ഇന്ത്യ: അപരനാമങ്ങൾ - ചോദ്യോത്തരങ്ങൾ (പേജ് - 03)

തെലങ്കാന
* ഇന്ത്യയിലെ ഊര്‍ജ നഗരം - രാമഗുണ്ടം (ഇവിടെ താപനിലയമുണ്ട്‌).

* കോള്‍ ടൗണ്‍ എന്നറിയപ്പെടുന്നത്‌ - കോതഗുണ്ടം.

* ഇന്ത്യയിലെ ഇരട്ട നഗരങ്ങള്‍ (ട്വിന്‍ സിറ്റീസ്‌ ഓഫ്‌ ഇന്ത്യ) എന്നറിയപ്പെടുന്നത്‌ ഹൈദരാബാദും സെക്കന്തരാബാദുമാണ്‌.

* തെലങ്കാനയുടെ ജീവരേഖ എന്നറിയപ്പെടുന്ന ശ്രീരാം സാഗര്‍ പദ്ധതിയാണ്‌ പോച്ചമ്പാട്‌ പദ്ധതി എന്നും അറിയപ്പെടുന്നത്‌.

* സ്തംഭങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്‌ ഖമ്മം.

* ഗ്രാനൈറ്റ്‌ നഗരം എന്നറിയപ്പെടുന്നത്‌ കരിംനഗര്‍.

* ഏകശിലാനഗരം (ഒരുഗല്ലു) എന്നറിയപ്പെടുന്നത്‌ വാറങ്ങലാണ്‌.

ഉത്തര്‍പ്രദേശ്‌
* ഉത്തര്‍ പ്രദേശിന്റെ സാമ്പത്തിക തലസ്ഥാനം-കാണ്‍പൂര്‍

* ഉത്തര്‍ പ്രദേശിന്റെ വ്യവസായ തലസ്ഥാനം- കാണ്‍പുര്‍

* ഉത്തരേന്ത്യയിലെ മാഞ്ചസ്റ്റര്‍- കാണ്‍പുര്‍

* ബുദ്ധമതത്തിന്റെ ജന്മസ്ഥലം- സാരനാഥ്‌ (ബുദ്ധന്‍ ആദ്യ മതപ്രഭാഷണം നടത്തിയ സ്ഥലം)

* ഇന്ത്യയുടെ മതപരമായ തലസ്ഥാനം (the  religious capital of India), ഇന്ത്യയുടെ വിശുദ്ധ നഗരം (the holy city of India) - വാരാണസി(കാശി)

* വിധവകളുടെ നഗരം- വൃന്ദാവന്‍

* ശ്രീകൃഷ്ണന്റെ കളിസ്ഥലം- വൃന്ദാവന്‍

* യുദ്ധം അരുത്‌ എന്ന്‌ പേരിനര്‍ഥമുള്ള ഇന്ത്യന്‍ നഗരമാണ്‌ - അയോധ്യ.

* ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്‌ വാരാണസിയാണ്‌.

* നവാബുമാരുടെ നഗരം എന്നറിയപ്പെടുന്നത്‌ ലക്നൗ.

* കിഴക്കിന്റെ സുവര്‍ണനഗരം, ഇന്ത്യയിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ അപരനാമങ്ങള്‍ ലക്നൗ നഗരത്തിനുണ്ട്‌.

* ലോകത്തിന്റെ തുകല്‍ നഗരം എന്നറിയപ്പെടുന്നത്‌ കാണ്‍പുരാണ്‌.

* അലഹബാദ്‌ കോട്ട നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി അക്‌ബറാണ്‌. അല്ലാഹുവിന്റെ നഗരം എന്നര്‍ഥംവരുന്ന പേര് നല്‍കിയത്‌ അക്ബര്‍ ചക്രവര്‍ത്തിയാണ്‌.

* ഉത്തര്‍പ്രദേശില്‍ യമുനാനദിയുടെ വലത്തേക്കരയിലാണ്‌ ആഗ്രാപട്ടണം. മഹാഭാരതത്തില്‍ അഗ്രവനം എന്നപേരില്‍ പരാമര്‍ശിച്ചിരിക്കുന്ന നഗരമാണിത്‌.

