ബ്രിട്ടീഷിന്ത്യയിലെ ഗവർണർ ജനറൽമാരും വൈസ്രോയിമാരും: ചോദ്യോത്തരങ്ങള്‍ - 02

ബ്രിട്ടീഷിന്ത്യയിലെ ഗവർണർ ജനറൽമാരും വൈസ്രോയിമാരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രണ്ട് പേജുകളിലായി ഇവിടെ നൽകിയിരിക്കുന്നു. കഴിഞ്ഞപേജിൽ നിന്നും തുടരുന്നു.
PSC Questions and Answers
സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട ഇക്കാലത്തെ സംഭവങ്ങളെല്ലാം ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചവയാണ്. മത്സര പരീക്ഷകള്‍ക്ക് ഈ ഭാഗത്തുനിന്നും ചോദിക്കാനിടയുള്ള വിവരങ്ങള്‍, വൈസ്രോയിമാരുടെ ഭരണവും പ്രധാന സംഭവങ്ങളുമുള്‍പ്പെടെ കാലഗണനാക്രമത്തില്‍ ചുവടെ നല്‍കിയിട്ടുണ്ട്.
വൈസ്രോയിമാർ 
* 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ഭരണം അവസാനിച്ചു. 

* 1858-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിനുകീഴിലായി. 

* ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന സ്ഥാനപ്പേരിനു പകരമായി വൈസ്രോയി ഓഫ് ഇന്ത്യ നിലവില്‍വന്നു. 

* അവസാനത്തെ ഗവര്‍ണര്‍ ജനറലായിരുന്ന കാനിങ് പ്രഭു ആദ്യത്തെ വൈസ്രോയിയായി നിയമിതനായി.
1. കാനിങ് പ്രഭു (1856-1862)
* ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണർ ജനറലും

* 1858-ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയി ആയി നിയമിതനായി 

* ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ

* ബജറ്റ് സമ്പ്രദായം ആരംഭിച്ചു

* സിവില്‍ സര്‍വീസുകള്‍ക്ക് തുടക്കമിട്ടു

* ദത്താവകാശ നിരോധനനയം നിര്‍ത്തലാക്കി (1859)

* 1860-ല്‍ ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) നിലവില്‍വന്നു (1860)

* 1861-ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് പാസാക്കി

* 1859-60: ബംഗാളില്‍ നീലം കര്‍ഷകരുടെ പ്രക്ഷോഭം

* കൊൽക്കത്ത, മുംബൈ, മദ്രാസ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചു 

* ഇന്ത്യയിലെ ആദ്യ സർവ്വകലാശാല- കൽക്കത്ത സർവ്വകലാശാല (1857) 

* ബംഗാളിലെ ഇൻഡിഗോ കലാപം നടന്ന സമയത്ത് വൈസ്രോയി

* ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി

* ഇന്ത്യയിൽ വെള്ളക്കാരുടെ സമരം നടന്ന വർഷം- 1859

* ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത്- 1861-ൽ

2. എല്‍ജിന്‍ (1862-1863)
* 1862 - കല്‍ക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ സ്ഥാപിച്ചു.

* വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി

* 1862 ൽ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി

* ഇന്ത്യയുടെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്- കൊൽക്കത്തയിൽ

3. ജോണ്‍ ലോറന്‍സ് (1864-1869)
* ഷിംലയെ ഇന്ത്യയുടെ വേനക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചു

* 1866-ല്‍ അലഹബാദ് ഹൈക്കോടതി സ്ഥാപിച്ചു

* ഇന്ത്യയില്‍ വനംവകുപ്പിന് രൂപംനല്‍കി

* ഭൂട്ടാന്‍ യുദ്ധം (1864-65) നടന്നത് ജോണ്‍ ലോറന്‍സിന്റെ ഭരണകാലത്തായിരുന്നു.

4. മേയോ പ്രഭു (1869-1872)
* സാമ്പത്തിക വികേന്ദ്രീകരണത്തിന് തുടക്കംകുറിച്ചു

* 1871-ല്‍ ആദ്യത്തെ കാനേഷുമാരി (census) ആരംഭിച്ചു

* കേശബ് ചന്ദ്ര സെന്‍ ഇന്ത്യന്‍ റിഫോം അസോസിയേഷന്‍ സ്ഥാപിച്ചത് ഇക്കാലത്താണ്.

* സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ചു

* 1872-ല്‍ ആന്‍ഡമാനില്‍ ജയില്‍പ്പുള്ളിയായിരുന്ന ഷേര്‍ അലി മേയോ പ്രഭുവിനെ വധിച്ചു. 

* അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ഏക വൈസ്രോയ് മേയോയാണ്.

* സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് ആരംഭംകുറിച്ചു 

* ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്

* ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചു 

* മേയോ കോളേജ് സ്ഥിതി ചെയ്യുന്നത്- അജ്മീർ

* ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകി

* ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയ

* ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയ വർഷം-1872

5. നോര്‍ത്ത്ബ്രൂക്ക് പ്രഭു (1872-1876)
* നാടകങ്ങളിലെ ബ്രിട്ടീഷ് വിരുദ്ധത ഇല്ലാതാക്കാന്‍ നിയമം കൊണ്ടുവന്നു

* 1873 - ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ ജ്യോതിബഫൂലെ മഹാരാഷ്ട്രയില്‍ സത്യശോധക് സമാജം സ്ഥാപിച്ചു.

* 1875-ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്തെ വൈസ്രോയി

* അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി

6. ലിട്ടണ്‍ പ്രഭു (1876-1880)
* 1877 - ഒന്നാം ഡല്‍ഹി ദര്‍ബാര്‍ - വി്ക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെകൂടി രാജ്ഞിയായി പ്രഖ്യാപിച്ചു

* 1878 - പ്രാദേശികഭാഷാ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട് 'വെര്‍ണാകുലര്‍ പ്രസ് ആക്ട്' നടപ്പാക്കി

* 1879 - സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തുടക്കമിട്ടു

* വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപ്പെടുന്ന വൈസ്രോയി

* ‘ഒവൻ മേരിടിത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി?

* ഇന്ത്യയിൽ ആയുധ നിയമം (ഇന്ത്യാക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന നിയമം) നടപ്പിലാക്കി

* ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി ‘കൈസർ ഇ ഹിന്ദ്’ എന്ന പദവി സ്വീകരിച്ചു 

* ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി

* ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി

* സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രായപരിധി 21 വയസ്സിൽ നിന്ന് 19 വയസ്സായി കുറച്ചു 

* അലിഗഡ് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് തുറന്ന സമയത്തെ വൈസ്രോയി

* വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചു 

* റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്ഷാമ കമ്മീഷൻ നിലവിൽ വന്നത്- 1878
7. റിപ്പണ്‍ പ്രഭു (1880-1884)
* ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ്

* 1881-ൽ ഫാക്ടറി ആക്ട് പാസാക്കിയ വൈസ്രോയി

* ‘ജനകീയനായ വൈസ്രോയി (റിപ്പൺ ദി പോപ്പുലർ) എന്നറിയപ്പെട്ടിരുന്ന വൈസ്രോയി

* വെര്‍ണാകുലര്‍ പ്രസ് ആക്ട് പിന്‍വലിച്ചു

* പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു

* ഇന്ത്യയിലെ ന്യായാധിപന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഇല്‍ബേര്‍ട്ട് ബില്‍ നടപ്പാക്കി

1881-ൽ ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി

* 1882-ൽ ലോക്കൽ  സെൽഫ് ഗവൺമെന്റ് ആക്ട് പാസാക്കിയ വൈസ്രോയി

* 1883-ൽ ഇൽബർട്ട് ബിൽ പാസാക്കി

* ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് ഇൽബർട്ട് ബിൽ

* ഇൽബർട്ട് ബിൽ വിവാദത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി

* സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 19 വയസ്സിൽ നിന്നും 21ലേയ്ക്ക് പുനഃ സ്ഥാപിച്ച വൈസ്രോയി

* വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കായി 1882 ൽ ഹണ്ടർ കമ്മീഷനെ നിയോഗിച്ച വൈസ്രോയി

8. ഡഫറിന്‍ പ്രഭു (1884-1888)
* 1885 - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണ സമയത്തെ വൈസ്രോയി

