കലയും സാഹിത്യവും (അദ്ധ്യായം 04)

151. മലയാളത്തിലെ പ്രശസ്തമായൊരു നോവല്‍ ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌ “പപ്പുവിനെ പള്ളിക്കുടത്തിലയച്ചാല്‍ പിന്നെ പകല്‍ സമയത്ത്‌ അവനെക്കൊണ്ടുളള ഉപ്രദവം തീരുമെന്ന്‌ അമ്മ അഭിപ്രായപ്പെട്ടു” ഏതാണ്‌ ഈ നോവല്‍ 
- ഓടയില്‍ നിന്ന്‌

152. നാടകങ്ങളല്ലാതെ ഏത്‌ മേഖലയിലാണ്‌ വില്ല്യം ഷേക്‌സ്പിയര്‍ കഴിവ്‌ തെളിയിച്ചത്‌
 - ഗീതകങ്ങള്‍ (സോണറ്റ്‌)

153. സംസ്കൃതസാഹിത്യത്തിലെ സന്ദേശകാവ്യ പ്രസ്ഥാനത്തെ മലയാളത്തില്‍ അവലംബിച്ച്‌ കേരളവര്‍മ്മ രചിച്ച സന്ദേശകാവ്യമാണ്‌ 
- മയൂര സന്ദേശം

154. “ബാഷ്പാഞ്ജലി” എന്ന വിലാപകാവ്യമെഴുതിയത്‌
- കെ.കെ. രാജ

155. കരുണ രസപ്രധാനമായ ഒരു ഖണ്‍ഡകാവ്യമാണ്‌ 
- വീണപൂവ്‌ 

156. ഓടക്കുഴല്‍ അവാര്‍ഡ്‌ ആരുടെ ഓര്‍മ്മയ്ക്ക്‌ വേണ്ടി ഏര്‍പ്പെടുത്തിയതാണ്‌ 
- മഹാകവി ജി. ശങ്കരക്കുറുപ്പ്‌

157. കൊച്ചി ബിനാലെ സ്ഥാപിച്ചത്‌ 
- ബോസ്‌ കൃഷ്ണമാചാരി

158. കേരളത്തില്‍ സംഗീതനാടകത്തിന്‌ മാറ്റം കുറച്ചുകൊണ്ട്‌ 1930 ല്‍ അരങ്ങേറ്റം നടത്തിയ കരുണ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്‌ 
- സെബാസ്റ്റ്യന്‍ കുഞ്ഞ്‌ കുഞ്ഞ്‌ ഭാഗവതര്‍

159. മലയാള സിനിമാ കലാകാരന്‍മാരുടെ സംഘടനയായ “അമ്മ” രൂപീകരിച്ച വര്‍ഷം 
- 1994

160. പാശ്ചാത്യ നാടക പാരമ്പര്യത്തിന്റെ സ്വാധീനത്തില്‍ സി.വി. രാമൻപിളള രചിച്ച ആദ്യത്തെ ഹാസ്യനാടകഠ 
-ചന്ദ്രമുഖി വിലാസം

161. തടിയില്‍ നിര്‍മ്മിച്ച മുഖംമൂടി ധരിച്ചുകൊണ്ട്‌ അവതരിപ്പിക്കുന്ന കേരളത്തിലെ പ്രാചീനകലാരൂപം 
- കുമ്മാട്ടിക്കളി 

162. യുനസ്‌കോ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം 
- കൂടിയാട്ടം.

163. “വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” ആരുടെ വരികള്‍ 
- അക്കിത്തം

