ബ്രിട്ടീഷിന്ത്യയിലെ ഗവർണർ ജനറൽമാരും വൈസ്രോയിമാരും: ചോദ്യോത്തരങ്ങള്‍ - 01
പി.എസ്.സി ഉള്‍പ്പടെയുള്ള മത്സര പരീക്ഷകള്‍ക്കായി ചോദിക്കുന്ന പ്രധാന മേഖലയാണ് ആധുനിക ഇന്ത്യാ ചരിത്രം. ഇതില്‍ ബ്രീട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ഗവര്‍ണര്‍ ജനറല്‍മാര്‍, വൈസ്രോയിമാര്‍, അവര്‍ നടപ്പാക്കിയ ഭരണ-നികുതി- സാമൂഹിക പരിഷ്‌കരണങ്ങള്‍ എന്നിവയെല്ലാം ചോദ്യങ്ങളായി വരാറുണ്ട്. 
PSC Questions and Answers
ബ്രിട്ടീഷിന്ത്യയിലെ ഗവർണർ ജനറൽമാരും വൈസ്രോയിമാരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രണ്ട് പേജുകളിലായി ഇവിടെ നൽകിയിരിക്കുന്നു.
പി.എസ്.സി. പരീക്ഷാ സഹായി. 

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
റോബർട്ട് ക്ലൈവ് 
* ബംഗാളിലെ ആദ്യത്തെ ഗവർണർ

* ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ

* “എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം ഇത് ആരുടെ വാക്കുകളാണ്- റോബർട്ട് ക്ലൈവ്

* അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി

* ‘നവാബ് മേക്കർ’ എന്നറിയപ്പെടുന്നത്

* ബ്രിട്ടീഷ് ഇന്ത്യയിൽ സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്

* റോബർട്ട് ക്ലൈവിനെ ‘സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ്’ എന്ന് വിശേഷിപ്പിച്ചത്
- ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ചാത്താം പ്രഭു (വില്യം പിറ്റ്)

* ‘ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ’ എന്നറിയപ്പെടുന്ന  ഗവർണർ

ഗവര്‍ണര്‍ ജനറല്‍മാര്‍
1773-ല്‍ ബ്രീട്ടീഷ് പാര്‍ലമെന്റ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി പാസാക്കിയ റെഗുലേറ്റിങ് ആക്ട് പ്രകാരമാണ് ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇതേവര്‍ഷം ഒക്ടോബര്‍ 20ന് വാറന്‍ ഹേസ്റ്റിങ്‌സ് ആദ്യത്തെ ഗവര്‍ണര്‍ ജനറലായി ചുമതലയേറ്റു. 
1. വാറന്‍ ഹേസ്റ്റിങ്‌സ് (1773-1785)
* ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ

* 1773-ലെ റെഗുലേറ്റിങ് ആക്ട് പ്രകാരം നിയമിതനായി.

* ഭരണകാര്യങ്ങളുടെ ചുമതല നിര്‍വഹിക്കാനായി (റെഗുലേറ്റിങ് ആക്ട് പ്രകാരം) അഞ്ചംഗ സുപ്രീം കൗണ്‍സില്‍ രൂപവത്കരിച്ചു.

* 1774-ല്‍ കല്‍ക്കട്ടയിലെ വില്യം ഫോര്‍ട്ടില്‍ സുപ്രീംകോടതി സ്ഥാപിച്ചു.

* 1784-ല്‍ വില്യം ജോണ്‍സിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചു.

* കമ്പനിയുടെ ഭരണം ബ്രീട്ടീഷ് ഗവണ്‍മെന്റിനുകീഴില്‍ കൊണ്ടുവരാനുള്ള പിറ്റ്‌സ് ഇന്ത്യാ ആക്ട് (1784) നടപ്പാക്കി.

* മുഗള്‍ രാജാവ് ഷാ ആലം II-ന് നല്‍കിക്കൊണ്ടിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കി.

* റോബര്‍ട്ട് ക്ളൈവ് നടപ്പാക്കിയ ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ചു.

* ട്രഷറി മുര്‍ഷിദാബാദില്‍നിന്നും കല്‍ക്കട്ടയിലേക്ക് മാറ്റി.

* ഇന്ത്യയിലെ ആദ്യ പത്രമായ ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ബെംഗാള്‍ ഗസറ്റ് 1780ല്‍ പ്രസിദ്ധീകരണമാരംഭിച്ചു.

