ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: പി.എസ്.സി. ചോദ്യോത്തരങ്ങൾ (01) 

Modern Techniques in Geography / ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍
PSC വിവിധ പരീക്ഷകൾക്ക് പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ തയ്യാറാക്കുക പതിവാണ്.
SCERT സിലബസ് പ്രകാരം തയ്യാറാക്കിയ പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്ര പാഠപുസ്തകത്തിലെ ആറാമത്തെ അധ്യായമായ ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. പാഠപുസ്തകങ്ങളിലൂടെ എന്ന ഈ പരമ്പര വീഡിയോയായും ചേർത്തിട്ടുണ്ട്, ദയവായി YouTube Channel Subscribe ചെയ്യുക. 

വിവരശേഖരണവും വിവരവിശകലനവും ഭൂപട നിര്‍മ്മാണ പ്രകിയയിലെ പ്രധാന രണ്ടു പ്രവര്‍ത്തനങ്ങളാണ്‌. സാങ്കേതികവിദ്യകള്‍ വികാസം പ്രാപിച്ചതോടെ ഈ രണ്ടു പ്രവര്‍ത്തനങ്ങളും കൂടുതല്‍ വേഗത്തിലായി. നമുക്ക്‌ എത്തിച്ചേരാന്‍
കഴിയാത്ത പ്രദേശങ്ങളുടെ വിവരശേഖരണവും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നതിന്‌ സാധിച്ചു. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന വിവരങ്ങളെ വിശകലനം നടത്തുന്നതിനും ഭൂപടങ്ങളായി ചിത്രീകരിക്കുന്നതിനും
കമ്പ്യൂട്ടറുകള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഭൂമിശാസ്ത്ര പഠനങ്ങള്‍ക്ക്‌ കൂടുതല്‍ കാര്യക്ഷമത കൈവന്നു. വിവരശേഖരണത്തിനും വിവരവിശകലനത്തിനും സഹായകമാകുന്ന ഇത്തരം നൂതനസങ്കേതങ്ങളെ കൂടുതല്‍ പരിചയപ്പെടാം.

വിദൂരസംവേദനം (Remote Sensing) 
* ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്പര്‍ശബന്ധം കൂടാതെ ദൂരെ സ്ഥിതിചെയ്യുന്ന ഒരു സംവേദന
ഉപകരണം വഴി ശേഖരിക്കുന്ന രീതിയാണ്‌ - വിദൂരസംവേദനം.

* വിദൂര സംവേദനത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപകരണങ്ങളാണ്‌ - സംവേദകങ്ങള്‍ (Sensors). ക്യാമറയും സ്‌കാനറുകളും സംവേദകങ്ങളാണ്‌.

സംവേദകങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന പ്രതലത്തെ - പ്ലാറ്റ്ഫോം എന്നു വിളിക്കുന്നു.
വിമാനങ്ങള്‍, ബലൂണുകള്‍, ഉപഗ്രഹങ്ങള്‍ എന്നിവയിലൊക്കെ സംവേദകങ്ങള്‍ സ്ഥാപിക്കാം. 

* ഊർജ്ജ ഉറവിടത്തെ അടിസ്ഥാനമാക്കി വിദൂരസംവേദനത്തെ രണ്ടായി തിരിക്കാം. - പരോക്ഷ വിദൂരസംവേദനം(Passive Remote Sensing)പ്രത്യക്ഷ വിദുരസംവേദനം (Active Remote Sensing)

*  സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂരസംവേദ
നമാണ് - പരോക്ഷ വിദൂരസംവേദനം(Passive Remote Sensing). സൂര്യപ്രകാശം വസ്തുക്കളില്‍ പതിക്കുമ്പോഴുണ്ടാകുന്ന പ്രകാശത്തിന്റെ പ്രതിഫലനത്തെ ഉപയോഗപ്പെടുത്തിയാണ്‌ വിദൂരസംവേദന പ്രക്രിയ സാധ്യമാക്കുന്നത്‌.

* സംവേദകം പുറപ്പെടുവിക്കുന്ന കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊർജ്ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂരസംവേദനമാണ്‌ - പ്രത്യക്ഷ വിദൂര സംവേദനം (Active Remote Sensing). 

*പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വിദൂരസംവേദനത്തെ മൂന്നായി തിരിക്കാം. - ഭൂതലഛായാഗ്രഹണം, ആകാശീയ വിദൂര സംവേദനം, ഉപഗ്രഹ വിദൂരസംവേദനം 
ഭൂപ്രതലത്തില്‍ നിന്നോ അതിലെ ഉയര്‍ന്ന തലങ്ങളില്‍ നിന്നോ ഭമോപരിതലത്തിന്റെ ചിത്രങ്ങള്‍ ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്തുന്ന രീതിയാണ്‌ - ഭൂതലഛായഗ്രഹണം (Terrestrial Photography). (വിനോദയാത്രയ്ക്കും മറ്റും പോകുമ്പോള്‍ നാം ക്യാമറകള്‍ ഉപയോഗിച്ച്‌ പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്താറില്ലേ. ഇത്‌ ഭൂതലഛായാഗ്രഹണത്തിന്‌ ഒരു ഉദാഹരണമാണ്‌).

* വിമാനത്തില്‍ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാശത്തു നിന്ന്‌
ഭൂപ്രതലത്തിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പകര്‍ത്തുന്ന രീതിയാണ്‌ 
- ആകാശീയ വിദൂരസംവേദനം (Aerial Remote Sensing).

* കൃത്രിമ ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന സംവേദകങ്ങള്‍ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയയാണ്‌ - ഉപഗ്രഹ വിദൂരസംവേദനം (Satellite Remote Sensing).  

ആകാശീയ വിദൂരസംവേദനം (Aerial Remote Sensing).
* താരതമ്യേന വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ വിവരശേഖരണത്തി
നാണ്‌ ആകാശീയ വിദൂരസംവേദനത്തെ നാം ആശ്രയിക്കാറ്‌. നമ്മുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഏതു പ്രദേശത്തിന്റെ വിവരശേഖരണം വേണമെങ്കിലും ഇത്തരത്തില്‍ നടത്താം എന്നതാണ്‌ ഇതിന്റെ നേട്ടം.

* തുടര്‍ച്ച നിലനിര്‍ത്തുന്നതിനും സ്റ്റീരിയോസ്‌കോപ്പിന്റെ സഹായത്താല്‍
ത്രിമാനതലവീക്ഷണം ലഭ്യമാക്കുന്നതിനും വേണ്ടി ഓരോ ആകാശീയ ചിത്രത്തിലും തൊട്ടുമുമ്പു ചിത്രീകരിച്ച പ്രദേശത്തിന്റെ ഏകദേശം 60 ശതമാനത്തോളം ഭാഗം കൂടി പകര്‍ത്തിയെടുക്കാറുണ്ട്‌. ഇതിനെ ആകാശീയ ചിത്രങ്ങളിലെ ഓവര്‍ലാപ്പ്‌ എന്നു വിളിക്കുന്നു.

* ഓവര്‍ലാപ്പോടുകൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങളെ സ്റ്റീരിയോ പെയര്‍  എന്നു വിളിക്കുന്നു. 

* ഓവര്‍ലാപ്പോടുകൂടിയ  ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാനദൃശ്യഠ ലഭിക്കാൻ  ഉപയോഗിക്കുന്ന ഉപകരണമാണ്‌ സ്റ്റീരിയോസ്‌കോപ്പ്‌. പ്രദേശത്തെ ഒന്നാകെ കാണാനും, ഭൗമോപരിതലത്തിലെ ഉയര്‍ച്ച താഴ്ചകള്‍ വേര്‍തിരിച്ചറിയാനും ഇതിലൂടെ സാധിക്കും.  

* ഒരു സ്റ്റീരിയോപെയറിനെ സ്റ്റീരിയോസ്‌കോപ്പിലൂടെ വീക്ഷിക്കുമ്പോള്‍ ഉള്‍പ്പെട്ട പ്രദേശത്തിന്റെ ത്രിമാന ദൃശ്യം ലഭ്യമാകുന്നു. ഇങ്ങനെ ലഭ്യമാകുന്ന ത്രിമാന ദൃശ്യത്തെ സ്റ്റീരിയോസ്‌കോപിക്‌ വിഷന്‍ എന്ന്‌ വിളിക്കുന്നു. 

