെ വേരുകള്‍ തണ്ടില്‍നിന്നാണ് താഴേക്കു വളരുന്നത്. ഇത്തരം വേരുകളെ പൊയ്ക്കാല്‍ വേരുകള്‍ എന്നു പറയുന്നു.
* ചതുപ്പുനിലങ്ങളില്‍ വളരുന്ന പ്രത്യേക സസ്യങ്ങളാണ് കണ്ടല്‍ച്ചെടികൾ (Mangroves). ഇവയുടെ വേരിന്റെ അറ്റം അന്തരീക്ഷത്തിലേക്കു വളര്‍ന്നു നില്‍ക്കുന്നു. വാതകവിനിമയത്തിന് സഹായിക്കുന്ന ഇത്തരം വേരുകള്‍ക്ക് ശ്വസനവേരുകള്‍ (Pneumatophores) എന്നു പറയുന്നു.
* വേരിലാണ് മരച്ചീനി ആഹാരം സംഭരിച്ചു വയ്ക്കുന്നത്. ഇങ്ങനെ ആഹാരം സംഭരിച്ചു വയ്ക്കുന്ന വേരുകളാണ് സംഭരണവേരുകള്‍ (Storage roots).
* എല്ലാ കിഴങ്ങുകളും സംഭരണവേരുകളല്ല. രൂപാന്തരം പ്രാപിച്ച കാണ്ഡമാണ് ഉരുളക്കിഴങ്ങ്. മണ്ണിനടിയില്‍ കാണുന്ന ഇത്തരം കാണ്ഡങ്ങളാണ് ഭൂകാണ്ഡങ്ങള്‍ (Underground stem).
👉അദ്ധ്യായം: 2 - ജീവജലം.
* ലയിക്കുന്ന വസ്തുവിനെ ലീനമെന്നും (Solute) ഏതിലാണോ ലയിക്കുന്നത് അതിനെ ലായകമെന്നും (Solvent) പറയുന്നു.
* ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നതാണ് ലായനി (Solution).
* കൂടുതല്‍ വസ്തുക്കളെ ലയിപ്പിക്കുന്ന ഒരു ലായകമാണ് ജലം. അതുകൊണ്ട് ജലത്തെ സാര്‍വികലായകം എന്നു പറയുന്നു.
* ദ്രാവകങ്ങള്‍ അളക്കുന്നതിനുള്ള ഏകകമാണ് ലിറ്റര്‍.
* കുറഞ്ഞ അളവില്‍ ദ്രാവകങ്ങള്‍ അളക്കേണ്ടിവരുമ്പോള്‍ മില്ലിലിറ്റര്‍ എന്ന ഏകകം ഉപയോഗിക്കുന്നു.
* 10cm x 10cm x 10cm = 1000 ഘന സെന്റിമീറ്റര്‍
* 1000 ഘന സെന്റിമീറ്റര്‍ = 1 ലിറ്റര്‍
* ഒരു ഘന സെന്റിമീറ്റര്‍ അളവിനെ ഒരു മില്ലിലിറ്റര്‍ എന്നും പറയാം.
* അതിനാല്‍ ഒരുലിറ്റര്‍ = 1000 മില്ലിലിറ്റര്‍
* 1000 ഘന സെന്റിമീറ്റര്‍ = 1 ലിറ്റര്‍
* ഒരു ഘന സെന്റിമീറ്റര്‍ അളവിനെ ഒരു മില്ലിലിറ്റര്‍ എന്നും പറയാം.
* അതിനാല്‍ ഒരുലിറ്റര്‍ = 1000 മില്ലിലിറ്റര്‍
* ദ്രാവകങ്ങള്‍ ചൂടേറ്റ് ബാഷ്പമായിമാറുന്ന പ്രക്രിയയാണ് ബാഷ്പീകരണം.
* വാതകങ്ങള്‍ തണുക്കുമ്പോള്‍ ദ്രാവകമായിമാറുന്നതിനെ സാന്ദ്രീകരണം എന്നു പറയുന്നു.
* വെള്ളം നീരാവിയായിമാറുന്നത് ബാഷ്പീകരണത്തിനും നീരാവി വെള്ളമായിമാറുന്നത് സാന്ദ്രീകരണത്തിനും ഉദാഹരണങ്ങളാണ്.
* പ്രകാശത്തെ പൂര്‍ണമായും കടത്തിവിടുന്ന വസ്തുക്കളാണ് സുതാര്യവസ്തുക്കള്‍ (Transparent Objects).
* പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കളാണ് അതാര്യവസ്തുക്കള്‍ (Opaque Objects)
* പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കളാണ് അര്‍ധതാര്യവസ്തുക്കള്‍ (Translucent Objects).
👉അദ്ധ്യായം: 3 - മാനത്തെ നിഴൽക്കാഴ്ചകൾ.
* സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ നേര്‍രേഖയില്‍ വരുമ്പോള്‍ ഭൂമി ചന്ദ്രന്റെ നിഴല്‍പ്പാതയില്‍ വരും. അപ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുന്നു. നിഴല്‍ പതിയുന്ന പ്രദേശത്തുനിന്നു നോക്കുമ്പോള്‍ സൂര്യനെ കാണാൻ സാധിക്കുന്നില്ല. ഇതാണ് സൂര്യഗ്രഹണം (Solar Eclipse).
* സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമിയുടെ സ്ഥാനം നേര്‍രേഖയില്‍ വന്നാല്‍ ഭൂമിയുടെ നിഴലില്‍ ചന്ദ്രന്‍ വരുന്നു. ആ സമയത്ത് ച്രന്ദനെ കാണാന്‍ സാധിക്കില്ല. ഇതാണ് ചന്ദ്രഗ്രഹണം (Lunar Eclipse).
* സുര്യഫില്‍റ്ററുകള്‍ ഉപയോഗിച്ചോ പ്രതിപതന രീതിയോ പ്രക്ഷേപണ രീതിയോ ഉപയോഗിച്ചോ സുരക്ഷിത മാര്‍ഗങ്ങളിലൂടെ മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവു.
👉അദ്ധ്യായം: 4 - വിതത്തിനുള്ളിലെ ജീവൻ.
* വിത്തു മുളയ്ക്കുന്നതിന് വായു, ജലം, അനുകൂല താപനില എന്നിവ ആവശ്യമാണ്. മുളച്ചു കഴിഞ്ഞ് വളരുന്നതിന് സൂര്യപ്രകാശം, മണ്ണ് എന്നിവ വേണം.
* അനുകൂലസാഹചര്യത്തില്‍ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവര്‍ത്തനമാണ് വിത്തുമുളയ്ക്കല്‍ അഥവാ ബീജാങ്കുരണം.
* വിത്തു മുളയ്ക്കുമ്പോള്‍ ആദ്യം പുറത്തുവരുന്നത് ബീജമൂലമാണ് (Radicle).
* ബീജമൂലം മണ്ണിലേക്കു വളര്‍ന്ന് വേരാകുന്നു.
* ഭ്രൂണത്തില്‍നിന്ന് മുകളിലേക്കു വളരുന്ന ഭാഗമാണ് ബീജശീര്‍ഷം (Plumule). ബീജശീര്‍ഷം വളര്‍ന്ന് കാണ്ഡമായിമാറുന്നു.
* ഇല ആഹാരം നിര്‍മിക്കാന്‍ പാകമാകുന്നതുവരെ ബീജപത്രത്തിലെ ആഹാരമാണ് മുളച്ചുവരുന്ന സസ്യം ഉപയോഗിക്കുന്നത്.
* സസ്യങ്ങളുടെ കായികഭാഗങ്ങളായ വേര്, തണ്ട്, ഇല മുതലായവയില്‍നിന്നു പുതിയ സസ്യം ഉണ്ടാകുന്നതാണ് കായികപ്രജനനം (Vegetative Propagation).
👉അദ്ധ്യായം: 5 - ഊർജ്ജത്തിന്റെ ഉറവകൾ
* കത്തുമ്പോള്‍ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങള്‍ (Fuels).
* വിറക്, കല്‍ക്കരി എന്നിവ ഖര ഇന്ധനങ്ങളും പെട്രോളിയത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ എന്നിവ ദ്രാവക ഇന്ധനങ്ങളും എല്‍.പി.ജി., സി.എന്‍.ജി., ഹൈഡ്രജന്‍ എന്നിവ വാതക ഇന്ധനങ്ങളുമാണ്.
* കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം മണ്ണിനടിയില്‍ വളരെ ആഴത്തില്‍ അകപ്പെട്ടുപോയ ജൈവാവശിഷ്ടങ്ങളില്‍ നിന്നാണ് പെട്രോളിയം ഉണ്ടാകുന്നത്.
* സസ്യങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് കല്‍ക്കരിഉണ്ടാകുന്നത്. ഇവ ഫോസിൽ ഇന്ധനങ്ങള്‍ എന്ന് അറിയപ്പെടുന്നു.
