ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം, ചൈനീസ് വിപ്ലവം - പി.എസ്.സി. ചോദ്യോത്തരങ്ങൾ
പി.എസ്.സി.10th, +2, ഡിഗ്രി ലെവല്‍ പരീക്ഷകൾക്കെല്ലാം ഒരുപോലെ ആവശ്യമുള്ളതാണ് ഫ്രഞ്ച് / റഷ്യൻ / ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട വസ്തുതകൾ. ഇവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകളും, ചോദ്യോത്തരങ്ങളുമുൾപ്പെടെ ഒരു സമഗ്ര പഠനസഹായി - സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.
PSC 10th,+2, Degree Level Exam Questions and Answers / French Revolution - PSC Questions and Answers / Rusian Revolution - PSC Level Questions and Answers / PSC Syllabus based Questions and Answers
👉ഫ്രഞ്ച് വിപ്ലവം - പഠനക്കുറിപ്പുകൾ
* വിപ്ലവത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ
• പതിനേഴ്, പതിനെട്ട് നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നിലനിന്നിരുന്ന സാമൂഹിക-സാമ്പത്തിക അസമത്വങ്ങളായിരുന്നു ഫ്രഞ്ച് വിപ്പവത്തിലേക്ക് നയിച്ചത്.
• ഫ്രഞ്ച് വിപ്ലവത്തിനുമുന്‍പ് ഫ്രാന്‍സിന്റെ അധികാര കേന്ദ്രമായിരുന്നത് - വേഴ്‌സായ് കൊട്ടാരം (Palace of Versilles)
• അക്കാലത്ത് ഫ്രാന്‍സില്‍ നിലനിന്നിരുന്ന ഏകാധിപത്യഭരണവും ഭരണാധികാരികളുടെ ധൂര്‍ത്തുമായിരുന്നു ജനങ്ങളെ പ്രകോപിപ്പിച്ചത്.
• ഫ്രാന്‍സില്‍ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലകപ്പെട്ടപ്പോൾ ഭരണാധികാരികൾ ഉൾപ്പെട്ട ന്യൂനപക്ഷം ആഡംബരവും ധൂര്‍ത്തും നിറഞ്ഞ ജീവിതം നയിച്ചതാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ മൂലകാരണം.
* അസമത്വങ്ങൾക്ക് കാരണമായ സാമുഹികവ്യവസ്ഥ
• ഫ്രഞ്ച് സമുഹത്തെ അക്കാലത്ത് മൂന്ന് തട്ടുകളായി തരം തിരിച്ചിരുന്നു. അവ എസ്റ്റേറ്റുകൾ എന്നറിയപ്പെട്ടിരുന്നു.
• സാമൂഹിക പദവിയുടെ അടിസ്ഥാനത്തില്‍ മുന്ന് എസ്റ്റേറ്റുകളായാണ് ഫ്രഞ്ച് സമൂഹത്തെ വിഭജിച്ചിരുന്നത്.
* ഒന്നാമത്തെ എസ്റേറ്റ്
• പുരോഹിതന്മാരാണ് ഒന്നാമത്തെ എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്.
• ധാരാളം ഭൂപ്രദേശം കൈവശം വയ്ക്കാനും കര്‍ഷകരില്‍നിന്ന് 'തിഥെ' എന്ന പേരിലുള്ള നികുതി പിരിക്കാനും ഇവര്‍ക്ക് അധികാരമുണ്ടായിരുന്നു.
• പുരോഹിതന്മാര്‍ എല്ലാത്തരം നികുതികളില്‍നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
• ഭരണത്തിലെയും സൈന്യത്തിലെയും ഉയര്‍ന്ന പദവികൾ നിയന്ത്രിക്കാനും ഇവര്‍ക്ക് അധികാരമുണ്ടായിരുന്നു.
* രണ്ടാമത്തെ എസ്റ്റേറ്റ്
• പ്രഭുക്കന്മാരെയാണ് രണ്ടാമത്തെ എസ്റ്റേറ്റില്‍ ഉൾപ്പെടുത്തിയിരുന്നത്. ഇവര്‍ സൈനികസേവനം നടത്തുകയും കര്‍ഷകരില്‍നിന്ന് പലതരം നികുതികൾ പിരിക്കുകയും ചെയ്തിരുന്നു.