* ചാള്‍സ് വില്‍ക്കിന്‍സ് ഭഗവത് ഗീതയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി.

* ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത്ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതി

* 1772-ലെ പഞ്ചവത്സര ഭൂനികുതിപദ്ധതി 1776-ല്‍ വാര്‍ഷിക പദ്ധതിയാക്കി മാറ്റി.

* ക്വിൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കി

* ‘റിംഗ് ഫെൻസ്’ എന്ന നയത്തിന്റെ ശിൽപിയായ ഗവർണർ ജനറൽ

* കൊൽക്കത്തയിൽ ‘മദ്രാസ’ സ്ഥാപിച്ച ബ്രിട്ടീഷ് ഭരണാധികാരി

* ഒന്നാം ആംഗ്ലോ-മറാത്താ യുദ്ധം (1775-82), രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധം (1780-84), ഒന്നാം റോഹില്ല യുദ്ധം (1773-74) എന്നിവയെല്ലാം നടന്നത് വാറന്‍ ഹേസ്റ്റിങ്‌സിന്റെ ഭരണകാലത്താണ്. 

* ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണത്തിന്റെ മേൽ  ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമം- പിറ്റ്സ് ഇന്ത്യാ നിയമം 

* പിറ്റ്സ് ഇന്ത്യാ ആക്ട് പാസാക്കിയ വർഷം- 1784

* ഇന്ത്യാചരിത്രത്തിലും സംസ്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം- റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ

* റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്- സർ വില്യം ജോൺസ് 

* റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ച വർഷം- 1784

* ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ

* വാറൻ ഹേസ്റ്റിംഗിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ച പാർലമെന്റ് അംഗം- എഡ്മണ്ട് ബർഗ് 

* കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്- ഏലിജാ ഇംപെൽ

2. ജോണ്‍ മക്‌ഫേഴ്‌സണ്‍ (1785-1786)
* വാറന്‍ ഹേസ്റ്റിങ്‌സ് മാറിയ ഒഴിവിലേക്ക് താത്കാലികമായി 1786 സെപ്റ്റംബര്‍വരെ ഗവര്‍ണര്‍ ജനറല്‍ പദവിയില്‍ തുടര്‍ന്നു.

3. ചാള്‍സ് കോണ്‍വാലിസ് (1786-1793)
* ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി

* കീഴ്‌ക്കോടതികളും മേല്‍ക്കോടതികളും സ്ഥാപിച്ചു.

* സിവില്‍ സവീസ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു.

* ‘ഇന്ത്യൻ സിവിൽ സർവ്വീസി’ന്റെ പിതാവ്

* ഇന്ത്യയിൽ ആദ്യമായി ‘പോലീസ് സമ്പ്രദായം’ കൊണ്ടു വന്ന ഭരണാധികാരി

* ഇന്ത്യയിൽ ഏകീകൃത സിവിൽ സർവ്വീസസ് സ്ഥാപിച്ച ഭരണാധികാരി

* ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ച ഭരണാധികാരി

* ദീര്‍ഘകാലത്തേക്കുള്ള നികുതിയടക്കാനുള്ള സമ്പ്രദായമായ 'പെര്‍മനെന്റ് സെറ്റില്‍മെന്റ്' (1793) ബംഗാളിലും ബീഹാറിലും നടപ്പാക്കി.

* ഭരണപരിഷ്‌കാരത്തിനായുള്ള കോണ്‍വാലിസ് കോഡ് നടപ്പാക്കി.

* ബനാറസില്‍ ജോനാതന്‍ ഡങ്കന്‍ സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചത് ഇക്കാലത്താണ്.

* മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധം (1790-92) നടക്കുമ്പോള്‍ കോണ്‍വാലിസായിരുന്നു ഗവര്‍ണര്‍ ജനറല്‍. 

* 1792 ൽ ശ്രീരംഗപട്ടണം സന്ധി ഒപ്പു വയ്ക്കക്കുമ്പോൾ ഗവർണർ ജനറൽ. 

* ആദ്യമായി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രദേശങ്ങളിൽ ‘ശാശ്വത ഭൂനികുതി വ്യവസ്ഥ’ നടപ്പിലാക്കിയ ഭരണാധികാരി

* ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്നത്- 1793

* സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്- ശാശ്വത ഭൂനികുതി വ്യവസ്ഥ 

4. ജോണ്‍ ഷോര്‍ (1793-1798)
* നാട്ടുരാജ്യങ്ങളുടെ ആഭ്യന്തര, നയപര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ നയം (policy of non-intervention) സ്വീകരിച്ചു.

