PEDAGOGY (ബോധന ശാസ്ത്രം) -4
👉ഡാനിയേല്‍ ഗോള്‍മാന്‍
* വൈകാരികബുദ്ധി എന്ന ആശയം മുന്നോട്ടുവെച്ച അമേരിക്കന്‍ മനഃശാസ്ത്രജ്ഞനായ ഡാനിയേല്‍ ഗോള്‍മാന്‍ Emotional Intelligence എന്ന പുസ്തകത്തിലൂടെയാണ്‌ വൈകാരികബുദ്ധി എന്ന ആശയത്തെ വിശദീകരിച്ചത്‌.

*1990-ല്‍ പീറ്റര്‍ സലോവെ, ജോണ്‍ മേയര്‍ എന്നിവര്‍ ജീവിതത്തെ നേരിടാന്‍ വ്യക്തിയെ പ്രാപ്തനാക്കുന്ന ബുദ്ധിയെക്കുറിച്ച്‌ സമഗ്രമായിചിന്തിച്ച്‌ തുടങ്ങിയിരുന്നു.

* ഒരു വ്യക്തിക്ക്‌ തന്റെയും മറ്റുള്ളവരുടെയും വികാരങ്ങളുടെ ദിശാഗതി നിയന്ത്രിക്കുന്നതിനുള്ള സാമുഹികമായ ബുദ്ധിശക്തിയെയാണ്‌ വൈകാരികബുദ്ധിയെന്ന്‌ വിളിക്കുന്നത്‌.

* ജീവിതവിജയത്തിന്‌ ആവശ്യം വൈകാരികമാനമാണ്‌ വേണ്ടതെന്ന്‌ (Emotional Quotient-EQ) അദ്ദേഹം അഭിപ്രായപ്പെട്ടു.

👉സിഗ്മണ്ട് ഫ്രോയ്ഡ്‌
* ഫ്രോയ്ഡിയന്‍ മനഃശാസ്ത്രമനുസരിച്ച്‌ എല്ലാ മാനസികോര്‍ജങ്ങളുടെയും ഉറവിടമാണ്‌  ഇദ്ദ്. 

*1856-ല്‍ ചെക്കോസ്സോവാക്യയില്‍ ജനിച്ച ഫ്രോയ്ഡ്‌ ഓസ്ട്രിയയില്‍ വിയന്ന ക്രേന്ദീകരിച്ച്‌ പ്രവര്‍ത്തിക്കുകയും മനശ്ശാസ്ത്രപഠനരംഗത്ത്‌ ധാരാളം സംഭാവനകള്‍ നല്‍കുകയും ചെയ്തു.

* മാനസികാപഗ്രഥനത്തിന്റെ ഉപജ്ഞാതാവാണ്‌ സിഗ്മണ്‍ഡ്‌ ഫ്രോയ്ഡ്‌

* മനസ്സ്‌ ഒരു സങ്കീര്‍ണ പ്രതിഭാസമാണെന്നും അതിന്‌ ബോധം (Conscious), ഉപബോധം (Pre-Conscious), അബോധം (Un-Conscious) എന്നിങ്ങനെ മൂന്ന്‌ മണ്ഡലങ്ങളുണ്ടെന്നും നിര്‍ദേശിച്ചു.

👉പ്ലേറ്റോ 
* ശ്രീസിലെ ആതന്‍സില്‍ ബി.സി. 427-ല്‍ ജനിച്ച പ്ലേറ്റോ തന്റെ 20-ാമത്തെ വയസ്സില്‍ സോക്രട്ടീസിനെ കാണുകയും അദ്ദേഹത്തെ ഗുരുവായിസ്വീകരിക്കുകയും ചെയ്തു.

* പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം-അക്കാദമി

* സമ്പൂര്‍ണ ആദര്‍ശവാദിയായിരുന്ന പ്ലേറ്റോയുടെ ചിന്താധാരകള്‍ പ്ലേറ്റോണിക് ആദര്‍ശവാദമെന്നറിയപ്പെടുന്നു.