* ആഗ്ര, വാരാണസി, ലക്നൌ എന്നിവയാണ്‌ ഉത്തര്‍ പ്രദേശിന്റെ പൈതൃക ചാപം എന്നറിയപ്പെടുന്നത്‌.

* സാരാനാഥിന്റെ പഴയ പേരാണ്‌ ഇസിപട്ടണം.

* യമുനയുടെ പഴയ പേര്‍- കാളിന്ദി

ഉത്തരാഖണ്ഡ്‌
* സന്ന്യാസിമാരുടെ നഗരം എന്നറിയപ്പെടുന്നത്‌ - ഋഷികേശാണ്

* ലോകത്തിന്റെ യോഗ തലസ്ഥാനം Yoga capital of the world) എന്നറിയപ്പെടുന്നത്‌- ഋഷികേശ്

* ഇന്ത്യയിലെ സ്‌കൂള്‍ സിറ്റി എന്നറിയപ്പെടുന്നത്‌ ഡെറാഡുണാണ്‌.

* ദ്രോണരുടെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ ഡെറാഡൂണാണ്‌.

* യോഗയുടെ നഗരം എന്നറിയപ്പെടുന്നത്‌ ഋഷികേശാണ്

* അസ്ഥികൂടങ്ങളുടെ തടാകം, നിഗൂഡ തടാകം എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്നത്‌ ഗഡ്‌ വാള്‍ മേഖലയിലെ ചമോലി ജില്ലയിലുള്ള രൂപ് കുണ്ഡ്‌ തടാകം.

* ഇന്ത്യയിലെ മലകളുടെ റാണി - മസൂറി (തെക്കേ ഇന്ത്യയിലെ മലകളുടെ റാണി ഉദകമണണ്‍ഡലം)

പശ്ചിമ ബംഗാള്‍
* കൊട്ടാരങ്ങളുടെ നഗരം- കൊല്‍ക്കത്ത

* സിറ്റി ഓഫ്‌ ജോയ്‌ എന്നറിയപ്പെടുന്നത്‌- കൊല്‍ക്കത്ത

* ബംഗാളിന്റെ ദുഃഖംഎന്നറിയപ്പെടുന്ന നദി- ദാമോദര്‍

* കൊല്‍ക്കത്തയെ കിഴക്കന്‍ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം (commercial capital of East India) എന്നു വിശേഷിപ്പിക്കുന്നു.

* ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്‌ കൊല്‍ക്കത്തയാണ്‌

* ഗോള്‍ഡന്‍ ഫൈബര്‍ ഓഫ്‌ ഇന്ത്യ എന്നറിയപ്പെടുന്നത്‌ ചണമാണ്‌.

* “ബംഗാള്‍ കടുവ” എന്ന്‌ സ്വയം വിശേഷിപ്പിച്ച ഗവര്‍ണര്‍ ജനറലാണ്‌ വെല്ലസ്ലി പ്രഭു.

* സ്വാതന്ത്ര്യ സമരനേതാക്കളില്‍ “ബംഗാള്‍ കടുവ” എന്നറിയപ്പെട്ടത്‌ ബിപിന്‍ ചന്ദ്രപാല്‍ആണ്‌.

* “ബംഗാള്‍ കടുവ” എന്നറിയപ്പെട്ട അക്കാദമിക വിദഗ്ദ്ധന്‍ അശുതോഷ്‌ മുഖര്‍ജിയാണ്‌.

* “ബംഗാള്‍ കടുവ” എന്നറിയപ്പെട്ട ക്രിക്കറ്റര്‍ സൌരവ്‌ ഗാംഗുലിയാണ്‌.

* ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം-കൊല്‍ക്കത്ത.

* ഇന്ത്യയിലെ നവോത്ഥാനത്തിന്റെ നാട്‌ എന്നറിയപ്പെടുന്നത്‌ ബംഗാളാണ്‌.