• വേതനം നല്‍കാതെയും കര്‍ഷകരെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നു.
• നികുതികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ഇവര്‍ ആഡംബര ജീവിതം നയിച്ചു പോന്നു.
• വിശാലമായ ഭൂപ്രദേശങ്ങൾ ക്രൈവശം വയ്ക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
* മൂന്നാമത്തെ എസ്റ്റേറ്റ്
• കച്ചവടക്കാര്‍, എഴുത്തുകാര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ബാങ്കര്‍മാര്‍ എന്നിവരടങ്ങിയ മധ്യവര്‍ഗവും കര്‍ഷകരും കൈത്തൊഴിലുകാരും മൂന്നാമത്തെ എസ്റ്റേറ്റില്‍ ഉൾപ്പെട്ടവരായിരുന്നു.
• ഭരണത്തില്‍ യാതൊരവകാശവും ഇല്ലാതിരുന്ന ഇവരില്‍നിന്ന് തൈലേ എന്ന് പേരുള്ള നികുതി സര്‍ക്കാര്‍ പിരിച്ചിരുന്നു.
• താഴ്‌ന്ന സാമൂഹികപദവിയുള്ള ഇവര്‍ പ്രഭൂക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും നികുതി
നല്‍കണമായിരുന്നു.
* ആശയങ്ങൾ പ്രചോദനമേകുന്നു.
• ഫ്രാന്‍സില്‍ നിലനിന്ന അസമത്വങ്ങളെയും ചൂഷണത്തെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ അക്കാലത്തെ ചിന്തകരും ചിന്താധാരകളും പ്രധാന പങ്കുവഹിച്ചു.
* മൂന്നാം എസ്റ്റേറ്റ് ശക്തിപ്രാപിക്കുന്നു
• ബൂര്‍ബന്‍ രാജാക്കന്മാര്‍ ഭരിച്ചിരുന്ന രാജ്യം- ഫ്രാന്‍സ്
• രാജാക്കന്മാരും പുരോഹിതന്മാരും പ്രഭുക്കന്മാരും ആഡംബരജീവിതം നയിച്ചതും തുടരെത്തുടരെയുണ്ടായ വരൾച്ചയും കൃഷിനാശവും അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തില്‍ സമ്പത്തും സൈന്യവും നല്‍കി കോളനികളെ സഹായിച്ചതും ഫ്രാന്‍സിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.
• 1789-ല്‍ ചക്രവര്‍ത്തിയായിരുന്ന ലൂയി പതിനാറാമന്‍ ജനപ്രതിനിധി സഭയായ സ്റ്റേറ്റ്സ് ജനറല്‍ വിളിച്ചുചേര്‍ത്തു. ഫ്രഞ്ച് സമൂഹത്തിലേതിന് സമാനമായി സ്റ്റേറ്റ്സ് ജനറലിനും മൂന്ന് എസ്റ്ററേറ്റുകളുണ്ടായിരുന്നു. ഒന്നാം എസ്റ്റേറ്റില്‍നിന്ന് 285, രണ്ടാമത്തേതില്‍നിന്ന് 308, മൂന്നാമത്തേതില്‍നിന്ന് 621 എന്നിങ്ങനെയായിരുന്നു അംഗങ്ങൾ.
• സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പുതിയ നികുതികൾക്ക് പദ്ധതിയൊരുക്കിയ ലൂയി പതിനാറാമന്‍ സ്റ്റേറ്റ്സ് ജനറലില്‍ ഓരോ എസ്റ്റേറ്റിനും ഓരോ വോട്ട് മതിയെന്നും ഓരോ അംഗത്തിനും ഒരു വോട്ട് എന്ന സമ്പ്രദായം നിര്‍ത്തലാക്കാനും തീരുമാനിച്ചു.
• എന്നാല്‍ മൂന്ന് എസ്റ്റേറ്റുകളിലെയും ഓരോ അംഗത്തിനും ഓരോ വോട്ട് തന്നെ
വേണമെന്നായിരുന്നു “കോമണ്‍സ്” എന്നറിയപ്പെട്ട മൂന്നാമത്തെ എസ്റ്റേറ്റിന്റെ ആവശ്യം.