* പ്ലേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടില്‍ വസ്തുനിഷ്ഠ ആദര്‍ശവാദത്തിന്റെ വക്താവായിരുന്നു.

* അരിസ്റ്റോട്ടില്‍ സ്ഥാപിച്ച വിദ്യാലയം-ലൈസിയം 

* പ്ലേറ്റോയുടെ Dialogues (സംവാദങ്ങള്‍) എന്ന കൃതിയിലെ Republic, Laws എന്നീ ഭാഗങ്ങളിലാണ്‌ വിദ്യാഭ്യാസ ചിന്തകള്‍ കാണപ്പെടുന്നത്‌.

* വിദ്യാഭ്യാസം ഒരു ആജീവനാന്തര പ്രക്രിയയായിട്ടാണ്‌ പ്ലേറ്റോയുടെ പാഠ്യപദ്ധതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്‌.

👉നോം ചോംസ്കി

മനുഷ്യന്‌ ജന്മസിദ്ധമായി ഭാഷ ആര്‍ജിക്കാനുള്ള കഴിവുണ്ടെന്ന്‌ പറഞ്ഞ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ ചോംസ്കി 1928-ല്‍ ഫിലാഡല്‍ഫിയയിലാണ്‌ ജനിച്ചത്‌.

* കുട്ടികളെ ഭാഷ പഠിപ്പിക്കയല്ല; പഠിക്കാനുള്ള അവസരം നല്‍കുകയാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

* സാര്‍വലൗകിക വ്യാകരണം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും ഭാഷാസമാര്‍ജന ഉപകരണം (LAD) തയ്യാറാക്കുകയും ചെയ്തു. 

👉റൂസ്സോ 
* സോഷ്യല്‍ കോണ്‍ട്രാക്ട്‌ എന്ന വിശ്ചപ്രസിദ്ധകൃതിയുടെ കര്‍ത്താവായ ജീന്‍ ജാക്ക്വസ്‌ റൂസ്സോ 1712-ല്‍ ജൂണ്‍ 28-ന്‌ ജനീവയിലാണ്‌ ജനിച്ചത്‌.

* വിദ്യാഭ്യാസത്തില്‍ വിഷയത്തിനല്ല, ശിശുവിനാണ്‌ കൂടുതല്‍ പ്രാധാന്യമെന്ന്‌ നിര്‍ദേശിച്ച വിദ്യാഭ്യാസ ചിന്തകനാണ്‌ റൂസ്സോ.

* 1762-ലാണ്‌ മര്‍ദിതരുടെ അവകാശങ്ങളെക്കുറിച്ച്‌ എഴുതിയ സോഷ്യല്‍ കോണ്‍ട്രാക്ട്‌ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്‌.

* പ്രകൃതിവാദത്തെ പ്രോത്സാഹിപ്പിച്ചിരുന്നയാളാണ്‌ റൂസ്സോ.

* വിദ്യാഭ്യാസരംഗത്ത്‌ നെഗറ്റീവ്‌ വിദ്യാഭ്യാസം എന്ന ആശയം മുന്നോട്ട വെച്ചു.

* വിദ്യാഭ്യാസ ദര്‍ശനങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും പ്രതിപാദിച്ച കൃതിയാണ്‌“എമിലി” (On Education)

* ശിശു കേന്ദ്രിത വിദ്യാഭ്യാസത്തിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നവരാണ്‌ റൂസ്സോ, പെസ്റ്റലോസി, ഫ്രോബല്‍.

* റൂസ്സോയുടെ അഭിപ്രായത്തില്‍ അമ്മയും പ്രകൃതിയുമാണ്‌ ആദ്യത്തെ അധ്യാപകര്‍.

👉കില്‍ പാട്രിക്‌ 
* അമേരിക്കന്‍ പ്രായോഗികവാദത്തിന്റെ പരിണത ഫലമായി രൂപംകൊണ്ട ഒരു ബോധനരീതിയാണ്‌; പ്രോജക്ട് രീതി.

