CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM -2023 JULY & AUGUST
കേരളം - പ്രധാന സംഭവങ്ങൾ
• സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തതത്
- നിഖിത ജോബി
(വടക്കേക്കര ഗ്രാമപഞ്ചായത്ത്)
• 2023 ജൂലായിൽ നാഷണൽ ഹെൽത്ത് കെയർ അവാർഡിന് അർഹമായ കേരള സർക്കാർ പദ്ധതി
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
• കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത
- ശക്തൻ നഗർ (തൃശ്ശൂർ)
• ഇന്ത്യയിലെ ഏറ്റവും വലിയ കാന്റിലിവർ കണ്ണാടിപ്പാലം?
- വാഗമൺ
• കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്
- ആശിഷ് ജെ. ദേശായി
• നീതി ആയോഗിന്റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനം
- കേരളം (ദാരിദ്ര്യ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം-ബീഹാർ)
• നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിൽ ദരിദ്ര്യമില്ലാത്ത ഏക ജില്ല
- എറണാകുളം
• കേരള പോലീസ് ആരംഭിച്ച ദൈനംദിന സോഷ്യൽ മീഡിയ ക്യാമ്പയിൻ
- ഇത്തിരി നേരം ഒത്തിരി കാര്യം
• അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പുളാണ് "കാലപ്പകർച്ചകൾ
- ദേവകി നിലയങ്ങോട്
• വാർദ്ധക്യസഹജമായ ജീവിത ശൈലി രോഗങ്ങളെയും ഹൃദ്രോഗം, പ്രമേഹം
കാൻസർ, തുടങ്ങിയ സാംക്രമികേതര രോഗങ്ങളെയും നേരിടാൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതിയായ കേരള ഹെൽത്ത് സിസ്റ്റംസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന് സഹായം നൽകുന്നത്
- ലോകബാങ്ക്
• കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത്
- ചക്കിട്ടപ്പാറ
• അടുത്തിടെ അന്തരിച്ച സിനിമാ നിർമ്മാതാവും വ്യവസായിയുമായിരുന്ന അച്ചാണി രവിയുടെ യഥാർത്ഥ പേര്
- കെ രവീന്ദ്രനാഥൻ നായർ
• കേരളത്തിലെ ആദ്യ എ.ഐ സ്കൂൾ നിലവിൽ വന്നത്
- ശാന്തിഗിരി വിദ്യാഭവൻ (പോത്തൻകോട്)
• ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്
- തിരുവനന്തപുരം
• 2023 ജൂലൈ 18 ന് അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി
- ഉമ്മൻചാണ്ടി
• മരണാന്തര ബഹുമതിയായി കാലിക്കറ്റ് സർവകലാശാലയുടെ ഗാന്ധി ചെയർ അവാർഡിന് അർഹനായത്
- ഉമ്മൻചാണ്ടി
• കേരളത്തിലെ ആദ്യത്തെ വനിത ഇന്റർനാഷണൽ ചെസ് മാസ്റ്റർ
- ഡോ. നിമ്മി എം. ജോർജ്
• അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ പ്രതിദിന വേതനം
- 333 രൂപ
• ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന
- ഓപ്പറേഷൻ ഫോസ് കോസ്
• അടുത്തിടെ കേരളത്തിൽ നിലവിൽ വന്ന അന്തർദേശീയ കയാക്കിങ് സെന്റർ സ്ഥിതി ചെയ്യുന്നത്
- പുലിക്കയം (കോഴിക്കോട്) .