* കമ്പനിയെ നിയന്ത്രിക്കാനുള്ള 1793-ലെ ചാര്‍ട്ടര്‍ ആക്ട് നിലവില്‍വന്നത് ഇക്കാലത്താണ്.

* രണ്ടാം റോഹില്ല യുദ്ധം (1794), ഖര്‍ദ യുദ്ധം (1795) എന്നിവ നടന്നത് ജോണ്‍ ഷോറിന്റെ ഭരണ കാലത്താണ്.

5. റിച്ചാര്‍ഡ് വെല്ലസ്ലി (1798-1805)
* സൈനികസഹായ വ്യവസ്ഥ (Subsidiary Alliance) നടപ്പാക്കി - 1798

* സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം - ഹൈദരാബാദ്

* 1800-ല്‍ കല്‍ക്കട്ടയില്‍ ഫോര്‍ട്ട് വില്യം കോളേജ് സ്ഥാപിച്ചു.

* 1803-ല്‍ കല്‍ക്കട്ടയില്‍ രാജ്ഭവന്‍ സ്ഥാപിച്ചു.

* ‘ബംഗാൾ കടുവ’ എന്ന് സ്വയം വിശേഷി പ്പിച്ച ഗവർണർ ജനറൽ

* ‘ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ’ എന്നറിയപ്പെടുന്നത്

* നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം (1799), രണ്ടാം ആംഗ്ലോ-മറാത്താ യുദ്ധം (1803-05) എന്നിവയുടെ ഫലമായി ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ അധികാര പരിധി കൂടുതല്‍ വിസ്തൃതമായി.

* മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ഗവർണർ ജനറൽ

* 1802-ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ

6. ജോര്‍ജ് ബാര്‍ലോ (1805-1807)
* താത്കാലിക ചുമതല

* ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ആരംഭംകുറിച്ച വെല്ലൂര്‍ ശിപായി ലഹള നടക്കുന്നത് 1806-ലാണ്.

* ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം- വെല്ലൂർ കലാപം

* ബാങ്ക് ഓഫ് കല്‍ക്കട്ട സ്ഥാപിച്ചു (1806). ഇതാണ് പിന്നീട് ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാറിയത്.

7. മിന്റോ പ്രഭു (1805-1813)
* 1809-ല്‍ മഹാരാജാ രഞ്ജിത് സിംഗുമായി അമൃത്സര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചു.

* ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാരകുത്തക അവസാനിപ്പിക്കുന്ന ചാര്‍ട്ടര്‍ ആക്ട് 1813-ല്‍ നിലവില്‍വന്നു. 

* പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ

* പിണ്ടാരി യുദ്ധം നടന്നപ്പോൾ ഗവർണ്ണർ ജനറൽ

* 1809-ലെ അമൃത്സർ സന്ധി ഒപ്പുവെക്കുമ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ

* അമൃത്സർ സന്ധിയിൽ ഒപ്പുവെച്ച പഞ്ചാബ് രാജാവ്- രാജാ രഞ്ജിത്ത് സിംഗ്

8. മാര്‍ക്കസ് ഹേസ്റ്റിങ്‌സ് (1813-1823)
* നോണ്‍-ഇന്റര്‍വെന്‍ഷന്‍ പോളിസി റദ്ദാക്കി

* 1817- കല്‍ക്കട്ടയില്‍ ഹിന്ദു കോളേജ് സ്ഥാപിതമായി

* 1818-ബോംബെ പ്രസിഡന്‍സിയുടെ രൂപീകരണം

* പുതിയ ഭൂനികുതി പരിഷ്‌കാരങ്ങള്‍ - മദ്രാസില്‍ റയോത്ത്‌വാരി സമ്പ്രദായം, വടക്കേ ഇന്ത്യയില്‍ മഹല്‍വാരി

* പിണ്ഡാരികളെ അമര്‍ച്ച ചെയ്തു

* മൂന്നാം ആംഗ്ലോ-മറാത്താ യുദ്ധം (1816-18)

* മൂന്നാം മറാത്താ യുദ്ധത്തിൽ പേഷ്വഭരണം അവസാനിപ്പിച്ച് പൂനെ ബോംബെ പ്രസിഡൻസിയോട് കൂട്ടിച്ചേർത്ത ഭരണാധികാരി.

* നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ

* ‘വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റം’ പുനഃസ്ഥാപിച്ച ഗവർണർ ജനറൽ

* ‘റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്നപ്പോഴത്തെ ബംഗാൾ ഗവർണർ ജനറൽ

* മദ്രാസിൽ റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ- തോമസ് മൺറോ (1820)

9. അംഹേസ്റ്റ് പ്രഭു (1823-1828)
* ഒന്നാം ആഗ്ലോ-ബര്‍മീസ് യുദ്ധം (1824-26) - അസം, മണിപ്പൂര്‍, അരക്കന്‍ തുടങ്ങിയ മേഖലകള്‍ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ
* 1833-ലെ സെന്റ് ഹെലേന ആക്ട് അഥവാ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1833 പ്രകാരമാണ് ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന സ്ഥാനം (ഓഫീസ്) നിലവില്‍ വന്നത്. 

* ക്രിസ്ത്യന്‍ മിഷനറികള്‍ക്ക് ബ്രിട്ടീഷ് ഇന്ത്യയില്‍ മതപ്രചാരണത്തിനുള്ള അവകാശം നല്‍കിയത് ഈ നിയമപ്രകാരമായിരുന്നു. 

* വില്യം ബെന്റിക് ആണ് ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ. 

1. വില്യം ബെന്റിക് (1828-1835)
* 1829-ല്‍ ബംഗാളിലെ സതി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.

* സെന്‍ട്രല്‍ ഇന്ത്യയിലും പഞ്ചാബിലും പടിഞ്ഞാറന്‍ യു.പിയിലും മഹല്‍വാരി സമ്പ്രദായം നടപ്പാക്കി.

* 1835-ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ നിയമം അവതരിപ്പിച്ചു.

* 1831-ല്‍ ഛോട്ടാ നാഗ്പൂരില്‍ കോള്‍ കലാപം.

* ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ

* പേർഷ്യനു പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ

* 1833-ലെ ചാർട്ടർ ആക്ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലിന്റെ പുതിയ പേര്-ഗവർണർ ജനറൽ ഓഫ് ഇന്ത്യ

* 1833-ലെ ചാർട്ടർ ആക്ട് പ്രകാരം ഇന്ത്യയുടെ  ഗവർണർ ജനറലായ ആദ്യ വ്യക്തി

* “ഇന്ത്യ ഇന്ത്യാക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം” എന്ന് അഭിപ്രായപ്പെട്ട ഗവർണർ ജനറൽ

* ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഭരണാധികാരി

* പെൺ ശിശുഹത്യ നിരോധിച്ച ഭരണാധികാരി (പെൺ ശിശുഹത്യാ നിയമം മൂലം നിരോധിച്ചത് ഹാർഡിഞ്ച്  പ്രഭുവിന്റെ കാലത്താണ്)

* ഇന്ത്യയിലെ ‘ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്’  എന്നറിയപ്പെടുന്ന ഗവർണർ ജനറൽ

* തഗ്ഗുകളെ (കൊള്ള സംഘങ്ങൾ) അമർച്ച ചെയ്ത ഗവർണർ ജനറൽ

* ‘സതി’ നിരോധിച്ച ഗവർണർ ജനറൽ?.

* ‘ഉദാരമനസ്കനായ ഗവർണർ ജനറൽ’ എന്നറിയപ്പെടുന്ന ഭരണാധികാരി

* ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി (കൊൽക്കത്ത,1835)

* ഇന്ത്യയിലെ വിദ്യാഭ്യാസ സംമ്പ്രദായത്തെ ഉടച്ച് വാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ച ബ്രിട്ടീഷ് പ്രഭു- മെക്കാളെ പ്രഭു

* ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിട്ട്സ് 
തയ്യാറാക്കിയത്- മെക്കാളെ പ്രഭു

* ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി - മെക്കാളെ പ്രഭു

2. ചാള്‍സ് മെറ്റ്കാഫെ (1835-1836)
* ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വിമോചകന്‍ എന്നറിയപ്പെടുന്നു

* 1836-ല്‍ കല്‍ക്കട്ടയില്‍ പബ്ലിക് ലൈബ്രറി സ്ഥാപിച്ചു (നിലവില്‍ നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യ).