164. “വൈഷ്ണവ ജനതോ" എന്നു തുടങ്ങുന്ന കവിത എഴുതിയത്‌ 
- നരസിംഹമേത്ത

165. ദസ്റ ഉത്സവത്തിന്‌ പേര്‍കേട്ട പട്ടണം 
- മൈസൂര്‍

166. പിക്കാസോ ഏതു രാജ്യക്കാരനായിരുന്നു 
- സ്പാനിഷ്‌

167. “ഫക്കന്‍”' എന്ന പദത്തിന്റെ അര്‍ത്ഥം 
- മുടന്തന്‍

168. കാളയുടെ പര്യായം 
- ഋഷഭം

169. സാത്താന്റെ വചനങ്ങള്‍ ആരുടെ കൃതിയാണ്‌ 
- സല്‍മാന്‍റഷ്ദി


170. ഇന്ത്യന്‍ റേഡിയോ “ആകാശവാണി” ആയ വര്‍ഷം
- 1962

171. സിനിമയുടെ അടിസ്ഥാനതത്വങ്ങളിലേക്ക്‌ വെളിച്ചം വീശിക്കൊണ്ട്‌ 1824 ൽ റോയല്‍ സൊസൈറ്റിയില്‍ പ്രബന്ധം അവതരിപ്പിച്ച വൈദ്യശാസ്രതജ്ഞന്‍ 
- പീറ്റര്‍ മാര്‍ക്‌ റോജറ്റ്‌ 

172. കേരളത്തില്‍ കൃഷ്ണപുരം കൊട്ടാരത്തില്‍ കാണുന്ന പ്രസിദ്ധമായ ചുവര്‍ചിത്രം 
- ഗജേന്ദ്രമോക്ഷം

173. ആദ്യമായി മലയാളം അച്ചടിച്ചത്‌ എവിടെവച്ച്‌ 
- ആംസ്റ്റര്‍ഡാം

174. 1997 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച മലയാള നോവല്‍ 
- ഗോവര്‍ധന്റെ യാത്രകള്‍

175. ലൈബ്രറി എന്ന വാക്ക്‌ ലത്തീന്‍ ഭാഷയിലെ ലൈബര്‍ എന്ന പദത്തില്‍ നിന്നാണ്‌ ഉത്ഭവിച്ചത്‌. ഈ പദത്തിന്റെ അര്‍ത്ഥം 
- മരത്തൊലി

176. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനായ വൈക്കം മുഹമ്മദ്‌ ബഷീറിന്‌ ഏറെ ഇഷ്ടപ്പെട്ട ഹിന്ദി ചലച്ചിത്ര ഗാനമായ സോജ രാജകുമാരിയുടെ സംഗീതം നിര്‍വഹിച്ച വ്യക്തി 
- പങ്കജ്‌ മല്ലിക്‌

177. “എന്തരോ മഹാനുഭാവലു...” എന്നാരംഭിക്കുന്ന ഗാനം രചിച്ചതാര്‍ 
- ത്യാഗരാജസ്വാമികള്‍

178. "പ്രദ്യുമ്നാഭ്യുദയം” എന്ന സംസ്കൃത നാടകം രചിച്ച വേണാട്‌ രാജാവ്‌ 
- രവിവര്‍മ്മ കുലശേഖരന്‍

179. സംഗീതത്തിന്റെ മേഖലയില്‍ നിന്നും ഭാരതരത്‌നം ആദ്യമായി നേടിയത്‌ ആര്‍ - എം.എസ്‌. സുബ്ബലക്ഷ്മി

180. “എനിക്കൊരു സ്വപ്നമുണ്ട്‌” എന്ന തുടങ്ങുന്ന പ്രശസ്ത പ്രസംഗം ആരുടേതാണ്‌ 
- മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്‌

181. ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം 
- ദി ജാസ്‌ സിംഗര്‍

182. ആദ്യകാലത്ത്‌ പ്രബന്ധക്കൂത്തെന്ന്‌ അറിയപ്പെട്ട കേരളത്തിലെ പ്രധാന ദൃശ്യകലാരൂപം 
- ചാക്യാര്‍കൂത്ത്‌

183. ദേശീയ സംഗീത പുരസ്കാരമായ താന്‍സന്‍ സമ്മാന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ സംസ്ഥാനം 
- മധ്യപ്രദേശ്‌

184. ലോകപ്രശസ്ത ശില്‍പി മൈക്കലാഞ്ചലോയുടെ ഒപ്പ്‌ രേഖപ്പെടുത്തിയിട്ടുളള ഒരേ ഒരു ശില്‍പം 
- പിയാത്ത 

185. ജോണ്‍ മില്‍ട്ടണ്‍ എഴുതിയ ലിസിഡസ്‌ എന്ന കവിത ഏതു കവിതാ ശാഖയില്‍പ്പെടുന്നു 
- വിലാപകാവ്യം

