കലയും സാഹിത്യവും (അദ്ധ്യായം 07)

301. 'Thus Spake Zarathustra'‌ എന്ന പുസ്തകത്തിലൂടെ “ദൈവം മരിച്ചു” എന്നെഴുതിയത്‌ 
- ഫെഡറിക്‌ നീഷേ

302. മോഡേണിസത്തെ The "tradition of New"  എന്ന്‌ വിവക്ഷിച്ചത്‌ 
- ഹരോള്‍ഡ്‌ റോസ്‌ ബര്‍ഗ്‌

303. ജര്‍മ്മന്‍ ഭാഷയില്‍ നിന്ന്‌ “അയല്‍ക്കാരന്‍” എന്ന കവിത മലയാളത്തിലേയ്ക്ക്‌ നേരിട്ട വിവര്‍ത്തനം ചെയ്തത്‌ 
- കെ.രാമകൃഷ്ണന്‍

304. മീരാഭായിയുടെ “പ്രിയനേ, നീയെന്നു വരും” എന്ന കവിത മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌
- കൃഷ്ണവേണി

305. അയ്മേ സെസയര്‍ എന്ന സാഹിത്യ പ്രതിഭയുടെ കവിത “ജന്മനാട്ടിലേക്കുമടക്കം' എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത മലയാളകവി 
- സച്ചിദാനന്ദന്‍

306. ബസവണ്ണയെ മുഖ്യമായവതരിപ്പിച്ച്‌ കവിത എഴുതിയിട്ടുളള ഭാഷ 
- കന്നട

307. റ്റി. എസ്‌. ഇലിയറ്റിന്റെ വേസ്റ്റ്‌ ലാന്റ്‌ എന്ന കവിത മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്ത സാഹിത്യകാരന്‍ 
- അയ്യപ്പപ്പണിക്കര്‍

308. കീറ്റ്സിന്റെ “രാപ്പാടിയോട്" എന്ന കവിത മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്തത്‌ 
- സുഗതകുമാരി

309. “ഉള്ളിലൊരു ചോദ്യം പൊട്ടിക്കരയുന്ന - മരണവും കെട്ടു പുകയുന്നു.” ഏതു കവിയുടെ വരികള്‍ 
- ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

310. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ 
- ജി.ശങ്കരക്കുറുപ്പ്‌

311. പരിസ്ഥിതി പ്രവര്‍ത്തകയായ ആസ്ട്രേലിയന്‍ കവയിത്രി 
- ജൂഡിത്‌ റൈറ്റ്‌

312. “സെസാര്‍ വയെഹോ' ഏതു രാജ്യത്തിലെ മഹാകവികളിലൊരാളാണ്‌ 
- ലാറ്റിനമേരിക്ക (പെറു)

313. ബ്രസീലിന്റെ അംബാസിഡര്‍ ആയിരുന്ന പ്രസിദ്ധകവി 
- ജോവ കബ്രാല്‍ ഡി മെലോനെറ്റോ

314. അംഗോളയുടെ ആദ്യ പ്രസിഡന്റായ പ്രശസ്തകവി
- അഗസ്റ്റിനോ നെറ്റോ

315. ഇസ്രായേലിലെ ഏറ്റവും പ്രശസ്തനായ ആധുനിക കവി 
- യഹുദാ അമിച്ചായ്‌

316. “അഭിസരണം' എന്ന കവിത “അഭിസര്‍' എന്ന കവിതയുടെ മൊഴിമാറ്റമാണ്‌. “അഭിസര്‍' ആരുടെ കൃതിയാണ്‌ 
- ടാഗോര്‍

317. “ചോരയുടെ മണം” - എന്ന വിവര്‍ത്തന കവിത എഴുതിയത്‌ 
- പി.കെ. പാറക്കടവ്‌


318. പാകിസ്ഥാന്‍ ടൈംസിന്റെ പ്രതാധിപരായിരുന്ന കവി 
- ഫയ്സ്‌ അഹമ്മദ് ഫയ്സ്‌

319. വേള്‍ഡ്‌ വിതിൻ വേള്‍ഡ്‌ (1951) ആരുടെ ആത്മകഥ 
- സ്റ്റീഫന്‍ സ്പെന്‍ഡര്‍

320. ഓസ്കാര്‍ വൈല്‍ഡിന്റെ കലാസിദ്ധാന്ത ഗ്രന്ഥം 
ഇന്റന്‍ഷന്‍സ്‌

321. ആംഗ്ലോ - അമേരിക്കന്‍ സ്ത്രീവാദ ചിന്തയുടെ മുന്‍ഗാമിയായി അറിയപ്പെടുന്നത്‌ 
- വിര്‍ജീനിയ വുള്‍ഫ്‌

