കേരളത്തിലെ ജില്ലകൾ: കൊല്ലം - പി.എസ്.സി. ചോദ്യോത്തരങ്ങൾ


PSC 10th, +2, Degree Level Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC 
Kollam Questions /
 PSC Districts in Kerala: Kollam Questions and Answers / PSC Online Coaching / PSC Exam Materials/ 
Kollam Important places / KollamTourist places.

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ എക്കാലവും ശക്തമായ സാന്നിധ്യമാണ് കൊല്ലം ജില്ല. കുണ്ടറ വിളംബരവും കടയ്ക്കൽ പ്രക്ഷോഭവും കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അധ്യായങ്ങളാണ്. സി.കേശവൻ, ആർ.ശങ്കർ തുടങ്ങിയവരെപ്പോലുള്ള പ്രഗല്ഭ ഭരണകർത്താക്കളെ കേരള രാഷ്ട്രീയത്തിനും സുരേഷ്ഗോപി, ബാലചന്ദ്രമേനോൻ, മുരളി, മുകേഷ് തുടങ്ങിയ അഭിനയ പ്രതിഭകളെ മലയാള സിനിമയ്ക്കും കൊല്ലം ജില്ല സംഭാവന ചെയ്തിട്ടുണ്ട്. തെന്മല ഇക്കോ ടൂറിസവും പാലരുവി വെള്ളച്ചാട്ടവും ജടായുപ്പാറയും സഞ്ചാരികളെ കൊല്ലത്തേക്ക് ആകർഷിക്കുന്നു. തിരുവിതാംകൂറിലെ ആദ്യ റെയിൽവേയും കേരളത്തിലെ ആദ്യത്തെ പേപ്പർമില്ലും കൊല്ലം ജില്ലയിലാണ് ആരംഭിച്ചത്. കൊട്ടാരക്കരയിൽ പിറവി കൊണ്ട രാമനാട്ടത്തിന്റെ പരിഷ്കൃതരൂപമായ കഥകളി കേരളത്തിന് ലോകശ്രദ്ധ നേടിക്കൊടുത്തു. കൊല്ലത്തെ സംബന്ധിക്കുന്ന വസ്തുതകൾ സമഗ്രമായി പഠിക്കാം. ഒപ്പം പരിശീലന ചോദ്യങ്ങളും.

ഈ പേജിൽ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും പഠിക്കുക.  
പ്രത്യേകതകൾ
• എള്ള് എറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല

• കടൽത്തീരത്തിന്റെ നീളം ഏറ്റവും കുറവുള്ള ജില്ല

• ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല

ആദ്യത്തേത്
• ഇന്ത്യയിലെ ആദ്യ ഇക്കോ-ടൂറിസം പദ്ധതി- തെന്മല

• കേരളത്തിലെ ആദ്യത്തെ ബട്ടർഫ്‌ളൈ പാർക്ക്- തെന്മല

• തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ (1904)- കൊല്ലം-തിരുനെൽവേലി (മുമ്പ് മീറ്റർ ഗേജിലായിരുന്ന പാത ഇപ്പോൾ ബ്രോഡ്ഗേജാക്കിയിട്ടുണ്ട്). 

• കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി-കൊട്ടാരക്കര

• കേരളത്തിലെ ആദ്യ പേപ്പർ മിൽ - പുനലൂർ

• ലക്ഷംവീട് പദ്ധതി ഉദ്ഘാടനം ചെയ്യ പ്പെട്ട സ്ഥലം-ചടയമംഗലം (രണ്ടാം ഇ.എം.എസ്.മന്ത്രിസഭയിൽ ഭവനനിർമ്മാണ വകുപ്പുമന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻ നായരാണ് പദ്ധതിയുടെ ഉപജ്ഞാതാവ്)

• കേരളത്തിലെ ആദ്യത്തെ തൂക്കുപാലം- പുനലൂർ

• കേരളത്തിലെ ആദ്യത്തെ കളിമൺ നിർമാണ ഫാക്ടറി- കുണ്ടറ (1940) 

• കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യത്തെ ഗവൺമെന്റ് എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജ് - ടി.കെ.എം. (തങ്ങൾ കുഞ്ഞ് മുസല്യാർ) എഞ്ചി നീയറിംഗ് കോളേജ്, കൊല്ലം (1958) 

• പിന്നാക്ക സമുദായത്തിൽ (ഈഴവ) നിന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ ആദ്യ മലയാളി - സി.കേശവൻ (തിരുകൊച്ചി) 

• പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി - ആർ.ശങ്കർ (1962-64) (കൊല്ലം ജില്ലക്കാരനായിരുന്നുവെങ്കിലും അദ്ദേഹം 1960-ൽ നിയമസഭാംഗമായത് കണ്ണൂരിൽനിന്നാണ്).