* 1835-ൽ ഗവർണർ ജനറലിന്റെ താത്കാലിക പദവി വഹിച്ച ഗവർണർ ജനറൽ

* ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ

* “ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ

3. ഓക്ക്‌ലന്‍ഡ് പ്രഭു (1836-1842)
* ബാങ്ക് ഓഫ് ബോംബെ സ്ഥാപിച്ചു (ഇത് പിന്നീട് ഇംപീരിയല്‍ ബാങ്കുമായി ലയിപ്പിച്ചു)

* 1839-ദേബേന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തില്‍ തത്വബോധിനി സഭ രൂപവത്കരിച്ചു.

* ഒന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധം (1840-1842)

4. എലന്‍ബോറോ (1842-1844)
സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിചേർത്ത ഗവർണർ ജനറൽ

* ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു (1843)

* അടിമത്തം നിയമവിരുദ്ധമാക്കിയ ഇന്ത്യൻ ഗവർണർ ജനറൽ

5. ഹെന്റി ഹാഡിഞ്ജ് I (1844-1848)
* 1847- റൂര്‍ക്കി എന്‍ജിനീയറിങ് കോളേജ് സ്ഥാപിച്ചു.

* ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്കു മാത്രമായി നിജപ്പെടുത്തിയ  ഗവർണർ ജനറൽ

* സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണർ ജനറൽ

* ‘ഗോൺസ് വർഗ്ഗക്കാരു’ടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണർ ജനറൽ

* ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം (1845-1846). 


6. ഡല്‍ഹൗസി പ്രഭു (1848-1856)
* ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി.

* 1848-ല്‍ ദത്താവകാശ നിരോധനനിയമം നടപ്പാക്കി. ഇതോടെ വന്‍തോതില്‍ നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തു.

* ദത്തവകാശ നിരോധന നയം മൂലം അധികാരം നഷ്ടപ്പെട്ട പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ- നാനാ സാഹിബ് 

* ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം- സത്താറ (1848)

* ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാനത്തെ നാട്ടുരാജ്യം- ഔധ് (1856)

* 1851- ആദ്യ ടെലഗ്രാഫ് ലൈന്‍: ഡയമണ്ട് ഹാര്‍ബറില്‍നിന്ന് കല്‍ക്കട്ടയിലേക്ക്

* ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഭരണാധി കാരി

* ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടു വന്ന ഭരണാധികാരി.

* 1853- ബോംബെയില്‍നിന്ന് താനെയിലേക്ക് ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ 

* 1854- ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന വുഡ്‌സ് ഡെസ്പാച്ച് അവതരിപ്പിച്ചു

* പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഭരണാധികാരി?

* പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണർ ജനറൽ?

* ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതി ചെയ്യുന്നത്- ഹിമാചൽ പ്രദേശ്

* സിംലയെ വേനൽകാല തലസ്ഥാനമായി തിരഞ്ഞെടുത്ത ഗവർണർ ജനറൽ

* വിധവാ പുനർവിവാഹ നിയമം പാസാക്കിയ  ഗവർണർ ജനറൽ (1856) 

* 1854- പോസ്റ്റ് ഓഫീസ് ആക്ട്

* രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം (1848-49), സന്താള്‍ കലാപം (1855) എന്നിവയും ഇക്കാലളവില്‍ നടന്നു.

7. കാനിങ് പ്രഭു (1856-1858)
* ഹിന്ദു വിധവാ പുനര്‍വിവാഹ നിയമം, 1856

* ഒന്നാം സ്വാതന്ത്ര്യ സമരം, 1857

* 1857-ല്‍ കല്‍ക്കട്ട, ബോംബെ, മദ്രാസ് സര്‍വകലാശാലകള്‍ സ്ഥാപിച്ചു.

* 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തെതുടര്‍ന്ന് ഇന്ത്യയില്‍ കമ്പനി ഭരണം പൂര്‍ണമായും അവസാനിപ്പിക്കുകയും പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ (പാര്‍ലമെന്റിന്റെ) നേരിട്ടുള്ള ഭരണത്തിനുകീഴിലേക്ക് ഇന്ത്യ മാറുകയും ചെയ്തു. ഗവര്‍ണര്‍ ജനറലിനു പകരം വൈസ്രോയി എന്ന പദവിയും വന്നു.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here