ഇന്ത്യ: അപരനാമങ്ങൾ - ചോദ്യോത്തരങ്ങൾ (പേജ് - 02)

മധ്യപ്രദേശ്‌
* സാത്പുരയുടെ റാണി എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം - പച് മഢി

* ഇന്ത്യയിലെ കോട്ടകളിലെ മുത്ത്‌ എന്ന്‌ ബാബര്‍ വിശേഷിപ്പിച്ച കോട്ട- ഗ്വാളിയോര്‍ കോട്ട

* മധ്യപ്രദേശിന്റെ ടുറിസ്റ്റ്‌ ക്യാപിറ്റല്‍ എന്നറിയപ്പെടുന്നത്‌ - ഗ്വാളിയോര്‍.

* മധ്യപ്രദേശിന്റെ സ്പോര്‍ട്സ്‌ ക്യാപിറ്റല്‍ എന്നറിയപ്പെടുന്നത്‌ - ഇന്‍ഡോര്‍.

* ഇന്ത്യയിലെ ഡെട്രോയിറ്റ്‌ എന്നറിയപ്പെടുന്നത്‌- പിതംപൂര്‍ (വാഹന നിര്‍മാണത്തിനു പ്രസിദ്ധം. ഈ വ്യവസായത്തിനു പ്രസിദ്ധമായ അമേരിക്കന്‍ നഗരമാണ്‌ ഡെട്രോയിറ്റ്‌)

* സിന്ധ്യയുടെ നഗരം എന്നറിയപ്പെടുന്നത്‌ ഗ്വാളിയോര്‍.

* പച് മഢി ബയോസ്ഫിയര്‍ റിസര്‍വ്‌ സ്ഥിതി ചെയ്യുന്നസംസ്ഥാനം- മധ്യപ്രദേശ്‌

* മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനം- ഇന്‍ഡോര്‍

* ഇന്ത്യയുടെ മാര്‍ബിള്‍ നഗരം എന്നറിയപ്പെടുന്നത്‌ ജബല്‍പൂരാണ്‌.

* മധ്യപ്രദേശിന്റെ കവാടം എന്നറിയപ്പെടുന്നത്‌ - ഗ്വാളിയോര്‍.

* മിനി മുംബൈ എന്നറിയപ്പെടുന്നത്‌ ഇന്‍ഡോറാണ്‌.

മഹാരാഷ്ട്ര
* ഇന്ത്യയുടെ വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്‌- മുംബൈ

* ഏഴുദ്വീപുകളുടെ നഗരം എന്ന അപരനാമം മുംബൈയ്ക്കുണ്ട്‌. Bombay Island, Parel, Mazagaon, Mahim, Colaba, Worli, Old Woman’s Island (Little Colaba) 
എന്നിവയാണ്‌ ആ ദ്വീപുകള്‍.

* ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപാണ്‌ മുംബൈയിലെ
സാല്‍സെറ്റ്‌ ദ്വീപ്‌ (ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ ദ്വീപ്‌ നോര്‍ത്ത്‌ ആന്തമാന്‍ ആണ്‌).

* മുന്തിരിയുടെ നഗരം -നാസിക്

* ഓറഞ്ചുകളുടെ നഗരം- നാഗ്പൂര്‍

* നിരവധി കടുവാ സംരക്ഷണ ക്രേന്ദങ്ങളിലേക്ക്‌ റോഡു മാര്‍ഗം പെട്ടെന്ന്‌ പോകാന്‍ സാധിക്കുമെന്നതിനാല്‍ ലോകത്തിന്റെ ടൈഗര്‍ ക്യാപിറ്റല്‍ എന്ന്‌ നാഗ്പൂര്‍ വിശേഷിപ്പിക്കുപ്പെടുന്നു.

* മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം എന്നും മഹാരാഷ്‌ട്രയുടെ ഓക്സിലറിക്യാപിറ്റല്‍ (auxiliary capital) എന്നുമറിയപ്പെടുന്ന നാഗ്പൂരിലാണ്‌ മഹാരാഷ്രട അസംബ്ലിയുടെ ശീതകാല സമ്മേളനം നടക്കുന്ന വിധാന്‍ഭവന്‍.