* കില്‍പാടിക്‌ എന്ന ചിന്തകനാണ്‌ വിദ്യാഭ്യാസരംഗത്ത്‌ പ്രോജക്ട് രീതി അവതരിപ്പിച്ചത്‌.

* വിദ്യാര്‍ഥികളില്‍ സഹകരണ മനോഭാവം ഉളവാക്കുവാന്‍ ഏറ്റവും അനുയോജ്യമായ രീതിയാണ്‌ പ്രോജക്ട്‌ രീതി.

* ശിശുകേന്ദ്രീകൃതവും പുരോഗമനപരവുമായ ഒരു വിദ്യാഭ്യാസരീതിയാണ്‌ കില്‍ പാട്രിക്‌ ആവിഷ്കരിച്ചത്‌.

* പ്രവര്‍ത്തിച്ച്‌ പഠിക്കുന്ന രീതിയാണിത്‌.

* പ്രായോഗികവാദം വിദ്യാഭ്യാസമേഖലയ്ക്ക്‌ നല്‍കിയ സംഭാവനയാണ്‌ പ്രോജക്ടു രീതി.

* സാമൂഹികമായ അന്തരീക്ഷത്തില്‍ പൂര്‍ണമനസ്സോടെ നിഷ്കൃഷ്ട ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പ്രയത്‌നമാണ്‌ പ്രോജക്ട് എന്ന്‌ കില്‍പാട്രിക് അഭിപ്രായപ്പെടുന്നു. 

👉മസ്തിഷ്കാശയ വിക്ഷോഭം (Brain storming)
* ക്രിയാത്മകമായ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട സംഘപ്രകിയയെക്കുറിച്ച്‌ വിശദീകരിക്കുന്നതിന്‌ ഓസ്ബോണ്‍ (Osborn) ആണ്‌ ആദ്യമായി ബ്രെയിന്‍ സ്റ്റോമിങ്‌ എന്ന പദം ഉപയോഗിച്ചത്‌.
* കുട്ടികള്‍ സംഘമായി ഈ പ്രക്രിയയുടെ ഭാഗമായി മാറുമ്പോള്‍ സര്‍ഗപരവും ഫലപ്രദവുമായ പുതിയആശയങ്ങള്‍ ഉടലെടുക്കുന്നു. 
* ഒരു സംഘം വിദ്യാര്‍ഥികള്‍ക്ക്‌ ഒരു വിഷയം നല്‍കുകയും ആശയ രുപവത്കരണത്തിനായി അവരുടെ മസ്തിഷ്കത്തെഉപയോഗിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ്‌ ബ്രെയിന്‍ സ്റ്റോമിങ്‌. 

👉വിദ്യാഭ്യാസ മനഃശാസ്ത്രം 
* വിദ്യാഭ്യാസത്തിന്റെ മനശ്ശാസ്ത്രപരമായ അടിസ്ഥാന തത്ത്വങ്ങള്‍ പ്രതിപാദിക്കുന്നതാണ്‌ വിദ്യാഭ്യാസ മനഃശാസ്ത്രം.

* അധ്യാപകനെയും പഠിതാവിനെയും സംബന്ധിക്കുന്ന വിഷയമാണ്‌ വിദ്യാഭ്യാസ മനശ്ശാസ്ത്രം

* പ്രയുക്ത മനഃശാസ്ത്ര (Applied Psychology) വിഭാഗത്തില്‍പ്പെടുന്നതാണ്‌ വിദ്യാഭ്യാസ മനശ്ശാസ്ത്രം

* പത്തൊന്‍പതാംനൂറ്റാണ്ടോടുകൂടിയാണ്‌ മനശ്ശാസ്ത്രത്തിന്റെ സ്വാധീനം വിദ്യാഭ്യാസത്തില്‍ വ്യക്തമായി കണ്ടുതുടങ്ങിയത്‌.

* ക്ലാസ്സ് മുറിയാണ്‌ അധ്യാപകന്റെ പരീക്ഷണശാല.

