പി.എസ്.സി. ചോദ്യോത്തരങ്ങൾ: ഇനി മൈനസ് ലഭിക്കില്ല (അദ്ധ്യായം 01)

Confusing Facts: PSC Questions in Malayalam (Chapter 01)
ആശയക്കുഴപ്പമുണ്ടാക്കുന്നതും, പരസ്പരം മാറിപ്പോകാന്‍ സാധ്യതയുളളതുമായ  ചോദ്യങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പംക്തിയാണിത്‌. മൈനസ്‌മാര്‍ക്കില്‍ നിന്ന്‌ രക്ഷനേടാന്‍ ഇത്‌ നിങ്ങളെ സഹായിക്കും. വീഡിയോയും ഒപ്പം ചേർത്തിട്ടുണ്ട്. 
PSC 10th, +2, Degree Level Exam Questions and Answers
പ്രാചീനഭാരതം
* ബുദ്ധന്‍ ജനിച്ച സ്ഥലം നേപ്പാളിലെ ലുംബിനിയാണ്‌. എന്നാല്‍, ബുദ്ധന്‍ അന്തരിച്ച സ്ഥലം ഉത്തര്‍പ്രദേശിലെ കുശിനഗരമാണ്‌.

* ഒന്നാം ബുദ്ധമത സമ്മേളനം നടന്നത്‌ രാജഗൃഹത്തില്‍ വച്ചാണ്‌. എന്നാല്‍, ഒന്നാം ജൈനമത സമ്മേളനം നടന്നത്‌ പാടലീപുത്രത്തിലാണ്‌.

* ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം മഹാരാഷ്ട്രയാണ്‌. എന്നാല്‍, ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സിക്കിമിലാണ്‌.

* ബുദ്ധമതത്തിന്‌ പ്രാചീന ഇന്ത്യയില്‍ നാല് മഹാസമ്മേളനങ്ങളാണ്‌ നടന്നത്‌. എന്നാല്‍, ജൈനമതത്തിന്‌ രണ്ട്‌ മഹാസമ്മേളനങ്ങളാണ്‌ നടന്നത്‌.

* നളന്ദ സര്‍വകലാശാലയുടെ സ്ഥാപകന്‍ ഗുപ്ത വംശത്തിലെ കുമാര ഗുപ്തനാണ്‌. പാലവംശത്തിലെ ധര്‍മപാലനാണ്‌ വിക്രംശിലയുടെ സ്ഥാപകന്‍.

* അഞ്ചാം നൂറ്റാണ്ടിന്റെ ഒടുവിലുണ്ടായ ഹൂണന്‍മാരുടെ ആക്രമണമാണ്‌ തക്ഷശില സര്‍വകലാശാലയുടെ തകര്‍ച്ചയ്ക്ക്‌ കാരണമായത്‌. നാളന്ദ സര്‍വകലാശാലയുടെ തകര്‍ച്ചയ്ക്ക്‌ കാരണമായത്‌ പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ മുസ്ലിം ആക്രമണമാണ്‌.

* ആര്യന്‍മാര്‍ ആര്‍ട്ടിക്‌ പ്രദേശത്ത്‌ ജന്മമെടുത്തു എന്നാണ്‌ ബാലഗംഗാധര തിലകന്റെ അഭിപ്രായം. എന്നാല്‍, ദയാനന്ദ സരസ്വതിയുടെ അഭിപ്രായത്തില്‍ ടിബറ്റ്‌ ആണ്‌ ആര്യന്‍മാരുടെ സ്വദേശം.

* ബി.സി. 1500 മുതല്‍ 1000 ബി.സി. വരെയുള്ള കാലഘട്ടമാണ്‌ പൂര്‍വ വേദകാലഘട്ടം എന്നറിയപ്പെടുന്നത്‌. എന്നാല്‍, 1000 ബി.സി. മുതല്‍ 600 ബി.സി. വരെയുള്ള കാലഘട്ടമാണ്‌ പില്‍ക്കാല വേദകാലഘട്ടം.

* പൂര്‍വ വേദകാലഘട്ടത്തില്‍ പ്രകൃതി ശക്തികളെയാണ്‌ മുഖ്യമായും ആരാധിച്ചിരുന്നത്‌. പില്‍ക്കാല വേദങ്ങളുടെ സമയത്ത്‌ ത്രിമൂര്‍ത്തികള്‍ക്ക്‌ (ബഹ്മാവ്‌, വിഷ്ണു, ശിവന്‍) പ്രാമുഖ്യം കൈവന്നു.