 * മഹാരാഷ്ട്രയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ്‌ കോയ്ന.

* പാവങ്ങളുടെ താജ്മഹല്‍- ഓറംഗബാദിലെ ബീബി കാ മഖ്ബരാ (ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനി (ദില്‍രാസ്‌ ബാനു ബീഗം) യുടെ ശവകുടീരമായ ഇത്‌ പണികഴിപ്പിച്ചത്‌ (1678) ഔറംഗസീബിന്റെ പുത്രന്‍ അസം ഷാ ആണ്‌. ചുവന്ന മണല്‍ക്കല്ലിലാണ്‌ നിര്‍മാണം)

* ഇന്ത്യയുടെ വീഞ്ഞു തലസ്ഥാനം എന്നറിയപ്പെടുന്നത്‌ നാസിക്‌ ആണ്‌.

* ഇന്ത്യയുടെ എന്റര്‍ടെയ്‌ന്‍മെന്റ്‌ ക്യാപിറ്റല്‍ (entertainment capital) എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മുംബൈയിലാണ്‌ ഇന്ത്യന്‍ സിനിമാവ്യവസായത്തിന്റെ തലസ്ഥാനമായ ബോളിവുഡ്‌.

* ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്‌സറി എന്നറിയപ്പെടുന്ന മുംബൈയില്‍വച്ചാണ്‌ ഇന്ത്യ രണ്ടാമത്തെ പ്രാവശ്യം ലോകകപ്പ്‌ ക്രിക്കറ്റ്‌ ജേതാക്കളായത്‌ (2011). എം.എസ്‌. ധോണിയായിരുന്നു ക്യാപ്റ്റന്‍.

* ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്‌ മുംബൈ.

* സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്‌ ബോംബെ ബോംബര്‍ എന്നറിയപ്പെടുന്നത്‌.

* ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പുനെ കിഴക്കിന്റെ ഓക്സ്ഫഡ്‌ എന്നറിയപ്പെടുന്നു. പുണ്യനഗരി എന്നും പുനെയെ വിളിക്കാറുണ്ട്‌.

* പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ നഗരമായ പുൂനെയ്‌ക്ക്‌ ഡക്കാണിന്റെ റാണി എന്ന അപരനാമം സ്വന്തമാണ്‌.

* മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌ പൂനെ ആണ്‌.

* ഇന്ത്യന്‍ ആഭ്യന്തര വ്യോമയാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ജെ.ആര്‍.ഡി.ടാറ്റയാണ്‌.

* ഇന്ത്യയിലെ ഹോളിവുഡ്‌ എന്നറിയപ്പെടുന്നത്‌ മുംബൈ.

* ഇന്ത്യയുടെ കലിഫോര്‍ണിയ എന്നറിയപ്പെടുന്നത്‌ നാസിക്‌.

* വിദര്‍ഭയുടെ രത്നം എന്നറിയപ്പെടുന്ന ദേശീയോദ്യാനം- തഡോബ (Tadoba National Park)

മണിപ്പൂര്‍
* കാങ്ലെയ് പാക്‌, സനാലെയ്ബക്‌ ( Kangleipak , Sanaleibak) എന്നീ പേരുകളിലും മണിപ്പൂര്‍ പരാമർശിക്കപ്പെടുന്നുണ്ട്‌.

* ഇന്ത്യയുടെ രത്നം എന്ന്‌ ജവാഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം മണിപ്പുരാണ്‌.

* കിഴക്കിന്റെ സ്വിറ്റ്സര്‍ലന്‍ഡ്‌ എന്ന്‌ മണിപ്പൂരിനെ വിശേഷിപ്പിക്കാറുണ്ട്‌.

* മണിപ്പൂരിലെ ഉരുക്കുവനിത എന്നറിയപ്പെടുന്നത്‌ ഐറോംശര്‍മിളയാണ്‌. മണിപ്പൂരില്‍ നിലനില്‍ക്കുന്ന പ്രത്യേക സായുധ നിയമം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഐറോംശര്‍മിള സമരം ചെയ്തത്‌.

