പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ (അദ്ധ്യായം ഒന്ന്)
PSC: 200 Selected Questions & Answersചോദ്യോത്തരങ്ങൾ പഠിക്കാം
1. ഏറ്റവും കൂടുതല്‍ ശേഷിയുള്ള കംപ്യൂട്ടര്‍
- സൂപ്പര്‍ കംപ്യൂട്ടര്‍
2. 1942 ആഗസ്റ്റ് എട്ടിന് മുംബൈയില്‍ കോണ്‍ഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയപ്പോള്‍ വൈസ്രോയിയായിരുന്നത്
-ലിന്‍ലിത്ഗോ പ്രഭൂ
3. 1998ലെ സാമ്പത്തിക നൊബേലിന് അര്‍ഹനായതാര്‍
-അമര്‍ത്യാസെന്‍
4. തഞ്ചാവുര്‍ ചിത്രകലാ രീതിയുടെ ആസ്ഥാനം
-തഞ്ചാവൂര്‍
5. ദ അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സ്വായര്‍ ആരുടെ രചനയാണ്
-മാര്‍ക്ക് ട്വയിന്‍
6. ഇന്ത്യയിലെ സൈബര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം
-ആന്ധ്രാപ്രദേശ്
7. സ്ലീപ്പിംഗ് സിക്ക്നെസ്സ് ഒരു ഹോസ്റ്റില്‍നിന്ന് മറ്റൊരു ഹോസ്റ്റിലേക്ക് കടന്നുപോകുന്നത് ഏത് വെക്ടറിലൂടെയാണ്
- ട്രിപ്പാനോസോമ
8. ഈജിപ്ത് പ്രശ്നത്തില്‍ രാജിവച്ച വൈസ്രോയി
-റിപ്പണ്‍ പ്രഭു
9. ചൈനയ്ക്കും റഷ്യയ്ക്കുമിടയില്‍ സ്ഥിതിചെയ്യുന്ന രാജ്യം
- മംഗോളിയ
10. 1915ല്‍ ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയത് ഏത് വൈസ്രോയിയുടെ കാലത്താണ്
-ഹാര്‍ഡിഞ്ചി പ്രഭു
11. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവ്
-മോത്തിലാല്‍ നെഹ്രു
12. 1999-ല്‍ ഭാരത രത്നത്തിന് അര്‍ഹനായ നൊബേല്‍ ജേതാവ്
-അമര്‍ത്യാ സെന്‍
13. കേരളത്തിലെ വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ ആസ്ഥാനം
- പൂക്കോട്
14. ബി.ടി.വഴുതനയിലെ ബി.ടിയുടെ പൂര്‍ണരൂപം
- ബാസില്ലസ് തുറിഞ്ചിയന്‍സ്
15. നന്ദന്‍ കാനന്‍ മൃഗശാല എവിടെയാണ്
-ഭുവനേശ്വര്‍
16. പഴശ്ശി രാജയ്ക്കെതിരെ സൈനിക നീക്കത്തിന് ആര്‍തര്‍ വെല്ലസ്ലി നിയോഗിക്കുപ്പെട്ടത് ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്
- വെല്ലസ്ലി പ്രഭൂ
17. തിരുവിതാംകൂറില്‍ പൗരസമത്വവാദ പ്രക്ഷോഭണം ആരംഭിച്ച വര്‍ഷം
-1919
18. ദക്ഷിണ ഗുരുവായുര്‍ എന്നറിയപ്പെടുന്നത് എവിടുത്തെ ശ്രീകൃഷ്ണ ക്ഷ്രേതമാണ്
- അമ്പലപ്പുഴ
19. 2003-ല്‍ 150--ാം വാര്‍ഷികം ആഘോഷിച്ച ഇന്ത്യന്‍ സംരഭമേത്
- ഇന്ത്യന്‍ റെയില്‍വേയ്സ്
20. ഒരു ബീക്കറിലെ ജലത്തില്‍ ഒരു കഷണം ഐസ് പൊങ്ങിക്കിടക്കുന്നു. ഈ ഐസ് മുഴുവനായും ഉരുകിയാല്‍
-ബീക്കറിലെ ജലനിരപ്പില്‍ മാറ്റമില്ല
21. വിവിധ് ഭാരതിയുടെ പ്രക്ഷേപണം ആകാശവാണി ആരംഭിച്ച വര്‍ഷം
-1957
22. ഏത് അളക്കാനാണ് സ്പ്രിംഗ് ബാലന്‍സ് ഉപയോഗിക്കുന്നത്
- മാസ്
