അന്തരീക്ഷതാപന പ്രക്രിയകള്‍
പി.എസ്.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് പാഠപുസ്തകങ്ങളിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കുക സാധാരണമാണ്.
ഒമ്പതാം ക്ലാസ്സിലെ ഭുമിശാസ്ത്ര പുസ്തകത്തിലെ ഒന്നാമത്തെ അദ്ധ്യായമായ "സർവ്വവും സൂര്യനാൽ (Sun: The Ultimate Source)" അടിസ്ഥാനമാക്കിയ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
* ഹ്രസ്വതരംഗങ്ങളായാണ് സൌരോര്‍ജം ഭൂമിയിലേക്ക് എത്തുന്നത്. ഇതിനെ സൌരവികിരണം (Insolation) എന്നു വിളിക്കുന്നു.
* അന്തരീക്ഷത്തില്‍ നടക്കുന്ന താപവ്യാപന പ്രക്രിയകളാണ് താപചാലനം, സംവഹനം, അഭിവഹനം എന്നിവ. ഈ പ്രക്രിയകള്‍ ഭൂമിയോടടുത്ത അന്തരീക്ഷഭാഗങ്ങളിലാണ് സംഭവിക്കുന്നത്.
* ചൂടുപിടിച്ച ഭൗമോപരിതലത്തോടു ചേര്‍ന്ന് സ്ഥിതിചെയുന്ന അന്തരീക്ഷഭാഗത്തേക്കു താപം പകരുന്ന പ്രക്രിയയാണ് താപചാലനം (സംനയനം) (Conduction).
* ചൂടായ വായു വികസിച്ച് ഉയരുന്നു. ഈ പ്രക്രിയയാണ് സംവഹനം (Convection)
* കാറ്റിലൂടെ തിരശ്ചീന തലത്തില്‍ താപം വ്യാപിക്കുന്നു. ഈ പ്രക്രിയയാണ് അഭിവഹനം (Advection)
* ഭൗമോപരിതലത്തില്‍നിന്നു ദീര്‍ഘതരംഗരൂപത്തില്‍ ഈര്‍ജം ശൂന്യാകാശ
ത്തേക്ക് വികിരണം ചെയ്യപ്പെടുന്നതിനെ ഭാമവികിരണം (Terrestrial Radiation) എന്നു പറയുന്നു.
സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് എത്തുന്ന വികി രണത്തെ 100 ശതമാനമായി കണക്കാക്കിയാല്‍ അവയില്‍ 35 ശതമാനം അന്തരീക്ഷത്തിലെ വിവിധ ഭാഗങ്ങളില്‍ വച്ച് പ്രതിഫലിച്ച് ശൂന്യാകാശത്തേക്ക് തിരികെ പോകുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മേഘങ്ങളും 14ശതമാനം ആഗിരണം ചെയ്യുന്നു. ബാക്കിവരുന്ന 51 ശതമാനം മാത്രമാണ് ഭൗമോപരിതലം ആഗിരണം ചെയ്യുന്നത്. ഇത് ഉപരിതലത്തെ ചൂടുപിടിപ്പിക്കുകയും തുടര്‍ന്ന് ദീര്‍ഘതരംഗ രൂപത്തില്‍ ഭൗമവികിരണമായി ശൂന്യാകാശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നു.
* അന്തരീക്ഷത്തിലെ താപത്തിന്റെ തീവ്രതയുടെ അളവാണ് താപനില.
* അന്തരീക്ഷതാപനില അളക്കാന്‍ തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നു. തെര്‍മോമീറ്ററിലെ യൂണിറ്റ് ഡിഗ്രി സെല്‍ഷ്യസിലോ, ഡിഗ്രി ഫാരന്‍ഹീറ്റിലോ, ആണ് സൂചിപ്പിക്കുന്നത്.
