സി.വി. രാമൻപിള്ള
(19 May 1858 – 21 March 1922)
മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റുകളില്‍ പ്രമുഖനും മലയാള പ്രഹസനത്തിന്‍റെയും ചരിത്രനോവലിന്‍റെയും ഉപജ്ഞാതാവുമായ സി.വി.രാമന്‍പിള്ള 1858 മെയ് 19 ന്  തിരുവനന്തപുരത്ത്
കൊച്ചുകണ്ണച്ചാര്‍ വീട്ടില്‍ ജനിച്ചു. തറവാട് നെയ്യാററിന്‍കരയില്‍. അമ്മ പാര്‍വ്വതിപ്പിള്ള. അച്ഛന്‍ പനവിളാകത്തു നീലകണ്ഠപ്പിള്ള.
1881-ല്‍ ബി.എ. ബിരുദം നേടി. ഹൈക്കോടതിയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. പൊതുപ്രവര്‍ത്തനങ്ങളിലും പത്രപ്രവര്‍ത്തനത്തിലും വ്യാപൃതനായി.
സി.വി. രാമൻപിള്ളയുടെ മുഖ്യരചനകൾ മൂന്നു ചരിത്രനോവലുകളാണ്. മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജാബഹദൂർ. രാജവാഴ്ചയും ഭരണവുമായി ബന്ധപ്പെട്ട, കേരളചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തെയാണു സി.വി. പശ്ചാലത്തമാക്കിയിരിക്കുന്നത്. മാർത്താണ്ഡവർമ്മ (1729–1758), കാർത്തികത്തിരുനാൾ രാമവർമ്മ(1758–1798) എന്നീ തിരുവിതാംകൂർ രാജാക്കന്മാരുടെയും മലബാർ കീഴടക്കി തിരുവിതാംകൂറിലേക്കു കടക്കാൻ ശ്രമിച്ച ടിപ്പുസുൽത്താൻ (1750–1799) ന്റെയും ഭരണകാലമാണത്.
വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം ഇംഗ്ളീഷ് നോവലുകള്‍ വായിച്ചിരുന്ന സി.വി. മലയാളത്തിലെ ആദ്യത്തെ ആഖ്യായിക-ചരിത്രനോവല്‍ ആയ മാര്‍ത്താണ്ഡവര്‍മ്മ 1890ല്‍ പ്രസിദ്ധപ്പെടുത്തി. രാജസ്‌ഥാനത്തിനു ഭീഷണിയായി വളർന്ന എട്ടുവീട്ടിൽപിള്ളമാരുടെ സംഘടിതശക്‌തി തകർത്തു മാർത്താണ്ഡവർമ്മ അധികാരം ഉറപ്പിക്കുന്നതാണ് ആദ്യനോവലിന്റെ ചരിത്രപശ്ചാത്തലം.
മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം സി.വി. വിപുലമായ അനുഭവസമ്പത്തിനെ ആസ്പദമാക്കി രചിച്ച ആഖ്യായികകളാണ് ധര്‍മ്മരാജ (1913), രാമരാജബഹദൂര്‍ (1918) എന്നിവ. ധർമ്മരാജായിൽ ചരിത്രാംശം വളരെക്കുറവാണ്. എട്ടുവീട്ടിൽപിള്ളമാരുടെമേൽ മാർത്താണ്ഡവർമ്മ സ്വീകരിച്ച ദയാശൂന്യമായ ശിക്ഷാനടപടികൾക്കു പകരം വീട്ടാൻ സി.വി.യുടെ ഭാവന മെനഞ്ഞെടുത്ത രണ്ടു സാഹസികകഥാപാത്രങ്ങളുടെ ദുരന്തമാണ് ധർമ്മരാജായിലെ ഏറ്റവും ആകർഷകവും ഉദ്വേഗജനകവുമായ ഭാഗം. രാമരാജാബഹദൂറിൽ ടിപ്പുവിന്റെ തിരുവിതാംകൂർആക്രമണവും അതിന്റെ ദയനീയപരാജയവുമാണു ചരിത്രാംശം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രമാണ് സി.വി.യുടെ നോവലുകളെന്ന ധാരണ ശരിയല്ല. യഥാർഥത്തിൽ പ്രജാകുടുംബങ്ങളുടെ വംശകഥയെഴുതിയ ഒരു ആഖ്യായികാകാരനാണ് സി.വി. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ എന്നിവരുടെ ഭരണകാലമാണ് സി.വി.യുടെ ചരിത്രാഖ്യായികകളുടെ പശ്ചാത്തലം. രാജാകേശവദാസന്‍ എന്ന ഭരണാധികാരിയെ അവിസ്മരണീയനാക്കുകയായിരുന്നു, മലയാളി മെമ്മോറിയല്‍ പ്രകേ്ഷാഭണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ സി.വി.യുടെ ലക്ഷ്യം.
സി.വി. രാമന്‍പിള്ള ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവല്‍ അശ്വതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കും ‘ധര്‍മ്മരാജാ’ എന്ന നോവല്‍ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവിനും ‘രാമാരാജാ ബഹദൂര്‍’ എന്ന നോവല്‍ ടി. ശങ്കരന്‍ തമ്പിക്കുമാണ് സമര്‍പ്പിച്ചത്.
ഹൈക്കോടതിയില്‍ ശിരസ്തദാര്‍ പദവിവരെ ഉയര്‍ന്ന സി.വി. 1905 ല്‍ ഗവണ്‍മെന്‍റ് പ്രസ് സൂപ്രണ്ടായിരിക്കെ ജോലിയില്‍ നിന്നും വിരമിച്ചു. സാമുദായിക സംഘടനാ പ്രവര്‍ത്തനങ്ങളിലും മലയാളി മെമ്മോറിയല്‍ മുതലായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. നിയമപഠനം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. ഇടയ്ക്കു കുറേക്കാലം ചെന്നൈയില്‍ താമസിച്ചു. മൈസൂറും ഹൈദരാബാദും സന്ദര്‍ശിച്ചു. 1922 മാർച്ച് 21-ന് അന്തരിച്ച ഇദ്ദേഹം കേരള സ്കോട്ട് എന്നറിയപ്പെടുന്നു.
അവിടങ്ങളില്‍നിന്ന് ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ ആഖ്യായികള്‍ക്കുള്ള ചരിത്രവസ്തുതകള്‍ ശേഖരിച്ചും ഉദ്യോഗത്തില്‍നിന്നു വിരമിച്ചതിനുശേഷം പൊതു പ്രവര്‍ത്തനങ്ങളിലും സാഹിത്യരചനയിലും പൂര്‍ണമായി മുഴുകി. ഇംഗ്ളീഷിലും മലയാളത്തിലും പത്രപ്രവര്‍ത്തനവും ലേഖനമെഴുത്തും തൊഴിലാക്കി.

കൃതികള്‍: മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ (ചരിത്രാഖ്യായികകള്‍), പ്രേമാമൃതം (സാമൂഹികനോവല്‍), കുറിപ്പില്‌ളാക്കളരി, തെന്തനംകോട്ടു ഹരിശ്ചന്ദ്രന്‍, കയ്മളശ്ശന്റെ കടശ്ശിക്കൈ, ചെറുതേന്‍ കൊളംബസ്, കുറുപ്പിന്റെ തിരിവ്, ബട്‌ളര്‍ പപ്പന്‍, ഡോക്ടര്‍ക്കു കിട്ടിയ മിച്ചം, പണ്ടത്തെ പാച്ചന്‍( പ്രഹസനങ്ങള്‍)
< മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക>

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here