• വോട്ട് ചെയ്യുന്നതിലെ തര്‍ക്കം തുടരവെ മൂന്നാമത്തെ എസ്റ്റേറ്റിലെ അംഗങ്ങള്‍ തങ്ങളാണ് ഫ്രാന്‍സിലെ ദേശീയ അസംബ്ലി എന്നു പ്രഖ്യാപിച്ചു. അവര്‍ അടുത്തുള്ള ഒരു ടെന്നിസ് കോര്‍ട്ടില്‍ സമ്മേളിച്ചു.
• ഫ്രാന്‍സിനായി ഒരു ഭരണഘടന തയാറാക്കിയശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന് അവര്‍ പ്രതിജ്ഞചെയ്തു. ഇത് “ടെന്നിസ് കോര്‍ട്ട പ്രതിജ്ഞ” (The Tennis Court Oath) എന്നറിയപ്പെടുന്നു.
തുടര്‍ന്നുള്ള സംഭവങ്ങള്‍ താഴെ തന്നിരിക്കുന്നു.
• 1789 ജൂലൈ 14 - സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality and Fraternity) എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് വിപ്ലവകാരികള്‍ ബൂര്‍ബന്‍ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റില്‍ ജയില്‍ തകര്‍ത്തു. ഇതിനെ ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്നു.
• 1789 ആഗസ്റ്റ് 12 - ദേശീയ അസംബ്ലി മനുഷ്യാവകാശപ്രഖ്യാപനം പാസാക്കി.
• 1789 ഒക്ടോബർ പാരിസ് നഗരത്തിലെ ആയിരക്കണക്കിനു സ്ത്രീകള്‍ “ഭക്ഷണം വേണം' എന്ന മുദ്രാവാക്യവുമായി വെഴ്‌സായ് കൊട്ടാരത്തിലേക്കു പ്രകടനം നടത്തി.
• 1792 സെപ്തംബർ പുതുതായി രൂപീകരിച്ച ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കണ്‍വെന്‍ഷന്‍ ഫ്രാന്‍സിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
* ഭീകരവാഴ്ച (Reign of Terror)
• 1793 ജൂലൈയില്‍ ഫ്രാൻസിന്റെ ആഭ്യന്തരകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി റോബിസ്പിയറുടെ നേതൃത്വത്തില്‍ ഒരു പൊതുസുരക്ഷാകമ്മിറ്റി രൂപീകരിച്ചു.
• മിറാബോ, ഡാന്‍ടന്‍ തുടങ്ങിയവര്‍ ഇതിലെ അംഗങ്ങളായിരുന്നു. ശത്രുക്കളെന്നു തോന്നിയ എല്ലാവരെയും അവര്‍ ഗില്ലറ്റിന്‍ എന്ന യന്ത്രമുപയോഗിച്ച് നിഷ്കരുണം വധിച്ചു. നിരവധി പ്രഭൂക്കന്മാരും പുരോഹിതന്മാരും ഇതിന് ഇരയായി.
• ലൂയി പതിനാറാമനും ഭാര്യ മേരി അന്റോയിനറ്റും ഗില്ലറ്റിന് ഇരയായവരില്‍ ഉള്‍പ്പെടുന്നു.
• അവസാനം റോബിസ്പിയറും ഗില്ലറ്റിന് ഇരയായി.1794 ജൂലൈ വരെ നീണ്ടുനിന്ന ഈ ഭരണം ഭീകരവാഴ്ച എന്നറിയപ്പെടുന്നു.
• 'ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും' ഫ്രഞ്ച് വിപ്ലവത്തിന്റെ സ്വാധീനത്തെക്കുറിച്ച് ആസ്ട്രിയൻ ഭരണാധികാരിയായിരുന്ന മെറ്റേർണിക്ക് പറഞ്ഞ അഭിപ്രായമാണിത്.
* ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച ആശയങ്ങള്‍
• മധ്യവര്‍ഗത്തിന്റെ ഉയര്‍ച്ച
• ഫ്യൂഡലിസത്തിന്റെ അന്ത്യം
• ദേശീയത
* ഫ്രഞ്ച് വിപ്ലവും ഇന്ത്യയും
• ലോകത്താകമാനം സ്വാധീനം ചെലുത്തിയ ഫ്രഞ്ച്വിപ്ലവം മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താനെയും സ്വാധീനിച്ചു.
• ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി പോരാടാനുള്ള ഒരു തന്ത്രമായി ടിപ്പു ഫ്രഞ്ചുകാരുമായുള്ള സഖ്യത്തെ കണക്കാക്കി.
• പൗരനായ ടിപ്പു (Citizen Tipu) എന്ന പേരു സ്വീകരിച്ച അദ്ദേഹം ഫ്രഞ്ച് വിപ്ലവത്തിന്റെ ഓര്‍മയ്ക്കായി തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് സ്വാതന്ത്യത്തിന്റെ മരം (Tree of Liberty) നടുകയും ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനില്‍ അംഗമാവുകയും ചെയ്തു.
* നെപ്പോളിയനും ഫ്രഞ്ച് വിപ്ലവവും
• മഹത്തായ ലക്ഷ്യങ്ങള്‍ക്കായി വിപ്ലവം നടത്തിയ ഫ്രഞ്ച് ജനതയ്ക്ക് കുറച്ചുകാലം നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ കഴിയേണ്ടിവന്നു.
• ഫ്രഞ്ച് വിപ്ലവാനന്തരം ബ്രിട്ടന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിനെതിരായി രൂപീകരിക്കപ്പെട്ട യൂറോപ്യന്‍സഖ്യത്തെ നേരിട്ട വിജയം വരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് നെപ്പോളിയനായിരുന്നു. 1799 ല്‍ അദ്ദേഹം ഫ്രാന്‍സിന്റെ അധികാരം
പിടിച്ചെടുത്തു. ഒരു ഏകാധിപതിയായിരുന്നെങ്കിലും നിരവധി പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കി.
• ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച ചില ആശയങ്ങളും ലക്ഷ്യങ്ങളുമായിരുന്നു ഈ പരിഷ്കാരങ്ങള്‍ക്ക് പ്രചോദനമായത്.
• 1815 ല്‍ നടന്ന വാട്ടര്‍ലൂ യുദ്ധത്തില്‍ യൂറോപ്യന്‍ സഖ്യസൈന്യത്തോട് പരാജയപ്പെട്ട നെപ്പോളിയന് അധികാരം നഷ്ടപ്പെട്ടു.
* നെപ്പോളിയൻ നടപ്പിലാക്കിയ പ്രധാന പരിഷ്‌കാരങ്ങൾ
• കര്‍ഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി.
• പൊതുകടം ഇല്ലാതാക്കാന്‍ സിങ്കിങ് ഫണ്ട് എന്ന പേരില്‍ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു.
• ഗതാഗതപുരോഗതിക്കായി നിരവധി റോഡുകള്‍ നിര്‍മിച്ചു.
• പുരോഹിതന്മാരുടെമേല്‍ രാജ്യത്തിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തി.
• സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക് ഓഫ് ഫ്രാന്‍സ് സ്ഥാപിച്ചു.
• നിലവിലുള്ള നിയമങ്ങള്‍ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.
* ആവര്‍ത്തിച്ച് ചോദിച്ച ഉദ്ധരണികൾ
• 'ഞാനാണ് രാഷ്ട്രം'- ലൂയി പതിന്നാലാമന്‍
• 'രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവം നല്‍കിയതാണ്. അതിനാല്‍
രാജാവിനെ ചോദ്യം ചെയ്യാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളു' - ലൂയി പതിന്നാലാമന്‍
• 'എനിക്ക് ശേഷം പ്രളയം' - ലൂയി പതിനഞ്ചാമന്‍
• 'ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും' - മെറ്റേർണിക്ക്
👉ഫ്രഞ്ച് വിപ്ലവം - ചോദ്യോത്തരങ്ങൾ
1. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം?
- ഫ്രഞ്ച് വിപ്ലവം
2. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം?
- 1789
3. ഫ്രഞ്ച് വിപ്ലവകാലത്തെ ഫ്രാൻസിലെ ചക്രവർത്തി?
- ലൂയി XVI
4. ലൂയി രാജാക്കന്മാരുടെ വംശം?
- ബോർബൻ വംശം
5. ലൂയി രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ?