* കനത്ത മലിനീകരണം കാരണം ബയോളജിക്കല്‍ ഡെസര്‍ട്ട് അഥവാ ജൈവമരുഭുമി എന്നു വിളിക്കുന്ന ഇന്ത്യന്‍ നദിയാണ്‌ ദാമോദര്‍.

ജമ്മു കശ്മീര്‍, ലഡാക്ക്  (കേന്ദ്ര ഭരണപ്രദേശങ്ങൾ)
* ലിറ്റില്‍ ടിബറ്റ്‌ എന്നറിയപ്പെടുന്നത്‌- ലഡാക്ക്‌ (ബുദ്ധമതക്കാര്‍ ധാരാളം ഉള്ളതിനാല്‍)

* ഇന്ത്യയുടെ പുന്തോട്ടം- കശ്മീര്‍ (ഇന്ത്യയുടെ പുന്തോട്ടനഗരം കര്‍ണാടകത്തിലെ ബാംഗ്ലൂര്‍)

* ലാമകളുടെ നാട എന്നറിയപ്പെടുന്നത്‌ ലഡാക്ക്‌.

* ലഡാക്കിന്റെ കവാടം എന്നറിയപ്പെടുന്നത്‌ ദ്രാസ്.

* വ്യാത്‌ എന്ന പേരില്‍ കശ്മീരില്‍ അറിയപ്പെടുന്ന നദിയാണ്‌ ഝലം.

* കശ്മീരിന്റെ കിരീടത്തിലെ രത്നം എന്നറിയപ്പെടുന്ന തടാകമാണ്‌ ദാല്‍.

* ശ്രിനഗറിന്റെ പ്രാചീനനാമം- പ്രവരപുരം

* ചുരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്‌ ലഡാക്ക്‌ ആണ്‌.

* കശ്മീരിന്റെ വെനീസ്‌-ശ്രീനഗര്‍

* ഭൂമിയുടെ മൂന്നാം (ധുവം എന്നറിയപ്പെടുന്നത്‌- സിയാച്ചിന്‍

അനുബന്ധ വസ്തുതകൾ 

 സംസ്ഥാനങ്ങളും ദു:ഖങ്ങളും
*അസമിന്റെ ദു:ഖം - ബ്രഹ്മപുത്ര
* ബംഗാളിന്റെ ദു:ഖം - ദാമോദര്‍
* ബിഹാറിന്റെ ദു:ഖം - കോസി
* ഒഡിഷയു ടെ ദു:ഖം - മഹാനദി

സംസ്ഥാനങ്ങളും അപരനാമങ്ങളും
* എല്ലാ ഋതുക്കളുടെയും സംസ്ഥാനം - ഹിമാചല്‍പ്രദേശ്‌
* ആപ്പിൾ സംസ്ഥാനം - ഹിമാചല്‍പ്രദേശ്‌
* സസ്യശാസ്ത്രജ്ഞന്റെ പറുദീസ - സിക്കിം
* ഇന്ത്യയുടെ പുന്തോട്ടം - കശ്മീർ
* ഇന്ത്യയുടെ ഹൃദയം - മധ്യപ്രദേശ്
* ഉദയസൂര്യന്റെ നാട് - അരുണാചൽ പ്രദേശ്
* ഇന്ത്യയുടെ പാൽത്തൊട്ടി - ഹരിയാന
* ഇന്ത്യയുടെ മുട്ടപ്പാത്രം - ആന്ധ്രാപ്രദേശ്
* സുഗന്ധവ്യജ്ഞനത്തോട്ടം - കേരളം
* ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം - ഉത്തർപ്രദേശ്
* ഇന്ത്യയുടെ തേയിലത്തോട്ടം - ആസാം
* ഇന്ത്യയുടെ കാപ്പിത്തോട്ടം - കർണാടകം
* ധാതു സംസ്ഥാനം - ജാർഖണ്ഡ്
* കടുവാ സംസ്ഥാനം - മധ്യപ്രദേശ്
<ആദ്യ പേജിലേക്ക് പോകുക >

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here