* കാലാവസ്ഥാനിരീക്ഷകര്‍ ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില കണക്കാ
ക്കുന്നത് ഉച്ചയിക്ക് 2 മണിക്കുള്ള അന്തരീക്ഷസ്ഥിതിയില്‍നിന്നാണ്.
* രാവിലെ ഏകദേശം 4 മണിക്ക് ശേഷമായിരിക്കും കുറഞ്ഞ അന്തരീക്ഷതാപനില അനുഭവപ്പെടുന്നത്. സാധാരണയായി ഒരു ദിവസത്തെ കുറഞ്ഞ ചൂട്രേ ഖപ്പെടുത്തുന്നത് രാവിലെ 5 മണിക്കാണ്.
* ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞതാപനിലയും തമ്മിലുള്ള വ്യത്യാസത്തെ ദൈനികതാപാന്തരം (Diurnal range of temperature) എന്നു വിളിക്കുന്നു.
* ഒരു ദിവസത്തെ ശരാശരി താപനിലയെ ദൈനിക ശരാശരി താപനില (Daily mean temperature) എന്നു പറയുന്നു.
* ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും അളക്കുന്ന ഉപകരണമാണ് മാക്സിമം - മിനിമം തെര്‍മോമിറ്റര്‍.
* ഒരേ അന്തരീക്ഷതാപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന
സാങ്കല്‍പ്പികരേഖകളെ സമതാപരേഖകള്‍ (Isotherms) എന്നു വിളിക്കുന്നു.
* ഭൂമിയില്‍ ഏറ്റവും ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് സമതാപരേഖ വരച്ചാല്‍ അത് ഭൂമധ്യരേഖയ്ക്ക് സമീപത്തുകൂടി കടന്നുപോകും.
ഈ സാങ്കല്‍പ്പിക രേഖയെ താപീയമധ്യരേഖ (Thermal equator) എന്നാണ് വിളിക്കുന്നത്.
* ഒരു സ്ഥലത്തെ താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് അക്ഷാംശസ്ഥാനം, ഉയരം, സമുദ്രസാമീപ്യം, കാറ്റുകൾ എന്നിവ.
* സൂര്യരശ്മികള്‍ ലംബമായി പതിക്കുന്ന ഭൂമധ്യരേഖാപ്രദേശങ്ങളില്‍ ചൂട് വളരെ കൂടുതലായിരിക്കും.
* സമുദ്രത്തില്‍നിന്നു അകലെയുള്ള കരഭാഗങ്ങളില്‍ ശൈത്യകാലത്ത് അതിശൈത്യവും ഉഷ്ണകാലത്ത് അത്യുഷ്ണവും അനുഭവപ്പെടുന്നു.
* ട്രോപ്പോസ്ഫിയറിലെ താപനില ഉയരത്തിനനുസരിച്ച് ഓരോ 165 മീറ്ററിനും
1 ഡിഗ്രി സെല്‍ഷ്യസ് എന്ന തോതില്‍ കുറഞ്ഞുവരുന്നു ഇതിനെ ക്രമമായ താപ നഷ്ടനിരക്ക് (Normal lapse rate) എന്ന് വിളിക്കുന്നു.
* അന്തരീക്ഷത്തിലെ ജലാംശത്തെ ആര്‍ദ്രത (Humidity) എന്നു വിളിക്കുന്നു.
* വായുവിലടങ്ങിയിട്ടുള്ള നീരാവിയുടെ യഥാര്‍ഥ അളവിനെ കേവല ആര്‍ദ്രത (Absolute humidity) എന്നാണ് വിളിക്കുന്നത്. ഇത് ഒരു ക്യൂബിക് മീറ്റര്‍ വായുവില്‍ എത്ര ഗ്രാം ജലബാഷ്പം (g/m3) എന്ന ഏകകത്തിലാണ് കണക്കാക്കുന്നത്.
