Public Sector Banks in India - Questions and Answers
രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളിൽ 10 എണ്ണത്തിന്റെയും ആസ്ഥാനം തീരദേശ സംസ്ഥാനങ്ങളിലാണ്. ആസ്ഥാനങ്ങൾക്കൊപ്പം ബാങ്ക് ദേശസാത്കരണം, ലയനം തുടങ്ങിയവ കോർത്തിണക്കി പഠിക്കാം. പി.എസ്.സി. 10th, +2, Degree ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിലെ പ്രധാന ചോദ്യമേഖലയാണ്.
PSC 10th, +2, Degree Level Questions and Answers | Indian History: Questions | PSC Exam Special | Milestones in Indian Freedom Struggle: PSC Questions and Answers
തീരദേശ സംസ്ഥാനങ്ങളും പൊതുമേഖലാ ബാങ്കുകളും: ചോദ്യോത്തരങ്ങൾ
►ഇന്ത്യയിലെ ബാങ്കുകളുടെ വളര്‍ച്ച
• 1770 ല്‍ ആരംഭിച്ച ബാങ്ക് ഓഫ്‌ഹിന്ദുസ്ഥാന്‍ ആണ് ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്ക്. അന്നുമുതല്‍ ഇന്നുവരെയുള്ള ബാങ്കിംഗ് മേഖലയിലെ വളര്‍ച്ചയെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം
ഒന്നാംഘട്ടം
• 1770 മുതല്‍ 1969 ലെ ബാങ്ക് ദേശസാല്‍ക്കരണം വരെയുള്ള കാലഘട്ടമാണ് ആദ്യഘട്ടം.
• ബാങ്ക് ഓഫ് ബംഗാള്‍, ബാങ്ക് ഓഫ് ബോംബെ, ബാങ്ക് ഓഫ് മദ്രാസ് എന്നീ പ്രസിഡന്‍സി ബാങ്കുകള്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചത് ഈ ഘട്ടത്തിലാണ്.
രണ്ടാം ഘട്ടം
• 1969 മുതല്‍ 1990 വരെ രണ്ടാം ഘട്ടം.
• സാമൂഹിക പുരോഗതിലക്ഷ്യമാക്കി ബാങ്കുകളെ ദേശസാല്‍ക്കരിച്ചത് രണ്ടാം ഘട്ടത്തിലാണ്.
• 1969 ല്‍ 14 ബാങ്കുകളും 1980 ല്‍ 6 ബാങ്കുകളും ദേശസാല്‍ക്കരിച്ചു.
• 1993 ദേശസാല്‍കൃത ബാങ്കായ ന്യു ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു.
മുന്നാംഘട്ടം.
• 1991 മുതല്‍ ഉള്ളതാണ് മൂന്നാംഘട്ടം.
• ഈ ഘട്ടത്തില്‍ അടിസ്ഥാന ധര്‍മ്മങ്ങള്‍ നിറവേറ്റുന്നതോടൊപ്പം തന്നെ മറ്റനേകം സേവനങ്ങളും ബാങ്കുകള്‍ നല്‍കാന്‍ തുടങ്ങി
• എടിഎം, ക്രെഡിറ്റ് കാര്‍ഡ്, ഫോണ്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, കോര്‍ബാങ്കിംഗ് മുതലായ നൂതന സംവിധാനങ്ങള്‍ മൂന്നാം ഘട്ട വികസനത്തിന്റെ ഫലമാണ്.
• ഈ ഘട്ടത്തില്‍ ലൈസന്‍സ് ലഭിച്ച സ്വകാര്യബാങ്കുകൾ പുത്തന്‍ തലമുറ ബാങ്കുകള്‍ എന്നറിയപ്പെടുന്നു.
• ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2017 ഏപ്രില്‍ 1ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ഭാരതീയ മഹിളാ ബാങ്ക് എന്നിവ ലയിച്ചു.
• പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ബാങ്കുകളെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?
- വാണിജ്യ ബാങ്കുകള്‍,
- സഹകരണ ബാങ്കുകള്‍,
- വികസന ബാങ്കുകള്‍,
- സവിശേഷ ബാങ്കുകള്‍.
►പ്രസിഡൻസി ബാങ്കുകൾ
• ബാങ്ക് ഓഫ് കൊൽക്കത്ത 1806 ജൂൺ 2-ന് സ്ഥാപിതമായി (2014 ജൂൺ 2-നാണ് തെലങ്കാന സംസ്ഥാനം നിലവിൽ വന്നത്).
