മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
(അദ്ധ്യായം-02)
* ഗാന്ധി സിനിമ ഇന്ത്യയില്‍ 1982 നവംബര്‍ 30-നും യുണൈറ്റഡ് കിങ്ഡത്തില്‍ ഡിസംബര്‍ മൂന്നിനുമാണ് റിലീസ് ചെയ്തത്. 188 മിനിട്ടാണ് സിനിമയുടെ ദൈര്‍ഘ്യം.* റിച്ചാര്‍ഡ് അറ്റന്‍ബറോയാണ് ഗാന്ധി സിനിമ സംവിധാനം ചെയ്തത്.
* ഗാന്ധി സിനിമയുടെ നിര്‍മാതാവും അറ്റന്‍ബറോയാണ്.
* ജോര്‍ജ് ഫെന്റാണിനൊപ്പം പണ്ഡിറ്റ് രവിശങ്കറും സംഗീതം നല്‍കി.
* ഗാന്ധി സിനിമയില്‍ ഗാന്ധിജിയുടെ വേഷം അഭിനയിച്ചത് ബെന്‍ കിങ്സ്ലിയാണ് (Ben Kingsley). കൃഷ്ണ പണ്ഡിറ്റ് ഭാന്‍ജി (Krishna Pandit Bhanji) എന്നാണ് ബെന്‍ കിങ്സ്ലിയുടെ യഥാര്‍ഥ പേര്‍.
* രോഹിണി ഫത്തംഗഡിയാണ് കസ്തൂര്‍ബാ ഗാന്ധിയായി വേഷമിട്ടത്.
* ജവാഹര്‍ലാല്‍ നെഹ്‌റുവായി അഭിനയിച്ചത് റോഷന്‍ സേത്താണ്.
* സയ്യദ് ജഫ്രി അഭിനയിച്ചത് സര്‍ദാര്‍ പട്ടേലിന്റെ റോളാണ്.
* മുഹമ്മദലി ജിന്നയുടെ റോളിലഭിനയിച്ചത് അലിക് പദംസിയാണ്.
* മൗലാനാ ആസാദിന്റെ വേഷത്തില്‍ വീര്രേന്ദ റസ്ദാന്‍അഭിനയിച്ചു.
* സുപ്രിയ പഥക്, നീന ഗുപ്ത എന്നിവര്‍ യഥാക്രമം മനുവിന്റെയും ആഭയുടെയും വേഷങ്ങളിലഭിനയിച്ചു.
* ഗോഡ്‌സെയുടെ റോളില്‍ ഹര്‍ഷ് നയ്യാറാണ് അഭിനയിച്ചത്.
* ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് ഓസ്കര്‍ ലഭിച്ച ഭാനു അത്തയ്യയാണ് ആ പുരസ്കാരത്തിനര്‍ഹത നേടിയ ആദ്യ ഇന്ത്യന്‍.
* മേക്കിങ് ഓഫ് മഹാത്മാ എന്ന ചിത്രം സംവിധാനം ചെയ്തത് ശ്യാം ബെനഗല്‍ ആണ്.
* മേക്കിങ് ഓഫ് മഹാത്മാ എന്ന പുസ്തകം രചിച്ച ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരിയാണ് ഫാത്തിമ മിര്‍.
* മഹാത്മാ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് വിതല്‍ഭായ് ജാവേരിയാണ്.
* ഗാന്ധിവധം പ്രമേയമായ കമലഹാസന്‍ ചിത്രമാണ് ഹേറാം (2000).
* ഐ ഫോളോ ദ മഹാത്മ എന്ന പുസ്തകമെഴുതിയത് കെ.എം.മുന്‍ഷിയാണ്.
* ലൂയി ഫിഷര്‍ എഴുതിയ പുസ്തകമാണ് ലൈഫ് ഓഫ് മഹാത്മാഗാന്ധി.
* ഗാന്ധി-ജീവിതവും ചിന്തയും എന്ന പുസ്തകമെഴുതിയത് ജെ.ബി.കൃപലാനിയാണ്.
* ഗാന്ധിജിയുടെ ജീവചരിത്രമെഴുതിയ ഫ്രഞ്ച് നോവലിസ്റ്റാണ് റൊമയ്ന്‍ റോളണ്ട്.