* നിശ്ചിത ഊഷ്മാവില്‍ അന്തരീക്ഷത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നീരാവിയുടെ അളവിന് പരിധിയുണ്ട്. അന്തരീക്ഷം നീരാവിപൂരിതമാകുന്ന അവസ്ഥയെ പൂരിതാവസ്ഥ (Saturation level) എന്നു വിശേഷിപ്പിക്കാം.
* വായു നീരാവിയാല്‍ പൂരിതമാക്കപ്പെടുമ്പോഴുള്ള താപനിലയാണ് ഹിമാങ്കം /തുഷാരാങ്കം (Dew point). അന്തരീക്ഷം നീരാവിപൂരിതമായിക്കഴിഞ്ഞാല്‍ ഘനീകരണം ആരംഭിക്കും.
* ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുന്ന നീരാവി ജലകണങ്ങളായിമാറുന്ന പ്രക്രിയയാണ് ഘനീകരണം (Condensation).
* ഘനീകരണം ആരംഭിക്കുന്ന നിര്‍ണായക ഊഷ്മാവിനെ തുഷാരാങ്കം (Dew point) എന്നു പറയുന്നു.
* ഒരു നിശ്ചിത ഊഷ്മാവില്‍ അന്തരീക്ഷ വായുവിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നീരാവിയുടെ അളവും ആ സമയത്ത് അന്തരീക്ഷവായുവില്‍ ഉള്ള നീരാവിയുടെ അളവും തമ്മിലുള്ള അനുപാതമാണ് ആപേക്ഷിക ആര്‍ദ്രത (Relative humidity).
* വെറ്റ് ആന്റ് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് കാലാവസ്ഥാ നിരീക്ഷകര്‍ ആപേക്ഷിക ആര്‍ദ്രത കണക്കാക്കുന്നത്.
* വ്യാവസായികമേഖലകളില്‍ പുകയും മൂടല്‍മഞ്ഞും കൂടിക്കലര്‍ന്ന് സ്മോഗ് എന്ന അന്തരീക്ഷഅവസ്ഥ രൂപംകൊള്ളുന്നു. ഇത്‌ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കാറുണ്ട്.
* നീരാവിപൂരിതവായു തണുത്ത പ്രതലങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ നീരാവി ഘനീഭവിച്ച് അവിടങ്ങളില്‍ രൂപം കൊള്ളുന്ന ജലകണങ്ങളാണ് തുഷാരം (Dew).
* രാത്രികാലങ്ങളില്‍ ഉപരിതലതാപം പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയായി കുറയുന്ന പ്രദേശങ്ങളില്‍ തുഷാരം രൂപംകൊള്ളുന്നതിനു പകരം നേര്‍ത്ത ഹിമകണങ്ങളാകും രൂപംകൊള്ളുന്നത്. ഘനീകരണത്തിന്റെ ഈ രൂപത്തെ ഹിമം (Frost) എന്നു പറയുന്നു.
* നേര്‍ത്ത മൂടല്‍മഞ്ഞ് (Mist) ഭൗമോപരിതലത്തിനു മുകളില്‍ നീരാവി ഘനീഭവിച്ച് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതാണ്‌നേര്‍ത്ത മൂടല്‍മഞ്ഞ്. ഇവ ഭൗമോപരിതലത്തോട് ചേര്‍ന്ന് അന്തരീക്ഷത്തില്‍ മേഘങ്ങള്‍ പോലെ കാണപ്പെടുന്നു. പര്‍വത പ്രദേശങ്ങളില്‍ നേര്‍ത്ത മൂടല്‍മഞ്ഞ് സര്‍വ്വസാധാരണമാണ്. നേര്‍ത്ത മൂടല്‍മഞ്ഞ് വിസ്തൃതമായ പ്രദേശങ്ങളില്‍ വ്യാപിച്ചുകാണപ്പെടാറുണ്ട്.
* കനത്ത മൂടല്‍മഞ്ഞ് (Fog) നേര്‍ത്തമൂടല്‍മഞ്ഞിനെപ്പോലെതന്നെ മൂടല്‍മഞ്ഞും ഭൗമോപരിതലത്തിനു മുകളിലായിനീരാവി ഘനീഭവിച്ച് രുപംകൊള്ളുന്നവയാണ്.
