ലോക പ്രസിദ്ധരായ വനിതകൾ: ചോദ്യോത്തരങ്ങൾ - 01 (Updated)

ചരിത്രത്തിലിടം നേടിയ വനിതകൾ: ചോദ്യോത്തരങ്ങൾ - കേരളം, ഇന്ത്യ, ലോകം ചരിത്രത്തിന്റെ നാള്‍വഴികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വനിതകളുണ്ട്. അവരില്‍ ചിലരെ നമുക്കിവിടെ പരിചയപ്പെടാം. ഈ ചോദ്യോത്തരങ്ങളുടെ വീഡിയോ ചുവടെ നൽകിയിരിക്കുന്നു. 
രണ്ട് പേജുകളിലായി നൂറ്റമ്പതോളം ചോദ്യോത്തരങ്ങൾ, മറക്കാതെ കാണുക, പഠിക്കുക. 

1. ദേശീയ വനിതാകമ്മിഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു?
ജയന്തി പട്‌നായിക്‌

2. ദേശീയ വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതാര്‌?
കേന്ദ്രസര്‍ക്കാര്‍

3. ദേശീയ വനിതാകമ്മിഷന്‍ അംഗങ്ങളുടെ കാലാവധിഎത്ര വര്‍ഷം വരെയാണ്‌?
മൂന്നു വര്‍ഷംവരെ

4. കേന്ദ്ര വനിതാകമ്മിഷന്‍ അംഗങ്ങളെ പദവിയില്‍നിന്ന്‌നീക്കം ചെയാന്‍ അധികാരമുള്ളത്‌ ആര്‍ക്കാണ്‌?
കേന്ദ്രസര്‍ക്കാരിന്‌

5. ദേശീയ വനിതാകമ്മിഷന്‍റ രണ്ടാമത്തെ അധ്യക്ഷ ആരായിരുന്നു?
വി. മോഹിനി ഗിരി

6. ദേശീയ വനിതാകമ്മിഷന്‍റ അധ്യക്ഷപദവി രണ്ടുതവണ വഹിച്ചിട്ടുള്ളത്‌ ആര്‌?
ഗിരിജാ വ്യാസ്‌

7. ദേശീയ വനിതാ കമ്മിഷന്റെ ഇപ്പോഴത്തെ അധ്യക്ഷ ആര്‌?
രേഖാ ശര്‍മ

8. ദേശീയ വനിതാകമ്മിഷന്റെ പ്രസിദ്ധീകരണമേത്‌?
രാഷ്ട്ര മഹിള

9. ദേശീയ വനിതാകമ്മിഷന്റെ ആസ്ഥാനമെവിടെ?
ന്യൂഡല്‍ഹി

10. ദേശീയ വനിതാകമ്മിഷനിലെ ആദ്യപുരുഷ അംഗമാര്‌?
അലോക്‌ റവാത്ത്‌

11. കേരള വനിതാകമ്മിഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാ
ക്കിയ വര്‍ഷം?
1990

12. കേരള വനിതാകമ്മിഷന്‍ ബില്ലിന്‌ രാഷ്ടപതിയുടെ അംഗീകാരം ലഭിച്ച്‌ നിയമമായി മാറിയതെന്ന്‌?
1995 സെപ്റ്റംബര്‍ 15

13. കേരള സംസ്ഥാനവനിതാ കമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷമേത്‌?
1996 മാര്‍ച്ച്‌14

14. സംസ്ഥാന വനിതാകമ്മിഷന്‍ നിലവില്‍ വരുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരുന്നു?
എ.കെ. ആന്‍റണി

15. കേരള സംസ്ഥാന വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ?
സുഗതകുമാരി

16. കേരള സംസ്ഥാന വനിതാകമ്മിഷന്റെ അധ്യക്ഷ പദവിരണ്ടുതവണ
വഹിച്ചിട്ടുള്ളത്‌ ആര്‌?
ജസ്റിസ്‌ ഡി.ശ്രീദേവി