* ഗാന്ധി ആന്‍ഡ് ദ അണ്‍സ്പീക്കബിള്‍: ഹിസ് ഫൈനല്‍ എക്സ്പെരിമെന്റ് വിത്ത് ട്രൂത്ത് എന്ന പുസ്തകം രചിച്ചത് ജെയിംസ് ഡഗ്ലസ് ആണ്.
* ഇന്‍ സെര്‍ച്ച് ഓഫ് ഗാന്ധി എന്ന പുസ്തകമെഴുതിയത് റിച്ചാര്‍ഡ് അറ്റന്‍ബറോയാണ്.
* ഗാന്ധിജിയെ മോഹന്‍ എന്നും ഗാന്ധിജി ചാര്‍ളി എന്നും വിളിച്ചിരുന്നത് സി.എഫ്.ആന്‍ഡ്രൂസ്.
* സ്റ്റാന്‍ലി വോള്‍പെര്‍ട്ട് രചിച്ച ഗാന്ധിജിയുടെ ജീവചരിത്രമാണ് Gandhi's Passion : The Life and the Legacy of Mahatma Gandhi (2001). ഇദ്ദേഹത്തിന്റെ മറ്റ്
പ്രശസ്ത രചനകളാണ് Jinnah of Pakistan (1984), Nehru: A Tryst With Destiny (1996) എന്നിവ.
പ്രശസ്ത രചനകളാണ് Jinnah of Pakistan (1984), Nehru: A Tryst With Destiny (1996) എന്നിവ.
* ആര്‍.കെ.നാരായണ്‍ ആണ് വെയ്റ്റിങ് ഫോര്‍ ദ് മഹാത്മ രചിച്ചത്.
* അഴുക്കുചാല്‍ പരിശോധകയുടെ റിപ്പോര്‍ട്ട് എന്ന് ഗാന്ധിജി പരാമര്‍ശിച്ച പുസ്തകമാണ് കാതറിന്‍ മേയോയുടെ മദര്‍ ഇന്ത്യ.
* The Death And Afterlife of Mahathma Gandhi രചിച്ചത് Makarand R.Paranjpe.
* The Murder of the Mahathma and Other Cases From a Judge’s Note Book രചിച്ചത് G.D.Khosla.
* Great Soul - Mahatma Gandhi and His Struggle with India രചിച്ചത് Joseph Lelyveld
* മീ നാഥുറാം ഗോഡ്സെ ബോല്‍ത്തോയ് എന്ന വിവാദ മറാത്തി നാടകം രചിച്ചത് പ്രദീപ് ദാല്‍വിയാണ് .
* ഗാന്ധിജിയും മൂത്തമകന്‍ ഹരിലാലും പ്രധാന കഥാപാത്രങ്ങളായ മറാത്തി നാടകമാണ് ഗാന്ധി വേഴ്സസ് ഗാന്ധി.
* മേ ഇറ്റ് പ്ലീസ് യുവര്‍ ഓണര്‍ എന്ന പുസ്തകം രപിച്ചത് ഗോഡ്സെ ആണ്.
* ഇന്ത്യയിലെ കറന്‍സിനോട്ടുകളില്‍ കാണുന്നത് മഹാത്മാഗാന്ധിയുടെ ചിത്രണ്. 1996 -മുതലാണ് മഹാത്മാഗാന്ധി സിരീസ് നോട്ടുകള്‍ പുറത്തിറക്കിത്തുടങ്ങിയത്.
* ആദ്യത്തെ ഗാന്ധി പീസ് പ്രൈസിന് അര്‍ഹനായത് താന്‍സാനിയയുടെ സ്വാതന്ത്ര്യസമരനായകന്‍ ജൂലിയസ് നെരേരയാണ് (1995).
* ഗാന്ധി പീസ് പ്രൈസിന് അര്‍ഹമായ ആദ്യത്തെ സംഘടന രാമകൃഷ്ണ മിഷനാണ് (1998).
* ഗാന്ധി പീസ് പ്രൈസിന് അര്‍ഹനായ ആദ്യ ഭാരതീയന്‍ ബാബാ ആംതെയാണ്.
* ആധുനിക ഗാന്ധി എന്നറിയപ്പെട്ടത് ബാംബാ ആംതെയാണ്.
* അതിര്‍ത്തി ഗാന്ധി എന്നു വിളിച്ചത് ഖാന്‍ അബ്ദുള്‍ഗാഫര്‍ഖാനെയാണ്. അതിര്‍ത്തി പ്രവിശ്യയില്‍ ഗാന്ധിയന്‍ സമരമുറകള്‍ സ്വീകരിച്ച സ്വാതന്ത്ര്യ സമര സേനാനിയായതിനാലാണ് അദ്ദേഹത്തെ അപ്രകാരം വിളിച്ചത്.