• ഡ്രോൺ പറത്തുന്നതിൽ കേന്ദ്ര സർക്കാരിന്റെ വ്യാമ ഗതാഗത നിയന്ത്രണ ഏജൻസി ആയ ഡി.ജി.സി.എ യുടെ ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ
വനിത
- റിൻഷ പട്ടക്കൽ
• സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
- ജസ്റ്റിസ് എസ്. മണികുമാർ
• തീരദേശവാസികളായ യുവതി യുവാക്കൾക്ക് മികച്ച നൈപുണ്യ പരിശീലനം നൽകി ജോലി ലഭ്യമാക്കുന്നതിനു കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി
- സാഗർ മാല
• കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധന
- ഓപ്പറേഷൻ ഇ-സേവ
• കേരളത്തിലെ ഡ്രൈവിങ് സ്കൂളുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന
- ഓപ്പറേഷൻ സ്റ്റെപ്പിനി
• 43,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിങ് നടത്തി ലോക റെക്കോർഡ് നേടിയ മലയാളി
- ജിതിൻ വിജയൻ
• പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം പി. ടി. ഉഷ എം.പി തെരഞ്ഞടുത്ത ആദ്യ പഞ്ചായത്ത്
- പള്ളിക്കത്തോട് (കോട്ടയം)
• കാരിച്ചാൽ കായൽ ഇക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്നത് എവിടെ?
- വിഴിഞ്ഞം
• പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി
- സമുന്നതി
• അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷനു വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ
- അതിഥി ആപ്പ്
• കഥകളിയിലെ പരശുരാമ വേഷത്തിലൂടെ പ്രശസ്തനായ അടുത്തിടെ അന്തരിച്ച കഥകളി ആചാര്യൻ
- കലാമണ്ഡലം രാമകൃഷ്ണൻ
• സംസ്ഥാനത്തെ അഞ്ചുവയസ്സു വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കുന്ന പദ്ധതി
- മിഷൻ ഇന്ദ്രധനുഷ്
• പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന കേരള സർക്കാർ പദ്ധതി
- മാതൃയാനം
• മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ സാങ്കേതിക ഉപദേഷ്ടാവായി നിയമിതനായ മലയാളി നാവികൻ
- അഭിലാഷ് ടോമി
• അടുത്തിടെ അന്തരിച്ച പ്രമുഖ ശിൽപിയും ചിത്രകാരനുമായ വ്യക്തി
- ആർട്ടിസ്റ്റ് നമ്പൂതിരി (കെ. എം. വാസുദേവൻ നമ്പൂതിരി)
• ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ആത്മകഥ
- രേഖകൾ
• സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ച സംവിധായകൻ
- ടി. വി. ചന്ദ്രൻ
• പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനെക്കുറിച്ച് കുടുംബശ്രീ ബാലസഭാംഗങ്ങൾക്ക്
പരിശീലനം നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി
- സജ്ജം
• കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തു നിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതി
- റേഷൻ റൈറ്റ് കാർഡ്
• കേരള സർക്കാർ ലോട്ടറിയുടെ ഭാഗ്യമുദ്ര
- പച്ചക്കുതിര
• കേരളത്തിലെ ആദ്യ ഓക്സിജൻ പാർക്ക് നിലവിൽ വരുന്നത്
- പാളയം (തിരുവനന്തപുരം)
• ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നീന്തൽ പഠിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി
- ബീറ്റ്സ്
• 2023-ൽ സുന്ദർബൻ ചലച്ചിത്രോത്സവത്തിൽ നാലു പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം
- എഴുത്തോല (സംവിധാനം -സുരേഷ് കൃഷ്ണൻ, സംഗീത സംവിധാനം -മോഹൻ സിത്താര)
• ഇലക്ട്രോണിക് വാഹന ഉത്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് സഹായകരമാകുന്ന ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോ ടൈപ്പ് തദ്ദേശീയമായി വികസിപ്പിച്ച
സംസ്ഥാനം
- കേരളം
• 2023 - 24 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദി
- കൊല്ലം
• 2023 - 24 വർഷത്തെ സ്കൂൾ കായിക മേളയ്ക്ക് വേദിയായ ജില്ല
- തൃശ്ശൂർ
• സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന
- ഓപ്പറേഷൻ കോക്ടെയിൽ
• സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിതനായത്?