• 1809 - ൽ ബാങ്ക് ഓഫ് കൊൽക്കത്തയുടെ പേര് ബാങ്ക് ഓഫ് ബംഗാൾ എന്നാക്കി.
• 1840-ൽ ബാങ്ക് ഓഫ് ബോംബെ നിലവിൽ വന്നു.
• 1843-ൽ ബാങ്ക് ഓഫ് മദ്രാസ് നിലവിൽ വന്നു.
• ഈ മൂന്ന് ബാങ്കുകളും പ്രസിഡൻസി ബാങ്കുകൾ (Presidency Banks) എന്നറിയപ്പെട്ടു. 1921-ൽ മൂന്ന് പ്രസിഡൻസി ബാങ്കുകളെ ചേർത്ത് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടു.
►സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്
• 1955 ജൂലായ് 1-ന് State Bank of India Act 1955 പ്രകാരം ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി.
• സ്റ്റേറ്റ് ബാങ്ക് ദിനം ജൂലായ് 1
• ഡോക്ടേഴ്സ് ദിനം ജൂലായ് 1
• ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി ഡോ. ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി ഡോ. ബി.സി. റോയ് ജനിച്ചതും മരിച്ചതും ജൂലായ്1-നായിരുന്നു.
• 2013 ജൂലായ് 1-നാണ് യൂറോപ്യൻ യൂണിയനിൽ അവസാനമായി ഒരു രാജ്യത്തിന് അംഗത്വം നൽകിയത് (ക്രൊയേഷ്യ).
• തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നത് 1949 ജൂലായ് 1-നാണ്.
►അസോസിയേറ്റ് ബാങ്കുകൾ
• State Bank of India Subsidiary Act 1959 പ്രകാരം 7 ബാങ്കുകൾ രൂപംകൊണ്ടു. ഇവയെ അസോസിയേറ്റ് ബാങ്ക്സ് എന്ന് വിളിക്കും.
1.സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ
2.സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്
3.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോർ
4.സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ
5.സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല
6.സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര
7. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
• സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര 2008 -ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോർ 2010 ലും SBI-യിൽ ലയിച്ചു. ബാക്കിയുള്ള 5 അസോസിയേറ്റ് ബാങ്കുകൾ 01/04/2017-ൽ SBI-യിൽ ലയിച്ചു.
►ഭാരതീയ മഹിളാ ബാങ്ക്
• 19.11.2013 - ൽ തുടങ്ങി (ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികദിനം),
• 01.04.2017- ൽ SBI Associate Bank കൾക്കൊപ്പം ഭാരതീയ മഹിളാബാങ്കും SBI-യിൽ ലയിച്ചു.
►ബാങ്ക് ദേശസാത്കരണം (Bank Nationalisation)
• 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 22 വർഷം കഴിഞ്ഞാണ് ആദ്യ ബാങ്ക് ദേശസാത്കരണം (1969). പിന്നീട് 11 വർഷം കഴിഞ്ഞ് (22-ന്റെ പകുതി ഓർത്താൽ മതി) രണ്ടാമത്തെ ദേശസാത്കരണം.
• 19.07.1969-ൽ 50 കോടി രൂപ നിക്ഷേപമുള്ള 14 ബാങ്കുകൾ ദേശസാത്കരിച്ചു (4th Plan)
• 15.04.1980-ൽ 200 കോടി രൂപ നിക്ഷേപമു ള്ള 6 ബാങ്കുകൾ (6th Plan)
• 1969-ൽ ദേശസാത്കരിച്ച ബാങ്കുകൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ
1. Allahabad Bank (01.04.2020-ൽ Indian Bank-ൽ ലയിച്ചു.
2. Bank of Baroda(BOB)
3. Bank of India
4. Bank of Maharashtra
5. Canara Bank
6. Central Bank of India
7. Dena Bank (01.04.2019-ൽ BOBയിൽ ലയിച്ചു
8. Indian Bank
9. Indian Overseas Bank.
10. Punjab National Bank (PNB)
11. Syndicate Bank (01.04.2020-ൽ Canara Bank-ൽ ലയിച്ചു
12. Union Bank of India
13. United Bank of India (01.04.2020-ൽ PNB-യിൽ ലയിച്ചു
14. United Commercial Bank (UCO Bank)
1980-ൽ Nationalise ചെയ്ത ബാങ്കുകൾ
1. Andhra Bank (01.04.2020-ൽ Union Bank of India യിൽ ലയിച്ചു)
2. Corporation Bank (01.04.2020-ൽ Union Bank of India യിൽ ലയിച്ചു)
3. New Bank of India (1993-ൽ PNB-യിൽ ലയിച്ചു)
4. Oriental Bank of commerce (01.04.2020-ൽ PNBയിൽ ലയിച്ചു).
5. Punjab & Sind Bank
6. Vijaya Bank (01.04.2019-ൽ BOB-യിൽ ലയിച്ചു
ആദ്യഘട്ടത്തിൽ 14 ബാങ്കുകൾ ദേശ സാത്കരിച്ചു.