* 2000 നവംബര്‍ നാലിന്‌ അസം റൈഫിള്‍സ്‌ ഭടന്‍മാര്‍ ഇംഫാലില്‍ പത്തുപേരെ വെടിവച്ചു കൊന്നതിനെത്തുടര്‍ന്നാണ്‌ ശര്‍മിള അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്‌. 2016ല്‍ അവസാനിപ്പിച്ചു.

മേഘാലയ
* കിഴക്കിന്റെ സ്‌കോടലന്‍ഡ്‌ എന്നറിയപ്പെടുന്ന സംസ്ഥാനം

* മേഘങ്ങളുടെ പാര്‍പ്പിടം എന്നറിയപ്പെടുന്ന സംസ്ഥാനം

നാഗാലാന്‍ഡ്‌
* ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനമാണ്‌ നാഗാലാന്‍ഡ്‌.

* ലോകത്തിന്റെ ഫാല്‍ക്കണ്‍ തലസ്ഥാനം ("Falcon capital of the world") എന്ന്‌ വിശേഷിപ്പിക്കുന്നത്‌ നാഗാലാന്‍ഡിനെയാണ്‌.

* ലാന്‍ഡ്‌ ഓഫ്‌ ഫെസ്റ്റിവല്‍സ്‌ എന്നറിയപ്പെടുന്ന സംസ്ഥാനമാണ്‌ നാഗാലാന്‍ഡ്‌.

ഒഡിഷ
* ഇന്ത്യയുടെ ക്ഷേത്രനഗരം (കത്തീഡ്രല്‍ സിറ്റി ഓഫ്‌ ഇന്ത്യ) എന്നറിയപ്പെടുന്നത്‌- ഭുവനേശ്വര്‍

* ഒഡിഷയുടെ ഇരട്ട നഗരങ്ങള്‍ എന്നറിയപ്പെടുന്നത്‌ ഭൂവനേശ്വറും കട്ടക്കുമാണ്‌.

* ഒഡിഷയുടെ ദുഃഖംഎന്നറിയപ്പെടുന്നത്‌- മഹാനദി

* ഒഡിഷയുടെ സാംസ്കാരിക തലസ്ഥാനം- കട്ടക്ക്‌

* ഒഡിഷയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്‌ കട്ടക്ക്‌

* ഒഡിഷയുടെ തീര പ്രദേശമാണ്‌ ഏഴുനദികളുടെ ദാനം എന്നറിയപ്പെടുന്നത്‌.

* ഒഡിഷയുടെ കശ്മീര്‍ എന്നറിയപ്പെടുന്നത്‌ ദാരിംഗി ബാഡി (Daringibadi)

* വിശുദ്ധ സുവര്‍ണ ത്രികോണം (Holy Golden Triangle) എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളാണ്‌ ലിംഗരാജക്ഷേത്രം, ജഗന്നാഥക്ഷേത്രം, കൊണാര്‍ക്ക്‌ സൂര്യക്ഷേത്രം എന്നിവ.

* വീലര്‍ ഐലന്‍ഡിന്റെ പുതിയ പേരാണ്‌ അബ്ദുള്‍ കലാം ഐലന്‍ഡ്‌ (2015).

പഞ്ചാബ്‌
* ഇന്ത്യയുടെ ധാന്യക്കലവറ- പഞ്ചാബ്‌

* 1947-1950 കാലയജവില്‍ പഞ്ചാബ്‌ അറിയപ്പെട്ടിരുന്നത്‌ ഈസ്റ്റ് പഞ്ചാബ്‌ എന്നാണ്‌.

* പഞ്ചാബ്‌ സിംഹം എന്നറിയപ്പെട്ട നേതാവ് - ലാലാ ലജ്പത്റായി

* പറക്കും സിഖ് എന്നറിയപ്പെട്ടത്‌- മില്‍ക്കാസിങ്‌

* പ്രാചീനകാലത്ത്‌ അക്‌സിനി എന്നറിയപ്പെട്ടിരുന്ന നദി-ചിനാബ്‌

* ഝലം നദിയുടെ പ്രാചീനനാമം- വിതാസ്ത

* പരുഷ്ണിഎന്നറിയപ്പെട്ടിരുന്നത്‌ ഏതു നദിയാണ്‌- രവി

* ബിയാസ്‌ നദിയുടെ പഴയപേര്‍- വിപാസ

* ശതദ്രി എന്നറിയപ്പെട്ടിരുന്ന നദിയേത്‌- സത്ലജ്

* ഇന്ത്യയുടെ ബൈസിക്കിള്‍ നഗരം എന്നറിയപ്പെടുന്നത്‌-ലുധിയാന

* റോപാറിന്റെ പുതിയ പേരാണ്‌ രൂപ് നഗർ.