23. സസ്യങ്ങള്‍ പ്രോട്ടിന്‍ തന്മാത്രകള്‍ ഉല്‍പാദിപ്പിക്കുന്നത് ഏത് മൂലകത്തിന്റെ സഹായത്താലാണ്
-നൈട്രജന്‍
24. ഇന്ത്യയിലെ ഏറ്റവും മഹാനായ ഫ്രഞ്ച് ഗവര്‍ണര്‍
- ഡ്‌ളൂപ്ലേ
25. മഹാത്മാഗാന്ധിയിലൂടെ പ്രചാരം നേടിയ ദരിദ്രനാരായണന്‍ എന്ന പ്രയോഗത്തിന്റെ ആവിഷ്കര്‍ത്താവ്
- സ്വാമി വിവേകാനന്ദന്‍
26. ആരുമായിട്ടാണ് ബ്രിട്ടീഷുകാര്‍ റാവല്‍പിണ്ടി ഉടമ്പടി ഒപ്പുവെച്ചത്
- അഫ്ഗാനിസ്താനിലെ അമീര്‍
27. ആനി ബസന്റിന്റെ മാതൃരാജ്യം
- അയര്‍ലന്‍ഡ്
28. 2004-ല്‍ സമാധാന നൊബേലിനര്‍ഹയായ വാംഗാരി മാതായി ആ ബഹുമതി നേടിയ ആദ്യത്തെ ആഫ്രിക്കന്‍ വനിതയാണ്. അവരുടെ രാജ്യമേത്
-കെനിയ
29. മധ്യഭാരത് സംസ്ഥാനത്തിന്റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നത് (1948-1956)
-ഇന്‍ഡോര്‍
30. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി ആദ്യമായി തരംതിരിച്ചത്
-ലാവോസിയെ
31.1888-ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി
- മലയാള മനോരമ
32. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ പരമ്പര
- തീസ്‌ര രാസ്ത
33. കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ എന്ന നോവലിനെ അവലംബിച്ച് നിര്‍മിച്ച മലയാള സിനിമ
- പടയോട്ടം
34. ബേപ്പൂരില്‍വച്ച് അറബിക്കടലില്‍ ചേരുന്ന നദി
- ചാലിയാര്‍
35. ഏറ്റവും കൂടുതൽ പേര്‍ കണ്ട ഇന്ത്യന്‍ ടെലിവിഷന്‍ പരമ്പര
- മഹാഭാരതം
36. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റോഡ് തുരങ്കം
- ജവഹര്‍ തുരങ്കം
37. ഇടിമിന്നലുണ്ടാകുമ്പോള്‍ ജനല്‍ക്കമ്പികള്‍ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്
-അനുനാദം
38. പട്ടം താണുപിള്ള തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയായവര്‍ഷം
-1954
39. ശാരദ ആക്ട് ഏതുമായി ബന്ധപ്പെട്ട നിയമമാണ്
- ബാല്യവിവാഹം
37. റെയില്‍വേയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തോമസ് റോബര്‍ട്ട്സണ്‍ കമ്മിഷനെ നിയോഗിച്ച വൈസ്രോയി
-കഴ്സണ്‍ പ്രഭു
38. 1893-ല്‍ ചിക്കാഗോയില്‍നടന്ന ലോക കലാപ്രദര്‍ശനത്തില്‍ സമ്മാനം ലഭിച്ച കേരളീയ ചിത്രകാരന്‍
-രാജാരവിവര്‍മ
39. ഇന്ത്യന്‍ ഭരണഘടനയിലെ അടിയന്തരാവസ്ഥ സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് നിയമമേത്
-1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്
40. ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വനിത
- പ്രതിഭാ പാട്ടീല്‍
41. ഏകാന്തവീഥിയിലെ അവധൂതന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരന്‍
