ലോക പ്രസിദ്ധരായ വനിതകൾ: ചോദ്യോത്തരങ്ങൾ - 02
ചോദ്യോത്തരങ്ങൾ ആദ്യപേജിൽ നിന്ന് തുടരുന്നു. ഈ പേജിൽ കലയും, സംസ്കാരവുമായി ബന്ധപ്പെട്ട വനിതകളെ പരിചയപ്പെടാം.
- എ ഡോൾസ് ഹൗസ്
94. "ആത്മകഥയ്ക്കൊരു ആമുഖം' മലയാളത്തിലെ പ്രമുഖയായ ഒരു സാഹിത്യകാരിയുടെ ആത്മകഥയാണ്. ആരുടെ?
- ലളിതാംബിക അന്തർജ്ജനം
95. മാൻ ബുക്കർ പുരസ്കാരം നേടിയ ആദ്യത്തെ വനിത
- ബെർനെസ് റൂബൻസ് (Bernice Rubens)
96. 1932ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത് ഒരു വനിതക്കാണ്. ആരാണീ സാഹിത്യകാരി പുസ്തകമേത്?
- പേൾ എസ്. ബക്ക്, ഗുഡ് എർത്ത്
97. സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ആദ്യ വനിത
- സെൽമ ലാഗലാഫ് (Selma Lagerlof)
98. താര ശങ്കർ ബാനർജിക്ക് ജ്ഞാനപീഠം പുരസ്കാരം നേടിക്കൊടുത്ത നോവൽ
- ഗണദേവത
99. സംഗീത കലാനിധി പുരസ്കാരം നേടിയ ആദ്യത്തെ വനിത വയലനിസ്റ്റ്
- അവർശാല കന്യകുമാരി (2016)
100. ചമേലി ദേവി അവാർഡ് ഏത് മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളെ അംഗീകരിക്കാനാണ് ഏർപ്പെടുത്തിയിട്ടുള്ളത്?
- പത്രപ്രവർത്തനം
101. കേരളത്തിലെ നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ച പ്രശസ്ത ഇന്ത്യൻ നർത്തകി
- മൃണാലിനി സാരാഭായി
102. വള്ളത്തോൾ അവാർഡ് ആദ്യമായി നേടിയത് ഒരു പെണ്ണെഴുത്തുകാരിയാണ്. ആരാണിവർ?
- പി.ബാലാമണിയമ്മ
103. അയനം സംസ്കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള അയനം - എ. അയ്യപ്പൻ കവിത പുരസ്കാരം ആദ്യമായി നേടിയ കവയത്രി
- വിജയലക്ഷ്മി
104. ലോകത്ത് അറിയപ്പെടുന്ന സമകാലീന കലാ പുരസ്കാരങ്ങളിൽ ഒന്നായ ജോൺ മീറോ പ്രൈസ് 2019 ൽ നേടിയ ഇന്ത്യൻ കലാകാരി
- നളിനി മലാനി
105. ബുക്കർ പ്രൈസ് ഇന്ത്യയിലേക്ക് ആദ്യമായി എത്തിച്ചത് ഒരു വനിതയാണ്. ആരാണ് ഈ എഴുത്തുകാരി?
- അരുന്ധതി റോയ്
106. 1984 ലെ വയലാർ പുരസ്കാരത്തിന് അർഹത നേടിയത് അമ്പലമണി എന്ന കവിതസമാഹാരമാണ്. ആരാണ് രചയിതാവ് ?
- സുഗതകുമാരി
107. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത
- ബാലാമണിയമ്മ
108. ലക്നൗവിൽ തനത് സാംസ്കാരിക വൈവിധ്യത്തെയും കരകൗശല മികവിനെയും അടയാളപ്പെടുത്താൻ സംഘടിപ്പിക്കുന്ന മഹിന്ദ്ര സന്കട ലക്നൗ ഫെസ്റ്റിവലിനു നേതൃത്വം നൽകുന്ന പഞ്ചാബി വനിത
- മാധവി കുക്രജ
109. വിശ്വപ്രസിദ്ധ ചലച്ചിത്രകാരനായ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സിൽ' ശബ്ദമിശ്രണം തയ്യാറാക്കിയ മലയാളിയായ സൗണ്ട് ഡിസൈനർ
- സവിത നമ്പ്രത്ത് കാസി
110. 1993 ൽ റൈറ്റ് ലൈവ് ലി ഹുഡ് പുരസ്കാരം (സമാന്തര നൊബേൽ പുരസ്കാരം) നേടിയ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക
- ഡോ.വന്ദന ശിവ
111. തീജൻ ഭായി ഏത് കലാരൂപത്തിന് പേരുകേട്ട ഗായികയാണ്
- പണ്ട് വാനി
112. സംഗീതലോകത്ത് നിന്ന് ആദ്യമായി ഭാരതരത്നം നേടിയ പ്രതിഭ
- എം എസ് സുബ്ബലക്ഷ്മി
113. ഷെഹ്നായ് വാദനത്തിൽ പ്രശസ്തയായ ഇന്ത്യയിലെ വനിത സംഗീത പ്രതിഭ
- ബാഗേശ്വരി കമർ
114. ഇന്ത്യയിൽ തബല വാദനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വനിത 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ബ്രാന്റ് അമ്പാസഡർ കൂടിയാണ്. ആരാണിവർ?
