ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം: മുൻ പരീക്ഷാ ചോദ്യങ്ങൾ - 7
1. ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം (Inclusive education)ആണ് വേണ്ടത് എന്നു പറയാനുളള കാരണമെന്ത്? ( psc മലയാളം 2019)
മറ്റുളള കുട്ടികളെ കണ്ടു പഠിക്കാന്‍ കഴിയുന്നു
സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു
പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുന്നു
എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നു.
സംയോജിത വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി വിദ്യാഭ്യാസം നല്‍കുന്നതിനെയാണ്. സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിന് സഹായകമായ പരിശീലനമാണ് ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് ലഭിക്കുക. ഇത്തരം കുട്ടികളെ സ്പെഷ്യല്‍ സ്കൂളുകളില്‍ ചേര്‍ക്കുകയാണെങ്കില്‍ പിരമിതി മാത്രമുളള കുട്ടികളുടെ ലോകമായിരിക്കും അത്. അനുഭവങ്ങളുടെ പരിമിതി സാമൂഹികരണത്തെ തടയും. ഭാവി ജീവിതത്തെ സാരമായി ബാധിക്കും. (ചോദ്യം 29 കൂടി നോക്കുക)

2. താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടുന്നതേത്? ( PSC 2017)
ആലേഖനവൈകല്യം
സ്വഭാവവൈകല്യം
ഉദ്വേഗവൈകല്യം
ഉച്ചാരണ വൈകല്യം

3. താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടാത്തതേത്? ( PSC 2017)
ഡിസ്ലക്സിയ
അനോറെക്സിയ
ഡിസ് കാല്‍ക്കുലിയ
ഡിസ് ഗ്രാഫിയ

👉പഠനവൈകല്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഈ വിശദീകരണക്കുറിപ്പ് പ്രയോജനപ്പെടുത്തുക.
* പഠനവൈകല്യം എന്താണ്? 
വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ സംവിധാനം ചെയ്യുന്നതിനുമുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്ന തകരാറാണ് പഠനവൈകല്യം. പഠനവൈകല്യം ന്യൂറോളജിപരമായ വൈകല്യമുളളതുമൂലമാണ് സംഭവിക്കുന്നത്. പഠനവൈകല്യം ഒരാളുടെ ബൗദ്ധികനിലവാരത്തിൻ്റെ സൂചകമല്ല. . വൈദ്യുതബള്‍ബ്, ഗ്രാമഫോണ്‍ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാഡോ ദാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു.
വായനയിലുളള വൈകല്യം ഡിസ്ലെക്സിയ (Dyslexia) ഡിസ് ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക , വാക്കുകൾ തെറ്റിച്ചു വായിക്കുക, പിന്നിലേക്ക്‌ വായിക്കുക, എവടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്‌ലെക്സിയ
എഴുതുന്നതിലുള്ള വൈകല്യം( ഡിസ്ഗ്രാഫിയ) വരികൾക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വള്ളി തുടങ്ങിയവ വിട്ടുപോകുക എന്നിവയാണ് ലക്ഷണങ്ങൾ.
ഇവരില്‍ ചിലര്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. കണ്ണാടിയിൽ കാണുന്നതുപോലെ എഴുതുക (മിറർ റൈറ്റിംഗ് ), വാക്കുകൾക്കിടയിൽ അനാവശ്യമായ സ്ഥലം കൊടുത്തും കൊടുക്കാതെയും എഴുതുക, ലതയ്ക്ക് പകരം തല എന്നെഴുതുക b-യും d-യും M-ഉം തമ്മിലും W-വും തമ്മിലുമൊക്കെ അവര്‍ക്ക് മാറിപ്പോകും. വാക്കുകളും ഇവര്‍ക്ക് മാറിപ്പോകും, Was നു പകരം saw, bad-നു പകരം dab എന്നിവ ഉദാഹരണം. ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്‍ക്ക് എഴുതുക എന്നത് മന്ദഗതിയില്‍ മാത്രം ചെയ്യാനാകുന്നതും കഠിനകരവുമായ പ്രവര്‍ത്ത നമായിരിക്കും.
ഗണിതശാസ്ത്രപരമായ ആശയങ്ങളൾ പഠിക്കുന്നതിനുള്ള വൈകല്യം- ഡിസ്കാൽക്കുലിയ (Dyscalculia). കൂട്ടുക, കുറയ്ക്കുക, ഹരിക്കുക, ഗുണിക്കുക, എന്ന അടിസ്ഥാനപാഠം ഡിസ്കാല്കുലിയ ഉള്ള കുട്ടികൾക്ക് മനസ്സിലാകില്ല.
സൂക്ഷ്മവും തുടർച്ചയും ആയ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ -ഡിസ്പ്രാക്സിയ (dyspraxia)