ജലാശയങ്ങളുടെ മുകളിലായാണ് മൂടല്‍മഞ്ഞ് സാധാരണയായി രൂപം കൊള്ളാറ്. മൂടല്‍മഞ്ഞുള്ള പ്രദേശങ്ങളില്‍ വളരെ കുറഞ്ഞ അളവിലുള്ള ദൂരക്കാഴ്ച്ചയെ ഉണ്ടാകു. ഇവ നേര്‍ത്ത മൂടല്‍മഞ്ഞിനെക്കാളും കൂടുതല്‍ സാന്ദ്രതയുള്ളതാണ്.
* അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിലുള്ള പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുമ്പോഴാണ് മൂടല്‍മഞ്ഞ് രൂപംകൊള്ളുന്നത്. ഇത് ദൂരക്കാഴ്ചയെ തടസ്സപ്പെടുത്താറുണ്ട്. മൂടല്‍മഞ്ഞിലൂടെയുള്ള ദൂരക്കാഴ്ച തീരെ കുറവാണെങ്കില്‍, അതായത് ഒരു കിലോമീറ്റര്‍ ദൂരത്തിലും കുറവാണെങ്കില്‍ അതിനെ കനത്ത മൂടല്‍മഞ്ഞ് (Fog) എന്നും ദൂരക്കാഴ്ച ഒരു കിലോ മീറ്ററിലുമധികമാണെങ്കില്‍ നേര്‍ത്തമൂടല്‍മഞ്ഞ് (Mist) എന്നും വിളിക്കുന്നു. ശൈത്യകാലത്ത് മൂടല്‍മഞ്ഞ് കാരണം വടക്കേ ഇന്ത്യയില്‍ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാറുണ്ട്.
* ചൂടുപിടിച്ച് ഉയര്‍ന്നു പൊങ്ങുന്ന നീരാവി പൂരിതവായു നേര്‍ത്ത പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് തണുത്ത് ഹിമാങ്കത്തിനു താഴെയാകുമ്പോള്‍ ഘനീഭവിച്ച് മേഘങ്ങളായി മാറുന്നു. ഇത്തരത്തില്‍ രൂപംകൊള്ളുന്ന ജലകണികകളുടെ വലിപ്പം ഏകദേശം 0.001 സെ. മീറ്ററില്‍ താഴെയാണ്. അതിനാലാണ് അവ താഴേക്ക് പതിക്കാതെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത്.
* മേഘരൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന ഒരു ഘടകമാണ് സൂക്ഷ്മധുളികള്‍.
* അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന പൊടിപടലങ്ങളാണ് സൂക്ഷ്മധുളികള്‍. ഘനീകരണപ്രവര്‍ത്തനം സാധ്യമാക്കുന്നതിനാല്‍ ഇവയെ ഘനീകരണമര്‍മ്മം
(Condensation nuclei)) എന്ന് വിളിക്കുന്നു.
* രൂപത്തിന്റെയും ഉയരത്തിന്റെയും അടിസ്ഥാനത്തില്‍ മേഘങ്ങളെ വര്‍ഗീകരിക്കാം.
* സിറസ് മേഘങ്ങള്‍ (Cirus clouds): തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയില്‍
വളരെ ഉയരങ്ങളില്‍ വെള്ള നിറത്തില്‍ തൂവല്‍ക്കെട്ടുകള്‍ പോലെ കാണപ്പെടുന്നു.
* സ്ട്രാറ്റസ് മേഘങ്ങള്‍ (Stratus clouds): താഴ്ന്ന വിതാനങ്ങളില്‍ തിരശ്ചീന തലത്തില്‍ കനത്ത പാളികളായി കാണപ്പെടുന്നു.