* ഒരു പ്രദേശത്തെ ഒന്നാകെ കാണുന്നതിനും ത്രിമാന ദൃശ്യത്തിന്റെ സഹായത്താല്‍ ഭൂപ്രതലത്തിലെ ഉയര്‍ച്ചയും താഴ്ച്ചയും വേര്‍തിരിച്ചറിയുന്നതിനും ആകാശീയ ചിത്രങ്ങള്‍ ഏറെ പ്രയോജനപ്പെടുമെന്നതിനാല്‍ രണ്ടാം ലോകയുദ്ധകാലത്തും തുടര്‍ന്നും ഇവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

* 1858-ൽ ഗെസ്പാര്‍ഡ്‌ ഫെലിക്സ്‌ ടോർനാഷൻ ബലൂൺ ഉപയോഗിച്ച്‌ ഫ്രാൻസിലെ ബിവ്റെ എന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്തു.

* 1860-ൽ ജയിംസ്‌ വാല്ലസ്സ്‌ ബ്ലാങ്ക്‌ ബലൂൺ ഉപയോഗിച്ചുകൊണ്ട്‌ ബോസ്റ്റൺ നഗരത്തിന്റെ ഫോട്ടോ എടുക്കുകയുണ്ടായി.

* 1862- ൽ നടന്ന അമേരിക്കൻ ആഭ്യന്തര കലാപത്തിലാണ്‌ യുദ്ധ സംബന്ധമായ
കാര്യങ്ങളിൽ ആകാശീയ ചിത്രങ്ങൾ ഉപയോഗിക്കാൻ  തുടങ്ങിയത്‌.

* ഇന്ത്യയില്‍ ആകാശീയ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയത്‌ സ്വാതന്ത്ര്യലബ്ദിക്ക്‌ ശേഷമാണ്‌.

* ഇന്ത്യന്‍ വ്യോമസേന, കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇന്ത്യന്‍ എയ്റോസ്പേസ്‌ കമ്പനി, നാഷണല്‍ റിമോട്ട്‌ സെന്‍സിംഗ്‌ സെന്റര്‍ എന്നീ
ഏജന്‍സികളെയാണ്‌ ഇന്ത്യയില്‍ ആകാശീയസര്‍വ്വേ നടത്തുന്നതിന്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. 

ആകാശീയ സര്‍വ്വേയ്ക്ക്‌ ധാരാളം മേന്മകളുണ്ടെങ്കിലും ചില പോരായ്മകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.
*വിമാനം പറന്നുയരുന്നതിനും ഇറങ്ങുന്നതിനും തുറസ്സായ സ്ഥലം ആവശ്യമാണ്‌.
* വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
* ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇടയ്ക്കിടെ നിലത്തിറക്കുന്നത്‌ ചെലവേറിയ ഒന്നാണ്‌.
* അതിവിസ്തൃതമായ ഭൂപ്രദേശങ്ങളുടെ ചിത്രം എടുക്കുന്നത്‌ പ്രായോഗികമല്ല.

ഉപഗ്രഹ വിദൂരസംവേദനം (Satellite Remote Sensing)
* കൃത്രിമ ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍ അഥവാ സംവേദകങ്ങള്‍ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയയാണ്‌ ഉപഗ്രഹ വിദൂരസംവേദനം. 

* കൃതിമ ഉപഗ്രഹങ്ങളെ ഭൂസ്ഥിരഉപഗ്രഹങ്ങള്‍, സൌരസ്ഥിര
ഉപഗ്രഹങ്ങള്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. 

* ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ (Geostationary Satellites)
* ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണ് 
* സഞ്ചാരപഥം ഭൂമിയില്‍നിന്ന്‌ ഏകദേശം 36000 കിലോമീറ്റര്‍ ഉയരത്തിലാണ്‌.
* ഭൂമിയുടെ മുന്നിലൊന്ന്‌ ഭാഗം നിരീക്ഷണപരിധിയില്‍ വരുന്നു.
* ഭൂമിയുടെ ഭ്രമണവേഗത്തിനു തുല്യമായ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ എല്ലായ്പ്പോഴും ഭൂമിയിലെ ഒരേ പ്രദേശത്തെ അഭിമുഖീകരിച്ച്‌ നിലകൊള്ളുന്നു.
* ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തിന്‌ സാധിക്കുന്നു.
* വാര്‍ത്താവിനിമയത്തിനും ദിനാന്തരീക്ഷസ്ഥിതി മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.
* ഇന്ത്യയുടെ ഇന്‍സാറ്റ്‌ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഉപഗ്രങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

