കേരളത്തിൽ നടന്ന കലാപങ്ങൾ / സമരങ്ങൾ: പി.എസ്.സി. ചോദ്യോത്തരങ്ങൾ  

കേരളചരിത്രത്തിലെ ഒരു പ്രധാന വിഭാഗമാണ് അയിത്തത്തിനും, ജാതീയതയ്ക്കും, ബ്രിട്ടീഷ് ഭരണത്തിനുമൊക്കെ എതിരെ നടന്ന കലാപങ്ങളും, സമരങ്ങളും. അവയുമായിമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ. പി.എസ്‌.സി. 10th, +2, Degree ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിലെ പ്രധാന ചോദ്യമേഖലയാണ്‌.

PSC 10th Level, +2 Level, Degree Level Exam Questions and Answers / LDC / VEO / LGS Exam Questions and Answers

കേരളത്തിൽ നടന്ന കലാപങ്ങൾ / സമരങ്ങൾ: പി.എസ്.സി. ചോദ്യോത്തരങ്ങൾ

👉കുരുമുളകിന്റെ വ്യാപാര കുത്തകയ്ക്കെതിരേ 

* അഞ്ചുതെങ്ങ്‌ കലാപം നടന്ന വര്‍ഷം:
- 1697

* അഞ്ചുതെങ്ങില്‍ കോട്ട പണിയാനായി ബ്രിട്ടീഷുകാര്‍ക്ക്‌ ഭൂമി അനുവദിച്ചു നല്‍കിയതാര്‌?
- ആറ്റിങ്ങല്‍ ഉമയമ്മ റാണി

* അഞ്ചുതെങ്ങ്‌ കലാപത്തിന്റെ മുഖ്യകാരണം?
- കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടിഷുകാര്‍ സ്വന്തമാക്കിയത്‌

👉ബ്രിട്ടിഷുകാര്‍ക്കെതിരേയുള്ള ആദ്യ സംഘടിത കലാപം

* ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യത്തെ
സംഘടിത കലാപം:
- ആറ്റിങ്ങല്‍ കലാപം

* ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം:
- 1721

* ആറ്റിങ്ങല്‍ കലാപം നടന്ന ജില്ല:
- തിരുവനന്തപുരം

* ആറ്റിങ്ങല്‍ കലാപത്തില്‍ വധിക്കപ്പെട്ട ബ്രട്ടീഷ്‌ വ്യാപാരി തലവന്‍:
- ഗിഫോര്‍ഡ്‌

* എവിടെനിന്നുള്ള ബ്രിട്ടീഷ്‌ സൈന്യമാണ്‌ആറ്റിങ്ങല്‍ കലാപം  അടിച്ചമര്‍ത്തിയത്‌:
- തലശ്ശേരി

* ആറ്റിങ്ങല്‍ കലാപസമയത്തെ വേണാട്‌രാജാവ്‌:
- ആദിത്യ വര്‍മ

👉പഴശ്ശിസമരങ്ങൾ 

* ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം:
- 1793-97

* ഒന്നാം പഴശ്ശി വിപ്ലവത്തിന്‍റെ പ്രധാന കേന്ദ്രം:
- കണ്ണൂരിലെ പുരളിമല

* ഒന്നാം പഴശ്ശി കലാപം അവസാനിച്ചത്‌ ആരുടെ മധ്യസ്ഥതയിലാണ്‌?
- ചിറയ്ക്കല്‍ രാജാവിന്റെ 

* ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം:
- 1797

* രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം:
- 1800-1805

* രണ്ടാം പഴശ്ശി കലാപത്തിന്‌ കാരണമായ സംഭവം:
- വയനാട്‌ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചത്‌
 
* രണ്ടാം പഴശ്ശി കലാപസമയത്തെ തലശ്ശേരി സബ്‌ കളക്ടര്‍:
- തോമസ്‌ ഹാര്‍വേ ബാബര്‍

* പഴശ്ശി കലാപങ്ങൾ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ്‌ സൈന്യാധിപന്‍:
- ആര്‍തര്‍ വെല്ലസ്സി

* പഴശ്ശി കലാപങ്ങൾക്ക്‌ നേതൃത്വം നല്‍കിയവര്‍;
- എടച്ചേന കുങ്കന്‍ നായര്‍, തലയ്ക്കല്‍ ചന്തു, കണ്ണവത്ത്‌ ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അമ്പു

👉കുണ്ടറ വിളംബരം

* ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂര്‍ ദിവാന്‍:
- വേലുത്തമ്പി ദളവ

* കുണ്ടറ വിളംബരം നടന്നതെന്ന്‌?
- 1809 ജനുവരി11 (കൊല്ലവര്‍ഷം 984 ധനു 30)