4. In order to ensure the learning of differently-abled children in an English class: (2013 Eng)
They are supplied with a lot of supplementary reading materials
They are given an additional special class
The SMC meetings are conducted every month
The learning materials are modified according to their level

5. Visually impaired learner in an English class should be provided with:(2013 Eng)
A video presentation
Reading cards
Narrative presentation
Additional worksheet

6. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് യോജിക്കുന്ന രീതിയില്‍ പഠനപ്രക്രിയ മാറ്റിയെടുക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്? (2013,MAL)
അപനിര്‍മാണം
ആശയാനുവാദം
അനുരൂപീകരണം
ആശയരൂപീകരണം

7. കേള്‍വിക്ക് വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഭാഷാപഠനക്ലാസില്‍ കൂടുതലായി ലഭിക്കേണ്ടത് എന്താണ്?(2013,MAL)
ബ്രെയിലി ലിപിയിലുളള പുസ്തകങ്ങള്‍
ലേഖനത്തിനുളള ധാരാളം അവസരങ്ങള്‍
ദൃശ്യാനുഭവങ്ങളുടെ പരമാവധി പ്രയോജനം
ശ്രാവ്യാനുഭവങ്ങളുടെ പരമാവധി പ്രയോജനം

8. A teaching strategy suitable for a child with hearing and speech impairment is to (2013, Eng)
give reward from time to time
provide a seat in the front row of the class
provide counselling every week
prevent interaction with normal children

9. കേള്‍വിക്ക് പരിമിതിയുളള കുട്ടികളുടെ ക്ലാസില്‍ പാഠാവതരണത്തിനായി താഴെപ്പറയുന്നവയില്‍ ഏറ്റവും ഉചിതമായ ആധുനികരീതി ഏത് (2013,MAL)
എല്‍ സി ഡി ഉപയോഗിച്ച് ചിത്രസഹിതം ഇ ടെക്സ്റ്റ് അവതരിപ്പിക്കുക
ചാര്‍ട്ടില്‍ എഴുതിയ പാഠങ്ങള്‍ അവതരിപ്പിക്കുക
കമ്പ്യൂട്ടറിലൂടെ പാഠങ്ങള്‍ അവതരിപ്പിക്കുക
പാഠങ്ങല്‍ നിറുത്തി നിറുത്തി ക്ലാസില്‍ വായിക്കുക

10. കേള്‍വിക്കുറവുളള പഠിതാക്കള്‍ക്ക് പഠനാനുഭവം ഒരുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ( 2014 മല)
വലുപ്പമുളള അക്ഷരങ്ങള്‍ എഴുതിയ ചാര്‍ട്ടുകള്‍ ഉപയോഗിക്കണം
ക്ലാസില്‍ ഏറ്റവും മുന്നിലിരുത്തണം
ഫീല്‍ഡ് ട്രിപ്പുകള്‍ക്ക് ഊന്നല്‍ നല്‍കണം
ധാരാളം ദൃശ്യാനുഭവങ്ങള്‍ നല്‍കണം

11. കേള്‍വി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന ക്ലാസിലേക്കായി പഠനപ്രവര്‍ത്തനം ആസൂത്രണം ചെയ്യുമ്പോള്‍ പരിഗണിക്കേണ്ട കാര്യം എന്താണ്? (മല2017)
സംഘപ്രവര്‍ത്തനസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം
പാഠപുസ്തകം എല്ലാവര്‍ക്കും ഉറപ്പാക്കുക
പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ് ദൃശ്യസാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുക
ഗൃഹപാഠങ്ങള്‍ പ്രത്യേകം തയ്യാറാക്കി നല്‍കുക

12. കോക്ലിീയാര്‍ ഇംപ്ലാന്റ് എന്ന ചികിത്സാരീതി സ്വീകരിക്കുന്നത് ഏതു പരിമിതി പരിഹരിക്കാനാണ് (2018മല )
ബുദ്ധി പരിമിതി
ചചലനപരിമിതി
ശ്രവണപരിമിതി
കാഴ്ചാ പരിമിതി