* ഇത്തരം ഇന്ധനങ്ങള്‍ ഉപയോഗിച്ച് തീര്‍ന്നാല്‍ പുനസ്ഥാപിക്കാന്‍ കഴിയാത്തവയാണ്. ഇവ പാരമ്പര്യ ഇന്ധനങ്ങള്‍ എന്ന് അറിയപ്പെടുന്നു.
* സൌരോര്‍ജം, കാറ്റ്, തിരമാല, എന്നിവ എത്ര ഉപയോഗിച്ചാലും തീര്‍ന്നുപോകാത്ത ഊര്‍ജ സ്രോതസ്സുകളാണ്. ഇവയെ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ എന്നു പറയുന്നു.
* സൌരോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന സംവിധാനമാണ് സോളാര്‍ സെല്‍. അവയുടെ നിരകളാണ് സൌരോര്‍ജ പാനലുകള്‍.
* സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച ദീര്‍ഘചതുരാകൃതിയിലുള്ള പാളികളാണിവ.
* ദേശീയ ഊര്‍ജസംരക്ഷണ ദിനം - ഡിസംബർ 14
👉അദ്ധ്യായം: 6 - ഇത്തിരി ശക്തി, ഒത്തിരി ജോലി
* ജോലിഎളുപ്പമാക്കുന്ന ഉപകരണങ്ങളാണ് ലഘുയന്ത്രങ്ങള്‍.
* ഉത്തോലകങ്ങള്‍ (Levers)
* ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഢദണ്ഡുകളാണ് ഉത്തോലകങ്ങള്‍.
* ജോലി ലഘൂകരിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഉത്തോലകങ്ങള്‍ ലഘുയന്ത്രങ്ങളാവുന്നത്.
ധാരം, യത്നം, രോധം (Fulcrum, Effort, Resistance)
* പാരക്കോല്‍ ഒരു ഉത്തോലകമാണ്. പാരക്കോല്‍ അതിനു താഴെ വച്ചിരിക്കുന്ന ചെറിയ കല്ലിനെ ആധാരമാക്കി ചലിക്കുമ്പോഴാണ് വലിയ കല്ല് ഉയരുന്നത്.
* നാം പ്രയോഗിക്കുന്ന ബലത്തെ യത്നം (Effort) എന്നു പറയുന്നു.
* യത്നം ഉപയോഗിച്ച് നേരിടുന്ന പ്രതിരോധമാണ് രോധം (Resistance). വലിയ കല്ലിന്റെ ഭാരം അനുഭവപ്പെടുന്ന സ്ഥാനത്താണ് രോധം.
ഒന്നാം വർഗ്ഗ ഉത്തോലകം
* യത്നത്തിനും (Effort) രോധത്തി(Resistance)നുമിടയിൽ ധാരം (Fulcrum) വരുന്ന ഉത്തോലകമാണ് ഒന്നാം വർഗ്ഗ ഉത്തോലകം. ഉദാ:- കത്രിക, ത്രാസ്, കാപ്പി, പ്ലയേഴ്‌സ്, സീസോ.
രണ്ടാം വർഗ്ഗ ഉത്തോലകം
* ധാരത്തിനും (Fulcrum) യത്നത്തി(Effort)നുമിടയിൽ രോധം (Resistance) വരുന്ന ഉത്തോലകമാണ് രണ്ടാം വർഗ്ഗ ഉത്തോലകം. ഉദാ:- നാരങ്ങാഞെക്കി, പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ.
മൂന്നാം വർഗ്ഗ ഉത്തോലകം
* ധാരത്തിനും (Fulcrum) രോധത്തി (Resistance)നുമിടയിൽ യത്നം (Effort) വരുന്ന ഉത്തോലകമാണ് മൂന്നാം വർഗ്ഗ ഉത്തോലകം. ഉദാ:- ചവണ, ചൂണ്ട, സ്റ്റാപ്ലർ.
* ഉത്തോലകങ്ങൾ (Lever), ചരിവുതലം (Inclined Plane), ആപ്പ് (Wedges), കപ്പി (Pulley), ചക്രവും ദണ്ഡും(Wheel and Axle) സ്ക്രൂ ഇവയെല്ലാം ലഘുയന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്.
👉അദ്ധ്യായം: 7 - അറിവിന്റെ ജാലകങ്ങൾ
* നമ്മുടെ കണ്ണിലെ ലെന്‍സ് നാം കാണുന്ന വസ്തുക്കളുടെ തലകീഴായ പ്രതിബിംബം കണ്ണില്‍ ഉണ്ടാക്കുന്നു.