* ഇന്ത്യയിൽ ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മീഷന് രൂപം നൽകി

* കോൺഗ്രസിനെ ‘മൈക്രോസ്കോപ്പിക്സ് മൈനോറിറ്റി എന്നു വിളിച്ച വൈസ്രോയി

* മൂന്നാം ആംഗ്ലോ ബർമ്മീസ് യുദ്ധം നടന്ന സമയത്തെ വൈസ്രോയി

9. ലാന്‍ഡ്സ്ഡോണ്‍ പ്രഭു (1888-1894)
* 1891 - രണ്ടാം ഫാക്ടറി നിയമം

1892 -ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പാസാക്കിയ വൈസ്രോയി

* 1893 - ബ്രിട്ടീഷ് ഇന്ത്യ, അഫ്ഗാനിസ്താന്‍ എന്നിവയ്ക്കിടയിലെ അതിര്‍ത്തി നിര്‍ണയിക്കാനായി ഡ്യൂറന്റ് കമ്മീഷനെ നിയോഗിച്ചു

* ഇന്ത്യാക്കാർക്ക് പ്രത്യേകമായി നടപ്പിലാക്കിയിരുന്ന സിവിൽ പരീക്ഷ നിർത്തലാക്കി

* ഇന്ത്യൻ സിവിൽ സർവീസിനെ ഇംപീരിയൽ,പ്രെവിൻഷ്യൻ,സാബോഡിനേറ്റ് എന്ന് മൂന്നായിതിരിച്ചു 

* ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചു 

* ഡ്യുറന്റ് കമ്മീഷന്റെ തലവൻ- സർ.മോർട്ടിമെർ ഡ്യുറന്റ്

10. എല്‍ജിന്‍ പ്രഭു (1894-1899)
* 1897 - ബേലൂര്‍ മഠത്തില്‍ സ്വാമി വിവേകാനന്ദന്‍ രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചു

11. കഴ്സണ്‍ പ്രഭു (1899-1905)
* 1905-ല്‍ ബംഗാളിനെ രണ്ടായി വിഭജിച്ചു - ബംഗാളും ഈസ്റ്റ് ബംഗാളും. ഇതിനെത്തുടര്‍ന്ന് രണ്ടാം സ്വദേശി പ്രസ്ഥാനത്തിന് (1905-1911) തുടക്കമായി. ലാലാ ലജ്പതിറായ്, ബിപിന്‍ ചന്ദ്രപാല്‍, ബാലഗംഗാതര തിലകന്‍, അരവിന്ദ ഘോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

* ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ചു

* 1903 - രണ്ടാം ഡല്‍ഹി ദര്‍ബാര്‍ 

* ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് നടപടിക്ക് ഉത്തമ ഉദാഹരണം- ബംഗാൾ വിഭജനം

* ബംഗാൾ  ജനത,ബംഗാൾ വിഭജനദിനത്തെ (1905 ഒക്ടോബർ 16) എന്തായാണ് ആചരിച്ചത് - വിലാപദിനം

* തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി

* സർവ്വകലാശാല പരിഷ്കരണ കമ്മീഷനെ നിയോഗിച്ച വൈസ്രോയി

* ഇംഗ്ലണ്ടിൽ വിക്ടോറിയ രാജ്ഞി അന്തരിക്കുന്ന സമയത്ത് ഇന്ത്യയിലെ വൈസ്രോയി

* ഡൽഹിയിലെ ‘പോസെ’യിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ച വൈസ്രോയി

* ‘ദി  ലൈഫ് ഓഫ് ലോർഡ് കാഴ്‌സൺ’ എന്ന പുസ്തകം എഴുതിയത് - റൊണാൾഡ്‌ ഷെ

* കഴ്സൺ പ്രഭു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി നിയമിച്ചത്- സർ ജോൺ മാർഷൽ

* ‘ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട്’ പാസാക്കിയ സമയത്തെ ഇന്ത്യൻ വൈസ്രോയി

* പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രു ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ച വൈസ്രോയി

* ‘ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്’ എന്നറിയപ്പെടുന്ന വൈസ്രോയി

* ലോഡ് കിച്ചന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി

കഴ്സന്റെ വാക്കുകൾ
* “എന്റെ പൂർവ്വികന്മാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്, ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും”

* “ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താൻ ഇന്ത്യയിൽ വന്നത്”

12. മിന്റോ പ്രഭു (1905-1910)
* 1906 - ആഗാ ഖാന്റെ നേതൃത്വത്തില്‍ ധാക്കയിൽ മുസ്ലിം ലീഗ് സ്ഥാപിതമായി