- വൈക്കം മുഹമ്മദ് ബഷീര്‍
42. ഏതു മലയാളപത്രമാണ് ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ചാണ് ദിനപ്പ്രതമായി മാറിയത്
-മാതൃഭൂമി
43. അന്വേഷിപ്പിന്‍ കണ്ടെത്തും, മുട്ടുവിന്‍ തുറക്കപ്പെടും ആരുടെവാക്കുകളാണ്
-യേശു ക്രിസ്തു
44. അപ്പോസ്തലന്‍മാര്‍ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
-ക്രിസ്തുമതം
45. അമേരിക്കന്‍ പ്രസിഡന്റായ ബരാക് ഒബാമ ആ പദവിയിലെത്തിയ ആദ്യ ആഫ്രോ-അമേരിക്കന്‍ വംശജനാണ്. അദ്ദേഹത്തിന്റെ പിതാവ് ഏത് രാജ്യക്കാരനായിരുന്നു
-കെനിയ
46. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ മാസങ്ങള്‍
- ഏപ്രില്‍, മെയ്
47. ഇന്ത്യയിലെ ആദ്യത്തെ ടെലിഫിലിം
-സദ്ഗതി
48. കല്യാണദായിനിസഭയുടെ സ്ഥാപകന്‍.
- പണ്ഡിറ്റ് കറുപ്പന്‍
49. ആലത്തൂര്‍ സിദ്ധാശ്രമത്തിന്റെ സ്ഥാപകന്‍
-ബ്രഹ്മാനന്ദ ശിവയോഗി
50. നാരായണഗുരുവിന്റെ രണ്ടാം ശ്രീലങ്ക സന്ദര്‍ശനം ഏത് വര്‍ഷമായിരുന്നു-
- 1926
51. വിൻഡോസിൽ ഏത് ബട്ടണിലാണ് ഹെല്‍പ് മെനു
- സ്റ്റാര്‍ട്ട്
52. ഇന്‍ഫര്‍മേഷനെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും ലഘുവായ ഘടകം
- ബിറ്റ്
53. കോമണ്‍വെല്‍ത്തിന്റെ രൂപവത്കരണത്തിനു തുടക്കം കുറിച്ച ബെല്‍ഫോര്‍ പ്രഖ്യാപനം ഏത് വര്‍ഷമായിരുന്നു
-1926
54. യുനിസെഫിനെ ഐക്യരാഷ്ട്രസഭയുടെ സ്ഥിരം ഏജന്‍സിയായി അംഗീകരിച്ച വര്‍ഷം
-1953
55. അന്താരാഷ്ട്ര ശിശുക്ഷേമ സമിതി (യൂണിസെഫ്) രൂപവത്കൃതമായ വര്‍ഷം
-1946
56. ദ വികാർ ഓഫ് വേക്ഫീല്‍ഡ് എന്ന നോവല്‍ രചിച്ചതാര്
-ഒളിവര്‍ ഗോള്‍ഡ്സ്മിത്ത്
57. ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ഭാഷാ കമ്മിഷ൯ രൂപവത്കരിച്ച വര്‍ഷം
-1955
58. ലോക്സഭാ സ്പീക്കറായ രണ്ടാമത്ത വനിത
- സുമിത്രാ മഹാജന്‍
59. സ്വത്രന്ത ഇന്ത്യയില്‍ ജനിച്ച് പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
-നര്രേന്ദ മോദി
60. മുഖ്യവിവരാവകാശ കമ്മീഷണറായ ആദ്യ വനിത-
- ദീപക് സന്ധു
61. ദാദാസാഫേബ് ഫാല്‍ക്കെ അവാര്‍ഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
-സിനിമ
62. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന വരികള്‍ രചിച്ചത്
- കുഞ്ചന്‍ നമ്പ്യാര്‍
63. ദുഖ:വെള്ളിയാഴ്ച ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
-ക്രിസ്തുമതം
64. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദിയേത്
-പമ്പ
65. ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന പുസ്തകമെഴുതിയത്
- ഇ.എം.എസ്.