* കണ്ണിലെ "റെറ്റിന" എന്ന സ്ക്രീനിലാണ് ഈ പ്രതിബിംബം തലകീഴായി പതിയുന്നത്.
* നേത്രനാഡികള്‍ ഈ സന്ദേശത്തെ തലച്ചോറില്‍ എത്തിക്കുന്നു. തലച്ചോറ് വസ്തുവിന്റെ യഥാര്‍ഥവും നിവര്‍ന്നതുമായ കാഴ്ച സാധ്യമാക്കുന്നു.
* രണ്ടു കണ്ണും ഒരേസമയം ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചു കാണാന്‍ കഴിയുന്നതിനെ ദ്വിനേത്ര ദര്‍ശനം (Binocular Vision) എന്നു പറയുന്നു. ഇതുമൂലം വസ്തുക്കളുടെ അകലം, സ്ഥാനം എന്നിവ നമുക്ക് കൃത്യമായിതിരിച്ചറിയാന്‍ കഴിയുന്നു.
* അന്ധരായ ആളുകള്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വെളുത്ത വടിയാണ് വൈറ്റ് കെയിന്‍.
* അന്ധരായ ആളുകള്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപി സമ്പ്രദായമാണ് ബ്രെയില്‍ ലിപി.
* കട്ടിയുള്ള കടലാസില്‍ തൊട്ടറിയാന്‍ കഴിയും വിധം ഉയര്‍ന്നുനില്‍ക്കുന്ന
കുത്തുകള്‍ വഴിയാണ് അക്ഷരങ്ങള്‍ ഈ രീതി യില്‍ രേഖപ്പെടുത്തുന്നത്.
* ഫ്രഞ്ചുകാരനായ ലൂയിസ് ബ്രെയില്‍ ആണ് ഈ രീതി വികസിപ്പിച്ചത്.
* ടാക്റ്റൈല്‍ വാച്ച്, ടോക്കിങ് വാച്ച് എന്നിവയും അന്ധരെ സഹായിക്കാനുള്ള സംവിധാനങ്ങളാണ്
* മറ്റു ജീവികളുടേതില്‍ നിന്നു വ്യത്യസ്തമാണ് മരയോന്തിന്റെ കണ്ണ്. അവയ്ക്ക്
ഒരേസമയം കണ്ണുകളെ രണ്ടു വ്യത്യസ്ത ദിശകളിലേക്കു ചലിപ്പിച്ച് വ്യത്യസ്ത കാഴ്ചകള്‍ ഒരേ സമയം കാണാന്‍ കഴിയുന്നു.
* മൂങ്ങയ്ക്ക് തലയുടെ നേരെ മുന്‍ഭാഗത്തായി വലിയ രണ്ടു കണ്ണുകളാണുള്ളത്. തല പിറകോട്ടു തിരിച്ച് പിറകിലെകാഴ്ചകള്‍ കാണാന്‍ ഇവയ്ക്ക് സാധിക്കും.
* പൂച്ചയുടെ കണ്ണിലെ കൃഷ്ണമണി പകല്‍വെളിച്ചത്തില്‍ ചുരുങ്ങിയും രാത്രിയില്‍
പരമാവധി വികസിച്ചും കാണപ്പെടുന്നു. നേരിയ പ്രകാശത്തെപ്പോലും ഉപയാഗപ്പെടുത്താനുള്ള കഴിവ് ഇവയ്ക്കുണ്ട്. അതിനാല്‍ മങ്ങിയ പ്രകാശത്തിലും ഇവയ്ക്ക് കാണാന്‍ സാധിക്കുന്നു.
* ചെവിയുടെ പുറമെയുള്ള ചെവിക്കുട ശബ്ദത്തെ ശേഖരിച്ച് ചെവിക്കുള്ളിലേക്ക് എത്തിക്കുന്നു. ഈ ശബ്ദം ചെവിക്കുള്ളിലെ പല ഭാഗങ്ങളിലൂടെ കടന്നുപോയി തലച്ചോറിലെത്തുമ്പോഴാണ് നാം ശബ്ദം തിരിച്ചറിയുന്നത്.
* പാമ്പുകള്‍ക്കു ബാഹ്യകര്‍ണമില്ലെങ്കിലും ആന്തരകര്‍ണമുപയോഗിച്ച്
തറയിലുണ്ടാകുന്ന നേരിയ ചലനങ്ങള്‍ പോലും തിരിച്ചറിയാന്‍ സാധിക്കുന്നു.