322. സോളമന്റെ Song of Songs ന്റെ വിവര്‍ത്തനത്തിന്റെ പേര്‍ 
- ദിവ്യഗീതം

323. സ്വിറ്റ്‌ സര്‍ലാന്റില്‍ ജനീവയിലുള്ള ശില്‍പം “ശൂന്യത” നിര്‍മ്മിച്ചതാര്‌? 
- ആല്‍ബര്‍ട്ട്‌ ജ്യോര്‍ജി

324. കഥകളിയില്‍ ഉപയോഗിക്കുന്ന മുദ്രകളുടെ എണ്ണം
- 24

325.ഡെമന്‍ സീഡ്‌ എന്ന പേരില്‍ ഇംഗ്ലീഷിലേയ്‌ക്ക്‌ വിവര്‍ത്തനം ചെയ്ത പ്രശസ്തമായ മലയാള നോവല്‍ 
- അസുരവിത്ത്‌ (എം.ടി.വാസുദേവന്‍ നായര്‍)

326. തെറ്റില്ലാത്ത ചിത്രകാരന്‍ എന്നറിയപ്പെടുന്ന ഇറ്റലിയിലെ പ്രശസ്ത ചിത്രകാരന്‍
- ആന്‍ഡ്രിയ ഡെല്‍ സാര്‍ട്ടോ

327. സിംപോസിയം എന്ന കൃതിരചിച്ചത്‌ 
- പ്ലേറ്റോ

328. ഗുജറാത്തിലെ ഗാര്‍ബ നൃത്തത്തോട്‌ സദൃശ്യമായ ജുംമ്രി ഏത്‌ സംസ്ഥാനത്തെ നൃത്ത രൂപമാണ്‌ 
- ബീഹാര്‍

329. പുതിയത്‌ ' എന്നര്‍ത്ഥമുള്ള ഇറ്റലിയിലെ പ്രശസ്തമായ മ്യൂറല്‍ പെയിന്റിംഗ്‌ വിഭാഗത്തിന്‌ നല്‍കിയിട്ടുളള പേര്‍ 
- ഫ്രെസ്‌കോ

330. “ചുവപ്പ്നാട" നോവല്‍ രചിച്ചത്‌ 
- ഇ. വാസു

331. “ഡോവര്‍ ബീച്ച്‌” എന്ന പ്രശസ്ത ഇംഗ്ലീഷ്‌ കവിത എഴുതിയ വിക്ടോറിയന്‍ കവി
- മാത്യു അര്‍നോള്‍ഡ്‌

332. ഇറ്റാലിയന്‍ ചിത്രകാരനായ റാഫേലിന്റെ ഏറ്റവും പ്രശസ്തമായ ഫ്രെസ്കോ പെയിന്റിംഗ്‌ 
The School of Athens

333. പ്രശസ്ത ബംഗാളി എഴുത്തുകാരിയായ മഹാശ്വേതദേവിയുടെ ചെറുകഥയെ അടിസ്ഥാനപ്പെടുത്തി കല്‍പ്പന ലജ്മി സംവിധാനം ചെയ്ത ഹിന്ദിചലച്ചിത്രം  
- രുദാലി

334. "കോള്‍ ഓഫ്‌ ദ്‌ വാലി” (Call of the valley) എന്ന പ്രശസ്ത സംഗീത ആല്‍ബത്തില്‍ പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മ്മയോടൊപ്പം പ്രവര്‍ത്തിച്ച പുല്ലാങ്കുഴല്‍വാദകന്‍ 
- ഹരിപ്രസാദ്‌ ചാരസ്യ


335. ആംഗലേയ സാഹിത്യത്തില്‍ ചെറുകഥയുടെ പിതാവെന്നറിയപ്പെടുന്ന അമേരിക്കന്‍ സാഹിത്യകാരന്‍ 
- എഡ്ഗര്‍ അലന്‍ പോ

336. ബര്‍ണാഡോ ബര്‍ട്ടലുചിയുടെ “ലിറ്റില്‍ ബുദ്ധ” എന്ന പ്രശസ്ത ചലച്ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തില്‍ തബല വായിച്ച സംഗീതജ്ഞന്‍ 
- ഉസ്താദ്‌ സക്കീര്‍ ഹുസൈന്‍

337. ഹോമറിന്റെ ഇലിയഡിലെ പ്രധാന കഥാപാത്രം  
അക്കിലസ്‌ (Achilles)

