ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: പി.എസ്.സി. ചോദ്യോത്തരങ്ങൾ (02)
Modern Techniques in Geography / ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍ കഴിഞ്ഞ പേജിൽ നിന്നും തുടരുന്നു....ഭുവിവരവ്യവസ്ഥ (Geographic Information System - GIS)
* ഭൗമോപരിതലത്തിലെ ഓരോ സവിശേഷതകള്‍ക്കും അതിന്റേതായ ഒരു സ്ഥാനമുണ്ട്. നിയതമായ അക്ഷാംശ-രേഖാംശ സ്ഥാനമുള്ള ഭാമോപരിതല സവിശേഷതകളെ സ്ഥാനീയവിവരങ്ങള്‍ (Spatial data) എന്നു വിളിക്കുന്നു.
* ഭൗമോപരിതലത്തിലെ ഓരോ സ്ഥാനീയ വിവരത്തെ സംബന്ധിച്ചും കൂട്ടിച്ചേര്‍ക്കാവുന്ന അധിക വിവരങ്ങളാണ് വിശേഷണങ്ങള്‍.
ഭുവിവരവ്യവസ്ഥയുടെ ഉപയോഗങ്ങള്‍
* വിഷയാധിഷ്ഠിത പഠനങ്ങള്‍ നടത്തുന്നതിന്
* സ്ഥാനീയ വിവരശേഖരണങ്ങളില്‍ നിന്ന് ആവശ്യമായ വിവരങ്ങളെ വേര്‍തിരിച്ചെടുക്കുന്നതിന്
* വിവരങ്ങളുടെ സ്ഥാനീയ ബന്ധങ്ങളെ കണ്ടെത്തി വിശകലനം ചെയ്യുന്നതിന്
* ഭൂതല സവിശേഷതകളെ സ്ഥാനീയമായി പ്രദര്‍ശിപ്പിക്കുന്നതിന്
* ദ്രുതഗതിയിലും ചെലവുകുറഞ്ഞ രീതിയിലും വിവരങ്ങള്‍ കാലാനുസൃതമായി നവീകരിക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും
* ഭൂവിവര വ്യവസ്ഥയില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഭാവി പ്രതിഭാസങ്ങളുടേയും പ്രക്രീയകളുടേയും ദൃശ്യമാതൃകകള്‍ സൃഷ്ടിക്കുന്നതിന്
* പ്രത്യേക ആവശ്യങ്ങള്‍ക്കനുസൃതമായി ഭൂപടങ്ങള്‍, ഗ്രാഫുകള്‍, പട്ടികകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന്.
ഭൂവിവരവ്യവസ്ഥയുടെ വിശകലന സാധ്യതകള്‍
* സ്ഥാനീയ വിവരങ്ങളായും വിശേഷണങ്ങളായും ശേഖരിക്കപ്പെടുന്ന ഭൗമോപരിതല സവിശേഷതകളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസൃതമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കാന്‍ ഭൂവിവരവ്യവസ്ഥയ്ക്ക് കഴിയുന്നു.
* ഓവര്‍ലേ വിശകലനം, ആവൃത്തി വിശകലനം, ശൃംഖല വിശകലനം തുടങ്ങിയവ പ്രധാനപ്പെട്ട വിശകലന സാധ്യതകളാണ്. ഇത്തരത്തിലുള്ള ധാരാളം വിശകലനങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂട്ടിച്ചേര്‍ത്താണ് ഭൂവിവരവ്യവസ്ഥാ സോഫ്റ്റ്വെയറുകള്‍ക്ക് രൂപം കൊടുക്കുന്നത്.
ഓവര്‍ലേ വിശകലനം (Overlay Analysis)
* ഒരു പ്രദേശത്തിന്റെ വിവിധങ്ങളായ ഭൗമോപരിതല സവിശേഷതകളുടെ പരസ്പര ബന്ധത്തെക്കുറിച്ചും കാലാനുസൃതമായി അവയിലുണ്ടായ മാറ്റത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനാണ് ഓവര്‍ലേ വിശകലനം ഉപയോഗിക്കുന്നത്.
ആവ്യത്തി വിശകലനം (Buffer Analysis)
* ആവൃത്തിവിശകലനത്തില്‍ ഒരു ബിന്ദുവിനെ ചുറ്റി വൃത്താകാരത്തിലോ അല്ല്ലെങ്കില്‍ രേഖീയ സവിശേഷതകളെ ചുറ്റി ഒരു ഇടനാഴി പോലെയോ ഒരു പ്രത്യേക മേഖല സൃഷ്ടിക്കപ്പെടുന്നു. ഈ മേഖല ആവൃത്തി മേഖല (Buffer zone) എന്നറിയപ്പെടുന്നു.
