PSC Questions: Confusing Facts (Malayalam)
പി.എസ്.സി. ചോദ്യോത്തരങ്ങൾ: ഇനി മൈനസ് ലഭിക്കില്ല (അദ്ധ്യായം 02)
(Confusing Facts മുൻ പേജിൽ നിന്ന് തുടരുന്നു.) 
ആധുനികഭാരതം
(ആധുനിക ഭാരതവുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകൾ ഒപ്പം ചേർത്തിട്ടുണ്ട്).
* ലോക്‌ നായക്‌ എന്നറിയപ്പെട്ടത്‌ ജയപ്രകാശ്‌ നാരായണ്‍. ദേശ നായക്‌ എന്നറിയപ്പെട്ടത്‌ നേതാജി സുഭാഷ്‌ചന്ദ്ര ബോസ്‌.

* വേദങ്ങളിലേക്ക്‌ മടങ്ങുക എന്നു പറഞ്ഞത്‌ ദയാനന്ദ സരസ്വതി. ഗീതയിലേക്ക്‌ മടങ്ങുക എന്നു പറഞ്ഞത്‌ സ്വാമി വിവേകാനന്ദന്‍.

* മഹാരാഷ്ട്രയിലെ സോക്രട്ടീസ്‌-ഗോപാലകൃഷ്ണ ഗോഖലെ, ജാട്ട സമുദായത്തിന്റെ പ്ലേറ്റോ സൂരജ്മല്‍.

* ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി വിക്ടോറിയ മഹാറാണി. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി മഹാത്മാ ഗാന്ധി.

* വേദസമാജം സ്ഥാപിച്ചത്‌ ശ്രീധരലു നായിഡു. ദേവസമാജത്തിന്റെ സ്ഥാപകന്‍ ശിവനാരായണ്‍ അഗ്നിഹോത്രി.

* ബാപ്പുജി എന്നറിയപ്പെട്ടത്‌ മഹാത്മാ ഗാന്ധി. ബാബുജി എന്ന അപരനാമത്തില്‍ അറിയപ്പെട്ടത്‌ ജഗ്ജീവന്‍ റാം.

* ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്‌സിറ്റി കൊല്‍ക്കത്ത. ബ്രിട്ടീഷ്‌ അധികാരത്തിന്‌ വെളിയില്‍ ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യ ആധുനിക
സര്‍വകലാശാല മൈസൂര്‍.

* ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ബ്രിട്ടിഷ്‌ സര്‍ക്കാര്‍ നിയോഗിച്ചത്‌ ഹണ്ടര്‍ കമ്മിറ്റിയെയാണ്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നിയോഗിച്ച കമ്മിറ്റിക്ക്‌ നേതൃത്വം നല്‍കിയത്‌ അബ്ബാസ്‌ തയബ്ജിയാണ്‌.

* 1600-ല്‍ ലണ്ടനിലാണ്‌ ഇംഗ്ളീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിസ്ഥാപിക്കപ്പെട്ടത്‌. ഇത്‌ ജോണ്‍ കമ്പനിഎന്നും അറിയപ്പെട്ടു. അപ്പോള്‍ ബ്രിട്ടണ്‍ ഭരിച്ചിരുന്നത്‌ കന്യകാറാണി എന്നറിയപ്പെട്ട ഒന്നാം എലിസബത്ത്‌ രാജ്ഞിയാണ്‌. അക്ബറായിരുന്നു അപ്പോള്‍ ഇന്ത്യയിലെ മുഗള്‍ചക്രവര്‍ത്തി. എന്നാല്‍ സൂറത്തില്‍ ഫാക്ടറി സ്ഥാപിച്ചപ്പോള്‍ ജഹാംഗീറായിരുന്നു മുഗള്‍ ച്രകവര്‍ത്തി.

* ആദ്യമായി ഇന്ത്യയില്‍ തപാല്‍ സ്റ്റാമ്പിറക്കിയത്‌ ബ്രിട്ടീഷുകാരാണ്‌ (കറാച്ചിയില്‍). എന്നാല്‍, ഇന്ത്യയില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയ നാട്ടുരാജ്യം- കത്തിയവാഡ്‌.

* ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‌ അടിത്തറ പാകാന്‍ സഹായകമായ പ്ലാസി യുദ്ധം നടന്നത്‌ 1757-ല്‍ ബംഗാളിലാണ്‌. എന്നാല്‍, 1764-ല്‍ ബീഹാറില്‍നടന്ന ബക്സാര്‍ യുദ്ധത്തോടെയാണ്‌ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ മേധാവിത്വം ഉറപ്പിച്ചത്‌.

* വന്ദേമാതരത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ നിര്‍വഹിച്ചത്‌ അരവിന്ദഘോഷാണ്‌. വന്ദേമാതരം തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ സുബ്രഹ്മണ്യഭാരതിയാണ്‌. രബീന്ദ്രനാഥ്‌ ടാഗോര്‍ രചിച്ച ജനഗണമന ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്തത്‌ ടാഗോര്‍ തന്നെയാണ്‌.

* മഹര്‍ഷി എന്നറിയപ്പെട്ട ഭാരതരത്നം നേടിയ വ്യക്തിയാണ്‌ ഡി.കെ കാര്‍വേ. രാജര്‍ഷി എന്നറിയപ്പെട്ടത്‌പുരുഷോത്തംദാസ്‌ ഠണ്ഡന്‍.

* സെർവന്റ്‌സ്‌ ഓഫ്‌ ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത്‌ ഗോപാലകൃഷ്ണ ഗോഖലെ ആണ്‌. സെർവന്റ്‌സ്‌ ഓഫ്‌ ഗോഡ്‌ സ്ഥാപിച്ചത്‌ ഖാന്‍ അബ്ദുൾ ഗഫാർ ഖാൻ.

* ബ്രിട്ടിഷുകാര്‍ ഫോര്‍ട്ട് വില്യം നിര്‍മിച്ചത്‌ കല്‍ക്കട്ട (കൊല്‍ക്കത്ത) യിലാണ്‌. സെന്റ്‌ ജോര്‍ജ്‌ കോട്ട നിര്‍മിച്ചത്‌ മദ്രാസില്‍ (ചെന്നൈ) ആണ്‌.

* ടിപ്പു സുല്‍ത്താനില്‍ നിന്ന്‌ മലബാര്‍ ബ്രിട്ടീഷുകാര്‍ക്കു ലഭിച്ച വര്‍ഷം 1792 ആണ്‌. ബ്രിട്ടീഷ് മലബാര്‍ നിലവില്‍വന്നത്‌ 1793-ലാണ്‌. അപ്പോള്‍ ബോംബെ പ്രവിശ്യയുടെ കീഴിലായിരുന്നു മലബാര്‍. മലബാറിനെ ബോംബെ പ്രവിശ്യയില്‍ നിന്നുമാറ്റി മദ്രാസ്‌ പ്രവിശ്യയോട് ചേര്‍ത്ത വര്‍ഷം 1800.

* ക്വിറ്റിന്ത്യാ സമരകാലത്ത്‌ ആദ്യത്തെ സമാന്തര സര്‍ക്കാര്‍ നിലവില്‍ വന്നത്‌ ബലിയ എന്ന സ്ഥലത്താണ്‌. ഏറ്റവും കുടുതല്‍ കാലം പ്രവര്‍ത്തിച്ച സമാന്തര സര്‍ക്കാര്‍ സത്താറയിലേതായിരുന്നു.

* തെക്കുനിന്നുള്ള യോദ്ധാവ്‌ എന്നറിയപ്പെട്ടത്‌ സി.രാജഗോപാലാചാരി. തെക്കേ ഇന്ത്യയിലെ സിംഹം എന്നു വിളിച്ചത്‌ വിജയരാഘവാചാര്യയെ ആണ്‌.

* ദേശബന്ധു എന്നറിയപ്പെട്ടത്‌ സി.ആര്‍.ദാസ്‌. വംഗബന്ധു ഷെയ്ഖ്‌ മുജീബ്‌ റഹ്മാന്‍.

