PEDAGOGY (ബോധന ശാസ്ത്രം) -6
എൽ.പി / യു.പി.സ്‌കൂള്‍ അസിസ്റ്റന്റ്‌ പരീക്ഷാപരിശീലനം  
Educational Child Psychology
👉 പഠനത്തിന്റെ ആദ്യഘട്ടങ്ങളില്‍ കുട്ടിക്ക്‌ സജീവമായ പിന്തൂണ നല്കുകയും പഠനത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കുട്ടി ഏറ്റെടുക്കുന്നതോടെ പിന്തുണ കുറച്ചു
കൊണ്ടുവരികയും ചെയ്യുന്ന പ്രക്രിയയാണ്‌.
(PSC -UPSA - NCA പത്തനംതിട്ട / ഇടുക്കി 2012)
(a) ഫീഡ്‌ ബാക്ക്‌
(b) പരിഹാര ബോധനം
(c) zone of proximal development
(d) കൈത്താങ്ങ്‌
ഉത്തരം (d) കൈത്താങ്ങ്‌
 * വൈഗോഡ്സ്കിയുടെ സാമൂഹ്യജ്ഞാതൃവാദത്തിലാണ്‌ കൈത്താങ് അഥവാ സ്കഫോള്‍ഡിങ്‌ എന്ന ആശയം അവതരിപ്പിച്ചത്‌.
* കേരളത്തില്‍ നിലവിലുള്ള പാഠ്യപദ്ധതിയെ ഏറ്റവുമധികം സ്വാധീനിച്ച മനഃശാസ്ത്രജ്ഞനാണ്‌ വൈഗോഡ്സ്കി.
* അദ്ദേഹത്തിന്റെ ആശയങ്ങളില്‍ പ്രധാനമായതാണ്‌ വികസനത്തിന്റെ സമിപസ്ഥ മേഖല (zone of proximal development).
* വ്യവഹാരവാദത്തിന്‌ പകരമായാണ്‌ സാമൂഹ്യജ്ഞാതൃ വാദം അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നത്‌.

👉അടിസ്ഥാന വിദ്യാഭ്യാസരീതി ആവിഷ്കരിച്ചതാര്‌?
(a) മോണ്ടിസോറി
(b) പെസ്റ്റലോസി
(c) റൂസ്സോ
(d) ഗാന്ധിജി
ഉത്തരം: (6) ഗാന്ധിജി
*അടിസ്ഥാന വിദ്യാഭ്യാസരീതിയെ ജീവിത കേന്ദ്രിത (life centered) വിദ്യാഭ്യാസമെന്നും അറിയപ്പെടുന്നു.
* വാര്‍ധാപദ്ധതി. നയി താലിം എന്നി പേരുകളിലും ഗാന്ധിജിയുടെ വിദ്യാഭ്യാസരീതി അറിയപ്പെടുന്നു.
* 1945-ലാണ്‌ അടിസ്ഥാന വിദ്യാഭ്യാസപദ്ധതി അംഗീകരിക്കപ്പേട്ടത്‌.
*നയി താലിം' എന്ന വാക്കിനര്‍ഥം പുതിയ വിദ്യാഭ്യാസമെന്നാണ്‌. 
* Basic Education എന്ന പുസ്തകത്തിലാണ്‌ തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയത്‌.
* 1910-ല്‍ ദക്ഷിണാഫ്രിക്കയിലെ ടോള്‍സ്റ്റോയ്‌ ഫാമില്‍ വെച്ചാണ്‌ ഗാന്ധിജി തന്റെ വിദ്യാഭ്യാസ ആശയങ്ങള്‍ ആദ്യമായി പരിക്ഷിച്ചത്‌.
* രാജ്കോട്ടിലാണ്‌ ഗാന്ധിജിപ്രാഥമിക വിദ്യാഭ്യാസം നേടിയത് 
* ഗാന്ധിജിയുടെയും ജോണ്‍ഡ്യൂയിയുടെയും വിദ്യാഭ്യാസദര്‍ശനങ്ങള്‍ക്ക്‌ സമാനതക ളുണ്ടായിരുന്നു.