• ഇന്ത്യയിൽ ആദ്യം 14 സ്റ്റേറ്റുകളാണുണ്ടായിരുന്നത് (1956), ഇപ്പോൾ 28 എണ്ണമായി.
• ഇന്ത്യയിൽ ഭരണഘടനയുടെ 8-ാം പട്ടികയിൽ ആദ്യം 14 ഭാഷകളാണുണ്ടായിരുന്നത്. മൂന്ന് ഭരണഘടനാഭേദഗതിയിൽക്കൂടി എട്ട് ഭാഷകൾ കൂട്ടിച്ചേർത്തു. ഇപ്പോൾ 22 ഭാഷകളുണ്ട്.
• ആദ്യഘട്ടത്തിൽ ദേശസാത്കരിച്ച 14 ബാങ്കുകളിൽ 4 എണ്ണം മറ്റുബാങ്കുകളിൽ ലയിപ്പിച്ചു. അത് പഠിക്കാൻ SUDA എന്ന വാക്ക് ഓർക്കുക.
S- Syndicate Bank
U-United Bank of India
D-Dena Bank
A-Allahabad Bank
• രണ്ടാംഘട്ടത്തിൽ ദേശസാത്കരിച്ച 6 ബാങ്കുകളിൽ 5 എണ്ണം മറ്റ് Nationalised Bank കളിൽ ലയിച്ചു. Punjab & Sind Bank മാത്രം നിലവിലുണ്ട്.
• ഒന്നാംഘട്ടത്തിലുള്ള 10 ബാങ്കുകളും രണ്ടാം ഘട്ടത്തിലെ ഒരു ബാങ്കുമടക്കം 11 ദേശസാത്കൃത ബാങ്കുകളാണ് ഇന്ത്യയിലുള്ളത്. ഇവയും State Bank of India യും ചേർന്നാൽ 12 പൊതുമേഖലാ ബാങ്കുകളായി.
► ബാങ്കുകളും ആസ്ഥാനവും
• 12 പൊതുമേഖലാ ബാങ്കുകളിൽ 10 എണ്ണത്തിന്റെയും ആസ്ഥാനം സ്ഥിതി ചെയ്യുന്നത് തീരദേശ സംസ്ഥാനങ്ങളിലാണ്. രണ്ടെണ്ണത്തിന്റെത് ന്യൂഡൽഹിയിലും.
• ഇന്ത്യയിൽ 9 തീരദേശ സംസ്ഥാനങ്ങളാണുള്ളത് WTO, AKG, MKG
എന്നിങ്ങനെ ഓർക്കാം.
W-West Bengal
T-Tamil Nadu
O-Odisha
A-Andhra Pradesh
K-Kerala
G-Goa
M-Maharashtra
K-Karnataka
G-Gujarat
ബാങ്കുകളും ആസ്ഥാനവും
• Uco Bank - Kolkata (W)
• Indian Bank - Chennai (T)
• Indian Overseas Bank - Chennai (T)
• Central Bank of India - Mumbai (M)
• Union Bank of India - Mumbai (M)
• State Bank of India - Mumbai (M)
• Bank of India - Mumbai (M)
• Bank of Maharastra - Pune (M)
• Canara Bank - Bengaluru (K)
• Bank of Baroda - Vadodara (G)
• Punjab National Bank - New Delhi
• Punjab & Sind Bank - New Delhi
• Punjab & Sind Bank - New Deini
• മഹാരാഷ്ട്രയിൽ 5 പൊതുമേഖലാ ബാങ്കുകളുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നു.
►ബാങ്കുകൾ: പഴയ തലമുറയും പുതുതലമുറയും
പഴയ തലമുറ ബാങ്കുകൾ
• സ്വാതന്ത്ര്യത്തിനുമുൻപേ ഇന്ത്യയിൽ ഉണ്ടായതും രണ്ടുപ്രാവശ്യം ദേശസാത്കരണം നടത്തിയപ്പോൾ ദേശസാത്കരിക്കാൻ പറ്റാത്തതുമായ ബാങ്കുകളെയാണ് Old Generation Private Sector Banks എന്ന് പറയുന്നത്.