* 1907-ലെ സൂറത്ത് സമ്മേളനത്തെ തുടർന്ന് കോൺഗ്രസ്  മിതവാദികളും തീവ്രവാദികളും പിരിഞ്ഞപ്പോൾ വൈസ്രോയി

* കോണ്‍ഗ്രസിന്റെ തീവ്രവാദ വിഭാഗത്തെ ചെറുക്കാനായി ദേശവിരുദ്ധ മീറ്റിങ്ങുകള്‍ നിരോധിച്ചു

* 1907 - ജാംഷെഡ്ജി ടാറ്റ ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി സ്ഥാപിച്ചു

* 1909 - മോര്‍ലി-മിന്റോ പരിഷ്‌കാരങ്ങള്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്, 1909) നടപ്പാക്കി. ഇന്ത്യക്കാര്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യം വര്‍ധിപ്പിച്ചു

* ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം- മിന്റോ മോർലി ഭരണപരിഷ്കാരം

* ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു - മുസ്ലിം ചേരി തിരിവിന് കാരണമായത്- മിന്റോ മോർലി ഭരണപരിഷ്കാരം

* മിന്റോ പ്രഭു വൈസ്രോയിയായിരിക്കെ ഗവർണർ ജനറലിന്റെ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- എസ്.പി.സിൻഹ

* ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ വൈസ്രോയി

* 1910 - പത്രങ്ങള്‍ക്കും മറ്റ് അച്ചടി മാധ്യമങ്ങള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി

13. ഹാഡിഞ്ജ് പ്രഭു II (1910-1916)
* 1911 - ബംഗാള്‍ വിഭജനം റദ്ദാക്കി. തലസ്ഥാനം കല്‍ക്കട്ടയില്‍നിന്നും ഡല്‍ഹിയിലേക്ക് മാറ്റി

* 1911 - മൂന്നാം ഡല്‍ഹി ദര്‍ബാര്‍

* ജോർജ് അഞ്ചാമൻ രാജാവിനു വേണ്ടി 1911ൽ ഡൽഹിയിൽ വച്ച് കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി

* 1912 - ബിഹാര്‍ പ്രവശ്യ ബംഗാളില്‍നിന്ന് വേര്‍പെടുത്തി

* 1912 -ൽ ഡൽഹിയിൽ വച്ച് ബോംബെറിയപ്പെട്ടത്

* വൈസ്രോയി ഹാർഡിഞ്ച് II നെ വധിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ - റാഷ് ബിഹാരി ബോസ്

* ക്യൂൻ മേരിയും, കിംഗ് ജോർജ് V ഉം ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി.

* 1914 - ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിര്‍ത്തി രേഖയായ മക്മഹോന്‍ ബോര്‍ഡര്‍ ലൈന്‍ നിലവില്‍വന്നു

* ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും  വേർപ്പെടുത്തിയ ഭരണാധികാരി

* 1915-ലെ ‘ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി

* 1915 - ഗദ്ദര്‍ കലാപം

14. ചെംസ്‌ഫോര്‍ഡ് പ്രഭു (1916-1921)
* 1916 - ആനി ബസന്റ്, ബാലഗംഗാധര തിലക് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹോംറൂള്‍ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു.

* 1916 - ലക്‌നൗ പാക്ട്. പ്രവിശ്യകളിലെ നിയമനിര്‍മാണസഭകളില്‍ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസും ലീഗും ധാരണയായി.

* 1919 - മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരങ്ങള്‍. ഇന്ത്യയില്‍ കൂടുതല്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.

* ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1919 - ഭരണത്തില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം

* വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേയ്ക്ക് മൂന്ന് ഇന്ത്യക്കാരെ കൂടി നാമനിർദ്ദേശം ചെയ്യാൻ അനുവദിച്ച ആക്ട് -ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

* 1916ൽ ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാല പൂനെയിൽ സ്ഥാപിക്കപ്പെടുമ്പോൾ വൈസ്രോയി

 1917ൽ സാഡ്‌ലർ വിദ്യാഭ്യാസ കമ്മീഷനെ’ നിയമിച്ച വൈസ്രോയി

* റൗളത്ത് ആക്ട്, 1919 - വിചാരണ കൂടാതെ വിമതരെ തടവില്‍ വെക്കാനുള്ള നിയമം. കരിനിയമം എന്ന പേരിലും അറിയപ്പെടുന്നു.