👉വിദ്യാര്‍ഥികള്‍ പലയിനം ചെടികളിലെ ഇലകളുടെ കുട്ടത്തില്‍ നിന്ന്‌ ചെമ്പരത്തി ഇലകളെ തിരഞ്ഞെടുക്കുന്നു. ഇത്‌ എന്തിന്റെ സൃഷ്ടി കരണമാണ്‌
(a) ഗ്രഹണം
(b) പ്രയോഗം
(c) അപഗ്രഥനം
(d) ഉദ്ഗ്രഥനം
ഉത്തരം: ഗ്രഹണം (PSC LP/UP 2001)
* ബഞ്ചമിന്‍ എസ്‌ ബ്ലുമാണ്‌ ബുദ്ധിമണ്ഡലത്തെ അറിവ്‌, ഗ്രഹണം, പ്രയോഗം, അപഗ്രഥനം, ഉദ്ഗ്രഥനം, മുല്യനിര്‍ണയം എന്നിങ്ങനെ ക്രമമായി തരംതിരിച്ചത്‌.
* അറിയുന്ന കാര്യങ്ങളില്‍ അവഗാഹമുണ്ടാക്കുകയാണ്‌ ഗ്രഹണം.
* അറിവിനെക്കാള്‍ ഒരു പടി ഉയര്‍ന്ന മാനസികവ്യാപാരമാണിത്‌.
* 1956-ലാണ്‌ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ ബഞ്ചമിന്‍ എസ്‌. ബ്ലൂമും സഹപ്രവര്‍ത്തകരും ചേര്‍ന്ന്‌ മുന്നായി തരംതിരിച്ചത്‌.
1) ബൌദ്ധിക മണ്ഡലം അഥവാ അറിവിന്റെ മണ്ഡലം
2) വൈകാരിക മണ്ഡലം അഥവാ അനുഭവമണ്ഡലം 
3) മനശ്ചാലകമണ്ഡലം അഥവാ പ്രവർത്തി മണ്ഡലം 
* വര്‍ഗികരണരിതി എന്നര്‍ഥം വരുന്ന ടാക്‌സിസ്‌ എന്ന ഗ്രിക്ക്‌ പദത്തില്‍ നിന്നാണ്‌ ടാക്‌സോണമിഎന്ന പദമുണ്ടായത്‌.

👉പഠനം നടക്കാന്‍ മാനസികമായ അസന്തുലിതാവസ്ഥ സൃഷ്ടി ക്കുക എന്നത്‌ ഏത്‌ സിദ്ധാന്ത വുമായി ബന്ധപ്പെട്ടിരിക്കുന്നു.
(a) ജ്ഞാനനിര്‍മിതിവാദം
(b) വ്യവഹാരവാദം
(c) ആരോപ സിദ്ധാന്തം
(d) ഉപലബ്ധി പ്രചോദനം
(PSC LPSA തിരുവനന്തപുരം. കോഴിക്കോട്‌ 2013)
ഉത്തരം: (a) ജഞാനനിര്‍മിതിവാദം
* വിദ്യാഭ്യസം അധ്യാപക കേന്ദ്രിത രീതിയില്‍നിന്നും വിദ്യാര്‍ഥി കേന്ദ്രിത സമീപനത്തിലേക്ക്‌ മാറ്റാന്‍ കഴിഞ്ഞു.
* ജ്ഞാന നിര്‍മിതി വാദത്തെ ജ്ഞാതൃജ്ഞാനനിര്‍മിതി വാദമെന്നും (Cognitive Constructivism) സാമുഹ്യ ജ്ഞാന നിര്‍മിതി വാദമെന്നും (Social Constructivism) രണ്ട്‌ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌.
* പിയാഷെയും ബ്രൂണറും ജ്ഞാതൃജ്ഞാനനിര്‍മിതി വാദത്തിന്റെ വക്താക്കളായി രൂന്നു
* വൈഗോഡ്സ്കിയും ചോംസ്കിയും സാമുഹ്യജ്ഞാന നിര്‍മിതിവാദത്തിന്റെ വക്താക്കളായിരുന്നു.
* ജ്ഞാനനിര്‍മിതിവാദത്തില്‍ പഠനത്തെ ഒരു പ്രക്രിയയായാണ്‌ കാണുന്നത്‌. പിതാവിന്റെ നൈസര്‍ഗികമായ ജിജ്ഞാസയെ പരിപോഷിപ്പിക്കുന്നു.
* ബോധത്തെക്കാള്‍ പഠനത്തിന്‌ ന്നല്‍ നല്കുന്നതാണ്‌ ജ്ഞാന നിര്‍മിതിവാദം.
* കുട്ടികള്‍ എന്തു പഠിക്കുന്നതിനെക്കാള്‍ എങ്ങനെ പഠിക്കുന്നുവെന്നതിന്‌ മുഖ്യ പരിഗണന നല്കുന്നു. 