- അഡ്വ. എ. എ. റഷീദ്
• ഊർജ വ്യവസായ രംഗത്തെ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും നൽകുന്ന വിഖ്യാത ശാസ്ത്രപുരസ്കാരമായ ഏനി അവാർഡിന് അർഹനായ മലയാളി
- ഡോ. പ്രദീപ് തലാപ്പിൽ
• 2023-ലെ ഭീമാ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
- എം. മുകുന്ദൻ (മുകുന്ദേട്ടന്റെ കുട്ടികൾ)
• മലയാളം സാംസ്കാരിക വേദിയുടെ 6-ാമത് കാക്കനാടൻ പുരസ്കാരത്തിന്
അർഹനായത്
- കെ. വി. മോഹൻ കുമാർ
• 2023ലെ എസ്. കെ. പൊറ്റെക്കാട് സ്മാരക സാഹിത്യ പ്രതിഭാ പുരസ്കാരത്തിന്
അർഹനായത്
- ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
• കേരളീയം 2023 ലോഗോ രൂപകൽപന ചെയ്തത് ആരാണ്?
- ബോസ് കൃഷ്ണമാചാരി (കേരളത്തിന്റെ 24 മാപ്പുകൾ ചേർത്തു വച്ചാണ് ലോഗോ സൃഷ്ടിച്ചിരിക്കുന്നത്)
53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
• മികച്ച സിനിമ: നൻപകൽ നേരത്ത് മയക്കം
(സംവിധാനം - ലിജോ ജോസ് പെല്ലിശ്ശേരി)
• മികച്ച നടൻ; മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)
• മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)
• മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)
• ജനപ്രീതിയുള്ള സിനിമ: ന്നാ താൻ കേസ് കൊട്
(സംവിധാനം - രതീഷ് ബാലകൃഷ്ണ പൊതുവാൾ)
ഇന്ത്യ - പ്രധാന സംഭവങ്ങൾ
• ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നിലവിൽ വരുന്ന നഗരം
- സൂറത്ത്
• 2023- ൽ ഭൗമസൂചിക പദവി ലഭിച്ച തമിഴ് നാട്ടിൽ നിന്നുള്ള വെറ്റില
- ഔതൂർ വെറ്റില
• മക്കൾ വളർത്തി (കൂന്താണി) എന്ന അപൂർവയിനം കൈതച്ചക്ക സംരക്ഷിച്ച് വളർത്തിയതിനു കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ സസ്യ ജനിതക സംരക്ഷണ പുരസ്കാരം ലഭിച്ച ആദിവാസി വനിത
- പരപ്പി അമ്മ
• തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ
- ബെല്ലി
• ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക AI വാർത്താ അവതാരിക
- ലിസ (വാർത്താ ചാനലായ ഒഡീഷ ടിവിയാണ് ലിസയെ അവതരിപ്പിച്ചത്)
• ഇന്ത്യയിലെ കടുവകളുടെ സെൻസസ് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കടുവകളുള്ള സംരക്ഷണ കേന്ദ്രം
- കോർബെറ്റ് ടൈഗർ റിസർവ്
• ഇന്ത്യയിലെ കടുവകളുടെ സെൻസസ് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ
കടുവകൾ ഉള്ള സംസ്ഥാനം
- മധ്യപ്രദേശ്
• ഇന്ത്യയിലെ ആദ്യത്തെ ലേണിങ് ബുക്ക്
- ജിയോ ബുക്ക്
• ആമസോൺ ഇന്ത്യയുടെ ആദ്യത്തെ ഫ്ളോട്ടിംഗ് സ്റ്റോർ ഉദ്ഘാടനം ചെയ്തത്
ഏത് തടാകത്തിലാണ്
- ദാൽ തടാകം
• 14 മത് ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന് വേദിയാകുന്ന നഗരം
- മുംബൈ
• യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസ് പർവതം കീഴടക്കിയ ഐ.എ.എസ്. ഓഫിസർ
- അർജുൻ പാണ്ഡ്യൻ
• ചന്ദ്രയാൻ 1 ന്റെ പ്രോജക്ട് ഡയറക്ടർ
- പി. വീര മുത്തുവേൽ
• ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യം
- ഇന്ത്യ (2023 ആഗസ്റ്റ് 23)
• ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് നൽകിയ പേര്
- ശിവശക്തി പോയിന്റ്
• ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ഐ.എസ്. ആർ ഒക്ക് ലഭിച്ച ആദ്യ സന്ദേശം
- I am feeling lunar gravity
• ആനകളുടെ സഞ്ചാരം അറിയുന്നതിനായി എലിഫന്റ് ട്രാക്ക് ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം
- ജാർഖണ്ഡ്
• ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നും ചന്ദ്രയാൻ -3 വിക്ഷേപിച്ചത് എന്നാണ്
- 2023 ജൂലൈ 14 (വിക്ഷേപണ വാഹനം എൽ.വി.എം 3)
• ക്രൈം സെക്യുരിറ്റിയുമായി ബന്ധപ്പെട്ട ഏ 20 സമ്മേളനത്തിന് വേദിയായത്.