- ലൂയി XIV
6. "ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?
- ലൂയി XIV
7. "എനിക്ക് ശേഷം പ്രളയം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?
- ലൂയി XV
8. "ഞാനാണ് വിപ്ലവം" എന്ന് പ്രഖ്യാപിച്ചത്?
- നെപ്പോളിയൻ ബോണപ്പാർട്ട്
9. ഫ്രഞ്ച് വിപ്ലവം ലോകത്തിന് സംഭാവന ചെയ്ത ആശയങ്ങൾ?
- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
10. 'ടെന്നീസ് കോർട്ട് പ്രതിജ്ഞ' (1789) ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ഫ്രഞ്ച് വിപ്ലവം
11. ബോർബൻ രാജവാഴ്ചയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തടവറ?
- ബാസ്റ്റിൽ കോട്ട
12. ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്ന സംഭവം?
- ബാസ്റ്റിൽ ജയിലിന്റെ തകർച്ച
13. ഫ്രഞ്ച് വിപ്ലവകാലത്ത് പുരോഹിതന്മാരെയും പ്രഭുക്കന്മാരുടേയും വധിക്കാൻ ഉപയോഗിച്ച ആയുധം?
- ഗില്ലറ്റിൻ
14. ലൂയി പതിനാറാമനും കുടുംബവും വധിക്കപ്പെട്ട വർഷം?
- 1793
15. യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം?
- ഫ്രഞ്ച് വിപ്ലവം
16. രാജ്യമെന്നാൽ പ്രദേശമല്ല, ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ച വിപ്ലവം?
- ഫ്രഞ്ച് വിപ്ലവം
17. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പാരീസിൽ പടുത്തുയർത്തിയ ഗോപുരം?
- ഈഫൽ ടവർ
18. ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജനം നൽകിയ ചിന്തകന്മാർ?
- റൂസ്സോ, വോൾട്ടയർ മോണ്ടെസ്ക്യൂ
19. 'ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ' എന്നറിയപ്പെടുന്നതാര്?
- റൂസ്സോ
20. 'ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ' എന്നറിയപ്പെടുന്നത്?
- ദി സോഷ്യൽ കോൺട്രാക്ട്
21. 'ദി സോഷ്യൽ കോൺട്രാക്ട്' എന്ന പുസ്തകം എഴുതിയതാര്?
- റൂസ്സോ
22. "മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത്, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" എന്ന് അഭിപ്രായപ്പെട്ടത്?
- റൂസ്സോ
23. "ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം" എന്നഭിപ്രായപ്പെട്ടത്?
- റൂസ്സോ
23. ഫ്രഞ്ച് വിപ്ലവം പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച പ്രശസ്ത നോവൽ?
- എ ടെയ്ൽ ഓഫ് ടു സിറ്റീസ്
24. ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി ശ്രീരംഗപട്ടണത്ത് "സ്വാതന്ത്ര്യത്തിന്റെ മരം" (Tree of Liberty) നട്ട ഇന്ത്യൻ ഭരണാധികാരി?
- ടിപ്പു സുൽത്താൻ
25. 'ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു' എന്നറിയ പ്പെടുന്നതാര്?
- നെപ്പോളിയൻ ബോണപ്പാർട്ട്
26. നെപ്പോളിയൻ ജനിച്ച ദ്വീപ്?
- കോഴ്സിക ദ്വീപ്
27. നെപ്പോളിയന്റെ കുതിരയുടെ പേര്?
- മാരെംഗോ (Marengo)
28. 'ലിറ്റിൽ കോൽപ്പറൽ', 'മാൻ ഓഫ് ഡെസ്റ്റിനി' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?
- നെപ്പോളിയൻ ബോണപ്പാർട്ട്
29. നെപ്പോളിയൻ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത വർഷം?
- 1799
31. നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ച വർഷം?
- 1804
30. നെപ്പോളിയന്റെ ആദ്യ പരാജയം?
- 1812 ലെ റഷ്യൻ ആക്രമണം
31. നെപ്പോളിയൻ പൂർണ്ണമായും പരാജയപ്പെട്ട യുദ്ധം?
- വാട്ടർ ലൂ യുദ്ധം (1815)
33. വാട്ടർ ലൂ യുദ്ധത്തിൽ നെപ്പോളിയനെതിരെ യുദ്ധം ചെയ്തത്?