👉 പഞ്ചേന്ദ്രിയങ്ങളിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച്‌ മനസ്സില്‍ പ്രതികവത്കരണം നടക്കുന്ന പ്രക്രിയയാണ്‌:
(a) ആശയ രൂപവത്കരണം
(b) ഭാവനാത്മകമായികാണല്‍
(c) പ്രശ്നപരിഹരണം
(d) ചിന്തിക്കല്‍ 
ഉത്തരം: (a) ആശയ രൂപവത്കരണം (PSC UPSA 2010)

👉സ്കൂള്‍ ലൈബ്രറിയിലുള്ള ധാരാളം പുസ്തകങ്ങള്‍ കുട്ടികളാരുംതന്നെ പ്രയോജനപ്പെടുത്തൂന്നില്ല. കുട്ടികളെ പുസ്തകങ്ങളുടെ കൂട്ടുകാരാക്കാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യാന്‍ കഴിയും?
(a) ലൈബ്രറി മുഴുവന്‍ സമയവും തുറന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ ഒരു സ്ഥിരം ലൈബ്രരേറിയനെ നിയമിക്കാന്‍ ആവശ്യപ്പെടും.
(b) സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ വായനാമത്സരം ഉള്‍പ്പെടുത്തും
(c) ലൈബ്രറി പ്രവര്‍ത്തനത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തി വായനയുടെ ലോകത്തേക്ക്‌ കൊണ്ടുവരും.
(d) ലൈബ്രറിയില്‍ നിന്ന്‌ പുസ്തകങ്ങള്‍ എടുത്ത്‌ വായിക്കണമെന്ന്‌ നിര്‍ബന്ധിക്കാന്‍ ക്ലാസ്‌ ടീച്ചര്‍മാരോട്‌ നിര്‍ദേശിക്കും.
ഉത്തരം: (c) ലൈബ്രറി പ്രവര്‍ത്തനത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തി വായനയുടെ ലോകത്തേക്ക്‌ കൊണ്ടുവരും. (PSC LPSA 2009)