* കുണ്ടറ വിളംബരം നടന്ന ജില്ല:
- കൊല്ലം

* കുണ്ടറ വിളംബരത്തിന്‌ വേദിയായ സ്ഥലം:
- കുണ്ടറയിലെ ഇളമ്പല്ലൂര്‍ ക്ഷേത്രം

👉വയനാട്ടിൽ നടന്നത് 

* വയനാട്ടില്‍ നടന്ന പ്രധാന കാര്‍ഷിക കലാപം:
- കുറിച്യര്‍ ലഹള

* ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തില്‍ പങ്കെടുത്ത ഗോത്രവിഭാഗക്കാര്‍:
- കുറിച്യര്‍, കുറുമ്പര്‍

* കുറിച്യര്‍ കലാപം നടന്ന വര്‍ഷം:
- 1812

* കുറിച്യര്‍ ലഹളയ്ക്ക്‌ നേതൃത്വം നല്‍കിയത്‌:
- രാമന്‍നമ്പി

* കുറിച്യര്‍ ലഹളയുടെ മുദ്രാവാക്യം:
- വട്ടത്തൊപ്പിക്കാരെ പുറത്താക്കുക

* കുറിച്യര്‍ക്കെതിരേ നികുതി ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ്‌ ഉദ്യോസ്ഥന്‍:
- തോമസ്‌ വാര്‍ഡന്‍

* കുറിച്യര്‍ ലഹളയെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതെന്ന്‌?
- 1812 മേയ്‌ 8

👉മാറുമറയ്ക്കാൻ വേണ്ടി 

* ചാന്നാര്‍ സ്ത്രീകൾക്ക്‌ സവര്‍ണ ഹിന്ദുസ്ത്രീകളെപ്പോലെ മാറു മറയ്ക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനു വേണ്ടി തെക്കന്‍
തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായക്കാര്‍ നടത്തിയ സമരം:
- ചാന്നാര്‍ ലഹള

* കേരളത്തിലെ ആദ്യത്തെ സാമൂഹികപ്രക്ഷോഭമായി പരിഗണിക്കപ്പെടുന്നത്‌
- ചാന്നാര്‍ ലഹള

* മേല്‍മുണ്ട്‌ സമരം, ശീലവഴക്ക്‌, മേല്‍ശീല കലാപം, നാടാര്‍ ലഹള, മുലമാറാപ്പ്‌ വഴക്ക്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌
- ചാന്നാര്‍ ലഹള

* മേല്‍മുണ്ട്‌ ധരിക്കുന്നതിനുവേണ്ടിയുള്ള സമരം ആരംഭിച്ച വര്‍ഷം:
- 1822

* ചാന്നാര്‍സ്ത്രീകൾക്ക്‌ മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയ തിരുവിതാംകൂര്‍ രാജാവ്‌:
- ഉത്രം തിരുനാൾ മഹാരാജാവ്‌

* ചാന്നാര്‍സ്ത്രീകൾക്ക്‌ മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയതെന്ന്‌:
- 1859 ജൂലായ്‌ 26 (മദ്രാസ്‌ ഗവര്‍ണർ ലോര്‍ഡ്‌ഹാരിസിന്റെ നിര്‍ദേശ പ്രകാരമാണ്‌ഉത്രം തിരുനാൾ മാറുമറയ്ക്കുന്നതിനുള്ള ഉത്തരവിറക്കിയത്‌.)

* ചാന്നാര്‍ കലാപത്തിന്‌പ്രചോദനമായ ആത്മീയനേതാവ്‌:
- വൈകുണ്ണ സ്വാമികൾ 

* 1903-ല്‍ തിരുവിതാംകൂറിലെ മുലക്കരം എന്ന നികുതിക്കെതിരേ പ്രതിഷേധിച്ച് രക്തസാക്ഷിയായവനിത:
-നങ്ങേലി (ചേര്‍ത്തല)
👉മലയാളി മെമ്മോറിയല്‍

* മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത്‌ ഏത്‌തിരുവിതാംകൂര്‍ രാജാവിനാണ്‌:
- ശ്രീമൂലം തിരുനാൾ 

* മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചതെന്ന്‌:
- 1891 ജനുവരി1

* മലയാളി മെമ്മോറിയലിന്‌നേതൃത്വം നല്‍കിയ വ്യക്തി:
- ബാരിസ്റ്റര്‍ ജി.പി. പിള്ള

* മലയാളി മെമ്മോറിയലില്‍ ഒന്നാമത്തെ ഒപ്പ്‌ രേഖപ്പെടുത്തിയ വ്യക്തി;
- കെ.പി. ശങ്കരമേനോന്‍