- അനുരാധ പൽ
115. മികച്ച മലയാള സിനിമ സംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ആദ്യ വനിത
- വിധു വിൻസെന്റ്
116. നൊബേൽ പുരസ്കാരം നേടിയ ആദ്യ അമേരിക്കൻ എഴുത്തുകാരി
- ടോണി മോറിസൺ
117. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ വനിത
- ആശാപൂർണ്ണാദേവി (നോവൽ - പ്രഥമ പ്രതിശ്രുതി)
118. 2004 ലെ സാഹിത്യ നൊബേൽ ജേതാവായ ഈ എഴുത്തുകാരിയുടെ ഏറ്റവും പുതിയ നാടകം 'ഓൺ ദ റോയൽ റോഡ്' അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ആരാണ് ഈ ആസിയൻ എഴുത്തുകാരി?
- എൽഫ്രീദ് എലിനെക്
119. ഉർദു കവിതയിലെ വേറിട്ട ശബ്ദമായ ഈ ഭാരതീയ കവയത്രിക്കാണ് 2014 ലെ സാർക്ക് ലിറ്ററേച്ചർ അവാർഡ് ലഭിച്ചത്. ആരാണിവർ?
- തരന്നും റിയാസ്
120. സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തെ പ്രതിപാദിച്ചികൊണ്ട് "Women, Dreaming" എന്ന നോവൽ രചിച്ച തമിഴ് സാഹിത്യകാരി
- സൽമ
121. 2020 ൽ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ വനിത
- അമേരിക്കൻ കവയിത്രിയായ ലൂയിസ് ഗ്ലക്ക്
122. 2020 ൽ എഡിൻബർഗ് മെഡൽ നേടിയ ഇന്ത്യയിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തക
- സുനിത നരെയ്ൻ
123. ഹിന്ദിയിലെ പ്രമുഖ ആധുനിക എഴുത്തുകാരിയായ ഈ മഹതിയ്ക്കാണ് 2012 ൽ ഗീതാഞ്ജലി ഇന്തോ-ഫ്രഞ്ച് ലിറ്റററി പ്രൈസ് ലഭിച്ചത്. ആരാണിവർ
- മനീഷ കുൽശ്രേഷ്‌ഠ
124. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി ലഭിച്ചത്
- ദേവിക റാണി
125. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ആദ്യ വനിതാ വിദ്യാർത്ഥിനി തന്നെ പിൽക്കാലത്ത് ആ കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പലാവുകയും ചെയ്തു. ആരാണിവർ
- പാറശ്ശാല ബി. പൊന്നമ്മാൾ
126. രത്തൻ എന്ന ഒമ്പതുവയസ്സുകാരി പെൺകുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ടാഗോർ എഴുതിയ കഥ സത്യജിത് റായ് പിന്നീട് തീൻ കന്യ എന്ന സിനിമയുടെ ഒരു ഭാഗമാക്കി മാറ്റി. ഏതാണ് ആ കഥ?
- പോസ്റ്റുമാസ്റ്റർ
127. 2001 ൽ യുനെസ്കോ കൂടിയാട്ടത്തെ വിശ്വോത്തര പൈതൃകമായി പ്രഖ്യാപിച്ചത് ഈ കലാകാരിയുടെ അവതരണത്തിനു ശേഷമാണ്. ആരാണീ കലാകാരി ?
- മാർഗ്ഗി സതി (പി. എസ്. സതീദേവി)
128. മലയാള നാടകചരിത്രത്തിലെ ആദ്യ സ്ത്രീ നാടകകൃത്ത്
- കുട്ടിക്കുഞ്ഞു തങ്കച്ചി
129. കേരളത്തിലെ ആദ്യ വനിതാ പുരോഹിത
- മരതകവല്ലി ഡേവിഡ്
130. നൊബേൽ സമ്മാനം നേടിയ ആദ്യ വനിത
- മേരി ക്യൂറി (രണ്ടു തവണ വ്യത്യസ്ത വിഷയങ്ങളിൽ നൊബേൽ സമ്മാനം നേടിയതും മേരി ക്യൂറിയാണ്)
131. ഏറ്റവും ചെറിയ പ്രായത്തിൽ മുഖ്യമന്ത്രിയായ വനിത
- ജയലളിത
132. അർജുന അവാർഡ് നേടിയ ആദ്യ മലയാളി
- കെ. സി. ഏലമ്മ
133. ബഹിരാകാശസഞ്ചാരിയായ ആദ്യ ഇന്ത്യൻ വനിത
- കൽപന ചൗള
134. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ
- ഡോ. എം.എസ്. സുബ്ബലക്ഷ്മി
135. ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ആദ്യ ഇന്ത്യൻ വനിത
- അസിമ ചാറ്റർജി
136. സംഘകാല സാഹിത്യത്തിലെ സ്ത്രീസാന്നിധ്യമായ ഔവ്വയാറിന്റെ പ്രധാന രചനകൾ
- നാറ്റിണൈയിലെ ഏഴുപാട്ടുകൾ, അകനാന്നൂറിലെ നാലു പാട്ടുകൾ, പുറനാന്നൂറിലെ മുപ്പത്തി മൂന്ന് പാട്ടുകൾ
137. പോപ്പ് സംഗീതത്തിന്റെ റാണി എന്നറിയപ്പെടുന്ന അമേരിക്കയിലെ പ്രശസ്ത ഗായിക
- മഡോണ
138. ചിലന്തി ശിൽപങ്ങൾക്ക് പേരുകേട്ട പ്രശസ്ത ഫ്രഞ്ച് കലാകാരി
- ലൂയിസ് ബുഷ് വ
139. 2001 ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ച ഇന്ത്യൻ സംഗീത പ്രതിഭ
- ലത മങ്കേഷ്കർ
140. രണ്ടു തവണ ബുക്കർ പ്രൈസ് നേടിയ ആദ്യ കനേഡിയൻ സാഹിത്യകാരി
- മാർഗരറ്റ് ആറ്റ് വുഡ്
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്