• ഓസ്കർ അവാർഡ് നേടിയ ആദ്യ മലയാളി റസൂൽ പൂക്കുട്ടി (2009-ൽ റിലീസായ, സ്ലം  ഡോഗ് മില്യണർ എന്ന ചിത്രത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 

• കേരളത്തിൽ മന്ത്രിയായ ആദ്യ സിനിമാ താരം - കെ.ബി. ഗണേഷ് കുമാർ (പത്തനാപുരം മണ്ഡലത്തെയാണ് ഇദ്ദേഹം കേരള നിയമസഭയിൽ പ്രതിനിധാനം ചെയ്തത്).

• ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി - ടി.സി. യോഹന്നാൻ (1974).

• ഐക്യരാഷ്ട്രസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് - മാതാ അമൃതാനന്ദമയി (പൂർവ്വാശ്രമത്തിലെ പേര് സുധാമണി. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ 1953-ൽ ജനിച്ചു). 

• കേരളത്തിലെ ആദ്യത്തെ തീരദേശ പൊലീസ് സ്റ്റേഷൻ - നീണ്ടകര (2009) 

• കേരളത്തിലെ ആദ്യത്തെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് - നീണ്ടകര (2010) 

• ലോക്സഭാംഗമായിരിക്കുമ്പോൾ കേരളത്തിൽ മന്ത്രിയായ ആദ്യ വ്യക്തി - ആർ. ബാലകൃഷ്ണപിള്ളയാണ്.

• കേരളത്തിൽ കൂറുമാറ്റ നിരോധന നിയ മംവഴി പുറത്തായ ആദ്യ നിയമസഭാംഗം ആർ ബാലകൃഷ്ണപിള്ളയാണ്. 

• നൂറു ശതമാനം ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ, കേരളത്തിലെ ആദ്യത്തെ ഗ്രാമമാണ് - മേലില

• കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിതമായത് കൊല്ലത്താണ് (1981), 

• കേരളത്തിൽ അച്ചടിച്ച ആദ്യ പുസ്തകങ്ങളിലൊന്നായ 'ഡോക്ട്രിന ക്രിസ്റ്റം' പുറത്തുവന്നത് കൊല്ലത്താണ് (1978), 

• കേരളത്തിലെ ആദ്യത്തെ നീര പ്ലാന്റ് സ്ഥാപിച്ചത് കൈപ്പുഴയിലാണ് (2014).
സൂപ്പർലേറ്റീവുകൾ
• കേരളത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം -പുനലൂർ (താപനില ഏറ്റവും കൂടിയ ജില്ല പാലക്കാടാണ്)

• കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം- ശാസ്താംകോട്ട (96 ഹെക്ടറാണ് വിസ്തീർണം)

• കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ താലൂക്ക് - കുന്നത്തൂർ

• ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂ ക്കാണ് കുന്നത്തൂർ. ആസ്ഥാനം ശാസ് താംകോട്ട.

• കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി - കല്ലട

• കേരളത്തിൽ ഏറ്റവും കൂടുതൽ കളിമൺ നിക്ഷേപമുള്ള സ്ഥലം - കുണ്ടറ 

• കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ റെയിൽവേ ജംഗ്ഷൻ- കൊല്ലം (രണ്ടിൽ കൂടുതൽ ദിശകളിൽനിന്ന് ഗതാഗതമുള്ള സ്റ്റേഷനുകളാണ് ജംഗ്ഷനുകൾ). 

• കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം - കൊല്ലം

• കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയപകടം പെരുമൺ (1988 ജൂലൈ 8) 107 പേർ മരിച്ചു. (ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ഐലന്റ് എക് പ്രസാണ് അപകടത്തിൽപ്പെട്ടത്)

• കേരള നിയമസഭയുടെ ചരിത്രത്തിൽ എറ്റവും കുറഞ്ഞ പ്രായത്തിൽ അംഗമായ വ്യക്തി - ആർ.ബാലകൃഷ്ണപിള്ള 

• കേരള നിയമസഭയിലേക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് - ആർ.എസ്.പി. നേതാവ് എ.എ.അ സീസ് (ഇരവിപുരം),

• കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ സ്റ്റേറ്റ് ഹൈവേയാണ് പുനലൂരിനെയും മുവാറ്റുപുഴയേയും ബന്ധിപ്പിക്കുന്ന 1536 കിലോമീറ്റർ നീളമുള്ള മെയിൻ ഈസ്റ്റേൺ ഹൈവേ (സ്റ്റേറ്റ് ഹൈവേ-8).

• കേരളത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം കൊല്ലത്താണ് (1180.5മീ.). ഇത് ഇന്ത്യയിലെ രണ്ടാമത്തെ നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോമാണ് (ഉത്തർപ്രദേശിലെ ഗോരഖ്പൂർ കഴിഞ്ഞാൽ). 

അപരനാമങ്ങൾ
• വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം - കൊല്ലം

• കൊല്ലം ജില്ലയിലെ ഇരട്ട മത്സ്യബന്ധന തുറമുഖങ്ങളാണ് നീണ്ടകരയും ശക്തി
കുളങ്ങരയും.

• യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത്. - കരുനാഗപ്പള്ളി 

• സെന്റ് തോമസ് കോട്ട എന്നറിയപ്പെട്ടത് തങ്കശ്ശേരി കോട്ടയാണ്. പതിനാറാം നൂറ്റാണ്ടിൽ (1517) പോർച്ചുഗീസുകാരാണ് ഇത് നിർമിച്ചത്. 1861-ൽ കോട്ട ഡച്ചുകാർക്ക് സ്വന്തമായി. 1795-ൽ കോട്ട ബ്രിട്ടീഷ് അധീനതയിലായി. ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് കോട്ട പരിപാലിക്കുന്നത്. 

• ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെടുന്നത് കൊല്ലമാണ്.

• തെന്മല അണക്കെട്ടാണ് പരപ്പാർ ഡാം എന്നും അറിയപ്പെടുന്നത്.

• കേരള ചരിത്രത്തിൽ ഇളയിടത്തു സ്വരൂപം എന്നറിയപ്പെടുന്നത് കൊട്ടാരക്കര രാജ കുടുംബമാണ്.
പ്രധാനപ്പെട്ട വസ്തുതകൾ
• കൊല്ലം, തൃശ്ശൂർ കോർപ്പറേഷനുകൾ നിലവിൽ വന്നത് 1999 -ൽ ആണ്.

• 1734ൽ കൊട്ടാരക്കര പിടിച്ചെടുത്ത് തിരുവിതാംകൂറിൽ ലയിപ്പിച്ചത് - മാർത്താണ്ഡവർമ

• മാർത്താണ്ഡവർമ കൊല്ലം പിടിച്ചെടുത്തത് 1746-ലാണ്.

• ഏതു വ്യവസായത്തിനു പ്രസിദ്ധമാണ് കൊല്ലം - കശുവണ്ടി

• കൊല്ലം ജില്ല നിലവിൽ വന്നത് - 1949 ജൂലൈ ഒന്ന്

• തങ്കശ്ശേരി ലൈറ്റ് ഹൗസ് നിർമിക്കപ്പെട്ട വർഷം - 1902

• കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം - ആര്യങ്കാവ് ചുരം 
(കൊല്ലം-ചെങ്കോട്ട റെയിൽപ്പാത ഈ ചുരത്തിലൂടെ കടന്നുപോകുന്നു)

• ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ഉത്സവം - ഓച്ചിറക്കളിയും പന്ത്രണ്ടു വിളക്കും