* ഋഗ്വേദകാലത്ത്‌ യവം എന്നറിയപ്പെട്ടിരുന്ന ധാന്യമാണ്‌ ബാര്‍ലി. എന്നാല്‍, ഋഗ്വേദകാലത്ത്‌ സ്വിഹി എന്നറിയപ്പെട്ടിരുന്ന ധാന്യമാണ്‌ അരി.

* ഏറ്റവും വലിയ ഉപനിഷത്ത്‌ ബൃഹദാരണ്യോപനിഷത്താണ്‌. എന്നാല്‍, ഈശോവാസ്യോപനിഷത്താണ്‌ ഏറ്റവും ചെറുത്‌.

* പടിഞ്ഞാറന്‍ സാത്രപന്‍മാരില്‍ നാസിക്‌ വംശത്തിന്റെ സ്ഥാപകന്‍ ഭുമകനായിരുന്നു. ഉജ്ജയിനിയിലേത്‌ സ്ഥാപിച്ചത്‌ ചഷ്ടകനും.

* ജൈനമതം രണ്ടായിപിളര്‍ന്നപ്പോള്‍ ശ്വേതംബരന്‍മാര്‍ വെളുത്ത വസ്ത്രം ധരിച്ചവരും ദിഗംബരന്‍മാര്‍ വസ്‌ത്രം ധരിക്കാത്തവരുമായിരുന്നു. ശ്വേതംബര വിഭാഗത്തെ സ്ഥൂലഭദ്രനും ദിഗംബര വിഭാഗത്തെ ഭദ്രബാഹുവുമാണ്‌ നയിച്ചത്‌.

* ചാണക്യന്റെ യഥാര്‍ഥ പേരാണ്‌ വിഷ്ണുഗുപ്തന്‍. എന്നാല്‍, വിഷ്ണുഗോപന്‍ എന്നത്‌ ബാണഭട്ടന്റെ യഥാര്‍ഥ പേരാണ്‌.

* ഇന്ത്യാചരിത്രത്തിലാദ്യമായി സ്വര്‍ണനാണയങ്ങള്‍ പുറപ്പെടുവിച്ചത്‌ ഇന്തോ-ഗ്രീക്കുകാരാണ്‌. എന്നാല്‍, ഇന്ത്യയില്‍ വ്യാപകമായി സ്വര്‍ണനാണയങ്ങളിറക്കിയ ആദ്യ ഭരണാധികാരികള്‍ കുഷാനരാണ്‌. ഏറ്റവും കൂടുതല്‍ സ്വര്‍ണ നാണയങ്ങള്‍ നിര്‍മിക്കപ്പെട്ടത്‌ ഗുപ്തകാലത്താണ്‌.

* ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദു ച്രകവര്‍ത്തി ഹര്‍ഷവര്‍ധനനാണ്‌. മുസ്ലിം ഭരണം സ്ഥാപിതമാകും മുമ്പ്‌ ഉത്തരേന്ത്യ ഭരിച്ചിരുന്ന ഹിന്ദു രാജാവ്‌ പൃഥ്വിരാജ്‌ ചൗഹാനാണ്‌.

* ശകവര്‍ഷം ആരംഭിച്ചത്‌ കുശാന വംശത്തിലെ കനിഷ്‌കന്റെ കാലത്താണ്‌. ശകവംശ രാജാക്കന്‍മാര്‍ വ്യാപകമായി ഉപയോഗിച്ചതിനാലാണ്‌ ഈ കാലഗണന സമ്പ്രദായം ശകവര്‍ഷം എന്നറിയപ്പെട്ടത്‌.

മധ്യകാലഭാരതം
* നളന്ദ സര്‍വകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശരാജാവ്‌ ഹര്‍ഷനാണ്‌. ബഖ്തിയാര്‍ ഖില്‍ജിയാണ്‌ പന്ത്രണ്ടാം നൂറ്റാണ്ടില്‍ (1193)നളന്ദയെ നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്‌.

* പാനിപ്പട്ടു യുദ്ധങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ 1526, 1556, 1761 എന്നിവയാണ്‌. എന്നാല്‍, താനേശ്വര്‍ യുദ്ധങ്ങള്‍ നടന്നവര്‍ഷങ്ങളാണ്‌ 1191, 1192 എന്നിവ.