* അതായത് പാമ്പുകള്‍ക്ക് വായുവിലൂടെ വരുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയില്ലെങ്കിലും പ്രതലങ്ങളിലൂടെ വരുന്ന ശബ്ദംതിരിച്ചറിയാന്‍ കഴിയുന്നു.
* സ്രാവുകളാണ് ഘ്രാണശക്തിയുടെ കാര്യത്തില്‍ വമ്പന്മാര്‍. കടലില്‍ വളരെ
അകലെ രക്തം വീണാല്‍ പോലും മണത്തറിയാന്‍ ഇവയ്ക്കു കഴിയും.
* നായയ്ക്ക് മണംപിടിക്കാനുള്ള കഴിവ് വളരെ കൂടുതലുള്ളതുകൊണ്ട് കുറ്റാന്വേഷണരംഗത്ത് ഇവയെ ഉപയോഗപ്പെടുത്തുന്നു.
* പാമ്പുകള്‍ ഇടയ്ക്കിടെ നാവു പുറത്തേക്കിടുന്നത് ഗന്ധമറിയാനാണ്. നാക്കുപയോഗിച്ചാണ് പാമ്പുകള്‍ ഗന്ധം അറിയുന്നത്.
* ഭക്ഷണം ഉമിനീരിലലിഞ്ഞ് നാക്കിലുള്ള രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു.
* ഈ ഉത്തേജനം സന്ദേശങ്ങളായി നാഡികള്‍ വഴി തലച്ചോറിലെത്തുമ്പോഴാണ് നാം രുചി അറിയുന്നത്.
* ആഹാരത്തിലെ ഉപ്പ്, പുളി, മധുരം, കയ്പ് എന്നിവ അറിയുന്നത് നാവിലെ രസമുകുളങ്ങളുടെ സഹായത്താലാണ്.
👉അദ്ധ്യായം: 8 - അകറ്റി നിർത്താം രോഗങ്ങളെ
* വൈറസ്, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികളില്‍ ചിലതിന്റെ പ്രവര്‍ത്തനമാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇവ രോഗമുള്ള ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുമ്പോഴാണ് രോഗം പകരുന്നത്.
* കൊതുകിന്റെ മുട്ട വിരിയുന്നത് എട്ടു ദിവസം കൊണ്ടാണ്.
* കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിൽ കെട്ടിനില്‍ക്കുന്ന ജലം ആഴ്ചയിലൊരിക്കല്‍ ഒഴിവാക്കുന്നതാണ് ഡ്രൈ ഡേ ആചരണം
* ജൈവാവശിഷ്ടങ്ങളെല്ലാം ജീര്‍ണിച്ച് മണ്ണില്‍ ചേരുന്നത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും പ്രവര്‍ത്തനഫലമായാണ്.
* സൂക്ഷ്മാണുക്കൾ അന്തരീക്ഷ നൈട്രജനെ സസ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ലവണങ്ങളാക്കി മണ്ണില്‍ ചേര്‍ക്കുന്നു.
* കപ്പലുകളില്‍ നിന്ന് ഉണ്ടാവുന്ന എണ്ണച്ചോര്‍ച്ച മൂലം കടല്‍ മലിനമാവുന്നതു തടയാനായിഎണ്ണ ഭക്ഷിക്കുന്ന “സൂപ്പര്‍ ബഗ്” എന്ന ബാക്ടീരിയകളെ
ഉപയോഗപ്പെടുത്തുന്നുണ്ട്.
* ആനന്ദ് മോഹന്‍ ചക്രബര്‍ത്തി എന്ന ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനാണ് ജനിതക എന്‍ജിനീയറിങ്ങിലൂടെ ബാക്റ്റീരിയയെ വികസിപ്പിച്ചെടുത്തത്.
👉അദ്ധ്യായം: 9 - ബഹിരാകാശം വിസ്മയങ്ങളുടെ ലോകം.
* ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറമുള്ള വിശാലമായ ശുന്യപ്രദേശമാണ് ബഹിരാകാശം.
* ഭൂമി ബഹിരാകാശത്തിലെ അനേകം കോടി ഗോളങ്ങളില്‍ ഒന്നുമാത്രമാണ്.
* ബഹിരാകാശത്ത് ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം ചന്ദ്രനാണ്.
* 1961 ഏപ്രില്‍ 12 ന് സോവിയറ്റ് യൂണിയന്റെ വോസ്റ്റോക്ക് - 1 എന്ന
ബഹിരാകാശപേടകമാണ്, ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി
ഗഗാറിനെ ബഹിരാകാശത്തെത്തിച്ചത്.