66. കേരള ലളിതകലാ അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍
-എം.രാമവര്‍മരാജ
67. ഗാന്ധിജി സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്
-ഇര്‍വിന്‍ പ്രഭു
68. ഗാസിപ്പൂരില്‍ അന്തരിക്കുകയും ഗംഗാതീരത്ത് അന്ത്യവിശ്രമംകൊള്ളുകയും ചെയ്യുന്ന ഗവര്‍ണര്‍ ജനറല്‍
-കോണ്‍വാലിസ് പ്രഭു
69. പനിയും തലവേദനയുമായി ആശുപ്രതിയിലെത്തിയ നാലു വയസ്സുള്ള മിനിക്ക് കുറച്ചുദിവസങ്ങള്‍ക്കുശേഷം കൈകാലുകള്‍ക്ക് തളര്‍ച്ചയും തുടര്‍ന്ന് കാലുകള്‍ക്ക്
വൈകല്യവും സംഭവിക്കുകയും ചെയ്തു. മിനിക്ക് പിടിപെട്ട രോഗം എന്താണ്
- പോളിയോ
70. ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന വര്‍ഷം
-2009
71. റോറിംഗ് ഫോര്‍ട്ടീസ്, ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ക്രീമിംഗ് സികസ്റ്റീസ് -നാവികര്‍ ഈ രീതിയില്‍ വിശേഷിപ്പിച്ചിട്ടുള്ള വാതങ്ങള്‍ ഏത്.
- പശ്ചിമ വാതം
72. കംപ്യൂട്ടര്‍ മദര്‍ ബോര്‍ഡിന്റെ മറ്റൊരു പേര്‍
- സിസ്റ്റംബോര്‍ഡ്
73. തുവാനത്തുമ്പികള്‍ എന്ന സിനിമ പദ്മരാജന്റെ ഏത് നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്
- ഉദകപ്പോള
74. കേരളത്തിലെ ആദ്യ വനിത മേയര്‍
- ഹേമവതി തായാട്ട്
75. സര്‍പ്പപ്പാട്ടിന്റെ മറ്റൊരു പേര്‍
- പുള്ളുവന്‍പാട്ട്
76. കേരള യുക്തിവാദി സംഘത്തിന്റെ ആദ്യ പ്രസിഡന്റ് -
- എം.സി.ജോസഫ്
77. ഡോക്യുമെന്റിന്റെ പ്രിന്റ് എടുക്കുംമുമ്പ് അത് സ്‌ക്രീനില്‍ കാണുന്നതിനുള്ള ഉപാധി
- പ്രിന്റ് പ്രിവ്യു
78. പി.ഡി.എ. എന്നതിന്റെ പൂര്‍ണരൂപം
- പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്
79. ഏത് മതമാണ് ലക്ഷദ്വീപില്‍ ഉബൈദുള്ള പ്രചരിപ്പിച്ചത്
-ഇസ്ലാം മതം
80. ഏതിന്റെ ശ്വസനാവയവമാണ് ബുക്ക് ലങ്സ്
-ചിലന്തി
81. ഏത് ഇതിഹാസമാണ് മുഗള്‍ ച്രകവര്‍ത്തി അക്ബറുടെ നിര്‍ദ്ദേശപ്രകാരം പേര്‍ഷ്യനിലേക്ക് തര്‍ജമ ചെയ്‌തത്
- മഹാഭാരതം
82. ഏത് വര്‍ഷമാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി പ്രസിദ്ധപ്പെടുത്തിയത്
- 1915
83. ഏത് വിശ്രുത സംസ്കൃത സാഹിത്യകാരന്റെ പേരിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്