- ഗുരുഗ്രാം
• ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ' ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
- നരേന്ദ്രമോദി
• ന്യൂഡൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര്
- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി
• വൺ വെബ്ബിന്റെ ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് നെറ്റ് വർക്ക് പോർട്ടൽ സൈറ്റ്.
- മെഹ്‌സാന (ഗുജറാത്ത്)
• കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ഏതു പദ്ധതി പ്രകാരമാണ്
- ഭാരത് എൻസിഎപി (Bharat NCAP)
• ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡ് നിലവിൽ
വരുന്നത്?
- ലഡാക്ക്
• രാജ്യത്തെ ആദ്യത്തെ ഡ്രോൺ പോലീസ് യൂണിറ്റ് ആരംഭിച്ചത് എവിടെയാണ്
- ചെന്നൈ
• ഇന്ത്യയിൽ ആദ്യമായി സർക്കാർ സ്കൂളുകളിൽ പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം
- തമിഴ്‌നാട്
• ഐഎസ്ആർഒ യുടെ പുതിയ ബഹിരാകാശ തുറമുഖം സ്ഥാപിക്കുന്നത്
- കുലശേഖരപട്ടണം
• രാജ്യത്തെ തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പദ്ധതി
- അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി
• ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബ് സ്ഥാപിതമാകുന്നത്
- ലക്നൗ
• ഇന്ത്യയുടെ ആദ്യ സൗരദൗത്യം
- ആദിത്യ എൽ 1
• ആരുടെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകമാണ് 'മെമ്മറീസ് നെവർ ഡൈ'
- എ.പി.ജെ അബ്ദുൽ കലാം
(നസീമ മരയ്ക്കാറും വൈ. എസ്.രാജനും ചേർന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്)
• ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം
- ആഗസ്റ്റ് 23
• 2023ൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുത്ത മുൻ ക്രിക്കറ്റ് താരം
- സച്ചിൻ ടെണ്ടുൽക്കർ
• ഇന്ത്യയിലെ ആദ്യ ഡ്രോൺ കോമൺ ടെസ്റ്റിംഗ് സെന്റർ നിലവിൽ വരുന്നത്
- തമിഴ്‌നാട്
• ഇന്ത്യയിലെ ആദ്യ ബയോസയൻസ് സിനിമ
- ദി വാക്സിൻ വാർ (സംവിധാനം - വിവേക് അഗ്നിഗോത്രി) (കൊറോണ മഹാമാരിയും അതിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ കണ്ടുപിടിത്തവും അവതരിപ്പിക്കുന്ന ചിത്രം)
• ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അതിവേഗ പാത ഏത്
- ദ്വാരക എക്സ്പ്രസ് വേ
• അടുത്തിടെ അന്തരിച്ച സുലഭ് ഇന്റർനാഷണൽ സ്ഥാപകൻ
- ബിന്ദേശ്വർ പഥക്
• ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴി
- രാമേശ്വരം-മാനമധുര
• ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ ഒഡീഷ്യ
സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ ഭാഷ