* ഫത്തുഹത്ത്‌ ഇ ഫിറോസ്‌ ഷാഹി രചിച്ചത്‌ ഫിറോസ്‌ഷാ തുഗ്ലക്‌. താരിഖ്‌ ഇ ഫിറോസ്‌ ഷാഹി രചിച്ചത്‌ സിയാവുദീന്‍ ബറാണി.

* ഫത്തേപൂര്‍ സിക്രിയുടെ കവാടമാണ്‌ ബുലന്ദ് ദര്‍വാസ. ഡെല്‍ഹിയിലെ കുത്തബ്‌ കോംപ്ലക്സിന്റെ കവാടമാണ്‌ അലൈ ദർവാസ.

* പാവങ്ങളുടെ താജ്മഹല്‍ എന്നറിയപ്പെടുന്നത്‌ ഔറംഗബാദിലെ ബീബികാ മഖ്ബരാ. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നറിയപ്പെടുന്നത്‌ ഡല്‍ഹിയിലെ ലോട്ടസ്‌ ടെമ്പിള്‍.

* ആത്മകഥ രചിക്കുകയും ഇപ്പോഴത്തെ ഇന്ത്യക്ക്‌ വെളിയില്‍ അന്ത്യനിദ്ര കൊള്ളുകയും ചെയ്യുന്ന മുഗള്‍ ച്രകവര്‍ത്തിമാരാണ്‌ ബാബറും ജഹാംഗീറും(യഥാക്രമം കാബൂളും ലാഹോറും).

* ഹിന്ദു വനിതകളായിരുന്ന മാതാക്കള്‍ക്ക്‌ ജനിച്ച മുഗള്‍ച്രകവര്‍ത്തിമാര്‍ ജഹാംഗീറും ഷാജഹാനുമാണ്‌.

* ഭരണകാലത്തിന്റെ ദൈര്‍ഘ്യം ഏറെക്കുറെ സമാനമായ മുഗള്‍ ചക്രവര്‍ത്തിമാര്‍ അക്ബറും ഔറംഗസീബുമാണ്‌.

* ബൈറാം ഖാന്റെ റീജന്‍സി കാലഘട്ടം ഉള്‍പ്പെടെ 49വര്‍ഷമാണ്‌ അക്ബറുടെ ഭരണകാലം.

* മുഗള്‍ പെയിന്റിംഗിന്റെ സുവര്‍ണകാലം എന്നറിയപ്പെടുന്നത്‌ ജഹാംഗീറിന്റെ ഭരണകാലമാണ്‌. മുഗള്‍ വാസ്തുവിദ്യയുടെ സുവര്‍ണകാലം എന്നറിയപ്പെടുന്നത്‌ ഷാജഹാന്റെ കാലമാണ്‌.

* അക്ബറാണ്‌ ആഗ്രയ്ക്കടുത്ത്‌ സിക്കന്ദ്രയില്‍ സ്വന്തം ശവകുടീരം പണിത മുഗള്‍ ചക്രവര്‍ത്തി. അക്ബറാണ്‌ നിര്‍മാണം തുടങ്ങിയതെങ്കിലും പൂര്‍ത്തിയാക്കിയത്‌ മകന്‍ ജഹാംഗീറാണ്‌.

* ജഹാംഗീറിന്റെ കാലത്ത്‌ വധിക്കപ്പെട്ട സിഖ്‌ ഗുരുവാണ്‌ അര്‍ജന്‍ ദേവ്‌ (അഞ്ചാമത്തെ സിഖുഗുരു). എന്നാല്‍ ഔറംഗസീബ്‌ വധിച്ച സിഖ്‌ ഗുരുവാണ്‌ തേജ്‌ ബഹാദുര്‍ (ഒന്‍പതാമത്തെ സിഖുഗുരു).

* ജഹാംഗീറിന്റെ പത്നി നൂര്‍ജഹാന്റെ പഴയ പേര്‍ മൊഹറുന്നിസ. ഷാജഹാന്റെ പത്നി മുംതാസ്മഹലിന്റെ പഴയ പേര്‍ അര്‍ജുമന്ദ് ബാനു ബീഗം.