* ക്യുമുലസ് മേഘങ്ങള്‍ (Cumulus clouds): ആകാശത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചാരനിറത്തിലുള്ള കൂനകള്‍ പോലെ കാണപ്പെടുന്നു. ഉയര്‍ന്ന സംവഹന പ്രവാഹഫലമായി രൂപംകൊള്ളുന്ന തൂവല്‍ക്കെട്ടുകള്‍പോലുള്ള ഈ മേഘങ്ങള്‍
ലംബദിശയില്‍ കൂടുതല്‍ വ്യാപിച്ചിരിക്കുന്നു.
* നിംബസ് മേഘങ്ങള്‍ (Nimbus clouds): മഴമേഘങ്ങളാണ് ഇവ. ചാരനിറത്തിലോ കറുപ്പു നിറത്തിലോ ഇവ അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളില്‍ വ്യാപിച്ചു കാണപ്പെടുന്നു. ജലകണികകള്‍ സാന്ദ്രമായതിനാല്‍ ഇത് സൂര്യപ്രകാശത്തെ കടത്തിവിടാതെ ഇരുണ്ട നിറത്തില്‍ കാണപ്പെടുന്നു.
* വളരെ ഉയരത്തില്‍ കാണുന്ന മേഘങ്ങള്‍ (High clouds - 20000 മുതല്‍ 40000 ft)
* മധ്യമേഘങ്ങള്‍ (Medium clouds - 7000 മുതല്‍ 20000 ft)
* താഴ്ന്ന മേഘങ്ങള്‍ (Low clouds < 7000 ft)
* കൂടുതല്‍ ഉയരങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ള മേഘങ്ങള്‍ (Clouds with great vertical extent - 2000 മുതല്‍ 30000 ft).
* തുടര്‍ച്ചയായ ഘനീകരണ പ്രക്രിയയുടെ ഫലമായി മേഘങ്ങളില്‍ ജലകണികകളുടെ വലിപ്പം വര്‍ദ്ധിക്കുന്നു. തന്മൂലം ഇവയ്ക്ക് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ കഴിയുന്നില്ല. ഭൂഗുരുത്വത്തെ പ്രതിരോധിക്കാനാകാതെ വരുമ്പോള്‍ മേഘങ്ങളില്‍ നിന്നും സ്വതന്ത്രമാക്കപ്പെടുന്ന ഇവ ഭൗമോപരിതലത്തിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് വര്‍ഷണം (Precipitation). മഞ്ഞ് (Snow), ആലിപ്പഴം (Hailstones), മഴ (Rainfall) എന്നിവയെല്ലാം വര്‍ഷണത്തിന്റെ വിവിധ രൂപങ്ങളാണ്.
* മഞ്ഞ് (Snow): ഹിമമേഖലകളിലും പര്‍വ്വതപ്രദേശങ്ങളിലും കാണപ്പെടുന്ന വര്‍ഷണരൂപമാണ് മഞ്ഞ്. അന്തരീക്ഷതാപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരിക്കുമ്പോള്‍ വര്‍ഷണം നേര്‍ത്ത ഹിമകണങ്ങളായാണ്
ഭൂമിയിലെത്തുന്നത്. ഇതാണ് മഞ്ഞുവീഴ്ച (Snow fall).
* ആലിപ്പഴം (Hailstones): ചിലപ്പോള്‍ മേഘങ്ങളില്‍നിന്നു മോചിപ്പിക്കപ്പെട്ട ജലത്തുള്ളികള്‍ അന്തരീക്ഷത്തിന്റെ തണുത്തപാളികളിലൂടെ കടന്നു പോകാനിടയായാല്‍ അവ തണുത്തുറഞ്ഞ് മഞ്ഞുകട്ടകളായി ഭൂമിയില്‍ പതിക്കാറുണ്ട്. മഴത്തുള്ളികളോടൊപ്പം മഞ്ഞുകട്ടകള്‍ ഭൂമിയിലേക്ക് പതിക്കുന്നു. ഇതാണ് ആലിപ്പഴം.