13. കാഴ്ചക്കുറവുളളവര്‍ക്കായി സ്വീകരിക്കുന്ന പഠനോപാധികളില്‍ പെടാത്തത് ഏത്? (2018 മല)
മാഗ്നീഫെയറുകള്‍
ലാര്‍ജ് പ്രിന്റ് പുസ്തകങ്ങള്‍
കണ്ണടകള്‍
ബ്രെയില്‍ ലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍
14. കാഴ്ചാപരിമിതിയുളള കുട്ടികളെ പരിഗണിക്കുന്നതിന് ഏറ്റവും യോജിച്ച സമീപനം ഏത്?(2018 മല)
ആശയാവതരണത്തിന് അധ്യാപിക മാഗ്നിഫയറുകള്‍ ഉപയോഗിക്കുക
ആകര്‍ഷകമായ ചിത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുക
ഓരോ വാക്കും പലവട്ടം ആവര്‍ത്തിച്ച് എഴുതിക്കുക
പഠനത്തില്‍ മറ്റ് ഇന്ദ്രിയങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തുക

15. താഴെപ്പറയുന്നവയില്‍ ബുദ്ധിപരമായ പരിമിതിയുളള കുട്ടികളെ സഹായിക്കുന്നതിനു ഗുണകരമല്ലാത്ത സമീപനമേത് ( മലയാളം2018)
പ്രവര്‍ത്തനാധിഷ്ഠിത പഠനരീതി സ്വീകരിക്കല്‍
പഠനബോധനസമയം പരമാവധി വര്‍ധിപ്പിക്കല്‍
കുട്ടിയുടെ പോസിറ്റീവായ ഏതു പ്രകടനത്തെയും പ്രോത്സാഹിപ്പിക്കുക
അനുക്രമമായി കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുക

16. കാഴ്ചക്കുറവുളള കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോള്‍ ഊന്നല്‍ നല്‍കേണ്ടത് ഏതിനാണ്? ( മലയാളം 2019)
കുട്ടികളെ തനിച്ചിരുത്തി പ്രവര്‍ത്തനങ്ങള്‍ നല്‍കണം
ധാരാളം ശ്രവണസന്ദര്‍ഭങ്ങള്‍ ഒരുക്കണം
സംഘപ്രവര്‍ത്തനങ്ങള്‍ കൂടുതലായി നല്‍കണം
അച്ചടി സാമഗ്രികള്‍ കൂടുതലായി ഉപയോഗിക്കണം

👉മുകളില്‍ കൊടുത്ത ചോദ്യങ്ങളെല്ലാം പലവിധ വെല്ലുവിളികളുമായി ബന്ധപ്പെട്ടവയാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ പല വിഭാഗങ്ങളായി തരംതിരിക്കാം.
1. കാഴ്ചാ പരിമിതി (Visual impairment )
2. കേള്‍വിക്കുറവു് (Hearing impairment )
3. ശാരീരിക വെല്ലുവിളി (Locomotor impairment)
4. മാനസീക വെല്ലുവിളി Mental retardation and Mental illness
5. പഠനവൈകല്യം
* Dyslexia
* Dysgraphia
* Dyscalculia

6) ഓട്ടിസം- സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം. പൊതു സ്വഭാവ സവിശേഷതകള്‍
1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.
2. മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.
3. യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.
4. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും 
കുറെ നേരം നോക്കിനില്‍ക്കുക.
5. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.
6. പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.
7. അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.
8. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.
9. ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ടപ്പെടാതിരിക്കുക.
10. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക (ഉദാ: ചെരുപ്പ്, ഭക്ഷണ പദാര്‍ത്ഥം, ചൂടിപ്പായ).

7) സെറിബ്രല്‍ പാള്‍സി- കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വെെകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണിത്.

8) ബുദ്ധിപരമായ പരിമിതി.

9) Attention Deficit and Hyperactivity Disorder (ADHD) കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തതു പോലുള്ള പെരുമാറ്റങ്ങളും എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. തലച്ചോറിലുണ്ടാകുന്ന ചില തകരാറുകള്‍ മൂലം ആവിര്‍ഭവിക്കുന്നതാണ് ഈ അസുഖം
Child development and pedagogyയിലും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അവ നോക്കുക

17). പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയായ അനുമോള്‍ക്ക് വായനാപരമായ ബുദ്ധിമുട്ടുകളും അതിനോട് അനുബന്ധിച്ചുളള പഠനപ്രശ്നങ്ങളുമുണ്ട്. അവള്‍ അനുഭവിക്കുന്നത്
ഡിസ്ലെക്സിയ
ഡിസ്ഗ്രാഫിയ
ഡിസ് കാല്‍ക്കുലിയ
ഡിസ്പ്രാക്സിയ