* സ്റ്റീല്‍ ടൌണ്‍ എന്നറിയപ്പെടുന്നത്‌ മാണ്ടി ഗോബിന്ദഗഢ് (Mandi Gobindgarh).

* കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരം എന്നറിയപ്പെടുന്നത്‌ കപൂര്‍ത്തലയാണ്‌.

* ഇന്ത്യയുടെ ഗോള്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നത്‌ അമൃത്സറാണ്‌.

* അഞ്ചുനദികളുടെ നാട്‌ എന്നറിയപ്പെടുന്നത്‌ പഞ്ചാബാണ്‌. ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്ലജ്‌ എന്നിവയാണ്‌ പഞ്ചാബിലെ അഞ്ചുനദികള്‍. ഇവ സിന്ധു നദിയുടെ പോഷകനദികജാണ്‌.

* ഇന്ത്യയിലെ ബ്യൂട്ടിഫുള്‍ സിറ്റി എന്നറിയപ്പെടുന്നത്‌ ചണ്ഡിഗഢാണ്‌.

* പഞ്ചാബിന്റെ പാരിസ്‌ എന്നറിയപ്പെടുന്നത്‌ കപൂര്‍ത്തലയാണ്‌.

* മൊഹാലി, ചണ്ഡിഗഡ്‌, പഞ്ച്കുല എന്നിവ ട്രൈ-സിറ്റി (ത്രിനഗരം) എന്നറിയപ്പെടുന്നു.

* ഷഹീദ്-ഇ-അസം എന്നറിയപ്പെട്ടത്‌ ഭഗത്‌ സിങാണ്‌.

* ഒപ്റ്റിക്കല്‍ ഫൈബറിന്റെ പിതാവ് എന്നറിയപ്പെടുന്നത്‌ നരിന്ദര്‍ സിങ്‌ കപാനി ആണ്‌.

* പഞ്ചാബിലെ സിനിമാ വ്യവസായമാണ്‌ പോളിവുഡ്‌ എന്നറിയപ്പെടുന്നത്‌.

* ഏഷ്യയുടെ ബെര്‍ലിന്‍ മതില്‍ എന്നറിയപ്പെടുന്നത്‌ വാഗാബോര്‍ഡര്‍ ആണ്‌.
* അമൃത്സറിന്റെ പഴയ പേരാണ്‌ രാംദാസ്പൂര്‍.

* ആദിഗ്രന്ഥത്തിന്റെ മറ്റൊരു പേര്‍- ഗുരു ഗ്രന്ഥസാഹിബ്‌

രാജസ്ഥാന്‍
* രാജസ്ഥാന്‍ എന്ന വാക്കിനര്‍ഥം ലാന്‍ഡ്‌ ഓഫ്‌ കിങ്സ്‌ എന്നാണ്‌.

* പാടലനഗരം (പിങ്ക് സിറ്റി) എന്നറിയപ്പെടുന്നത്‌- ജയ്പൂര്‍

* തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്‌- ഉദയ്പൂര്‍ (സൂര്യോദയത്തിന്റെ നഗരം എന്നും അറിയപ്പെടുന്നു)

* ധവള നഗരം (വൈറ്റ്‌ സിറ്റി) എന്ന അപരനാമമുള്ളത്‌ ഉദയ്പൂരിനാണ്‌.

* മഹാഭാരതത്തില്‍ അര്‍ബുദ പര്‍വതം എന്നു പരാമർശിക്കപ്പെടുന്നത്‌ മൌണ്ട്‌ അബുവാണ്‌.

