കേരളത്തിലെ ജില്ലകൾ: ആലപ്പുഴ - പി.എസ്.സി. ചോദ്യോത്തരങ്ങൾ


PSC 10th, +2, Degree Level Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC 
Alappuzha Questions /
 PSC Districts in Kerala: Alappuzha Questions and Answers / PSC Online Coaching / PSC Exam Materials/ 
Alappuzha Important places / AlappuzhaTourist places.

നിരവധി സമര നായകൻമാർക്ക് ജന്മം നൽകുകയും ഒരുപാട് പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത പ്രദേശമാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസെന്ന് കഴ്സൺ വാഴ്ത്തിയ ആലപ്പുഴ പട്ടണവും കേരളത്തിലെ ഹോളണ്ടായ കുട്ടനാടും ജില്ലയ്ക്ക് ദൃശ്യഭംഗി പകരുമ്പോൾ ചുണ്ടൻവള്ളങ്ങളും ഗജേന്ദ്രമോക്ഷവും ശ്രീമൂലവാസവും സംസ്കാരിക മഹിമ ചൊരിയുന്നു. ഓട്ടൻതുള്ളൽ പിറന്ന നാട്, പോസ്റ്റോഫീസും കയർ ഫാക്ടറിയും സിനിമാ സ്റ്റുഡിയോയും മലയാളി ആദ്യമായി കണ്ട ദേശം - അങ്ങനെ എന്തെല്ലാം. ഇവ സംബന്ധമായ വിജ്ഞാനശകലങ്ങൾ നിത്യസാന്നിധ്യമാണ് മത്സരപരീക്ഷകളിൽ. അതുകൊണ്ടുതന്നെ എല്ലാം പഠിച്ചെടുക്കേണ്ടത് അനിവാര്യവുമാണ്. ആലപ്പുഴയിലൂടെ ഒരു സഞ്ചാരം.

ഈ പേജിൽ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും പഠിക്കുക. ഏറ്റവും അവസാനമായി നൽകിയിരിക്കുന്ന പരിശീലന ചോദ്യോത്തരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.  
പ്രത്യേകതകൾ
• കേരളത്തിലെ ഏറ്റവും ചെറിയ ജില്ല 

• കയർഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല

• കാടും മലകളുമില്ലാത്ത ജില്ല 

• ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല 

• കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായമുള്ള ജില്ല

• പട്ടികവർഗനിരക്ക് ഏറ്റവും കുറവുള്ള ജില്ല 

• പട്ടികവർഗക്കാർ എണ്ണത്തിലും ഏറ്റവും കുറവുള്ള ജില്ല

• കേരളത്തിൽ മന്തുരോഗികൾ ഏറ്റവും കൂടുതലുള്ള ജില്ല

• കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ല

ആദ്യത്തെത്
• ഇന്ത്യയിലെ, കമ്യൂണിസ്റ്റുകാരനായ ആദ്യത്തെ നഗര സഭാ ചെയർമാൻ - ടി.വി.തോമസ് (ആലപ്പുഴ)

• കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം - വയലാർ

• കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി - ഡാറാസ് മെയിൽ (ആലപ്പുഴ)

• കേരളത്തിൽ നാഫ്ത ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യ താപനിലയം- കായംകുളം

• കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ -ഉദയ (ആലപ്പുഴ) 

• കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് - ആലപ്പുഴ

• കേരളത്തിലെ ആദ്യത്തെ സീ ഫുഡ് പാർക്ക് - അരൂർ

• മികച്ച ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ പഞ്ചായത്ത് -കഞ്ഞിക്കുഴി (1995-96) 

• പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ്- ആലപ്പുഴ (1862)

• കേരളത്തിൽ ആദ്യമായി തുള്ളൽ അരങ്ങേറിയത് - അമ്പലപ്പുഴ ക്ഷേത്രനട (കുഞ്ചൻ നമ്പ്യാരാണ് അവതരിപ്പിച്ചത്)

• കേരളത്തിൽ ആദ്യത്തെ സിദ്ധ ഗ്രാമം- ആലപ്പുഴ ജില്ലയിലെ അരൂർ പഞ്ചായത്തിലെ ചന്തിരൂർ

• ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത, സമ്പൂർണ നിയമ സാക്ഷരതാ പഞ്ചായത്ത് - ചെറിയനാട്

• ചൈനയിലേക്കുള്ള ആദ്യ ഇന്ത്യൻ അംബാസഡറായിരുന്നു - സർദാർ കെ.എം.പണിക്കർ.

• രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി - സർദാർ കെ.എം. പണിക്കരാണ്.

• കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ ട്രാവൻകൂർ ലേബർ അസോസിയേഷൻ 1922 മാർച്ച് 21-ന് ആർ.സുഗതൻ, പി.കെ.ബാവ എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ടത് ആലപ്പുഴയിലാണ്. 

• തിരുവിതാംകൂറിലാദ്യമായി അരിവാളും ചുറ്റികയും ആലേഖനം ചെയ്ത പതാക ഉയർത്തിയത് 1937 മെയ് 22-ന് ആലപ്പുഴയിൽ വാണീവിലാസം ഹാളിൽ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ വാർഷിക സമ്മേളനത്തിലാണ്. സൈമൺ ആശാൻ നിർമിച്ച പതാക ഉയർത്തിയത് ശ്രീമൂലം സഭയുടെ ഡപ്യൂട്ടി ലീഡറും എസ്എൻഡിപി നേതാവുമായിരുന്ന വി.കെ. വേലായുധനായിരുന്നു. 

• കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ സംസാരിച്ചത് തകഴി ശിവശങ്കരപ്പിള്ളയാണ്. കൊച്ചിയിലെ അന്നത്തെ ദക്ഷിണ നാവിക വൈസ് അഡ്മിറൽ എ. ആർ. ടൺഡനുമായി മൂന്നു മിനിട്ട് സംസാരിച്ചു. എസ്കോടെൽ ആയിരുന്നു സേവന ദാതാവ്.

• സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യത്തെ വികാരി ജനറലായിരുന്നു ഫാദർ കുര്യാക്കോസ് ഏലിയാസ് ചാവറ  

• സ്കൂളുകളിൽ ഉച്ചക്കഞ്ഞി സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയൽ ഫാദർ കുര്യാക്കോസ് ഏലിയാസ് ചാവറയാണ്. സർക്കാർ ആഭിമുഖ്യത്തിൽ ഇത് നടപ്പാക്കിയത് പിൽക്കാലത്താണ്.

• ഇന്ത്യൻ മിസൈൽ പദ്ധതിയുടെ തലപ്പത്തെത്തിയ ആദ്യത്തെ മലയാളി വനിതയാണ് - ടെസ്സി തോമസ്.

• ആദ്യ നെഹ്രു ട്രോഫി വള്ളംകളിയിൽ (1952) ജേതാക്കളായത് നടുഭാഗം ചുണ്ടൻ വള്ളമാണ്.

• സംസ്ഥാനത്തെ ആദ്യത്തെ ഇക്കോ-കയർ വില്ലേജ് ഹരിപ്പാട്ടാണ് സ്ഥാപിച്ചത്.
സൂപ്പർലേറ്റീവുകൾ
• ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ഭാഗമാണ് - കുട്ടനാട്. സമുദ്രനിരപ്പിൽനിന്ന് ശരാശരി 7.2 അടി താഴ്ചയിലാണിത്.

• കേരളത്തിലെ ഏറ്റവും വലിയ കായൽ - വേമ്പനാട്

• കേരളത്തിലെ താലൂക്കുകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് - ചേർത്തല 

• കേരളത്തിലുണ്ടായിരുന്ന ബുദ്ധത ആരാധനാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് - ശ്രീമൂലവാസം

• കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രം - ഗജേന്ദ്രമോക്ഷം (കൃഷ്ണപുരം കൊട്ടാരത്തിൽ). 49 ചതുരശ്രമീറ്റർ സ്ഥലത്താണ് ഈ ചുവർചിത്രം വരച്ചിരിക്കുന്നത്.

• ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്രു ട്രോഫി നേടിയ ചുണ്ടൻ വള്ളം -  കാരിച്ചാൽ ചുണ്ടൻ

• കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജലമേള- നെഹ്രു ട്രോഫി

• ലോകമാർക്കറ്റിൽ ഏറ്റവും പ്രിയമുള്ള മഞ്ഞളാണ് - ആലപ്പി മഞ്ഞൾ

• കേരളത്തിൽ ഉന്നതതടമേഖല തീരെയില്ലാത്ത ജില്ലയാണ്  - ആലപ്പുഴ

• കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നടത്തിയ ഏറ്റവും വലിയ പ്രക്ഷോഭമാണ് - പുന്നപ്ര-വയലാർ (1946).

• തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണക്കുപ്രകാരം ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം - ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം 

• കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ (30) ആദ്യത്തെ മന്ത്രി രമേശ് ചെന്നിത്തലയാണ് (1986). കെ.കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായി. 

• ഏറ്റവും കുറഞ്ഞ പ്രായത്തിൽ (37) കേരള മുഖ്യമന്ത്രിയായത് എ.കെ.ആന്റണി യാണ് (1977).

അപരനാമങ്ങൾ
• ബ്രിട്ടിഷ് ഭരണകാലത്ത് ആലപ്പുഴ അറിയപ്പെട്ടിരുന്നത് - ആലപ്പി എന്നാണ്.

• പണ്ടുകാലത്ത് ബക്കറെ എന്നറിയപ്പെട്ടിരുന്നത് പുറക്കാടാണ്.

• കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്നത് ആലപ്പുഴയാണ് 

• 'കുട്ടനാടിന്റെ കഥാകാരൻ' എന്നറിയിപ്പടുന്നത്- തകഴി ശിവശങ്കരപ്പിള്ള. കേരള മോപ്പസാങ് എന്നും തകഴിയെ വിശേഷിപ്പിക്കുന്നു.

• വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടത് - സി.കെ.കുമാരപ്പണിക്കർ

• 'പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത് - കുട്ടനാട് 

• 'കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത് ആലപ്പുഴയാണ്. ഇപ്രകാരം വിശേഷിപ്പിച്ചത് വൈസ്രോയി കഴ്സൺ പ്രഭുവാണ്. 

• “കേരളത്തിലെ ഹോളണ്ട്'' എന്നറിയപ്പെടുന്നത് കുട്ടനാട് (സമുദ്രനിരപ്പിൽനിന്ന് താഴെയായി സ്ഥിതി ചെയ്യുന്നതിനാൽ). 

• കേരളത്തിലെ പക്ഷിഗ്രാമം എന്നറിയ പ്പെടുന്നത്. - നൂറനാട് 

• കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത് - ഹരിപ്പാട് സുബ്രമണ്യ ക്ഷേത്രം

• ചേർത്തല പ്രദേശത്തിന്റെ പഴയ പേര് - കരപ്പുറം 

• അമ്പലപ്പുഴയുടെ പഴയപേര്- ചെമ്പകശ്ശേരി 

• ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്  - അമ്പലപ്പുഴയാണ്. 

• ചുണ്ടൻവള്ളങ്ങളുടെ നാട് - കുട്ടനാട് 

• കായംകുളം രാജ്യം ആദ്യം അറിയപ്പെട്ടിരുന്ന പേര്  - ഓടനാട്

• ഓടനാടിന്റെ പഴയപേര് - ഓണാട്ടുകര  

• മയൂര സന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്. - ഹരിപ്പാട്

• യൂറോപ്യൻ രേഖകളിൽ പോർക്ക എന്നറിയപ്പെട്ടിരുന്ന പ്രദേശം - പുറക്കാട്

• ചെങ്ങന്നൂരിന്റെ പഴയ പേരാണ് ശോണാദ്രി  

• മധ്യതിരുവിതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. 

