കേരള നവോത്ഥാന നായകർപണ്ഡിറ്റ് കറുപ്പൻ - ചോദ്യോത്തരങ്ങൾ 


322.പണ്ഡിറ്റ് കറുപ്പൻ ജനിച്ചത്?
*1885 മെയ് 24 

323.പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?
*ചേരാനല്ലൂർ (എറണാകുളം)

324.പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം?
*ശങ്കരൻ 

325.പണ്ഡിറ്റ് കറുപ്പന്റെ ഗുരു?
*അഴീക്കൽ വേലു വൈദ്യൻ

326.കൊച്ചി നാട്ടുരാജ്യത്തിനുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ്?
*പണ്ഡിറ്റ് കറുപ്പൻ 

326.അരയസമുദായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ?
*പണ്ഡിറ്റ് കറുപ്പൻ 

327.അരയസമാജം സ്ഥാപിച്ചത്?
*പണ്ഡിറ്റ് കറുപ്പൻ (1907)

328.'കൊച്ചിൻ പുലയ മഹാസഭ' സ്ഥാപിച്ചത്?
*പണ്ഡിറ്റ് കറുപ്പൻ 

329.പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത്?
*മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ 

330.ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?
*ജാതിക്കുമ്മി 
(ജാതിയുടെ നിരര്‍ഥകതയെ ചോദ്യംചെയ്യുന്ന മലയാളത്തിലെ ആദികാവ്യം ഒരുപക്ഷേ, കറുപ്പന്റെ "ജാതിക്കുമ്മി'യായിരിക്കാം.1905ലാണ് ജാതിക്കുമ്മി രചിക്കപ്പെട്ടതെങ്കിലും 1912ലാണ് അച്ചടിമഷി പുരളുന്നത്. ശങ്കരാചാര്യരുടെ "മനീഷാപഞ്ചക'ത്തെ ഉപജീവിച്ചാണ് "ജാതിക്കുമ്മി' എഴുതിയത്. "അമ്മാനക്കുമ്മി' എന്ന നാടന്‍ശീലില്‍ 141 പാട്ടുകളാണ് "ജാതിക്കുമ്മി'യില്‍. ശ്രീനാരായണഗുരുവിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷാവസരത്തില്‍ എഴുതി സമര്‍പ്പിച്ച "ശ്രീനാരായണഗുരു' എന്ന കവിതയിലും ജാതിവ്യവസ്ഥയുടെ നിരര്‍ഥകത വ്യക്തമാക്കുന്നു. കൂടുതലറിയാൻ ഇവിടെ ക്ലിക്കുക )

331.അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയരചന?
*ആചാരഭൂഷണം

332.ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ?
*ഉദ്യാനവിരുന്ന്, ബാലകലേശം 
(സംസ്കൃത നാടകസങ്കേതങ്ങളെ അപ്പാടെ പരിപാലിച്ചുകൊണ്ടോ ആധുനിക നാടകരൂപസങ്കല്‍പ്പങ്ങളെ സ്വാംശീകരിച്ചുകൊണ്ടോ അല്ലാതെ നാടകരൂപത്തിലെഴുതിയ കൃതിയാണ് "ബാലാകലേശം') 

333.പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?
*1925

334.അരയ സമുദായത്തെ പരിഷ്കരിക്കാനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?
*വാല സമുദായ പരിഷ്കാരിണി സഭ

335.ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?
*സമാധി സപ്താഹം

336.1913- ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?
*പണ്ഡിറ്റ് കറുപ്പൻ

337.1922- അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത്?
*പണ്ഡിറ്റ് കറുപ്പൻ 

338.പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്?
* സുഗതകുമാരി (2013)

339.പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?
*1938 മാർച്ച് 23

340.‘കേരളത്തിലെ എബ്രഹാം ലിങ്കൺ' എന്നറിയപ്പെടുന്നത്?
*പണ്ഡിറ്റ് കെ.പി. കറുപ്പൻ 

341.പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര്
*സാഹിത്യ കുടീരം 

342.‘കവിതിലകൻ' എന്നറിയപ്പെട്ടത്?
*പണ്ഡിറ്റ് കറുപ്പൻ

343.
പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത്?
*കൊച്ചി മഹാരാജാവ്

344.പണ്ഡിറ്റ് കറുപ്പനെ സാഹിത്യ നിപുണൻ എന്ന വിശേഷിപ്പിച്ചത്?
*കൊച്ചി മഹാരാജാവ്

345.പണ്ഡിറ്റ് കറുപ്പന്വിദ്വാൻഎന്ന സ്ഥാനപ്പേര് നൽകിയത്?
*കേരള വർമ്മ വലിയ കോയിത്തമ്പുരാൻ (1913)

346.'കല്യാണിദായിനി സഭസ്ഥാപിക്കപ്പെട്ടത്?
*കൊടുങ്ങല്ലൂർ 

347.‘ജ്ഞാനോദയം സഭസ്ഥാപിക്കപ്പെട്ടത്?
*ഇടക്കൊച്ചി

348.'സുധർമ്മ സൂര്യോദയ സഭസ്ഥാപിക്കപ്പെട്ടത്?
*തേവര

349.‘പ്രബോധ ചന്ദ്രോദയ സഭസ്ഥാപിക്കപ്പെട്ടത്?
*വടക്കൻ പറവൂർ

351.'അരയ വംശോധരണിസഭസ്ഥാപിക്കപ്പെട്ടത്?
*എങ്ങണ്ടിയൂർ 

352.'
സന്മാർഗ്ഗ പ്രദീപ സഭസ്ഥാപിക്കപ്പെട്ടത്?
*കുമ്പളം 
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here