18).താഴെപ്പറയുന്നതില്‍ മന്ദപഠിതാക്കളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതി
പ്രയാസങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി കഠിന പ്രവൃത്തികള്‍ നല്‍കുക
അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികള്‍ മാത്രം നല്‍കുക
ദീര്‍ഘമായ ഏകാഗ്രതയും പരിശ്രമവും വേണ്ടി വരുന്ന പ്രവൃത്തികള്‍ നല്‍കുക
കൂടുതല്‍ ഗൃഹപാഠം നല്‍കുക

19).ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് പിന്തുണയേകുന്ന ആക്ട്
ആര്‍ ടി ഇ ആക്ട്
ആര്‍ ടി ഐ ആക്ട്
പി ഡബ്ല്യു ഡി ആക്ട്
പോക്സോ ആക്ട്

20) പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി ആക്ട് ( PWD Act )പ്രാബല്യത്തില്‍ വന്നത് (ktet 2019)
1996
1986
1976
2006

21) അശ്രദ്ധാപരമായി ക്ലാസില്‍ ഇരിക്കുന്ന ഒരു കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യാം? (2019)
കുട്ടിയെ അവഗണിക്കുക
കുട്ടിയെ മുന്‍നിരയില്‍ ഇരിക്കാന്‍ അനുവദിക്കുക
പരമാവധി പഠനോപകരണങ്ങള്‍ ക്ലാസില്‍ ഉപയോഗിക്കുക
ചെറിയ ഇടവേളകളിലൂടെ വൈവിധ്യമാര്‍ന്ന പഠനസാഹചര്യങ്ങള്‍ ഒരുക്കുക

22) സാധാരണ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി വായിക്കുന്നതിനുളള കഴിവില്‍ കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ് (2019)
ഡിസ്കാല്‍ക്കുലിയ
ഡിസ്ഗ്രാഫിയ
ഡിസ്ലെക്സിയ
ഡിസ്ഫേസിയ

23) വാചികവും അവാചികവുമായ ആശയവിനിമയവും അതോടൊപ്പം സാമൂഹ്യപരമായ ഇടപെടലിനും പ്രതികൂലമായി ബാധിക്കുന്ന വികാസ വൈകല്യമാണ് (2019)
സെറിബ്രല്‍ പാള്‍സി
എപിലെപ്സി ( അപസ്മാരം)
ഓട്ടിസം
എ ഡി എച് ഡി
24) ഒരു കുട്ടി 25 നെ 52ആയും b യെ d ആയും സംശയിക്കുന്നു. ഈ കുട്ടി താഴെക്കൊടുത്തവയില്‍ ഏതു വിഭാഗത്തില്‍ പെടുന്നു? 2018
ബുദ്ധിമാന്ദ്യം
പഠനവൈകല്യം
കാഴ്ചാവൈകല്യം
മാനസീക വൈകല്യം

25) താഴെക്കൊടുത്തിരിക്കുന്നവയില്‍ ഡിസ്ലെക്സിയ അന്ന പദവുമായി ബന്ധപ്പെടുന്നത് ഏത്? 2018
വായനാവൈകല്യം
പെരുമാറ്റ വൈകല്യം
മാനസീക വൈകല്യം
ഗണിതപഠനവൈകല്യം

26) വിക്ക് എന്ന സംസാരതടസ്സത്തെ പരിഹരിക്കുന്നതിന് അവലംബിക്കാവുന്ന തന്ത്രം 2018
ബോധപൂര്‍വമുളള സംസാരം
പ്രയോഗസന്ദര്‍ഭങ്ങളിലൂടെയുളള സംസാരം
ദീര്‍ഘമായ സംസാരം
താമസിച്ചുളള സംസാരം

27) പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി ചുവടെകൊടുത്തിരിക്കുന്നവയില്‍ ഏതൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു? 2018
അനുരൂപീകരിച്ച പാഠപുസ്തകങ്ങള്‍
പ്രവര്‍ത്തനപുസ്തകങ്ങള്‍
റിസോഴ്സ് അധ്യാപകര്‍
മുകളില്‍ സൂചിപ്പിച്ചവ എല്ലാം