* സൗരസ്ഥിര ഉപഗ്രഹങ്ങള്‍ (Sunsynchronous Satellites)
* ധ്രുവങ്ങള്‍ക്ക്‌ മുകളിലൂടെ ഭൂമിയെ വലംവയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളാണിവ.
* സഞ്ചാരപഥം ഭൗമോപരിതലത്തില്‍നിന്ന്‌ ഏകദേശം 900 കിലോമീറ്റര്‍ ഉയരത്തിലാണ്‌.
* ഭൂസ്ഥിര ഉപ്രഗ്രഹങ്ങളേക്കാള്‍ കുറഞ്ഞ നിരീക്ഷണപരിധി.
* കൃത്യമായ ഇടവേളകളില്‍ പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു.
* പ്രകൃതിവിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന്‌ ഉപയോഗിക്കുന്നു.
* വിദൂരസംവേദനത്തിന്‌ മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.
IRS, Landsat തുടങ്ങിയ ഉപഗ്രഹങ്ങള്‍ സൌരസ്ഥിര ഉപഗ്രഹങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. 

* വസ്തുക്കള്‍ പുറപ്പെടുവിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ വൈദ്യുതകാന്തിക വികിരണത്തെയാണ്‌ സംവേദകങ്ങള്‍ പകര്‍ത്തുന്നത്‌. ഭൗമോപരിതലത്തിലെ ഓരോ വസ്തുവും വൈദ്യുതകാന്തിക വികിരണങ്ങളെ പ്രതിഫലിപ്പിക്കുന്നത്‌ വ്യത്യസ്ത അളവിലാണ്‌. 

* ഭൗമോപരിതലത്തിലെ ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊര്‍ജത്തിന്റെ അളവാണ്‌ ആ വസ്തുവിന്റെ സ്പെക്ട്രല്‍ സിഗ്നേച്ചര്‍.

* കൃത്രിമ ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ ഭൂതലത്തിലെ വിവിധ വസ്തുക്കളെ അവയുടെ സ്പെക്ട്രല്‍ സിഗ്നേച്ചറിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ്‌ വിവരങ്ങള്‍ സാഖ്യാരുപത്തില്‍ ഭൂതലകേന്ദ്രങ്ങളിലേക്ക്‌ എത്തിക്കുന്നു. അവ കമ്പ്യൂട്ടറിന്റെ സഹായത്താല്‍ വ്യാഖ്യാനിച്ച്‌ ചിത്രരൂപത്തിലാക്കുന്നു. ഇവയാണ്‌ ഉപഗ്രഹ ഛായാചിത്രങ്ങള്‍ (satellite imageries).

കൃത്രിമ ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു സെന്‍സറിന് തിരിച്ചറിയാന്‍
സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ്‌ ആ സെന്‍സറിന്റെ സ്പേഷ്യല്‍ റെസല്യൂഷന്‍. 

വിദൂരസംവേദന സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്‍
* കാലാവസ്ഥാനിര്‍ണയത്തിന്‌
* സമുദ്രപര്യവേഷണത്തിന്‌
* ഭൂവിനിയോഗം മനസ്സിലാക്കുന്നതിന്‌.
* വരള്‍ച്ച ബാധിത പ്രദേശങ്ങള്‍, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ തുടങ്ങിയവ കണ്ടെത്തുന്നതിന്‌.
* ഉള്‍വനങ്ങളിലെ കാട്ടുതീ കണ്ടെത്തുന്നതിനും നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിനും.
* വിളകളുടെ വിസ്തൃതി, കീടബാധ എന്നിവയെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‌.
* വിളകളുടെ വളര്‍ച്ച, കീടബാധയുടെ വ്യാപനം എന്നിവ മനസിലാക്കുന്നതിന്‌.
* എണ്ണപര്യവേക്ഷണത്തിന്‌.
* ഭൂഗര്‍ഭജലലഭ്യതക്ക്‌ സാധ്യതയുള്ളപ്രദേശങ്ങള്‍ കണ്ടെത്തുന്നതിന്‌. 