ശൃംഖല വിശകലനം (Network Analysis)
* മറ്റ് രണ്ട് വിശകലനങ്ങളില്‍ നിന്നും വൃത്യസ്തമായി ഭൂപടത്തിലെ രേഖീയ സവിശേഷതകളെ മാത്രമാണ് ശൃംഖല വിശകലനത്തിന് വിധേയമാക്കുന്നത്. റോഡ്, റെയില്‍വേ, നദികള്‍, തുടങ്ങിയ രേഖീയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
* ശൃംഖല വിശകലന സാധ്യതകളിലൂടെ ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് എളുപ്പത്തില്‍ എത്താവുന്നതും തിരക്ക് കുറഞ്ഞതുമായ വഴികള്‍ കണ്ടെത്താന്‍ സാധിക്കുന്നുവെന്നതും ഇത്തരം വിശകലന സാധ്യതകളിലൊന്നാണ്.
റോഡ് ശൃംഖലാ വിശകലന സാധ്യതകള്‍ ഉപയോഗിച്ച് ആസുത്രണം ചെയ്യാവുന്നവ:
* ഏറ്റവും അടുത്തുള്ളതും തിരക്കുകുറഞ്ഞതുമായ വഴി കണ്ടെത്താന്‍ സഹായിക്കുന്നു.
* ഗതാഗതസമയവും ചിലവും കുറയ്ക്കുന്നു.
* അപകടനിരക്ക് കുറഞ്ഞ സുരക്ഷിതമായ റോഡ് കണ്ടെത്താന്‍ കഴിയുന്നു.
* അപകടസ്ഥലത്ത് നിന്ന് അപകടത്തില്‍പ്പെട്ട ആളിനെ സാഹചര്യമനുസരിച്ച് ഏത് ആശുപത്രിയിലാണ് കൊണ്ടുപോകേണ്ടത്.
* വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും മനോഹരമായ സ്ഥലങ്ങള്‍ ലഭ്യമായ സമയത്തിനുള്ളില്‍ പരമാവധി കണ്ടെത്തി യാത്ര ചെയ്യുന്നതിന്.
ഭുവിവരവ്യസ്ഥയുടെ പ്രയോഗ സാധ്യതകള്‍
* ആസൂത്രണവും തീരുമാനങ്ങള്‍ എടുക്കലും കൂടുതല്‍ കാര്യക്ഷമമാക്കുന്നു.
* വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും കാര്യശേഷി നല്‍കുന്നു.
* വിവരങ്ങളുടെ ആവര്‍ത്തനത കുറയ്ക്കുന്നു.
* പല ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളെ സംയോജിപ്പിക്കുവാനുള്ള കഴിവ്.
* സങ്കീര്‍ണ്ണമായ വിശകലനത്തിലൂടെ ഭൂമിശാസ്ത്രവിവരങ്ങളെ താരതമ്യം ചെയ്ത് പുതിയ വിവരങ്ങള്‍ നല്‍കുന്നു.
ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണയസംവിധാനങ്ങള്‍ (Satellite-based Navigation System)
* ഭൗമോപരിതല വസ്തുക്കളുടെ സ്ഥാനവും ഗതിയും കണ്ടെത്താന്‍ ഇന്ന് ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണയസംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
* ഭൂപടനിര്‍മാണം, ഗതാഗതം തുടങ്ങിയ അനേകം മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്തുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ ഗതിനിര്‍ണയ സംവിധാനമായ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ആണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
ഗ്ലോബല്‍ പൊസിഷനിങ് സിസം (Global Positioning System)
* ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ-രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസിലാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (GPS).
* ഭാമോപരിതലത്തില്‍നിന്ന് 20000 മുതല്‍ 20200 കിലോമീറ്റര്‍ വരെയുള്ള ഉയരത്തില്‍ ആറ് വ്യത്യസ്ത ഭ്രമണപഥങ്ങളിലായി 24 ഉപ്രഗഹങ്ങളുടെ ഒരു ശ്രേണിയുടെ സഹായത്താലാണ് സ്ഥാനനിര്‍ണയം നടത്തുന്നത്.