17. സംസ്ഥാന വനിതാകമ്മിഷന്റെ ഇപ്പോഴത്തെ അധ്യക്ഷയാര്‌?
എം.സി. ജോസഫൈന്‍

18. വനിതകൾക്ക്‌ വോട്ടവകാശം അനുവദിച്ച ആദ്യത്തെ രാജ്യമേത്‌?
ന്യൂസീലന്‍ഡ്‌

19. ലോക വനിതാദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നതെന്ന്‌”
മാര്‍ച്ച്‌

20. മാര്‍ച്ച്‌ 8 ലോക വനിതാദിനമായി ആചരിക്കാന്‍ തുടങ്ങിയ വര്‍ഷ
മേത്‌?
1977

21. 2019-ലെ ലോക വനിതാദിനത്തിന്റെ സന്ദേശം എന്തായിരുന്നു?
തിങ്ക്‌ ഈക്വല്‍, ബില്‍ഡ്‌ സ്മാര്‍ട്ട്‌, ഇന്നൊവേറ്റ്‌ ഫോര്‍ ചേഞ്ച്‌

22. അന്തര്‍ദേശീയ വനിതാവര്‍ഷമായി യു.എന്‍. ആചരിച്ച വര്‍ഷം?
1975,

23. അന്തര്‍ദേശീയ വിധവാദിനമായി ആചരിക്കുന്നതെന്ന്‌?
ജൂണ്‍ 23

24. അന്തര്‍ദേശീയ ബാലികാദിനമായി ആചരിക്കുന്നതെന്ന്‌?
ഒക്ടോബര്‍ 11

25. വനിതകൾ ക്കെതിരേയയുള്ള അതിക്രമനിര്‍മാര്‍ജന ദിനമായി അന്തര്‍ദേശീയ തലത്തില്‍, ആചരിക്കുന്നതെന്ന്‌?
നവംബര്‍ 25

26. ദേശീയ ബാലികാദിനമമയിആചരിക്കുന്നതെന്ന്‌"
ജനുവരി24

27. ദേശീയ വനിതാദിനമായിഇന്ത്യയില്‍ ആചരിക്കുന്നതെന്ന്‌?
ഫെബ്രുവരി 18
28. ദേശീയ വനിതാദിനമായ ഫെബ്രു,വരി 13 ആരുടെ ജന്മദിനമാണ്‌?
സരോജിനി നായിഡുവിന്റെ 

29. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം, ഉന്നമനം എന്നിവ ലക്ഷ്യമിടുന്ന ഐക്യരാഷ്യസഭയുടെ പ്രത്യേക ഏജന്‍സിയേത്‌?
യു.എന്‍. വിമണ്‍

30. 2010-ല്‍ നിലവില്‍ വന്ന യു.എന്‍. വിമണ്‍ പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം?
2011 ജനുവരി 

31. ലോകത്തിലെ ആദ്യവനിതാ പ്രധാനമന്ത്രി ആരാണ്‌?
സിരിമാവോ ഭണ്ഡാരനായകെ (ശ്രീലങ്ക)

32. ഒരു ഇസ്‌ലാമിക രാജ്യത്ത്‌ പ്രധാന മന്ത്രിയായ ആദ്യവനിതയാര്‌?
ബേനസീര്‍ഭൂട്ടോ (പാകിസ്താന്‍)

33. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ വനിതയാര്‌?
റഷ്യക്കാരിയായ വാലന്‍റീന തെരഷ്ക്കോവ (1963 ജൂണ്‍ 16-ന്‌ വോസ്‌തോക്ക്‌--6 വാഹനത്തില്‍)

34. ആദ്യത്തെ വനിതാബഹിരാകാശവിനോദസഞ്ചാരിയാര്‌?
അനുഷെ അന്‍സാരി(2006)

35. ചൈനയുടെ ഓണററിപ്രസിഡന്‍റായിരുന്ന വനിതയാര്‌?
സൂങ്‌ ചിങ്‌ ലിങ്‌

36. ആദ്യ കംപ്യൂട്ടര്‍ പ്രോഗ്രാമറായി അറിയപ്പെടുന്ന വനിതയാര്‌?
അഗസ്റ്റ അഡാ കിങ്‌

37. ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാപ്രസിഡന്‍റാര്‌?
എലന്‍ ജോണ്‍സണ്‍ സര്‍ലിഫ്‌ (ലൈബീരിയ)