338. റോമന്‍ സൌന്ദര്യ ദേവത 
- വീനസ്‌

339. ഗ്രീക്ക്‌ സൌന്ദര്യ ദേവത 
- ആഫ്രോഡൈറ്റ്‌

340. ലോകത്ത്‌ ഏറ്റവും ഉയരം കൂടിയ പ്രതിമ 
- സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ (Statue of Unity) (ഗുജറാത്തില്‍)

341.ഹോമറിന്റെ ഒഡീസി എന്ന കൃതി ഏത്ര പുസ്തകങ്ങളായാണ്‌ എഴുതിയിരിക്കുന്നത്‌ 
- 24

342. വേരുപിടിച്ചുനില്‍ക്കുന്നതാണ്‌ അപകടം, ചലനമാണ്‌ നല്ലത്‌ - ചലനാത്മകതയെ രാഷ്ട്രീയമായി കണ്ട നോബെല്‍ സമ്മാനാര്‍ഹയായ എഴുത്തുകാരി 
- ഓള്‍ഗ ടോകാര്‍ട് ചുക്ക്‌

343. ഓള്‍ഗ ടോകാര്‍ട്ചുക്കിന്‌ ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത നോവല്‍ 
- ഫ്ളൈറ്റ്‌

344. മോഹനവീണയിലെ തന്ത്രികളുടെ എണ്ണം 
- 22

345. മലയാളത്തിലെ ആദ്യ ആത്മകഥാകാരന്‍ 
വൈക്കത്ത്‌ പാച്ചു മുത്തത്‌

346. മലയാളലിപി പ്രത്യക്ഷപ്പെട്ട ആദ്യത്തെ ശാസനം
- വാഴപ്പളളി ശാസനം

347. മലയാളത്തിലെ ആദ്യത്തെ വിജ്ഞാനകോശം 
സമസ്തവിജ്ഞാനകോശം

348. ലീലാതിലകം രചിക്കപ്പെട്ടിട്ടുളള ഭാഷ 
സംസ്കൃതം

349. വേദാധികാര നിരൂപണം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ 
- ചട്ടമ്പിസ്വാമികള്‍

350. സമൃദ്ധമായ കൊയ്ത്ത്‌ ലഭിക്കുന്നതിന്‌ ദൈവത്തിനോടുള്ള പ്രാര്‍ത്ഥനയായി നടത്തുന്ന ത്രിപുരയിലെ നൃത്തരൂപം 
- ഗോറിയ

351. ഡ്രാക്കുള എന്ന നോവലിലൂടെ പ്രശസ്ഥനായ എഴുത്തുകാരൻ 
- ബ്രാംസ്റ്റോക്കർ 

352. റെനെ ലോഡ്ജ് ബ്രാബസോൺ റെയ്മണ്ട് എന്ന പേര് പ്രശസ്തനായ ഏത് എഴുത്തുകാരന്റേതാണ്?
- ജെയിംസ് ഹാഡ്‌ലി ചേസ് 

353. ഹെർക്യൂൾ പൊയ്റോട്ട് എന്ന പ്രശസ്ത കഥാപാത്രത്തെ സൃഷ്ടിച്ചതാര് ?
- അഗതാക്രിസ്റ്റി 

355. ജെയിൻ മാർപ്പിൾ എന്ന പ്രശസ്ത കഥാപാത്രത്തെ സൃഷ്ടിച്ചതാര് ?
- അഗതാക്രിസ്റ്റി 

356. മൗസ്ട്രാപ് ആരുടെ കൃതി ?
- അഗതാക്രിസ്റ്റി 

357. പ്രൊഫസർ ചലഞ്ചർ എന്ന പ്രശസ്ത കഥാപാത്രത്തെ സൃഷ്ടിച്ചതാര് ?
- സർ ആർതർ കോനൻ ഡോയൽ 

358. "ദ വൈറ്റ് കമ്പനി" എന്ന പുസ്തകം രചിച്ചത്?
- സർ ആർതർ കോനൻ ഡോയൽ 

359. ഗോഡ്‌ഫാദർ എന്ന പ്രശസ്ത നോവലിന്റെ സൃഷ്ടാവ് ?
- മാരിയോ പൂസോ 

360. പ്രശസ്തമായ "പെറിമേസൺ" എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് ?
- ഏള്‍ സ്റ്റാൻലി ഗാർഡ്‌നർ 

<കലയും സാഹിത്യവും അടുത്തപേജിൽ തുടരുന്നു>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here