* സഞ്ചാരികളുടെ സുവര്‍ണ ത്രികോണം എന്നറിയപ്പെടുന്നത്‌- ഡല്‍ഹി, ജയ്പൂര്‍, ആഗ്ര

* പ്രഭാതത്തിന്റെ നഗരം എന്നറിയപ്പെടുന്നത്‌- ഉദയ്പൂര്‍

* മരുഭൂമിയിലെ രത്നം എന്നറിയപ്പെടുന്ന നഗരമാണ്‌ ജയ്‌സാല്‍മീര്‍.

* മത്‌സൃനഗര്‍ എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യമാണ്‌ ആള്‍വാര്‍.

* അജ്മീറിന്റെ പഴയ പേരാണ്‌ അജയമേരു.

* രാജസ്ഥാന്റെ കശ്മീര്‍ എന്നറിയപ്പെടുന്നത്‌ ഉദയ്പൂരാണ്‌.

* രാജസ്ഥാനിലെ മാര്‍ബിള്‍ സിറ്റി എന്നറിയപ്പെടുന്നത്‌ കിഷന്‍ഗഢ് ആണ്‌.

* ഉദയ്പൂര്‍ ആണ്‌ മേവാര്‍ കിങ്ഡം എന്നും അറിയപ്പെട്ടിരുന്നത്‌. ഇതിന്റെ ആദ്യ തലസ്ഥാനം ചിത്തോര്‍ഗഢ് ആയിരുന്നു. പിന്നീട് ഉദയ്പൂരിലേക്ക്‌ മാറ്റി.

* താര്‍ മരുഭൂമി പാകിസ്താനില്‍ അറിയപ്പെടുന്ന പേരാണ്‌ ചോലിസ്ഥാന്‍ മരുഭുമി (Cholistan Desert)

* ജയ്പൂര്‍ സ്റ്റേറ്റാണ്‌ ഒരുകാലത്ത്‌ ആംബര്‍ സ്റ്റേറ്റ്‌ എന്നറിയപ്പെട്ടിരുന്നത്‌.

* ബിക്കാനീറാണ്‌ ഒരു കാലത്ത്‌ ജംഗ്ലദേശ്‌ എന്നറിയപ്പെട്ടിരുന്നത്‌.

* ഗ്രേറ്റ്‌ ഇന്ത്യന്‍ ഡെസര്‍ട്ട് എന്നറിയപ്പെടുന്നത്‌ താര്‍ മരുഭൂമിയാണ്‌.

* മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്ന രാജസ്ഥാനിലെ നഗരമാണ്‌ മൌണ്ട്‌ അബു.

* കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്നത്‌ ഹവാ മഹല്‍ ആണ്‌.

* രാജസ്ഥാനിലെ സണ്‍ സിറ്റി എന്നറിയപ്പെടുന്നത്‌ ജോധ്പുരാണ്‌.

* ഇന്ത്യയിലെ തീര്‍ഥാടന കേന്ദ്രങ്ങളുടെ രാജാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌ പുഷ്കര്‍ ആണ്‌.

* തീര്‍ഥരാജ്‌ എന്നറിയപ്പെടുന്നത്‌ പുഷ്കര്‍ തടാകമാണ്‌.

* ജോധ്പൂര്‍ രാജ്യമാണ്‌ ഒരു കാലത്ത്‌ മാര്‍വാര്‍ എന്നും വിളിക്കുപ്പെട്ടിരുന്നത്‌.

* രാജസ്ഥാന്റെ സുവര്‍ണ നഗരം എന്നറിയപ്പെടുന്നത്‌ ജയ്സാല്‍മര്‍ ആണ്‌.

സിക്കിം
* സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി- ടീസ്റ്റ

* ഫൈവ് ട്രഷേഴ്‌സ്‌ ഓഫ്‌ സ്നോ (Five Treasures of Snow) എന്നറിയപ്പെടുന്നത്‌ കാഞ്ചന്‍ജംഗയാണ്‌.