* മലയാളി മെമ്മോറിയലില്‍ രണ്ടാമത്തെ ഒപ്പ്‌ രേഖപ്പെടുത്തിയ വ്യക്തി:
- ബാരിസ്റ്റര്‍ ജി.പി. പിള്ള

* മലയാളി മെമ്മോറിയലില്‍ മൂന്നാമത്തെ ഒപ്പ്‌ രേഖപ്പെടുത്തിയ വ്യക്തി:

* മലയാളി മെമ്മോറിയലില്‍ ഒപ്പിട്ടവരുടെ എണ്ണം:
- 10028

* മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട മുദ്രാവാക്യം:
- "തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌”
* “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌ ' എന്ന ലഘുലേഖ എഴുതിയത്‌:
- ബാരിസ്റ്റര്‍ ജി.പി. പിള്ള

* മലയാളി മെമ്മോറിയലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാഹിത്യകാരന്‍:
- സി.വി. രാമന്‍പിള്ള

* മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട്‌ സി.വി. രാമന്‍പിള്ള ലേഖനങ്ങൾ എഴുതിയ പത്രം:
- മിതഭാഷി

* മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട്‌ സി.വി. രാമന്‍പിള്ള രചിച്ച കൃതി:
- വിദേശമേധാവിത്വം

* മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കുമ്പോൾ തിരുവിതാംകൂര്‍ ദിവാന്‍:
- ടി. രാമറാവു

* മലയാളി മെമ്മോറിയലിന്‌ നിയമോപദേശം നല്‍കിയ ഇംഗ്ലീഷുകാരന്‍:
- എഡ്‌ലി  നോര്‍ട്ടന്‍

👉എതിര്‍ മെമ്മോറിയല്‍

* മലയാളി മെമ്മോറിയലിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌
ബ്രാഹ്മണര്‍, ശ്രീമൂലം തിരുനാളിന്‌ സമര്‍പ്പിച്ച മെമ്മോറിയല്‍:
- എതിര്‍ മെമ്മോറിയല്‍

* എതിര്‍ മെമ്മോറിയല്‍ സമര്‍പ്പിച്ചതെന്ന്‌?
- 1891 ജൂണ്‍ 3

* എതിര്‍ മെമ്മോറിയലിന്‌നേതൃത്വം നല്‍കിയവർ:
- ഇ. രാമ അയ്യര്‍, രാമനാഥന്‍ റാവു

👉ഈഴവ മെമ്മോറിയല്‍

* സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഈഴവര്‍ക്ക്‌ അവസരം വേണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച നിവേദനം:
- ഈഴവ മെമ്മോറിയല്‍

* ഈഴവ മെമ്മോറിയലിന്‌ നേതൃത്വം നല്‍കിയ വ്യക്തി:
- ഡോ. പല്‍പ്പു,

* ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട വര്‍ഷം:
- 1896 സെപ്റ്റംബര്‍ 3

* ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌:
- ശ്രീമൂലം തിരുനാൾ 

* ഈഴവ മെമ്മോറിയലില്‍ ഒപ്പിട്ടവരുടെ എണ്ണം:
- 13176

* ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കുമ്പോൾ തിരുവിതാംകൂര്‍ ദിവാന്‍;
- ദിവാന്‍ ശങ്കര സുബ്ബയ്യർ

* 1900-ല്‍ രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചതാര്‍ക്ക്‌?
- കഴ്‌സണ്‍ പ്രഭുവിന്‌

* രണ്ടാം ഈഴവ മെമ്മോറിയലിന്‌ നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്‌:
 
* അവര്‍ണസമുദായക്കാര്‍ക്ക്‌ ആരാധിക്കുന്നതിനായി നെയ്യാറ്റിന്‍കരയ്ക്കടുത്ത്‌ അരുവിപുറത്ത്‌ ശ്രീനാരാണയണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം:
- 1888

* ഏത്‌നദിയില്‍നിന്നുള്ള ഒറ്റശിലയാണ്‌ ഈ ശിവപ്രതിഷ്ഠയ്ക്ക്‌ ഉപയോഗിച്ചത്‌?
- നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍നിന്ന്‌ മുങ്ങിയെടുത്ത ഒറ്റശില (അവര്‍ണരുടെ കുട്ടികൾക്കായി ഒരു പള്ളിക്കുടവും ഗുരു ഇവിടെ സ്ഥാപിച്ചു)

👉അയ്യങ്കാളിയുടെ വില്ലുവണ്ടി

* അവര്‍ണസമുദായക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം:
- വില്ലുവണ്ടിയാത്ര

* വില്ലുവണ്ടി യാത്രയ്ക്ക്‌ നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കര്‍ത്താവ്‌:

* വില്ലുവണ്ടിയാത്ര എവിടെനിന്ന്‌ എവിടംവരെയായിരുന്നു?
- വെങ്ങാനൂര്‍ മുതല്‍ കവടിയാര്‍ വരെ

* വില്ലുവണ്ടിയാത്ര നടന്ന വര്‍ഷം:
- 1893

👉നായര്‍-ഈഴവ ലഹള

* നായര്‍ -ഈഴവ ലഹള നടന്ന വര്‍ഷം.
- 1905

* നായര്‍-ഈഴവ ലഹള നടന്ന സ്ഥലം:
- പരവൂര്‍ (കൊല്ലം ജില്ല)

👉കായല്‍ സമ്മേളനം

* അവര്‍ണവിഭാഗക്കാര്‍ക്ക്‌ കരയില്‍ വെച്ച്‌ യോഗം കൂടാന്‍ അനുവാദമില്ലാത്തതിനാല്‍ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി വേമ്പനാട്ട്‌ കായലില്‍ വള്ളങ്ങൾ ചേര്‍ത്തു കെട്ടി നടത്തിയ സമ്മേളനം അറിയപ്പെടുന്നത്‌?
- കായല്‍ സമ്മേളനം

* കായല്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കിയതാര്‌?

* കായല്‍ സമ്മേളനം നടന്ന വര്‍ഷം.
- 1913 ഏപ്രില്‍ 1

* കായല്‍ സമ്മേളനത്തില്‍ പങ്കെടുത്ത സവര്‍ണവിഭാഗത്തില്‍ നിന്നുള്ള ഏക വ്യക്തി:
- ടി.കെ. കൃഷ്ണമേനോന്‍

👉കല്ലുമാല സമരം

* സവര്‍ണസ്ത്രീകളെപ്പോലെ ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുന്നതിനു വേണ്ടി നടന്ന സമരം
- കല്ലുമാല സമരം.

* കല്ലുമാല സമരത്തിന്റെ കേന്ദ്രം:
- കൊല്ലം ജില്ലയിലെ പെരിനാട്‌

* കല്ലുമാല സമരത്തിന്‌നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കര്‍ത്താവ്‌:
- അയ്യങ്കാളി

* കല്ലുമാല സമരം നടന്നതെന്ന്‌?
- 1915 ഒക്ടോബര്‍ 24

* പെരിനാട്‌ ലഹള എന്നറിയപ്പെടുന്നത്‌:
- കല്ലുമാല സമരം

👉തൊണ്ണുറാമാണ്ട്‌ ലഹള

* ദളിത്‌വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി നടന്ന സമരം:
- തൊണ്ണുറാമാണ്ട്‌ ലഹള (പഞ്ചമി എന്ന ദളിത്‌ വിദ്യാര്‍ഥിനിയെ ഊരൂട്ടമ്പലം സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതിനെ സവര്‍ണസമുദായക്കാര്‍
എതിര്‍ത്തതായിരുന്നു ലഹളയ്ക്കുള്ള കാരണം)

* തൊണ്ണൂറാമാണ്ട്‌ ലഹള നടന്ന വര്‍ഷം:
- 1915

- പുലയ ലഹള എന്നറിയപ്പെടുന്ന ലഹള:
- തൊണ്ണുറാമാണ്ട്‌ ലഹള

* തൊണ്ണുറാമാണ്ട്‌ ലഹളക്ക്‌ നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കര്‍ത്താവ്‌:
- അയ്യങ്കാളി
 
* തൊണ്ണൂറാമാണ്ട്‌ ലഹള നടന്ന കൊല്ലവര്‍ഷം ഏത്‌?
- കൊല്ലവര്‍ഷം 1090-ല്‍

* ഊരുൂട്ടമ്പലം ഏത്‌ ജില്ലയിലാണ്‌?
- തിരുവനന്തപുരം (ബാലരാമപുരത്തിനടുത്ത്‌)

👉പൌരസമത്വവാദ സമരം

* തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും ജാതിമതഭേദമെന്യേ സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പ്രക്ഷോഭം അറിയപ്പെടുന്നത്‌:
- പൗരസമത്വവാദ പ്രക്ഷോഭം

* പൌരസമത്വവാദ പ്രക്ഷോഭത്തിന്റെ നേതാക്കൾ:
- എ.ജെ. ജോണ്‍, ടി.കെ. മാധവന്‍ (തിരുവിതാംകൂറില്‍ ദേവസ്വം ബോര്‍ഡ്‌ റവന്യൂവകുപ്പിന്റെ ഭാഗമായിരുന്നതിനാല്‍ അഹിന്ദുക്കൾക്കും അവര്‍ണ ഹിന്ദുക്കൾക്കും റവന്യൂവകുപ്പില്‍ നിയമനം നല്‍കിയിരുന്നില്ല. ഇതിനെതിരേയായിരുന്നു സമരം)