38. ഐക്യരാഷ്ടസഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിതയാര്‌?
വിജയലക്ഷ്മി പണ്ഡിറ്റ്‌

39. അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യവനിതാ സ്പീക്കറാര്‌?
നാന്‍സി പെലോസി

40. ജര്‍മനിയിലെ ആദ്യവനിതാ ചാന്‍സലര്‍ ആരാണ്‌?
ഏയ്ഞ്ചല മെര്‍ക്കല്‍ 

41. ആദ്യ അര്‍ജുന അവാര്‍ഡ് നേടിയ മലയാളി വനിത 
കെ.സി. ഏലമ്മ

42. ആദ്യമായി രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നേടിയ മലയാളി വനിത : കെ.എം. ബീനാമോള്‍

43. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ചത് ആദ്യ മലയാളി വനിത 
ഷൈനി വില്‍സണ്‍

44. ഒളിമ്പിക് ഫൈനലില്‍ പങ്കെടുത്ത ആദ്യ  മലയാളി വനിത 
പി.ടി. ഉഷ

45. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച ആദ്യ  മലയാളി വനിത
ബാലാമണിയമ്മ

46. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ  ആദ്യ  മലയാളി വനിത
കെ.കെ. ഉഷ

47. ഹൈക്കോടതി ജസ്റ്റിസായ  ആദ്യ  മലയാളി വനിത
അന്നാചാണ്ടി

48. ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച ആദ്യ  മലയാളി വനിത : 
ആറന്മുള പൊന്നമ്മ

49. പദ്മഭൂഷണ്‍ ലഭിച്ച ആദ്യ  മലയാളി വനിത
ലക്ഷ്മിനന്ദ മേനോന്‍

50. കേരളത്തിലെ ആദ്യ വനിതാ മന്ത്രി: 
കെ.ആര്‍. ഗൗരിയമ്മ

51. കേരളത്തില്‍നിന്നുള്ള ആദ്യ വനിത ഗവര്‍ണര്‍: 
ഫാത്തിമാ ബീവി (തമിഴ്‌നാട്)

52. സരസ്വതി സമ്മാന്‍ ലഭിച്ച ആദ്യ  മലയാളി വനിത 
ബാലാമണിയമ്മ

53. തപാല്‍വകുപ്പ് സ്റ്റാന്പിറക്കിക്കൊണ്ട് ആദരിച്ചത് ആദ്യ  മലയാളി വനിത
അല്‍ഫോണ്‍സാമ്മ

54. നിയമസഭയിലെ പ്രോട്ടം സ്പീക്കറായ ആദ്യ  മലയാളി വനിത
റോസമ്മ പുന്നൂസ്

55. ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി മലയാളത്തില്‍ സംസാരിച്ചത്: 
മാതാ അമൃതാനന്ദമയി

56. ആദ്യ മലയാളി വനിത വൈസ് ചാന്‍സലര്‍: 
ഡോ. ജാന്‍സി ജെയിംസ്

57. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ  മലയാളി വനിത 
ആനി മസ്‌ക്രീന്‍

58. കേരളത്തിലെ ഡെപ്യൂട്ടി സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ  മലയാളി വനിത 
കെ.ഒ. അയിഷ ബായി

59. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയത് ആദ്യ  മലയാളി വനിത
എം.ഡി. വത്സമ്മ

60. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യമലയാളി: 
അല്‍ഫോണ്‍സാമ്മ

61. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ആദ്യ  മലയാളി വനിത  
ശാരദ

62. ആദ്യത്തെ വിശ്വസുന്ദരി ആരായിരുന്നു?
ഫിന്‍ലന്‍ഡുകാരിയായ അര്‍മി കുസേല

63. ലോകസുന്ദരിപ്പട്ടം ആദ്യമായി നേടിയതാര്‌?
കിക്കി ഹാക്കന്‍സണ്‍ (സ്വീഡന്‍)

64. ലോകസുന്ദരിയായ ആദ്യഇന്ത്യാക്കാരിയാര്‌?
റീത്താ ഫാരിയ 

65. ദേശീയ വനിതാകമ്മിഷന്‍ നിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷമേത്‌?
1990

66. സ്ത്രീധന നിരോധനനിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷമേത്‌?
1961