👉ബാലക സംപ്രത്യക്ഷണ പരീക്ഷ ഉപയോഗിക്കുന്നത്‌ കുട്ടിയുടെ: 
(a) മാനസിക കഴിവുകള്‍ അളക്കാനാണ്‌
(b) അഭിക്ഷമത അളക്കാനാണ്‌
(c) അഭിരുചി മനസ്സിലാക്കാനാണ്‌
(d) വ്യക്തിത്വത്തെപ്പറ്റി പഠിക്കാനാണ്‌
ഉത്തരം: (d) വ്യക്തിത്വത്തെപ്പറ്റി പഠിക്കാനാണ്‌ (PSC LPSA 2005)
* ഒരു വ്യക്തിയുടെ സവിശേഷമായ വ്യവഹാരത്തെയും ചിന്തയെയും നിര്‍ണയിക്കുന്ന കായിക- മാനസിക വ്യവസ്ഥയുടെ ചലനാത്മകമായ ആന്തരിക സംഘടനയാണ്‌ വൃക്തിത്വമെന്ന്‌ ആല്‍ പോര്‍ട്ട്‌അഭിപ്പായപ്പെടുന്നു.
* കാള്‍ യുങ്‌, ഷെല്‍ഡന്‍, ക്രെഷ്ഠര്‍ തുടങ്ങിയവര്‍ വ്യക്തിത്വത്തെപ്പറ്റി പഠനം നടത്തിയവരാണ്‌. 
* മുന്ന്‌ വയസ്സുമുതല്‍ പത്തുവയസ്സുവരെയുള്ള കുട്ടികളുടെ വ്യക്തിത്വത്തെപ്പറ്റി പഠിക്കാന്‍ ഉപയോഗിക്കുന്ന ടെസ്റ്റാണ് ബാലക സംപ്രത്യക്ഷണ പരീക്ഷ (CAT)
* ജന്തുകഥകളാണ് ഈ റെസ്റ്റിനായി ഉപയോഗിക്കുന്നത്‌.

👉താഴെ കൊടുത്തിട്ടുള്ളതില്‍ തോണ്‍ധഡൈക്കിന്റെ സിദ്ധാന്തവുമായി ബന്ധമുള്ള താണ്‌
(a) പരിപൂര്‍ത്തി നിയമം 
(b) ഫലനിയമം 
(c) സാമീപ്യനിയമം
(d) തുടര്‍ച്ചാനിയമം
ഉത്തരം: (b) ഫലനിയമം (PSC LPSA-NCA ഇടുക്കി പാലക്കാട്‌-2012]
* ഒരു വ്യക്തിയില്‍ ബോധപൂര്‍വമുണ്ടാകുന്ന വര്‍ത്തനവ്യതിയാനമാണ്പഠനം
* അമേരിക്കന്‍ മനഃശാസ്ത്രജ്ഞനാണ്‌ ഇ.എല്‍. തോണ്‍ഡൈക്ക്‌
* സംബന്ധവാദ സിദ്ധാന്തമെ ന്നും ശ്രമപരാജയ സിദ്ധാന്ത മെന്നും തോണ്‍ഡൈക്കിന്റെ സിദ്ധാന്തം അറിയപ്പെടുന്നു. 
* ചോദകപ്രതികരണബന്ധത്തെ അടിസ്ഥാനമാക്കിയാണ്‌ പഠനം നടക്കുന്നതെന്ന്‌
അദ്ദേഹം അഭിപ്രായപ്പെട്ടു.
* അഴികളുള്ള ഒരു പ്രശ്ന പേടക (puzzle box)ത്തിനുള്ളില്‍ വിശന്നുവലഞ്ഞ ഒരു പൂച്ചയെ നിക്ഷേപിച്ചാണ്‌ അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തിയത്‌.
* ശ്രമപരാജയങ്ങളിൽ നിന്നും ആവിഷ്കരിച്ച പഠനനിയമങ്ങളാണ്‌.
(a) സന്നദ്ധതാ നിയമം (Law of Readiness)
(b) ഫലനിയമം (Law of effect) 
(c) അഭ്യാസനിയമം (Law of exercise)