- കുയി ഭാഷ
• ടാൻസാനിയയിൽ ആരുടെ പ്രതിമയാണ് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
അനാച്ഛാദനം ചെയ്ത്
- സ്വാമി വിവേകാനന്ദൻ
• ഇന്ത്യക്ക് പുറത്തുള്ള ആദ്യ ഐടി ക്യാമ്പസ് സ്ഥാപിതമാകുന്നത്
- ടാൻസാനിയ
• ഇന്ത്യയുടെ ആദ്യ ദേശീയ ഹരിത ഹൈഡ്രജൻ മൈക്രോ ഗ്രിഡ് പദ്ധതി
നിലവിൽ വരുന്നത്
- ലഡാക്ക്
• ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ ഡാറ്റ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം ആരംഭിച്ച
സംസ്ഥാനം
- തെലുങ്കാന
• 2023-ലെ G20 ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം
- പഥേർ പാഞ്ചാലി
• മധ്യപ്രദേശിനുശേഷം ഹിന്ദിയിൽ എം.ബി.ബി.എസ്. പഠനം ആരംഭിക്കുന്ന സംസ്ഥാനം
- ഉത്തരാഖണ്ഡ്
• വേൾഡ് സിറ്റി കൾച്ചർ ഫോറത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ ഇന്ത്യൻ നഗരം
- ബംഗളുരു
• 108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി
- നാഗ്പൂർ
• വന്ദേ ഭാരതിന്റെ സൗകര്യങ്ങളോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ എ സി ട്രെയിൻ സർവീസ്
- വന്ദേ സാധാരൺ
• ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് നീറ്റിലിറക്കിയ ആറാമത്തെ യുദ്ധക്കപ്പൽ?
- വിന്ധ്യ ഗിരി
• അവകാശികളില്ലാതെ 10 വർഷത്തിൽ ഏറെയായ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി ഉദ്ഗം പോർട്ടൽ ആരംഭിച്ച സ്ഥാപനം?
- ആർ.ബി.ഐ
• സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക് സസ് ആന്റ് കസ്റ്റംസിന്റെ പുതിയ ചെയർമാൻ?
- സഞ്ജയ് കുമാർ അഗർവാൾ
• ദേശീയ ഹരിത ട്രൈബ്യുണൽ ചെയർമാൻ?
- പ്രകാശ് ശ്രീവാസ്തവ
• കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ
- രാകേഷ് പാൽ
• അടുത്തിടെ അന്തരിച്ച തെലുങ്കാനയിലെ വിപ്ലവഗായകനും കവിയുമായ വ്യക്തി?
- ഗദ്ദർ (ഗുമ്മഡി വിറ്റൽ റാവു)
• 2023-ലെ ലോകമാന്യ തിലക് ദേശീയ അവാർഡിന് അർഹനായത്
- നരേന്ദ്രമോദി
• 2023-ലെ ബുക്കർ പ്രൈസിനുള്ള പ്രഥമ പട്ടികയിൽ ഇടം നേടിയ 'വെസ്റ്റേൺ ലെയ്ൻ' (Western Life) എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജയായ നോവലിസ്റ്റ്
- ചേതനാ മാരു
അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം
• മികച്ച ചിത്രം: റോക്കട്രി : ദ് നമ്പി ഇഫക്റ്റ്
• മികച്ച നടൻ: അല്ലു അർജുൻ (പുഷ്പ)
• മികച്ച നടിമാർ: ആലിയ ഭട്ട് (ഗംഗുഭായി കത്തിയാവാഡി), കൃതി സനോൺ (മിമി)
• മികച്ച സംവിധായകൻ: നിഖിൽ മഹാജൻ (മറാഠി ചിത്രം: ഗോദാവരി)
• മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം: വിഷ്ണു മോഹൻ (മേപ്പടിയാൻ)
• മികച്ച ജനപ്രിയ ചിത്രം: ആർ.ആർ.ആർ.