വിദൂരസംവേദന സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ 
* വലിയ ഭൂപ്രദേശങ്ങളുടെ സംഗ്രഹീത ചിത്രം വളരെ കുറഞ്ഞ സമയം കൊണ്ട്‌
ലഭിക്കുന്നു.
* പല കാഘഘട്ടങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
* നിരീക്ഷിക്കപ്പെടുന്ന വസ്തുവിനെയോ പ്രതിഭാസത്തെയോ സംബന്ധിച്ച്‌ വസ്തുനിഷ്ഠമായ വിവരം തരുന്നു.
* ഒരു വിവരസ്രോതസ്സില്‍ നിന്നുതന്നെ വ്യത്യസ്ത വിഷയങ്ങളുടെ അപഗ്രഥന
പഠനം നടത്താന്‍ സാധിക്കുന്നു.
* ഉപഗ്രഹം വഴി ലഭിക്കുന്ന ചിത്രങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ക്രമമായി
ആവര്‍ത്തിച്ചു ലഭിക്കുന്നു.
* വളരെ കുറച്ചുസമയം കൊണ്ട്‌ വിവരം ശേഖരിക്കാന്‍ കഴിയുന്നു.

വിദൂരസംവേദനം ഇന്ത്യയില്‍
* ഇന്ത്യന്‍ വ്യോമ ചിത്രങ്ങളുടെ ഉപയോഗം 1924 ല്‍ ഡല്‍റ്റ ചിത്രീകരണത്തോടെ ആരംഭിച്ചു.

* 1966 ല്‍ ഇന്ത്യന്‍ വ്യോമ ചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായി ഫോട്ടോ ഇന്റര്‍പ്രട്ടേഷന്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഡെറാഡൂണില്‍ സ്ഥാപിതമായി.
പിന്നീട്‌ ഈ സ്ഥാപനം ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട്‌ ഓഫ്‌ റിമോട്ട്‌ സെന്‍സിങ്‌ (IIRS) എന്നായി മാറി. 

* ഭാസ്കര- I, ഭാസ്‌കര - II എന്നീ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെ 1970 ല്‍ ഇന്ത്യയില്‍ ഉപഗ്രഹ വിദൂരസംവേദനത്തിന്‌ തുടക്കം കുറിച്ചു. 

* ഇന്ത്യയുടെ റിമോട്ട്‌ സെന്‍സിങ്‌ ഉപഗ്രഹങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ ശേഖരണം, സംഭരണം, സംസ്കരണം, വിതരണം എന്നിവയുടെയെല്ലാം പൂര്‍ണമായ ചുമതല ഹൈദ്രാബാദ്‌ ആസ്ഥാനമാക്കിയുള്ള നാഷണല്‍ റിമോട്ട്‌ സെന്‍സിങ്‌ സെന്ററിനാണ്‌.

വിദൂരസംവേദനം കേരളത്തില്‍ 
* ഭൂവിവരങ്ങളുടെ നിരീക്ഷണത്തിനും കാര്യക്ഷമമായ ഭൂപടനിര്‍മ്മാണത്തിനും വിവിധ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളും വകുപ്പുകളും വിദൂരസംവേദനവിവരങ്ങള്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌. 

* കേരള സംസ്ഥാന റിമോട്ട്‌ സെന്‍സിംഗ്‌ ആന്റ്‌ എന്‍വയോണ്‍മെന്റ്‌ സെന്റര്‍
(KSREC), ഭൗമശാസ്ത്ര പഠനകേന്ദ്രം (CESS), സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ്‌ ഡവലപ്മെന്റ്‌ ആന്റ്‌ മാനേജ്മെന്റ്‌ (CWRDM), കേരള വനഗവേഷണ സ്ഥാപനം (KFRI), കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്‌ (KSLUB), ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യ (GSI), സെന്‍ട്രല്‍ ഗ്രൌണ്ട്‌ വാട്ടര്‍ ബോര്‍ഡ്‌ (CGWB), സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യുട്ട് (CMFRI), ഡിപ്പാര്‍ട്ടമെന്റ്‌ ഓഫ്‌ മൈനിംഗ്‌ ആന്റ്‌ ജിയോളജി, സ്റ്റേറ്റ്‌ ഗ്രുണ്ട്‌ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌, 
മഹാത്മാഗാന്ധി സര്‍വൃകലാശാല, കേരള സര്‍വ്വകലാശാല എന്നിവയാണവ. ഇവയെ കൂടാതെ പല സ്വകാര്യ കമ്പനികളും വിദൂരസംവേദന വിവരങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്‌. 
<ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here