- ബ്രിട്ടൻ
32. വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?
- ബെൽജിയം
33. വാട്ടർലൂ യുദ്ധത്തിലെ ബ്രിട്ടീഷ് സേനാനായകൻ?
- ആർതർ വെല്ലസ്ലി (Duke of Wellington)
34. ഏതു ദ്വീപിലേക്കാണ് നെപ്പോളിയനെ ആദ്യം നാടുകടത്തിയത്?
- എൽബ ദ്വീപ്
35. വാട്ടർ ലൂ യുദ്ധാനന്തരം നെപ്പോളിയനെ നാടുകടത്തിയത്?
- സെന്റ് ഹെലേന ദ്വീപ്
36. ഫ്രാൻസിനെ ആധുനീകരിച്ച ഭരണാധികാരി?
- നെപ്പോളിയൻ
37. അഖില സ്ലാവ് പ്രസ്ഥാനത്തിൻറെ വക്താവ്?
- റഷ്യ
39. റഷ്യയിലെ ആദിമനിവാസികൾ?
- സ്ലാവുകൾ
38. റഷ്യൻ ചക്രവർത്തിമാർ, സാർ ചക്രവർത്തിമാരുടെ വംശം?
- റൊമാനോവ് വംശം
39. 'The Terror' എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി?
- ഇവാൻ IV
41. സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി?
- ഇവാൻ IV
40. 'ആധുനിക റഷ്യയുടെ ശില്പി' എന്നറിയപ്പെടുന്നതാര്?
- പീറ്റർ ചക്രവർത്തി
42. സെൻ പീറ്റേഴ്സ് ബർഗ് നഗരം സ്ഥാപിച്ചതാര്?
- പീറ്റർ ചക്രവർത്തി
41. റഷ്യയുടെ പാശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ച ചക്രവർത്തി?
- പീറ്റർ ചക്രവർത്തി
* ക്രിമിയൻ യുദ്ധം (1854-56)
42. റഷ്യക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രിയ എന്നീ രാജ്യങ്ങൾ നടത്തിയ യുദ്ധം?
- ക്രിമിയൻ യുദ്ധം
43. ചരിത്രത്തിലെ ഏറ്റവും അനാവശ്യ യുദ്ധം എന്നറിയപ്പെടുന്നത്?
- ക്രിമിയൻ യുദ്ധം
43. ക്രിമിയൻ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി?
- പാരീസ് ഉടമ്പടി (1856)
44. ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത?
- ഫ്ലോറൻസ് നൈറ്റിംഗേൽ
45. വിളക്കേന്തിയ വനിത, ക്രിമിയനിലെ മാലാഖ, ആധുനിക നഴ്സിംഗ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരി എന്നറിയപ്പെടുന്നതാര്?
- ഫ്ലോറൻസ് നൈറ്റിംഗേൽ
* റഷ്യൻ വിപ്ലവം (1917)
46. റഷ്യൻ വിപ്ലവം നടന്ന വർഷം?
- 1917
47. 'രക്തരൂക്ഷിതമായ ഞായറാഴ്ച' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- റഷ്യൻ വിപ്ലവം
48. റഷ്യൻ വിപ്ലവ സമയത്തെ റഷ്യൻ ഭരണാധികാരി?
- നിക്കോളാസ് II
49. നിക്കോളാസ് II ന് അധികാരം നഷ്ടപ്പെട്ട വിപ്ലവം?
- ഫെബ്രുവരി വിപ്ലവം (1917 March)
50. ഒക്ടോബർ വിപ്ലവത്തിന്റെ മറ്റൊരു പേര്?
- ബോൾഷെവിക് വിപ്ലവം
51. ബോൾഷെവിക് വിപ്ലവത്തെത്തുടർന്ന് അധികാരത്തിൽ വന്ന നേതാവ്?
- ലെനിൻ
53. റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ്?
- ലെനിൻ
52. സോവിയറ്റ് യൂണിയന്റെ ശില്പിയായി അറിയപ്പെടുന്നതാര്?
- ലെനിൻ
54. സോവിയറ്റ് യൂണിയന്റെ ആദ്യ പ്രീമിയർ?
