പണ്ഡിറ്റ് കെ.പി. കറുപ്പന്‍ (1885- 1938)
പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പൻ എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ 1885 മേയ് 24-നാണ് അദ്ദേഹം ജനിച്ചത്. അരയാ-വാല സമുദായത്തിൽപ്പെട്ട പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ആയിരുന്നു ജനനം. മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ (കെ.പി. കറുപ്പൻ) എന്നാണ്. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത് ആണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്തിയത്. കൊച്ചി രാജാവ് പ്രത്യേക താല്പര്യം എടുത്തത് കൊണ്ട് സംസ്കൃതവും അദ്ദേഹത്തിന് പഠിക്കാന്‍ കഴിഞ്ഞു. കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെയും കൊച്ചുണ്ണിതമ്പുരാന്റെയും ശിക്ഷണത്തില്‍ സംസ്‌കൃതത്തില്‍ പാണ്ഡിത്യം നേടി. അതിനു ശേഷം കൊച്ചി മഹാരാജാസ് കോളേജില്‍ അധ്യാപകനായും അദ്ദേഹം ജോലി ചെയ്തു. 1925-ല്‍ കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൌണ്‍സിലിലെക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പതിനാലാം വയസ്സില്‍ തന്നെ കവിതകള്‍ എഴുതി തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് “ജാതിക്കുമ്മി”. ആ കാലത്തു നിലവിലിരുന്ന ജാതീയ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു ഇത്. 1905-ലാണ് “ജാതിക്കുമ്മി” രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912-ലാണ്. ശങ്കരാചാര്യാരുടെ മനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ പരിഭാഷയാണിത്. ആശാന്റെ “ദുരവസ്ഥ” പുറത്തു വരുന്നതിനു ഒരു ദശാബ്ദം മുൻപ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്. 
അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ. ഇടക്കൊച്ചിയില്‍ ആരംഭിച്ച ജ്ഞാനോദയം സഭ, ആനാപ്പുഴയില്‍ 1912-ല്‍ ആരംഭിച്ച കളയാനദായിനി സഭ, കുമ്പളത്ത് ആരംഭിച്ച സന്മാര്‍ഗ്ഗപ്രദീപ സഭ, തേവരയില്‍ ആരംഭിച്ച സുധാര്‍മസൂര്യോദയസഭ, വൈക്കം ആരംഭിച്ച വാലസേവാ സമിതി, പറവൂര്‍ ആരംഭിച്ച സമുദായ സേവിനി എന്നിവ ആയിരുന്നു അവ. 
കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കായല്‍സമ്മേളനത്തിന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനാണ്. അധഃകൃതര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഏപ്രില്‍ 21-ആം തിയ്യതിയിലെ കായല്‍സമ്മേളനം. 1907-ല്‍ അരയസമാജവും, 1922-ല്‍ അഖില കേരള അരയമഹാസഭയും അദ്ദേഹം സ്ഥാപിച്ചിരുന്നു. 1931-ല്‍ പണ്ഡിറ്റ്‌ കറുപ്പന് നാട്ടുഭാഷ സൂപ്രണ്ട് പദവി ലഭിച്ചു. .കേരള ലിങ്കൺ എന്ന പേരിൽ പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നു. 1938 മാര്‍ച്ച് 23ന് അദ്ദേഹം അന്തരിച്ചു.
1919-ല്‍ കറുപ്പന്‍ ‘ബാലാകലേശം’ എന്ന നാടകം രചിച്ചു. കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടകമല്‍സരത്തില്‍ അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. രാജ്യത്തെ പൊതുവഴികളില്‍ എല്ലാ മനുഷ്യര്‍ക്കും വഴിനടക്കാം എന്നായിരുന്നു നാടകം നല്‍കുന്ന സന്ദേശം.