* മുരളീധര്‍ ദേവിദാസ് ആംതെ എന്നാണ് ബാംബാ ആംതെയുടെ യഥാര്‍ഥ പേര്‍.
* ഗാന്ധിജി ആകെ അഞ്ചു പ്രാവശ്യം സമാധാന നോബേലിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
* ജപ്പാന്‍ ഗാന്ധി എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് ടോയോഹിക്കോ കഗവയാണ്.
* കെന്നത് കൌണ്ടയെയാണ് ആഫ്രിക്കന്‍ ഗാന്ധി എന്നുവിളിച്ചത്.
* അമേരിക്കന്‍ ഗാന്ധി എന്നു വിശേഷിപ്പിക്കപ്പെട്ടത് മാര്‍ട്ടിന്‍ ലൂതര്‍ കിങാണ്.
* കൊസോവയുടെ ദേശീയ പ്രസ്ഥാനം നയിച്ച ഇബ്രാഹിം റുഗോവയാണ് ബാള്‍ക്കന്‍ ഗാന്ധി എന്നറിയപ്പെട്ടത്.
* ശ്രീലങ്കന്‍ ഗാന്ധി എന്നറിയപ്പെട്ടത് എ.ടി.അരിയ രത്‌നെയാണ്.
* ഗാന്ധിയന്‍ ഇക്കണോമിക്സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ.സി.കുമരപ്പയാണ്.
* ഗാന്ധി പീസ് ഫണ്ടേഷന്‍ സ്ഥാപിതമായത് 1958-ലാണ്.
* ഗാന്ധി സ്മാരക നിധിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മിഷനാണ് കൂടല്‍ കമ്മിഷന്‍.
* ഗാന്ധി ശിക്ഷണ്‍ ഭവന്‍ മുംബൈയിലാണ്.
* ഗാന്ധി ഗ്രാമം മധുരയിലാണ്.
* നാഷണല്‍ ഗാന്ധിമ്യൂസിയം ന്യൂഡല്‍ഹിയിലാണ്.
* ഇന്ത്യ കഴിഞ്ഞാല്‍ ഗാന്ധിജിയുടെ ചിത്രം സ്റ്റാമ്പില്‍ അച്ചടിച്ച ആദ്യ രാജ്യം യു.എസ്.എ.ആണ് (1961). അതുകഴിഞ്ഞാല്‍ കോംഗോ (1967).
* ഗാന്ധിജിയുടെ 80-ാം ജന്മദിനത്തില്‍ പുറത്തിറക്കാന്‍ നാലു രീതിയിലുള്ള സ്റ്റാമ്പുകള്‍ രൂപകല്പന ചെയ്തിരുന്നു. പ്രധാനമന്തി ജവാഹര്‍ലാല്‍ നെഹ്റു ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യം എടുത്തു. എന്നാല്‍ ജന്മദിനത്തിന് എട്ടുമാസം മുമ്പ് ഗാന്ധിജി വധിക്കപ്പെട്ടതിനാല്‍ 1948-ലെ സ്വാതന്ത്ര്യദിനത്തിലാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.
* ഗാന്ധി സ്മരണയ്ക്ക് പോസ്റ്റ് കാര്‍ഡിറക്കിയ ആദ്യ രാജ്യം പോളണ്ടാണ്.
* 1869-ല്‍ ഗാന്ധിജിയുടെ ജന്മശതാബ്ദി പ്രമാണിച്ച് 40 രാജ്യങ്ങള്‍ പോസ്റ്റല്‍ സ്റ്റാമ്പിറക്കി.
* ഗാന്ധിജിയെ ആദരിക്കാന്‍ പോസ്റ്റ് മാര്‍ക്ക് തയ്യാറാക്കിയ ആദ്യ രാജ്യം മ്യാന്‍മറാണ്. ചെക്കോസ്സോവാക്യയും ലക്സംബര്‍ഗുമാണ് ഇപ്രകാരം ചെയ്ത മറ്റു രാജ്യങ്ങള്‍.
* ഇന്ത്യ കഴിഞ്ഞാല്‍ ഗാന്ധി സ്മരണയ്ക്ക് എന്‍വലപ് ഇറക്കിയ ആദ്യ രാജ്യം റൊമേനിയ ആണ്.