* വിവിധ ആവശ്യങ്ങള്‍ക്കായി മനുഷ്യര്‍ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഉപകരണങ്ങളടങ്ങിയ പേടകങ്ങളാണ് കൃത്രിമോപഗ്രഹങ്ങള്‍.
* 1957 ഒക്ടോബര്‍ 4 ന് സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സ്പുട്നിക്-1 ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം. ഇതിന്റെ വിക്ഷേപണത്തോടെയാണ്
ബഹിരാകാശയുഗം ആരംഭിക്കുന്നത്.
* അന്താരാഷ്ട്രതലത്തില്‍ ഒക്ടോബര്‍ 4 മുതല്‍ 10 വരെ ബഹിരാകാശ വാരമായി ആചരിക്കുന്നു.
* 1957 ഒക്ടോബര്‍ 4 ന് നടന്ന സ്പൂട്നിക് 1 വിക്ഷേപണത്തിന്റെയും 1959 ഒക്ടോബര്‍ 10 ന് നടന്ന അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടിയുടെയും ഓര്‍മയ്ക്കായാണ് ഈ വാരാചരണം നടക്കുന്നത്.
* അമേരിക്കയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം - 1958
* ആദ്യമായി ബഹിരാകാശത്ത് എത്തിയ ജീവി - ലൈക്ക (സോവിയറ്റ് യൂണിയന്‍ -1957)
* ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം - ആര്യഭട്ട (1975)
* ബഹിരാകാശപഠനത്തിനായി കൃത്രിമോപഗ്രഹങ്ങളെയും മനുഷ്യനെയും ബഹിരാകാശത്തെത്തിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിക്ഷേപണ വാഹനങ്ങളാണ് റോക്കറ്റുകള്‍.
* മനുഷ്യന്‍ ഇന്നേവരെ നിര്‍മിച്ച റോക്കറ്റുകളില്‍ ഏറ്റവും വലുത് - സാറ്റേണ്‍-5
* ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മയാണ്.
* അദ്ദേഹത്തിനുപുറമെ കല്പനാചൌള, സുനിതാ വില്യംസ് എന്നീ ഇന്ത്യന്‍ വംശജരും ബഹിരാകാശത്ത് പോയിട്ടുണ്ട്.
* തന്റെ രണ്ടാമത്തെ ബഹിരാകാശയാത്രയ്ക്കിടയില്‍ കൊളമ്പിയ സ്പെയ്സ് ഷട്ടിലിനുണ്ടായ അപകടത്തില്‍പ്പെട്ട് കല്പനാചൗള ദാരുണമായി മരണമടഞ്ഞു.
* സുനിതാ വില്യംസിനു രണ്ടു ലോക റെക്കോര്‍ഡുകള്‍ ഉണ്ട്.
* ഇതുവരെ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം കഴിച്ചുകൂട്ടിയ വനിത,
* ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിത എന്നിവയാണ് ആ റെക്കോര്‍ഡുകള്‍.
* മനുഷ്യന്‍ ഇന്നേവരെ കാലുകുത്തിയ ഏക അന്യഗോളം ചന്ദ്രനാണ്.
* അമേരിക്കക്കാരായ നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ബസ് ആല്‍ഡ്രിന്‍ എന്നിവര്‍ 1969 ജൂലായ് 21ന് ആദ്യമായിചന്ദ്രനില്‍ ഇറങ്ങി.
* അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അപ്പോളോ 11 എന്ന ബഹിരാകാശവാഹനമാണ് ഇതിനുപയോഗിച്ചത്.
* മൈക്കിള്‍ കോളിന്‍സ് എന്ന സഞ്ചാരിയും വാഹനത്തെ നിയന്ത്രിച്ചു കൊണ്ട് ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നു.
* മനുഷ്യന്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയതിന്റെ വാര്‍ഷികദിനമായ ജൂലായ് 21 ചാന്ദ്രദിനമായി ആചരിക്കുന്നു.
* ആദ്യ ചന്ദ്ര യാത്രയ്ക്കുശേഷം വീണ്ടും അഞ്ചുതവണ മനുഷ്യന്‍ ചന്ദ്രനില്‍ പോയി തിരിച്ചു വന്നിട്ടുണ്ട്.
* ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയാണ് ഐ.എസ്.ആര്‍.ഒ.
* നമ്മുടെ ബഹിരാകാശപദ്ധതികള്‍ക്കു തുടക്കമിട്ട വിക്രം സാരാഭായ് ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു.
* ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളാണ് പി.എസ്.എല്‍.വി. (PSLV), ജി.എസ്.എല്‍.വി. (GSLV) റോക്കറ്റുകൾ
* വാര്‍ത്താവിനിമയത്തിന് നാം ആശ്രയിക്കുന്ന ഉപഗ്രഹങ്ങളാണ് ഇന്‍സാറ്റുകള്‍.
* ഭൂവിഭവ പഠനം, കാലാവസ്ഥാപഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണ് ഐ.ആര്‍.എസ്. (IRS) ഉപഗ്രഹങ്ങള്‍.
* വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി നാം പ്രയോജനപ്പെടുത്തിയിരിക്കുന്ന ഉപഗ്രഹമാണ് എഡ്യൂസാറ്റ്.
* ഇന്‍സാറ്റ് (INSAT), ഐ.ആര്‍.എസ്. (IRS)പരമ്പരകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായിഒട്ടേറെ ഉപഗ്രഹങ്ങള്‍ നാം വിക്ഷേപിച്ചിട്ടുണ്ട്.
* ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണപദ്ധതിയാണ് ചന്ദ്രയാന്‍.
* ഇന്ത്യയുടെ പ്രഥമ ചന്ദ്രദൗത്യമായ ചന്ദ്രയാൻ -1, 2008 ഒക്ടോബര്‍ 22 ന് വിക്ഷേപിക്കപ്പെട്ടു. PSLV C11 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ആദ്യ ചന്ദ്രദൌത്യം തന്നെ തിളക്കമാര്‍ന്ന വിജയം കണ്ടു എന്നതില്‍ നമുക്ക് അഭിമാനിക്കാം.
* ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാനാണ്.
* ചന്ദ്രയാന്‍-2, 2019 ജൂലൈ 22 ന് വിക്ഷേപിക്കപ്പെട്ടു. GSLV Mark III റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
* ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍, 2013 നവംബർ 5 ന് വിക്ഷേപിക്കപ്പെട്ടു. PSLV C25 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
* സൗരദൗത്യമായ ആദിത്യ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽപ്പെടുന്നു.
👉അദ്ധ്യായം: 10 - ജന്തു വിശേഷങ്ങൾ.
* അന്യദേശങ്ങളില്‍നിന്ന് അനുകൂല ജീവിതസാഹചര്യങ്ങള്‍ തേടി നമ്മുടെ നാട്ടിലെത്തുന്ന ദേശാടനപക്ഷികളാണ് ചിലയിനം എരണ്ടകള്‍, നാകമോഹന്‍,
മണല്‍ക്കോഴി എന്നിവ.
* കേരളത്തിലെ കടലുണ്ടി, തട്ടേക്കാട്, കുമരകം തുടങ്ങിയ സ്ഥലങ്ങള്‍ ദേശാടനപ്പക്ഷികള്‍ ധാരാളമായി വിരുന്നെത്തുന്ന പ്രദേശങ്ങളാണ്.
* ലോക പ്രസിദ്ധനായ ഒരു പക്ഷിനിരീക്ഷകനായിരുന്നു ഡോ. സാലിം അലി.
* അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നു.
* ബേഡ്സ് ഓഫ് ഇന്ത്യ, ബേഡ്സ് ഓഫ് കേരള എന്നിവ അദ്ദേഹത്തിന്റെ പക്ഷിനിരീക്ഷണ ഗ്രന്ഥങ്ങളാണ്.
* അദ്ദേഹത്തിന്റെ ആത്മകഥയാണ് 'ഒരു കുരുവിയുടെ പതനം.”
* തവള, സാലമാന്റര്‍, സീസിലിയന്‍ എന്നിവ കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്നവയാണ്. ഇവ ഉഭയ ജീവികള്‍ (Amphibians) എന്നറിയപ്പെടുന്നു.
* മുട്ടയിട്ട് വംശവര്‍ധനവ് നടത്തുന്ന ജീവികളെ 4 ഗ്രൂപ്പുകളായി തിരിക്കാം.
1. പക്ഷികൾ 2. പ്രാണികൾ 3. മത്സ്യങ്ങൾ 4. ഉരഗങ്ങൾ
* മുട്ടയിടാന്‍ വേണ്ടി ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ഒരിനം മത്സ്യമാണ് സാല്‍മണ്‍.
* ചില ജീവികളുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ മാതൃജീവിയോട് സാദൃശ്യമില്ലാത്തവയാണ്. ഇവയാണ് ലാര്‍വകള്‍.
