കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം: പി.എസ്. സി. ചോദ്യോത്തരങ്ങൾ - 1


PSC Questions and Answers / Social reformers of Kerala: PSC Questions & Answers / Selected Questions and answers / PSC 10th, +2, Degree Level Examination Questions
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. 

കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം: പി.എസ്. സി. ചോദ്യോത്തരങ്ങൾ 

1922 മാര്‍ച്ച്‌ 31ന്‌ വാടപ്പുറം പി.കെ. ബാവയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ രൂപംകൊണ്ട കേരളത്തിലെ ആദ്യത്തെ തൊഴിലാളിസംഘടന?
- ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷന്‍  

* ഇന്ത്യയിലാദ്യമായി ഒരു നിയമ സഭയിലേക്ക്‌(മദ്രാസ്‌) മത്സരിച്ച്‌ ജയിച്ച മലയാളികൂടിയായകമ്യൂണിസ്റ്റ്‌ നേതാവ്‌?
- കെ. അനന്തന്‍ നമ്പ്യാര്‍

* അയിത്തോച്ചാടനത്തിനായി പഴയ കേരളത്തില്‍ നടന്ന ആദ്യത്തെ സമരം?
- വൈക്കം സത്യാഗ്രഹം (1924-25)

* അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ എത്രാം വാര്‍ഷികമാണ്‌ 2018-ല്‍ ആഘോഷിച്ചത്‌?
- 125

* ശ്രീനാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശരാജ്യം?
- ശ്രീലങ്ക 

* 1920 ഓഗസ്റ്റ്‌ 18-ന്‌ ഗാന്ധിജി ആദ്യമായി കേരളത്തിലെത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ നേതാവ്‌?
- മൗലാനാ ഷൗക്കത്ത്‌ അലി

* നിവര്‍ത്തനപ്രക്ഷോഭത്തിന്‌ ആ പേര്‌ നല്‍കിയ സംസ്‌കൃത പണ്ഡിതന്‍?
- ഐ.സി. ചാക്കോ

* തൃശ്ശൂരില്‍നിന്ന്‌ പ്രസിദ്ധികരിച്ച ലോകമാന്യന്‍ എന്ന പത്രത്തിന്റെ പത്രാധിപര്‍?
- കുറൂര്‍ നിലകണ്ഠന്‍ നമ്പൂതിരിപ്പാട്‌

* സാഹിത്യത്തിലൂടെ സമൂഹികപരിഷ്കരണം നിറവേറ്റിയ സാമൂഹിക വിപ്ലവകാരി എന്നറിയപ്പെടുന്നത്‌?
- പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍

* സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന്‌ നാടുകടത്തിക്കൊണ്ട്‌ രാജകീയവിളംബരം പുറപ്പെടുവിപ്പിച്ചത്‌ എന്ന്‌?
- 1910 സെപ്റ്റംബര്‍ 26-ന്‌

* കോഴഞ്ചേരിപ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന്‌ തടവുശിക്ഷ അനുഭവിച്ചത്‌ ആരാണ്‌?
- സി. കേശവന്‍

* അയിത്തം അറബിക്കടലില്‍, തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞത്‌?
- ചട്ടമ്പിസ്വാമികൾ 

* സ്വാതിതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത്‌ തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പ്‌ ജയിലില്‍ തടവുജീവിതം അനുഭവിച്ചത്‌?
- വൈകുണ്ഠ സ്വാമികൾ 

* ചാന്നാര്‍ ലഹള അറിയപ്പെടുന്ന മറ്റൊരു പേര്‌?
- മേല്‍മുണ്ട്‌ സമരം

* മോക്ഷപ്രദീപം എന്ന കൃതി രചിച്ചത്‌?
- ബ്രഹ്മാനന്ദ ശിവയോഗി

* 1923-ലെ കാക്കിനഡ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അയിത്തത്തിനെതിരേ പ്രമേയം അവതരിപ്പിച്ചത്‌?
- ടി.കെ. മാധവന്‍

* “സത്യമെന്നത്‌ ഇവിടെ മനുഷ്യനാകുന്നു' എന്ന കൃതിയുടെ രചയിതാവ്‌?
- വി.ടി. ഭട്ടതിരിപ്പാട്‌

* പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ്‌ കോളേജ്‌ എവിടെയാണ്‌?
- ചാലക്കുടി(തൃശ്ശൂര്‍)