1. Catholic Syrian Bank Ltd. പുതിയ പേര് CSB Bank
2. City Union Bank
3. Dhanlakshmi Bank
4. Federal Bank
5. Jammu & Kashmir Bank
6. Karnataka Bank
7. Karur Vysya Bank
8. Nainital Bank
9. Ratnakar Bank
10. South Indian Bank
11. Tamilnadu Mercantile Bank
പുതുതലമുറ ബാങ്കുകൾ
• 1993-94ന് ശേഷം ലൈസൻസ് ലഭിച്ച 10 ബാങ്കുകൾ:
1. AXIS Bank (Old Name UTI Bank)
2. Bank of Punjab
3. Centurian Bank (Bank of Pubjab ഉം Centurian Bank ഉം ചേർന്ന് Centurian Bank of Punjab ആയി. ഇത് പിന്നീട് HDFCയിൽ ലയിച്ചു).
4. Development Credit Bank
5. Global Trust Bank (Global Trust Bank, Oriental Bank of Commerce-ൽ ലയിച്ചു. Oriental Bank of Commerce പിന്നീട് Punjab National Bank-ൽ ലയിച്ചു).
6. HDFC
7. ICICI
8. IDBI
9. Indus Ind Bank
10. Times Bank (ടൈംസ് ബാങ്ക്) (Times Bank HDFC-യിൽ ലയിച്ചു)
• 2003-2004-ന്ശേഷം ലൈസൻസ് ലഭിച്ച ബാങ്കുകൾ.
1. Kotak Mahindra
2. Yes Bank
• 2013-2014-ന് ശേഷം ലൈസൻസ് ലഭിച്ചത്.
1. Bandhan Bank
2. Infra Structure Development. Fin. Corp.
►സവിശേഷ ബാങ്കുകള്‍ - ഉദാഹരണങ്ങള്‍, ലക്ഷ്യങ്ങള്‍
• ചില പ്രത്യേക മേഖലകളുടെ വികസനത്തിന് മാത്രമായി സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളാണ്‌ഇവ.
• ഒരു സംരംഭം തുടങ്ങുന്നതിനുള്ള എല്ലാസഹായവും ഇത്തരം ബാങ്കുകള്‍ ചെയ്തുവരുന്നു.
i. എക്ലിം ബാങ്ക് ഓഫ്‌ഇന്ത്യ (Export-Import Bank of India)
- ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നല്‍കുന്നു.
-ഈ മേഖലയിലേക്ക് കടന്നു വരുന്ന വ്യക്തികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
ii. ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക് (Small Industries Development
Bank of India - SIDBI )
Bank of India - SIDBI )
-പുതിയ ചെറുകിട വ്യവസായം തുടങ്ങാനും, വ്യവസായങ്ങള്‍ ആധുനിക വല്‍ക്കരിക്കാനും സഹായം നല്‍കുന്നു.
- ഗ്രാമീണ വ്യവസായത്തെ ഉണര്‍ത്തുകയാണ്‌ലക്ഷ്യം.
iii. നബാര്‍ഡ് ( (National Bank for Agricultural and Rural Development - NABARD))
- ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക്.
- ഗ്രാമീണ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ഏകോപിപ്പിക്കുന്ന ബാങ്ക് ആണിത്.
- കൃഷി കൈത്തൊഴില്‍ ചെറുകിട വ്യവസായം തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നു.
• പ്രത്യേക ലക്ഷ്യത്തോടെ ബാങ്കിംഗ് രംഗത്തേക്ക് പുതുതായിവന്ന ബാങ്കുകള്‍
- മഹിള ബാങ്കുകള്‍
- പെയ്മെന്റ് ബാങ്കുകള്‍
- മുദ്ര ബാങ്ക്.
• മഹിളാ ബാങ്ക്
-2013 നവംബറില്‍ ആരംഭിച്ച ബാങ്ക് ആണ്‌ഭാരതീയ മഹിളാ ബാങ്ക്.
- 'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നതാണ് ഈ ബാങ്കിന്റെ മുദ്രാവാക്യം.
- എന്നാല്‍ മഹിളാ ബാങ്ക് ഇപ്പോള്‍ എസ്.ബി.ഐ യില്‍ ലയിപ്പിച്ചു.
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