* ഒരിനം തുമ്പിയുടെ ലാര്‍വയാണ് കുഴിയാന
* ലാര്‍വാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളിലൂടെ കടന്നുപോയി മാതൃജീവിയോട് സാദൃശ്യമുള്ള രൂപങ്ങളായി മാറുന്നതാണ് രൂപാന്തരണം (Metamorphosis).
* വനം വകുപ്പിനു കീഴില്‍ മലപ്പുറം ജില്ലയില്‍ വള്ളിക്കുന്നിലെ മുതിയം കടല്‍ത്തീരത്ത് കടലാമകളെ സംരക്ഷിച്ചു വരുന്നുണ്ട്.
* കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്ന ജീവികളാണ് സസ്തനികള്‍ (Mammals).
* പറക്കുന്ന സസ്തനിയാണ് വവ്വാല്‍
* പ്ലാറ്റിപ്പസും എക്കിഡ്നയും മുട്ടയിടുന്ന സസ്തനികളാണ്. ഇവ കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്തുന്നു.
* മണ്ണിര, പ്ലനേറിയ (ഒരു തരം പരന്ന വിര) എന്നിവയുടെ ശരീരഭാഗങ്ങള്‍ മുറിഞ്ഞാല്‍ ആ ഭാഗം വളര്‍ന്ന് പുതിയ ജീവിയായിമാറും.
* മത്സ്യത്തിന്റെ വര്‍ഗത്തില്‍പ്പെട്ട, ഏഴ് ഇഞ്ച് മാത്രം വലുപ്പമുള്ള ജീവികളാണ് കടല്‍ക്കുതിരകള്‍.
* പെണ്‍ കടല്‍ക്കുതിരകള്‍ ഇടുന്ന മുട്ടകള്‍ ആണ്‍ കടല്‍ക്കുതിരയുടെ ഉദരഭാഗത്തെ കടൽക്കുതിര സഞ്ചിയില്‍ സൂക്ഷിക്കുന്നു. 40 ദിവസത്തിനു ശേഷം ഈ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ സഞ്ചിയില്‍ നിന്ന് പുറത്തു വരുന്നു. ആണ്‍കടല്‍ക്കുതിര പ്രസവിക്കുന്നതു പോലെ തോന്നുന്നത് ഇതുകൊണ്ടാണ്.
* സഞ്ചിമൃഗം എന്നറിയപ്പെടുന്ന കംഗാരു ആസ്‌ട്രേലിയയിലാണ് കാണപ്പെടുന്നത്. പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തിലുള്ള ഒരു സഞ്ചിയില്‍ ആക്കിയാണ് ഇവ പരിപാലിക്കുന്നത്.
* പാമ്പുകളില്‍പ്പെട്ട അണലിയുടെ മുട്ടകള്‍ വിരിയുന്നത് ശരീരത്തിനുള്ളില്‍ വച്ചുതന്നെയാണ്. ഇവയുടെ കുഞ്ഞുങ്ങള്‍ പുറത്തുവരുമ്പോള്‍ അണലിപ്പാമ്പ് പ്രസവിക്കുന്നതായിതോന്നുന്നു. കുഞ്ഞുങ്ങള്‍ പുറത്തുവന്ന ശേഷം
അണലി അവയെ ഒട്ടും പരിപാലിക്കുന്നില്ല.
* കടലിലെ മഴക്കാടുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന പവിഴപ്പുറ്റുകള്‍ കടലിനടിയില്‍ പൂന്തോട്ടങ്ങളെപ്പോലെ കാണുന്ന ജീവിവര്‍ഗമാണ്. വിവിധ ഇനം കടല്‍ജീവികളുടെ വാസകേന്ദ്രം കൂടിയാണിവ.
* കടല്‍ക്ഷോഭം ഒരു പരിധിവരെ തടയാനും പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ നിര്‍മിക്കാനും പ്രയോജനപ്പെടുന്ന പവിഴപ്പൂറ്റുകള്‍ ഇപ്പോള്‍ വംശനാശഭീഷണി നേരിടുകയാണ്. ഇവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി 1997, 2008 എന്നീ വര്‍ഷങ്ങള്‍ പവിഴപ്പുറ്റുവര്‍ഷമായി ആചരിക്കുകയുണ്ടായി.
* ലോക ത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകള്‍ ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് ആണ്.
* ലക്ഷദ്വീപുകളില്‍ പവിഴപ്പുറ്റുകള്‍ ധാരാളമായികാണുന്നു.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