* മനശാസ്ത്രതത്ത്വങ്ങളും സാങ്കേതികവിദ്യയുംക്ലാസ്മുറികളില്‍ പ്രയോഗിക്കുമ്പോള്‍ അത്‌ പ്രയുക്ത മനഃശാസ്ത്ര വിഭാഗമായിമാറുന്നു.

👉പൌലോ ഫ്രെയര്‍ 
* 1973-ല്‍ പ്രസിദ്ധീകൃതമായ Pedagogy of Opressed എന്ന കൃതി മര്‍ദിതരുടെ ബോധനശാസ്ത്രം എന്ന പേരില്‍ പില്‍ക്കാലത്ത്‌ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു.

* പൌലോ ഫ്രെയറും ഇറാ ഷോറും ചേര്‍ന്ന്‌ രചിച്ച പുസ്തകമാണ്‌ A Pedagogy for Liberation.

*  പ്രസിദ്ധ ബ്രസീലിയന്‍ ചിന്തകനും വിദ്യാഭ്യാസവിചക്ഷണനുമായ പൌലോ ഫ്രെയറുടെ ദര്‍ശനത്തെ “ശാസ്ത്രീയമായ വിപ്ലവാത്മക മാനവികത"
Scintific Revelutionary Humanism എന്ന്‌ വിശേഷിപ്പിക്കാം.

* Pedagogy of Freedom, The Politics of Education, Cultural Action for Freedom, Pedagogy of Heart തുടങ്ങിയവ പൌലോ ഫ്രെയറുടെ പ്രസിദ്ധ കൃതികളാണ്‌.

👉ആല്‍പ്പോര്‍ട്ട്‌
* Persona എന്ന ഗ്രീക്ക്‌ പദത്തില്‍ നിന്നാണ്‌ Personality (വ്യക്തിത്വം) എന്ന പദമുണ്ടായത്‌.

* വൃക്തിത്വത്തെക്കുറിച്ച്‌ വിശദമായി പഠിച്ച്‌ നിര്‍വചനങ്ങള്‍ നടത്തിയ ചിന്തകനാണ്‌ ആല്‍പ്പോര്‍ട്ട്‌.

* ആല്‍പ്പോര്‍ട്ടിന്റെ അഭിപ്രായത്തില്‍ ഒരുവ്യക്തിയുടെ സവിശേഷമായ ചിന്തയെയും വൃവഹാരത്തെയും നിര്‍ണയിക്കുന്ന കായിക മാനസിക വ്യവസ്ഥയുടെ 
ചലനാത്മകമായ ആന്തരിക ഘടനയാണ്‌ വ്യക്തിത്വം.

* വൃക്തിത്വ നിര്‍ണയത്തിനായ്‌ മനോവിശ്ലേഷണ സമീപനം സ്വീകരിച്ചത്‌ സിഗ്മണ്ട്‌ ഫ്രോയ്ഡാണ്‌.

* കാള്‍യുങ്‌, വില്യം മാര്‍സണ്‍ എന്നിവര്‍ വ്യക്തികളുടെ സമീപനങ്ങളെ നിരീക്ഷിച്ച്‌ ഇനം തിരിച്ച്‌ പഠിക്കാന്‍ ശ്രമിച്ചു. വ്യക്തിത്വ പഠനത്തില്‍ ഇന സമീപനം എന്ന പേരില്‍ ഇത്‌ അറിയപ്പെടുന്നു. 
<Next Page><0102, 03, 0405>
* പിയാഷെ, ബ്രൂണർ, ഗാഗ്നെ എന്നിവരുടെ. ജ്ഞാതൃവാദങ്ങൾ/സംജ്ഞാന സിദ്ധാന്തങ്ങൾ - ഇവിടെ ക്ലിക്കുക 
* Cognitive Theories of Piaget, Bruner and Gagne - Click here
* PEDAGOGY - QUESTIONS & ANSWERS - Click here

PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here

* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here