28)ചുവടെ കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യം അല്ലാത്തതേത്? (2018)
എ ഡി എച് ഡി
ഡിസ്ലക്സിയ
ഡിസ്ഗ്രാഫിയ
ഡിസ്കാല്‍ക്കുലിയ

29) ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നത് (2018)
പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്പെഷ്യല്‍ സ്കൂളുകളിലൂടെ വിദ്യാഭ്യാസം നല്‍കുന്ന സമീപനം
പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസം നല്‍കുന്ന സമീപനം
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് റഗുലര്‍ കുട്ടികളോടൊപ്പം റഗുലര്‍ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്ന സമീപനം
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസം നല്‍കുന്നതിനുളള സംവിധാനം

30). പഠനവൈകല്യമുളള കുട്ടികള്‍ പ്രധാനമായും (2017)
കഴിവുകള്‍ കുറവുളളവരായിരിക്കും
ബുദ്ധി കുറഞ്ഞവരായിരിക്കും
ന്യൂറോളജിപരമായ വൈകല്യമുളളവരായിരിക്കും
പൊതുവേ നിഷ്ക്രിയരയായിരിക്കും

31) .പ്രായഭേദമെന്യേ വൈകല്യമുളലവരെ മുഖ്യധാരാ വിദ്യാഭ്യാസ മേഖലയില്‍ ചെറിയസമായോജനങ്ങളിലൂടെയും വിഭവങ്ങള്‍ നല്‍കിയും ഉള്‍ക്കൊളളിക്കുന്ന രീതിയാണ് (2017)
മാറ്റി നിറുത്തല്‍
ഉള്‍ക്കൊളളിക്കല്‍
പ്രാപ്യമാക്കല്‍
ഇന്റഗ്രേഷന്‍

1809-ൽ ഫ്രാൻസിൽ ജനിച്ച ലൂയി ബ്രെയിൽ മൂന്ന് വയസിൽ കാഴ്ച നഷ്ടപ്പെട്ടശേഷം വാലന്റൈൻ ഹായുവിന്റെ സ്കൂളിൽ പഠിച്ചു വരികയായിരുന്നു. അക്കാലത്ത് ചാൾസ് ബാർബിയർ എന്ന ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ പ്രസ്തുത സ്കൂളിൽ വരികയും താൻ കണ്ടുപിടിച്ചതും പട്ടാളക്കാർ രാത്രികാലത്ത് സന്ദേശകൈമാറ്റത്തിന് ഉപയോഗിച്ചിരുന്നതുമായ സ്പർശനത്തിലൂടെ വായിക്കാവുന്ന 12 കുത്തുകൾ ഉപയോഗിച്ചുള്ള ഒരു ലിപി സമ്പ്രദായം (Nocturnal writing) പരിചയപ്പെടുത്തുകയും ചെയ്തു. ഇതിൽ ആകൃഷ്ടനായ ലൂയിബ്രയിൽ, ബാർബിയറുടെ ലിപികളെ പരിഷ്ക്കരിച്ച് 6 തടിച്ച കുത്തക്ഷരങ്ങളിൽ (Dots) എഴുതുവാനും സ്പർശനം കൊണ്ട് വായിക്കാൻ കഴിയുന്നതുമായ ഒരു രീതി 1821-ൽ വികസിപ്പിച്ചു. ഒരു സെല്ലിൽ 6 ബിന്ദുക്കൾ ചേർന്നതാണ് ബ്രെയിൽ അക്ഷരത്തിന്റെ ഘടന. ഈ ആറു ബിന്ദുക്കൾ സംഖ്യയിലും സ്ഥാനത്തിലും വ്യത്യാസം വരുത്തി 63 പ്രതീകങ്ങൾ സംവിധാനം ചെയ്തതാണ് ബ്രെയിലിന്റെ അക്ഷരമാല. സാധാരണയായി ഇത് വലത്തുനിന്ന് ഇടത്തോട്ട് എഴുതുകയും ഇടത്തു നിന്ന് വലത്തോട്ട് വായിക്കുകയും ചെയ്യുന്നു.
<Previous Page><Next Page><0102, 03, 040506, 7, 8>
* പിയാഷെ, ബ്രൂണർ, ഗാഗ്നെ എന്നിവരുടെ . ജ്ഞാതൃവാദങ്ങൾ/സംജ്ഞാന സിദ്ധാന്തങ്ങൾ - ഇവിടെ ക്ലിക്കുക 
* Cognitive Theories of Piaget, Bruner and Gagne - Click here
* PEDAGOGY - QUESTIONS & ANSWERS - Click here
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here