* മഴ (Rainfall): മേഘങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന ഘനീകരണത്തിന്റെ ഫലമായി ജലകണികകളുടെ വലിപ്പംകൂടുന്നു. വലിപ്പമേറിയ ജലകണികകള്‍ക്ക് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ കഴിയാതെ ഭൂമിയിലേക്കു മഴയായിപതിക്കുന്നു.
* എങ്ങനെ ഉണ്ടാകുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മഴയെ
പ്രധാനമായും മുന്നായി തരംതിരിക്കാവുന്നതാണ്. സംവഹനവൃഷ്ടി (Convectional rain), ശൈലവൃഷ്ടി (Orographic rainfall), തീരദേശമഴ (border rain) / ചക്രവാതവൃഷ്ടി (Cyclonic rainfall)
* സംവഹനവൃഷ്ടി (Convectional rain): ചൂടുപിടിച്ച ഭൗമോപരിതല വായു നീരാവിയോടൊപ്പം അന്തരീക്ഷത്തിലേക്കു ഉയര്‍ന്നു പൊങ്ങുന്നു. ഉയരങ്ങളില്‍ വച്ച് ഇവ തണുത്ത് ഘനീഭവിച്ച് മഴയായിപെയ്തിറങ്ങുന്നു. ഇത്തരം മഴയാണ് സംവഹനവൃഷ്ടി (Convectional rain). ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന ഈ മഴയെ ഉച്ചലിതവൃഷ്ടി (torrential rainfall) എന്നും വിളിക്കാറുണ്ട്. സംവഹനമഴ ഉഷ്ണമേഖലയിലെ ഒരു സാധാരണ ഉഷ്ണകാലപ്രതിഭാസമാണ്.
* തീരദേശമഴ (border rain) / ചക്രവാതവൃഷ്ടി (Cyclonic rainfall): കരയ്ക്കും കടലിനും മുകളിലുള്ള അന്തരീക്ഷതാപനില വ്യത്യസ്തമായിരിക്കും. കടലില്‍നിന്നുള്ള വായു തീരദേശങ്ങളില്‍ വച്ച് കരയിലെ വായുവുമായി കൂട്ടിമുട്ടാനിടയായാല്‍ ഉഷ്ണവായു മുകളിലേക്ക് ഉയര്‍ത്തപ്പെടുകയും തുടര്‍ന്ന് മേഘരുപീകരണത്തിനും മഴയ്ക്കും കാരണമാവുകയും ചെയ്യുന്നു. ഈ മഴയെ തീരദേശമഴ (border rain) എന്ന് വിളിക്കുന്നു. (ചക്രവാതങ്ങളുമായി (Cyclonic rainfall) ബന്ധപ്പെട്ട് ഉണ്ടാകുന്ന മഴയാണ് ചക്രവാതവൃഷ്ടി. ച്രകവാതത്തിന്റെ മധ്യഭാഗത്ത് ഉഷ്ണവായുവും ശീതവായുവും കൂട്ടിമുട്ടുന്നു. ഈസമയം ഉഷ്ണവായുവിനെ ശീതവായു മുകളിലേക്ക് തള്ളിമാറ്റുന്നു. വായു ഉയര്‍ന്നുപൊങ്ങുമ്പോള്‍ അതിലെ നീരാവി ഘനീഭവിച്ച് മഴയായിപെയ്തിറങ്ങുകയും ചെയുന്നു).
ഒമ്പതാം ക്ലാസ്സിലെ സോഷ്യൽസയൻസ് II മുഴുവൻ പാഠഭാഗങ്ങളുടെയും നോട്സ് ഇവിടെ ക്ലിക്കുക
മറ്റ് പ്രധാന പഠന സഹായികൾ👇
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: പഠിക്കാം വിശദമായി
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
മറ്റ് പ്രധാന പഠന സഹായികൾ👇
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: പഠിക്കാം വിശദമായി
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