* പൌരസമത്വവാദ പ്രക്ഷോഭം നടന്നവര്‍ഷം:
- 1919-1922

* പൌരസമത്വവാദ പ്രക്ഷോഭം സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി:
- ശ്രീമൂലം തിരുനാൾ 

* പാരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ച പത്രം:
- സ്വരാട്‌

* സ്വരാട്‌  പത്രത്തിന്റെ എഡിറ്റര്‍:
- എ.കെ. പിള്ള

👉മലബാര്‍ കലാപം

* ഖിലാഫത്ത്‌-നിസ്തഹകരണ സമരവുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ നടന്ന സംഭവം:
- മലബാര്‍ കലാപം / മാപ്പിള കലാപം

* മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങൾ ?
- ഏറനാട്‌; വള്ളുവനാട്‌പ്രദേശങ്ങൾ 

* മലബാര്‍ കലാപം ആരംഭിച്ചതെന്ന്‌?
- 1921 ഓഗസ്റ്റ്‌ 20

* മലബാര്‍ കലാപത്തിന്റെ പെട്ടന്നുള്ള കാരണം:
- പൂക്കോട്ടുര്‍ കലാപം (നിലമ്പൂര്‍ രാജാവിന്റെ പൂക്കോട്ടൂര്‍ കോവിലകത്തുനിന്നും കാണാതായ തോക്കിനന്റെ പേരില്‍ ഖിലാഫത്ത്കമ്മിറ്റി സെക്രട്ടറിയായിരുന്ന കളത്തിങ്കല്‍ മുഹമ്മദിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തതിനെത്തുടര്‍ന്നുണ്ടായത്‌)

* മലബാര്‍ കലാപത്തിന്റെ പ്രധാന നേതാക്കഠം:
- വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ഹാജി, ആലിമുസലിയാര്‍, സീതിക്കോയ തങ്ങൾ 

* മലബാര്‍ ലഹളയെ തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന താത്കാലിക ഗവണ്‍മെന്‍റിന്‌നേതൃത്വം നല്‍കിയത്‌:
- ആലിമുസലിയാര്‍
* മലബാര്‍ കലാപത്തിന്റെ പ്രധാന കേന്ദ്രം:
- തിരൂരങ്ങാടി

* മലബാര്‍ കലാപങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തിയത്‌;
- ടി.എല്‍. സ്ട്രഞ്ച്‌

- മലബാര്‍ കലാപത്തില്‍ ബ്രിട്ടിഷ്‌ സേനയെ നേരിട്ട മലയാളി വനിത:
- കമ്മത്ത്‌ ചിന്നമ്മ

* മലബാര്‍ കലാപം പശ്ചാത്തലമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രം:
- 1921

* മലബാര്‍ കലാപം പശ്ചാത്തലമാക്കി കുമാരനാശാന്‍ രചിച്ച കൃതി:
- ദുരവസ്ഥ
 
* മലബാര്‍ കലാപം പശ്ചാത്തലമാക്കി ഉറൂബ്‌ രചിച്ച നോവല്‍:
- സുന്ദരികളും സുന്ദരന്‍മാരും

* മലബാര്‍ കലാപം എന്നകൃതി രചിച്ചത്‌:
- കെ. മാധവന്‍ നായര്‍

* ഖിലാഫത്ത്‌ സുരണകൾ എന്ന കൃതി രചിച്ചത്‌:
- എം. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്‌

👉വാഗണ്‍ ട്രാജഡി

* മലബാര്‍ കലാപത്തെ തുടര്‍ന്ന്‌ കേരളത്തില്‍ ഉണ്ടായ കുപ്രസിദ്ധ സംഭവം:
- വാഗണ്‍ ട്രാജഡി (മലബാര്‍ കലാപകാരികളെ കര്‍ണാടകയിലെ
ബല്ലാരിയിലെ ജയിലില്‍ എത്തിക്കുന്നതിനായി അടച്ചുപൂട്ടിയ ചരക്കു തീവണ്ടിയില്‍ തിരൂരില്‍ നിന്ന്‌ കോയമ്പത്തൂരിലേക്ക്‌ കൊണ്ടുപോയി. യാത്രാമധ്യേ പോത്തന്നൂരില്‍ വെച്ച്‌ വാഗണ്‍ തുറന്നുനോക്കിയപ്പോൾ 90 പേരില്‍ 67പേര്‍ ശ്വാസംമുട്ടി മരണമടഞ്ഞിരുന്നു)

