CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2020 JULY
കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ജൂലൈ: ചോദ്യോത്തരങ്ങള്‍
ഇന്ത്യയുടെ അറ്റോര്‍ണി ജനറലായികെ കെ വേണുഗോപാലിന്റേയും സോളിസിറ്റര്‍ ജനറലായി തുഷാര്‍മേത്തയുടെയും കാലാവധി ദീര്‍ഘിപ്പിച്ചു.

* അയര്‍ലന്റിന്റെ പുതിയ പ്രധാനമന്ത്രിയായി മൈക്കിള്‍മാര്‍ട്ടിന്‍ ചുമതലയേറ്റു.

* IT Act 69A പ്രകാരം ടിക്ടോക്‌ അടക്കം 59 ചൈനീസ്‌ ആപ്ലിക്കേഷനുകള്‍ക്ക്‌ ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി.
* മലപ്പുറം ജില്ലയിലെ കരിമ്പുഴയില്‍ കേരളത്തിന്റെ 18-ാമത്‌ വന്യജീവി സങ്കേതം നിലവില്‍ വന്നു. 227.97 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വന്യജീവിസങ്കേതം
അമരമ്പലം, വടക്കേകോട്ട എന്നീ വനപ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ്‌.

* വിദ്യാലയങ്ങളില്‍ ചെറു വനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള വനംവകുപ്പിന്റെ പദ്ധതിയാണ്‌ വിദ്യാവനം.

* ഇന്ത്യയും ഭൂട്ടാനും ചേര്‍ന്ന്‌ ഖൊലോഗ്ചു ഹൈഡ്രോപവര്‍ പ്രോജക്‌ട് ഒപ്പുവച്ചു.

* പത്മനാഭ ബാലകൃഷ്ണ ആചാര്യ മണിപ്പൂരിന്റെ ഗവര്‍ണറായിനിയമിതനായി. 

* 3 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി വിക്ടേഴ്‌സ്‌ ചാനലില്‍ ആരംഭിച്ച വിനോദ വിജ്ഞാന പരിപാടിയാണ്‌ കിളിക്കൊഞ്ചല്‍.

* നിലവിലെ കോവിഡ്‌-19 സാഹചര്യത്തില്‍ മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും കേരളത്തിന്റെസമഗ്രവികസനവും ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതിയാണ്‌ ഡ്രീം കേരള.

* Jean castex ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയാകും.

* കോവിഡ്‌ കാലത്ത്‌ കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി കേരളത്തില്‍
ആരംഭിക്കുന്ന പദ്ധതിയാണ്‌ “ഒറ്റയ്ക്കല്ല ഒപ്പമുണ്ട്‌.

* ഇത്തവണത്തെ കോമണ്‍വെല്‍ത്ത്‌ ചെറുകഥാ പുരസ്‌കാരത്തിന്‌ ജാര്‍ഖണ്ഡ്‌ സ്വദേശിനിയായ കൃതികപാണ്ഡെയുടെ The Great Indian Tee and Snakes എന്ന കൃതി അര്‍ഹമായി.

* 2024ലെ വനിതാ ഫിഫാ ലോകകപ്പിന്‌ ഓസ്ട്രേലിയ, ന്യുസിലന്റ്‌ എന്നീ രാജ്യങ്ങള്‍ വേദിയാകും.

* ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ്‌-19 ചികിത്സാ കേന്ദ്രമായ സര്‍ദാര്‍ പട്ടേല്‍ കോവിഡ്‌ കെയര്‍ സെന്റര്‍ ഡല്‍ഹിയിലാണ്‌ സ്ഥാപിക്കുന്നത്‌.

* ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയില്‍വെ പ്ലാറ്റ്‌ഫോം കര്‍ണാടകത്തിലെ ഹുബ്ബള്ളി റെയില്‍വെ സ്‌റ്റേഷനില്‍ നിലവില്‍വരും.

* അസമിലെ വന്യജീവി സങ്കേതമായ Daling Patkai Wildlife Sanctuary- യ്ക്ക്‌ ദേശീയോദ്യാന പദവിലഭിച്ചു.

* നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി ചെയര്‍മാനായി നിയമിതനായതാര്?
- ഊര്‍ജിത് പട്ടേല്‍
കേന്ദ്രധനകാര്യ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി. 1976-ല്‍ ഡല്‍ഹി ആസ്ഥാനമായി സ്ഥാപിച്ചു.

* ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ്-19 ചികിത്സാകേന്ദ്രമായ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതെവിടെ?
- ഡല്‍ഹി
70 ഏക്കറിലാണ് സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. കോവിഡ് രോഗികള്‍ക്കായി 10,000 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനാണ് സുരക്ഷാ ചുമതല.

* 2020-ലെ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ചാമ്പ്യന്‍ഷിപ്പ് വിജയികളായ ടീം?
- ലിവര്‍പൂള്‍
30 വര്‍ഷത്തിനുശേഷമാണ് ലിവര്‍പൂള്‍ ഇത്തവണ കിരീടം നേടിയത്. ലീഗില്‍ ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ വിജയികളായി എന്ന റെക്കോര്‍ഡ് നേട്ടവും ലിവര്‍പൂള്‍ സ്വന്തമാക്കി.

* 2020 ജൂണ്‍ 18 മാസ്‌ക് ദിനമായി ആചരിച്ച സംസ്ഥാനം?
- കര്‍ണാടക
കോവിഡ്-19 പ്രതിരോധത്തില്‍ മാസ്‌കിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് മാസ്‌ക് ദിനം ആചരിച്ചത്.

* ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതെവിടെ
- ഹുബ്ബള്ളി റയില്‍വേ സ്‌റ്റേഷന്‍
സൗത്ത് വെസ്‌റ്റേണ്‍ റയില്‍വേയ്ക്കു കീഴിലാണ് കര്‍ണാടകയിലെ ഹുബ്ബള്ളി റയില്‍വേ സ്‌റ്റേഷന്‍. 1400 മീറ്റര്‍ നീളത്തിലാണ് ഇവിടെ പ്ലാറ്റ്‌ഫോം തയ്യാറാകുന്നത്. ഇതിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ റയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന് രണ്ടാംസ്ഥാനമാകും.

* 21-ാം നൂറ്റാണ്ടിലെ മൂല്യമേറിയ ഇന്ത്യന്‍ ടെസ്റ്റ് താരമായി വിസ്ഡന്‍ മാഗസിന്‍ തിരഞ്ഞെടുത്തതാരെ?
- രവീന്ദ്ര ജഡേജ
ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനു തൊട്ടുപിന്നില്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ടെസ്റ്റ് താരമായാണ് വിസ്ഡന്‍ ജഡേജയെ തിരഞ്ഞെടുത്തത്. 2012-ല്‍ അരങ്ങേറിയ ജഡേജയ്ക്ക് അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതുവരെ 49 ടെസ്റ്റുകളില്‍നിന്നായി 1869 റണ്‍സും 213 വിക്കറ്റുകളും നേടിയിട്ടുണ്ട്.

* 2020-ലെ കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്‌കാരം നേടിയ ഇന്ത്യന്‍ എഴുത്തുകാരി?
- കൃതിക പാണ്ഡെ
ജാര്‍ഖണ്ഡ് സ്വദേശിനിയായ കൃതിക പാണ്ഡെയുടെ 'The Great Indian Tee and Snakes' എന്ന കൃതിക്കാണ് പുരസ്‌കാരം. കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് ഓര്‍ഗനൈസേഷനാണ് പുരസ്‌കാരം നല്‍കുന്നത്.

* 2023-ലെ ഫിഫ വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങള്‍?
- ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്
വനിതാ ഫുട്‌ബോള്‍ ലോകപ്പിന്റെ 9-ാം പതിപ്പാണ് 2023-ലേത്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാവും മത്സരങ്ങള്‍ നടക്കുക. അമേരിക്കയാണ് നിലവിലെ ചാമ്പ്യന്മാര്‍.

* കുട്ടികളുടെ അശ്ലീല ദൃശ്യപ്രചാരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ സൈബര്‍ ഓപ്പറേഷന്‍?
- ഓപ്പറേഷന്‍ പി. ഹണ്ട്
ഓപ്പറേഷന്‍ പി. ഹണ്ടിന്റെ ഭാഗമായി 47 പേരെ കേരള പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യപ്രചാരണം തടയാനുള്ള ഐ.ടി. ആക്ട് സെക്ഷന്‍ 67(b) പ്രകാരമാണ് നടപടി.
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here