* ജീവിച്ചിരിക്കെ ലണ്ടനിലെ മാഡം തുസോദ്സ് മ്യൂസിയത്തില്‍ മെഴുകു പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയന്‍ മഹാത്മാ ഗാന്ധിയാണ് (1939).
* ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ മൂഴുവന്‍ നായകനാണ് ഗാന്ധിജി എന്ന് ഗാന്ധിജി താമസിച്ചിരുന്ന മണിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശന പുസ്തകത്തില്‍ രേഖപ്പെടുത്തിയത് ബരാക് ഒബാമയാണ്.
* ഗാന്ധിജി ചര്‍ക്ക തിരിക്കുന്ന വിഖ്യാത ഫോട്ടോ എടുത്തത് പ്രസിദ്ധ അമേരിക്കന്‍ വനിതാ ഫോട്ടോഗ്രോഫറായ മാര്‍ഗരറ്റ് ബൂര്‍ക്കെ വൈറ്റാണ് (1946).
* ഗാന്ധിജിയെ ആരാധിക്കുന്ന ക്ഷ്രേതങ്ങളുള്ള സ്ഥലങ്ങളാണ് ഒഡിഷയിലെ സാംബല്‍പ്പൂരും കര്‍ണാടകത്തിലെ ചിക്മഗലൂരും.
* മഹാത്മാഗാന്ധി തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന മലയാളിയാണ് ജി.പി.പിള്ള.
* ഗാന്ധിജി ജയിലിലായിരുന്നപ്പോള്‍ യങ് ഇന്ത്യയുടെ പത്രാധിപരായിപ്രവര്‍ത്തിച്ച മലയാളിയാണ് ജോര്‍ജ് ജോസഫ്.
* ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ച വര്‍ഷമാണ് 1920.
* ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം.
* കോഴിക്കോടാണ് ഗാന്ധിജി പ്രസംഗിച്ച കേരളത്തിലെ ആദ്യ സ്ഥലം. കോഴിക്കോട്ട് ഗാന്ധിജി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയത് കെ.മാധവന്‍ നായരാണ്.
* ആദ്യ കേരള സന്ദര്‍ശനത്തില്‍ ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്ന നേതാവാണ് ഷൌക്കത്ത് അലി.
* ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആദ്യത്ത സത്യാഗ്രഹമാണ് വൈക്കം സത്യാഗ്രഹം (1924- 1925).
* ഗാന്ധിജിയുടെ രണ്ടാം കേരള സന്ദര്‍ശനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു.
* വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോള്‍ (1925) തിരുവിതാംകൂറിലെ ഭരണാധികാരി റീജന്റ് റാണി സേതുലക്ഷ്മീഭായിയായിരുന്നു.
* ഗാന്ധിജി ശ്രിനാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷമാണ് 1925.
* ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂര്‍ സത്യ്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവാണ് കെ.കേളപ്പന്‍.
* 1934-ല്‍ ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോള്‍ കൌമുദി എന്ന പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ ഗാന്ധിജിക്ക് സംഭാവന ചെയ്തത് വടകര വച്ചാണ്. ഹരിജന്‍ ഫണ്ട് പിരിക്കാനാണ് അപ്രാവശ്യം ഗാന്ധിജി കേരളത്തില്‍ വന്നത്.
* ഒരു തീര്‍ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ കേരള സന്ദര്‍ശനം 1937-ലായിരുന്നു.
* തിരുവിതാംകുറിലെ ക്ഷ്രേതപ്രവേശനവിളംബരം നടന്ന് അധികകാലം കഴിയുന്നതിനുമുമ്പായിരുന്നു മഹാത്മാവിന്റെ അവസാനത്തെ കേരള സന്ദര്‍ശനം.
* ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ക്ഷേത്രപ്രവേശനവിളംബരത്തെയാണ്
* ആധുനിക കാലത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതും ക്ഷേത്ര പ്രവേശനവിളംബരത്തെയാണ്.
* കേരള സന്ദര്‍ശനത്തിനിടെ വെങ്ങാനൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗാന്ധിജി പുലയ രാജ എന്നു വിശേഷിപ്പിച്ചത് അയ്യന്‍കാളിയെയാണ്.
* ആകെ അഞ്ചുപ്രാവശ്യമാണ് ഗാന്ധിജി കേരളം സന്ദര്‍ശിച്ചത് (1920,1925,1927,1934,1937).