- ലെനിൻ
53. റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപട സന്യാസി?
- റാസ്പുടിൻ
54. തെമ്മാടിയായ സന്യാസി എന്നറിയപ്പെടുന്നത്?
- റാസ്പുടിൻ
55. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം?
- 1922
56. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഭരണാധികാരി?
- സ്റ്റാലിൻ
57. സോവിയറ്റ് യൂണിയൻ (USSR) പിരിച്ചു വിട്ട വർഷം?
- 1991
58. ലോകത്താദ്യമായി അന്താരാഷ്ട്രതലത്തിൽ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന?
- ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ (1864) (or ഒന്നാം ഇന്റർനാഷണൽ)
59. ഒന്നാം ഇന്റർനാഷണൽ രൂപീകൃതമായ സ്ഥലം?
- ലണ്ടൻ
60. ഒന്നാം ഇന്റർനാഷണലിന്റെ ആദ്യ പൊതു സമ്മേളനം നടന്ന സ്ഥലം?
- ജനീവ
60. മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ച ഇന്റർനാഷണൽ?
- രണ്ടാം ഇന്റർനാഷണൽ
👉ചൈനീസ് വിപ്ലവം - ചോദ്യോത്തരങ്ങൾ
61. ചൈനീസ് വിപ്ലവം നടന്ന വർഷം
- 1911
62. ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരാണ്
- സൺ യാത് സെൻ
63. ഏഷ്യയിലെ ഭീമൻ രാജ്യം
- ചൈന
64. ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ വ്യക്തി
- സൺ യാത് സെൻ
65. ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷം
- 1966
66. ചൈനീസ് വിപ്ലവത്തിന് നേതൃത്വം നൽകിയ കക്ഷി
- കുമിന്ത്യാങ് കക്ഷി
67. ആരുടെ നേതൃത്വത്തിലാണ് കുമിങ്ന്താങ് പാർട്ടി രൂപീകരിക്കപ്പെട്ടത് ?
- സൺ യാത് സെൻ
68. 1934 ൽ ആരംഭിച്ച ലോങ്ങ് മാർച്ച് ആരുടെ നേതൃത്വത്തിലാണ് നടന്നത്
- മാവോസേതൂങ്
69. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ്?
- മാവോ സെ തുങ്
70. മാവോ സേതൂങ് നിൻറെ നേതൃത്വത്തിൽ ഒരു രൂപം കൊണ്ട സേന
- റെഡ് ആർമി
71. സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്ന നിലവിലിരുന്ന വ്യവസ്ഥിതിയേ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കാനായി നടത്തുന്ന സമരങ്ങളാണ് ?
- വിപ്ലവങ്ങൾ
72. ആദ്യകാലവിപ്ലവങ്ങൾക്ക് പ്രേരകമായ പ്രധാന ഘടകമേത് ?
- നവോത്ഥാനം
73. 1911 - ൽ സൺയാത് സെന്നിന്റെ നേതൃത്വത്തിൽ മഞ്ചു രാജഭരണത്തിനെതിരായി നടന്ന വിപ്ലവം
- ചൈനീസ് വിപ്ലവം
74. ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ച് റിപ്പബളിക്കൻ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം
- ചൈനീസ് വിപ്ലവം
75. 1839 മുതൽ 1842 വരെ നടന്ന ആദ്യത്തെ കറുപ്പ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു
- ചൈനയിലെ കിംഗ് രാജവംശവും ബ്രിട്ടനും തമ്മിൽ
76. ആധിപത്യത്തിനെതിരെ 1899 മുതൽ 1901 വരെ ചൈനയിൽ നടന്ന കലാപം
- ബോക്സർ കലാപം
77. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി
- 1842 ലെ നാങ്കിങ് ഉടമ്പടി
78. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം
- 1949 ഒക്ടോബർ 1
79. ചൈനീസ് കമ്മ്യുണിസ്റ്റ് വിപ്ലവം നടന്ന വര്‍ഷം ഏതാണ്?
- 1949
80 ചൈന എത്ര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?
- 14
81. ജനകീയ ചൈനയുടെ ആദൃ പ്രസിഡന്റ് ആരായിരുന്നു?
- മാവോ സെ തുങ്
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