* ഗംഗൈകൊണ്ട ചോളന്‍ എന്ന പേരു സ്വീകരിച്ചത്‌ രാജേന്ദ്രന്‍ ഒന്നാമനാണ്‌. മധുരൈകൊണ്ട ചോളന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ചോളരാജാവാണ്‌ പരാന്തകന്‍
ഒന്നാമന്‍.

* ഡല്‍ഹിഭരിച്ച ആദ്യത്തെ സുല്‍ത്താനേറ്റ്‌ വംശം അടിവംശം. അവസാനത്തേത്‌ ലോദിവംശം.

* റോമാന്‍സ്‌ ഇന്‍ സ്റ്റോണ്‍ എന്നറിയപ്പെടുന്നത്‌ ഫത്തേപൂര്‍ സിക്രിയിലെ കെട്ടിടങ്ങളാണ്‌. താജ്മഹലാണ്‌ മാര്‍ബിളിലെ സ്വപ്നം എന്നറിയപ്പെടുന്നത്‌.

* ഡെല്‍ഹി സുല്‍ത്താനേറ്റിന്‌ ഏറ്റവും കൂടുതല്‍ വിസ്‌തീര്‍ണം ഉണ്ടായിരുന്നത്‌ മൂഹമ്മദ്‌ ബിന്‍ തുഗ്ലക്കിന്റെ കാലത്താണ്‌. മുഗള്‍ സാമ്രാജ്യം വിസ്തൃതിയുടെ പാരമ്യത പ്രാപിച്ചത്‌ ഔറംഗസീബിന്റെ കാലത്താണ്‌.

* മറാത്താ സാമ്രാജ്യം വിസ്തൃതിയുടെ പരമാവധിയിലെത്തിയത്‌ ബാലാജി ബാജിറാവുവിന്റെ കാലത്താണ്‌.

* ഹിന്ദുകാലഘട്ടത്തിലെ അക്ബര്‍ എന്നു വിശേഷിക്കപ്പെടുന്നത്‌ ഹര്‍ഷവര്‍ധന്‍. എന്നാല്‍, കശ്മീരിലെ അക്‌ബര്‍ എന്നറിയപ്പെട്ടത്‌ സെയ്നൂല്‍ അബ്ദിന്‍.

* ജയസിംഹനാണ്‌ വാതാപിയിലെ ചാലൂക്യ വംശത്തിന്റെ സ്ഥാപകന്‍. എന്നാല്‍ വേങ്ങിയിലെ കിഴക്കേ ചാലൂക്യ വംശത്തിന്റെ സ്ഥാപകന്‍ വിഷ്ണുവര്‍ധനാണ്‌.

* പോളോ കളിച്ചുകൊണ്ടിരിക്കെ കുതിരപ്പുറത്തുനിന്നു വീണു മരിച്ച ഡല്‍ഹി സുല്‍ത്താനാണ്‌ കുത്തബ്ദീന്‍ ഐബക്‌. പന്തല്‍ തകര്‍ന്നുവീണ്‌ മരണമടഞ്ഞ ഡല്‍ഹി സുല്‍ത്താനാണ്‌ ഗിയാസുദ്ദീന്‍ തുഗ്ലക്.

* ആദ്യകാല രാഷ്ട്രകൂട രാജാക്കന്‍മാര്‍ ഹിന്ദുക്കളായിരുന്നു. എന്നാല്‍, പില്‍ക്കാല രാജാക്കന്‍മാര്‍ ജൈനമതസ്ഥരായിരുന്നു.

* ഇന്ത്യയിലെ ഇസ്ലാമിക ഭരണത്തിന്‌ അടിത്തറ പാകിയത്‌ മുഹമ്മദ്‌ ഗോറിയാണ്‌. എന്നാല്‍, ഇന്ത്യാചരിത്ര ത്തിലെ ആദ്യ മുസ്സിം ഭരണാധികാരി കുത്തബ്ദ്ദീന്‍ ഐബക്കാണ്‌.

* ലാഹോറിനു പകരം ഡല്‍ഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ സുല്‍ത്താനാണ്‌ ഇല്‍ത്തുമിഷ്‌. എന്നാല്‍, മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആഗ്രയില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌ മാറ്റിയത്‌ ഷാജഹാനാണ്‌.