* ഉപഗ്രഹങ്ങളില്‍ നിന്നു വരുന്ന സിഗ്നലുകള്‍ നമ്മുടെ കൈവശമുള്ള സ്വീകരണ ഉപാധിയില്‍ (Receiver) ലഭ്യമായാല്‍ സ്ഥാനം നിര്‍ണയിക്കാന്‍ കഴിയും.
* ഏറ്റവും ചുരുങ്ങിയത് 4 ഉപഗ്രഹങ്ങളില്‍നിന്നു വരുന്ന സിഗ്നലുകളെങ്കിലും ലഭിച്ചാല്‍ മാത്രമേ ജി.പി.എസിന് അക്ഷാംശം, രേഖാംശം, ഉയരം, സമയം തുടങ്ങിയ വിവരങ്ങള്‍ കൃത്യതയോടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
* സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് അമേരിക്കന്‍ ഐക്യനാടുകള്‍ ഈ
സംവിധാനം ആരംഭിച്ചതെങ്കിലും 1980 മുതല്‍ ഇത് പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്നുണ്ട്.
ഇന്ത്യന്‍ റീജ്യനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (IRNSS)
* ജി.പി.എസിനു സമാനമായിഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണയസംവിധാനമാണ് ഇന്ത്യന്‍ റീജ്യനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (IRNSS).
* ഇന്ത്യക്കു പുറമെ പാകിസ്ഥാനും ചൈനയും ഇന്ത്യന്‍ മഹാസമുദ്രവും ഉള്‍പ്പെടെ 1500 കിലോമീറ്റര്‍ ചുറ്റളവ് ഇതിന്റെ നിരീക്ഷണപരിധിയില്‍ വരും.
* സ്വന്തം ഉപഗ്രഹങ്ങള്‍ മാത്രം പ്രയോജനപ്പെടുത്തി ഇന്ത്യന്‍ മേഖലയുടെ സമ്പൂര്‍ണഭൂപട നിര്‍മ്മാണം എന്ന ആവശ്യത്തിലേക്കായി ഐ.എസ്.ആര്‍.ഒ വികസികിച്ച ഉപധ്രഹാധിഷ്ഠിത ഭൂപട നിര്‍മ്മാണ സംവിധാനമാണ് ഭുവന്‍.
* ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യയുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറാണ് ഭുവൻ.
* 2009 മാര്‍ച്ചില്‍ ഇത് പ്രവര്‍ത്തനം ആരംഭിച്ചു. അടിസ്ഥാനപരമായി ഒരു റിമോട്ട് സെന്‍സിങ് ഇമേജ് പോര്‍ട്ടലാണ് ഭുവന്‍.
* GIS സാങ്കേതികവിദ്യ, വിദൂര സംവേദനം എന്നിവയുടെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ ഭൂപടം ഒരുക്കുക എന്നതാണ് ഭൂവന്റെ മുഖ്യധര്‍മം.
* IRS ശ്രേണിയിലുള്ള ഉപഗ്രഹങ്ങളെയാണ് വിവര ശേഖരണത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഗുഗിൾ എര്‍ത്ത്, വിക്കി മാപ്പിയ എന്നിവയേക്കാള്‍ കാര്യക്ഷമമായ ഭൂപട നിര്‍മ്മാണ സംവിധാനമാണിത്.
* ഭൂവനിലൂടെ ലഭ്യമാകുന്ന ഭൗമോപരിതല ചിത്രത്തിന്റെ സ്പേഷ്യല്‍ റസല്യുഷന്‍ 10 മീറ്റര്‍ ആണ്. അതുകൊണ്ട് തന്നെ അതീവ കൃത്യതയോടെയുള്ള ദൂപടങ്ങള്‍ തയ്യാറാക്കുവാന്‍ ഭൂവനു കഴിയുന്നു.
* രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍, പരിസ്ഥിതി എന്നിവയെക്കുറിച്ചും സുസ്ഥിര വികസനത്തില്‍ ഇവയുടെ പങ്കിനെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനായുള്ള ഭൂപടാധിഷ്ഠിത e - ലേർണിങ് സംവിധാനമാണ് സ്കൂള്‍ ഭൂവന്‍. ദേശിയ വിദ്യാദ്യാസ ഗവേഷണ പരിശീലന സമിതി (NCERT), ISRO എന്നിവ സംയുക്തമായാണ് ഈ സംവിധാനം വികസിപ്പിച്ചിട്ടുള്ളത്.
<ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍ -ആദ്യ പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