* ബര്‍മയും ഏഡനും ബ്രിട്ടിഷ്‌ ഇന്ത്യയില്‍നിന്ന്‌ വേര്‍പെടുത്തിയ നിയമമാണ്‌ 1935 -ലെ ഗവ.ഓഫ്‌ ഇന്ത്യ നിയമം. ഇന്ത്യയെ വിഭജിച്ച്‌ പാകിസ്താന്‍ രൂപം നല്‍കിയ
നിയമമാണ്‌ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ആക്ട്‌.

* പ്രാദേശിക കാരണങ്ങള്‍ മുഖേനയല്ലാതെ യൂറോപ്പിലെ ഓസ്ട്രിയന്‍ പിന്തുടര്‍ച്ചാവകാശ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടന്ന ഏറ്റുമുട്ടലാണ്‌ ഒന്നാം കര്‍ണാട്ടിക യുദ്ധം.യുറോപ്പില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും
തമ്മില്‍ നടന്ന സപ്തവത്സര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടന്ന യുദ്ധമാണ്‌ മൂന്നാം കര്‍ണാട്ടിക് യുദ്ധം.

* ബ്രിട്ടിഷ്‌ ഇന്ത്യയില്‍ മേയോ കോളേജ്‌ സ്ഥാപിതമായത്‌ അജ്മീരിലും റിപ്പണ്‍ കോളേജ്‌ സ്ഥാപിതമായത്‌ കല്‍ക്കട്ടയിലും ലേഡി ഇര്‍വിന്‍ കോളേജ്‌ സ്ഥാപിതമായത്‌ ഡല്‍ഹിയിലുമാണ്‌.

* ഇന്ത്യയിലെ വിപ്ലവചിന്തകളുടെ പിതാവായി വാഴ്ത്തപ്പെടുന്നത്‌ ബിപിന്‍ ചന്ദ്രപാൽ ആണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ കലാപത്തിന്റെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌ വസുദേവ്‌ ബല്‍വന്ത്‌ ഫാഡ്കെ.

* ഇംഗ്ലിഷ്‌ ഈസ്റ്റിന്ത്യ കമ്പനി ആദ്യ ഫാക്ടറി സ്ഥാപിച്ചത്‌ സൂറത്തിലാണ്‌. ഇംഗ്ലീഷുകാര്‍ക്ക്‌ പരമാധികാരം ലഭിച്ച ആദ്യ ഭൂഭാഗം ബോംബെ ദ്വീപാണ്‌. 
 ഇംഗ്ലണ്ടിലെ രാജകുമാരന്‍ പോര്‍ച്ചുഗല്‍ രാജകുമാരിയെ വിവാഹം കഴിച്ചപ്പോള്‍ ബോംബെ ദീപ്‌ സ്ത്രീധനമായി നല്‍കുകയായിരുന്നു.

* 1857-ലെ കലാപശേഷം നാനാ സാഹിബും അവധിലെ ബീഗവും പലായനം ചെയ്തത്‌ നേപ്പാളിലേക്കാണ്‌. ബഹദൂർഷാ രണ്ടാമനെ ബ്രിട്ടിഷുകാര്‍ നാടുകടത്തിയത്‌ ബര്‍മയിലേക്കാണ്‌.

* ബ്രിട്ടിഷിന്ത്യയിലെ മനു എന്നറിയപ്പെട്ടത്‌ മെക്കാളെ പ്രഭൂ. ആധുനിക മനു എന്നറിയപ്പെടുന്നത്‌ ഹിന്ദു കോഡ്‌ ബില്ലിനു രൂപം നല്‍കിയ ഡോ.ബി.ആര്‍.അംബേദ്കര്‍.

* ബീഹാര്‍ വിദ്യാപീഠം സ്ഥാപിച്ചത്‌ ഡോ.രാജേന്ദ്രപസാദ്‌. ഭാരതീയ വിദ്യാ ഭവന്റെ സ്ഥാപകന്‍ കെ.എം.മുന്‍ഷി.

* സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ യേശു ക്രിസ്തുവിനെയാണ്‌. അദ്ധ്വാനിക്കുന്നവരുടെ രാജകുമാരന്‍ എന്ന്‌ ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്‌ ബാല ഗംഗാധര തിലകനാണ്‌.

* ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗമായ ആദ്യത്തെ ഇന്ത്യക്കാരന്‍ദാദാഭായ്‌ നവറോജിയാണ്‌. ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗമായ രണ്ടാമത്തെ ഇന്ത്യക്കാരന്‍ Sir Mancherjee Merwanjee Bhownagree (1896˛-1906) ആണ്‌. പ്രഭൂ സഭ അഥവാഹൌസ്‌ ഓഫ്‌ ലോർഡ്സിൽ അംഗമായ ആദ്യ ഇന്ത്യക്കാരന്‍ എസ്‌.പി.സിന്‍ഹയാണ്‌.

* 1946 സെപ്തംബര്‍ രണ്ടിന്‌ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ ഇടക്കാല മന്ത്രിസഭയുടെ അംഗബലം 12 ആയിരുന്നു. എന്നാല്‍, മുസ്ലിം ലീഗ്‌ മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചതിന്റെ ഫലമായി 1946 ഒക്ടോബര്‍ 15-ന്‌ മന്ത്രിസഭ പുന:സംഘടിപ്പിച്ചതോടെ അംഗബലം 14 ആയി. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ക്യാബിനറ്റിന്റെ അംഗബലം 15 ആയിരുന്നു.

* ബ്രിട്ടന്റെ വന്ദ്യവയോധികന്‍ എന്നു വിളിക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്നു വില്യം എവാര്‍ട്ട ഗ്ലാഡ്സ്റ്റണ്‍ (1809-1898). ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെട്ടത്‌ ദാദാഭായ്‌ നവറോജി (1825-1917) ആണ്‌.

* ദക്ഷിണേന്ത്യയുടെ വന്ദ്യവയോധികന്‍ ജി.സുബ്രമണ്യ അയ്യര്‍. കേരളത്തിന്റെ വന്ദ്യവയോധികന്‍ കെ.പി.കേശവമേനോന്‍.

* ജാലിയന്‍ വാലല്‍ബാഗ്‌ കൂട്ടക്കൊലയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ ജനറല്‍ റെജിനാള്‍ഡ്‌ ഡയര്‍. എന്നാല്‍, ആ സമയത്ത്‌ പഞ്ചാബ്‌ ഗവര്‍ണറായിരുന്നത്‌ മൈക്കല്‍ ഒ ഡയര്‍.

* ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക്‌ പ്രതികാരമായി, ആ നരഹത്യയെ ന്യായീകരിച്ച അന്നത്തെ പഞ്ചാബ്‌ ഗവര്‍ണര്‍ മൈക്കല്‍ ഒ ഡയറിനെ പില്‍ക്കാലത്ത്‌ കൊലപ്പെടുത്തിയ ഉദ്ദം സിങ്‌ ജനിച്ചത്‌ പഞ്ചാബിലാണ്‌. എന്നാല്‍, അദ്ദേഹത്തിന്റെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഉദ്ദംസിങ്‌ നഗര്‍ ഉത്തരാഖണ്‍ഡിലാണ്‌.

* വൈസ്രോയിഎന്ന സ്ഥാനപ്പേര്‍ ബ്രിട്ടിഷ്‌ ഇന്ത്യയില്‍ ആരംഭിച്ചത്‌ 1858-ലും നിര്‍ത്തലാക്കിയത്‌ 1947-ലും ആയിരുന്നു.

* ആധുനിക ആന്ധ്രയുടെ പിതാവ്‌ എന്നറിയപ്പെട്ടത്‌ വീരേശലിംഗം. എന്നാല്‍, തെലുങ്കു പിതാമഹന്‍ എന്നറിയപ്പെട്ടത്‌ കൃഷ്ണദേവരായര്‍.

* മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത്‌ നാനാ ഫഡ്നാവിസ്‌. മറാത്ത കേസരിയെന്നു വിളിച്ചത്‌ ബാലഗംഗാധര തിലകനെയാണ്‌.