* എ.ഡി.എട്ടാം ശതകത്തില്‍ കിഴക്കന്‍ ബംഗാള്‍ വംഗദേശം എന്നാണറിയപ്പെട്ടിരുന്നത്‌. എന്നാല്‍, ബംഗാളിന്റെ പശ്ചിമഭാഗം ഗൌഡ എന്നറിയപ്പെട്ടു.

* ഏറ്റവും കുറച്ചുകാലം ജീവിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി ബാബറാണ്‌ (47 വയസ്സ്‌). ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബാണ്‌ (88
വയസ്സ്‌).

* ഷാനാമ രചിച്ചത്‌ ഫിര്‍ദൌസി. ബാബര്‍നാമ രചിച്ചത്‌ ബാബര്‍. അക്ബര്‍നാമ രചിച്ചത്‌ അബുള്‍ ഫാസല്‍. സഫര്‍നാമ രചിച്ചത്‌ ഇബിന്‍ ബത്തുത്ത. പാദ്ഷാനാമ രചിച്ചത്‌ അബ്ദുള്‍ ഹമീദ്‌ ലാഹോറി. തുഗ്ലക്നാമ രചിച്ചത്‌ അമീര്‍ ഖുസ്രു 

* മാറാത്തയിലെ ഭരണാധികാരിയായിരുന്ന ശിവജിയുടെ വാള്‍ ഭവാനി. കുതിരയുടെ പേര്‍ പഞ്ചകല്യാണി. ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന സമിതി അഷ്ടപ്രധാന്‍. 

* കള്‍മീരിലെ ഷാലിമാര്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്‌ ജഹാംഗീറാണ്‌. എന്നാല്‍. ലാഹോറിലേത്‌ ഷാജഹാനും ഡല്‍ഹിയിലെത്‌ ഔറംഗസീബുമാണ്‌ പണികഴിപ്പിച്ചത്‌.

* ഒന്നാം താനേശ്വര്‍ യുദ്ധത്തില്‍ (1191) മുഹമ്മദ്‌ ഗോറിയുടെ തുര്‍ക്കിപ്പടയെ ഡല്‍ഹി ഭരണാധികാരിയായ പൃഥ്വിരാജ് ചൌഹാന്‍ പരാജയപ്പെടുത്തി. എന്നാല്‍, രണ്ടാം താനേശ്വര്‍ യുദ്ധത്തില്‍ (1192) ചൗഹാനെ ഗോറി തോല്‍പിക്കുകയും ഡല്‍ഹിയില്‍ ഇസ്ലാമിക ഭരണത്തിന്‌ അടിത്തറയിടുകയും ചെയ്തു.

* ഒന്നാം പാനിപ്പട്ടു യുദ്ധത്തില്‍ (1525) ബാബര്‍, ഡല്‍ഹി ഭരണാധികാരിയായ ഇബ്രാഹിം ലോധിയെ തോല്‍പിച്ചു. എന്നാല്‍, രണ്ടാം പാനിപ്പട്ട യുദ്ധത്തില്‍ (1556) മുഗള്‍ സേനയെ അക്ബര്‍ക്കുവേണ്ടി നയിച്ച ബൈറാംഖാന്‍, ആദില്‍ഷായുടെ പടനായകനായ ഹെമുവിനെതോല്‍പിച്ചു.

* തീര്‍ഥാടകരുടെ രാജകുമാരന്‍ എന്നറിയപ്പെട്ടത്‌ ഹ്യൂയാന്‍ സാങ്‌. സഞ്ചാരികളില്‍ രാജകുമാരന്‍ മാര്‍ക്കോപോളോ.

* സുല്‍ത്താനേറ്റ്‌ കാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഏവും കൂടുതല്‍ കാലം ഭരിച്ചത്‌ തുഗ്ലക്കുമാരും ഏറ്റവും കുറച്ചുകാലം ഭരിച്ചത്‌ ഖില്‍ജിമാരുമാണ്‌.

* ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രം (1026) പണികഴിപ്പിച്ചത്‌ സോളങ്കി വംശത്തിലെ ഭീമന്‍ ഒന്നാമന്‍ആണ്‌. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ
സൂര്യക്ഷേത്രം ഒറീസയിലെ കൊണാര്‍ക്കില്‍ പണികഴിപ്പിച്ചത്‌ ഗംഗാവംശത്തിലെ നരസിംഹദേവന്‍ ആണ്‌.
<Confusing Facts -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here