തമിഴ്നാട്‌
* നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്‌- ഉദകമണ്‍ഡലം (ഊട്ടി)

* പേള്‍ സിറ്റി എന്നറിയപ്പെടുന്നത്‌- തുത്തുക്കുടി (സിറ്റി ഓഫ്‌ പേള്‍സ്‌ എന്നറിയപ്പെടുന്നത്‌ തെലങ്കാനയിലെ ഹൈദരാബാദ്‌)

* “തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സ്‌ഥലം- തഞ്ചാവൂര്‍

* ദക്ഷിണകാശി എന്നറിയപ്പെടുന്നത്‌- രാമേശ്വരം (ഇവിടുത്തെ രാമനാഥക്ഷേത്രം ശിവനു സമര്‍പ്പിച്ചിരിക്കുന്നു)

* “ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റര്‍” എന്നറിയപ്പെടുന്ന സ്‌ഥലം- കോയമ്പത്തൂര്‍

* ചെന്നൈ നഗരത്തിന്റെ പഴയപേര്‍-- മ്രദാസ്‌ (1996 - ലാണ് പേരുമാറ്റിയത്‌)

* എണ്ണൂര്‍ തുറമുഖത്തെയാണ്‌ കാമരാജ്‌ തുറമുഖം എന്ന്‌ പുനര്‍നാമകരണം ചെയ്തത്‌ (2014).

* ദ്രാവിഡ തലസ്ഥാനം എന്നറിയപ്പെടുന്നത്‌ ചെന്നൈയാണ്‌.

* ദക്ഷിണേന്ത്യയുടെ തുകല്‍ നഗരം എന്നറിയപ്പെടുന്നത്‌ വാണിയമ്പാടിയാണ്‌.

* കോവൈ എന്നു പേരിലും അറിയപ്പെടുന്ന നഗരമാണ്‌ കോയമ്പത്തൂര്‍.

* ഓട്ടോമൊബൈല്‍ കമ്പനികളുടെ ബാഹുല്യം കാരണം ഏഷ്യയുടെ ഡെട്രോയിറ്റ്‌ എന്നറിയപ്പെടുന്നത്‌ ചെന്നൈയാണ്‌.

* തമിഴ്‌നാടിന്റെ സാസ്കാരിക തലസ്ഥാനം എന്ന്‌ മധുരയെ വിശേഷിപ്പിക്കാറുണ്ട്‌.

* റോക്ക്‌ ഫോര്‍ട്ട് സിറ്റി എന്നറിയപ്പെടുന്നത്‌ തിരുച്ചിറപ്പള്ളിയാണ്‌.

* ഫോര്‍ട്ട് സിറ്റി എന്നറിയപ്പെടുന്നത്‌ വെല്ലൂര്‍.

* ഇന്ത്യയുടെ ഹല്‍വാ നഗരം, തെക്കേ ഇന്ത്യയുടെ ഓക്‌സ്ഫോര്‍ഡ്‌ എന്നറിയപ്പെടുന്നത്‌ തിരുനെല്‍വേലിയാണ്‌.

* ഇന്ത്യയുടെ മോട്ടോര്‍ സ്പോര്‍ട്സ്‌ തലസ്ഥാനം എന്നറിയപ്പെടുന്ന കോയമ്പത്തൂര്‍, മോട്ടോര്‍ റാലികള്‍ക്കു പ്രസിദ്ധമാണ്‌.

* ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍ സിറ്റി (Textile valley) എന്നറിയപ്പെടുന്നത്‌ തിരുപ്പുരാണ്‌.

* “ഇന്ത്യയുടെ എഡിസണ്‍ എന്നറിയപ്പെട്ട ജി.ഡി. നായിഡുവാണ്‌ (1893- 1974) ഇന്ത്യയിലാദ്യമായി ഇലക്ട്രിക്‌ മോട്ടോര്‍നിര്‍മിച്ചത്‌. കോയമ്പത്തുരിലാണ്‌ അദ്ദേഹം ജനിച്ചത്‌.

* “മൂട്ട നഗരം" എന്നറിയപ്പെടുന്നത്‌ നാമക്കല്‍.

