കേരളത്തെ നയിച്ച വനിതകൾ: ചോദ്യോത്തരങ്ങൾ 
PSC Questions and Answers / Women who led Kerala: PSC Questions and Answers / Selected Questions and answers
കേരളത്തെ  വനിതകൾ: ചോദ്യോത്തരങ്ങൾ, അനുബന്ധവസ്തുതകൾ പഠിക്കാം.  

PSC 10th, +2, Degree Level Examination Questions
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.
കേരളത്തെ നയിച്ച വനിതകൾ: ചോദ്യോത്തരങ്ങൾ 

 * 1918-ല്‍ പാലക്കാട്ട് നടന്ന ഒന്നാം ജില്ലാ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച വനിതയാര്‌?
- ആനി ബസന്റ്‌

* 1925-ല്‍ ഹരിജന്‍ ഡെവലപ്പമെന്റ് ഫണ്ട് പിരിവിനായി ആലുവയില്‍ എത്തിയ ഗാന്ധിജിയെ ഖാദി ഷാളണിയിച്ചു സ്വീകരിച്ച പെണ്‍കുട്ടിയാര് ?
- കാര്‍ത്യായനി

* 1924-ല്‍ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്കു നടന്ന സവര്‍ണജാഥ ഏതുഭരണാധികാരിക്കാണ്‌ നിവേദനം സമര്‍പ്പിച്ചത്‌?
- റാണി സേതുലക്ഷ്മി ബായിക്ക് 

* പി.കെ.കല്യാണി, കാര്‍ത്തുക്കുഞ്ഞ് എന്നീ വനിതകള്‍ സജീവമായി പങ്കെടുത്ത സത്യാഗ്രഹസമരമേത്‌?
- വൈക്കം സത്യാഗ്രഹം

* വൈക്കം സത്യാഗ്രഹത്തിന്റെ വനിതാകമ്മിറ്റിക്ക് നേതൃത്വം നല്‍കിയത്‌ ആരെല്ലാം?
- ലക്ഷ്മി അമ്മാള്‍, കമലമ്മാള്‍ 

* സവര്‍ണജാഥയ്ക്ക്‌ മയ്യനാട് നല്‍കിയ സ്വീകരണത്തില്‍ അധ്യക്ഷത വഹിച്ച വനിതയാര് ?
- എന്‍. മീനാക്ഷി

* 1924-ല്‍ മാവേലിക്കരയില്‍ നടന്ന പൊതുയോഗത്തില്‍ കേരളത്തിലെ ജാതിസ്രമ്പദായം ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്ത വനിതാ നേതാവാര് ?
- ശാരദ അമ്മാള്‍

* 1931 മേയ്‌ മാസം ആലപ്പുഴയില്‍ നടന്ന അരയസമുദായത്തിലെ വനിതകളുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര് ?
- കെ.സി. നാരായണി അമ്മ

* വിദ്യാസമ്പന്നരായ വനിതകളുടെ തൊഴിലില്ലായ്മക്ക്‌ പരിഹാരം കാണാനായി തിരുവിതാംകൂര്‍ ലേഡിഗ്രാജ്വേറ്റ്സ്‌ അസോസിയേഷന്‌ രുപംനല്‍കിയ വര്‍ഷമേത്‌?
1927

* 1935-ല്‍ ഓള്‍ ഇന്ത്യ വിമണ്‍സ്‌ കോണ്‍ഫറന്‍സ്‌ നടന്നതെവിടെ?
- തിരുവനന്തപുരം

* 1938 ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടന്ന യൂത്ത്‌ ലീഗ് കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച വനിതയാര് ?
- കമലാദേവി ചട്ടോപാധ്യായ് 

* തിരുവിതാംകൂറിലെ വനിതകളുടെ ആദ്യത്തെ രാഷ്ട്രീയജാഥ നടന്നത്‌ ഏതു സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌?
- സി. കേശവന്റെ അറസ്റ്റ്‌

* 1938 സെപ്റ്റംബര്‍ 21 മുതല്‍ 28 വരെ തിരുവിതാംകൂറില്‍ രാഷ്ട്രീയയാത്ര നടത്തിയ വനിതാനേതാവാര് ?
- എലിസബത്ത്‌ കുരുവിള

* തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ സമരപരിപാടികളില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയും, ജയില്‍ശിക്ഷ വിധിക്കപ്പെടുകയും ചെയ്ത ആദ്യത്തെ വനിതയാര്‌?
- എലിസബത്ത്‌ കുരുവിള

* തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ ആക്ടിങ്‌ പ്രസിഡന്റായ ആദ്യത്തെ വനിതയാര് ?
- അക്കാമ്മ ചെറിയാന്‍

* തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപംനല്‍കിയ വനിതാ വോളണ്ടിയര്‍ ഗ്രൂപ്പേത്‌?
- ദേശസേവികാ സംഘം

* സ്കൂള്‍ ഹെഡ്മാസ്റ്ററുടെ ജോലി രാജിവെച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ തിരുവിതാംകൂറിലെ വനിതാനേതാവാര് ?
- അക്കാമ്മ ചെറിയാന്‍