* 1919 ഏപ്രില്‍ - ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല

* 1921 - ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചു

15. റീഡിങ് പ്രഭു (1921-1926)
* ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി

* 1921 - മലബാര്‍ കലാപം

* ജൂത വൈസ്രോയി എന്നറിയപ്പെടുന്നത്?

* റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി

* 1924 മുതൽ റെയിൽവെ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി?

* നിസ്സഹകരണ പ്രസ്ഥാനം (1921-22)

* വെയിൽസ് രാജകുമാരൻ ഇന്ത്യാ സന്ദർശനം നടത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി

* 1921 - ടാഗോര്‍ വിശ്വഭാരതി സര്‍വകലാശാല സ്ഥാപിച്ചു

* 1922 - ചൗരി ചൗരാ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തലാക്കി
16. ഇര്‍വിന്‍ പ്രഭു (1926-1931)

* 1928 - 1919-ല്‍ നടത്തിയ ഭരണ പരിഷ്‌കാരങ്ങളുടെ മാറ്റം പരിശോധിക്കാനായി സൈമണ്‍ കമ്മീഷനെ നിയമിച്ചു

* 1928 - നെഹ്രു റിപ്പോര്‍ട്ട്

* 1929 - മുസ്ലിം വിഭാഗത്തിന്റെ രാഷ്ട്രീയ രാഷ്ട്രീയ അവകാശങ്ങള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദലി ജിന്ന 14 ഇന പദ്ധതി അവതരിപ്പിച്ചു

* ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിവാഹ പ്രായം ഏകദേശം 18 ഉം 14 ഉം എന്ന് നിജപ്പെടുത്തിയ ശാരദനിയമം പാസ്സാക്കിയത് -1929

* 1930 - ഉപ്പു സത്യാഗ്രഹം, ഒന്നാം വട്ടമേശ സമ്മേളനം, മുഹമ്മദ് ഇക്ബാലിന്റെ അലഹബാദ് അഭിസംബോധന, ചിറ്റഗോങ് കലാപം തുടങ്ങിയ സംഭവങ്ങള്‍ക്ക് ആ വര്‍ഷം സാക്ഷ്യം വഹിച്ചു.

* 1931 - ഗാന്ധി-ഇര്‍വിന്‍ പാക്ട്. ഉപ്പുസത്യാഗ്രഹം നിര്‍ത്തി. രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു.

* ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ (1931 ഫെബ്രുവരി 10) വൈസ്രോയി

* I.N.C. പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ വൈസ്രോയി

* 1931 മാര്‍ച്ച് - ഭഗത്‌സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിക്കൊന്നു

* ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്.

* ഒന്നാം വട്ടമേശ സമ്മേളനം (1930)

17. വില്ലിങ്ഡണ്‍ പ്രഭു (1931-1936)
* രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങള്‍ നടന്നു (1931,1932)

* 1932 - ഗാന്ധിയും അംബേദ്കറും തമ്മില്‍ പൂന പാക്ട്. അധകൃത വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനായി അംബേദ്കര്‍ മുന്നോട്ടുവന്നു.

* 1932-ൽ  രാംസെ മക്ഡോണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ  വൈസ്രോയി

* 1933 - ചൗധരി റഹ്മത്ത് അലിയുടെ പാകിസ്താന്‍ പ്രഖ്യാപനം

* 1934 - കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

* ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണനും ചേർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച സമയത്തെ വൈസ്രോയി

* ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1935

* റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചു

18. ലിന്‍ലിത്‌ഗോ പ്രഭു (1936-1943)
* 1937 - പ്രവിശ്യകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തി

* രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി

* 1940 ൽ മുസ്ലീംലീഗ്,പാകിസ്ഥാൻ രൂപീകരണത്തിനായി ലാഹോർ പ്രമേയം പാസാക്കിയ സമയത്തെ വൈസ്രോയി