• ഓണാട്ടുകരയുടെ പരദേവത എന്നറിയപ്പെടുന്നത് - ചെട്ടികുളങ്ങര ഭഗവതിയാണ്. 

• ഹൃദയഗീതങ്ങളുടെ കവി എന്നറിയപ്പെടുന്നത് - ശ്രീകുമാരൻ തമ്പിയാണ്. (1940-ൽ ഹരിപ്പാട്ട് ജനിച്ചു).

• ഓട് കൊണ്ടും ചെമ്പ് കൊണ്ടും ഉള്ള വ്യവസായങ്ങൾക്ക് പ്രസിദ്ധമായ സ്ഥലമാണ് വെങ്കല ഗ്രാമം എന്നറിയപ്പെടുന്ന മാന്നാർ.

• കേരളത്തിലെ റോബിൻഹുഡ് എന്നു വിളിക്കപ്പെടുന്നത് 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന കായംകുളം കൊച്ചുണ്ണി എന്ന മോഷ്ടാവാണ്.
ഇനി ചില പരിശീലന ചോദ്യോത്തരങ്ങൾ നോക്കാം 
1. ആലപ്പുഴ ജില്ല രൂപീകരിച്ചത്
ഉത്തരം:1957 ആഗസ്റ്റ് 17

2. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല, എത്ര കിലോമീറ്റർ?
ഉത്തരം: ആലപ്പുഴ , 82 കിലോമീറ്റർ

3. ആലപ്പുഴ പട്ടണത്തിന്റെ ശില്പി ?
ഉത്തരം: രാജ കേശവ ദാസ്

4. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് ??
ഉത്തരം: കൊല്ലം-കോട്ടയം

5. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല
ഉത്തരം: ആലപ്പുഴ

6. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?
ഉത്തരം: ഡാറാസ് മെയിൽ (1859)

7. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
ഉത്തരം: അരൂർ

8.കായംകുളത്തിന്റെ പഴയ പേര് ?
ഉത്തരം: ഓടാനാട്

9. കൈനക്കരിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
ഉത്തരം: കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ചൻ)

10. പ്രാചീന കാലത്ത് ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല
ഉത്തരം: ആലപ്പുഴ

11. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
ഉത്തരം: വയലാർ

12. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല
ഉത്തരം: ആലപ്പുഴ

13. ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം
ഉത്തരം: അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്ത്

14. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?
ഉത്തരം: ആലപ്പുഴ

15. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ
ഉത്തരം: സി. പി. രാമസാമി അയ്യർ

16. പുന്നപ്ര- വയലാർ സമരം നടന്ന വർഷം
ഉത്തരം: 1946

17. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരം: പുന്നപ്ര- വയലാർ

18. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം
ഉത്തരം: കുട്ടനാട്

19. ‘കേരളത്തിന്റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം
ഉത്തരം: കുട്ടനാട്

20. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം
ഉത്തരം: കുട്ടനാട്

21. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്
ഉത്തരം: കുട്ടനാട്
22. ‘മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത്
ഉത്തരം: ഹരിപ്പാട്

23. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം
ഉത്തരം: ആലപ്പുഴ

24. ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര് ?
ഉത്തരം: സി. കെ. കുമാരപണിക്കർ

25. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല
ഉത്തരം: ആലപ്പുഴ

26.ഡാറാസ് മെയിൽ സ്ഥാപകൻ
ഉത്തരം: ജെയിംസ് ഡാറ

27. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം ?
ഉത്തരം: കാരിച്ചാൽ ചുണ്ടൻ

28. ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം ?
ഉത്തരം: കരിമാടിക്കുട്ടൻ

29. പുറക്കാട് യുദ്ധം നടന്നത് എന്ന് ?
ഉത്തരം: 1746

30. തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന്റെ പശ്ചാത്തലം ഏതു കടപ്പുറം?
ഉത്തരം: പുറക്കാട്

31. ആലപ്പുഴ ജില്ലയിലെ ഏക റിസർവ് വനം സ്ഥിതി ചെയ്യുന്നതെവിടെ?
ഉത്തരം: വിയ്യാപുരം.