• കളിമൺ വ്യവസായത്തിന്റെ കേന്ദ്രം - കുണ്ടറ

• ആശ്രാമം പിക്നിക് വില്ലേജ് ഏത് കായലിനു സമീപമാണ് - അഷ്ടമുടി കായൽ 

പ്രധാന വ്യക്തികൾ

• കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി - ആർ.ശങ്കർ 

• രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് - കൊട്ടാരക്കരത്തമ്പുരാൻ (രാമനാട്ടമാണ് പിൽക്കാലത്ത് കഥകളിയായി രൂപാന്തരപ്പെട്ടത്), 

• ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരത്തിനർഹനായത് - ശൂരനാട് കുഞ്ഞൻ പിള്ള

• കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യത കൽപിക്കപ്പെട്ട ആദ്യ കേരള നിയമസഭാംഗം - ആർ.ബാലകൃഷ്ണ പിള്ള 

• കടയ്ക്കൽ ഫാങ്കോഎന്നറിയപ്പെട്ടത് - രാഘവൻപിള്ള (1939-ൽ നടന്ന കടയ്ക്കൽ സമരത്തിന് നേതൃത്വം നൽകിയത് ഫ്രാങ്കോ രാഘവൻപിള്ളയാണ്) 

• സുജനാനന്ദിനി എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പ്രതാധിപരായിരുന്നത് - പരവൂർ കേശവനാശാൻ 

• കേശവീയം (മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം) രചിച്ചത് - കെ.സി. കേശവപിള്ള

• ലോക്സഭയിൽ പ്രതിപക്ഷനേതാവായ മലയാളി- സി.എം.സ്റ്റീഫൻ

• ജ്ഞാനപീഠം നേടിയ രണ്ടാമത്തെ മലയാള കവി - ഒ.എൻ.വി.കുറുപ്പ് 
(ആദ്യത്തേത് ജി.ശങ്കരക്കുറുപ്പ്). 

• കേരള കൗമുദിയുടെ സ്ഥാപകൻ - സി.വി.കുഞ്ഞുരാമൻ (സി.കേശവന്റെ ഭാര്യാപിതാവ് കൂടിയാണിദ്ദേഹം) 

• ചിരിയും ചിന്തയും രചിച്ചത് - ഇ.വി.കൃഷ്ണപിള്ള (പ്രശസ്ത ഹാസ്യനടനായിരുന്ന അടൂർ ഭാസി ഇദ്ദേഹത്തിന്റെ മകനാണ്)

• ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ പിറവിയിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത് - ഷാജി എൻ. കരുൺ

• ആദ്യത്തെ വയലാർ അവാർഡ് നേടിയത്  - ലളിതാംബിക അന്തർജനം 

• ഓസ്കർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള ചിത്രമായ ഗുരു സംവിധാനം ചെയ്തത് - രാജീവ് അഞ്ചൽ

• സമാന്തരങ്ങൾ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡിനർഹനായത് (1998) - ബാലചന്ദ്രമേനോൻ 

• കളിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡിനർഹനായത് (1998) - സുരേഷ്ഗോപി 

• നെയ്ത്തുകാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത് (2002) - മുരളി 

• ആന്തമാൻ നിക്കോബാറിൽ ഗവർണറായ മലയാളിയാണ് - വക്കം പുരുഷോത്തമൻ,
പ്രധാന സ്ഥലങ്ങൾ
• രാമനാട്ടം എന്ന പാചീന കലാരൂപത്തിന്റെ ഈറ്റില്ലം - കൊട്ടാരക്കര (രാമനാട്ടത്തിന്റെ വികസിതരൂപമാണ് കഥകളി)

• ജില്ലയിൽ ദുര്യോധന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. - മലനട

• ചട്ടമ്പിസ്വാമിയുടെ സമാധി എവിടെയാണ് - പന്മന

• ഇന്തോ-നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് നടപ്പാക്കിയ സ്ഥലം- നീണ്ടകര

• ഇളയിടത്തുസ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നത് - കൊട്ടാരക്കര

• എസ്.എൻ.ഡി.പി.യോഗത്തിന്റെ ആസ്ഥാനം - കൊല്ലം

• എസ്.എൻ.ഡി.പി.യോഗത്തിന്റെ മുഖപത്രമാണ് - യോഗനാദം.

• പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിൽ - കൊല്ലം (91 മീറ്ററാണ് ഉയരം) 

• തിരുമുല്ലവാരം ബീച്ച് ഏതു ജില്ലയിലാണ് - കൊല്ലം 

• ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പിദളവ വിളംബരം നടത്തിയ സ്ഥലം - കുണ്ടറ

• മാതാ അമൃതാനന്ദമയിയുടെ ആശ്രമം - വള്ളിക്കാവ്

• കൊല്ലം ജില്ലയിൽ ആംഗ്ലോ-ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്ന സ്ഥലം- തങ്കശ്ശേരി 

• നീണ്ടകരയ്ക്കടുത്ത് കാടുവെട്ടിത്തെളിച്ച് തെങ്ങിൻ തോപ്പായി മാറ്റിയ സ്ഥലത്തിന് ദളവാപുരം എന്ന പേരുനൽകിയത് തിരുവിതാംകൂർ ദളവയായിരുന്ന അയ്യപ്പൻ മാർത്താണ്ഡൻപിള്ളയുടെ സ്മരണയ്ക്കായിട്ടാണ് (തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം എന്ന സ്ഥലത്തിന് പേരുനൽകിയതും ഇദ്ദേഹത്തിന്റെ ഓർമയ്ക്കായിട്ടാണ്).

പ്രധാന സംഭവങ്ങൾ
• കൊല്ലവർഷം ആരംഭിച്ചത്- എ.ഡി. 825 (കൊല്ലവർഷം ആരംഭിച്ചത് രാജശേഖര വർമന്റെ കാലത്താണെന്ന് കരുതപ്പെടുന്നു).

• മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരിയുടെ കൊല്ലം സന്ദർശനം - 1293 

• കൊല്ലത്ത് തങ്കശ്ശേരിയിൽ പോർച്ചുഗീസുകാർ ട്രേഡിംഗ് പോസ്റ്റ് സ്ഥാപിച്ച വർഷം - 1502

• കൊല്ലം, ഡച്ചുകാരുടെ അധീനതയിലായ വർഷം - 1661

• വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം - 1809
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
പ്രധാന സ്ഥാപനങ്ങൾ
• സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലമെന്റ്' എവിടെയാണ് - കൊട്ടാരക്കര (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് ഹൈദരാബാദിലാണ്). 

• കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ് - കുണ്ടറ

• കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ് - ചവറ  

• ഇന്ത്യൻ റെയർ എർത്ത് എവിടെയാണ് - ചവറ (കേന്ദ്ര അണുശക്തി കമ്മിഷന്റെ മേൽനോട്ടത്തിൽ കേരളത്തിലുള്ള സ്ഥാപനമാണ് ഇത്. ഇതിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം ഫ്രാൻസ്)

• കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം - കൊല്ലം

• കേരള പ്രിമോപൈപ്പ് ഫാക്ടറി- ചവറ
കുഴപ്പിക്കുന്ന വസ്തുതകൾ 
• മലബാറിൽ കൊല്ലം എന്ന പേരിലുണ്ടായിരുന്ന പട്ടണമാണ് - പന്തലായനി കൊല്ലം എന്നറിയപ്പെട്ടിരുന്നത്. തിരുവിതാം കൂറിലെ കൊല്ലത്തെ കുരക്കേണി കൊല്ലം  എന്നാണ് വിളിച്ചിരുന്നത്. 

• ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ കൊല്ലം- തിരുമംഗലം. ദേശീയ പാത 183 ബന്ധിപ്പിക്കുന്നത് കൊട്ടാരക്കര-ഡിണ്ടിഗൽ

• കേരളത്തിലെ ആദ്യത്തെ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ - നീണ്ടകര. 
കേരളത്തിലെ ആദ്യത്തെ ടൂറിസം പൊലീസ് സ്റ്റേഷൻ എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി 

• കൊല്ലത്തെയും തിരുനെൽവേലിയെയും ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്നു.  പാലക്കാടിനെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന ചുരമാണ് - പാലക്കാട് ചുരം 

• പ്രസിദ്ധമായ ചീനക്കൊട്ടാരം കൊല്ലത്താണ്. ചീനവലയ്ക്ക് പ്രസിദ്ധമായ
കേരളത്തിലെ സ്ഥലം കൊച്ചി. 

• രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാനാണ്. മാനവേദൻ എന്ന സാമൂതിരി രാജാവാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്.