* വാഗണ്‍ ട്രാജഡിക്ക്‌ നേതൃത്വം നല്‍കിയ ബ്രിട്ടീഷുകാരന്‍:
- ടി.എസ്‌. ഹിച്ച്‌കോക്ക്‌

* വാഗണ്‍ ട്രാജഡിനടന്നതെന്ന്‌?
- 1921 നവംബര്‍ 10

* വാഗണ്‍ ട്രാജഡിനടന്ന ഗുഡ്‌സ്‌ ട്രെയിന്‍:
- എം.എസ്‌.എല്‍. വി. 1711

* വാഗണ്‍ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പട്ട കമ്മിഷന്‍;
- നേപ്പ്‌ കമ്മിഷന്‍ (Knapp Commission)

* വാഗണ്‍ ട്രാജഡിയെ ബ്ലാക്ക്‌ ഹോൾ ഓഫ്‌പോത്തന്നൂര്‍ എന്ന്‌ വിശേഷിപ്പിച്ചത്‌:
- സുമിത്ത്‌ സര്‍ക്കാര്‍

* വാഗണ്‍ ട്രാജഡി സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം:
- മലപ്പുറം ജില്ലയിലെ തിരൂര്‍

👉തളി റോഡ്‌ സമരം

* കോഴിക്കോട്‌ തളി ക്ഷേത്രവഴിയിലൂടെ അവര്‍ണജാതിക്കാര്‍ക്ക്‌ സഞ്ചരിക്കുന്നതിനു വേണ്ടി നടന്ന പ്രതിഷേധസമരം:
- തളി റോഡ്‌സമരം

* അയിത്തത്തിനെതിരേ കേരളത്തില്‍ ആദ്യമായി നടന്ന ജനകീയ പ്രക്ഷോഭം:
- തളി റോഡ്‌ സമരം

* തളി റോഡ്‌ സമരത്തിന്‌ നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കർത്താവ്‌:

* തളി റോഡ്‌ സമരം നടന്ന വര്‍ഷം:
- 1917

* തളിറോഡ്‌ സമരത്തിന്‌ നേതൃത്വം നല്‍കിയത്‌:
- സി. കൃഷ്ണന്‍, കെ.പി. കേശവമേനോന്‍, മഞ്ചേരിരാമയ്യന്‍, കെ. മാധവന്‍ നായര്‍

👉ചന്തലഹള

* തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‌ ചന്തയില്‍ അവര്‍ണ ജാതിക്കാര്‍ക്ക്‌ പ്രവേശനം നിഷേധിച്ചതിനെതിരേയുള്ള സമരം അറിയപ്പെട്ടത്‌?
- ചന്തലഹള

* ചന്തലഹള നടന്ന വര്‍ഷം:
- 1912

👉വൈക്കം സത്യാഗ്രഹം

* അയിത്തത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യ സംഘടിത സമരം:
- വൈക്കം സത്യാഗ്രഹം

* ഏത്‌ ക്ഷേത്രത്തിന്റെ വഴിയിലൂടെ അവര്‍ണര്‍ക്ക്‌ നടക്കാനുള്ള
അവകാശത്തിനായുള്ള സമരമായിരുന്നു വൈക്കം സത്യാഗ്രഹം?
- കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രം.

* വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്‌?
- 1924 മാര്‍ച്ച്‌ 30

* വൈക്കം സത്യാഗ്രഹം അവസാനിച്ചതെന്ന്‌?
- 1925 നവംബര്‍ 23

* വൈക്കം സത്യാഗ്രഹ ആശ്രമം ഏതായിരുന്നു?
- ശ്രീനാരായണഗുരുവിന്റെ വൈക്കത്തുള്ള വെല്ലൂര്‍ മഠം

* വൈക്കം സത്യാഗ്രഹത്തിലെ ആദ്യദിന സത്യാഗ്രഹികൾ ആരെല്ലാമായിരുന്നു?
- യഥാക്രമം പുലയ-ഈഴവ-നായര്‍ സമുദായാംഗങ്ങളായ കുഞ്ഞാപ്പി - ബാഹുലേയന്‍ -ഗോവിന്ദപ്പണിക്കര്‍

* വൈക്കം സത്യാഗ്രഹത്തിന്റെ സമരമുറ എന്തായിരുന്നു?
- ഓരോ ദിവസവും അവര്‍ണ-സവര്‍ണ വിഭാഗത്തില്‍ പെട്ട മൂന്നു പേര്‍ അവര്‍ണര്‍ക്ക്‌പ്രവേശനമില്ല എന്ന്‌ എഴുതിയ ബോര്‍ഡിന്‍റ പരിധികടന്ന്‌ ക്ഷേത്രത്തില്‍ പോകുക.