* മന്നത്ത്‌ പത്മനാഭന്‍ ഏത്‌ വര്‍ഷമാണ്‌ പ്രസിദ്ധമായ മുതുകുളംപ്രസംഗം നടത്തിയത്‌?
- 1947

* സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകന്‍?
- വൈകുണ്ഠസ്വാമി

* കേരള സോക്രട്ടീസ്‌ എന്നറിയപ്പെടുന്നത്‌?
- കേസരി ബാലകൃഷ്ണപിള്ള

* ഏത്‌ ദിവാന്റെ ഭരണകാലത്താണ്‌ കൊച്ചിയില്‍ വൈദ്യുതി സമരം നടന്നത്‌?
- ആര്‍.കെ. ഷണ്മുഖം ചെട്ടി

* കോഴിക്കോട്‌ മഹാബോധി ബുദ്ധമിഷന്‍ ആരംഭിച്ചത്‌?
- മിതവാദി സി. കൃഷ്ണന്‍

* കേരളത്തിന്റെ മാര്‍ട്ടിന്‍ലൂതര്‍ എന്നറിയപ്പെടുന്നത്‌?
- അബ്രഹാം മല്‍ പാന്‍

* പൂക്കോട്ടൂര്‍ യുദ്ധം ഏത്‌ സംഭവവുമായി ബന്ധപ്പെട്ടതാണ്‌?
- മലബാര്‍ കലാപം

* സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയ വര്‍ഷം?
- 1892

* അടിലഹളയുമായിബന്ധപ്പെട്ട സമൂഹിക പരിഷ്കര്‍ത്താവ്‌?
- പൊയ്കയില്‍ യോഹന്നാന്‍

* പത്രപ്രവര്‍ത്തകരുടെ ബൈബിൾ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന "വൃത്താന്ത പത്രപ്രവര്‍ത്തനം" രചിച്ചത്‌?
- സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള

* കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായ “വേലക്കാരന്‍” ആരംഭിച്ചത്‌?
- സഹോദരന്‍ അയ്യപ്പന്‍

* ആനന്ദ ഷേണായ്‌ ഏത്‌ പേരിലാണ്‌ പ്രസിദ്ധി നേടിയിട്ടുള്ളത്‌?
- ആനന്ദ തിീര്‍ഥന്‍

* അരയവംശ പരിപാലന യോഗം രൂപവത്കരിച്ചത്‌?
- ഡോ. വേലുക്കുട്ടി അരയന്‍

* ഈഴവസമുദായത്തില്‍ നിന്ന്‌ വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യ വ്യക്തി?
- ഡോ.പൽപ്പു 

* കേരള നവോത്ഥാനചരിത്രത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്‌?
- ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

* ജാതിതിരിച്ചറിയാനായി അധഃകൃതര്‍ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാന്‍ 1915-ല്‍ ആഹ്വാനംചെയ്ത സാമൂഹിക വിപ്പവകാരി?
- അയ്യങ്കാളി

* കുട്ടനാട്ടിലെ കൈനകരിയില്‍ ജനിച്ച നവോത്ഥാനനായകന്‍?
- ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചന്‍

* ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരിയെന്ന്‌ ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്‌"
- സരോജിനി നായിഡു

* ഗോപാലകൃഷ്ണ ഗോഖലെയുടെ സെര്‍വന്‍റ്സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റിയുടെ മാതൃകയില്‍ ആരംഭിച്ച സമുദായസംഘടന?
- നായര്‍ സര്‍വീസ്‌ സൊസൈറ്റി

* പില്‍ക്കാലത്ത്‌ 'അനാഗരികരാമന്‍” എന്നറിയപ്പെട്ടത്‌?
- മഞ്ചേരി രാമയ്യര്‍

* 1947 ഡിസംബര്‍ 4-ന്‌ പാലിയം സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌?
- സി. കേശവന്‍

* “തിരുവിതാംകൂര്‍ മുസ്‌ലിം മഹാസഭ സ്ഥാപിച്ചത്‌"
- വക്കം അബ്ദുൾ ഖാദര്‍ മൌലവി

* കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി?
- അമ്പാട്ട്‌ ശിവരാമമേനോന്‍

* ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്‌?
- ബ്രഹ്മാനന്ദ ശിവയോഗി

* ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചത്‌?
1931 നവംബര്‍ 1

* പാലിയം സത്യാഗ്രഹത്തില്‍ രക്ത സാക്ഷിയായ സ്വാതന്ത്ര്യസമരസേനാനി?
- എ.ജി. വേലായുധന്‍

* “ശിവരാജയോഗി ' എന്നറിയപ്പെട്ടത്‌?
- തൈക്കാട്‌ അയ്യാഗുരു

* 1919 മുതല്‍ 1924 വരെ പ്രസിദ്ധീകരിച്ചിരുന്ന "സാധുജന ദൂതന്‍” എന്ന മാസിക ആരംഭിച്ചത്‌?
- പാമ്പാടി ജോണ്‍ ജോസഫ്‌

* മഹാത്മാഗാന്ധിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി?
- ബാരിസ്റ്റര്‍ ജി.പി. പിള്ള

* കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുമ്പോൾ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാരാജാവ്‌?
- ശ്രീമൂലം തിരുനാൾ 

* സ്വാമി വിവേകാനന്ദന്‍, അയ്യങ്കാളി, ഡോ. പല്‍പ്പു എന്നിവര്‍ ജനിച്ചത്‌ ഏത്‌ വര്‍ഷമാണ്‌?
- 1863

* ഏത്‌ വര്‍ഷമാണ്‌ പൊയ്കയില്‍, ശ്രീ കുമാരഗുരുദേവന്‍ പ്രത്യക്ഷരക്ഷാദൈവസഭ (PRDS) സ്ഥാപിച്ചത്‌?
- 1909

* 'ഐക്യനാണയ സംഘം' ആരംഭിച്ച നവോത്ഥാന നായകന്‍"
- വാഗ്ഭടാനന്ദന്‍

* 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി” എന്ന്‌ പറഞ്ഞത്‌?
- അയ്യങ്കാളി

* കൊല്ലംജില്ലയിലെ പന്മന ആശ്രമം സ്ഥാപിച്ച രാഷ്ട്രീയ നേതാവ്‌"
- കുമ്പളത്ത്‌ ശങ്കുപ്പിള്ള

* ശ്രീനാരായണഗുരുവിന്റെ ആദ്യ ജീവചരിത്രം രചിച്ചത്‌?
- മൂര്‍ക്കോത്ത്‌ കുമാരന്‍

* ശ്രീമൂലം പ്രജാസഭാംഗമായിരിക്കെ ദളിത്കോളനികൾ സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌?
- കുറുമ്പന്‍ ദൈവത്താന്‍

* ഉപ്പുസത്യാഗ്രഹകാലത്ത്‌ പാലക്കാട്ടുനിന്ന്‌ പയ്യന്നൂരിലേക്ക്‌ സത്യാഗ്രഹികളെ നയിച്ചത്‌?
- ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍

* “അദ്ദേഹം പക്ഷിരാജനായ ഗരുഡന്‍. ഞാനോ വെറുമൊരു, കൊതുക്‌” എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ്‌ പരാമര്‍ശിച്ചത്‌?
- സ്വാമി വിവേകാനന്ദന്‍

* “ചോരയും കണ്ണീരും നനഞ്ഞ വഴികാൾ" ആരുടെ ആത്മകഥയാണ്‌?
- കെ. ദേവയാനി

* 1948-ല്‍ 'തൊഴില്‍കേന്ദ്രത്തിലേക്ക്‌” എന്ന നാടകം അവതരിപ്പിച്ചത്‌?
- അന്തര്‍ജന സമാജം

* അക്കാമ്മാ ചെറിയാന്റെ ആത്മകഥയുടെ പേര്‌?
- ജീവിതം ഒരു സമരം

* തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭത്തിന്‌ നേതൃത്വംനല്‍കിയ വനിത?
- അക്കാമ്മാ ചെറിയാന്‍

* "ശ്രീമതി” എന്ന ആദ്യകാല വനിതാ മാസികയുടെ സ്ഥാപക പത്രാധിപ?
- അന്നാചാണ്ടി

* 'വ്യാഴവട്ട സ്മരണകൾ' എന്ന ഗ്രന്ഥം രചിച്ച ബി. കല്യാണിക്കുട്ടിയമ്മ ആരുടെ ഭാര്യയാണ്‌?
- സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
(അവസാനിക്കുന്നില്ല, തുടരും ) 
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here