* മീരാ റിച്ചാര്‍ഡ്‌ അരവിന്ദഘോഷിന്റെ ശിഷ്യയായിരുന്നു. മീരാ ബെഹന്‍ ഗാന്ധിജിയുടെ ശിഷ്യയും.

* ഓള്‍ ഇന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ രൂപംകൊണ്ടത്‌ 1920-ല്‍ ആണ്‌. ഇന്ത്യന്‍ നാഷണല്‍ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ രൂപംകൊണ്ടത്‌ 1947-ല്‍ ആണ്‌.

* സന്ന്യാസി കലാപവും തേഭാഗ കലാപവും നടന്നത്‌ ബംഗാളിലാണ്‌. കുക്കാ കലാപം നടന്നത്‌ പഞ്ചാബിലാണ്‌. മുണ്ടാ കലാപം നടന്നത്‌ ജാര്‍ഖണ്‍ഡിലാണ്‌.

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1907-ലെ സുറത്ത്‌ (ഗുജറാത്ത്‌) സമ്മേളനത്തില്‍ മിതദേശീയവാദികളെന്നും തീവ്രദേശീയവാദികളെന്നും രണ്ടായി പിളര്‍ന്നിരുന്നു. ഇവര്‍ വീണ്ടും ഒരുമിച്ചത്‌ 1916-ലെ ലക്നൌ സമ്മേളനത്തിലാണ്‌.

* പോണ്ടിച്ചേരി സ്ഥാപിച്ചത്‌ ഫ്രാന്‍സിസ്‌ മാര്‍ട്ടിന്‍. മദ്രാസ്‌ നഗരത്തിന്റെ സ്ഥാപകന്‍ ഫ്രാന്‍സിസ്‌ ഡേ.

* മുഹമ്മദന്‍ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകന്‍ നവാബ്‌ അബ്ദുള്‍ ലത്തീഫ്‌. മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്‌ സ്ഥാപിച്ചത്‌ സര്‍ സയ്യദ്‌ അഹമ്മദ്‌ഖാന്‍.

* നിരങ്കാരി പ്രസ്ഥാനം ആരംഭിച്ചത്‌ ദയാല്‍ ദാസ്‌. നാംദരി പ്രസ്ഥാനം തുടങ്ങിയത്‌ ബാലക്‌ സിങ്‌.

* ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത്‌ രാജ്‌ നാരായണ്‍ ബോസ്‌ ആണ്‌. പാകീസ്ഥാന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത്‌ റഹ്മത്ത്‌ അലിയാണ്‌.

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടിഷ്‌ കമ്മിറ്റി ലണ്ടനില്‍ ആരംഭിച്ചത്‌ 1889-ല്‍ ആണ്‌. ബ്രിട്ടിഷ്‌ സര്‍ക്കാരിന്റെ ഒരു വകുപ്പ്‌ എന്ന നിലയില്‍ ഇന്ത്യാ ഓഫീസ്‌ ആരംഭിച്ചത്‌ 1858-ല്‍ ആണ്‌.

* ഇന്ത്യയിലെ ആദ്യത്തെ സ്രെകട്ടറി ഓഫ്‌ സ്റ്റേറ്റ്‌ സ്റ്റാന്‍ലിപ്രഭുവും അവസാനത്തേത്‌ ലിസ്റ്റോവല്‍ പ്രഭുവും (അഥവാ William Francis Hare) ആയിരുന്നു.

* ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടീഷ്‌ രാജാവ്‌ ജോര്‍ജ്‌ അഞ്ചാമന്‍ (1911). ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഹാരോള്‍ഡ്‌ മാക്മില്ലന്‍.

* ക്വിറ്റ്‌ ഇന്ത്യ സമര പ്രഖ്യാപനം (1942) നടത്തിയ മൈതാനമാണ്‌ ഗോവാലിയ ടാങ്ക്. എന്നാല്‍, ഗോവാലിയ ടാങ്ക് ഇപ്പോള്‍ ഓഗസ്റ്റ്‌ ക്രാന്തി മൈതാനം എന്നാണറിയപ്പെടുന്നത്‌.

* ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബ്രിട്ടിഷ്‌ രാജാവ്‌ ജോര്‍ജ്‌ ആറാമനും പ്രധാനമന്ത്രി ക്ലമന്റ്‌ ആറ്റ്ലിയും ആയിരുന്നു.

* ഷെയ്ഖ്‌ അബ്ദുള്ള (1906-82)യാണ്‌ കശ്മീര്‍ സിംഹം എന്നറിയപ്പെട്ടിരുന്നത്‌. പഞ്ചാബ്‌ സിംഹം ലാലാ ലജ്പത്‌ റായി (1865-1928)യാണ്‌.

* ഇന്ത്യയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ട ആദ്യ യൂറോപ്യന്‍ ശക്തി പോര്‍ച്ചുഗീസുകാരാണ്‌. എന്നാല്‍, ഇത്തരമൊരു ബന്ധം സ്ഥാപിച്ച ആദൃത്തെ പ്രൊട്ടസ്റ്റന്റ്‌ ജനത ഡച്ചുകാരാണ്‌.

* സതി നിരോധിച്ച ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക്‌പ്രഭു. അതിനായി സമ്മര്‍ദ്ദം ചെലുത്തിയ ഭാരതീയ നേതാവ്‌ രാജാറാം മോഹന്‍ റോയ്‌.

* ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെട്ടത്‌ ആനി ബെസന്റ്‌ . ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ്‌ എന്നു വിളിച്ചത്‌ മാഡം ഭിക്കാജി കാമയെ ആണ്‌.

* ഷഹിദ്-ഇ-അസം എന്നറിയപ്പെട്ടത്‌ ഭഗത്‌ സിങ്‌ ആണ്‌. ക്വായിദ്‌-ഇ-അസം എന്നറിയപ്പെട്ടത്‌ മുഹമ്മദ്‌ അലി ജിന്നയാണ്‌.

* ബാല ഗംഗാധര തിലകന്‍ കേസരിപത്രം ആരംഭിച്ചത്‌ മറാഠിയിലും മറാത്ത എന്ന പത്രം ആരംഭിച്ചത്‌ ഇംഗ്ലീഷിലും ആണ്‌.

* ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ സ്ഥാപിച്ചത്‌ വില്യം ജോണ്‍സ്‌. റോയല്‍ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാളിന്റെ സ്ഥാപകന്‍ വാറന്‍ ഹേസ്റ്റിങ്സ്‌.

* ഗുരുദേവ എന്നറിയപ്പെട്ടത്‌ രബീന്ദ്രനാഥ്‌ ടാഗോര്‍. ഗുരുജി എന്നറിയപ്പെട്ടത്‌ എം.എസ്‌.ഗോല്‍വല്‍ക്കര്‍.

* ലോകമാന്യ എന്നറിയപ്പെട്ടത്‌ ബാലഗംഗാധര തിലകന്‍. മഹാമന എന്നറിയപ്പെട്ടത്‌ മദന്‍മോഫന്‍ മാളവ്യ.

* സ്വരാജ്‌ പാര്‍ട്ടി സ്ഥാപിച്ചത്‌ സി.ആര്‍.ദാസും മോത്തിലാല്‍ നെഹ്രുവും ചേര്‍ന്നാണ്‌. സ്വതന്ത്ര പാര്‍ട്ടിയുടെ സ്ഥാപകന്‍ സി.രാജഗോപാലാചാരി.

* സൈമണ്‍ കമ്മിഷനെ നിയമിച്ചത്‌ 1927-ല്‍. കമ്മിഷന്‍ ഇന്ത്യയില്‍ വന്നത്‌ 1928-ല്‍. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്‌ 1930-ല്‍.
(അവസാനിക്കുന്നില്ല... കൂടുതൽ ചോദ്യോത്തരങ്ങൾ വരും ദിവസങ്ങളിൽ)
<Confusing Facts -ആദ്യ പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here