CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2020 JUNE
കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ജൂൺ: ചോദ്യോത്തരങ്ങള്‍
യു.എന്‍. പൊതുസഭയുടെ 75-ാം അധ്യക്ഷനായി തിരഞ്ഞെടുത്തത് ആരെ?
- വോല്‍ക്കന്‍ ബോസ്‌കിര്‍
69-കാരനായ വോല്‍ക്കന്‍ ബോസ്‌കിര്‍ യു.എന്‍. പൊതുസഭയുടെ അധ്യക്ഷനാവുന്ന ആദ്യത്തെ തുര്‍ക്കിക്കാരനാണ്. ഒരുവര്‍ഷമാണ് കാലാവധി. ആന്വല്‍ സെഷന് തുടക്കമാകുന്ന 2020 സെപ്റ്റംബര്‍ 15-ന് മുഹമ്മദ് ബന്‍ഡേയുടെ പിന്‍ഗാമിയായി അധികാരമേല്‍ക്കും.
* കോവിഡ് സുരക്ഷയുടെ ഭാഗമായി ആരംഭിച്ച ATMA മെഷീന്‍ സ്ഥാപിച്ച ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍?
- നാഗ്പൂര്‍
കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് യാത്രക്കാരുടെ ശരീര താപനില, മുഖാവരണം, ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ തുടങ്ങിയവ ATMA മെഷീന്‍വഴി പരിശോധിക്കാം. Automated Ticket Checking & Managing Access എന്നാണ് ഇതിന്റെ പൂര്‍ണരൂപം.

* 16-ാമത് പി.കേശവദേവ് സാഹിത്യപുരസ്‌കാരത്തിന് അര്‍ഹനായതാര്?
- വിജയകൃഷ്ണന്‍
2020-ലെ പി.കേശവദേവ് സാഹിത്യപുരസ്‌കാരത്തിന് വിജയകൃഷ്ണനും (ചലച്ചിത്ര നിരൂപണം) ഡയബ് സ്‌ക്രീന്‍ കേരള കേശവ്‌ദേവ് പുരസ്‌കാരത്തിന് ഡോ. അരുണ്‍ ബി. നായരും അര്‍ഹരായി. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

* വായനാദിനമായി ആചരിക്കുന്നതെന്ന്?
- ജൂണ്‍ 19
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എന്‍. പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. 1996 മുതലാണ് കേരള സര്‍ക്കാര്‍ വായനാദിനാചരണം ആരംഭിച്ചത്. ജൂണ്‍ 19 മുതല്‍ ഒരാഴ്ച വായനാവാരമായും ആചരിക്കുന്നു.

* 2020-ലെ പദ്മശ്രീ പുരസ്‌കാരത്തിന് നാമദിര്‍ദേശം ചെയ്യപ്പെട്ട മലയാളി ഫുട്‌ബോളര്‍?
- ഐ.എം. വിജയന്‍
ഐ.എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തത് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് (എ.ഐ.എഫ്.എഫ്). ഇന്ത്യ കണ്ട മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായ വിജയന്‍ 17-ാം വയസില്‍ കേരള പോലീസിലൂടെയാണ് ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. 2003ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.

* ഏത് സംസ്ഥാനത്താണ് വധവാന്‍ തുറമുഖം നിലവില്‍ വരുന്നത്?
- മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ വധവാനില്‍ വരാനിരിക്കുന്ന തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ 65,544 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. ചരക്കുനീക്കത്തിനായാവും തുറമുഖം പ്രധാനമായും ഉപയോഗപ്പെടുത്തുക.

* ഇന്ത്യ-ചൈന സംഘര്‍ഷം നക്കുന്ന ഗല്‍വാന്‍ പ്രദേശം എവിടെയാണ്?
- ലഡാക്ക്
തര്‍ക്കപ്രദേശമായ അക്‌സായ് ചിന്നില്‍നിന്നും ഉത്ഭവിക്കുന്ന ഗല്‍വാന്‍ നദിയുടെ ഒഴുക്കിന്റെ ഫലമായാണ് ഗല്‍വാന്‍ താഴ്‌വര സൃഷ്ടിക്കപ്പെട്ടത്. പടിഞ്ഞാറോട്ട് ഒഴുകുന്ന ഗല്‍വാന്‍ സിന്ധു നദിയുടെ പോഷകനദിയായ ഷൈലോക്കില്‍ ചെന്നെത്തും.

* സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് പദ്ധതിയുടെ പേര്?
- ഫസ്റ്റ് ബെല്‍
2020 ജൂണ്‍ 1 മുതലാണ് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി കേരളത്തിലെ 1 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) ആണ് ക്ലാസുകള്‍ക്കുള്ള ടൈംടേബിള്‍ തയ്യാറാക്കുന്നത്. വിക്ടേഴ്‌സ് ചാനലിനുപുറമെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ക്ലാസുകള്‍ ലഭ്യമാണ്.

* യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ നിരീക്ഷണ വിധേയമാക്കിയ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയേത്?
- ബി.ഇ.സി.
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബി.ഇ.സി (ബോസ്-ഐന്‍സ്‌റ്റൈന്‍ കണ്ടെന്‍സേറ്റ്‌) നാസയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ലേഖനം നേച്ചര്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 0 (പൂജ്യം) കെല്‍വിന്‍ അഥവാ -273.15 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ചില മൂലകങ്ങളുടെ ആറ്റങ്ങള്‍ക്ക് ഈ പ്രത്യേക അവസ്ഥയിലേക്ക് എത്താനാകുന്നത്.

* 2021-ല്‍ നാലാമത് ഏഷ്യന്‍ യൂത്ത് പാരാഗെയിംസ് നടത്തുന്നതെവിടെ?
- ബഹ്‌റെയ്ന്‍
നാലു വര്‍ഷം കൂടുമ്പോഴാണ് ഏഷ്യന്‍ യൂത്ത് പാരാഗെയിംസ് സംഘടിപ്പിക്കുന്നത്. 2009-ല്‍ ടോക്ക്യോയിലായിരുന്നു ആദ്യത്തെ ഗെയിംസ്. 2021 ഡിസംബര്‍ 1 മുതല്‍ 10 വരെയാണ് നാലാമത്തെ ഗെയിംസ് നടക്കുക. 

* ഓണ്‍ലൈന്‍ വഴിറിലീസ്ചെയ്യുന്ന ആദ്യ മലയാള ചലചിത്രമാണ്‌ സൂഫിയും സുജാതയും

* “കുബറ്റ്ബെക്‌ ബോറോണോവ്‌” കിര്‍ഗിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

* കോവിഡ്‌-19 പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്ക്‌ തിരികെ മടങ്ങിയെത്തിയ അതിഥി തൊഴിലാളികള്‍ക്കായി “ഗരീബ്‌ കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ എന്ന പേരില്‍ 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു.

* കോവിഡ്‌-19 സാഹചര്യത്തില്‍ സുഗമമായ ഓണ്‍ലൈന്‍ പഠനത്തിനായി കെഎസ്‌എഫ്‌ഇ നടപ്പാക്കുന്ന പദ്ധതിയാണ്‌ വിദ്യാസഹായി.

* കോവിഡ്‌ -19 വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ “ Arogyapath" എന്നപേരില്‍ നാഷണല്‍ ഹെല്‍ത്ത്‌ കെയര്‍ സപ്ലൈ ചെയിന്‍ ആരംഭിച്ചു.

* മുന്‍ എംപിയും മുതിര്‍ന്ന പ്രതപ്രവര്‍ത്തകനുമായിരുന്ന വിശ്വമോഹന്‍ ഗുപ്ത അന്തരിച്ചു.

* 2002 ലെ Peace Prize of German Book Trade ന്‌ ഇന്ത്യന്‍ വംശജനായ അമര്‍ത്യാസെന്‍ അര്‍ഹനായി.

* കേരള സംസ്ഥാന ബാലാവകാശകമ്മീഷന്‍ അദ്ധ്യക്ഷനായി കെ വി മനോജ്കുമാര്‍ നിയമിതനായി.

* യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ലക്ഷ്യസ്ഥാനങ്ങളില്‍ സുരക്ഷിതമായി എത്തിക്കുന്നതിനായി കെഎസ്‌ആര്‍ടിസി ആവിഷ്കരിച്ച പദ്ധതിയാണ്‌ ബസ്‌
ഓണ്‍ ഡിമാന്റ്‌ (BOND)

* കൊതുകുജന്യ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന്‌ തടയിടുന്നതിനായി കേരള സര്‍ക്കാര്‍ തോട്ടങ്ങളിലേക്ക്‌ നീങ്ങാം എന്നപേരില്‍ ആരോഗ്യബോധവത്കരണ പരിപാടി നടപ്പാക്കുന്നു.

* 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട്‌ പുത്തുമലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഹര്‍ഷം എന്ന പദ്ധതി കേരള സര്‍ക്കാര്‍
ആരംഭിച്ചു. (HARSHAM-Happiness and Resilience shared Across Meppady)

* USA  യിലെ ലോസ്‌ ഏഞ്ചല്‍സില്‍ വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റി നിലവില്‍ വന്നു. ഇന്ത്യയ്ക്കുപുറത്ത്‌ നിലവില്‍വന്ന ലോകത്തിലെ ആദ്യ യോഗാ യൂണിവേഴ്‌സിറ്റിയാണ്‌.

* ഹിമാചല്‍പ്രദേശിന്‌ ക്രേന്ദ പഞ്ചായത്ത്‌ രാജ്‌ മന്ത്രാലയത്തിന്റെ e-Panchayat Puraskar-2020 ലഭിച്ചു.

* കോവിഡ്‌ -19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ഡോക്ടറെ കാണുന്നതിനായി e-Sanjeevani  എന്നപേരില്‍ ടെലി മെഡിസിന്‍ പദ്ധതി കേരള സര്‍ക്കാര്‍ ആരംഭിച്ചു.

* പഞ്ചാബിന്റെ ആദ്യ വനിതാ ചീഫ്‌ സെക്രട്ടറിയായി വിനി മഹാജന്‍ ചുമതലയേറ്റു.

* തിരുവനന്തപുരം ജില്ലയിലെ ലക്ഷംവിട്‌ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ ന്യൂ ലൈഫ്‌ എന്നപേരില്‍ ഒരു സമഗ്ര കോളനി നവികരണ പദ്ധതി
നടപ്പാക്കിവരുന്നു.

* പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന അമ്മമാര്‍ക്ക്‌ ധനസഹായം നല്‍കുന്നതിനുള്ള കേരള സര്‍ക്കാര്‍ പദ്ധതിയാണ്‌ മാതൃജ്യോതി.

* ഇന്ത്യയില്‍ ആദ്യമായി കോവിഡ്‌-19 പ്രതിരോധത്തിനായി ന്യൂഡല്‍ഹിയില്‍ പ്ലാസ്മ ബാങ്ക് ആരംഭിക്കും.

* വിദ്യാര്‍ഥികളുടെ പഠനത്തിനായി ലാപ്ടോപ്‌ നല്‍കുന്ന കെഎസ്‌എഫ്ഇ യുടെ പദ്ധതിയാണ്‌ വിദ്യാശ്രീ.

* ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നതെന്ന്?
- ജൂണ്‍ 26
1989 മുതല്‍ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. 'Better Knowledge for Better Care' എന്നതാണ് 2020-ലെ പ്രമേയം.

* ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ ചെയര്‍മാനായി ശ്രീകാന്ത്‌ മാധവ്‌ വൈദ്യ നിയമിതനായി.

* ഇന്ദ്രാമണിപാണ്ഡെ, ഐക്യരാഷ്ട്രഭയിലേയും ജനീവയിലെ മറ്റ്‌ അന്താരാഷ്ട്ര സംഘടനകളിലേയും ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിതിരഞ്ഞെടുക്കപ്പെട്ടു.
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here