• കൊല്ലത്ത് രണ്ട് പൊലീസ് ജില്ലകളുണ്ട്. സിറ്റി പൊലീസിന്റെ ആസ്ഥാനം കൊല്ലവും റൂറൽ പോലീസ് ജില്ലയുടെ ആസ്ഥാനം കൊട്ടാരക്കരയുമാണ്.

അപൂർവ വസ്തുതകൾ
• ചുറ്റമ്പലമില്ലാത്ത ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. ഇവിടുത്തെ പ്രധാന ആഘോഷമായി ഓച്ചിറക്കളി അരങ്ങേറുന്നത് പടനിലം എന്ന സ്ഥലത്താണ്. 

• കൊല്ലം ജില്ലയിലെ ഏക വന്യജീവിസങ്കേതം- ചെന്തുരുണി. (കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം)

• ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കൊല്ലം പൂരം എല്ലാ വർഷവും ഏപ്രിലിൽ നടക്കുന്നു.

• കൊല്ലത്തിനു സമീപമുള്ള കായലാണ് അഷ്ടമുടി. ഇതിൽ വന്നു ചേരുന്ന പ്രധാന നദി കല്ലടയാറാണ്. കുളത്തുപ്പുഴ, ചെന്തുരുണിപ്പുഴ, കൽത്തുരുത്തിപ്പുഴ എന്നീ മൂന്ന് പ്രവാഹങ്ങൾ ചേർന്നാണ് കല്ലടയാറ് രൂപം കൊള്ളുന്നത്.

• അഷ്ടമുടിക്കായലിന്റെ എട്ടുശാഖകളാണ് ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടം, മുക്കാടൻ, പെരുമൺ, കണ്ടച്ചിറ, കാഞ്ഞിരോട്ട് എന്നിവ.

• സേതുലക്ഷ്മീഭായിപ്പാലം എന്നറിയപ്പെടുന്നത് നീണ്ടകരപ്പാലമാണ്.

• കേരളത്തിലെ ഏക ദേശീയ ജലപാതയാണ് നാഷണൽ വാട്ടർ വേ-3. ഇത് കൊല്ലത്തേയും കോട്ടപ്പുറത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നു.

• പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരമാണ് - ആര്യങ്കാവ് ചുരം, 

• ചമയവിളക്ക് ഉൽസവം നടക്കുന്ന കൊറ്റംകുളങ്ങര ഭഗവതി ക്ഷേത്രം ചവറയിലാണ്. പുരുഷൻമാർ മതഭേദമന്യേ സ്ത്രീവേഷം കെട്ടി വിളക്കെടുക്കൽ എന്ന ചടങ്ങിൽ പങ്കെടുക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത.

• ബ്രിട്ടീഷ്കാലത്ത് നിർമിക്കപ്പെട്ട പതിമൂന്ന് കണ്ണറപ്പാലം കൊല്ലം ജില്ലയിലാണ്. ഇതിലൂടെ കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ കടന്നുപോകുന്നു.

• സീതയെ രാവണൻ അപഹരിച്ചുകൊണ്ടു പോകുമ്പോൾ രക്ഷപ്പെടുത്താൻ ശ്രമിച്ച ജടായു എന്ന പക്ഷി രാവണന്റെ വെട്ടേറ്റ് നിലംപതിച്ച സ്ഥലമാണ് ജടായുപാറ (ചടയമംഗലം) എന്നാണ് വിശ്വാസം. ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 
ചരിത്രപഥം
• കൊല്ലത്തെക്കുറിച്ച് പരാമർശിക്കുന്ന ആറാം ശതകത്തിലെ ഗ്രീക്ക് വിദേശ സഞ്ചാരിയാണ് - കോസ്മോസ് ഇൻഡിക്കോപ്ലൂസ്റ്റസ് 

• മൺറോ തുരുത്തിന് ആ പേരു നൽകിയത് കേണൽ മൺറോയുടെ സ്മരണാർഥമാണ്. തിരുവിതാംകൂറിൽ റസിഡന്റ്, ദിവാൻ പദവികൾ വഹിച്ച ബ്രിട്ടീഷുകാരനാണ് മൺറോ.