- കാളിദാസന്‍
84. മോക്ഷപ്രദീപഖണ്ഡനം രചിച്ചത്
- ചട്ടമ്പിസ്വാമികള്‍
85. ഇന്ത്യയില്‍ ആദ്യമായി ഡബിള്‍ ഡക്കര്‍ കോച്ച് ഘടിപ്പിച്ച ട്രെയിന്‍
- സിംഹഗഡ് എക്സ്പ്രസ്
86. കേരളത്തിലെ ഏറ്റവും തണുപ്പുകൂടിയ മാസങ്ങള്‍
- ഡിസംബറും ജനുവരിയും
87. ആര്‍ക്കുശേഷമാണ് സോണിയാഗാന്ധി1998-ല്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തിയത്
- സീതാറാം കേസരി
88. ഏത് കൃതിക്ക് ഗാന്ധിജി രചിച്ച വ്യാഖ്യാനമാണ് അനാസക്തിയോഗം
-ഭഗവത്ഗീത
89. ഏതു മതക്കാരാണ് ലോകത്തിന്റെ നാനാഭാഗത്തേക്ക് കുടിയേറുകയും 1948-ല്‍ സ്വന്തം രാജ്യം നിലവില്‍വന്നപ്പോള്‍ ഭൂരിപക്ഷവും അവിടേക്ക് മടങ്ങുകയും ചെയ്തത്
-ജുതമതം
90. കുട്ടനാട്ടില്‍ ആരംഭിച്ച തോട്ടപ്പള്ളി സ്പില്‍വേയുടെ പണിപൂര്‍ത്തിയായ വര്‍ഷം
- 1955
91. ദശാവതാരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുരാണം
- മത്സൃപുരാണം
92. കൊങ്കണ്‍ റെയില്‍വേയില്‍ ആദ്യ യാത്രാതീവണ്ടി ഓടിത്തുടങ്ങിയ വര്‍ഷം
-1998
93. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി പോര്‍ച്ചുഗീസസുകാരുടെ മേല്‍ വിജയം നേടിയ സ്വാലി യുദ്ധം നടന്ന വര്‍ഷാ
- 1612
94. ഏത് തീയതിയിലാണ് മുസ്ലിം ലീഗ് ഇടക്കാല സര്‍ക്കാരില്‍ ചേര്‍ന്നത്
- 1946 ഒക്ടോബര്‍ 26
95. മാപ്പിളക്കലാപത്തിന്റെ ഭാഗമായ കലാപങ്ങളുടെ പരമ്പരയുടെ ഒടുവിലത്തേത് നടന്ന വര്‍ഷം
- 1921
96. 1722-ല്‍ ഹൂഗ്ലി ജില്ലയിലെ രാധാനഗറില്‍ ജനിച്ച മഹാന്‍
- രാജാറാം മോഹന്‍ റോയ്
97. ഏത് നേതാവിന്റെ രംഗ പ്രവേശമാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ വന്‍തോതിലുള്ള ജനകീയ പങ്കാളിത്തത്തിന് അവസരമൊരുക്കിയത്
- മഹാത്മാഗാന്ധി
98. ഏത് മതക്കാരാണ് മൃതശരീരം കഴുകന് തിന്നാന്‍ കൊടുക്കുന്നത്
-പാഴ്സി മതം
99. ആനി ബസന്റ് അഡയാറില്‍ ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ച വര്‍ഷം
-1916
100. മഹാഭാരതയുദ്ധത്തില്‍ ദ്രോണരെ വധിച്ചതാര്‍
-അര്‍ജുനന്‍
<PSC: 200 SELECTED QUESTIONS -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