67. ഇന്ത്യന്‍ പാര്‍ലമെന്‍റ്‌ഇമ്മോറല്‍ ട്രാഫിക്‌(പ്രിവന്‍ഷന്‍) നിയമം പാസാക്കിയ വര്‍ഷമേത്‌?
1956

68. ഗാര്‍ഹിക പീഡന നിരോധന നിയമം പാസാക്കിയ വര്‍ഷമേത്‌?
2005

69. തൊഴിലിടങ്ങളില്‍ സ്ത്രീകൾക്കു നേരേയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ തടയാനുള്ള നിയമം പാസാക്കിയ വര്‍ഷം?
2013

70. സ്ത്രീകളെ മോശമായിചിത്രീകരിക്കുന്നതു തടയാന്‍ ലക്ഷ്യമിടുന്ന
ഇന്‍ഡീസന്‍റ്‌ റെപ്രസെന്റേഷൻ ഓഫ്‌ വിമണ്‍ (പ്രിവന്‍ഷന്‍) നിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷമേത്‌?
1986

71. ദേശീയ വനിതാകമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷമേത്‌?
1992 ജനവരി 31

72. ഡല്‍ഹിസിംഹാസനത്തിലേറിയ ആദ്യത്തെ വനിതാഭരണാധികാരിയാര്‌?
റസിയാസുല്‍ത്താന

73. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിതയാര്‌?
മീരാഭായ്‌

74. ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഏക വനിതയാര്‌?
ഇന്ദിരാഗാന്ധി

75. ഇന്ത്യയുടെ രാഷ്ടപതിയായ ആദ്യത്തെ വനിതയാര്‌?
പ്രതിഭാ പാട്ടില്‍

76. ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രമന്ത്രിയാര്‌?
രാജ്കുമാരി അമൃത്കാര്‍

77. ഇന്ത്യയുടെ ആദ്യത്തെ വനിതാ സ്ഥാനപതിയാര്‌?
വിജയലക്ഷ്മി പണ്ഡിറ്റ്‌

78. സംസ്ഥാന ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യത്തെ വനിതയാര്‌?
സരോജിനി നായിഡു,

79. സംസ്ഥാനമുഖ്യമന്ത്രിയായ ആദ്യ വനിതയാര്‌?
സുചേതാ കൃപലാനി

80. ലോക്‌സഭയുടെ സ്തീക്കറായ ആദ്യ വനിതയാര്‌?
മീരാകുമാര്‍

81. രാജ്യസഭയുടെ ഉപാധ്യക്ഷയായ ആദ്യ വനിതയാര്‌?
വയലറ്റ്‌ ആല്‍വ

82. സംസ്ഥാന നിയമസഭാ സ്പീക്കറായ ആദ്യത്തെ വനിതയാര്‌?
ഷാനോദേവി

83. സുപ്രീം കോടതിയിലെ ആദ്യവനിതാ ജഡ്ജിയാര്‌?
ഫാത്തിമാ ബീവി

84. ഇന്ത്യയില്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായ ആദ്യവനിതയാര്‌?
ലീലാ സേഥ്‌

85. ഇന്ത്യയില്‍ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിതയാര്‌?
അന്നാചാണ്ടി

86. ഇന്ത്യയിലെ ആദ്യവനിതാ മജിസ്‌ട്രേറ്റ്‌ ആര്‌?
ഓമനക്കുഞ്ഞമ്മ

87. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജയാര്‌?
കല്‍പ്പന ചൗള 

88. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷ്ണണര്‍ ആര്‌?
വി.എസ്‌. രമാദേവി

89. ഐ.പി.എസ്‌. നേടിയ ആദ്യ വനിതയാര്‌?
കിരണ്‍ ബേദി

90. ഐ.എ.എസ്‌.നേടിയ ആദ്യത്തെ വനിതയാര്‌?
അന്നാ മല്‍ഹോത്ര

91. ഇന്ത്യയുടെ വിദേശകാര്യ വക്താവായ ആദ്യ വനിതയാര്‌?
നിരുപമ റാവു

92. ആദ്യവനിതാ അഭിഭാഷകയാര്‌?
കൊര്‍ണേലിയ സൊറാബ്ജി 



<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here