👉 ബ്രെയിന്‍ സ്റ്റോമിങ്‌ (മസ്തിഷ്കാശയ വിക്ഷോപം) എന്ന പദം ആദ്യമായി ഉപയോഗിചതാര്‌?
(a) ഓസ്‌ബോൺ 
(b) സ്കിന്നര്‍
(c) കാറ്റല്‍
(d) അസുബെല്‍
ഉത്തരം (a) ഓസ്ബോണ്‍
* ക്രിയാത്മകമായ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട സംഘ പ്രക്രിയയെക്കുറിച്ച്‌ വിശദീകരിക്കൂന്നതിനാണ്‌ ഈ പദം ഉപയോഗിച്ചത്‌
* ഒരു പ്രശ്നത്തെ പുതിയതും സര്‍ഗാത്മകവുമായ രീതിയില്‍ സമീപിക്കുന്നതിന്‌ 
ബ്രെയ്‌ന്‍ സ്റ്റോമിങ്‌ അവസരമൊരുക്കുന്നു.
* ഒരു സംഘം വിദ്യാര്‍ഥികള്‍ക്ക്‌ ഒരു വിഷയം നല്‍കുകയും ആശയരുപവത്കരണത്തിനായി അവരുടെ മസ്തിഷ്കത്തെ ഉപയോഗിക്കാന്‍ അവരോട്‌ ആശശ്യപ്പെടുകയുമാണ്‌ ചെയ്യുന്നത്‌.
* വ്യക്തിയുടെ പുണ്യപ്രാപ്തിയാണ്‌ വിദ്യാഭ്യാസം" എന്നഭിപ്രായപ്പെട്ടതാര്.
(a) സോക്രട്ടീസ് 
(b) പ്ളേറ്റോ 
(c) അരിസ്റ്റോട്ടിൽ 
(d) കാന്റ് 
ഉത്തരം: (b) പ്ളേറ്റോ 
* ഗ്രീസിലെ ആതൻസിലാണ് പ്ളേറ്റോയുടെ ജനനം (BC 427-347)
* ആത്മാവിന്റെ മാഹാത്മ്യത്തെ ഉദ്‌ഘോഷിച്ചിരുന്ന ഒരു സംപൂര്ണ ആദർശവാദിയായിരുന്നു പ്ളേറ്റോ.  
* അക്കാദമി എന്ന വിദ്യാലയം സ്ഥാപിച്ചത്‌ പ്പേറ്റോയാണ്‌
* പ്ളേറ്റോയുടെ Dialogus (സംവാദങ്ങൾ) എന്ന കൃതിയിലെ ദി റിപ്പബ്ലിക്, നിയമങ്ങൾ എന്നീ ഭാഗങ്ങളിലാണ് വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ ധ്യാപിച്ചുകിടക്കുന്നത്‌.
* ക്ഷേത്രഗണിതത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.
* ആത്മാവില്‍നിന്നുദിക്കുന്നസ്ഥലകാല പരിമിതികളില്ലാത്ത സത്യ സൌന്ദര്യങ്ങളാണ്‌ അനശ്വരവും യഥാതഥവുമായ അറിവെന്ന്‌ വിശ്വസിച്ചിരുന്നു.
* സമൂഹത്തിലെ താരെത്തട്ടിലുള്ള അടിമകൾക്ക് വിദ്യാഭ്യാസം നൽകാൻ പ്ളേറ്റോ വിമുഖത കാണിച്ചു.
* സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റിയും അദ്ദേഹം മൗനം പാലിച്ചു 

👉മനസ്സിലെ സംഘര്‍ഷാത്മകമായ വികാരങ്ങളെ വളച്ചൊടിക്കാതെ തുറന്നു പ്രസ്താവിക്കാന്‍ കഴിയുന്ന ഫ്രോയ്ഡിന്റെ സമീപനമാണ്‌
(a) ദമനം 
(b) ലിബിഡോ 
(c) മുക്തസാഹചര്യം
(d) മനോവിശ്ലേഷണം 
ഉത്തരം: (c) മുക്തസാഹചര്യം 
<Previous Page><Next Page><0102, 03, 040506, 7>
* പിയാഷെ, ബ്രൂണർ, ഗാഗ്നെ എന്നിവരുടെ ജ്ഞാതൃവാദങ്ങൾ/സംജ്ഞാന സിദ്ധാന്തങ്ങൾ - ഇവിടെ ക്ലിക്കുക 
* Cognitive Theories of Piaget, Bruner and Gagne - Click here
* PEDAGOGY - QUESTIONS & ANSWERS - Click here

PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here