* ആരുടെ അപരനാമമാണ്‌ കലൈജ്ഞര്‍- കരുണാനിധി

* പുരൈട്ചി തലൈവര്‍ എന്നറിയപ്പെട്ടത്‌ - എം.ജി.രാമചന്ദ്രൻ

* ഇദയക്കനി, പുരട്ചി തലൈവി എന്നറിയപ്പെടുന്നത്‌- ജയലളിത

* അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്‍- എം.ജി.രാമചന്ദ്രൻ

* കിങ്‌ മേക്കര്‍ എന്നറിയപ്പെട്ട തമിഴ്‌ നേതാവ്‌ - കെ.കാമരാജ്‌

* കാതല്‍മന്നന്‍എന്നറിയപ്പെട്ടിരുന്ന തമിഴ് നടന്‍-ജമിനിഗണേശന്‍

* പെരിയോര്‍ എന്ന അപരനാമത്തിലറിയപ്പെട്ടിരുന്നത്‌ - ഇ.വി.രാമസ്വാമിനായ്ക്കര്‍

* ഇന്ത്യയിലെ നയാഗ്ര എന്ന്‌ ചിലപ്പോള്‍ വിശേഷിപ്പിക്കാറുള്ള വെള്ളച്ചാട്ടമാണ്‌ ഹൊഗനക്കല്‍.

* പ്രഭാതത്തിന്റെ നഗരം (City of Dawn)  എന്നറിയപ്പെടുന്നത്‌ ഔറോവില്ലിയാണ്‌. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ പുതുച്ചേരിക്ക്‌ സമീപമാണ്‌ ഉത്‌.

* ട്രാന്‍ക്വിബാറിന്റെ പുതിയ പേരാണ്‌ തരംഗംപാടി.

* സൂയിസൈഡ്‌ പോയിന്റ്‌ കൊഡൈക്കനാലിലാണ്‌.

* ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്‌ കാഞ്ചിപുരം.

* പടക്ക നിര്‍മാണത്തിന്റെ ക്രേന്ദമായ ശിവകാശിയെ കുട്ടി ജപ്പാന്‍ (മിനി ജപ്പാന്‍) എന്നു വിശേഷിപ്പിച്ചത്‌ ജവാഹര്‍ലാല്‍ നെഹ്‌റുവാണ്‌.

* പണ്ടുകാലത്ത്‌ കൊങ്ങുനാട്‌ എന്നറിയപ്പെട്ടിരുന്നത്‌ കോയമ്പത്തൂരാണ്‌.

* തമിഴ്‌നാടിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്‌ തഞ്ചാവൂരാണ്‌.

* അയ്യാ വൈകുണ്ഠര്‍ സ്ഥാപിച്ച അയ്യാവഴി എന്ന ആത്മീയ പാതയുടെ ജന്മദേശം എന്നറിയപ്പെടുന്നത്‌ കന്യാകുമാരിജില്ലയാണ്‌.

* ദക്ഷിണേന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്‌ ചെന്നൈ.

* ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്നത്‌ മധുര.

* തിരുച്ചി, ട്രിച്ചി, ട്രിച്ചിനാപോളി എന്നി പേരുകളില്‍ അറിയപ്പെടുന്നത്‌ തിരുച്ചിറപ്പള്ളിയാണ്‌.

* ജ്യൂവല്‍ ഓഫ്‌ തമിഴ്‌നാട്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന സുഖവാസ ക്രേന്ദമമാണ്‌ യെറുകാട്‌.

* ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്ന്‌ കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറ വിശേഷിപ്പിക്കപ്പെടുന്നു.

* ദക്ഷിണേന്ത്യയിലെ കേംബ്രിഡ്‌ജ്‌ എന്നറിയപ്പെടുന്നത്‌ കുംഭകോണം ആണ്‌.

* കിഴക്കിന്റെ അലക്‌സാണ്ട്രിയ എന്നറിയപ്പെടുന്നത്‌ കന്യാകുമാരിയാണ്‌.

* ഇന്ത്യയുടെ മാമ്പഴ നഗരം എന്നറിയപ്പെടുന്നത്‌ സേലം.

* കോവൈ എന്നറിയപ്പെടുന്നത്‌ ഏത്‌ നഗരമാണ്‌ - കോയമ്പത്തൂര്‍
<അപരനാമങ്ങള്‍ അടുത്തപേജിൽ തുടരുന്നു>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here