186. ആരുടെ മരണസമയത്താണ്‌ ലോകപ്രശസ്ത നാടകകൃത്ത്‌ ജോര്‍ജ്‌ ബര്‍ണാഡ്‌ ഷാ “കൂടുതല്‍ നല്ലവനായിരിക്കുന്നത്‌ ആപല്‍ക്കരമാണ്‌ എന്ന്‌ പ്രസ്താവിച്ചത്‌ 
- മഹാത്മാ ഗാന്ധി

187. ഇന്ത്യയിലെ ആദ്യ ചിത്രമായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകന്‍ 
- ദണ്‍ഡിരാജ്‌ ഗോവിന്ദ ഫാല്‍ക്കെ

188. കൂടിയാട്ടത്തിലെ ഹസ്തമുദ്രകള്‍ക്ക്‌ അവലംബമാക്കിയിട്ടുളള ഗ്രന്ഥം 
- ഹസ്തലക്ഷണദീപിക

189. നോവലിസ്റ്റ്‌ കൂടി ആയിരുന്ന ഇംഗ്ലീഷ്‌ പ്രധാനമന്ത്രി 
- ബെഞ്ചമിന്‍ സിസ്രേലി

190. അമ്മയോടും തന്റെ കാമുകിയോടുമുള്ള അടുപ്പത്തിലെ സംഘര്‍ഷങ്ങള്‍ പ്രതിപാദിച്ചുകൊണ്ട്‌ പ്രശസ്ത നോവലിസ്റ്റ്‌ ഡി.എച്ച്‌. ലോറന്‍സ്‌ എഴുതിയ നോവല്‍ 
- സണ്‍സ്‌ ആന്റ്‌ ലവേഴ്‌സ്‌

191. കലാമണ്ഡലം രാമന്‍കുട്ടിനായരെക്കുറിച്ച്‌ ഡോക്യുമെന്ററി സംവിധാനം ചെയ്ത വിഖ്യാത പലച്ചിത്രകാരന്‍ 
- അടൂര്‍ ഗോപാലകൃഷ്ണന്‍

192. ലോകത്ത്‌ ഏറ്റവും ആദ്യം അറിയപ്പെട്ട സംഗീത ഉപകരണം 
- ഓടക്കുഴല്‍

193. “ഹിസ്‌ മാസ്റ്റേഴ്‌സ്‌ വോയിസ്‌ ' എന്ന പ്രശസ്തമായ ചിത്രം വരച്ച ഇംഗ്ലീഷ്‌ ആര്‍ട്ടിസ്റ്റ്‌ 
- ഫ്രാൻസിസ്‌ ബറാഡ്‌

194. “ഹിസ്‌ മാസ്റ്റേഴ്‌സ്‌ വോയിസ്‌” എന്ന പ്രശസ്തമായ ചിത്രത്തില്‍ കാണുന്ന നായയുടെ പേര്‍ 
- നിപ്പര്‍
195. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഗലീലിയോ ഇറ്റലിയില്‍ ബന്ധനസ്ഥനായി കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ആംഗലേയകവി 
- ജോണ്‍ മില്‍ട്ടണ്‍

196. 2008 ല്‍ ചെറുകഥയ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ “കോമളയുടെ" കഥാകാരന്‍ 
- സന്തോഷ്‌ എച്ചിക്കാനം

197. അരുന്ധതി റോയിയുടെ പ്രശസ്തമായ നോവല്‍ “കുഞ്ഞുകാര്യങ്ങളുടെ ഒടേയത്തമ്പുരാന്‍” എന്ന പേരില്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്ത
എഴുത്തുകാരി 
- പ്രിയ എ.എസ്‌.

198. സത്യജിത്‌ റോയിയുടെ ചലച്ചിത്രം പഥേര്‍ പാഞ്ചാലിയ്ക്ക്‌ സംഗീതം നല്‍കിയ വ്യക്തി 
- പണ്ഡിറ്റ്‌ രവിശങ്കര്‍

199. അശ്വഘോഷന്റെ ബുദ്ധചരിതത്തോട്‌ സാദൃശ്യമുളള കുമാരനാശാന്റെ കൃതി 
- ശ്രീബുദ്ധചരിതം

200. പി.എസ്‌. ചെറിയാന്‍ എന്ന തൂലികാനാമം സ്വീകരിച്ച കേരളത്തിലെ രാഷ്ട്രീയനേതാവ്‌ 
- ഇ.എം.എസ്‌

<കലയും സാഹിത്യവും അടുത്തപേജിൽ തുടരുന്നു>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here