* 1940-ൽ  ‘ആഗസ്റ്റ് ഓഫർ’ മുന്നോട്ട് വച്ച വൈസ്രോയി

* ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി

ക്വിറ്റ് ഇന്ത്യാ’ സമരകാലത്തെ ഇന്ത്യൻ  വൈസ്രോയി

* ‘കിപസ് മിഷൻ’ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി

* 1943 - ബംഗാളിലെ ക്ഷാമം - പട്ടിണിമൂലം 3 ദശലക്ഷത്തോളം ആളുകള്‍ മരണപ്പെട്ടു

19. വേവല്‍ പ്രഭു (1943-1947)
* 1944 - ലീഗ്-കോണ്‍ഗ്രസ് ഭിന്നത അവസാനിപ്പിക്കാനായി സി.ആര്‍ (സി.രാജഗോപാലാചാരി) ഫോര്‍മുല

* രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന സമയത്തെ ഇന്ത്യൻ വൈസ്രോയി

* ചെങ്കോട്ടയിൽ INA പട്ടാളക്കാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകി.

* സിംല കോണ്‍ഫറന്‍സ് - ഇന്ത്യക്കാര്‍ക്ക് സ്വയംഭരണം നടത്താന്‍ അനുമതി

* സർജന്റെ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി

* ഇന്ത്യയിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നപ്പോഴത്തെ 
വൈസ്രോയി

* നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത് -1946 സെപ്തംബർ 2

* 1946 - കാബിനറ്റ് മിഷന്‍ - ബ്രിട്ടീഷുകാരില്‍നിന്നും ഇന്ത്യന്‍ നേതാക്കളിലേക്ക് അധികാരക്കൈമാറ്റം നടത്തുന്നതിനായുള്ള തയ്യാറെടുപ്പ്

* ബംഗാളില്‍ വര്‍ഗീയ കലാപം (1946)

* ബോംബെയില്‍ നാവിക കലാപം (1946) 

* ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ ഇന്ത്യൻ വൈസ്രോയി

20. മൗണ്ട്ബാറ്റണ്‍ പ്രഭു (1947 ഫെബ്രുവരി-ഓഗസ്റ്റ്)
* ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി

* ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി

* ഇന്ത്യാ-പാക് അതിർത്തി നിർണ്ണയത്തിനു വേണ്ടി റാഡ്ക്ലിഫിന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ച വൈസ്രോയി

* ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് നടപ്പാക്കി

* ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി

* 1979-ൽ അയർലന്റിൽ വച്ച് ബോംബു സ്ഫോടനത്തിൽ  കൊല്ലപ്പെട്ട വൈസ്രോയി

ഡിക്കി ബേർഡ് പ്ലാൻ
* ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി?
- മൗണ്ട് ബാറ്റൺ പദ്ധതി

* മൗണ്ട് ബാറ്റൺ പദ്ധതി നിയമവിധേയമാക്കപ്പെട്ട ആക്ട്?
- 1947-ലെ ഇൻഡിപെൻഡൻസ് ആക്ട്

* ‘ബാൾക്കൺ പദ്ധതി’ എന്നറിയപ്പെടുന്നത്?
- മൗണ്ട് ബാറ്റൺ പദ്ധതി

* ‘ഡിക്കി ബേർഡ് പ്ലാൻ’ എന്നറിയപ്പെടുന്ന പദ്ധതി?
- മൗണ്ട് ബാറ്റൺ പദ്ധതി

സ്വതന്ത്ര ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാര്‍
* അധികാരക്കൈമാറ്റം നടത്തിയെങ്കിലും ഇന്ത്യ പൂര്‍ണമായും റിപ്പബ്ലിക് ആവുന്നതുവരെ പ്രസിഡന്റിന്റെ അഭാവത്തില്‍ ഗവര്‍ണര്‍ ജനറല്‍ പദവി നിലനിര്‍ത്തിപ്പോന്നു. ഇത് 1956 ജനുവരി 26 വരെ തുടര്‍ന്നു. 

* അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റണ്‍ പ്രഭു തന്നെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി. 1948 ജൂണ്‍ 21 വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു. 

* 1948 ജൂണ്‍ മുതല്‍ 1956 ജനുവരി വരെ സി. രാജഗോപാലാചാരി ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറലായി. ഇന്ത്യാക്കാരനായ ഏക ഗവര്‍ണര്‍ ജനറല്‍ കൂടിയാണ് അദ്ദേഹം. 
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here