പണ്ഡിറ്റ് കറുപ്പൻറെ പ്രധാന കൃതികൾ 
ലങ്കാമര്‍ദ്ദനം, നൈഷധം (നാടകം), ഭൈമീപരിണയം, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം, രാജരാജപര്‍വം, വിലാപഗീതം, ജാതിക്കുമ്മി, ബാലാകലേശം (നാടകം), എഡ്വേര്‍ഡ്‌വിജയം നാടകം, കൈരളീകൗതുകം(മൂന്നു ഭാഗങ്ങള്‍) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 

പണ്ഡിറ്റ് കെ.പി. കറുപ്പന്‍ എന്ന് ഉത്തരം വരുന്ന ഏതാനും ചോദ്യങ്ങള്‍:
1.    കേരള ലിങ്കണ്‍ എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര്?
2.    ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ജനവികാരം വളര്‍ത്തുന്നതില്‍ സഹായിച്ച കൃതികളാണ് ഉദ്യാനവിരുന്ന്, ബാലാകലേശം എന്നിവ. ഇത് രചിച്ചതാര്?
3.     കൊച്ചി രാജാവ് കവിതിലകന്‍, സാഹിത്യനിപുണന്‍ എന്നീ ബഹുമതികളും കേരള വര്‍മ വലിയകോയിത്തമ്പുരാന്‍ 'വിദ്വാന്‍' ബഹുമതിയും നല്‍കിയ നവോത്ഥാന നായകനാര്?
4.    1913-ല്‍ ചരിത്രപ്രസിദ്ധമായ കായല്‍ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാനനായകന്‍?
5.    ഏതു നവോത്ഥാന നായകന്റെ ഗൃഹനാമമാണ് 'സാഹിത്യകുടീരം'.
6.    ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ പരാമര്‍ശിക്കുന്ന കൃതിയാണ് 'ജാതിക്കുമ്മി'. ഇതു രചിച്ചതാര്?
7.    1914-ല്‍ രൂപംകൊണ്ട കൊച്ചി പുലയമഹാസഭയുടെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ സാമൂഹികപരിഷ്‌കര്‍ത്താവാര്?
8.    കൊടുങ്ങല്ലൂരില്‍ 'കല്യാണിദായിനി'സഭയും ഇടക്കൊച്ചിയില്‍ ജ്ഞാനോദയം സഭയും സ്ഥാപിച്ചതാര്?
9.    ഏങ്ങണ്ടിയൂരില്‍ അരയ വംശോദ്ധാരിണി സഭയും കുമ്പളത്ത് സന്മാര്‍ഗപ്രദീപ സഭയും സ്ഥാപിച്ചതാര്?
10.    വൈക്കത്ത് വാലസേവാസമിതിയും തേവരയില്‍ വാലസമുദായ പരിഷ്‌കാരിണി സഭയും സ്ഥാപിച്ചതാര്?
11.    ചട്ടമ്പിസ്വാമികള്‍ സമാധിയായപ്പോള്‍ അനുശോചിച്ചുകൊണ്ട് 'സമാധിസപ്താഹം' രചിച്ചതാര്?
12.    ഏതു നവോത്ഥാന നയകന്റെ ആദ്യകൃതിയാണ് 'സ്‌തോത്ര മന്ദാരം?' 
13.    അന്ധവിശ്വാസങ്ങള്‍ക്കെതിരെ ചിന്തിക്കുവാന്‍ 'ആചാരഭൂഷണം' എന്ന കൃതി രചിച്ചതാര്?
14.    സമുദായ പരിഷ്‌കരണത്തിന് സാഹിത്യത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വിപ്ലവകാരിയും നവോത്ഥാനനായകനുമായ വ്യക്തി ആര്?
15.    കൊച്ചിയില്‍ നിന്നുള്ള ആദ്യ മനുഷ്യാവകാശ പ്രവര്‍ത്തകനായ നവോത്ഥാന നായകനാര്? 
പണ്ഡിറ്റ് കറുപ്പൻ: കൂടുതൽ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
Pandit Karuppan - Degree Level Questions - Click here
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക>

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here