* 1938-ല്‍ ആലപ്പുഴയില്‍നടന്ന കയര്‍ത്തൊഴിലാളികളുടെ പണിമുടക്കില്‍ സജീവമായി പങ്കെടുത്ത വനിതാനേതാവാര് ?
- അക്കാമ്മ ചെറിയാന്‍

* 1943-ല്‍ രൂപംകൊണ്ട അമ്പലപ്പുഴ താലുക്ക്‌ മഹിളാസംഘത്തിന്റെ ആദ്യത്തെ ഭാരവാഹികള്‍ ആരെല്ലാമായിരുന്നു?
- കെ. മീനാക്ഷി (ജനറല്‍ സെക്രട്ടറി), കാളിക്കുട്ടി ആശാട്ടി (പ്രസിഡന്റ്)

* ഓള്‍ കേരള മഹിളാ സംഘം രൂപംകൊണ്ട വര്‍ഷമേത്‌ ?
- 1943

* കൂലിവര്‍ധന ആവശ്യപ്പെട്ട വനിതാതൊഴിലാളികള്‍ ആദ്യത്തെ പണിമുടക്ക്‌ നടത്തിയതെവിടെ?
- കളര്‍കോട്‌

* പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സൗഹാര്‍ദ ജാഥ നയിച്ച വനിതയാര് ?
- കെ.കെ. കൗസല്യ

* "തിരുവിതാംകൂറിലെ ഝാസിറാണി” എന്നു വിളിക്കപ്പെട്ടത്‌ ആരാണ്‌?
- അക്കാമ്മ ചെറിയാന്‍

* അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാസിറാണി എന്നു വിശേഷിപ്പിച്ചതാര്?
- ഗാന്ധിജി

* “കേരളത്തിലെ ജോന്‍ ഓഫ്‌ ആര്‍ക്ക്‌ എന്ന അപരനാമം ഉള്ളതാര് ?
- അക്കാമ്മ ചെറിയാന്‍

* 1947-ല്‍ തിരുവിതാംകൂര്‍ ലെജിസ്‌ളേറ്റീവ് അസംബ്ലിയിലേക്ക്‌ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വനിതയാര് ?
- അക്കാമ്മ ചെറിയാന്‍

* 1938-ല്‍ തിരുവനന്തപുരത്തു നടന്ന വന്‍ ജനകീയ റാലിയെ നയിച്ച വനിതയാര്‌?
- അക്കാമ്മ ചെറിയാന്‍

* ഏതു പ്രമുഖ വനിതാനേതാവിന്റെ ആത്മകഥയാണ്‌ “ജീവിതം ഒരു സമരം”
- അക്കാമ്മ ചെറിയാന്‍

* ഇന്ത്യയുടെ ഭരണഘടനാനിര്‍മാണസഭയില്‍ അംഗമായിരുന്ന തിരുവിതാംകൂറില്‍ നിന്നുള്ള ഏക വനിത ആരായിരുന്നു?
- ആനി മസ്ക്രിന്‍

* മദ്രാസ് സംസ്ഥാനത്തിന്റെ പ്രതിനിധികളായി ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമായിരുന്ന മലയാളി വനിതകള്‍ ആരെല്ലാം?
- അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍

* ശ്രീലങ്കയില്‍ അധ്യാപികയായി സേവനമനുഷധിച്ചശേഷം ദേശീയ പ്രസ്ഥാനത്തില്‍ സജീവമായ മലയാളി വനിതയാര് ?
- ആനി മസ്ക്രീന്‍

* തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ വര്‍ക്കിങ്‌ കമ്മിറ്റിയില്‍ അംഗമായ ആദ്യത്തെ വനിതയാര് ?
- ആനി മസ്ക്രീന്‍

* കേരളത്തില്‍നിന്നും ആദ്യമായി ലോക്സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട വനിതയാര്‌?
- ആനിമസ്ക്രീന്‍

* തിരു-കൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിസഭയില്‍ 1949-50 ല്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന വനിതയാര് ?
- ആനിമസ്ക്രീന്‍

* കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രിയായ കെ.ആര്‍.ഗൗരിയമ്മ കൈകാര്യം ചെയ്ത വകുപ്പുകളേവ?
- റവന്യു, എക്സൈസ്‌ 

* രാജ്യസസഭാംഗമായ ആദ്യത്തെ മലയാളി വനിതയാര്‌?
- ലക്ഷ്മി എന്‍. മേനോന്‍

* കേന്ദ്രമന്ത്രിസഭാംഗമായ ആദ്യത്തെ മലയാളി വനിതയാര്‌?
- ലക്ഷ്മി എന്‍. മേനോന്‍

* 1931-ല്‍ കോഴിക്കോട്ട് വിദേശ വസ്ത്രശാലകളുടെ മുന്‍പില്‍ വനിതകള്‍ നടത്തിയ പിക്കറ്റിങ്ങിനു നേതൃത്വം നല്‍കിയതാര് ?
- എ.വി. കുട്ടിമാളു അമ്മ

* നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട് വനിതകള്‍ നടത്തിയ പ്രകടനത്തെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി നയിച്ച വനിതയാര് ? 
- എ.വി. കുട്ടിമാളു അമ്മ

* ഓള്‍ ഇന്ത്യ വിമണ്‍സ്‌ കോണ്‍ഫറന്‍സിന്റെ മാസികയായ 'രോഷ്നി'യുടെ എഡിറ്ററായി പ്രവര്‍ത്തിച്ച മലയാളി വനിതയാര് ?
- ലക്ഷ്മി എന്‍. മേനോന്‍

* മൃണാളിനി സാരാഭായി, ക്യാപ്റ്റന്‍ ലക്ഷ്മി എന്നിവരുടെ മാതാവ്‌ ആരാണ്‌?
- അമ്മു സ്വാമിനാഥന്‍

* വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട “ശ്രീമതി” മാസികയുടെ സ്ഥാപക ആരായിരുന്നു?
- അന്നാ ചാണ്ടി

* ആരുടെ ആത്മകഥയാണ്‌ “ആത്മകഥയ്ക്കു ഒരു ആമുഖം"?
- ലളിതാംബിക അന്തര്‍ജനം

* നമ്പൂതിരി ബില്ലിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഉപദേശകയായി കൊച്ചി നിയമനിര്‍മാണസഭയിലേക്ക്‌ നിയമിക്കപ്പെട്ട വനിതയാര് ?
- ആര്യാ പള്ളം

* 1929-ല്‍ വനിതകള്‍ക്കു മാത്രമായി സംഘടിപ്പിക്കപ്പെട്ട എന്‍.എസ്‌.എസ്‌. യോഗത്തിലെ അധ്യക്ഷ ആരായിരുന്നു?
- തോട്ടക്കാട്ടു മാധവി അമ്മ

* 1946-ലെ കരിവെള്ളൂര്‍ സമരത്തിനു നേതൃത്വം നല്‍കിയ വനിതയാര്‌?
- കെ. ദേവയാനി

* തിരുവിതാംകൂര്‍ നിയമനിര്‍മാണ സഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ വനിതയാര് ?
- മേരി പുന്നന്‍ ലൂക്കോസ്‌(1922)

* നമ്പുതിരി വനിതകളുടെ ഇടയില്‍ വന്‍സ്വാധീനം ചെലുത്തി 1940-കളില്‍ പുറത്തിറങ്ങിയ നാടകമേത്‌?
- തൊഴില്‍ കേന്ദ്രത്തിലേക്ക്‌

* ആരുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള നാടകമാണ്‌ “തൊഴില്‍ കേന്ദ്രത്തിലേക്ക്‌
- കാവുങ്കര ഭാര്‍ഗവി

* നമ്പൂതിരി വനിതകളുടെ തൊഴില്‍ കേന്ദ്രം 1947-ല്‍ ലക്കിടി ചെറുമംഗലത്ത്‌ മനയില്‍ ഉദ്ഘാടനം ചെയ്തതാര്‍?
- ഇ.എം.എസ്‌. നമ്പുതിരിപ്പാട് 

* വനിതകള്‍ മാത്രം ചേര്‍ന്ന തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ നാടകമേത്‌?
- തൊഴില്‍ കേന്ദ്രത്തിലേക്ക്‌ 

* കേരള സംസ്ഥാന വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ?

- സുഗതകുമാരി 

* കേരള സംസ്ഥാന വനിതാകമ്മിഷന്റെ അധ്യക്ഷ പദവിരണ്ടുതവണ
വഹിച്ചിട്ടുള്ളത്‌ ആര്‌?
- ജസ്റിസ്‌ ഡി.ശ്രീദേവി 

* ആദ്യ അര്‍ജുന അവാര്‍ഡ് നേടിയ മലയാളി വനിത 
- കെ.സി. ഏലമ്മ

* ആദ്യമായി രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നേടിയ മലയാളി വനിത : - കെ.എം. ബീനാമോള്‍

* ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ചത് ആദ്യ മലയാളി വനിത : 
- ഷൈനി വില്‍സണ്‍

* ഒളിമ്പിക് ഫൈനലില്‍ പങ്കെടുത്ത ആദ്യ  മലയാളി വനിത : 
- പി.ടി. ഉഷ

* കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച ആദ്യ  മലയാളി വനിത: 
- ബാലാമണിയമ്മ

* കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ  ആദ്യ  മലയാളി വനിത
- കെ.കെ. ഉഷ

* ഹൈക്കോടതി ജസ്റ്റിസായ  ആദ്യ  മലയാളി വനിത: 
- അന്നാചാണ്ടി

* ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച ആദ്യ  മലയാളി വനിത : 
- ആറന്മുള പൊന്നമ്മ

* പദ്മഭൂഷണ്‍ ലഭിച്ച ആദ്യ  മലയാളി വനിത: 
- ലക്ഷ്മിനന്ദ മേനോന്‍

* കേരളത്തിലെ ആദ്യ വനിതാ മന്ത്രി: 
- കെ.ആര്‍. ഗൗരിയമ്മ 


മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here