ആസിഡുകളും ആൽക്കലികളും: ചോദ്യോത്തരങ്ങൾ
രസതന്ത്രത്തിലെ ഒരു പ്രധാന വിഭാഗമാണ് ആസിഡുകളും ആൽക്കലികളുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ. പി.എസ്.സി. 10th, +2, Degree ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിലെ പ്രധാന ചോദ്യമേഖലയാണ്.
ആസിഡുകളും ആൽക്കലികളും: ചോദ്യോത്തരങ്ങൾ
* നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പാക്കുന്നത്:
- ആസിഡുകൾ
* ആസിഡുകളുടെ രുചി എന്ത്?
- പുളിരുചി
* ആസിഡുകളും കാര്‍ബണേറ്റുകളും പ്രവര്‍ത്തിച്ചാല്‍ ഉണ്ടാവുന്ന വാതകം ഏത്?
- കാര്‍ബണ്‍ ഡൈ ഓക്സൈഡ്
* ആസിഡുകളും ലോഹങ്ങളും പ്രവര്‍ത്തിച്ചാല്‍ ഉണ്ടാവുന്ന വാതകം:
- ഹൈഡ്രജന്‍
* നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌ഏത്?
- സിട്രിക് ആസിഡ്
* രാസവസ്തുക്കളുടെ രാജാവ്‌എന്നറിയപ്പെടുന്ന ആസിഡ്?
- സൽഫ്യൂറിക് ആസിഡ്
* മോരില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
- ലാക്ടിക് ആസിഡ്
* പല്ല് കേടാവുന്നതിന് കാരണം പല്ലുകൾക്കിടയിലെ ഭക്ഷണാവശിഷ്ടങ്ങളില്‍ ബാക്ടീരിയ പ്രവര്‍ത്തിച്ചുണ്ടാവുന്ന ഒരു ആസിഡാണ്. ഏത് ആസിഡ്?
- ലാക്ടിക് ആസിഡ്
* രാസവളനിര്‍മാണത്തിന് ഉപയോഗിക്കുന്ന ആസിഡ്?
- സൾഫ്യൂറിക് ആസിഡ്
* കാര്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ്"
- സൾഫ്യൂറിക് ആസിഡ്
* എല്ലാ ആസിഡുകളിലുമുള്ള മൂലകം?
- ഹൈഡ്രജന്‍
* ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ്?
- ഫോര്‍മിക് ആസിഡ്
* വായുവില്‍ പുകയുന്ന ആസിഡ് ഏത്?
- നൈട്രിക് ആസിഡ്
* ആസിഡുകളുടെ pH മൂല്യം എത്ര?
- 7-ല്‍ താഴെ
* pH സ്‌കെയില്‍ ആവിഷ്കരിച്ചതാര്?
- സൊറാന്‍സണ്‍
* pH 7 ആയ ഒരുപദാര്‍ഥത്തിന്റെ സ്വഭാവം?
- നിര്‍വീര്യം (Neutral)
* pH 7- ല്‍ കൂടുതലായ പദാര്‍ഥം?
- ആല്‍ക്കലി
* ശുദ്ധജലത്തിന്റെ മൂല്യം എത്ര?
- ഏഴ്
* റബ്ബര്‍പാല്‍ കട്ടിയാവുന്നതിന് ഉപയോഗിക്കുന്ന ആസിഡ്?
- ഫോര്‍മിക് ആസിഡ്
* ഭക്ഷ്യവസ്തുക്കൾ കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്ന ആസിഡുകൾ ?
- സിട്രിക് ആസിഡ് / അസെറ്റിക് ആസിഡ്
* ഗ്ലാസിനെ ലയിപ്പിക്കുന്ന ആസിഡ്?
- ഹൈഡ്രോഫ്ലൂറിക് ആസിഡ്
* കാര്‍ബോണിക് ആസിഡ്‌എന്നറിയപ്പെടുന്നതെന്ത്?
- സോഡാജലം
* സോഡാജലത്തില്‍ അടങ്ങിയ വാതകം ഏത്?
- കാര്‍ബണ്‍ ഡൈ ഓക്സൈഡ്
* സൾഫ്യൂരിക്കാസിഡിന്റെ നിര്‍മാണപ്രക്രിയ ഏത്?
- സമ്പര്‍ക്ക പ്രക്രിയ (Contact process)
* മനുഷ്യന്റെ ആമാശയരസത്തിലുള്ള ആസിഡ്?
- ഹൈഡ്രോ ക്ലോറിക് ആസിഡ്
* സ്പിരിറ്റ് ഓഫ്‌സാൾട്ട് എന്നറിയപ്പെടുന്ന ആസിഡ്?
- ഹൈഡ്രോ ക്ലോറിക് ആസിഡ്
* മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്?
- ഹൈഡ്രോക്ലോറിക് ആസിഡ്
* ഹൈഡ്രോ ക്ളോറിക് ആസിഡ്, സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്, കാര്‍ബോണിക് ആസിഡ് എന്നിവയില്‍ ഓക്‌സിജന്‍ ഇല്ലാത്ത ആസിഡേത്?
- ഹൈഡ്രോക്ലോറിക് ആസിഡ്
* ഓയില്‍ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്:
- സൾഫ്യൂറിക് ആസിഡ്
* സൾഫ്യൂറിക് ആസിഡിന്റെ രാസസൂത്രം?
- H2SO4
* എണ്ണ ശുദ്ധീകരണത്തിനും മലിനജലസംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ്?
- സൾഫ്യൂറിക് ആസിഡ്
* എഥനോയിക് ആസിഡ്‌എന്നറിയപ്പെടുന്ന ആസിഡ്?