• പ്രത്യേക ജൂറി പുരസ്കാരം നേടിയ മലയാള നടൻ: ഇന്ദ്രൻസ് (ഹോം)
• മികച്ച പരിസ്ഥിതി ചിത്രം: ആവാസവ്യൂഹം
• മികച്ച മലയാളം ചിത്രം: ഹോം
ലോകം - പ്രധാന സംഭവങ്ങൾ
• ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) തയ്യാറാക്കിയ ലോകത്ത് ജീവിക്കാൻ അനുയോജ്യമല്ലാത്ത പട്ടണങ്ങളിൽ ഒന്നാമത് എത്തിയത്
- ഡമാസ്കസ്
• ലണ്ടനിലെ ഓട്ടർമാൻസ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീച്ചറിന്റെ പേര്
- ബിയാട്രിസ്
• പ്രപഞ്ചത്തിലെ ഇരുണ്ട ഊർജ്ജത്തെയും ശ്യാമദ്രവ്യത്തെയും കുറിച്ച് പഠിക്കാനായി സ്പെയ്സ് എക്സിന്റെ ഫാൽക്കൺ 9-ൽ ബഹിരാകാശത്തേക്കു പുറപ്പെട്ട യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൂരദർശിനിയുടെ പേര്?
- യൂക്ലിഡ്
• ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ
- ഐക്കൺ ഓഫ് ദ സീസ്
• 2023 ഓഗസ്റ്റിൽ പരാജയപ്പെട്ട റഷ്യയുടെ ചാന്ദ്രദൗത്യം
- ലൂണ-25
• വാണിജ്യ അടിസ്ഥാനത്തിലുള്ള ലോകത്തിലെ ആദ്യ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ സ്പേസ് കമ്പനി
- വെർജിൻ ഗാലക്ടിക്
• 15-ാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി
- ഡർബൻ (ദക്ഷിണാഫ്രിക്ക)
• 2023-ലെ യു എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം നടക്കുന്നത്
- ദുബായ്
• നാറ്റോ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായ വ്യക്തി
- ജെൻസ് സ്റ്റോളൻബർഗ്
• ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ 2024-ലെ ഉച്ചകോടിക്ക് വേദിയാകുന്നത്
- അസ്താന (കസാക്കിസ്ഥാൻ)
• ലോകത്തെ ഏറ്റവും വലിയ വേസ്റ്റ് ടു എനർജി പ്ലാന്റ് നിലവിൽ വരുന്നത്
- ദുബായ് (UAE)
• ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2023 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ
പാസ്പോർട്ട് ഉള്ള രാജ്യം
- സിംഗപ്പൂർ
• ട്വിറ്ററിന് ബദലായി മെറ്റ പുറത്തിറക്കിയ പുതിയ മൊബൽ ആപ്പ്
- ത്രെഡ്‌സ്
• 2023ൽ ബ്യുബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം
- ചൈന
• മീഥേയ്ൻ ഇന്ധനം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ ബഹിരാകാശ റോക്കറ്റ് (Zhuque-2) വിക്ഷേപിച്ച രാജ്യം
- ചൈന
• ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ നിർമ്മിക്കുന്ന ആണവനിലയം
- ചെഷ്മ - 5
• സ്കൂളുകളിൽ സ്മാർട്ട് ഫോൺ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട യു.എൻ ഏജൻസി
- UNESCO
• അടുത്തിടെ കാട്ടുതീ പടർന്നു പിടിച്ച അമേരിക്കയിലെ ദ്വീപ് സംസ്ഥാനമായ ഹവായിയിലെ പ്രദേശം
- മൗയി ദ്വീപ്
• 2023 ജൂലായിൽ ഇറ്റലിയിലും തെക്കൻ യൂറോപ്പിലും അനുഭവപ്പെട്ട ഉഷ്ണ തരംഗം
- സെർബറസ്
• തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോർണിയയിലും വീശിയടിച്ച ഉഷ്ണമേഖല ചുഴലിക്കാറ്റ്
- ഹിലരി
• 2023 ഓഗസ്റ്റിൽ ചൈന, ജപ്പാൻ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ്
- ഖാനുൻ
• കിഴക്കൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്