* കേരള ഗാന്ധി എന്നറിയപ്പെട്ടത് കെ.കേളപ്പനാണ്.
* ഡല്‍ഹിഗാന്ധി എന്ന അപരനാമത്തില്‍ അറിയപ്പെട്ടത് സി.കൃഷ്ണന്‍ നായരാണ്.
* കേരളത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം കോട്ടയം ജില്ലയിലെ അതിരമ്പുഴയിലാണ്.
* മഹാത്മജിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി പുസ്‌തകം രചിച്ചത് സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള. പ്രാദേശികഭാഷയില്‍ രചിക്കപ്പെട്ട ഗാന്ധിജിയുടെ ആദ്യ ജീവചരിത്രമായിരുന്നു അത്.
* ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ജോര്‍ജ് ഇരുമ്പയമാണ്.
* മഹാത്മാഗാന്ധി യങ് ഇന്ത്യയില്‍ കേരളത്തിലെ നായാടികള്‍ എന്ന ആദിവാസി വിഭാഗത്തെക്കുറിച്ച് ലേഖനം എഴുതിയിട്ടുണ്ട്.
* ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥന്‍ എന്ന കവിത രചിച്ചത് വള്ളത്തോളാണ്.
* “ലോകമേ തറവാട് തനിക്കീ പുല്‍ച്ചെടികളും....” എന്നു തുടങ്ങുന്ന പദ്യമാണ് എന്റെ ഗുരുനാഥന്‍. ക്രിസ്തുവിന്റെ പരിത്യാഗശീലവും കൃഷ്ണന്റെ ധര്‍മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധി ശക്തിയും രന്തിദേവന്റെ ദയാവായ്പും ഫരിശ്ചന്ദ്രന്റെ സത്യവും പ്രവാചകന്‍ മുഹമ്മദിന്റെ സ്ഥൈര്യവും സംഗമിക്കുന്ന വ്യക്തിത്വമായിട്ടാണ് ഗാന്ധിജിയെ വള്ളത്തോള്‍ കാണുന്നത്.
* ഗാന്ധിജി അന്തരിച്ചപ്പോള്‍ വള്ളത്തോള്‍ മനംനൊന്ത് രചിച്ച കാവ്യമാണ് ബാപ്പുജി.
* ഗാന്ധിജിയും ഗോഡ്സെയും എന്ന കവിത എഴുതിയത് എന്‍.വി.കൃഷ്ണവാര്യരാണ്.
* ഗാന്ധിജിയും അരാജകത്വവും എന്ന കൃതി രചിച്ചത് സി.ശങ്കരന്‍ നായരാണ്.
* മഹാത്മാവിന്റെ മാര്‍ഗം രചിച്ചത് സുകുമാര്‍ അഴിക്കോട്. ഗാന്ധിജിയുടെ അവസാനനാളുകള്‍ രചിച്ചത് കെ.എന്‍.ദാമോദരന്‍ നായരാണ്.
* തിരു-കൊച്ചി സര്‍ക്കാര്‍ ഗാന്ധി മെമ്മോറിയല്‍ പണികഴിപ്പിച്ചത് കന്യാകുമാരിയിലാണ്.
* കേരളത്തില്‍ ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം നിമജ്ജനം ചെയ്തത് തിരുനാവായയിലാണ്.
* ഇന്ത്യയിലെ നിതൃഹരിത നഗരം എന്നാണ് ഗാന്ധിജി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്.
* തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലാണ് ഗാന്ധി പാര്‍ക്ക്.
* ഒരു വ്യക്തിയുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലയാണ് മഹാത്മാ ഗാന്ധി സര്‍വകലാശാല (പഴയ പേര്‍ ഗാന്ധിജി സര്‍വകലാശാല).
* ഗാന്ധിജി ഇടപെട്ടതിനെത്തുടര്‍ന്ന് വധശിക്ഷ റദ്ദ് ചെയ്യപ്പെട്ട കേരളത്തിലെ നേതാവാണ് കെ.പി.ആര്‍.ഗോപാലന്‍.
(അവസാനിക്കുന്നു)
<മഹാത്മാഗാന്ധി ആദ്യപേജിലേക്ക് പോകാന്‍..ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
(അവസാനിക്കുന്നു)
<മഹാത്മാഗാന്ധി ആദ്യപേജിലേക്ക് പോകാന്‍..ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