* സത്യാഗ്രഹത്തിന്റെ നേതാക്കൽ ആരൊക്കെയായിരുന്നു?
- ടി.കെ. മാധവന്‍, കെ. കേളപ്പന്‍, മന്നത്ത്‌ പദ്മനാഭന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്‌, ഇ.വി. രാമസ്വാമി നായ്ക്കര്‍, സി.വി. കുഞ്ഞിരാമന്‍

* 1923-ലെ കാക്കിനഡ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത്‌ ആരായിരുന്നു?
- ടി.കെ. മാധവന്‍
* വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു?
- 603 ദിവസം

* വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ പഞ്ചാബില്‍നിന്ന്‌ എത്തിയ വിഭാഗം:
- അകാലികൾ 

* വൈക്കം സത്യാഗ്രഹികൾക്ക്‌ സൗജന്യ ഭോജനശാല തുറന്ന്‌ സഹായം നല്‍കിയവര്‍:
- അകാലികൾ 

* വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ പഞ്ചാബില്‍നിന്ന്‌ എത്തിയ അകാലികളുടെ നേതാവ്‌:
- ലാലാ ലാല്‍ സിങ്‌

* വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട്‌ വൈക്കത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്‌:

* വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ നാഗര്‍കോവിലില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ ജാഥ നയിച്ചത്‌:
- എം.ഇ. നായിഡു

* വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ മധുരയില്‍ നിന്ന്‌ വൈക്കത്തേക്ക്‌ ജാഥ നയിച്ചത്‌:
- ഇ.വി. രാമസ്വാമി നായ്ക്കര്‍

* വൈക്കം ഹീറോ എന്നറിയപ്പെട്ടത്‌:
- ഇ.വി. രാമസ്വാമി നായ്ക്കര്‍

* വൈക്കം സത്യാഗ്രഹ സമയത്ത്‌ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്‌:
- റാണി സേതുപാര്‍വതി ബായി

* വെക്കം സത്യാഗ്രഹസമയത്തെ തിരുവിതാംകൂര്‍ ദിവാന്‍:
- ടി. രാഘവയ്യ

* വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ ഗാന്ധിജി കേരളത്തില്‍ എത്തിയ വര്‍ഷം:
- 1925

* വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെത്തിയ ഗാന്ധിജിക്ക്‌ അയിത്തം കല്‍പിച്ചമന:
- ഇണ്ടംതുരുത്തി മന (കോട്ടയം)

*വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ സ്വാതന്ത്യത്തിന്റെ  അടിസ്ഥാനതത്ത്വം എന്ന്‌ വിശേഷിപ്പിച്ചത്‌:
- ഗാന്ധിജി

* വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജി നിരീക്ഷകനായി അയച്ച
താരെ?
- വിനോബഭാവെ
 
* വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഏക ക്രിസ്ത്യന്‍ നേതാവ്‌:
- ജോര്‍ജ്‌ ജോസഫ്‌

* വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി:
- ചിറ്റേടത്ത്‌ ശങ്കുപ്പിള്ള

👉ശുചീന്ദ്രം സത്യാഗ്രഹം

* വൈക്കം സത്യാഗ്രഹത്തെ തുടര്‍ന്ന്‌ തിരുവിതാംകൂറില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം:
- ശുചീന്ദ്രം സത്യാഗ്രഹം.

* ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ചതെന്ന്‌?
- 1926 ഫെബ്രുവരി 19

* ശുചീന്ദ്രം സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയതാരൊക്കെ?
- സുബ്രഷ്മണ്യം പിള്ള, എം.ഇ. നായിഡു, ഗാന്ധി ദാസ്‌

* ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി:
- എം.ഇ. നായിഡു

* ശുചീന്ദ്രം സത്യാഗ്രഹകമ്മിറ്റിയുടെ പ്രസിഡന്‍റ്‌:
- എം. സുബ്രഹ്മണ്യന്‍ പിള്ള

* ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ വോളന്‍റിയര്‍ ക്യാപ്റ്റൻ:
- സി. മുത്തുസ്വാമി

* ഗാന്ധി ദാസ്‌എന്നറിയപ്പെടുന്നത്‌:
- സി. മുത്തുസ്വാമി

👉ഉപ്പുസത്യാഗ്രഹം

* കേരളത്തില്‍ ഉപ്പുസത്യാഗ്രഹം ആരംഭിച്ച ദിവസം:
- 1930 ഏപ്രില്‍ 13

* കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയത്‌:
- കെ. കേളപ്പന്‍

* കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തവരുടെ എണ്ണം :
- 32 പേര്‍

* കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള ഉപ്പുസത്യാഗ്രഹ ജാഥ കോഴിക്കോട്ടുനിന്ന്‌ എവിടെവരെയായിരുന്നു?
- പയ്യന്നൂര്‍വരെ

* കെ. കേളപ്പന്‍ പയ്യന്നൂരില്‍ ഉപ്പുനിയമം ലംഘിച്ചതെന്ന്‌?
- 1930 ഏപ്രില്‍ 21
 
* കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം:
- പയ്യന്നൂരിലെ ഉളിയത്ത്‌ കടവ്‌

* കെ. കേളപ്പന്റെ അറസ്റ്റിനെ തുടര്‍ന്ന്‌ഉപ്പുസത്യാഗ്രഹം നയിച്ചതാര്‌?
- മൊയാരത്ത്‌ശങ്കരന്‍

* കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ പൈലറ്റ്‌ എന്നറിയപ്പെടുന്ന വ്യക്തി:
- മൊയാരത്ത്‌ശങ്കരന്‍

* സത്യാഗ്രഹികൾക്ക്‌ ആവേശം പകര്‍ന്ന 'വരിക വരിക സഹജരേ...” എന്നു തുടങ്ങുന്ന ഗാനം രചിച്ചത്‌:
- അംശി നാരായണപിള്ള

* കോഴിക്കോട്‌ ബേപ്പൂരില്‍ ഉപ്പുസത്യാഗ്രഹ സമരത്തിന്‌ നേതൃത്വം നല്‍കിയത്‌:
- മുഹമ്മദ്‌ അബ്ദുര്‍ റഹ്മാന്‍ സാഹിബ്‌

* പാലക്കാട്ടുനിന്നുള്ള ഉപ്പൂസത്യാഗ്രഹ സമരത്തിന്‌ നേതൃത്വം നല്‍കിയത്‌:
- ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍

* ഉപ്പുസത്യാഗ്രഹത്തെ തുടര്‍ന്ന്‌ ബല്ലാരിയിലെ ജയിലില്‍ അടയ്ക്കപ്പെട്ട്‌നിരാഹാരമനുഷ്ഠിച്ച്‌ മരണമടഞ്ഞ മലയാളി:
- പി.സി. കുഞ്ഞിരാമന്‍ അടിയോടി

👉ഗുരുവായുര്‍ സത്യാഗ്രഹം

* എല്ലാ ഹിന്ദുക്കൾക്കും ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുന്നതിനായി കെ. പി.സി.സി.യുടെ നേതൃത്വത്തില്‍ നടന്ന സമരം:
- ഗുരുവായൂര്‍ സത്യാഗ്രഹം

* ഗുരുവായൂര്‍ സത്യാഗ്രഹ പ്രമേയംപാസാക്കിയത്‌ ഏത്‌ സമ്മേളനത്തിലായിരുന്നു?
- 1931 മേയില്‍ വടകരയില്‍ ജെ.എം. സെന്‍ ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍

* ഗുരുവായൂര്‍ സത്യാഗ്രഹം നയിച്ചത്‌:
- കെ. കേളപ്പന്‍

* ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്‍റ്‌:
- മന്നത്ത്‌ പദ്മനാഭന്‍

* ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി:
- കെ. കേളപ്പന്‍

* ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചതെന്ന്‌?
- 1931 നവംബര്‍ 1

* ഗുരുവായൂര്‍ സത്യാഗ്രഹം അവസാനിച്ച വര്‍ഷം:
- 1932 ഒക്ടോബര്‍ 2

* ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ആദ്യ സത്യാഗ്രഹ സംഘത്തെ കണ്ണൂരില്‍നിന്ന്‌ നയിച്ചതാര്‌?
- ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ്‌

* കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്ന വ്യക്തി:
- ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ്‌

* ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പിനെ കേരളത്തിന്റെ പാടുന്ന പടവാൾ എന്ന്‌ വിശേഷിപ്പിച്ച  വ്യക്തി:
- ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

* ഗുരുവായൂര്‍ സത്യാഗ്രഹ വോളന്‍റിയര്‍ ക്യാപ്റ്റന്‍:
- എ.കെ. ഗോപാലന്‍

* എ.കെ.ജി.യുടെ അറസ്റ്റിനെ തുടര്‍ന്ന്‌ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വോളന്‍റിയര്‍ ക്യാപ്റ്റനായതാര്‌?
- പി.എം. കുമലാവതി

* ഗുരുവായൂര്‍ക്ഷേത്രത്തില്‍ മണിമുഴക്കിയ ആദ്യ അബ്രാഹ്മണന്‍:
- പി. കൃഷ്ണപിള്ള

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here