- ഡോറ
• ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന ജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം
- പെറു (ഭീമൻ തിമിംഗലത്തിന്റേതെന്ന് കരുതുന്ന ഫോസിലിന് നൽകിയ പേര് - പെറുസിറ്റസ് കൊളോസസ് )
• ബഹിരാകാശത്ത് ഉപയോഗശൂന്യമായ ശേഷം ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചറിക്കിയ ആദ്യ ഉപഗ്രഹം
- എയോലസ്
• 2023 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ചെക്കോസ്ലോവാക്യൻ സാഹിത്യകാരൻ
- മിലൻ കുന്ദേര
കായികം - പ്രധാന സംഭവങ്ങൾ
• സ്വിറ്റസർലാന്റിലെ ലുസൈനിൽ നടന്ന ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ കായിക താരം
- നീരജ് ചോപ്ര
• ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായ മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ
- അജിത് അഗാർക്കർ
• 2023 സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ രാജ്യം
- ഇന്ത്യ (ഫൈനലിൽ കുവൈത്തിനെ പരാജയപ്പെടുത്തി)
• 2023 സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം
- ഇന്ത്യ
• 2023 സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും ഗോൾഡൻ ബൂട്ടും നേടിയ താരം
- സുനിൽ ഛേത്രി
• ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിൽ എത്തുന്ന ആദ്യ മലയാളി താരം
- മിന്നുമണി
(ഐപിഎല്ലിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ താരവും മിന്നുമണിയാണ്)
• 2023 ഓഗസ്റ്റിൽ നടണ 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം
- വള്ളം തുഴയുന്ന ആനക്കുട്ടി
• 2023ൽ 69-ാമത് നെഹ്റു ട്രോഫിയിൽ കിരീടം നേടിയ ചുണ്ടൻ വള്ളം
- വീയപുരം ചുണ്ടൻ വള്ളം
(പള്ളാം തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വിയപുരം ചുണ്ടനാണ് കിരീടം നേടിയത്)
• ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി
- എച്ച്. എസ്. പ്രണോയ്
• 2023-ലെ ഏഷ്യൻ അത്ലിറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പിന്റെ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം
- ജപ്പാൻ (ഇന്ത്യ മൂന്നാമത്)
• 2023 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻ പെലെ എന്നറിയപ്പെടുന്ന ഫുട്ബോൾ താരം - മുഹമ്മദ് ഹബീബ്
• 2023 ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്
- കാർലോസ് അൽക്കരാസ് (സ്പെയിൻ)
• 2023- ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയ ചെക്ക് റിപ്പബ്ലിക് താരം
- മാർകെറ്റ വാൻദ്രോഷോവ
• ബാഡ്മിന്റണിലെ ഏറ്റവും വേഗമേറിയ സ്മാഷിന് ഉടമയായ ഇന്ത്യൻ താരം
- സാത്വിക് സായ് രാജ് രങ്കിറെഡ്ഡി
• 2024- ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം
- എം. ശ്രീശങ്കർ (ലോങ് ജമ്പ്)
• 2023 -ലെ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് ജേതാക്കൾ
- ഇന്ത്യ
• ബാങ്കോക്കിൽ നടന്ന 2023- ലെ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം
- എം. ശ്രീശങ്കർ
• 2023 -ലെ ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി
- പാരീസ്
• 2023- ലെ ലോക വനിതാചെസ്സ് ജേതാവ്
- ജു വെൻജുൻ (ചൈന)
• 24-മത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിന് വേദിയാകുന്നത്
- ബാങ്കോക്ക് (തായ്ലൻഡ്) (ഭാഗ്യചിഹ്നം- തായ് ഹനുമാൻ)
• 2023ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം
- ബ്ലേസ് ആൻഡ് ടോങ്
• 2023 പുരുഷ ഏകദിന ക്രിക്കറ്റ് ലോക കപ്പിനു ആതിഥേയത്വം വഹിക്കുന്ന രാജ്യം
- ഇന്ത്യ
• 2023 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം
- ദിൽ ജഷന് ബോലെ
• 2023-ലെ അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്
- ജപ്പാൻ
• കാനഡ ഓപ്പൺ സൂപ്പർ 500 സീരീസ് ബാഡ്മിന്റൺ കിരീടം നേടിയത്
- ലക്ഷ്യാസെൻ
• 2023-ൽ നടന്ന ഒമ്പതാമത് വനിതാ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യങ്ങൾ
- ഓസ്ട്രേലിയ, ന്യൂസിലൻഡ് (32 ടീമുകൾ പങ്കെടുത്ത ആദ്യ വനിതാ ലോകകപ്പ് ഫുട്ബോളാണിത്)
• 2023-ൽ നടന്ന വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നം
- ടസുനി എന്ന പെൻഗ്വിൻ
• വനിതാ ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയ രാജ്യം
- സ്പെയിൻ
• 2023 ലെ ചെസ്സ് ലോകകപ്പ് മത്സരങ്ങൾ നടന്നത്
- ബാക്കു (അസർബൈജാൻ)
• 2023-ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിന് വേദിയായത്
- ബുഡാപെസ്റ്റ് (ഹംഗറി)
• വിശ്വനാഥൻ ആനന്ദിനുശേഷം ചെസ്സ് ലോക കപ്പ് ഫൈനലിൽ എത്തുന്ന ഇന്ത്യൻ താരം
- ആർ. പ്രഗ്‌നാനന്ദ
• 2023 പുരുഷ ചെസ്സ് ലോകകപ്പ് ജേതാവ്
- മാഗ്നസ് കാൾസൻ (നോർവേ)
(ഇന്ത്യൻ ചെസ്സ് താരം ആർ പ്രഗ്‌നാനന്ദയെ ടൈ ബ്രേക്കറിൽ മറികടന്നാണ് കിരീടം നേടിയത്)
• ഫിഫയുടെ വംശീയ വിരുദ്ധ സമിതിയുടെ തലവനായി നിയമിതനായ ബ്രസീൽ
ഫുട്ബോൾ താരം
- വിനീഷ്യസ് ജൂനിയർ
• 2023 -ൽ ദുലീപ് ട്രോഫി കിരീടം നേടിയത്
- ദക്ഷിണ മേഖല
• ഫോബ്സ് പട്ടികകളുടെ ഈ വർഷത്തെ കണക്കുപ്രകാരം കായിക താരങ്ങളിൽ
ഏറ്റവും അധികം വാർഷിക വരുമാനമെന്ന ഗിന്നസ് ലോക റെക്കോഡ് കരസ്ഥമാക്കിയത്
- ക്രിസ്റ്റാനോ റൊണാൾഡോ
• ഏഷ്യൻ അത്ലിറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ മലയാളി
- അബ്ദുള്ള അബൂബക്കർ
• രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് മത്സരം സംഘടിപ്പിച്ച സംസ്ഥാനം
- രാജസ്ഥാൻ
• 2023 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ചത്
- നീരജ് ചോപ്ര
• ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം
- നീരജ് ചോപ്ര
• ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഗെയിമിംഗ് അക്കാദമി നിലവിൽ വന്ന സംസ്ഥാനം
- മധ്യപ്രദേശ്
• 2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീട ജേതാക്കൾ
- ഇന്ത്യ
• ആഷസ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അമ്പയർ
- നിതിൻ മേനോൻ
👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്