• ബ്രിട്ടീഷ് ഭരണകാലത്ത് തങ്കശ്ശേരി എന്ന പ്രദേശം ബ്രിട്ടീഷ് ഇന്ത്യയുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. ആംഗ്ലോ-ഇന്ത്യൻ സെറ്റിൽമെന്റായിരുന്ന തങ്കശ്ശേരി, തിരു നെൽവേലി ജില്ലയുടെ ഭാഗമായിരുന്നു.

Practice Questions and Answers

1. The first eco-tourism in India
(a) Panipat
(b) Thenmala
(c) Mattancheri
(c) Punalur
Answer: (b)

2. Resul Pookkutty got an Oscar Award in the year
(a) 2009
(b) 2010
(c) 2011
(d) 2012
Answer: (a)

3. The first Coastal Police Station in Kerala
(a) Vizhinjam
(b) Mattancheri
(c) Neendakara
(c) Kannur
Answer: (c)

4. The year of Peruman Tragedy
(a) 1987
(b) 1989
(c) 1990
(d) 1988
Answer: (d)

5. Marthanda Varma conquered Kollam in the year
(a) 1734
(b) 1746
(c) 1846
(d) 1834
Answer: (b)

6. The founder of Kerala Kaumudi
(a) C.Kesavan
(b) R Sankar
(c) C.V. Kunjuraman 
(d) Dr. Palpu
Answer: (c)

7. The resting place of Chattampi Swamikal
(a) Panmana
(b) Varkala
(c) Neendakara
(d) Thenmala
Answer: (a)

8. Who visited Kollam in 1293?
(a) Ibn Batuta
(b) Mahuan
(c) Vasco da Gama 
(d) Marco Polo
Answer: (d)

9. Where is the State Institute of Rural Development?
(a) Neendakara
(b) Kottarakkara
(c) Kundara
(d) Punalur
Answer: (b)

10. Where is Kerala Ceramics Limited?
(a) Chavara
(b) Punalur
(c) Kundara
(d) Kottarakkara
Answer: (c)

11. Which wildlife sanctuary is situated in Kollam district?
(a) Neyyar
(b) Aaralam
(b) Peppara
(d) Shendurney
Answer: (d)

12. The headquarters of SNDP Yogam
(a) Varkala
(b) Aruvippuram
(b) Chempazhanthi 
(d) Kollam
Answer: (d)

13. The exponent of Ramanattom
(a) Marthanda Varma
(b) Kottarakkara Tampuram
(c) Manaveda Zamorin 
(c) None of these
Answer: (b)

14. The first textile mill in Kerala was established at
(a) Punalur
(b) Kundara
(c) Kollam
(d) Neendakara
Answer: (c)

15. The first Abkari Court in Kerala was established at
(a) Kottarakkara
(b) Kollam
(c) Chavara
(d) Neendakara
Answer: (a)

16. The year the first railway line in Travancore was established
(a) 1894
(b) 1904
(c) 1914
(d) 1924
Answer: (b)

17. The largest freshwater lake in Kerala
(a) Vembanad
(b) Vellayani
(c) Veli
(d) Sasthamkotta
Answer: (d)
18. Which place was known as Martha in European records?
(a) Karunagappally 
(b) Chavara
(c) Neendakara
(d) Kollam
Answer: (a)

19. Which fort in Kerala history is known as St. Thomas Fort?
(a) Pallippuram
(b) Kannur
(c) Anchengo
(d) Thangasseri
Answer: (d)

20. For which industry Kundara is famous?
(a) Clay
(b) Glass
(c) Textiles
(d) Tile
Answer: (a)

21. The year of Kundara Proclamation
(a) 1909
(b) 1809
(c) 1819
(d) 1829
Answer: (b)

22. The seat of Kerala Minerals and Metals Limited
(a) Punalur
(b) Kundra
(c) Chavara
(d) Kottarakkara
Answer: (c)

23. The exponent of the Laksham Veedu Project
(a) R.Shankar
(b) C. Kesavan
(c) M.N.Govindan Nair 
(d) C.V.Kunjuraman
Answer: (c)

24. The first butterfly park in Kerala
(a) Thenmala
(b) Punalur
(c) Kundara
(d) Kunnathur
Answer: (a)

25. The Thangasseri Fort was constructed
by the
(a) British
(b) Dutch
(c) French
(d) Portuguese
Answer: (d)
👉കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here