- അസെറ്റിക് ആസിഡ്
* അസെറ്റിക് ആസിഡിന്റെ രാസസൂത്രം?
- CH3COOH
* മനുഷ്യന്‍ ആദ്യം കണ്ടുപിടിച്ച ആസിഡ്?
- അസെറ്റിക് ആസിഡ്
* ഏറ്റവും ശക്തിയേറിയ ആസിഡ് ഏത്?
- ഫ്ലൂറോ ആന്‍റിമണിക് ആസിഡ്
* 100% ശുദ്ധമായ സൾഫ്യൂറിക്കാസിഡിനെക്കാളും ശക്തമായ ആസിഡുകൾ ഏതുപേരില്‍ അറിയപ്പെടുന്നു?
- സൂപ്പര്‍ ആസിഡുകൾ
* അമ്ലമഴയില്‍ കാണപ്പെടുന്ന ആസിഡുകൾ ?
- സൾഫ്യൂറിക്ക് ആസിഡ്, നൈട്രിക് ആസിഡ്
* ചുവന്ന ലിറ്റ്മസ് പേപ്പറിനെ നീലയാക്കുന്നത്?
- ആല്‍ക്കലികൾ
* ചുണ്ണാമ്പുവെള്ളത്തിന്റെ രാസനാമം എന്ത്?
- കാത്സ്യം ഹൈഡ്രോക്സൈഡ്
* അപ്പക്കാരം (ബേക്കിങ് സോഡ) എന്നറിയപ്പെടുന്ന പദാര്‍ഥം?
- സോഡിയം ബൈ കാര്‍ബണേറ്റ്
* അലക്കുകാരം (Washing Soda) എന്നറിയപ്പെടുന്ന പദാര്‍ഥം?
- സോഡിയം കാര്‍ബണേറ്റ്
* മുട്ടത്തോട്, മാര്‍ബിൾ തുടങ്ങിയവയുടെ രാസനാമം?
- കാത്സ്യം കാര്‍ബണേറ്റ്
* ആല്‍ക്കലിയില്‍ പിങ്ക് നിറം കാണിക്കുന്ന സൂചകം ഏത്?
- ഫിനോൾഫ്തലിന്‍
* ആസിഡില്‍ ഇളം പിങ്ക് നിറവും ആല്‍ക്കലിയില്‍ ഇളംമഞ്ഞനിറവും കാണിക്കുന്ന സൂചകം?
- മീതൈല്‍ ഓറഞ്ച്
* ആസിഡും ആല്‍ക്കലിയും നിശ്ചിത അളവില്‍ കൂടിച്ചേരുമ്പോൾ രണ്ടിന്റെയും ഗുണം നഷ്ടപ്പെടുന്ന പ്രവര്‍ത്തനമാണ്:
- നിര്‍വിരീകരണം
* മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥം?
- കുമ്മായം
* സോഡിയം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക്കാസിഡും ചേര്‍ന്നാല്‍ ഉണ്ടാവുന്ന ലവണം ഏത്?
- സോഡിയം ക്ലോറൈഡ്
* തുകല്‍, മഷി എന്നിവ നിര്‍മിക്കാനുപയോഗിക്കുന്ന ആസിഡ്?
- ടാനിക് ആസിഡ്
* കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാര്‍ഥം?
- സോഡിയം ഹൈഡ്രോക്സൈഡ്
* മണ്ണിന്റെ pH വ്യത്യാസമനുസരിച്ച് വ്യത്യസ്ത നിറമുള്ള പൂക്കളുണ്ടാകുന്ന ചെടി ഏത്?
- ഹൈഡ്രാഞ്ചിയ
* വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം 5, 7, 9, 8 എന്നിങ്ങനെയാണ്. ഇതില്‍ ഏതിലാണ്‌കുമ്മായം ചേര്‍ക്കേണ്ടത്?
- pH 5
* ആസിഡുകളുടെ ഗുണങ്ങൾക്കടിസ്ഥാനമായത് ഏത് മൂലകത്തിന്റെ അയോണുകളുടെ സാന്നിധ്യമാണ്?
- ഹൈഡ്രജന്‍
* ഒരു ആസിഡ്‌തന്മാത്രയ്ക്ക് പ്രദാനം ചെയ്യാന്‍കഴിയുന്ന ഹൈഡ്രജന്‍
അയോണുകളുടെ എണ്ണമാണ്:
- അതിന്റെ ബേസികത
* ഹൈഡ്രോക്ളോറിക് ആസിഡിന്റെ (HCl) ബേസികത എത്ര?
- ഒന്ന്
* സൾഫ്യൂറിക് ആസിഡിന്റെ (H2SO4) ബേസികത എത്ര?
- രണ്ട്
* കാര്‍ബോണിക് ആസിഡിന്റെ രാസസൂത്രം എന്ത്?
- H2CO3
ഭക്ഷ്യവസ്തുക്കളിലെ ആസിഡുകൾ
ആപ്പിൾ - മാലിക് ആസിഡ്
തക്കാളി - ഓക്സാലിക് ആസിഡ്
പുളി - ടാര്‍ടാറിക് ആസിഡ്
വിനാഗിരി - അസെറ്റിക് ആസിഡ്
നെല്ലിക്ക - അസ്‌കോര്‍ബിക് ആസിഡ്
മോര് - ലാക്ടിക് ആസിഡ്
ഓാറഞ്ച് - സിട്രിക് ആസിഡ്
മുന്തിരി - ടാര്‍ടാറിക് ആസിഡ്
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