32. കേരളത്തിൽ വാട്ടർ ട്രാൻസ്പോർട്ട് സെൻ്റർ സ്ഥിതി ചെയ്യുന്നത്?
ഉത്തരം: പുന്നമടക്കായൽ

33. ഗാന്ധാരത്തിൽ നിന്നു ലഭിച്ച ബുദ്ധമത പ്രതിമയിൽ പരാമർശിക്കപ്പെട്ട ആലപ്പുഴയിലെ പ്രാചീന ബുദ്ധമത കേന്ദ്രം ?
ഉത്തരം: ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം

34. പ്രാചീന കാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്നത്?
ഉത്തരം: ചേർത്തല

35. ആലപ്പുഴ ജില്ലയിൽ നടന്ന ഒരണ സമരം നടന്ന വർഷം?
ഉത്തരം: 1958

36. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
ഉത്തരം: പുന്നമടക്കായൽ

37. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം?
ഉത്തരം: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം

38. തകഴി സ്മാരകം സ്ഥിതി ചെയ്യുന്നത്?
ഉത്തരം: ശങ്കരമംഗലം

39. കണ്ണാടി മണലിന് പ്രശസ്തമായ ആലപ്പുഴ ജില്ലയിലെ സ്ഥലം?
ഉത്തരം: ചേർത്തല

40. വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർധിപ്പിച്ചതിനെതിരെ 1958-ൽ നടന്ന പ്രക്ഷോഭം?
ഉത്തരം: ഒരണ സമരം

41. ചെമ്പകശ്ശേരി രാജവംശത്തിന്റെ തലസ്ഥാനം?
ഉത്തരം: അമ്പലപ്പുഴ
👉ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
42. കേരള കാർട്ടൂൺ മ്യൂസിയം എവിടെയാണ്?
ഉത്തരം: കായംകുളം

43. ആലപ്പുഴ പട്ടണത്തിന്റെ ശില്പി ?
ഉത്തരം: രാജ കേശവ ദാസ്

44. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല?
ഉത്തരം: ആലപ്പുഴ

45. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ ? വർഷം ?
ഉത്തരം: ആലപ്പുഴ, 1857

46. കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?
ഉത്തരം: കുട്ടനാട്

47. കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
ഉത്തരം: നാഫ്ത

48. ‘മയൂര സന്ദേശത്തിന്റെ നാട് ‘ എന്നറിയപ്പെടുന്നത്?
ഉത്തരം: ഹരിപ്പാട്

49. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം ?
ഉത്തരം: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

50. തോട്ടപ്പള്ളി സ്പിൽവേ തണ്ണീർമുക്കം ബണ്ട് എന്നിവ ഏത് കായലിലാണ് സ്ഥിതി ചെയ്യുന്നത് 
ഉത്തരം: വേമ്പനാട്ടുകായൽ 

51. കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചയ്യുന്നത് 
ഉത്തരം: ആലപ്പുഴയിലാണ് 
52. കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 
ഉത്തരം: കായംകുളം 

53. കെ പി എ സി യുടെ ആസ്ഥാനം 
ഉത്തരം: കായംകുളം 

54. കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ഗ്രാമപഞ്ചായത്ത് 
ഉത്തരം: മണ്ണഞ്ചേരി

55. നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം 
ഉത്തരം: 1952. പുന്നമടക്കായലാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് 

56. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണകേന്ദ്രം 
ഉത്തരം: മങ്കൊമ്പ് 

57. കേന്ദ്ര കയർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 
ഉത്തരം: കലവൂർ

58. ഇ എസ് ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സ്ഥിതിചെയ്യുന്നത് 
ഉത്തരം: മാവേലിക്കര 

59. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന  ഗ്രാമം 
ഉത്തരം: നെടുമുടി 

60. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് 
ഉത്തരം: അമ്പലപ്പുഴ

61. കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം 
ഉത്തരം: ചേർത്തല
👉കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here